Wednesday, 4 November 2020

ഇനിയും വികസനമെത്താത്ത പരവൂർ


പരവൂര്‍: തിരുവനന്തപുരം 
കൊല്ലം  അതിർത്തിയിൽ തീരദേശ മേഖലയിലുൾപ്പെടുന്ന നഗരസഭയാണ്  
 പരവൂര്‍. നൂറ് കണക്കിന് ക്ഷേത്രങ്ങളും കാവുകളും ഉള്ള ഇ നഗരപ്രാദേശത്ത് 
ടൂറിസത്തിന് സാധ്യതകൾ ഏറെയുള്ള 
പ്രകൃതി സൗന്ദര്യം 
വേണ്ടുവോളമുള്ള നാടാണ് പരവൂർ.
മഹാരഥന്മാർ  വളർത്തി വലുതാക്കിയ പേരിനും പെരുമയ്ക്കുമപ്പുറത്തേക്ക് ഈ നഗരമുൾപ്പെടുന്ന നാട്ടിൻ പ്രദേശത്തെ വളർത്തിക്കൊണ്ടുവരാൻ നാളിതുവരെ നഗരസഭ ഭരിച്ച 
ജനാധിപത്യ സംവിധാനങ്ങൾക്ക് കഴിഞ്ഞില്ല.
നഗരസഭ രൂപീകൃതമായ നാൾ മുതൽ ഇടത് വലത് മുന്നണികൾ 
മാറി മാറി ഭരിച്ച ഇവിടെ കഴിഞ്ഞ പത്ത് പത്ത് വർഷം തുടർച്ചയായി ഭരിച്ച ഇടത് ഭരണത്തിനെതീരെയും അതിന് നിശബ്ദ പിന്തുണ നൽകിയ പ്രധാന പ്രതിപക്ഷമായ കോൺഗ്രസിനെതീരെയും ശക്തമായ ജനവികാരമാണ് ഉയരുന്നത്.  ആരോഗ്യവിദ്യാഭ്യാസ മേഖലയിൽ സമ്പൂർണ പരാജയമായി മാറിയ കഴിഞ്ഞ പത്ത് വർഷത്തെ ഇടത് ഭരണത്തിന് അറുതി വരുത്തുമെന്ന് ജനങ്ങൾ പറഞ്ഞു തുടങ്ങിയിരിക്കുന്നു.
കഴിഞ്ഞ അഞ്ചു വർഷം കോടികണക്കിന് രൂപയുടെ നിർമ്മാണ പ്രവർത്തനങ്ങളാണ് ഇവിടെ നടന്നത് എന്ന് ചെയർമാനും സ്ഥലം എം എൽ എ യും അധരവ്യായാമം നടത്തുമ്പോൾ തന്നെ ഇടത് മുന്നണിയുടെ വികസനവിരുദ്ധ നയത്തിന്റ പ്രധാന തെളിവായി ടൂറിസം മേഖല മാറുന്നു. ടൂറിസത്തിന്റെ പേരിൽ നടത്തിയ നിർമ്മാണപ്രവർത്തനങ്ങൾ പാതിവഴിയിൽ 
നോക്ക് കുത്തിയായി നിൽക്കുന്നു. പരവൂരിനെ പ്രശസ്തമാക്കിയ കയർ കയറ്റുമതി നിലച്ചു കൈത്തറി മേഖലയെ പൂർണ്ണമായും അവഗണിച്ചതോടെ വ്യവസായങ്ങൾ പരവൂരിൽ ഇല്ലാതായി. അത്യാധുനിക സൗകര്യങ്ങളോടെ പടുത്തുയർത്തിയ ഫ്ലോർക്കോ കയർ ഫാക്ടറി അടച്ചുപൂട്ടിയിട്ട് വർഷങ്ങൾ കഴിഞ്ഞു.
നഗരം മനോഹരമാക്കുമെന്ന നഗര ഭരണാധികാരികളുടെ വാഗ്ദാനത്തിന് മുൻസിപ്പാലിറ്റി രൂപീകരിച്ച
വർഷങ്ങളുടെ പഴക്കമുണ്ട്. നഗരത്തിൽ 
ആധുനികവത്കരണം നടപ്പിലാക്കാത്തത് ഇത് വരെയുള്ള നഗരഭരണത്തിന്റെ പിടിപ്പുകേടാണെന്ന് ജനങ്ങൾ പറയുന്നു.
നഗരത്തിലെ പ്രധാന സ്ഥലങ്ങളിലെ 90 ശതമാനം വിളക്കുകളും തെളിയുന്നില്ലെന്ന് മോട്ടോർവാഹന വകുപ്പ് എൻഫോഴ്‌സ്‌മെന്റ് വിഭാഗം നടത്തിയ പരിശോധനയിൽ കണ്ടെത്തിയുട്ടുണ്ട്. വിളക്കുകാലുകളുണ്ടെങ്കിലും ലൈറ്റുകളൊന്നും തെളിയുന്നില്ല. നഗരസഭയിൽ  സ്ഥാപിച്ചിരിക്കുന്ന 
