Tuesday, 26 May 2020

ജീവിതം തുന്നിച്ചേർക്കാനാവാതെ ചെരിപ്പുതുന്നൽ തൊഴിലാളികൾ

ചാത്തന്നൂർ : ലോക്ഡൗൺ തുടങ്ങിയതിന് ശേഷം ചൂരപൊയ്കയിൽ തമ്പി
പണിക്ക് പോയത് ഒരു ദിവസമാണ്. കഴിഞ്ഞ അന്നുകിട്ടിയ 150 രൂപയാണ് രണ്ട് മാസത്തിനിടയിലെ ആകെ വരുമാനം. ഇപ്പോൾ ജോലിയ്ക്ക് വരുന്നുണ്ട് പക്ഷേ നൂറു രൂപ തികയണമെങ്കിൽ രാത്രി വരെ ഇരിക്കേണ്ട അവസ്ഥ.
പാരിപ്പള്ളി ജംഗഷനിൽ ദേശീയപാതയോരത്ത് നിരന്നിരിക്കുന്ന  11 ചെരിപ്പ് തുന്നൽ തൊഴിലാളികളിൽ ഒരാളാണ് ശങ്കരൻ. പണിയെടുത്തിരുന്ന കാലത്ത് സൂക്ഷിച്ചുവെച്ച അഞ്ചും പത്തും രൂപ കൊണ്ടാണ് ലോക്ക്ഡൌൺ കാലത്ത്
അത്യാവശ്യങ്ങൾ കഴിഞ്ഞുപോയത്. ഇപ്പോൾ സൗജന്യ റേഷനും കിറ്റും മാത്രമാണ് ആശ്രയം. രണ്ട് മൂന്ന് ദിവസം ജോലി ചെയ്തു വന്നപ്പോഴേക്കും വീണ്ടും പാരിപ്പള്ളിയിൽ 144പ്രഖ്യാപിച്ചു.
ലോക്ഡൗൺ തുടങ്ങുന്നതിന് മുമ്പ് ആളുകൾ നന്നാക്കാൻ ഏൽപ്പിച്ച ചെരിപ്പുകളും കുടകളും പണിസാധനങ്ങളും ഇപ്പോഴും പാരിപ്പള്ളി പണിപൂർത്തിയാകാത്ത കെട്ടിടത്തിന് സമീപത്തുള്ള ഷെഡിൽ പൊടിപിടിച്ചിരിക്കുന്നു.
ശങ്കരനെ പോലെ ഒട്ടേറെ ആളുകളുടെ ജീവിതമാണ് ലോക്ഡൗണിൽ വഴിമുട്ടിയത്.
പാരിപ്പള്ളി ചെരുപ്പ് കടയിൽ ജോലി ചെയ്യുന്ന കൃഷ്ണൻ ഇ മാസം രണ്ട് തവണ പണിക്കുപോയിരുന്നു. അന്ന് കിട്ടിയ തുക പച്ചക്കറിക്കടയിലെയും പലചരക്ക് കടയിലെയും പറ്റ് തീർക്കാനേ തികഞ്ഞുള്ളു.
ലോക്ഡൗൺ നീളുന്നതിനനുസരിച്ച് തന്റെ പറ്റും കൂടിവരുകയാണെന്ന് കൃഷ്ണൻ. മറ്റെന്തെങ്കിലും വഴിയിൽ ഭക്ഷണത്തിനുള്ള വകയുണ്ടാക്കണമെന്ന് ആഗ്രഹമുണ്ട്. പക്ഷേ വീടുള്ള രണ്ട് സെന്റിൽ ഒരു പച്ചക്കറിതൈ വെക്കാൻ പോലും സ്ഥലമില്ല. മഴക്കാലത്ത്അവസ്ഥ ഇതിലും മോശമാകും. കുടയും മറ്റും റിപ്പയർ ചെയ്യണമെങ്കിൽ സാധനങ്ങൾ കൊല്ലത്ത് നിന്നെത്തണം.
