ചാത്തന്നൂർ: അംഗൻവാടി കെട്ടിടം രാത്രിയിൽ തകർന്ന് വീണു വൻ അപകടം ഒഴിവായി
ചിറക്കര ഗ്രാമപഞ്ചായത്തിലേ കൊച്ചാലുംമൂട് വാർഡിൽ സ്ഥിതി ചെയ്യുന്ന 108-)o നമ്പർ അംഗൻവാടി കെട്ടിടം കഴിഞ്ഞ ദിവസം രാത്രി ഒൻപത് മണിയോടെ
തകർന്ന് വീണത്. ദിനവും പതിനഞ്ചോളം കുഞ്ഞുങ്ങൾ പഠിക്കാനെത്തുന്ന അംഗൻവാടി തകർന്നത് രാത്രിയിലും അവധി ആയതിനാലും വൻ അപകടം ഒഴിവായി. സാമൂഹിക നീതി വകുപ്പ് ഇത്തിക്കര ബ്ലോക്ക് ഐ സിഡിഎസിന് കീഴിലാണ് ഇത് പ്രവർത്തിക്കുന്നത്. യാതൊരു സുരക്ഷാ മുൻകരുതലുകളും എടുക്കാതെയാണ് 40 ൽ ഏറെ വർഷം പഴക്കമുള്ള പഴയ കെട്ടിടത്തിൽ കുഞ്ഞുങ്ങളെ പഠിപ്പിച്ചിരുന്നത്. ഓട് മേഞ്ഞ കെട്ടിടത്തിന്റെ കഴുക്കോലുകൾ പകുതിയിലേറെയും ജീർ്ണ
വസ്തയിൽ ആയിരുന്നു. ഏത് സമയവും തകർന്ന് വീഴുമെന്ന് ബോധ്യമുള്ള കെട്ടിടത്തിൽ അംഗൻവാടി പ്രവർത്തിപ്പിച്ചത് കെട്ടിടം പൊളിഞ്ഞു വീണതിനെ തുടർന്ന് വാടകകെട്ടിടത്തിലേക്ക് മാറ്റി പ്രവർത്തനം ആരംഭിച്ചു.
ഗ്രാമപഞ്ചായത് അധികൃതരുടെയും ഐസിഡിഎസ് ഉദ്യോഗസ്ഥരുടെയും അനാസ്ഥയാണ് ബോധ്യപ്പെടുത്തുന്നത്.
ചാത്തന്നൂർ: അംഗൻവാടി കെട്ടിടം തകർന്ന് വീണത് പഞ്ചായത്തിന്റെയും
ഇത്തിക്കര ബ്ലോക്ക് ഐ സി ഡിഎസ് ഉദ്യോഗസ്ഥരുടെയും അനാസ്ഥ മൂലം.
കെട്ടിടത്തിന്റെ ബോർഡ് പോലും തൂക്കാനുള്ള കരുത്തു ഈ കെട്ടിടത്തിന്റെ കഴുക്കോലുകൾക്കില്ലാത്ത സാഹചര്യത്തിൽ കുഞ്ഞുങ്ങൾക്ക് കളിക്കാനായി സ്ഥാപിച്ചിരിക്കുന്ന ഊഞ്ഞാലിലാണിവിടെ "കേരള സർക്കാർ സാമൂഹിക നീതി വകുപ്പ് അംഗൻവാടി" എന്ന ബോർഡ് സ്ഥാപിച്ചിരിക്കുന്നത്. എഞ്ചിനീയറിംഗ് വിഭാഗം ഉൾപ്പെടെ എല്ലാവിധ സംവിധാനങ്ങളും നിലവിലുള്ള ചിറക്കര ഗ്രാമപഞ്ചായത്തിൽ കെട്ടിടപഴക്കവും ബലക്ഷയവും പോലും പരിശോധിക്കാതെ കുഞ്ഞുങ്ങളെ ഇരുത്തി പരീക്ഷണത്തിനൊരുങ്ങി
യതിൽ കടുത്ത അമർഷത്തിലാണ് രക്ഷിതാക്കളും നാട്ടുകാരും.