 വഴി വിളക്കുകൾ കൈകാര്യം ചെയ്യുന്നത് നഗരസഭയാണ്. ഇതിന് വാർഷിക മെയിന്റനൻസ് കരാർ നൽകിയിട്ടുണ്ടെന്നാണ് നഗരസഭയുടെ വാദം. എന്നാൽ, വാർഷിക കരാർ നൽകിയിട്ടുണ്ടെങ്കിലും കൃത്യമായി പരിശോധിക്കുന്നില്ല എന്നാണ് പരാതി.
നഗരസഭ ഭരണത്തിൽ അവശതകളുടെ കണക്ക് നിരത്താനായി മാത്രം നെടുങ്ങോലം  താലൂക്ക് ആശുപത്രി. ഒരുകാലത്ത് ജനങ്ങൾ ഏറെ ആശ്രയിച്ചിരുന്ന ആതുരാലയം ഇപ്പോൾ പേരിൽ മാത്രം ഒതുങ്ങുന്നു. സംസ്ഥാനത്ത് ഒട്ടാകെയുള്ള താലൂക്ക് ആശുപത്രികളിൽ നേട്ടങ്ങളുടെ പട്ടിക താഴെ നിന്ന് എണ്ണിയാൽപോലും അതിലും താഴെയാണ് വികസന കാര്യത്തിൽ ഈ  ആശുപത്രിക്കുള്ളത്. ശരാശരി മലയാളിയുടെ ആരോഗ്യംപോലുമില്ലാത്ത അവസ്ഥയിൽ ഒരു ആശുപത്രി എത്തിയിട്ടും തിരിഞ്ഞുനോക്കാൻ ആരുമില്ലെന്നതാണ് ഏറ്റവും പരിതാപകരം.ആശുപത്രിയുടെ 
പദവി ഉയർത്തപ്പട്ടപ്പോൾ
അധോഗതിയിലായിപ്പോയതാണ് ഇവിടുത്തെ ആശുപത്രിയെന്ന് നാട്ടുകാർ ഉറപ്പിച്ചു പറയുന്നു. അടിസ്ഥാനപരമായി യാതൊരു മാറ്റങ്ങളും വരുത്താതെ ബോർഡിൽ മാത്രം താലൂക്ക് ആശുപത്രി എന്ന് എഴുതുകയായിരുന്നു. ആ ഗതികേട് ഇപ്പോഴും മാറിയിട്ടില്ല. താലൂക്ക് ആശുപത്രിയുടെ സ്റ്റാഫ് പാറ്റേൺ ഇവിടെ നടപ്പിലാക്കിയിട്ടില്ല. വേണ്ടത്ര ഡോക്ടർമാർ ഇല്ലാത്തത് മൂലം 
അടിയന്തിര ചികിത്സയില്ല
വികസന പ്രവർത്തനങ്ങൾ ഒന്നുമില്ല. എങ്കിലും ഇടതു വലതു ആരോഗ്യ മന്ത്രിമാരും എം പി മാരും എം എൽ എമാരും നിരവധി തവണ ഇവിടെയെത്തി ഉദ്ഘാടനചടങ്ങുകളും പാഴ്പ്രഖ്യാപനങ്ങളും നടത്തിയതിന് കണക്കില്ല..കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച പകൽ വീടിന്റെ പ്രവർത്തനം ഇത് വരെ ആരംഭിച്ചിട്ടില്ല. നാളിത് വരെയുള്ള ഭരണത്തിൽ 
ഒരു  പാർക്കും,  വ്യാപാര സമുച്ചയവും ബസ് സ്റ്റാന്റും  നിർമ്മിച്ചതല്ലാതെ എടുത്ത് പറയാവുന്ന മറ്റ് വമ്പൻ വികസനങ്ങളൊന്നും നടന്നിട്ടില്ല. ഉത്ഘാടനം കഴിഞ്ഞ പൊതുശ്മശാനം വൈകുന്നതും,
നഗരത്തിലെ രൂക്ഷമായ മാലിന്യ പ്രശ്നവുമാണ് ജനങ്ങളെ കൂടുതലായി ബുദ്ധിമുട്ടിക്കുന്നത്.
