Tuesday, 29 September 2015

ഇത് ചാത്തന്നൂരിലെ പ്രൈവറ്റ് ബസ്സ്സ്റ്റാന്‍ ന്ടെ കദനകഥ...

അടിസ്ഥാന സ്വകാര്യങ്ങള്‍ ഒരുക്കാതെ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടു കൊണ്ട് ചാത്തന്നൂര്‍ പ്രൈവറ്റ് ബസ്‌ സ്റ്റാന്ഡ് ഉത്ഘാടനം ഇന്ന്.
ജി എസ് ജയലാല്‍ എം എല്‍ ഏ യുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്ന് അനുവദിച്ചതും ചാത്തന്നൂര്‍ പഞ്ചായത്തിന്ടെ തനത് ഫണ്ടില്‍ നിന്ന് അനുവധിച്ചതുമായ എഴുപത് ലക്ഷം രൂപ ചിലവാക്കിയാണ് നിര്‍മ്മാണ പ്രവര്‍ത്തനം നടത്തിയിരിക്കുന്നത്.
മുറികള്‍ ഉള്ള ഒരു ചെറിയ കെട്ടിടവും ഒരു വെയിറ്റിംഗ് ഷെഡും ടോയലറ്റും ബസ്സുകള്‍ വന്നു തിരിഞ്ഞു പോകാന്‍ ഒരു കോണ്‍ക്രീറ്റ് പാര്‍ക്കിംഗ് ഗ്രൌണ്ടും ആണ് നിര്‍മ്മിച്ചിരിക്കുന്നത്.
ഒരിക്കലും വറ്റാത്ത വിശാലമായ ഒരു കുളം നികത്തി കൊണ്ടാണ് നിര്‍മ്മാണ പ്രവര്‍ത്തനം നടത്തിയത് തുടര്‍ന്ന് നാട്ടുകാരുടെ എതിര്‍പ്പിനെ തുടര്‍ന്ന് സമീപത്തുള്ള കുളം ഭിത്തി കെട്ടി സംരഷിക്കുകയും അതിനു വേണ്ടി പതിനഞ്ഞു ലക്ഷം രൂപ പ്രതേകം അനുവദിക്കുകയും ചെയ്തു.
ലക്ഷങ്ങള്‍ പൊടിപൊടിചാണ് ബസ്സ്സ്റ്റാണ്ട് നിര്‍മ്മാണ പ്രവര്‍ത്തനം നടത്തിയിരിക്കുന്നത്.നിര്‍മ്മാണ പ്രവര്‍ത്തനം പൂര്‍ത്തിയായിട്ട് മാസങ്ങള്‍ കഴിഞ്ഞിട്ടും.
ബസ്സുകള്‍ ചാത്തന്നൂര്‍ സ്റ്റാന്ടില്‍ വന്നു പോകുന്നതിനുള്ള പെര്‍മിറ്റു കൊടുക്കുന്നതിനോ സമയ ക്രമീകരണ നടപടികളോ നാളിത് വരെ തുടങ്ങിയിട്ടില്ല എന്ന് മോട്ടോര്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു.
പല സ്വകാര്യ ബസ്സുകള്‍ക്കും ചാത്തന്നൂര്‍ ജങ്ക്ഷന്‍ എത്താന്‍ പോലും പെര്‍മിറ്റ് ഇല്ലെന്നിരിക്കെയാണ് പല സ്വകാര്യ ബസ്സുകള്‍ക്കും ചാത്തന്നൂര്‍ ജങ്ക്ഷന്‍ എത്താന്‍ പോലും പെര്‍മിറ്റ് ഇല്ല പരവൂരില്‍ നിന്നുള്ള ബസ്സുകള്‍ തിരുമുക്ക് വഴിയാണ് കൊട്ടിയം ഭാഗത്തേക്ക് പോകേണ്ടത്.ചാത്തന്നൂര്‍ പ്രൈവറ്റു ബസ്‌ സ്റ്റാന്‍ഡില്‍ എത്തണമേന്ഗില്‍ അതിനനുസരിച്ച് ഉള്ള പെര്‍മിറ്റ് ആവശ്യമാണ്.
അത് കൊണ്ട് തന്നെ സാന്ഗേതിക വശങ്ങളോ നിയമപരമായ കാര്യങ്ങളോ മുന്‍കൂട്ടി മനസ്സിലാക്കാതെയും ബന്ധപ്പെട്ട വകുപ്പുകളുടെയും അനുവാദം വാങ്ങാതെ ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ ആണ് ഉത്ഘാടന മാമാങ്കം നടത്തുന്നത് എന്ന ആരോപണം ശക്തമാണ്.
പത്ത് വര്‍ഷത്തിന് മുന്‍പ് ഇടതു മുന്നണിക്കാരനായ കെ പവിത്രന്‍ പ്രസിഡന്റ്‌ ആയിരിക്കുബോള്‍ചാത്തന്നൂര്‍ ജങ്ക്ഷനില്‍ തന്നെ പ്രൈവറ്റ് ബസ്‌ സ്റ്റാന്ഡ് നിര്‍മ്മാണത്തിന് പഞ്ചായത്തിന്ടെ തനത് ഫണ്ടില്‍ നിന്നും ഇരുപത്തിയഞ്ഞു ലക്ഷം അനുവദിച്ചു കൊണ്ട് പ്രാര൦ഭ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നു.
എന്നാല്‍ തുടര്‍ന്ന് വന്ന ഇടത് മുന്നണിയുടെ തന്നെ ഭരണ സമിതികള്‍ എല്ലാം തന്നെ യാതൊന്നും ചെയ്തു എന്ന് മാത്രമല്ല ഇരുപത്തിയഞ്ഞു ലക്ഷം രൂപ ഏന്ത് ചെയ്തു എന്ന ജനങ്ങളുടെ ചോദ്യത്തിന് മറുപടിയില്ല 
തുടര്‍ന്ന് പഞ്ചായത്ത് ഭരണ സമിതികളുടെ തുടരെ തുടരെയുള്ള ആവശ്യപ്രകാരം വഞ്ചിക്ലൈമന്‍സ് ഭൂമിയില്‍ യില്‍ നിന്നും വ്യവസായ വകുപ്പ് നല്‍കിയ ഭൂമിയില്‍ ആണ് നിര്‍മ്മാണ പ്രവര്‍ത്തനം നടത്തിയിരിക്കുന്നത്.രണ്ടു മുറികള്‍ ഉള്ള ഒരു ചെറിയ കെട്ടിടവും ഒരു വെയിറ്റിംഗ് ഷെഡും ടോയലറ്റും ബസ്സുകള്‍ വന്നു തിരിഞ്ഞു പോകാന്‍ ഒരു കോണ്‍ക്രീറ്റ് പാര്‍ക്കിംഗ് ഗ്രൌണ്ടും ഒരു കിണറും ഉള്‍പ്പടെ നിര്‍മ്മാണ പ്രവര്‍ത്തനം നടത്തുന്നതിന് എഴുപത് ലക്ഷം രൂപ ചിലവഴിച്ചതില്‍ ആഴിമാതിയുണ്ടെന്നു നാട്ടുകാര്‍ ആരോപിക്കുന്നു, സാന്ഗേതിക വിദഗ്ധര്‍ പറയുന്നത് ഇത്രയും നിര്‍മ്മാണ പ്രവര്‍ത്തനം നടത്തുന്നതിന് ഇരുപത് ലക്ഷം രൂപ പോലും ചിലവഴിക്കേണ്ട ആവശ്യമില്ല എന്നാണ്.കുളം കെട്ടി സംര്ഷിക്കുന്നതിനു പതിനഞ്ചു ലക്ഷം രൂപ പ്രതേകം അനുവധിചിട്ടുമുണ്ട്.പത്ത് ലോഡ് പാറ പോലും കുളം കെട്ടാന്‍ വേണ്ടി ഉപയോഗിച്ചിട്ടില്ല.
നിര്‍മ്മാണ പ്രവര്‍ത്തനത്തില്‍ അഴിമതിയുണ്ടെന്നു ജനങ്ങള്‍ ഒന്നടന്ഗം ആരോപിക്കുന്നു

ഫെയ്‌സ് ബുക്ക് കൂട്ടായ്മയുടെ ഈ സമരം കാണുക

മുദ്രാവാക്യം വിളികളോ ഉദ്ഘാടനപ്രസംഗമോ ഇല്ലായിരുന്നു. ഒരുസംഘം യുവാക്കള്‍; അവര്‍ കൊട്ടിയം ജങ്ഷനില്‍ മയ്യനാട് റോഡരുകില്‍ നിരന്നുനിന്നു. കറുത്ത തുണികൊണ്ട് വാ മൂടിക്കെട്ടിയിരുന്നു. പ്ലക്കാര്‍ഡുകളുമേന്തിയിരുന്നു അവര്‍. ഇതും ഒരു സമരമായിരുന്നു. പതിവ് പ്രതിഷേധങ്ങളില്‍നിന്ന് വ്യത്യസ്തമായ ഒന്ന്. സംഘടിപ്പിച്ച രീതിയിലും ഉണ്ടായിരുന്നു വ്യത്യസ്തത. ജനകീയാവശ്യത്തിനായി ഫെയ്‌സ് ബുക്ക് കൂട്ടായ്മയിലൂടെ നടത്തിയ സമരമായിരുന്നു ഇത്. 
അറ്റകുറ്റപ്പണി നടത്താത്തതിനാല്‍ പൊട്ടിപ്പൊളിഞ്ഞ് താറുമാറായ കൊട്ടിയം-മയ്യനാട് റോഡ് ടാറിങ് നടത്തി പുനര്‍നിര്‍മിക്കണമെന്നാവശ്യപ്പെട്ടായിരുന്നു യുവാക്കളുടെ ഈ സമരം. തകര്‍ന്ന റോഡിന്റെ ദുരവസ്ഥ, നിരവധി ചിത്രങ്ങള്‍സഹിതം കൊട്ടിയം കണ്ടച്ചിറ മുക്ക് പ്ലാവിളവീട്ടില്‍ മുജീബ് തന്റെ ഫെയ്‌സ് ബുക്കില്‍ കഴിഞ്ഞദിവസം പോസ്റ്റ് ചെയ്തു. റോഡ് ടാറിങ് നടത്തി സഞ്ചാരയോഗ്യമാക്കാന്‍ പഞ്ചായത്ത് അംഗങ്ങളും എം.എല്‍.എ. യുമൊക്കെയുള്ള ജനപ്രതിനിധികള്‍ അടിയന്തരനടപടികള്‍ എടുക്കണമെന്നായിരുന്നു ആവശ്യം. തിങ്കളാഴ്ച എട്ടുമുതല്‍ പത്തുവരെ കൊട്ടിയം ജങ്ഷനില്‍ മയ്യനാട് റോഡില്‍ നില്പുസമരം നടത്തുമെന്ന് പ്രഖ്യാപിച്ചു. മുജീബിന് പിന്തുണയേകി കക്ഷിരാഷ്ട്രീയത്തിനതീതമായി ഒട്ടേറെ യുവാക്കള്‍ കൊട്ടിയത്ത് എത്തി. 
റോഡിന്റെ പുനര്‍നിര്‍മാണത്തിന് അടിയന്തരനടപടി എടുത്തില്ലെങ്കില്‍ കര്‍മസമിതി രൂപവത്കരിച്ച് പ്രക്ഷോഭം ശക്തമാക്കാനാണ് ഫെയ്‌സ് ബുക്ക് കൂട്ടായ്മയുടെ തീരുമാനം. 

വനിതകള്‍ക്ക് കൊല്ലത്ത് സ്വന്തം പോലീസ് സ്റ്റേഷനായി

വനിതകള്‍ക്ക് പരാതി നല്‍കാന്‍ ഇനി കൊല്ലത്ത് സ്വന്തം പോലീസ് സ്റ്റേഷന്‍. ജില്ലയിലെവിടെയുമുള്ള സ്ത്രീകളുടെ പ്രശ്‌നപരിഹാരത്തിനും സുരക്ഷയ്ക്കും കൊല്ലത്തെ വനിതാ പോലീസുകാര്‍ കാത്തിരിക്കുന്നു. പാറാവ് ജോലിക്കും രാത്രി പരിശോധനയ്ക്കുമൊക്കെ ഇവര്‍ തയ്യാര്‍. ഉദ്ഘാടനത്തിനുശേഷം ആദ്യ പരാതി കിട്ടിയത് പരവൂരില്‍നിന്ന് -വിഷയം അയല്‍വാസിയുമായുള്ള വഴക്ക്.

