Wednesday, 4 November 2020

തുടർച്ചയായി ഉണ്ടായ ഇടത് ദുർഭരണത്തിൽ വികസനം മുരടിച്ചു പൂതക്കുളം


കൊല്ലം: ചാത്തന്നൂർ നിയോജകമണ്ഡലത്തിന്റെ തെക്കുപടിഞ്ഞാറ് ഭാഗത്തായി ഇടവാ നടയറ കായലിനോട് ചേർന്നുകിടക്കുന്ന പ്രകൃതിമനോഹരമായ ഭൂപ്രദേശമാണ് ഭൂതക്കുളം 
പരവൂർ മുൻസിപ്പാലിറ്റിയിൽ നിന്നും തെക്ക് ഭാഗത്തായി തിരുവനന്തപുരം ജില്ലയുടെ അതിർത്തി പങ്കിടുന്നു. തുടർച്ചയായി ഉണ്ടായ ഇടത് ഭരണത്തിൽ വികസനം മുരടിച്ചു മരണശയ്യയിലാണ് ഇ നാട്.

ഗ്രാമത്തിന്റെ ശാന്തതയും സൗന്ദര്യവും നാട്ടുവഴികളും നെൽപ്പാടങ്ങളും നിറഞ്ഞ പൂതക്കുളം പഞ്ചായത്ത് വികസനത്തിനായി കൊതിക്കുകയാണ് അത് കൊണ്ട് തന്നെ  ഭൂതക്കുളത്തിനും മാറ്റങ്ങൾ വേണമെന്ന് ജനങ്ങൾ പറഞ്ഞു തുടങ്ങിയിരിക്കുന്നു.പഞ്ചായത്ത്‌ ഭരിക്കുന്നവരുടെ അവകാശവാദങ്ങൾ വെറും വാക്കാണ് എന്ന് ജനങ്ങൾ മനസിലാക്കി തുടങ്ങിയിരിക്കുന്നു. ഭൂതക്കുളത്തിന്റെ ഇടത് ദുർഭരണത്തിന്റെ കാഴ്ച പഞ്ചായത്തിലൂടെ സഞ്ചരിക്കുമ്പോൾ കാണാം. പഞ്ചായത്ത്‌ ഓഫിസിൽ പോലും ജനങ്ങൾക്ക് സേവനം കിട്ടാത്ത അവസ്ഥ കാലാകാലങ്ങളായി ഓഫിസിൽ നടപ്പാക്കിയ പദ്ധതികൾ എല്ലാം തന്നെ ആയുസില്ലാതെ അവസാനിച്ചു സർട്ടിഫിക്കറ്റുകൾക്കും മറ്റുമായി ജനങ്ങൾ പഞ്ചായത്തിൽ കയറിയിറങ്ങുന്നു ഏത് സർട്ടിഫിക്കറ്റിന് വന്നാലും വീട്ടുകരം അടയ്ക്കാതെ സർട്ടിഫിക്കറ്റ് കൊടുക്കാറില്ല. അംഗൻവാടി ആരോഗ്യ സബ് സെന്ററുകളും വാടകകെട്ടിടങ്ങളിൽ പ്രവർത്തിക്കുന്നു. നാളിതുവരെ ഭരിച്ചിട്ടും പഞ്ചായത്തിന്റെ എല്ലാ ഭാഗംങ്ങളിലും കുടിവെള്ളമെത്തിക്കാൻ കഴിഞ്ഞിട്ടില്ല  ഇത് മൂലം രൂക്ഷമായ കുടിവെള്ള ഷാമമാണ് അനുഭവപ്പെടുന്നത്. 

റോഡുകളുടെ അറ്റകുറ്റപണികൾ നടത്താതെ ഇരു സൈടുകളും കാട് പിടിച്ചു മാലിന്യ കൂമ്പാരമായി തെരുവ് നായകളുടെ വിഹാരകേന്ദ്രമായി മാറിയിരിക്കുന്നു. സമയബന്ധിതമായി തെരുവ് വിളക്കുകളുടെ അറ്റകുറ്റപണികൾ നടത്താത് മൂലം രാത്രികാലങ്ങളിൽ ജനങ്ങൾ പുറത്തിറങ്ങാൻ മടിക്കുന്നു. കെ എസ് ആർ ടി സി പൂർണ്ണമായും അവഗണിച്ച ഇ പഞ്ചായത്തിൽ പ്രൈവറ്റ് ബസുകളാണ് ആശ്രയം രാത്രി കാലങ്ങളിൽ ഇ ബസുകൾ ഇല്ലതാനും. പരമ്പരാഗത തൊഴിൽ മേഖലയായ കയർ കൈത്തറി വ്യവസായങ്ങളുടെ ശവപറമ്പ് ആയ ഇവിടെ കശുവണ്ടി വ്യവസായവും തകർന്ന് കഴിഞ്ഞു കാർഷിക മേഖലയിൽ തട്ടികൂട്ട് നെൽകൃഷി പേപ്പറിൽ ഒതുങ്ങി നിൽക്കുമ്പോൾ പഞ്ചായത്തും എം എൽ എ യും നടപ്പാക്കുന്ന പദ്ധതികളെല്ലാം വാഗ്ദാനങ്ങളിലും പാതിവഴിയിലും ഉപേക്ഷിക്കുന്ന കാഴ്ചയാണ് പഞ്ചായത്തിലുടനീളം

@ വസ്തുവുണ്ട് പക്ഷേ പോസ്റ്റ്‌ ഓഫീസിന് കെട്ടിടമില്ല

മുപ്പതുവർഷം മുൻപ്‌ 10 സെൻറ്‌ സ്ഥലം പൂതക്കുളത്തെ ഒരുസംഘം പ്രവാസികൾ രാഷ്ട്രപതിയുടെ പേരിൽ വിലയാധാരമായിവാങ്ങി നൽകിയിട്ടും പൂതക്കുളത്തിന് പോസ്റ്റ്‌ ഓഫീസ് മന്ദിരം ഉണ്ടായില്ല.