ജനങ്ങൾ നേരിടുന്ന  ഗുരുതരമായ വെല്ലുവിളിയാണ് രൂക്ഷമായ മാലിന്യപ്രശ്നം.
ചപ്പുചവറുകളും വ്യാപാര സ്ഥാപനങ്ങളിൽ നിന്നും പുറംതള്ളുന്ന മാലിന്യങ്ങളും നടുറോഡിലിട്ട് കത്തിക്കുന്നതാണ് നഗരസഭയിലെ ശുചീകരണ ജീവനക്കാരുടെ പതിവ് രീതി.
നഗരത്തിൽ നിറയുന്ന മാലിന്യം ഗ്രാമപ്രദേശങ്ങളിലെ സ്വകാര്യ പറമ്പിലും ആളില്ലാത്ത കൃഷിയിടങ്ങളിലും മറ്റും നിക്ഷേപിക്കുകയാണിപ്പോൾ.
ഒരു പതിറ്റാണ്ട് മുമ്പ് പൊഴിക്കര  മുതൽ കാപ്പിൽ വരെയുള്ള തീരദേശ മേഖലയിൽ 
 ടൂറിസം പദ്ധതി നടപ്പിലാക്കാനായി ശ്രമം തുടങ്ങിയെങ്കിലും അതിനിയും എങ്ങുമെത്തിയില്ല പ്രകൃതിരമണീയമാണിവിടം.
നാട്ടിൻപുറങ്ങളിൽ നിന്നുള്ള നൂറുകണക്കിന് പൊതുജനങ്ങളും വിദേശ ടൂറിസ്റ്റുകളും ഇവിടെ ദിനംപ്രതി സന്ദർശകരായി ഇപ്പോഴും എത്തുന്നുണ്ട്.
എന്നാൽ തീരപ്രദേശങ്ങളിൽ എത്താൻ  ഒരു സുഗമമായ പാതയില്ലെന്നതാണ് പ്രധാന പോരായ്മ. ടൂറിസം മേഖലയിൽ വിവിധ പദ്ധതികൾ നടപ്പാക്കുമെന്ന്  
 അധികൃതർ പ്രഖ്യാപിച്ചിരുന്നു. എന്നാൽ അവയൊന്നും ഇനിയും നടപ്പിലാക്കാൻ അധികൃതർക്കായിട്ടില്ല.
നാഥനില്ലാക്കളരിയായി മാറി വ്യാപാര സമുച്ചയങ്ങൾ 
നഗരഭരണത്തിലെ സുപ്രധാന വികസന പദ്ധതികളായ  ഷോപ്പിംഗ് കോംപ്ലക്സിലെ റൂമുകൾ വാടകകക്കാർ ഇല്ലാതെ കാലിയായി കിടക്കുന്നു.
പരവൂരിന്റെ പൊതുവികസനത്തിന് ഒന്നും ചെയ്യാൻ  നാളിതുവരെ മാറി മാറി ഭരിച്ചവർക്ക് കഴിഞ്ഞിട്ടില്ല.
ആരോഗ്യമേഖലയ്ക്കും വിദ്യാഭ്യാസമേഖലയിലും സമ്പൂർണ പരാജയമായി മാറി 
ഗ്യാസ് ക്രിമിറ്റോറിയവും ,
പകല്‍വീടും ഉത്ഘാടനം കഴിഞ്ഞിട്ടും ഇത് വരെ പ്രവർത്തനം ആരംഭിച്ചിട്ടില്ല
സാന്ത്വനപരിചരണ പ്രവര്‍ത്തനങ്ങള്‍ എല്ലാം പാതിവഴിയിൽ ഉപേക്ഷിച്ചു
 സ്‌കൂളുകളുടെ അടിസ്ഥാനസൗകര്യങ്ങള്‍ മെച്ചപ്പെടുത്താതെ അവഗണിച്ചു
കേന്ദ്ര സർക്കാരിന്റെ പദ്ധതികൾ സ്വന്തം പേരിലാക്കി മാറ്റി 
ഭവനനിര്‍മാണ പദ്ധതികളിൽ എല്ലാം രാക്ഷ്ട്രീയം കലർത്തി അർഹതയുള്ളവരെ അവഗണിച്ചു.
റോഡ് നിർമ്മാണത്തിൽ അഴിമതി നടത്തി 
വെള്ളത്തിനും വെളിച്ചത്തിനും യാതൊന്നും ചെയ്യാതെ
നഗരശുചീകരണപ്രവര്‍ത്തനങ്ങൾ എല്ലാം അവതാളത്തിലാക്കിയ ദുർഭരണത്തിന് അറുതിവരുത്താനാണ് ഇക്കുറി വോട്ടെന്ന് ജനങ്ങൾ പറഞ്ഞു തുടങ്ങിയിരിക്കുന്നു.