സ്ത്രീക്കുറ്റവാളികള്‍ക്ക് ലോക്കപ്പ്് ഉള്‍പ്പെടെ ജില്ലയിലെ ആദ്യത്തെ വനിതാ പോലീസ് സ്റ്റേഷന്‍ കൊല്ലം ഈസ്റ്റ് പോലീസ് സ്റ്റേഷന്‍ വളപ്പില്‍ തിങ്കളാഴ്ചയാണ് പ്രവര്‍ത്തനം തുടങ്ങിയത്. സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ എസ്.അനിതയുള്‍പ്പെടെ 15 പേരാണ് ചുമതലയേറ്റത്. മൂന്ന് എ.എസ്.ഐ.മാരടക്കം 25 പേരാണ് വേണ്ടതെങ്കിലും ബാക്കിയുള്ളവരുടെ നിയമനം പിന്നീടേ ഉണ്ടാകൂ. ഈസ്റ്റ് സി.ഐ. എസ്.ഷെരീഫിനാണ് ഇവിടത്തെ അധികച്ചുമതല. ഒരു ജില്ലയുടെ മുഴുവന്‍ അധികാരമാണ് കൊല്ലത്തെ വനിതാ പോലീസിന്.

സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍, അവര്‍ വാദികളും പ്രതികളുമായ കേസുകള്‍, ലൈംഗികാതിക്രമങ്ങള്‍ തുടങ്ങിയവ കൊല്ലത്ത് പരിഗണിക്കും. വനിതാ ഹെല്‍പ്പ് ലൈന്‍ കെട്ടിടം നവീകരിച്ചാണ് ലോക്കപ്പ് അടക്കമുള്ള സൗകര്യങ്ങള്‍ ഒരുക്കിയിരിക്കുന്നത്. തൊട്ടടുത്ത കെട്ടിടത്തില്‍ത്തന്നെ വനിതാ സെല്ലും പ്രവര്‍ത്തിക്കുന്നുണ്ട്. ഹെല്‍പ്പ് ലൈനിലെ പോലീസുകാര്‍ സ്റ്റേഷനില്‍ തുടരും.

വീണ്ടും വെള്ളാപ്പള്ളി നടേശന്‍ പറയുന്നു....

വി.എസിനെ സി.പി.എം. വെട്ടിക്കീറാത്തത് എസ്.എന്‍.ഡി.പി. കാരണം: വെള്ളാപ്പള്ളി

പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദനെ വെട്ടിക്കീറി പട്ടിക്ക് ഇട്ടുകൊടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ സി.പി.എമ്മിലുണ്ടെന്നും ഇത് നടക്കാത്തത് എസ്.എന്‍.ഡി.പി.യുടെ ചില നിലപാടുകള്‍ മൂലമാണെന്നും ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. വി.എസിനെ സംരക്ഷിച്ചത് എസ്.എന്‍.ഡി.പിയാണ്. 

ഇനിയൊരു പടക്കപ്പല്‍--കൊച്ചി ഭാരതത്തിന്ടെ അഭിമാനം

അറബിക്കടലിന്റെ റാണിയായ കൊച്ചി ഇനിയൊരു പുതിയ രൂപത്തില്‍. ഭാരതീയ നാവികസേനയുടെ ഏറ്റവും പുതിയ പടക്കപ്പലായി ഐ. എന്‍. എസ് കൊച്ചിയെത്തുന്നു. മുംബൈയിലെ മാസഗോണ്‍ ഡോക്കില്‍ നിര്‍മ്മിച്ച കൂറ്റന്‍ യുദ്ധക്കപ്പല്‍ പ്രതിരോധമന്ത്രി ശ്രീ മനോഹര്‍ പരീക്കര്‍ ഇന്നു രാവിലെ 10.24 ന് (സെപ്റ്റംബര്‍ 30) രാജ്യത്തിനു സമര്‍പ്പിക്കും. 
നാവികസേനയിലെ വിദഗ്ധര്‍ രൂപകല്‍പ്പന ചെയ്ത പ്രൊജക്ട് 15 (എ) ഡിസ്‌ട്രോയര്‍ വിഭാഗത്തിലുള്ള കപ്പലുകളില്‍ രണ്ടാമത്തേതാണ് കൊച്ചി. ആദ്യത്തെ കപ്പല്‍ ഐ. എന്‍. എസ് കൊല്‍ക്കത്ത കഴിഞ്ഞ വര്‍ഷം, അന്നത്തെ പ്രതിരോധ മന്ത്രി ശ്രീ എ. കെ. ആന്റണി നാവികസേനക്കു കൈമാറി. 2005ല്‍ നിര്‍മ്മാണം തുടങ്ങിയ കൊച്ചി 2009ല്‍ നീറ്റിലിറക്കിയത് അന്നത്തെ നാവികസേനാമേധാവി അഡ്മിറല്‍ നിര്‍മ്മല്‍കുമാര്‍ വര്‍മ്മയാണ്. അന്ന് അദ്ദേഹത്തിന്റെ പത്‌നി മധുലികാ വര്‍മ്മയാണീകപ്പലിനു കൊച്ചിയെന്നു പേരിട്ടത്. കേരളത്തിന്റെ തുറമുഖനഗരങ്ങളായ ആലപ്പുഴയുടെയും, കണ്ണൂരിന്റെയും പേരുള്ള ചെറിയ കപ്പലുകള്‍ നേരത്തെ ഉണ്ടായിരുന്നെങ്കിലും ഇതാദ്യമായാണ് 'കൊച്ചി' യെന്ന് ഒരു യുദ്ധക്കപ്പലിനു നാവികസേന പേരിടുന്നത്. അതും ഇത്ര ശക്തിമത്തായ, പുതുപുത്തന്‍ കപ്പലിന്. 
160 മീറ്റര്‍ നീളവും 7500 ടണ്‍ കേവുഭാരവുമുള്ള കൊച്ചിക്ക് എട്ടു നിലകളിലായി ഇരുനൂറിലധികം കംപാര്‍ട്ടുമെന്റുകളുണ്ട്. ഇവയില്‍ 80 ശതമാനവും അത്യാധുനിക യന്ത്രങ്ങളും, മാരകശേഷിയുള്ള യുദ്ധസാമഗ്രികളും കൊണ്ടു നിറച്ചിരിക്കുന്നു. ബ്രഹ്‌മോസ് ഉപരിതലമിസൈലുകള്‍, വിമാനനാശിനി മിസൈലുകള്‍, 76 മില്ലിമീറ്റര്‍ പീരങ്കി, യന്ത്രത്തോക്കുകള്‍, ടോര്‍പിഡോ, റോക്കറ്റുകള്‍, ഇങ്ങനെ അനേകം ആയുധങ്ങളുടെ ഒരു കലവറയാണീ കപ്പല്‍. ഇവയ്ക്കു പിന്‍തുണയായി ആധുനിക റഡാര്‍, സോണാര്‍, വാര്‍ത്താവിനിമയസംവിധാനങ്ങള്‍ എന്നീ ഉപകരണങ്ങളുടെ വിപുലമായ ഒരു ശ്രിംഖലയും കൊച്ചിയിലുണ്ട്. രണ്ടു ഹെലികോപ്റ്ററുകള്‍ക്കിറങ്ങാന്‍ സൗകര്യമുള്ള ഹെലോഡെക്കും, ഹാങ്ങറും ഒരുക്കിയിട്ടുണ്ട്. 66000 കുതിരശക്തിയുള്ള നാലു ഗ്യാസ്ടര്‍ബൈനുകളുപയോഗിച്ചു മിനിറ്റുകള്‍ക്കുള്ളില്‍ 60 കിലോമീറ്ററോളം വേഗതയിലെത്താന്‍ കൊച്ചിക്കു കഴിയും. 5 മെഗാവാട്ട് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാന്‍ കഴിവുള്ള ജനറേറ്ററുകളും, ദിവസേന 150 ടണ്‍ കടല്‍വെള്ളം ശുദ്ധീകരിക്കാനുള്ള സംവിധാനവുമുണ്ട്. 
പൂര്‍ണ്ണമായും നെറ്റ്‌വര്‍ക്കു ചെയ്ത കംപ്യൂട്ടര്‍ ശൃംഖലയുടെ സഹായത്തോടെയാകും കൊച്ചിയുടെ പ്രവര്‍ത്തനം. കപ്പലിലെ എല്ലാ യന്ത്രങ്ങള്‍ക്കും, പടക്കോപ്പുകള്‍ക്കും  ഏകീകൃത നിയന്ത്രണവലയങ്ങളുണ്ട്. ശത്രുവിന്റെ കപ്പലുകള്‍, വിമാനങ്ങള്‍, മിസൈലുകള്‍, അന്തര്‍വാഹിനികള്‍, അണുവായുധങ്ങള്‍, ഇങ്ങനെ നിലവിലുള്ള എല്ലാ സന്നാഹങ്ങളില്‍നിന്നും രക്ഷനേടാനുള്ള സുരക്ഷാകവചം കൊച്ചിക്കു സ്വന്തമായുണ്ട്. 
നാനൂറോളം നാവികര്‍ ജോലിചെയ്യുന്ന കപ്പലില്‍ ഇവര്‍ക്കെല്ലാവര്‍ക്കും താമസിക്കാനും, ഭക്ഷണത്തിനുമുള്ള സൗകര്യമൊരുക്കിയിരിക്കുന്നു. ഒരുമാസത്തേക്കാവശ്യമുള്ള ഭക്ഷ്യവസ്തുക്കള്‍ കേടുകൂടാതെ സൂക്ഷിക്കാനും, അവ പാകം ചെയ്യാനുമുള്ള സംവിധാനങ്ങളും. പൂര്‍ണ്ണമായും എയര്‍കണ്ടീഷന്‍ ചെയ്തിരിക്കുന്ന കൊച്ചിയില്‍ ചെറുശസ്ത്രക്രിയ ചെയ്യാനുതകുന്ന മെഡിക്കല്‍ സൗകര്യങ്ങളുമുണ്ട്. 

അറബിക്കടലില്‍ കൊച്ചിക്കുള്ള തന്ത്രപ്രധാനമായ സ്ഥാനം  കണക്കിലെടുത്താണ് കപ്പലിനു പേരിട്ടിരിക്കുന്നത്. ഐ. ടി, സൗരോര്‍ജം, മെട്രൊ, മുതലായ ആധുനിക സംരംഭങ്ങളുടെ സഹായത്തോടെ ഒരു ലോകോത്തരനഗരമാകാനുള്ള കൊച്ചിയുടെ പ്രയാണത്തിനു നാവികസേന പകരുന്ന സമയോചിതമായ ഊര്‍ജമാണീ ഈ പുതിയ പടക്കപ്പല്‍. നമ്മുടെ കൊച്ചിയുടെ പേരും പെരുമയുമേന്തി ഈ കപ്പല്‍ ലോകം മുഴുവന്‍ സഞ്ചരിക്കുകയും, ഭാരതത്തിന്റെ സുരക്ഷക്കായി പൊരുതുകയും, ലോകസമാധാനത്തിനായി നിലകൊള്ളുകയും ചെയ്യും. ദക്ഷിണനാവിക കമാന്‍ഡ് ആസ്ഥാനമായ കൊച്ചിയിലേക്ക് ഐ. എന്‍. എസ് കൊച്ചി ഈ വര്‍ഷം അവസാനത്തോടെ എത്താനാണു സാധ്യത. ലോകപ്രശസ്ത തുറമുഖനഗരങ്ങളൊക്കെ തങ്ങളുടെ പേരിലുള്ള യുദ്ധക്കപ്പലുകളെ ദത്തെടുക്കാറുണ്ട്. നമ്മുടെ രാജ്യത്ത് ഇങ്ങനെയൊരു കീഴ്‌വഴക്കമില്ല. കൊച്ചിക്ക് തന്റെ പേരുള്ള ഐ. എന്‍. എസ് കൊച്ചിയെ ദത്തെടുത്ത് രാജ്യത്തിനുതന്നെ മാതൃകയായിക്കൂടെ?

