ചാത്തന്നൂർ : ഒരു വീടിന്റെ ഐശ്വര്യം ഗോമാതാവ് എന്ന കാലത്തിൽ നിന്നും മിൽമയാണ് വീടിന്റെ ഐശ്വര്യം എന്ന കാലത്തിലേക്കും അവിടെ നിന്നും അന്യസംസ്ഥാനക്കാരന്റെ കവർപാലും വീടിന്റെ ഐശ്വര്യം എന്ന കാലത്തിലേക്കും ഇന്ന് എത്തി നിൽക്കുന്നു. ഒരുകാലത്ത് ഒട്ടുമിക്ക വീടുകളിലും പശുവും തൊഴുത്തുമൊക്കെ പതിവ് കാഴ്ചയായിരുന്നു.
വീടിന് മുൻപിൽ വയ്ക്കോൽതുറു അഭിമാനമായിരുന്നു. എന്നാൽ ഷീരകർഷകർ ഭൂരിപക്ഷവും തൊഴിൽ ഉപേക്ഷിച്ചു അതിന് നിരവധി കാരണങ്ങൾ കർഷകർ പറയുന്നുണ്ട് എങ്കിലും ഇപ്പോൾ വില കൂട്ടുകയും ഒപ്പം കർഷകരെ അവഗണിക്കുകയും ചെയ്യുന്ന മിൽമയും സംസ്ഥാന സർക്കാരും തന്നെയാണ് ഒന്നാം പ്രതിയെന്ന് കർഷകർ പറയുന്നു.
പാൽ സംഭരിക്കുന്ന പൊതുമേഖലാ സ്ഥാപനമായ മിൽമയുടെ ലാഭത്തിൽ ഒരംശം മുൻപ് ക്ഷീര കർഷകന് കിട്ടുമായിരുന്നു. ക്ഷീര സംഘങ്ങളിൽ അംഗമായിട്ടുള്ള കർഷകന് കാലിത്തീറ്റ സബ്സിഡി നിരക്കിൽ കിട്ടും. പശു കന്ന്കുട്ടിയെ പ്രസവിച്ചാൽ കന്നുക്കുട്ടി പരിപാലന പദ്ധതിയിൽ ഉൾപ്പെടുത്തി ആറ് മാസം വരെ തീറ്റ സൗജന്യമായി ലഭിച്ചിരുന്നു. കർഷകന് കൈനഷ്ടം വരാതിരിക്കാനാണിത്. ക്രമേണ മിൽമ സബ്സിഡിയും സൗജന്യവുമൊക്കെ എടുത്തു കളഞ്ഞതോടെ ക്ഷീര കർഷകരുടെ വീടുകളിൽ നിന്ന് പശുക്കളും അപ്രത്യക്ഷമായി. അരിയുടെയും പച്ചക്കറിയുടെയും കാര്യത്തിലെന്ന പോലെ പാലിനും നമുക്കിപ്പോഴും തമിഴ്നാട്ടിൽ നിന്നും കർണാടകയിൽ നിന്നും വരുന്ന യാതൊരു പരിശോധനയും ഇല്ലാത്ത കവർ പാലാണ്
ആശ്രയം. മിൽമയുടെ ലാഭത്തിന്റെ വിഹിതം ക്ഷീര കർഷകനിൽ എത്തിച്ചിരുന്നെങ്കിൽ നമുക്ക് ആവശ്യമായ പാലെങ്കിലും ഇവിടെ ഉത്പാദിപ്പിക്കാമായിരുന്നു. പശുവളർത്താൻ ആരും മിനക്കെടാറില്ലെന്നത് സത്യമായ കാര്യമല്ല. പശുവിനെ വളർത്തി ചെറിയ ലാഭം കിട്ടുമായിരുന്നെങ്കിൽ മിനിഡെയറി ഫാമെങ്കിലും ഗ്രാമപ്രദേശങ്ങളിൽ ആൾക്കാർ തുടങ്ങുമായിരുന്നു. ജനകീയാസൂത്രണ്ണ പദ്ധതിയിലൂടെയും മറ്റും നിരവധി കന്നുക്കുട്ടി പരിപാലന പരിപാടികൾ
സർക്കാർ തുടക്കമിട്ടിട്ടുണ്ട് അതെല്ലാം സർക്കാർ പാതി വഴിയിൽ ഉപേക്ഷിക്കുകയും എത്തേണ്ടടിത്ത് എത്തിയതും ഇല്ല. പശുവളർത്തൽ ആൾക്കാർ ഉപേക്ഷിച്ചപ്പോഴാണ് സർക്കാർ പദ്ധതിയുമായി ഇറങ്ങിത്തിരിച്ചിരിച്ചത്.
ചെറിയ രീതിയിലുള്ള ഹൈടെക് ഡെയറി ഫാമുകൾ തുടങ്ങാനായി സർക്കാർ പ്രൊസ്ഹനo നടത്തണം ഒപ്പം സബ്സിഡി നൽകി കർഷകരെ നിലനിറുത്തുക. പാൽ തൊട്ടടുത്തു നിന്നു ശുദ്ധമായി ലഭിച്ചാൽ അത്രയും തമിഴനെ ആശ്രയിക്കാതെ സ്വന്തം കാലിൽ നിൽക്കാമല്ലോ.
ഗുണനിലവാരക്കുറവും ഹൈജീൻപോരായ്മയും കാരണം അന്തർദ്ദേശീയ വിപണിയിൽ നിന്നു കേരളപാൽ പുറം തള്ളിയത് കാരണം പാൽ കയറ്റുമതി ചെയ്യാൻ പറ്റാത്ത അവസ്ഥയാണ് സംസ്ഥാന
സർക്കാർ കൂടെ കനിയുകയാണെങ്കിൽ ക്ഷീരകർഷകർക്ക് മിനി ഡയറി യുണിറ്റ്കൾ തുടങ്ങുവാൻ ഉള്ള പദ്ധതികൾ ആവീഷകരിക്കണമെന്നാണ് കർഷകരുടെ ആവശ്യം.
No comments:
Post a Comment