Sunday, 1 September 2019

ഇരവിപുരംപോലീസിൽ നിന്നും നീതി കിട്ടുന്നില്ല ജനം വലയുന്നു.

ഇരവിപുരം പോലീസിൽ നിന്നും നീതി കിട്ടുന്നില്ല ജനം വലയുന്നു.
കൊട്ടിയം : ദിനംപ്രതി കുറ്റകൃത്യങ്ങൾ പെരുകുന്ന ഇരവിപുരം  പോലിസ് സ്റ്റേഷനിൽ  ജനങ്ങളുടെ പരാതിയിൽ അന്വേഷണം ഇല്ല നീതി കിട്ടാതെ ജനം വലയുന്നു.
പ്രമാധമായ  കേസുകളുടെ അന്വേഷണം ഇഴയുന്നതിന് പുറമെ പരാതികളുമായി എത്തുന്നവരും നിരാശരായി മടങ്ങുകയാണ്. ഗുരുതരമായ കേസുകൾ പോലും അന്വേഷിക്കാതെ സിപിഎം ന്റെ ഓഫീസിൽ നിന്നുള്ള അറിയിപ്പ് അനുസരിച്ചു ഒത്തുതീർപ്പാക്കുന്നു ഇത് കൊണ്ട് തന്നെ വാദികൾക്ക് നീതി ലഭിക്കാതെ പോകുന്നു. ഗുരുതരമായ കേസുകളിൽ പോലും പോലിസ് ഇടപെട്ട് ഒത്തുതീർപ്പിന് ശ്രമിക്കുകയാണെന്ന് പരാതിയുയരുന്നു.

പോളയത്തോട് മുതൽ മേവറം വരെയും കാക്കത്തോപ്പ് മുതൽ പൊഴിക്കര വരെയും പാർവ്വത്യാർ മുക്ക് മുതൽ കൊച്ചുഡീസന്റ് മുക്ക് വരെയുമായി പരന്നു കിടക്കുന്ന  ഇരവിപുരം പോലിസ് സ്റ്റേഷനിൽ നൂറ് കണക്കിന് പരാതികളാണ് ഓരോ ദിവസവും വരുന്നത്. ഈ പരാതികളെല്ലാം തന്നെ ഉദ്യോഗസ്ഥരുടെ  മേശപ്പുറത്ത് കുന്നുകൂടുകയാണ്. ഉന്നത ഉദ്യോഗസ്ഥർ അന്വേഷണത്തിന് കൈമാറിയ പരാതികളും ഇക്കൂട്ടത്തിലുണ്ട്. ഇതിനൊന്നും  പരിഹാരം കണ്ടെത്താൻ പൊലീസിന് ആകുന്നില്ല അത് കൊണ്ട് തന്നെ ഈ പോലിസ് സ്റ്റേഷനിൽ കുറ്റകൃത്യങ്ങളുടെ എണ്ണം വർധിച്ചു വരുന്നു. കുറ്റകൃത്യങ്ങൾ വർദ്ധിച്ചു വരുമ്പോഴും പോലിസുകാർക്ക് പരാതിയാണ് 
ആവശ്യത്തിന് പൊലീസുകാരില്ല എന്നതാണ് പരാതി.
നാല്പതോളം പോലീസുകാർ വേണ്ടിടത്ത്   25 പേരേയുള്ളു.
ഒരു എസ്.ഐ തസ്തികയും ഒഴിഞ്ഞുകിടക്കുന്നു. പുതിയ പരിഷ്കാരത്തിന്റെ ഭാഗമായി ക്രമസമാധാനവും കേസന്വേഷണവും പ്രത്യേകം വേർതിരിച്ചിട്ടുണ്ടെങ്കിലും ഇവിടെ അതെല്ലാം കടലാസിൽ മാത്രമാണ്. ക്രമസമാധാന ചുമതലയുള്ള എസ്.ഐ തന്നെ മാസങ്ങൾ പഴക്കമുള്ള കേസുകൾ അന്വേഷിക്കേണ്ട അവസ്ഥയാണ്. കേസന്വേഷണ ചുമതലയുള്ള എസ്.ഐ ക്രമസമാധാനവും നോക്കേണ്ടി വരുന്ന അവസ്ഥ വിശ്രമമില്ലാതെ ജോലി ചെയ്യുകയാണ് പല പോലീസുകാരും  അത് കൊണ്ട് തന്നെ അന്വേഷണങ്ങൾ ഇഴഞ്ഞു നീങ്ങുന്ന അവസ്ഥയാണ് എന്ന് പോലിസുകാർ പറയുന്നു എസ് എഫ് ഐ നേതാക്കൾ പോലിസ് സ്റ്റേഷനിൽ തെറിവിളിച്ച കേസ് മുതൽ ഇങ്ങോട്ട് സിപിഎം ന്റെ അനധികൃത ഇടപെടൽ മൂലം പല കേസുകളിലും വാദികൾക്ക് നീതി കിട്ടാതെ പോകുന്നുവെന്ന പരാതിയും പോലീസിന്റെ ഭാഗത്തു നിന്നും ഉണ്ട്.ജനങ്ങൾക്ക് നീതി കിട്ടുന്നതിന് വേണ്ടിയുള്ള നടപടികൾ പോലീസിന്റെ ഭാഗത്ത് നിന്നും ഉണ്ടാവണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.     