Sunday, 27 September 2015

അമ്മയ്ക്ക് ജന്മദിന ആശംസകള്‍.....@ 62



ലോകം അനേകം പരിവര്‍ത്തനങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ട്.എന്നാല്‍ അവയില്‍ മിക്കതും താല്‍ക്കാലികങ്ങള്‍ മാത്രമായിരുന്നു.ഒരു കാവും കുളവും നശിച്ചാല്‍ അത്രയും അന്ധവിശ്വാസം കുറഞ്ഞു എന്ന് പറഞ്ഞിരുന്നവര്‍ ഇന്ന് കാവുകള്‍ സംരക്ഷിക്കാന്‍ സമിതികള്‍ ഉണ്ടാക്കുന്നു. ഫാസ്റ്റ് ഫുഡാണ് ഇന്നലെ ഹരമായിരുന്നതെങ്കില്‍ ഇന്ന് പ്രകൃതിവിഭവങ്ങള്‍ക്കായി ജനങ്ങള്‍ പരക്കംപായുകയാണ്.മദ്യപാനവും പുകവലിയും സ്റ്റാറ്റസ് സിംബലായിരുന്ന കാലം പോയ്മറഞ്ഞു. എന്നാല്‍ ഈ മാറ്റങ്ങള്‍ ഒക്കെയും ചിരസ്ഥായി ആകണമെങ്കില്‍ മാറേണ്ടത് നിയമങ്ങളോ വ്യവസ്ഥതിയോ അല്ല, വ്യക്തികളാണ്. ”പ്ലൂട്ടോണിയത്തിന്റെ ആന്തരഘടന പരിവര്‍ത്തനം ചെയ്യാനാകും. എന്നാല്‍ മനുഷ്യമനസ്സിലെ തിന്മയെ പരിവര്‍ത്തനവിധേയമാക്കുക അസാദ്ധ്യമാണ്” എന്നുപറയുമ്പോള്‍ ഐന്‍സ്റ്റീന്റെ മുന്നില്‍ ശ്രീമാതാ അമൃതാനന്ദമയീ ദേവിയെപ്പോലെ ഒരു മഹാത്മാവിന്റെ മാതൃക ഉണ്ടായിരുന്നില്ല. ശ്രീനാരായണ ഗുരുവിനേയും അമ്മയേയും പോലെയുള്ള ആത്മജ്ഞാനികളുടെ ലക്ഷ്യം വ്യക്തികളുടെ ഹൃദയപരിവര്‍ത്തനമാണ്. കേരളക്കരയില്‍ പറയകടവെന്ന കുഗ്രാമത്തില്‍ എല്ലാവിധ പ്രതികൂല സാഹചര്യങ്ങള്‍ക്കും നടുവില്‍ നിലയുറപ്പിച്ചുകൊണ്ട് സുധാമണി എന്ന ഒരു പെണ്‍കുട്ടി ആത്മീയതയിലൂടെ മുന്നേറി അമൃതാനന്ദമയി ആയി വളര്‍ന്നപ്പോള്‍, ആ ഗ്രാമത്തിന്റെ മുഖച്ഛായ മാറി, വിദൂരകോണുകളിലുള്ള ജനലക്ഷങ്ങളെപ്പോലും ആ പരിവര്‍ത്തനം സ്വാധീനിക്കുകയുണ്ടായി. അമ്മ ചോറൂണ് നടത്തിയും ഹരിശ്രീ കുറിച്ചും മന്ത്രോപദേശം നല്‍കിയും ഉന്നതവിദ്യാഭ്യാസം നല്‍കിയും വളര്‍ത്തിയെടുത്ത ഒരു യുവതലമുറ ഇന്ന് സമൂഹത്തിന് പുതിയ ദിശാബോധം നല്‍കുന്നതില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നു. കൂടുതല്‍ സ്‌നേഹസമ്പന്നരായ, നിസ്വാര്‍ത്ഥരായ, സേവനതല്‍പ്പരരായ ഒരു കൂട്ടം ചെറുപ്പക്കാര്‍ നമ്മുടെനാട്ടില്‍ മാത്രമല്ല ലോകത്തിന്റെ വിവിധകോണുകളില്‍ നന്മയുടെ, കാരുണ്യത്തിന്റെ, പൊന്‍വെട്ടം പ്രസരിപ്പിക്കുന്നു.അങ്ങനെയാണ് ഫിന്‍ലാന്റിലെ സ്‌കൂള്‍ പാഠപുസ്തകങ്ങളില്‍വരെ മലയാളമണ്ണിന്റെ അഭിമാനമായ അമ്മ ഇടംപിടിച്ചത്. അമ്മ ഒരിക്കല്‍പ്പോലും സന്ദര്‍ശിച്ചിട്ടില്ലാത്ത രാജ്യങ്ങളില്‍പ്പോലും അമ്മയുടെ ആരാധകര്‍ ഒത്തുചേര്‍ന്ന് സാമൂഹ്യസേവന പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍പിടിക്കുന്നു.അതുകൊണ്ടാണ് അമേരിക്കയില്‍ കത്രീന ചുഴലിക്കാറ്റ് വന്‍നാശനഷ്ടം വിതച്ചപ്പോള്‍ ഏറ്റവും കൂടുതല്‍ സംഭാവന നല്‍കിയതിനു മാത്രമല്ല, സന്നദ്ധപ്രവര്‍ത്തകരുടെ ശ്ലാഘനീയമായ സേവനത്തിനും അമൃതാനന്ദമയീ മഠത്തിന്റെ പങ്ക് മാധ്യമങ്ങള്‍ എടുത്തുകാട്ടിയത്. ഫിലിപ്പൈന്‍സിലും ശ്രീലങ്കയിലും അമ്മയുടെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ആ നാട്ടുകാരുടെ ഹൃദയം കവരുന്നതായിരുന്നു. ജപ്പാനില്‍ ആണവചോര്‍ച്ചയുണ്ടായ പ്രദേശത്ത് റേഡിയേഷന്‍ ഭയന്ന് കടന്നുചെല്ലാന്‍ ശാസ്ത്രജ്ഞന്മാര്‍ പോലും മടിച്ചുനിന്നപ്പോള്‍ തന്റെ രാവും പകലും നീണ്ടുനിന്ന ദര്‍ശനം കഴിഞ്ഞ് അമ്മ നേരെ അവിടേക്കാണ് പോയത്. മരിച്ചുപോയവര്‍ക്ക് ആത്മശാന്തിയ്ക്കായി പ്രാര്‍ത്ഥിക്കുകയും അവരുടെ കുടുംബാംഗങ്ങളെ നേരില്‍കണ്ട് ആശ്വസിപ്പിക്കുകയും ചെയ്ത അമ്മയുടെ കാരുണ്യം ജപ്പാന്‍ ജനതയുടെ കണ്ണുകളെ ഈറനണിയിച്ചു. അതിനെത്തുടര്‍ന്ന് അമ്മയെ കാണാത്തവരും വിദേശികളുംകൂടി ഉള്‍പ്പെടുന്ന ധാരാളം സന്നദ്ധപ്രവര്‍ത്തകര്‍ സഹായഹസ്തങ്ങളുമായി മുന്നോട്ടുവന്നു. ഭാരതത്തില്‍ ഉത്തരാഖണ്ഡിലും ബീഹാറിലും കര്‍ണാടകയിലും കൊല്ലത്തും ആലപ്പുഴയിലും എല്ലാം അമ്മയുടെ അമൃതകുടീരങ്ങള്‍ തലയുയര്‍ത്തി നില്‍ക്കുന്നത് കാണുമ്പോള്‍ പ്രദേശവാസികളായ വളരെ പേര്‍, ”ഇതു കെട്ടിപ്പൊക്കാന്‍ അമ്മുടെയും മക്കളുടെയുംകൂടെ രാവും പകലും ഞങ്ങളും വിയര്‍പ്പൊഴുക്കിയിട്ടുണ്ട്” എന്ന് ഇപ്പോള്‍ അഭിമാനത്തോടെ പറയുന്നു.ന്യൂയോര്‍ക്ക് സ്റ്റേറ്റ് യൂണിവേഴ്‌സിറ്റി അമ്മയ്ക്ക് ഡോക്ടറേറ്റ് നല്‍കുന്നതിലൂടെ അമ്മ ജനങ്ങളിലുണ്ടാക്കിയ ഈ മനഃപരിവര്‍ത്തനത്തെ അംഗീകരിക്കുകയും ആദരിക്കുകമായിരുന്നു. ഗുജറാത്തിലെ ഭൂകമ്പത്തില്‍ തകര്‍ന്ന മൂന്ന് ഗ്രാമങ്ങള്‍ അമൃതാന്ദമയീ മഠം ഏറ്റെടുത്ത് പുനര്‍നിര്‍മിക്കുകയുണ്ടായി.തങ്ങള്‍ ഇന്നോളം കാണുകയോ കേള്‍ക്കുകയോ ചെയ്തിട്ടില്ലാത്ത ഒരമ്മയുടെ സ്‌നേഹം ആ ഗ്രാമീണഹൃദയങ്ങളെ തൊട്ടുണര്‍ത്തി. സുനാമി ആഞ്ഞടിച്ചപ്പോള്‍ ഗ്രാമാതിര്‍ത്തി വിട്ട് പുറത്ത് അധികമൊന്നും യാത്ര ചെയ്തിട്ടില്ലാത്ത അവരുടെ ഒരു വലിയ സംഘം സേവനസന്നദ്ധരായി  കേരളത്തില്‍ വന്നെത്തുകയുണ്ടായി. തങ്ങള്‍ സമൂഹത്തില്‍നിന്ന് സ്വീകരിച്ചതിന്റെ ഒരുപങ്ക് സമൂഹത്തിന് മടക്കിക്കൊടുക്കുകയും വേണമെന്ന ധര്‍മബോധം അമ്മയില്‍നിന്ന് അവര്‍ ഉള്‍ക്കൊണ്ട മഹത്തായ ഒരു പാഠമായിരുന്നു. അമ്മ ശബരിമലയും പമ്പയും ശുചീകരിക്കുന്നതിന് ആശ്രമവാസികളെയും ഭക്തന്മാരെയും നിയോഗിക്കുമ്പോള്‍ അവരില്‍ പലരും സ്വന്തം വീട്ടില്‍പോലും അങ്ങനെയൊരു ജോലി ചെയ്തിട്ടില്ലാത്തവരായിരുന്നു. ആശ്രമത്തില്‍ കക്കൂസ് വൃത്തിയാക്കാനും ഓട കഴുകാനും ഒക്കെ അമ്മ സ്വയം മുന്നിട്ടിറങ്ങിയ അനുഭവസാക്ഷ്യങ്ങളായിരുന്നു അസാദ്ധ്യമെന്ന് തോന്നിച്ച ആ പ്രവര്‍ത്തനം ഏറ്റെടുത്ത് വിജയിപ്പിക്കാന്‍ അവര്‍ക്ക് പ്രചോദനമായത്. ഒരു നവആദ്ധ്യാത്മിക സംസ്‌കാരത്തിന് ബീജാവാപം ചെയ്യാന്‍ അമ്മയ്ക്ക് കഴിഞ്ഞു. അതിന്റെ അലയൊലി ഭാരതസര്‍ക്കാര്‍ മുന്‍കയ്യെടുത്ത് കാശിയും ഗംഗയും ശുചീകരിക്കുന്നതില്‍ എത്തിനില്‍ക്കുന്നു.ഏതാനും വര്‍ഷം മുമ്പ് കേരളമെങ്ങും പൊതു ശൗചാലയങ്ങള്‍ നിര്‍മിച്ചുനല്‍കാന്‍ തയ്യാറായി അമ്മ മുന്നോട്ടുവന്നപ്പോള്‍ അതിനെ പിന്തുണയ്ക്കാന്‍ അധികമാരും താല്‍പ്പര്യം കാണിച്ചില്ല. ഇന്ന് ഭാരതമെങ്ങും സ്‌കൂളുകളില്‍ ശൗചാലയങ്ങള്‍ നിര്‍മിക്കുന്നതിന്റെ ആവശ്യകതയെപ്പറ്റി പ്രധാനമന്ത്രി ചൂണ്ടിക്കാട്ടുകയും പലരും ആ സംരംഭത്തില്‍ പങ്കാളികളാകാന്‍ സ്വയം മുന്നോട്ടുവരികയും ചെയ്തുകഴിഞ്ഞു. നൂറ്റൊന്ന് ഗ്രാമങ്ങള്‍ ദത്തെടുത്തുകൊണ്ട് അമ്മ ആരംഭിച്ച നിശ്ശബ്ദവിപ്ലവം ഇന്ന് ഓരോ എംപിയും ഗ്രാമങ്ങള്‍ ഏറ്റെടുക്കുന്നതിലൂടെ ദേശവ്യാപകമായി നടപ്പാക്കപ്പെടുന്നു. മഠത്തിന് ആദ്യമായി ഒരു ആസ്ഥാനമന്ദിരം പണിതുയര്‍ത്താന്‍ സ്വരൂപിച്ച തുകകൊണ്ട് പാരിപ്പള്ളിയിലെ അനാഥാലയവും സ്‌കൂളും ഏറ്റെടുത്തുകൊണ്ടാണ് അമ്മ വിദ്യാഭ്യാസമേഖലയില്‍ കാലൂന്നിയത്. ഇന്ന് അമ്മയുടെ നൂറുകണക്കിന് വിദ്യാഭ്യാസസ്ഥാപനങ്ങളില്‍നിന്ന് പഠിച്ച് ജയിച്ച് ദേശവിദേശങ്ങളില്‍ ഉയര്‍ന്ന ജോലികള്‍ നേടിയ പല യുവാക്കളും എല്ലാവര്‍ഷവും ഏതാനും കുട്ടികള്‍ക്കെങ്കിലും വിദ്യാഭ്യാസസഹായം ചെയ്യാന്‍ തയ്യാറായി മുന്നോട്ടുവന്നുകൊണ്ടിരിക്കുന്നു. അമ്മ പറയാറുണ്ട്, ഒരു ചക്കക്കുരുവിന് ഒരാളിന്റെപോലും വിശപ്പകറ്റാനോ താങ്ങോ തണലോ നല്‍കാനോ ഉള്ള കഴിവില്ല. എന്നാല്‍ വേണ്ടപോലെ ശ്രദ്ധിച്ചാല്‍ അനേകായിരം പേര്‍ക്ക് വര്‍ഷങ്ങളോളം വയറുനിറയെ മധുരഫലങ്ങളും തണലും തടിയുമെല്ലാം നല്‍കാന്‍ കഴിയുന്ന പ്ലാവായി അത് വളരും. അപ്രകാരം ഇന്ന് നാം ഓരോരുത്തരുടെ ഉള്ളിലും ഈശ്വരീയമായ അനന്തശക്തി വിത്തിന്റെ രൂപത്തില്‍ ഉണ്ട്. ഗുരുവിന്റെ സ്‌നേഹവാത്സല്യങ്ങളാകുന്ന വെള്ളവും വളവും, ചിട്ടയും നിഷ്ഠയുമാകുന്ന വേലിയും, സത്സംഗത്തിന്റെ അനുകൂലമായ അന്തരീക്ഷവും ഉണ്ടെങ്കില്‍ ഏതൊരാള്‍ക്കും അമ്മയെപോലെ ലോകത്തിന് അഭയവും ആശ്രയവും നല്‍കാന്‍ കഴിയുന്ന വിശ്വമാനവനായി വളരാനാകും. ഒരുവ്യക്തിയില്‍ ഈശ്വരന്റെ മാതൃഭാവം അതിന്റെ പൂര്‍ണതയില്‍ പ്രകാശിച്ചപ്പോള്‍ ലോകത്തില്‍ ഇത്രയധികം മാറ്റങ്ങള്‍ കൊണ്ടുവരാന്‍ സാധിച്ചുവെങ്കില്‍, അവിടുത്തെ എണ്ണമറ്റ വൈഭവങ്ങള്‍ ഓരോന്നും ഓരോ വ്യക്തിയിലൂടെയും പൂവണിയുകയാണെങ്കില്‍ ഭാരതം അതിന്റെ ഗതകാല ഗരിമ അചിരേണ വീണ്ടെടുക്കുമെന്നതില്‍ സംശയമില്ല.