അംഗൻവാടി പ്രവർത്തിക്കുന്ന സമയത്ത് ആയിരുന്നു ഈ അപകടമെങ്കിൽ ആളപായം തന്നെ ഉണ്ടാകുമായിരുന്ന നിലയിലാണ് കെട്ടിടത്തിന്റെ മേൽക്കൂര കെട്ടിടത്തിനകത്തു നിലം പതിച്ചത്. മാതൃ-ശിശു സംരക്ഷണത്തിനായി കേന്ദ്രസർക്കാർ സംസ്ഥാന സാമൂഹിക നീതി വകുപ്പ് വഴിയും ത്രിതല പഞ്ചായത്ത് മുഖേനയും വിവിധ ക്ഷേമ പദ്ധതികൾ നടപ്പാക്കുന്നുണ്ട് ഒപ്പം അംഗൻവാടി കളിലെ അടിസ്ഥാന സൗകര്യമൊരുക്കുന്നതിനും ധാരാളം ഫണ്ട് വിനിയോഗിക്കുന്നുണ്ട്. ഇതൊന്നും ശരിയാംവണ്ണം ഉപയോഗിക്കാത്തതാണ് ഇ കെട്ടിടം തകർന്ന് വീഴാൻ കാരണം. സ്മാർട്ട് ക്ലാസ് റൂമുകൾ ഉണ്ടാക്കി സ്കൂളുകൾ അന്താരാക്ഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്നുവെന്ന് ജയലാൽ എം എൽ എ വീമ്പിളക്കുമ്പോൾ അംഗൻവാടി കെട്ടിടങ്ങളുടെ ശോചനിയാവസ്ഥ കണ്ടില്ലെന്ന് നടിക്കുന്നു. ഇ കെട്ടിടം തകർന്ന് വീണതോടെ പോളച്ചിറ പാർക്ക് മുക്കിലെയും, ഒഴുകുപാറ പുന്നമുക്കിലെയും അംഗൻവാടി കെട്ടിടങ്ങളുടെ അപകടാവസ്ഥ മുന്നിൽ കണ്ട് പ്രവർത്തനം പഞ്ചായത്ത് ഇടപെട്ട് വാടക കെട്ടിടത്തിലേക്ക് മാറ്റി. ഇതിൽ പോളച്ചിറ പാർക്ക് മുക്ക് അംഗൻവാടി കേന്ദ്രസർക്കാർ ഫണ്ട് ഉപയോഗിച്ച് പുതിയ കെട്ടിടത്തിനായുള്ള ടെൻഡർ നടപടികൾ പൂർത്തിയാക്കി നിർമ്മാണം ഉടൻ ആരംഭിക്കുമെന്നും പഞ്ചായത്ത് അധികൃതർ പറയുന്നു.
ചിറക്കര ഗ്രാമപഞ്ചായത്തിലെ കൊച്ചാലുംമൂട് വാർഡിൽ കഴിഞ്ഞ ദിവസം രാത്രി തകർന്ന് വീണ അംഗൻവാടി കെട്ടിടത്തിലെ പ്രവർത്തനം താൽക്കാലികമായി മറ്റൊരു കെട്ടിടത്തിലേക്ക് മാറ്റി സ്ഥാപിച്ചിട്ടുണ്ടെന്നും പോളച്ചിറ പാർക്ക് മുക്കിലെയും, ഒഴുകുപാറ പുന്നമുക്കിലെയും അംഗൻവാടി കെട്ടിടങ്ങളുടെ അപകടാവസ്ഥ മുന്നിൽ കണ്ട് പ്രവർത്തനം വാടക കെട്ടിടത്തിലേക്ക് മാറ്റിയിട്ടുണ്ടന്നും ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് റ്റി..ആർ..ദീപു പറഞ്ഞു.
No comments:
Post a Comment