മേധാവിയായ സ്റ്റേഷൻ ഹൗസ് ഓഫീസറുമില്ല, ഇരവിപുരം പൊലീസ് സ്റ്റേഷൻ നാഥനില്ലാ കളരിയായി മാറിയിരിക്കുകയാണ്.

സി.ഐ രണ്ടാഴ്ചയോളമായി അവധിയിലായിട്ടും ഇതുവരെ പുതിയ ആളെ നിയമിച്ചിട്ടില്ല. കേസുകളുടെ അന്വേഷണം ഇഴയുന്നതിന് പുറമെ പരാതികളുമായി എത്തുന്നവരും നിരാശരായി മടങ്ങുകയാണ്.

ഇരവിപുരം സ്റ്റേഷനിൽ
 പരാതികൾ കുന്നുകൂടുന്നു; സ്ഥിതി ഗുരുതരം

നൂറ് കണക്കിന് പരാതികളാണ് ഓരോ ദിവസവും വരുന്നത്. ഈ പരാതികളെല്ലാം മേശപ്പുറത്ത് കുന്നുകൂടുകയാണ്. ഉന്നത ഉദ്യോഗസ്ഥർ അന്വേഷണത്തിന് കൈമാറിയ പരാതികളും ഇക്കൂട്ടത്തിലുണ്ട്. ഉന്നത ഉദ്യോഗസ്ഥർ നിരന്തരം വിളിച്ചുചേർക്കുന്ന യോഗങ്ങളിൽ പങ്കെടുക്കേണ്ടി വരുന്നതിനാൽ എസ്.ഐമാർക്കും സ്റ്റേഷനിൽ സമയം ചെലവഴിച്ച് പരാതികൾ പരിശോധിക്കാനാകുന്നില്ല.

മറ്റ് സ്റ്റേഷനുകളിൽ ഒന്നോ രണ്ടോ ക്രൈം കേസുകൾ റിപ്പോർട്ട് ചെയ്യുമ്പോൾ ഇവിടെ പതിവായി നാലും അഞ്ചും എണ്ണം ഉണ്ടാകും. സമയബന്ധിതമായി അന്വേഷണം പൂർത്തിയാക്കാത്തതിനാൽ പ്രതികൾ വാദികളെ ഭീഷണിപ്പെടുത്തി ഒത്തുതീർപ്പിലെത്തുകയാണ്. ഒരുമാസം ശരാശരി അഞ്ഞൂറ് പരാതികളെങ്കിലും എത്താറുണ്ട്.

 അധികാരപരിധി കണ്ണെത്താ ദുരത്തോളം

പോളയത്തോട് മുതൽ മേവറം വരെയും കാക്കത്തോപ്പ് മുതൽ പൊഴിക്കര വരെയും പാർവ്വത്യാർ മുക്ക് മുതൽ കൊച്ചുഡീസന്റ് മുക്ക് വരെയുമായി ഇരവിപുരം സ്റ്റേഷന്റെ അധികാര പരിധി കണ്ണെത്താ ദൂരത്തോളം പരന്ന് കിടക്കുകയാണ്.

ഇതെല്ലാം പോരാഞ്ഞിട്ട് ഏഴ് സുനാമി കോളനികളും ഉണ്ട്. അവിടങ്ങളിൽ എന്നും അടിയും വഴക്കുമാണ്. ഓരോ സുനാമി കോളനിയിലും ഒരു ഉദ്യോഗസ്ഥനെ നിയമിക്കേണ്ട അവസ്ഥയാണുള്ളത്.

 37 പൊലീസുകാരുടെ തസ്‌തിക

 നിലവിലുള്ളത് 25 പേർ

 ഒരു എസ്.ഐ തസ്തികയിലും ഒഴിവ്

നാഥനില്ലാ കളരിയായി ഇരവിപുരം പൊലീസ് സ്റ്റേഷൻ

ഇരവിപുരം പൊലീസ് സ്റ്റേഷൻ

 സി.ഐ രണ്ടാഴ്ചയായി അവധിയിൽ

 12 തസ്തികകൾ ഒഴിഞ്ഞുകിടക്കുന്നു

 പ്രതിമാസം അഞ്ഞൂറോളം പരാതികൾ

 ദിവസം ശരാശരി നാല് ക്രൈം കേസുകൾ

No comments:

Post a Comment