കേരളത്തിലെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് 100 കോടി രൂപ സംഭാവന നല്‍കുമെന്ന് മാതാ അമൃതാനന്ദമയി മഠം അറിയിച്ചു. കേരളത്തില്‍ കക്കൂസുകള്‍ നിര്‍മ്മിയ്ക്കുന്നതിനും മറ്റ് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കായുമാണ് പണം നല്‍കുന്നത്. കേന്ദ്രസര്‍ക്കാരിന്റെ സ്വച്ഛ് ഭാരത്, ശുചിത്വ ഗംഗ പദ്ധതികള്‍ക്കായി 100 കോടി രൂപ മഠം നേരത്തെ സംഭാവന ചെയ്തിരുന്നു. ബി.ജെ.പി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷായും ചടങ്ങില്‍ പങ്കെടുത്തു. ജാതി, മത, ലിംഗ പരിഗണനകള്‍ക്ക് അതീതമായി വലിയൊരു വിഭാഗം ജനങ്ങള്‍ക്ക് അമൃതാനന്ദ മയി മഠത്തിന്റെ സേവന പ്രവര്‍ത്തനങ്ങള്‍ ഉപകാരപ്രദമായതായി അമിത് ഷാ പറഞ്ഞു. ഇന്ത്യക്ക് രണ്ട് മുഖമുണ്ടെന്നും ഒന്ന് വികസനത്തിന്റെയും മറ്റേത് ദാരിദ്ര്യത്തിന്റെയുമാണെന്നും അമൃതാനന്ദ മയി പറഞ്ഞു. ഈ അസമത്വം ഇല്ലാതാവണമെന്നും അമൃതാനന്ദ മയി അഭിപ്രായപ്പെട്ടു. വിവിധ സംസ്ഥാനങ്ങളില്‍ മഠം നടത്തുന്ന ക്ഷേമപ്രവര്‍ത്തനങ്ങളുടെ പ്രഖ്യാപനവും ചടങ്ങില്‍ നടന്നു. അമൃത കീര്‍ത്തി പുരസ്‌കാരം പ്രശസ്ത സംസ്‌കൃത പണ്ഡിതന്‍ മുതുകുളം ശ്രീധരന് അമൃതാനന്ദ മയി സമ്മാനിച്ചു. കേരള ഗവര്‍ണര്‍ പി.സദാശിവം, രാജ്യസഭ ഡെപ്യൂട്ടി ചെയര്‍മാന്‍ പി.ജെ.കുര്യന്‍, കേന്ദ്രമന്ത്രിമാരായ നജ്മ ഹെപ്തുള്ള, മനോജ് സിന്‍ഹ, ശ്രീപദ് യാസു നായിക്, ഇന്ത്യയിലെ ഫ്രഞ്ച് അംബാസഡര്‍ ഫ്രാന്‍സ്വാ റീഷര്‍, മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.

അമിത്ഷാ ബി.ജെ.പി ദേശിയ പ്രസിഡന്റ്‌ @ കൊല്ലം

അയ്യങ്കാളിയുടെ പ്രതിമയില്‍ പുഷ്പാര്‍ച്ചന, പിന്നീട് വേദിയിലേക്ക്
ബിജെപി ദേശീയ അദ്ധ്യക്ഷന്‍ ഇന്നലെ കൊല്ലത്തെ നവോത്ഥാന സംഗമത്തില്‍ പ്രസംഗിക്കുന്നതിന് മുമ്പ് ആദ്യമെത്തിയത് അയ്യങ്കാളി പ്രതിമയ്ക്ക് മുന്നില്‍. പീരങ്കിമൈതാനത്തിന് സമീപത്തായി നിലനില്‍ക്കുന്ന അയ്യങ്കാളി പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷമായിരുന്നു അദ്ദേഹം പരിപാടി സ്ഥലത്തേക്ക് എത്തിയത്. വേദിയിലെത്തിയ അദ്ദേഹത്തെ ബിജെപി ജില്ലാ പ്രസിഡന്റ് എം.സുനില്‍, ജനറല്‍ സെക്രട്ടറിമാരായ മാലുമേല്‍ സുരേഷ്, വെള്ളിമണ്‍ദിലീപ്, എസ്.ദിനേഷ്‌കുമാര്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. പൂമാലയിട്ട് പുഷ്പകീരിടം തലപ്പാവായി അണിയിച്ച് അദ്ദേഹത്തിന് ദേശിംഗനാടിന്റെ സ്വീകരണം. പിന്നീട് മണ്ഡലം പ്രസിഡന്റുമാരായ അഡ്വ.വിനോദ്, ഭരണിക്കാവ് രാജന്‍, അനില്‍വാഴപ്പള്ളി, സുനില്‍കുമാര്‍, മനോജ്, സുഭാഷ് പട്ടാഴി, ആലഞ്ചേരി ജയചന്ദ്രന്‍, കൊട്ടാരക്കര മണ്ഡലം കണ്‍വീനര്‍ രമേശ്, സജീവ്ചന്ദ്രന്‍ എന്നിവര്‍ ഷാളണിയിച്ച് സ്വീകരിച്ചു. തുടര്‍ന്ന് യുവമോര്‍ച്ച ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഹാരവും പുഷ്പങ്ങളാല്‍ തീര്‍ത്ത ഖഡ്ഗവും നല്‍കി സ്വീകരിച്ചു. ജില്ലാ പ്രസിഡന്റ് അഡ്വ.ആര്‍.എസ്.പ്രശാന്ത്, സംസ്ഥാന സെക്രട്ടറി സജി കരവാളൂര്‍, ജില്ലാ ജനറല്‍സെക്രട്ടറി സി.ബി.പ്രതീഷ്, രാജ്‌മോഹന്‍, രതീഷ് എന്നിവരായിരുന്നു സ്വീകരിച്ചത്. മഹിളാമോര്‍ച്ചക്കായി ജില്ലാപ്രസിഡന്റ് വസന്താ ബാലചന്ദ്രനും കര്‍ഷകമോര്‍ച്ചക്ക് വേണ്ടി ബൈജുചെറുപൊയ്കയും പട്ടികജാതിമോര്‍ച്ചക്ക് വേണ്ടി ജില്ലാ പ്രസിഡന്റ് മഠത്തില്‍ ശശിയും സ്വീകരിച്ചു. സ്വീകരണത്തില്‍ ബിജെപി മേഖല ജനറല്‍സെക്രട്ടറി എം.എസ്.ശ്യാംകുമാര്‍, സംഘടനസെക്രട്ടറി ഗോപി, കണ്ണാട്ട് രാജേന്ദ്രന്‍, രൂപബാബു, ദേവകിയമ്മ, എസ്.ഷീല, സെക്രട്ടറിമാരായ പൂന്തോട്ട സത്യന്‍, പി.ശിവന്‍, ലതാമോഹന്‍, സുമാദേവി, ബിജു നീലാംബരന്‍ എന്നിവര്‍ പങ്കെടുത്തു.













Monday, 21 September 2015

ഗുരുവിനെ നിന്ദിച്ചു...പരനാറി പാര്‍ട്ടിക്ക് കഷ്ടകാലം തുടങ്ങി

നമസ്തെ...ഗുരുവിനെ നിന്ദിച്ചു...പരനാറി പാര്‍ട്ടിക്ക് കഷ്ടകാലം തുടങ്ങി

ശ്രീകൃഷ്ണജയന്തിക്ക് ഓണാഘോഷം നടത്തി, ശ്രീനാരായണഗുരുവിനെ കുരിശിലേറ്റി, കയറിട്ട് പൊതുനിരത്തില്‍ വലിച്ച് കണ്ണൂരിലെ കംസന്മാര്‍ക്ക്...മറുപടിയുമായി കേരളത്തില്‍ ഹൈന്ദവസമൂഹം ഒന്നിച്ചപ്പോള്‍...പരനാറി സഖാക്കള്‍ക്ക് കഷ്ടകാലം തുടങ്ങി...അതും മുന്നാറില്‍ നിന്ന്...അപ്പോള്‍ തുടങ്ങാം..നമ്മുക്ക്

മൂന്നാറിലെ അയ്യായിരത്തോളം വരുന്ന സ്ത്രീസമൂഹം പൊരുതി നേടിയ വിജയംകൊണ്ട് നഷ്ടമുണ്ടായത് ആര്‍ക്കൊക്കെ എന്ന കണക്കെടുപ്പിലാണ് കേരളമിപ്പോള്‍.....

