ചാത്തന്നൂർ: ലോക്ഡൗണിൽ അമ്പലങ്ങളിൽനിന്ന് ഭക്തരൊഴിഞ്ഞപ്പോൾ അശരണരായ ഒരു വിഭാഗമുണ്ട്. അമ്പലങ്ങളെ ആശ്രയിച്ചു ജീവിക്കുന്ന വലിയൊരു വിഭാഗം. പല കണക്കുപുസ്തകത്തിലും ഇവരുടെ പേരില്ല. അമ്പലങ്ങൾ വേഗത്തിൽ തുറക്കാൻ ഭക്തരേക്കാൾ കൂടുതൽ ആഗ്രഹിക്കുന്നവർ ഒരുപക്ഷേ ഇവരാകാം. പൂജാദ്രവ്യക്കടകൾ
വള, മാല തുടങ്ങിയ ഫാൻസിക്കടകൾ മുതൽ വരെയുള്ളവർ.
പൂകച്ചവടക്കാർ, കൈനോട്ടക്കാർ, ലോട്ടറിക്കച്ചവടക്കാർ, പൂക്കച്ചവടക്കാർ, ഭിക്ഷക്കാർ. അങ്ങനെ നമ്മുടെ ഒറ്റനോട്ടമെത്താത്തിടങ്ങളിൽ ജീവിച്ചുപോന്നവർ ഒട്ടേറെയാണ്.
ഇപ്പോഴെന്താണ് ഇവരുടെ ജീവിതം ദുരിതപൂർണ്ണമാണ്.
ജില്ലയിലെ പ്രധാന ക്ഷേത്രങ്ങളായ കൊട്ടാരക്കര ഗണപതി ക്ഷേത്രം, പുതിയകാവ് കൊല്ലം, വലിയ കൂനമ്പായികുളം ദേവി ക്ഷേത്രം, കൊടിമൂട്ടിൽ ഭദ്രകാളി ക്ഷേത്രം, ചാത്തന്നൂർ ശ്രീഭൂതനാഥ ക്ഷേത്രം, പരവൂർ പുറ്റിങ്ങൽ ദേവി ക്ഷേത്രം എന്നിങ്ങനെയുള്ള പ്രമുഖ ക്ഷേത്രങ്ങളെ ആശ്രയിച്ഛ് ജീവിച്ച ആയിരകണക്കിന് കുടുംബങ്ങൾ പട്ടിണിയായി.
പുലർച്ചെ നാലുമണിയോടെ ജനപ്രവാഹം തുടങ്ങുന്ന ക്ഷേത്രമാണ്
കൊട്ടാരക്കര ഗണപതി ക്ഷേത്രം
ഇപ്പോൾ ആളനക്കമില്ല. 115 - ഓളം ചെറുകിട കച്ചവടക്കാർ ഈ ഭക്തസഞ്ചയത്തെ ആശ്രയിച്ച് ജീവിച്ചിരുന്നു. ക്ഷേത്രക്കവാടം മുതൽ എം സി റോഡ് വരെ നീളുന്നതാണ് വഴിവാണിഭം. ഗണപതിയ്ക്ക് ഉടയ്ക്കാനുള്ള നാളികേരമാണ് പ്രധാന കച്ചവടം. കൂട്ടത്തിൽ കുട്ടികൾക്കുള്ള കളിപ്പാട്ടങ്ങൾ, ദൈവങ്ങളുടെ ചിത്രങ്ങൾ, നിലവിളക്കുകൾ, പട്ടുതുണി അങ്ങനെ പലവക കച്ചവടങ്ങൾ. എല്ലാം അടഞ്ഞു. അന്നന്നു നടക്കുന്ന കച്ചവടമാണ് തങ്ങളുടെ കുടുംബത്തിന്റെ അന്നമെന്ന് 38 വർഷമായി കച്ചവടം നടത്തുന്ന കച്ചവടക്കാർ പറയുന്നു.
