Saturday, 8 December 2018

ചിന്തകൾ...ഇത് വായിക്കുക

ചിന്തകൾ...

1. സ്വാതന്ത്ര്യം - എനിക്ക് തോന്നിയപോലെ ജീവിക്കാൻ നിങ്ങൾ തരുന്ന പെർമിഷൻ അല്ല. അങ്ങനെ എല്ലാവരും അവരവർക്കു തോന്നുന്ന പോലെ ജീവിച്ചാൽ ആരും ബാക്കിയുണ്ടാവില്ല. മൂല്യങ്ങൾ ആചരിച്ചു ജീവിക്കുവാനുള്ള സാഹചര്യം  ഉണ്ടാവുക എന്നതാണ് അത്.

2 . സ്വഭാവം - സമയാസമയങ്ങളിൽ എന്റെ ഉള്ളിൽ നിന്ന്  പൊങ്ങിവരുന്ന കാണിച്ചുകൂട്ടലുകൾ അല്ല സ്വഭാവം. സ്വ + ഭാവം എന്നാൽ അന്തരാത്മാവിന്റെ  ഭാവം ആണ്. എന്റെ തനി സ്വഭാവം നിനക്കറിയില്ല എന്ന് ആരോടെങ്കിലും പറയുന്പോൾ,... പറയുന്നവർ ചിന്തിക്കുക, അത് എനിക്കെങ്കിലും ശരിയാം വണ്ണം  അറിയുമോ എന്ന്....

3. സുഹൃദ് ബന്ധം  -  സു = നല്ലത്  + ഹൃദ്  = ഹൃദയം - നല്ല ഹൃദയമുള്ളവൻ. അതായത്, നമ്മുടെ ജീവിതത്തിന്റെ നന്മ കാംക്ഷിക്കുന്ന ആൾ. അതിനാൽ നമ്മളെ മദ്യപാനമോ കള്ളത്തരമോ....അങ്ങനെ എന്തെങ്കിലും ദുർവാസനകൾ പഠിപ്പിച്ചു തരുന്ന ആളെ സുഹൃത്തെന്നു വിളിക്കില്ല അവരെ ദുഹൃത് (ദുഷിച്ച ഹൃദയമുള്ളവൻ) എന്ന് വേണം വിളിക്കാൻ.

4. സ്നേഹം -  ആഗ്രഹിച്ചത് സ്വന്തമാക്കുന്നതിനു പിന്നിൽ പ്രവർത്തിച്ച ശക്തിയല്ല സ്നേഹം. അത് സ്വാർത്ഥതയാണ്. മറ്റുള്ളവർക്ക് വെളിച്ചം കിട്ടാൻ സ്വയം ഉരുകുന്ന നെയ് പോലെയാണ് സ്നേഹം.

5 . ദൈവം - നമ്മൾ ആഗ്രഹിക്കുന്ന, എന്നാൽ നമുക്ക് തനിച്ചു നടത്താൻ കഴിയാത്ത.... എന്ത് കാര്യങ്ങളും നടത്തിത്തരുന്ന ആളല്ല ദൈവം. നമുക്ക്  എന്ത് ആഗ്രഹിക്കണം എന്നും, എന്ത് ആഗ്രഹിക്കേണ്ട എന്നും മനസിലാക്കിത്തന്ന് ഒടുങ്ങാത്ത ആഗ്രഹകെണികളിൽ നിന്ന് മുക്തമാക്കുന്നവനാണ് ദൈവം.

6 .  ഭക്തി- ദൈവത്തിൽ നിന്ന് എന്തെങ്കിലും ആഗ്രഹിച്ചിട്ട് ചെയ്യുന്നതല്ല ഭക്തി. ദൈവത്തെ തന്നെ ആഗ്രഹിക്കുന്ന മനസിലെ ഭാവമാണ് ഭക്തി.

7. മായ - ലോകത്തിൽ കാണുന്ന വ്യക്തി, വസ്തുക്കളല്ല മായ. ആ വ്യക്തികളോടും വസ്തുക്കളോടും നമ്മൾ സമീപിക്കുന്പോൾ ഉള്ളിലുണ്ടാകുന്ന ആകർഷണമാണമോ വികർശണമോ ആണ് മായ.  ഇത് രണ്ടും ഇല്ലാത്തവരാണ് മായാമുക്തം.

8. ശ്രേഷ്ടൻ - തന്റെ സുഖത്തിനായി ആരെയും ആശ്രയിക്കാത്തവരും, ആർക്കു വേണമെങ്കിലും സുഖശാന്തിക്കായി തന്നെ ആശ്രയിക്കാം എന്നുള്ള മനോഭാവം ഉള്ളവരാണ് ശ്രേഷ്ടൻ.

9. ഭയം- താൻ  പിടിച്ചിരിക്കുന്ന കൊന്പുകളെല്ലാം ഒടിയുന്ന കൊന്പുകളാണെന്ന അറിവിൽ നിന്നാണ് ഭയം ജനിക്കുന്നത്. അതിനാൽ ഈശ്വരനിൽ മുറുകെ പിടിച്ചവന് ഭയമില്ല. ആ കൊന്പ്  ഓടിയില്ല.

‌10. മരണം- ജീവിതാവസാനത്തിൽ മരിക്കുന്നതു സർവ്വസാധാരണമായ കാര്യമാണ്. എന്നാൽ മരിക്കുന്നതു വരെ ജീവിക്കേണ്ട രീതിയിൽ ജീവിക്കുന്നവർ വിരളമാണ്.

ഓം ശാന്തി:

No comments:

Post a Comment