തൊഴിലാളിവര്‍ഗ സര്‍വാധിപത്യത്തിന്റെ മൊത്തക്കച്ചവടക്കാരെ പട്ടിയെ തല്ലുന്നത് പോലെ അടിചോടിക്കുന്നത് നമ്മള്‍ കണ്ടു.

പണത്തിനും സ്വാര്‍ത്ഥരാഷ്ട്രീയ കൊടിക്കൂറകള്‍ക്കും മീതേ ഒന്നല്ല ആയിരക്കണക്കിന് ദുര്‍ഗമാര്‍ പോരാട്ടത്തിനിറങ്ങിയപ്പോള്‍

കേരളം അത് അതിശയത്തോടെ നോക്കിക്കാണുകയായിരുന്നു. അവിടെ തൊഴിലാളിവര്‍ഗ സര്‍വാധിപത്യത്തിന്റെ മൊത്തക്കച്ചവടക്കാരെ കാണാനില്ലായിരുന്നു.

അപകടസൂചന പോലെ എന്നും തൊഴിലാളിക്കുമേല്‍ പാറിയിരുന്ന ആ ചെങ്കൊടി കാണാനില്ലായിരുന്നു.

തൊഴിലാളികളെ നാളതുവരെ ചൂഷണം ചെയ്ത് തിന്നുചീര്‍ത്ത ഖദറിട്ട തടിച്ച ശരീരങ്ങളില്ലായിരുന്നു.

തൊഴിലാളിയുടെ വിയര്‍പ്പിനുമേല്‍ റിസോര്‍ട്ടുകള്‍ കെട്ടിപ്പടുത്ത മഹിഷാസുരന്മാര്‍ക്കെതിരെയാണ് കൊളുന്തു നുള്ളുന്ന പെണ്ണുങ്ങള്‍  സമരത്തിനിറങ്ങിയത്.

മൂന്നാര്‍ സമരത്തിന്റെ കൊടിപിടിക്കാന്‍ നാവുനുണഞ്ഞെത്തിയ സകല രാഷ്ട്രീയക്കാരെയും അവര്‍ ആട്ടിയകറ്റി. പാവപ്പെട്ട കര്‍ഷകത്തൊഴിലാളിയുടെ, കശുവണ്ടിത്തൊഴിലാളിയുടെ, കയര്‍ തൊഴിലാളിയുടെ കഷ്ടതകള്‍ നീട്ടിയും കുറുക്കിയും പറഞ്ഞും പാടിയും മുഷ്ടി ചുരുട്ടി വായുവിലിടിച്ചും കരുത്ത് കാട്ടിയിരുന്ന ചുവന്ന കൊടിക്കാര്‍ക്കുമേലാണ് മൂന്നാര്‍ സമരം ചുവന്നകോടി പുതപ്പിച്ചത്.

വിഎസിന്റെ പഴയ വാല്യക്കാരനും ഇപ്പോള്‍ പാര്‍ട്ടിയുടെ സമുന്നത നേതാവുമായ സാക്ഷാല്‍ എം.എം. മണിയാണ് പാര്‍ട്ടിയുടെ മാനംകാക്കാന്‍ ഒടുവില്‍ രംഗത്തെത്തിയത്.

ചക്കവീണപ്പോള്‍ ചത്ത മുയലെന്നാണ് ഊണും ഉറക്കവുമില്ലാതെ മൂന്നാറിലെ അമ്മമാര്‍ നേടിയ വിജയത്തെ പരനാറിയന്‍ വികടോക്തി രാഷ്ട്രീയത്തിന്റെ വക്താവും പ്രയോക്താവുമായ മണിയാശാന്‍ വിശേഷിപ്പിച്ചത്.

വിപ്ലവം നടത്തി പാര്‍ട്ടി പടുകുഴിയിലേക്ക് ആണ്ടുപോയ വിയറ്റ്‌നാമിലായിരുന്നുവത്രെ ഇതുവരെ മണി.

വിയറ്റ്‌നാമില്‍നിന്ന് നാട്ടില്‍ വണ്ടിയിറങ്ങിയപ്പോള്‍ കാണുന്നത് പട്ടിണികിടന്ന് മരണക്കോലമായ സ്വന്തം എംഎല്‍എ എസ്. രാജേന്ദ്രനെയാണ്.
രാജേന്ദ്രന്‍ പട്ടിണികിടക്കുമ്പോള്‍ പാര്‍ട്ടി വിരുദ്ധനും തന്റെ പഴയമുതലാളിയുമായ വി.എസ്. അച്യുതാനന്ദന്‍  ‘ഇത് തീര്‍പ്പാവുന്നതുവരെ ഞാനിവിടെ ഇരിക്കുമെന്ന്’ നീട്ടിപ്പറഞ്ഞുകൊണ്ടിരിക്കുകയാണെന്ന വിവരവും മണിയെ ക്രുദ്ധനാക്കി.

വണ്‍, ടൂ, ത്രീ… ചൊല്ലി കൊലവെറി പ്രസംഗം നടത്തിയ പഴയ മണി വീണ്ടും ഉണര്‍ന്നു. മൂന്നാറിലെ കഥ മുഴുവന്‍ കേട്ടപ്പോഴേക്ക് ക്ഷുഭിതനായി മുക്കറയിട്ട് ചുരമാന്താന്‍ ആരംഭിച്ചു. ഇന്നലെവരെ പാര്‍ട്ടിയും തൊഴിലാളി നേതാക്കന്മാരും പറഞ്ഞതുകേട്ട് അനുസരിച്ചിരുന്നവര്‍, മുതലാളിമാരില്‍നിന്ന് തങ്ങള്‍ വാങ്ങിക്കൊടുക്കുന്നതുമാത്രം ചോദ്യംചെയ്യാതെ വാങ്ങി അനുഭവിച്ചിരുന്നവരാണ് ഇപ്പോള്‍ ഒറ്റയ്ക്ക് സമരത്തിനിറങ്ങിയത്.

സമരം തുടങ്ങിയപ്പോള്‍ കമ്പനി ഉടമകള്‍ക്കൊപ്പം പ്രദേശത്ത് കറങ്ങി നടക്കുകയായിരുന്നുവത്രെ എംഎല്‍എ രാജേന്ദ്രന്‍. സമരത്തിനിറങ്ങിയ സ്ത്രീകള്‍ തിരികെപ്പോകുന്നില്ലെന്ന് കണ്ടപ്പോഴാണ് രാജേന്ദ്രന്‍ രംഗത്തെത്തിയത്. മൂന്നാറിലെ സമരവീര്യത്തോടടുത്തപ്പോള്‍ രാജേന്ദ്രന് പൊള്ളി. കേരളത്തിന്റെ ചരിത്രത്തിലാദ്യമായി തൊഴിലാളി സമരഭൂമിയില്‍ നിന്ന് ഒരു മാര്‍ക്‌സിസ്റ്റുകാരന്‍ ആട്ടിയിറക്കപ്പെട്ടു.

തൊഴിലാളി വഞ്ചകനെന്ന് അധിക്ഷേപിച്ച്, അറിയാവുന്ന ഭാഷയില്‍ അയാളെ അവര്‍ ആട്ടിയിറക്കി. അതില്‍ പിണങ്ങിയാണ് രാജേന്ദ്രന്‍ ഒരു കാതമിപ്പുറത്ത് ഒര ഡബിള്‍കോട്ടില്‍ പതുപതുത്ത മെത്ത വിരിച്ച്, ശരീരം മുഴുവന്‍ പൂമാലയണിഞ്ഞ് നിരാഹാരമിരിക്കാന്‍ തീരുമാനിച്ചത്. രാജേന്ദ്രന്റെ ദുരന്തം കേട്ടപ്പോള്‍ എകെജി സെന്റര്‍ കുലുങ്ങി.

ശ്രീകൃഷ്ണജയന്തിക്ക് ഓണാഘോഷം നടത്തി, ശ്രീനാരായണഗുരുവിനെ കുരിശിലേറ്റി, കയറിട്ട് പൊതുനിരത്തില്‍ വലിച്ച് കണ്ണൂരിലെ കംസന്മാര്‍ സൃഷ്ടിച്ച പ്രതിച്ഛായ മലയാളിയുടെ മനസ്സില്‍നിന്ന് മായുംമുമ്പേയാണ് ഒരു തൊഴിലാളി വര്‍ഗ സമരക്കാരനെ തൊഴിലെടുക്കുന്ന പെണ്ണുങ്ങള്‍ ആട്ടിയിറക്കുന്നത്.
അനുനയിപ്പിച്ച് ഒപ്പംകൂട്ടാന്‍ പിണറായി പിന്നെയും ദൂതന്മാരെ അയച്ചു. ഇക്കുറി ദൗത്യവുമായി പോയത് ജയരാജന്മാരിലൊരാളുടെ സഹോദരിയുടെ നേതൃത്വത്തിലാണ്. കെ.കെ. ഷൈലജയും പി.കെ. ശ്രീമതിയുമായിരുന്നു അവതാരങ്ങള്‍.
 മൂന്നാറില്‍ പോയി സമരക്കാര്‍ക്കൊപ്പം കൊടിപിടിക്കാനും അവര്‍ക്കൊപ്പം അവിടെ കുത്തിയിരിക്കാനുമായിരുന്നു രാജാവിന്റെ നിര്‍ദേശം. സമരം ചെയ്യുന്നത് തമിഴ് സ്ത്രീകളായതിനാല്‍ ഇടുക്കിക്കിപ്പുറവും അപ്പുറവും പാര്‍ട്ടിയും പാര്‍ട്ടിയുടെ ഈ ടീച്ചര്‍മാരും അവരുടെ രാജാവ് പിണറായിയും ചെയ്തുകൂട്ടുന്ന അതിക്രമങ്ങളെക്കുറിച്ച് അറിഞ്ഞിരിക്കാനിടയില്ല എന്ന ആശ്വാസമുണ്ടായിരുന്നു സിപിഎമ്മിന്.
എന്നാല്‍ അതും അസ്ഥാനത്തായി. സമരരംഗത്തിരിപ്പുറപ്പിക്കുംമുമ്പേ ടീച്ചറന്മാര്‍ക്ക് എഴുന്നേല്‍ക്കേണ്ടി വന്നു. സമരക്കാര്‍ രാജേന്ദ്രന് നല്‍കിയതിനേക്കാള്‍ ദയനീയമായ യാത്രയയപ്പാണ് പിണറായിയുടെ പുതിയ ദൂതര്‍ക്ക് നല്‍കിയത്. പിന്നെ പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ നേരിട്ടെത്തി. രാജേന്ദന്‍ പട്ടുമെത്തയില്‍ ബദല്‍ നിരാഹാരം അനുഷ്ഠിക്കുന്ന കാലത്തോളം പാര്‍ട്ടിയും സഖാക്കളും മൂന്നാറിലെ അമ്മമാര്‍ക്ക് മഹിഷാസുരന്മാരാണെന്ന പ്രാഥമികമായ തിരിച്ചറിവുപോലുമില്ലാതെയാണ് പിന്നെയും പിന്നെയും ഈ അനുനയനീക്കങ്ങള്‍ പൊടിപൊടിച്ചത്. ചെങ്കൊടിയുടെ തണലില്ലാതെ തങ്ങള്‍ക്ക് സമരം വിജയിപ്പിക്കാനാകുമെന്ന് മൂന്നാറിലെ അഭിനവദുര്‍ഗകള്‍ പ്രഖ്യാപിച്ചപ്പോഴാണ് മണിയാശാന്റെ വരവ്. മൂന്നാറില്‍ കയ്യേറ്റമൊഴിപ്പിക്കാന്‍ വി.എസ്. അച്യുതാനന്ദന്‍ കരിമ്പൂച്ചകളെ ഇറക്കുന്നതുവരെയും വിഎസിനുപിന്നില്‍ കൊടിപിടിച്ച് നിന്നയാളാണ് എം.എം. മണി.