1989 ലാണ് പ്രവാസികൾ പോസ്റ്റ്‌ ഓഫീസിന് ശ്രമം ആരംഭിച്ചത്. സ്ഥലമായിരുന്നു പ്രധാന പ്രശ്നം. ഒടുവിൽ പൂതക്കുളത്തിന്റെ ഹൃദയത്തിൽ പോസ്റ്റൽ വകുപ്പ് നിർദേശിച്ചപോലെ തന്നെ സമചതുരത്തിൽ 10 സെന്റ് സ്ഥലം രാഷ്ട്രപതിയുടെ പേരിൽത്തന്നെ വിലയാധാരമായി വാങ്ങി നൽകി.
സ്ഥലംവാങ്ങിയെങ്കിലും പോസ്റ്റൽ വകുപ്പിന്റെ ഒരോരോ കാലങ്ങളിലെ നയംമാറ്റംമൂലം കെട്ടിടം ഇനിയും ഇവിടെ യാഥാർത്ഥ്യമായില്ല. ഗ്രാമഹൃദയത്തിൽ കാടുകയറിക്കിടക്കുകയാണിന്നീ സ്ഥലം.
ഇത് ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ ഇടപെടാമെന്ന എൻ.കെ.പ്രേമചന്ദ്രന്റെ വാക്കിൽ വിശ്വാസമർപ്പിച്ച് കാത്തിരിക്കുകയാണ് പൂതക്കുളം നിവാസികളും സ്ഥലംവാങ്ങിനൽകിയ പ്രവാസികളും.

@ നെൽക്കൃഷി പിൻവാങ്ങിയ ഏലാകൾ

കർഷകഗ്രാമം എന്നു പറയാൻ കഴിയുന്നതരത്തിൽ ഇവിടത്തെ ജനങ്ങൾ കൃഷിയെയും കന്നുകാലിവളർത്തലിനെയും ആശ്രയിച്ച് ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നവരാണ്
പൊന്നുകായ്ക്കുന്ന ഏലാകളുടെ വലിയ ശേഖരംതന്നെയാണ് പഞ്ചായത്തിൽ ഉള്ളത്
ഒന്നര ദശാബ്ദംമുൻപുവരെ നൂറുമേനി വിളയുന്ന പാടങ്ങളായിരുന്നു ഭൂതക്കുളം എന്ന  കർഷകഗ്രാമത്തിന്റെ സമ്പത്ത്. ഇന്ന് നെൽക്കൃഷിയിറക്കാൻ കഴിയാത്ത സ്ഥിതിയിലായി നിലങ്ങളിലേക്കുള്ള നീരൊഴുക്കുകൾ നിലച്ചതും പഞ്ചായത്ത്‌ അവഗണിച്ചതും ഇതിന് കാരണമായി. കൃഷി പുനരുജ്ജീവനത്തിനായി നാടൊട്ടുക്കും ഓടുന്ന കൃഷി ഉദ്യോഗസ്ഥർ ഏലാകൾ കാണുന്നില്ല. ഇത്ര വളക്കൂറുള്ള ഏലാകൾ അപൂർവമാണെന്ന് കർഷകർ ചൂണ്ടിക്കാട്ടുന്നു. സർക്കാരിന്റെ കൃഷിവികസന പദ്ധതികളൊന്നും ഇവിടേക്കെത്തുന്നില്ല.

പൂതക്കുളത്തിന്റെ പ്രധാന ആവശ്യങ്ങൾ

@ പൂതക്കുളത്ത് സ്കൂൾ കവലയിൽ ഒരു പോലീസ് ഔട്ട് പോസ്റ്റ് വേണം.

@ പഞ്ചായത്തിൽ ഒരു മാലിന്യസംസ്കരണ പ്ലാന്റ് അടിയന്തരമായി സ്ഥാപിക്കണം.

@ സ്കൂൾ കവലയിൽ ഒരുദേശസാത്‌കൃത ബാങ്കും എ ടി എം കൗണ്ടറും വേണം.

@ ലഹരിവില്പന തടയാൻ എക്സൈസ് വകുപ്പിന്റെയും പോലീസിന്റെയും ജാഗ്രതയോടെയുള്ള ഇടപെടൽ വേണം.

@ തെക്കും വടക്കും ഏലാകളിലെ കൃഷി ലാഭകരവും ആയാസരഹിതവുമാക്കാൻ കൃഷിഭവന്റെ സഹായവും സഹകരണവും ഉറപ്പുവരുത്തണം.

@  തരിശുരഹിത പൂതക്കുളം എന്നത് അക്ഷരാർഥത്തിൽ യാഥാർഥ്യമാക്കാൻ കൂട്ടായ്മയോടുള്ള പരിശ്രമങ്ങൾ വേണം.

@ കുടിവെള്ളം പഞ്ചായത്തിലെ എല്ലാ വാർഡുകളിലും ലഭിക്കുന്നു എന്ന് ഉറപ്പുവരുത്തണം.

No comments:

Post a Comment