പ്രാദേശത്ത് കച്ചവടം നടത്തുന്ന എല്ലാവർക്കും പറയാനുള്ളത് സങ്കടങ്ങൾതന്നെ. വിശ്വാസികൾ നൽകുന്ന ദക്ഷിണ കൂടി ഇല്ലാതായതോടെ വരുമാനം നിലച്ച അമ്പലവാസികൾക്കും ഇതൊരു പരീക്ഷണകാലം തന്നെ. പുതിയകാവിലും
വലിയ കൂനമ്പായികുളത്തുo കൊച്ചു കൂനമ്പായികുളത്തുo എല്ലാ ചൊവ്വാഴ്ചയും നാരങ്ങവിളക്കിന് മാത്രം എത്തുന്നത് ആയിരങ്ങൾ ആണ്. വലിയ കൂനമ്പായികുളത്ത് മാത്രം ഇരുപതോളം കടകൾ ഉണ്ട് മിക്കവരും പാരമ്പര്യമായിത്തന്നെ കച്ചവടം ചെയ്ത് ജീവിക്കുന്നവരാണ്. ഫാൻസി സാധനങ്ങൽ, നുറുക്ക്, പൊരി, പൂജാസാധനങ്ങൾ, ലഘുഭക്ഷണ ശാലകൾ എന്നിവയാണധികം. സ്ത്രീകളുടെ കടകളുമുണ്ട് ഇതിൽ. അടച്ചിടലോടെ കടുത്ത സാമ്പത്തിക ബാധ്യതയാണ് ഉണ്ടായിട്ടുള്ളതെന്നാണ് കച്ചവടക്കാരനായ അഷ്‌റഫ് പറയുന്നത് അമ്മയായിരുന്നു ആശ്രയം അമ്മ കണ്ണ് തുറക്കും മഹാമേരി അകന്ന് പോകും.
മറ്റൊരു പണിക്കുപോകാവുന്ന അവസ്ഥയല്ല ഇവർക്കൊന്നും. കൊടിമൂട്ടിൽ ഭദ്രകാളി ക്ഷേത്രത്തിൽ
ചൊവ്വ, വെള്ളി, ഞായർ ദിവസങ്ങളിലെ മംഗല്യജ,നാരങ്ങവിളക്ക് എന്നിവ ഇവിടത്തെ പ്രധാന വഴിപാടാണ്. ഇതെല്ലാം മുടങ്ങി. ചെറുതും വലുതമായ കൊല്ലത്തെ ക്ഷേത്രങ്ങൾ അടഞ്ഞതോടെ
കണ്ണീരിലായത് അമ്പലപ്പറമ്പിലെ ലോട്ടറിക്കച്ചവടക്കാർ മുതൽ വളക്കച്ചവടക്കാരും കൈനോട്ടക്കാരുമാണ്
സ്ഥിരക്കച്ചവടക്കാരല്ലാത്തവരാണ് കൂടുതൽ. ഇവരിൽനിന്നാണെങ്കിൽ പലയിടത്തും ദേവസ്വംകമ്മിറ്റികൾ വാടകപോലും വാങ്ങുന്നില്ല. ക്ഷേത്രകവാടം മുതൽ റോഡ് വരെ വലിയ ക്ഷേത്രങ്ങളിൽ മുപ്പതിലധികം സ്ഥിരക്കച്ചവടക്കാർ മാത്രമുണ്ട്. ഒരു കുടുംബത്തിന് ഒരുദിവസം കഴിയാൻവേണ്ട വക ഈ
ക്ഷേത്രങ്ങളിൽ നിന്ന് കണ്ടെത്തുന്നവർ ഒട്ടേറേപ്പേരാണ്. കൂടാതെ
നിത്യപൂജക്കാവശ്യമായ സാധനങ്ങളെത്തിക്കുന്നവർ, പ്രസാദ ഊട്ടിനാവശ്യമായ ഇല, കദളിപ്പഴം, നാളികേരം എന്നിവയെത്തിക്കുന്നവർ അങ്ങനെ മറ്റൊരു വിഭാഗം. എല്ലാവർക്കും പറയാനുള്ളത് സങ്കടകഥകൾ മാത്രം. ഉത്സവനാളുകൾ ഇവരുടെ ഭാഗ്യനാളുകളായിരുന്നു. ഇത്തവണത്തെ ഉത്സവവും ചടങ്ങായതോടെ ആ പ്രതീക്ഷയും നശിച്ചു ക്ഷേത്രങ്ങളും അടച്ചു വീട്ടിൽ മുഴുപട്ടിണിയായി തങ്ങൾക്ക് അന്നം തരുന്ന ക്ഷേത്രങ്ങൾ തുറന്ന് ഭക്തർ വരുന്നത് നോക്കിയിരിക്കുകയാണ് ഇവർ.
Friday, 15 May 2020
അമ്പലങ്ങളുറങ്ങിയപ്പോൾ ഇവരുടെ അന്നവും മുട്ടി
Subscribe to:
Post Comments (Atom)
No comments:
Post a Comment