ജെസിബിയും പൂച്ചകളുംകൂടി മൂന്നാറിളക്കിമറിച്ച കാലത്ത് കൂറ്റന്‍ റിസോര്‍ട്ടുകളുടെ മാത്രമല്ല, മണിയുടെ വിഎസ് കൂറിന്റെയും അടിത്തറ ഇളകി. തൊഴിലാളികളുടെ നേതാവായി താന്‍ മൂന്ന് പതിറ്റാണ്ട് അരിയിട്ടുവാഴ്ച നടത്തിയ കാലത്തുനിന്ന് തൊഴിലാളികള്‍ സ്വതന്ത്രരാവുന്നതിന്റെ ദഹനക്കേട് ഈ അഭിനവ മഹിഷാസുരന്‍ ഇപ്പോള്‍ മറച്ചുവെയ്ക്കുന്നില്ല. സമരത്തെ ജനങ്ങളിലേക്കെത്തിച്ച മാധ്യമപ്രവര്‍ത്തകരെ താന്‍ സ്ഥലത്തുണ്ടായിരുന്നുവെങ്കില്‍ കരണത്തടിക്കുമായിരുന്നുവെന്നാണ് ഇടുക്കിയിലെ സിപിഎം ഗ്യാംഗ് ലീഡര്‍ വെളിപ്പെടുത്തിയത്.
ബംഗാളില്‍ പാര്‍ട്ടി ഓഫീസുകള്‍ ചുവപ്പ് മാറ്റി കാവിയടിച്ചതിന്റെ വാര്‍ത്തകള്‍ നമ്മള്‍ കേട്ടുകൊണ്ടിരിക്കുന്നു. കേരളത്തിലും ചുവപ്പ് മായുകയാണ്. രണ്ട് മണിയന്മാരാണ് ഇടുക്കിയിലെ തൊഴിലാളികളെ ഇത്രകാലം നയിച്ചതത്രെ.
എം.എം. മണിയും എ.കെ. മണിയും. രണ്ടിനും മണിയടിയും അതുമൂലം കീശയില്‍വീഴുന്ന മണിയുടെ കിലുക്കവുമാണ് പ്രിയമെന്ന് ആ നാട്ടുകാര്‍ പറയുന്നു. സമരം തൊഴിലാളികള്‍ തുടരുകയാണ്.
തോട്ടങ്ങളില്‍ നിന്ന് തോട്ടങ്ങളിലേക്ക് അത് വ്യാപിക്കുന്നു. ഒരുകാലം സമരം നയിച്ച ഇമ്മാതിരി മണിയന്മാര്‍ക്കെതിരെയാണ് ഇപ്പോള്‍ സമരമെന്ന് മാത്രം.

Friday, 18 September 2015

ബി എം എസ് വിശ്വകര്‍മ്മ ജയന്ധി ആഘോഷിച്ചു.




സംഘശക്തി വിളിച്ചോതുന്ന ശക്തി പ്രകടനത്തോടെ 
ബി എം എസ് വിശ്വകര്‍മ്മ ജയന്ധി ആഘോഷിച്ചു.
തിരുമുക്കില്‍ നിന്നും ആര൦ഭിച്ച പ്രകടനം ചാത്തന്നൂര്‍ ജന്‍ക്ഷനില്‍ അവസാനിച്ചു.തുടര്‍ന്ന്‍ നടന്ന സമ്മേളനം സെറ്റോ സംസ്ഥാന കാര്യകാര്യ സദസ്യര്‍ വാരിജാഷന്‍ ഉത്ഘാടനം ചെയ്തു.ആറു പതിറ്റാണ്ടായി കേരളത്തിലെ തൊഴിലാളി സമൂഹത്തിനെ വന്ജിച്ചിരുന്ന സിഐടിയു, ഐഎന്‍ടിയുസി, എഐടിയുസി എന്നീ ട്രേഡ് യൂണിയനുകളെ വെല്ലുവിളിച്ചുകൊണ്ട് മൂന്നാറില്‍ സ്ത്രീ തൊഴിലാളികളുടെ നേതൃത്വത്തില്‍ നടന്ന സമരം വേറിട്ട ഒരു സംഭവമായി.
മൂന്നാറില്‍ ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനം നടത്തി തടിച്ചുകൊഴുത്ത സ്വന്തം നേതാക്കന്മാര്‍ക്കെതിരെ തൊഴിലാളികള്‍ നടത്തിയ മുന്നേറ്റമാണ് മൂന്നാറില്‍ നടന്നത്. തൊഴിലാളിയുടെ പേരില്‍ വലുതായ ഒരുപാട് നേതാക്കന്മാരെ ആശങ്കാകുലരാക്കിയിട്ടുണ്ട് മൂന്നാര്‍ സമരം എന്നത് തീര്‍ച്ചയാണ്. ട്രേഡ് യൂണിയന്‍ പ്രവര്‍ത്തകര്‍ കൂടുതല്‍ ജാഗ്രതയോടെ തികഞ്ഞ സുതാര്യതയോടെ ജനാധിപത്യപരമായി പ്രവര്‍ത്തിക്കണം എന്ന താക്കീതും മൂന്നാര്‍ നല്‍കുന്നു. ഭീഷണിയും ഭരണസ്വാധീനവും ഉപയോഗിച്ച് തൊഴിലാളികളെ ചൂഷണം ചെയ്യുന്ന തെള്ളിവാന് മുന്നാറില്‍ കണ്ടത് ഇവിടെയാണ്‌ ബി.എം എസിന്ടെ പ്രസക്തിയേരുന്നത് രാക്ഷ്ട്രിയ പ്രസ്ഥാനങ്ങളുടെ വാലാകാതെ സ്വതന്ത്ര നിലപാടുമായാണ് ബി എം എസ് കേരളത്തില്‍ മുന്നേരുന്നത് എക്കാലവും ബി.എം എസ് തൊഴിലാളി താല്‍പര്യങ്ങള്‍ക്കാന്നു മുന്‍‌തൂക്കം നല്‍കുന്നത് അത് തിരിച്ചറിഞ്ഞ് നിരവധി മേഖലകളില്‍ നിന്നും തൊഴിലാളികള്‍ ബി.എം എസിലേക്ക് എത്തുന്നു.
അദ്ധ്വാനം ആരാധനയായി സ്വീകരിച്ചുകൊണ്ട് കുടുംബത്തിനുവേണ്ടിയും സമാജത്തിനുവേണ്ടിയും രാഷ്ട്രത്തിനുവേണ്ടിയും പ്രയത്‌നിക്കാന്‍ ഈ ദേശീയ തൊഴിലാളി ദിനാഘോഷം പ്രേരണയായിത്തീരട്ടെയെന്നു വാരിജാഷന്‍ പറഞ്ഞു.ബി.എം എസ് മേഖലാ പ്രസിഡന്റ്‌ അനില്‍കുമാര്‍ അധ്യഷത വഹിച്ചു.സെക്രട്ടറി തന്ഘരാജ് സ്വാഗതവും ചാത്തന്നൂര്‍ വിനോദ് കൃതഞ്തയും പറഞ്ഞു.

Thursday, 17 September 2015

ജന്മഭുമി ദിനപത്രം(Janmbhumi daily)


ജന്മഭുമി വാര്‍ഷിക വരിയില്‍ ആര്‍.ശങ്കര്‍ മെമ്മോറിയല്‍ ചാത്തന്നൂര്‍ എസ്.എന്‍ ഡി പി യുണിയന്‍ പനഘാളിയായി.ചാത്തന്നൂര്‍ എസ് എന്‍ ഡി പി യുണിയന്‍ ആസ്ഥാനത്ത് നടന്ന പരിപാടിയില്‍ ചാത്തന്നൂര്‍ എസ്.എന്‍ ഡി പി യുണിയന്‍ പ്രസിഡണ്ട്‌ ബി.ബി ഗോപകുമാറില്‍ നിന്നും രാക്ഷ്ട്രിയ സ്വയം സേവക സംഘം ജില്ലാ സേവാപ്രമുഖ് മീനാട്ഉണ്ണി വരിസംഖ്യ സ്വീകരിച്ചുകൊണ്ട് അന്ഗത്വം നല്‍കി 
ജന്മഭൂമി ദിനപത്രം 40 ആം വയസ്സിലേക്ക് പ്രവേശിക്കുന്ന ഇ അവസരത്തില്‍ എല്ലാ ആശംസകളും നേരുന്നു.പിന്നിട്ട നാല്പത് വര്‍ഷകാലം കേരളത്തിലെ മാധ്യമ രംഗത്ത് വേറിട്ട ശബ്ദമായി ജനപക്ഷത്ത് നിലകൊണ്ട് ജന്മഭൂമി ഭാരതിയ സംസ്കാരത്തിന്ടെ മഹാത്തായ പൈത്രകം വായനക്കാരുടെ മനസ്സുകളില്‍ എത്തിക്കുവാന്‍ കഴിഞ്ഞിട്ടുണ്ട്.ഭാരതിയ സംസ്കാരം വേണ്ട രീതിയില്‍ മനസ്സിലാക്കുവാന്‍ കഴിയുന്ന യുവ തലമുറയ്ക്ക് മാത്രമേ നീതിബോധത്തോടെ രാക്ഷ്ട്രത്തെ നയിക്കുവാന്‍ കഴിയൂ.യുവതല മുറയ്ക്ക് മുന്നില്‍ സത്യസന്ധമായ വാര്‍ത്ത വായനക്കാരില്‍ എത്തിക്കുവാന്‍ എക്കാലവും ജന്മഭൂമിക്ക് കഴിയട്ടെകുമാര്‍ യെന്ന് വാര്‍ഷിക വരിയില്‍ അന്ഗ്മായി കൊണ്ട് ബി ബി ഗോപകുമാര്‍ പറഞ്ഞു.യുണിയന്‍ അസിസ്റ്റന്റ്റ് സെക്രട്ടറി കെ.നടരാജന്‍,മീനാട് ഉണ്ണി,
ഗ്രാമപഞ്ചായത്ത് മെബര്‍ ബീനാരാജന്‍,ജയന്‍ ചാത്തന്നൂര്‍ ,ഷൈന്‍.ശ്രീകുമാര്‍ വരിഞ്ഞ൦


