Monday, 10 December 2018

നവോത്ഥാനം മതിലിലൂടെ

നവോത്ഥാനം മതിലിലൂടെ
അരുൺ സതീശൻ

നവകേരള നിർമാണം വനിതാ മതിലിലൂടെ എങ്ങിനെ സാധ്യമാകും എന്ന ചിന്തയാണ് ഇങ്ങനെ ഒരു കുറിപ്പ് എഴുതാൻ ഉള്ള പ്രേരണ. നവകേരളം എന്ന് കേൾക്കുമ്പോൾ തന്നെ ആദ്യം മനസ്സിൽ വരുന്നത് മഹാപ്രളയത്തിൽ എല്ലാം തകർന്നടിഞ്ഞു കരഞ്ഞ് നിന്ന കേരളത്തത്തെയും അവിടെനിന്നു ഉയർത്തെഴുനേറ്റു ജീവിതം വാശിയോടെ തിരികെ പിടിച്ച മനുഷ്യരെയും ആണ്. ഇത് നടന്നിട്ടു നൂറു ദിനങ്ങൾ കഴിഞ്ഞു.

നവ കേരളം സാമൂഹിക നവോഥാനത്തിൽ എത്തി നില്കുന്നു. എങ്ങിനെ നമ്മൾ ഇവിടം വരെ എത്തി എന്ന് ചോദിച്ചാൽ കുറെ വിവാദങ്ങൾ കൂട്ടു പിടിച്ചു എന്ന് വേണം പറയാൻ

ഓഖി ദുരിതാശ്വാസവും പുനരധിവാസവും,  നിപ്പ വൈറസ് പനിയും,കായൽ കെയേറ്റവും, മൂന്നാം  മന്ത്രി രാജിവെച്ചതും, പാതിരിയുടെ പീഡനവും  തുടങ്ങി സർക്കാരിന്റെ ഭരണപരാജയങ്ങൾ ഒന്നൊന്നായി ചർച്ചചെയ്യപ്പെടുബോളാണ് പിടിവള്ളിയായി മഴ വരുന്നത്. കനത്ത മഴ എന്ന മുന്നറിയിപ്പ് അവഗണിച്ചു ഡാമുകൾ നിറയാൻ കാത്തിരുന്നു. എന്നിട്ടു ഒന്നിച്ചൊഴുക്കിവിട്ടു കേരളക്കരയാകെ മുക്കി.ആ പ്രളയത്തിൽ ഒഴുകിപോയതു ആയിരങ്ങളുടെ ജീവിതവും പ്രതീക്ഷകളും മാത്രം ആയിരുന്നില്ല. സർക്കാരിനെ വിറപ്പിച്ചുകൊണ്ടിരുന്ന നുറുകണക്കിനു വിവാദങ്ങളും വീഴ്ചകളും കൂടിയായിരുന്നു.

പ്രളയ ശേഷം വന്ന എല്ലാ വിവാദങ്ങളെയും സർക്കാർ പ്രതിരോധിച്ചതു നവകേരളം എന്ന മരീചിക കാട്ടിയായിരുന്നു. പ്രളയത്തെയും പ്രളയദുരിതാശ്വാസത്തെയും കുറിച്ച് ചോദ്യയം  ഉയർത്തിയവരെയെല്ലാം
നവകേരളത്തിനു തടസം നില്കുന്നവരാക്കിയും സംഘിയാക്കിയും ആയിരുന്നു. കെപിസിസി മുൻ പ്രസിഡന്റായിരുന്ന പ്രതിപക്ഷനേതാവിൻറെ മുണ്ടുപൊക്കി കാക്കിനിക്കർ ഉണ്ടെന്നു മന്ത്രിപുംഗവന്റെ പ്രസ്താവനയാണ് അവസാനത്തേത്.
എന്താണ് ഈ സർക്കാർ പറയാൻ ഉദ്ദേശിക്കുന്നത്? സർക്കാരിന്റെ ഭരണപരാജയങ്ങളെ വിമർശിക്കുന്നവരെല്ലാം സംഘികൾ ആണെന്നോ? അതോ സംഘികൾക്കു മാത്രമേ സർക്കാരിനെ വിമർശിക്കാനുള്ള ധൈര്യം ഉള്ളു എന്നോ?.

ഈ നൂറുദിനങ്ങൾക്കപ്പുറവും ദുരിതാശ്വാസനിധിയെക്കുറിച്ചും അതിലെത്തിയ കോടികളെ കുറിച്ചും അത് അർഹരായ എത്രപേർക്ക് കിട്ടി എന്നും, ബാക്കി തുകകൊണ്ട് എങ്ങിനെയാണ് നവകേരളം നിർമ്മിക്കുന്നത് എന്ന് ചോദിക്കുമ്പോളും നമ്മളുടെ ഭരണാധികാരികൾക്കു തുണ പുതിയ  വിവാദങ്ങൾ മാത്രം  

കിട്ടാത്ത 700 കോടിയും രക്ഷാപ്രവർത്തനത്തതിന്ന് പ്രതിഫലമായി ചോദിക്കാത്ത 29 കോടിയും എല്ലാം ഇവരുടെ ഉറ്റ തോഴന്മാർ.തങ്ങൾ പെട്ടുപോകുമ്പോൾ കൈപിടിച്ചുകയറ്റുന്ന വിവാദകൂട്ടുകാർ.

