ചാത്തന്നൂർ : ജില്ലയില്‍ കഞ്ചാവുമായി പിടിയിലാകുന്നവരുടെ എണ്ണത്തില്‍ വര്‍ധന. ദിവസവും ശരാശരി ഒന്ന് എന്ന നിലയില്‍ കഞ്ചാവുകച്ചവടക്കാര്‍ പിടിയിലാകുന്നതായാണ് കണക്കുകള്‍.
എന്നാല്‍, വില്‍പനക്കും ഉപയോഗത്തിനും അറുതിയില്ല. ‘മുഖ്യവിതരണക്കാരന്‍’, ‘സൂത്രധാരന്‍’ ‘പ്രധാന ഏജന്‍റ്’ എന്ന് ഓരോരുത്തര്‍ പിടിയിലാകുമ്പോഴും എക്സൈസുകാര്‍ വിശേഷിപ്പിക്കാറുണ്ട്. എന്നാല്‍ മാസങ്ങളായി തുടര്‍ച്ചായി ‘മുഖ്യവിതരണക്കാര്‍’ വലയിലായിട്ടും വില്‍പന അവസാനിക്കുന്നില്ളെന്നത് കൗതുകമാണ്.
പിടിയിലാകുന്നവരെല്ലാം വിദ്യാര്‍ഥികള്‍ക്കും അന്യസംസ്ഥാന തൊഴിലാളികള്‍ക്കുമാണ് പ്രധാനമായും കഞ്ചാവ് വിതരണം ചെയ്യുന്നതെന്ന എക്സൈസ് ഭാഷ്യം.
ആന്ധ്രയില്‍നിന്ന് ട്രെയിന്‍ മാര്‍ഗമാണ് കഞ്ചാവ് കാര്യമായി ജില്ലയിലേക്കൊഴുകുന്നത്. ട്രെയിനിനുള്ളില്‍ കടന്ന് ലഹരി കടത്ത് പരിശോധിക്കാന്‍ എക്സൈസിന് അധികാരമില്ല. എന്നാല്‍, റെയില്‍വേ പൊലീസും ആര്‍ പി എഫുമാണ് പരിശോധന കാര്യക്ഷമമാക്കുന്നുമില്ല. ബംഗളൂരുവില്‍നിന്നുള്ള ദീര്‍ഘദൂര ബസ് സര്‍വിസുകള്‍ വഴിയും കഞ്ചാവ് ജില്ലയിലേക്ക് എത്തിക്കുന്നുണ്ട്. ഇത്തരം ബസുകളിലെ പരിശോധനയും ശരിയായ രീതിയിലല്ല. തമിഴ്നാട്ടില്‍നിന്ന് കഞ്ചാവ് കടത്തുന്നതിന് ഇപ്പോള്‍ പുതിയ രീതികളാണ് അവലംബിക്കുന്നത്.
തമിഴ്നാട് ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷന്‍െറ ബസുകളിലാണ് അതിര്‍ത്തി കടന്ന് കഞ്ചാവത്തെിക്കുന്നത്. മുമ്പ് ‘ഗുഡ്സി’നൊപ്പം ‘കാരിയറു’ം ഒപ്പമുണ്ടായിരുന്നു. ഇപ്പോര്‍ ‘അനാഥക്കെട്ടായി’ കഞ്ചാവ് ചാക്ക് ബസിലെവിടെയെങ്കിലും തള്ളിയിരിക്കും. അതിര്‍ത്തിയിലെ പരിശോധനയൊക്കെ കഴിഞ്ഞ് ബസ് സുരക്ഷിത സ്ഥാനത്തത്തെുമ്പോഴേക്കും കെട്ടെടുക്കാന്‍ ആളത്തെും. അതിര്‍ത്തിയില്‍ പിടിക്കപ്പെട്ടാല്‍ കണ്ടക്ടര്‍ക്കോ ഡ്രൈവര്‍ക്കോ ഉത്തരവാദിത്തമില്ല. അറസ്റ്റ് ചെയ്യാന്‍ ‘ഗുഡ്സി’നൊപ്പം ആളുമുണ്ടാകില്ല. അന്യസംസ്ഥാന തൊഴിലാളികളാണ് നിരോധിത ലഹരി വസ്തുക്കളുടെ ജില്ലയിലെ പ്രധാന ഉപഭോക്താക്കള്‍. ഇവര്‍ക്ക് പ്രത്യേക കോഡുകളുമുണ്ട്. തദ്ദേശീയര്‍ ഒരു കെട്ട്‘തേങ്ങ’, ‘പുല്ല്’ എന്നിവയാണ് കഞ്ചാവ് കച്ചവടത്തിന് ഉപയോഗിക്കുന്ന രഹസ്യഭാഷ.
‘ചാവല്‍, ഥാല്‍’ തുടങ്ങിയ ആഹാര പദാര്‍ഥങ്ങളുടെ പേരിലാണ് കഞ്ചാവ് അന്യസംസ്ഥാനക്കാര്‍ക്കിടയില്‍ പ്രചരിക്കുന്നത്. മയക്കുമരുന്നു കേസുകളും മുമ്പുള്ളതിനെക്കാള്‍ കൂടുതല്‍ ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നുവെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
Thursday, 19 September 2019
കഞ്ചാവ് പുകയുന്ന കൊല്ലം
Subscribe to:
Post Comments (Atom)
No comments:
Post a Comment