അവ കിട്ടിയില്ലെങ്കിൽ ലോക്ഡൗൺ കഴിഞ്ഞാൽപോലും പണി എങ്ങനെ മുന്നോട്ടു കൊണ്ടുപോകുമെന്ന ആശങ്കയിലാണ് കൃഷ്ണൻ. ചെരിപ്പുതുന്നൽത്തൊഴിലാളിയായ ബാബുരാജ് ഇപ്പോൾ കിട്ടുന്ന ഏത് പണിക്കും പോകും.
വീട് തിരുവനന്തപുരം ജില്ലയിൽ നാവായികുളത്ത് ആയതിനാൽ  ലോക്ഡൗൺ അയഞ്ഞപ്പോൾപ്പോലും പാരിപ്പള്ളിയിലെ തൊഴിലിടത്തിലേക്ക് വരാൻ സാധിച്ചില്ല. ഷെഡും പണിസാധനങ്ങളും ഏതവസ്ഥയിലാണെന്ന് പോലും അറിയില്ല. സ്കൂൾ തുറക്കുമ്പോൾ മക്കൾക്ക് പുതിയ ബാഗും കുടയും വാങ്ങണമെങ്കിൽ കിട്ടുന്ന പണിക്ക് പോയെ പറ്റുകയുള്ളുവെന്ന് അദ്ദേഹം പറയുന്നു.
കൊട്ടിയം ജംഗഷനിലെ  ബസ് കാത്തിരിപ്പു കേന്ദ്രത്തിന് സമീപത്തുള്ള തന്റെ പണി സ്ഥലത്തേക്ക് സുബ്രഹ്മണ്യൻ രണ്ട് തവണ പോയിരുന്നു.
പോലീസും മറ്റും സമ്മതിക്കാത്തതിനാൽ പണിയെടുക്കാൻ പറ്റിയില്ല. ഭാര്യയ്ക്കും അമ്മയ്ക്കും  മറ്റും കിട്ടുന്ന പെൻഷൻ  കൊണ്ടാണ് കുടുംബം പട്ടിണിയിലാവാത്തതെന്ന് സുബ്രഹ്മണ്യൻ പറയുന്നു..സേവാഭാരതിയുടെയും ബി എം എസും കിറ്റുകൾ തന്നു സഹായിച്ചു.  ചുരുക്കം ചിലർക്ക്  മാത്രമാണ് ചെരിപ്പു തുന്നുന്നവർക്ക് പണിയെടുക്കാൻ ഷെഡുള്ളത്. ചാത്തന്നൂരിൽ രമേശ്‌ റോഡ് സൈഡിൽ തട്ടികൂട്ടിയ ഷെഡിൽ ആണ് മഴകാലമായാൽ ആൾക്കാർ വരാൻ മടിക്കും. മറ്റൊരു തുന്നൽകാരനായ ശ്രീധരൻ കടത്തിണ്ണയിലാണ് ജോലി കടകൾ അടച്ചിട്ടിരിക്കുന്നത് ഭാഗ്യമായി
പലയിടത്തും  പഴയസാധനങ്ങൾ എടുത്ത് വിറ്റ് ജീവിക്കുന്നവരാണ് ചെരിപ്പു തുന്നലിലും ഏർപ്പെട്ടിരുന്നത്.
ഇവരിൽ പകുതിയാളുകളും തെരുവിലാണ് കഴിയുന്നത്. ഇവരുടെ ദുഃഖങ്ങൾ കാണുന്ന സന്നദ്ധസംഘടന കൾ കൊടുക്കുന്ന സഹായം കൊണ്ടാണ് ജീവിക്കുന്നത് ഇവർക്ക് യൂണിയൻ ഇല്ല അത് കൊണ്ട് തന്നെ അസംഘടിതരാന്ന് സർക്കാർ സഹായവും ഇല്ല.

No comments:

Post a Comment