* നാളിതുവരെയുള്ള  ദീര്‍ഘവീക്ഷണമില്ലാത്ത ഭരണം നഗരത്തെ പതിറ്റാണ്ടുകള്‍ പിന്നാട്ടടിച്ചു.
*കോടികള്‍ ചെലവിട്ടെങ്കിലും ഫലപ്രദമായി ഒന്നും പൂര്‍ത്തിയാക്കിയില്ല. മാര്‍ക്കറ്റ് ഷോപ്പിങ് കോംപ്ലക്‌സ് തന്നെ ഇതിനുദാഹരണം.
*പൊതുമാര്‍ക്കറ്റില്‍ മൂക്കുപൊത്താതെ കയറാനാകുന്നില്ല.
*മാലിന്യസംസ്‌കരണത്തിന് ഒരു ശാശ്വതസംവിധാനം ഉണ്ടാക്കാനായില്ല.
*ശുചീകരണം കാര്യക്ഷമമല്ലാത്തതുകാരണം നഗരത്തിലെ മിക്ക വാര്‍ഡുകളും ആഫ്രിക്കന്‍ ഒച്ചിന്റെ പിടിയിലാണ്.
*പ്രകൃതി കനിഞ്ഞ നാടായിട്ടും ടൂറിസം മേഖലയില്‍ ഒരുവികസനവുമുണ്ടായില്ല.
*ആശ്രയപദ്ധതിപോലും താളംതെറ്റിച്ചുള്ള ഭരണം.
*പരവൂരിന്റെ ഭാവിവികസനം മുന്നില്‍ക്കണ്ട് ഒന്നും ചെയ്യാനായില്ല.

*അനധികൃതനിര്‍മാണം നഗരത്തില്‍ വ്യാപകമായിട്ടും ഒരു നടപടിയുമില്ല.

*വിവിധ പദ്ധതികളിലും ഫയർ സ്റ്റേഷന് വസ്തു വാങ്ങിയതിലും  കൊടിയ അഴിമതി നടന്നു.

*ഓഡിറ്റ് വിഭാഗം കണ്ടുപിടിച്ച ക്രമക്കേടുകളടങ്ങിയ റിപ്പോര്‍ട്ട് നിരവധി തവണ കൗണ്‍സിലില്‍ ആവശ്യപ്പെട്ടിട്ടും ഇനിയും അത് പൂഴ്ത്തിവച്ചിരിക്കുന്ന ജനദ്രോഹഭരണമാണ് നടന്നത്.



No comments:

Post a Comment