Thursday, 10 September 2015

സിപിഎം ഭയക്കുന്നു...ഗുരുസ്വാമിയെ....എസ്.എന്‍ ഡി പി യെ

ശ്രീനാരായണധര്‍മ്മപരിപാലന യോഗത്തെ തകര്‍ക്കുവാന്‍ ലോകത്തെ ഒരു ശക്തിക്കും ആകില്ലാ...ശക്തമായ പ്രസ്ഥാനമാണ്...ലോകം കണ്ട ഏറ്റവും വലിയ സംഘടിത പ്രസ്ഥാനമാണ്...ഒരു ഋഷിവര്യന്ടെ നാമത്തില്‍ പടുത്തുയര്‍ത്തിയ പ്രസ്ഥാനം....കാരണഭൂതന്‍ ആയത്..സ്വാമി വിവേകാനന്ദന്‍...രൂപം കൊടുത്തത് ഡോ.പല്‍പു..കുമാരനാശാനെ പോലുള്ള ശക്തന്മാര്‍ ഇ പ്രസ്ഥാനത്തെ നയിച്ചുകൊണ്ട് മണ്മറഞ്ഞു പോയി...ഇന്ന് യോഗത്തെ നയിക്കുന്നത് അതെ പാരബര്യം ഉള്ള ശക്തന്മാര്‍ ആണ് നയിക്കുന്നത്..നേതാവില്ലാത്ത സമുദായം എന്ന് ആക്ഷേപിച്ച്വര്‍ക്ക് മറുപടി കൊടുത്ത് കൊണ്ടാണ് ഇന്ന് വെള്ളാപള്ളി യോഗത്തെ നയിക്കുന്നത്...ആ പ്രസ്ഥാനത്തെ
തകര്‍ക്കാന്‍ ഏത് മാര്‍ഗ്ഗവും സ്വീകരിക്കാന്‍ ഉറച്ച സിപിഎംനേതൃത്വത്തിന്റെ നീചപ്രവൃത്തിയാണ് തലശ്ശേരിയില്‍ ഗുരുദേവന്റെ രൂപം വെട്ടിയെറിഞ്ഞതെന്ന് വ്യക്തമാവുകയാണ്. 
ആര്‍എസ്എസ്‌നേയും വെള്ളാപ്പള്ളി നടേശനേയും മുഖ്യശത്രുവായി പ്രഖ്യാപിച്ച കണ്ണൂരിലെ സിപിഎം നേതൃത്വം കെട്ടുകഥകളും നുണപ്രചാരണങ്ങളും നടത്തി ജനങ്ങളെ വിഡ്ഡികളാക്കാമെന്നാണ് ധരിക്കുന്നത്. അതിന് ശ്രീനാരായണ ഗുരുദേവന്റെ രൂപം തകര്‍ത്ത് എളുപ്പവഴി തേടാനാണ് ശ്രമിച്ചത്.
പക്ഷേ സത്യം വേറെയാണെന്ന് ദിവസം കഴിയുംതോറും വ്യക്തമാവുകയാണ്. ശ്രീകൃഷ്ണജയന്തിദിവസം പോഷകസംഘടനയായ ബാലസംഘത്തിന്റെ പേരില്‍ സിപിഎം നടത്തിയ ഘോഷയാത്രയും അതിലവതരിപ്പിച്ച നിശ്ചലദൃശ്യങ്ങളും വിവാദമായതാണ് കടുംകൈക്ക് അവരെ പ്രേരിപ്പിച്ചത്.
മതപരിവര്‍ത്തനത്തിനെതിരെ ശക്തമായ നിലപാടെടുത്ത ഗുരുദേവനെ ക്രിസത്യാനിയാക്കിക്കൊണ്ടാണ് ആദ്യ ഗുരുനിന്ദ. ക്രിസ്ത്യാനിവേഷം കെട്ടിച്ച് കുരുശില്‍ തറയ്ക്കുകയും പ്രതിമയ്ക്ക് കയറുകെട്ടി വലിച്ചിഴയ്ക്കുന്നതുമായ നിശ്ചല ദൃശ്യം 
ഹിന്ദുക്കളില്‍ മാത്രമല്ല കേരളീയ സമൂഹത്തിലാകമാനം അമര്‍ഷമുണ്ടാക്കിയ സാഹചര്യം മാറ്റിമറിക്കാനായിരുന്നു ഗുരുരൂപം തകര്‍ക്കുന്നതിലേക്കെത്തിയത്.
ഗുരുപ്രതിമ തകര്‍ത്തേ എന്ന സിപിഎം മുറവിളിതന്നെ അതിന് തെളിവാണ്. തലശ്ശേരി നങ്ങാറത്തു പീടികയില്‍ സിപിഎമ്മുകാരും ബിജെപി പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷമുണ്ടായി എന്നത് നേരാണ്. ഇരുവിഭാഗത്തിന്റെയും തോരണങ്ങളും സ്തൂപങ്ങളും തകര്‍ത്തിട്ടുമുണ്ട്. അത് ആളുറങ്ങുമ്പോഴല്ല.
സ്തൂപം തകര്‍ത്തെന്ന പരാതിയെത്തുടര്‍ന്ന് മൂന്ന് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് എതിരെ കേസ് എടുത്തു. എന്നാല്‍ ഗുരുദേവ പ്രതിമ തകര്‍ത്തതിനാണ് കേസ് എടുത്തതെന്ന് സിപിഎം കള്ളപ്രചാരണം നടത്തുകയായിരുന്നു. സിപിഎം നല്‍കിയ പരാതിയില്‍ ഗുരുദേവരൂപം ആക്രമിക്കപ്പെട്ടതായി പറയുന്നില്ല. പ്രതിമ തകര്‍ത്തുവെന്നാണ് കേസെങ്കില്‍ സാമുദായിക സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമിച്ചെന്നതിന് ജാമ്യമില്ലാ വകുപ്പ് ചേര്‍ത്ത് കേസെടുത്ത് പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്യേണ്ടതാണ്. എന്നാല്‍ ആ വകുപ്പുപ്രകാരം കേസ് എടുത്തിട്ടില്ല. മൂന്നു പേര്‍ക്കും ജാമ്യം നല്‍കുകയും ചെയ്തിട്ടുണ്ട്.സംഭവത്തില്‍ സംഘപരിവാര്‍ സംഘടനകള്‍ക്ക് പങ്കില്ലെന്ന് പ്രാഥമികാന്വേഷണത്തില്‍ തന്നെ പോലീസിനു ബോധ്യപ്പെട്ടതാണ്.
എന്നാല്‍ സിപിഎം സമ്മര്‍ദ്ദത്തിന് വഴങ്ങി പോലീസ് പുതിയ വകുപ്പ് ചേര്‍ത്ത് പ്രതിപ്പട്ടികയും തയ്യാറാക്കിയിരിക്കുകയാണ്. ആഗസ്റ്റ് ആറിന് പുലരാന്‍ നേരമാണ് ഗുരുരൂപത്തിന്റെ കൈവെട്ടി ദൂരെ എറിഞ്ഞതെന്നാണ് സിപിഎം പറഞ്ഞത്. ദൃക്‌സാക്ഷികളില്ലാത്ത സംഭവത്തിന് ആര്‍എസ്എസുകാരാണ് ഉത്തരവാദിയെന്ന് വിധിച്ച സിപിഎമ്മിന്റെ പിണിയാളുകളായി പോലീസ് മാറരുത്.
ആര്‍എസ്എസും എസ്എന്‍ഡിപിയുമായി കേരളത്തിലൊരിടത്തും സംഘര്‍ഷമില്ല. ഗുരുദേവനെ എന്നും ആരാധിക്കുന്ന പ്രസ്ഥാനമാണ് ആര്‍എസ്എസ്. പിന്നെന്തിന് ഗുരുദേവരൂപത്തെ അവര്‍ അവഹേളിക്കണം?ഗുരുദേവനെ ആര്‍എസ്എസ് നിന്ദിച്ചതായ ഒരു സംഭവം ഒരുകാലത്തും ഒരിടത്തും ഉണ്ടായിട്ടില്ല. മറിച്ച് ആദരിക്കുന്നതാണ് രീതി.

ശ്രീനാരായണ ഗുരുദേവന്റെയും ശ്രീ ചട്ടമ്പി സ്വാമികളുടെയും മഹാത്മാ അയ്യങ്കാളിയുടെയും ജന്മദിനങ്ങള്‍ ആര്‍ഭാടപൂര്‍വ്വം ആഘോഷിക്കുന്ന പാരമ്പര്യവും സംഘപരിവാര്‍ സംഘടനകള്‍ക്കുണ്ട്.
എന്നാല്‍ സിപിഎം ഗുരുദേവന്റെ അനുയായികളോട് യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണ്. ഒരു മാസത്തിനിപ്പുറം നേതാക്കളുടെ പ്രസംഗങ്ങളും പാര്‍ട്ടി പത്രത്തിലെ ലേഖനങ്ങളും എസ്എന്‍ഡിപി യോഗത്തിനെയും അതിന്റെ ഇന്നത്തെ നേതൃത്വത്തെയും പുച്ഛിച്ചുകൊണ്ടുള്ളതുമാണ്. മാത്രമല്ല എസ്എന്‍ഡിപിയുമായി മലബാറിലേക്ക് വന്നാല്‍ 2003ലെ അനുഭവമാണുണ്ടാവുകയെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്‍ ചാനല്‍ ചര്‍ച്ചയില്‍ ഭീഷണിപ്പെടുത്തിയത് രണ്ട് ദിവസം മുമ്പാണ്.
മലബാറില്‍ പ്രത്യേകിച്ച് കണ്ണൂര്‍ ജില്ലയില്‍ ശ്രീനാരായണ പ്രസ്ഥാനം വ്യാപിപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ അടികൊണ്ടോടിയ ചരിത്രം ഓര്‍മ്മയുണ്ടോ എന്നാണ് ആ നേതാവ് ചോദിച്ചത്.
ശ്രീനാരായണീയരേയും അതിന്റെ നേതാക്കളേയും തല്ലിയോടിക്കാന്‍ തയ്യാറെടുത്തു നില്‍ക്കുന്ന മാര്‍ക്‌സിസ്റ്റുകാര്‍ക്കു മാത്രമാണ് ശ്രീനാരായണ ഗുരുവിന്റെ രൂപം അലോരസമാകുന്നത്. എന്നാല്‍ ഗുരുദേവ പ്രതിമ തകര്‍ത്ത് വികാരമിളക്കി സംഘര്‍ഷം സൃഷ്ടിക്കാനുള്ള വൈകൃത ബുദ്ധി വിജയിക്കാന്‍ പോകുന്നില്ല. പ്രതിയോഗികളെ പ്രതിക്കൂട്ടിലാക്കാന്‍ ഏത് നീചകൃത്യവും ചെയ്യാന്‍ മടിക്കാത്തവരാണ് മാര്‍ക്‌സിസ്റ്റുകാര്‍. ഫസല്‍ വധം, ടി.പി. ചന്ദ്രശേഖരന്‍വധം തുടങ്ങി നിരവധി ഉദാഹരണങ്ങള്‍ നിരത്താന്‍ കഴിയും.
സിപിഎമ്മുകാരുടെ കസ്റ്റഡിയില്‍ സൂക്ഷിച്ച രൂപം എങ്ങനെ വികൃതമാക്കി ദൂരത്തെറിഞ്ഞു എന്നവര്‍ വിശദീകരിക്കേണ്ടിവരും. പലനാള്‍ കള്ളന്‍ ഒരു നാള്‍ കുടുങ്ങും എന്നാണല്ലോ. സിപിഎമ്മിന്റെ ദുഷ്‌ചെയ്തികള്‍ പുറത്താവുകതന്നെ ചെയ്യും.
അതിന് പോലീസിന്റെ നിഷ്പക്ഷമായ അന്വേഷണം വേണം. സിപിഎമ്മിന്റെ ഭീഷണിക്കു വഴങ്ങി കള്ളക്കേസുണ്ടാക്കിയാല്‍ അതാണ് കൂടുതല്‍ കുഴപ്പത്തിലേക്കെത്തിച്ചേരുക.
എന്നത് ഓരോ ഭരണാധികാരികളും ഓര്‍ക്കണം ഓര്‍ത്താല്‍ നന്ന്

Wednesday, 9 September 2015

സഖാക്കള്‍ ഭയക്കുന്നു....ആര്‍ എസ് എസ് എന്ന മഹാപ്രസ്ഥാനത്തെ....


സഖാക്കളെ നിങ്ങള്‍ ആര്‍.,എസ് എസ്സി നെ ഭയക്കുന്നു.....ഹിന്ദുവിനെ ഭയക്കുന്നു....അതിന്റെ മുഖ്യതെളിവാണ്
സിപിഎം അണികളോട് ശ്രീകൃഷ്ണജയന്തിയും ശ്രീനാരായണജയന്തിയും ഗണേശോത്സവവും രക്ഷാബന്ധനും വിവേകാനന്ദ ജയന്തിയും പോലുള്ള ദേശീയ, ഹൈന്ദവ ആഘോഷങ്ങള്‍ സംഘടിപ്പിക്കാനും ഇത്തരം ആഘോഷങ്ങളില്‍ സജീവമായി പങ്കെടുക്കാനും ആഹ്വാനം ചെയ്യുന്നത്....

അതെ സിപിഎം ഹിന്ദുവിനെ ഭയക്കുന്നു...ഹിന്ധുത്വത്തെ ഭയക്കുന്നു...ആര്‍ എസ് എസ് എന്ന മഹാപ്രസ്ഥാനത്തെ ഭയക്കുന്നു....
ഭാരതത്തിന്റെ ആദ്ധ്യാത്മിക തേജസ്സ് ലോകം മുഴുവന്‍ പ്രസരിപ്പിച്ച സ്വാമി വിവേകാനന്ദന്‍ കമ്മ്യൂണിസ്റ്റുകാര്‍ക്ക് വര്‍ഗീയവാദിയായിരുന്നു. ഇന്ത്യന്‍ ബൂര്‍ഷ്വാസിയുടെ കാവിയുടുത്ത പ്രതീകം എന്ന് വിളിച്ച് കളിയാക്കിയിരുന്നു. ഏകനാഥ റാനഡെയുടെ നേതൃത്വത്തില്‍ കന്യാകുമാരിയിലെ വിവേകാനന്ദപ്പാറയില്‍ സ്വാമിജിക്ക് സ്മാരകം പണിയാന്‍ രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളും ജനങ്ങളും സഹായിച്ചപ്പോള്‍ അന്ന് കേരളത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതൃത്വത്തില്‍ മുഖ്യമന്ത്രിയായിരുന്ന ഇഎംഎസ് നമ്പൂതിരിപ്പാട് വര്‍ഗീയവാദിയായ സ്വാമി വിവേകാനന്ദന് സ്മാരകം പണിയാന്‍ ഒരു നയാപൈസ പോലും നല്‍കില്ല എന്ന് പ്രഖ്യാപിച്ചു. പക്ഷെ ഏറ്റവും മനോഹരമായ ഒരു സ്മാരകം കന്യാകുമാരിയില്‍ ഉയര്‍ന്നു. വര്‍ഷങ്ങള്‍ പിന്നിട്ടപ്പോള്‍ സ്വാമിജി ഇന്നവര്‍ക്ക് ആരാദ്ധ്യനായി മാറിയിരിക്കുന്നു.
സ്വാമിജിയുടെ ഫോട്ടോയില്ലാതെ ഡിവൈഎഫ്‌ഐ, എസ്എഫ്‌ഐ, സിപിഎം സമ്മേളനങ്ങളില്ല. വിവേകാനന്ദ ജയന്തി ആഘോഷിക്കാന്‍ കാലം അവരെ മാടിവിളിച്ചിരിക്കുന്നു.