ഇതിൽ ഏറ്റവും പുതിയതാണ് ശബരിമല യുവതി പ്രവേശനം. ശബരിമലയിൽ യുവതികൾ കയറാത്തതാണ് കേരളത്തിലെ വികസനത്തിനും നവകേരളനിര്മാണത്തിനും ഏറ്റവും വലിയ തടസ്സമായി നില്കുന്നത് എന്ന മട്ടിലാണ് കഴിഞ്ഞ രണ്ടുമാസമായി നമ്മളുടെ എല്ലാവരുടെയും ചിന്ത അവർ രൂപപ്പെടുത്തിയിരിക്കുന്നത്.

അവർ എന്ന് പറഞ്ഞാൽ, സാംസ്കാരികമായി ഏറ്റവും ഉന്നതർ എന്ന് സ്വയം കരുതുന്ന മലയാളികളുടെ മനസികവ്യവഹാരങ്ങളെ ഒരു കളിമൺപാത്ര നിർമ്മാണം പോലെ തങ്ങൾക്ക് ആവശ്യം ഉള്ളരീതിയിൽ മാറ്റിയെടുക്കുന്ന മാദ്യമങ്ങൾ. അവർ അവരുടെ അജണ്ട നമ്മിലൂടെ പറയിപ്പിക്കുന്ന, നമ്മളെ ചിന്തിപ്പിക്കുന്നു, നമ്മിലൂടെ നടപ്പാക്കുന്നു.
ഇപ്പോൾ കേരളജനതയിൽ ഭൂരിഭാഗവും ചർച്ചചെയ്യുന്നത് ശബരിമലയാണ്. ക്രൈസ്‌തവനും മുസ്ലിമും പാഴ്സിയും ഇത് ഒരു  മാറ്റം  അവരിൽ ഉണ്ടാക്കില്ല  എന്ന് ചിന്തിക്കാതെ ചർച്ച ചെയ്യുന്നു.
സ്വന്തം ഭാര്യക്ക് പ്രൊമോഷൻ, സ്വന്തം ബന്ധുവിന് ഉയർന്ന ശമ്പളത്തിൽ ജോലി എന്ന എം എൽ  എമാരുടെയും, മന്ത്രിമാരുടെയും നയം ചർച്ചാവിഷയം ആകുന്നില്ല. സഹപ്രവർത്തകയെ ലൈംഗീകാസക്തിയോടെ കാണുന്ന സാമാജികന്മാരെയും അവരുടെ തീവ്രത പാർട്ടി കോടതികൾ അളക്കുന്നതും  നമ്മൾ ചർച്ച ചെയ്യില്ല.

നാം ജീവിക്കുന്നത് ഏറ്റവും ഉയർന്ന വിദ്യാഭ്യാസമുള്ള മലയാളികളായാണ്.ഇവിടെ നമ്മൾ ചിന്തിക്കുന്നത് ശബരിമലയിൽ യുവതികളെ കയറ്റി നവോദ്ധാനം കൊണ്ടുവരുന്നതിനെപ്പറ്റിയാണ്. മറ്റൊന്നും നമ്മെ ബാധിക്കുന്ന വിഷയങ്ങൾ അല്ല.

അതിനായി നാം എന്തും ചെയ്യും. വീട് നഷ്ട്ടപെട്ടവന് നഷ്ടപരിഹാരം കൊടുത്തിലെങ്ക്കിലും കോടികൾ മുടക്കി പോലീസിനെയും പട്ടാളത്തെയും ജലപീരങ്കിയും കൊണ്ടുവരും അവിടെ ശരണം വിളിക്കുന്ന എല്ലാവരെയും തീവ്രവാദികളാക്കി ജയിലിൽ അടയ്ക്കും. എതിർക്കുന്നവരെ കള്ളകേസുകൾ ഉണ്ടാക്കി, കുടുക്കി നിശ്ശബ്ദരാക്കും.

നമ്മളുടെ പാരമ്പര്യമായി പിന്തുടരുന്ന ആചാരങ്ങൾ തച്ചുടച്ചു നവകേരളം പണിയും.  ആ കേരളത്തിനടിയിൽ ചീഞ്ഞുനാറുന്ന എല്ലാ പരാജയങ്ങളെയും കുഴിച്ചുമൂടും. ആ നവകേരളത്തിന്നു നമ്മൾ ജാതിസംഘടനകളെ കൂടെ കൂട്ടി മതിലുപണിയും. അങ്ങിനെ നവോദ്ധാനം മതിലിൽ കൂടി യാഥാർത്തികമാവും.

വാൽക്കഷ്ണം
പണ്ട് വടക്ക് ഈ കൊടി പിടിച്ചവനൊക്കെയാണ് ഇന്ന് ഇവിടെ പൊറോട്ട അടിക്കുന്നത്. നമുക്ക് പോകാൻ പടിഞ്ഞാറ്  അറബിക്കടൽ മാത്രമേ ഉള്ളു.

No comments:

Post a Comment