വന്ദേമാതരം സിപിഎമ്മിന് അരുതാത്തതായിരുന്നു. ഭാരതാംബയെ സ്തുതിക്കുന്ന ഈ ഗീതം പാര്‍ലമെന്റില്‍ വേണ്ടെന്ന് വാദിച്ചവരായിരുന്നു കമ്മ്യൂണിസ്റ്റുകാര്‍. 10 വര്‍ഷംമുമ്പ് സിഐടിയു സംസ്ഥാന സമ്മേളനം കൊച്ചിയില്‍ നടന്നപ്പോള്‍ ഉദ്ഘാടന വേദിയില്‍ നിന്നും മൈക്കിലൂടെ വന്ദേമാതര ഗാനത്തിന്റെ ഈരടികള്‍ കേട്ടിരുന്നു. കാലം അവരെക്കൊണ്ടത് ചെയ്യിപ്പിച്ചു.

കേരളത്തിന്റെ സാമൂഹ്യരംഗത്ത് വിപ്ലവകരമായ പരിവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ശ്രീനാരായണ ഗുരുദേവനും അയ്യങ്കാളിയും മന്നത്ത് പത്മനാഭനും ചട്ടമ്പിസ്വാമികളും ടി.കെ.മാധവനുമൊക്കെ ഇവര്‍ക്ക് വര്‍ഗീയവാദികളും പിന്തിരിപ്പന്‍മാരുമായിരുന്നു. നവോത്ഥാന നായകന്‍ ശ്രീനാരായണ ഗുരുദേവനെ ‘സിമന്റ് നാണു’ എന്നും പിന്തിരിപ്പനെന്നും വിളിച്ച് അപമാനിച്ചവര്‍ ഇന്ന് ശ്രീനാരായണ ഗുരു സമാധിയും ജയന്തിയും ആഘോഷിക്കുന്നു. മന്നത്തു പദ്മനാഭന്റെ സ്മാരകമണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തുന്നു. അയ്യങ്കാളിയെയും ചട്ടമ്പിസ്വാമികളെയും ടി.കെ.മാധവനെയും അനുസ്മരിച്ച് സമ്മേളനങ്ങള്‍ സംഘടിപ്പിക്കുന്നു. നിലനില്‍പ്പിനുവേണ്ടിയാണെങ്കില്‍പ്പോലും കാലം അവരെക്കൊണ്ട് ഇതംഗീകരിപ്പിച്ചിരിക്കുന്നു.

 ഒരു ക്ഷേത്രം നശിച്ചാല്‍ അത്രയും അന്ധവിശ്വാസം നശിച്ചു എന്നും ക്ഷേത്രം പൊളിച്ച് കപ്പനടണമെന്നും ശബരിമലക്ക് പോകുന്ന പണം ഉപയോഗിച്ച് കക്കൂസുകള്‍ പണിയണമെന്നും പറഞ്ഞ് ഹൈന്ദവവിശ്വാസപ്രമാണങ്ങളെ അപമാനിച്ചവരാണ് കമ്മ്യൂണിസ്റ്റുകള്‍.
ക്ഷേത്രപുനരുദ്ധാരണത്തെയും ക്ഷേത്ര സംരക്ഷണത്തെയും അടച്ചാക്ഷേപിച്ചവരാണ് ഇവര്‍. എന്നാല്‍ ഇന്ന് ക്ഷേത്രങ്ങള്‍ പിടിച്ചടക്കാനും ആഘോഷങ്ങള്‍ സംഘടിപ്പിക്കാനും മത്സരിക്കുമ്പോള്‍ കമ്മ്യൂണിസത്തിന്റെ തകര്‍ന്നടിഞ്ഞ ആശയസംഹിതയുടെ അവസ്ഥ നമ്മള്‍ കാണുന്നു. ഒരു കാലഘട്ടത്തില്‍ കറുപ്പുടുത്ത് വ്രതമെടുത്ത് ശബരിമലക്ക് പോകുന്നത് നിഷിദ്ധമാണെന്ന് അണികളെ സിപിഎം പരസ്യമായി വിലക്കിയിരുന്നു. എന്നാല്‍ ഇന്ന് മണ്ഡലമാസമായാല്‍ ഭൂരിപക്ഷം സിപിഎമ്മുകാരും വ്രതംനോറ്റ്, കറുപ്പുടുത്ത് സ്വാമിയേ ശരണം അയ്യപ്പാ എന്നുവിളിച്ച് ഇരുമുടിക്കെട്ടുമേന്തി ശബരിമലയിലേക്ക് പോകുന്ന കാഴ്ച കേരളത്തിന്റെ പാര്‍ട്ടി ഗ്രാമങ്ങളില്‍പ്പോലും നിത്യകാഴ്ചയാണ്.

പാലക്കാട് നടന്ന പാര്‍ട്ടി പ്ലീനത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ ഗൃഹപ്രവേശത്തിനും മറ്റും ഗണപതിഹോമം നടത്തുന്നത് നിരുത്സാഹപ്പെടുത്തണമെന്ന് സര്‍ക്കുലര്‍ ഇറക്കിയിരുന്നു. എന്നാല്‍ ഇന്ന് സംസ്ഥാന നേതാക്കള്‍പോലും ഗണിപതിഹോമം നടത്തി ഗൃഹപ്രവേശം നടത്തുന്നതും പൂമൂടല്‍ നടത്തുന്നതും പതിവാണ്.

 മുന്‍പ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പരിപാടികളില്‍ തോരണം തൂക്കുന്നത് ചുകപ്പ് കടലാസുകള്‍കൊണ്ട് മാലയുണ്ടാക്കിയാണ്. എന്നാല്‍ ഇന്ന് ഡിവൈഎഫ്‌ഐ, എസ്എഫ്‌ഐ സമ്മേളനങ്ങളില്‍ കുരുത്തോലകൊണ്ട് അലങ്കരിച്ച് പരിപാടി നടത്തുന്നത് വലിയ ഒരു മാറ്റത്തിന്റെ സൂചനയാണ്.

മാതാ അമൃതാനന്ദമയി ദേവി കമ്മ്യൂണിസ്റ്റുകള്‍ക്ക് ആള്‍ദൈവമാണ്. അമൃത ആശുപത്രി വൃക്ക കയറ്റിഅയക്കുന്നതിനുള്ള സ്ഥാപനമാണെന്ന് ആരോപണം ഉന്നയിച്ചവരാണ് കമ്മ്യൂണിസ്റ്റുകാര്‍. എന്നാല്‍ അമ്മയുടെ 50-ാം പിറന്നാള്‍ കൊച്ചിയില്‍ ആഘോഷിച്ചപ്പോള്‍ അഞ്ച് ലക്ഷം പേരാണ് അതില്‍ പങ്കെടുത്തത്. 135 രാജ്യങ്ങളില്‍നിന്നുള്ള പ്രതിനിധികളും മന്ത്രിമാരും പൗരപ്രമുഖരും ഇതില്‍ പങ്കെടുത്തിരുന്നു. പരിപാടി കഴിഞ്ഞ് സിപിഎം ഞെട്ടി. അവരുടെ അന്വേഷണത്തില്‍ കണ്ടത് അവിടെ പങ്കെടുത്തവരില്‍ നാലിലൊന്നുപേരും സിപിഎമ്മുകാരും അനുഭാവികളും ആയിരുന്നു എന്നുള്ളത്.

 ഉറച്ച കമ്മ്യൂണിസ്റ്റായിരുന്ന നായനാരുടെ മരണശേഷം ചിതാഭസ്മം ഒഴുക്കിയത് ഹരിദ്വാറിലായിരുന്നു.

സിപിഎം സൈദ്ധാന്തികന്‍ പി.ഗോവിന്ദന്‍പിള്ള ഭാര്യയുമൊത്ത് ശബരിമല ചവിട്ടിയിരുന്നു.

കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ കാടാമ്പുഴയില്‍ പൂമൂടല്‍ നടത്തിയിരുന്നു.
വൈരുദ്ധ്യാധിഷ്ഠിത ഭൗതികവാദം വളര്‍ത്തിയവര്‍ അവസാനം എത്തിപ്പെടുന്നത് ഭഗവാന്റെ സന്നിധിയിലാണ് എന്നു തെളിയിക്കുന്നതാണ് ഈ സംഭവങ്ങള്‍. കാലം ഏറെ മുന്നോട്ടുപോയപ്പോള്‍ സിപിഎമ്മിന് കാര്യങ്ങള്‍ കൈവിട്ടുപോയിരിക്കുന്നു. അണികള്‍ ആദ്ധ്യാത്മികതയിലേക്കും ക്ഷേത്രങ്ങളിലേക്കും നീങ്ങിയപ്പോള്‍ സിപിഎമ്മിന് ചുവടുമാറ്റി ചവിട്ടേണ്ടിവന്നിരിക്കുന്നു. അതിന്റെ ബഹിര്‍സ്ഫുരണങ്ങളാണ് ഈ അടുത്തകാലത്ത് നമ്മള്‍ കണ്ടത്.
 കര്‍ക്കിടക മാസം കേരളത്തിലെ മുഴുവന്‍ ക്ഷേത്രങ്ങളിലും വീടുകളിലും രാമായണമാസമായി ആചരിക്കുമ്പോള്‍ സിപിഎമ്മിനും അതില്‍ പങ്കുചേരേണ്ടിവന്നു. കണ്ണൂരില്‍ സമരപ്പന്തലില്‍നിന്നുപോലും രാമായണശീലുകള്‍ ഉയര്‍ന്നു.

പു.ക.സയുടെ നേതൃത്വത്തില്‍ രാമായണ സെമിനാറുകളും സംഘടിപ്പിക്കാന്‍ അവര്‍ തയ്യാറായിരിക്കുന്നു. കേരളത്തില്‍ വിപുലമായി ഗണേശോത്സവം ആഘോഷിക്കാനും സിപിഎം അണികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നു.

മതേതര ഗണേശോത്സവം എന്ന പേരില്‍ നടത്തുന്ന ഉത്സവം അണികളില്‍തന്നെ അങ്കലാപ്പ് ഉണ്ടാക്കിയിരിക്കുന്നു.
ഗണേശോത്സവവും ശ്രീകൃഷ്ണജയന്തിയും രക്ഷാബന്ധന്‍ ആഘോഷവുമൊന്നും ആര്‍എസ്എസിന്റെ കുത്തകയല്ലത്രെ.


ഇതൊന്നും ആര്‍എസ്എസിന്റെ കുത്തകയാണെന്ന് ഒരിക്കലും ആര്‍എസ്എസ് പറഞ്ഞിട്ടില്ല. എല്ലാ ഉത്സവങ്ങളും എല്ലാവരും ആഘോഷിക്കണം എന്നുതന്നെയാണ് ആര്‍എസ്എസിന്റെ അഭിപ്രായം. എന്നാല്‍ അത് ആഭാസമാവരുത് എന്നുമാത്രം. ആര്‍എസ്എസുകാര്‍ക്ക് അമ്മയെയും പെങ്ങളെയും തിരിച്ചറിയാന്‍ രാഖിച്ചരട് വേണമെന്ന് കളിയാക്കിയവര്‍ ഇന്ന് രക്ഷാബന്ധന്‍ ആഘോഷിക്കുന്നു.
രക്ഷാബന്ധന്‍ ആര്‍എസ്എസിന്റെ കുത്തകയാണോ എന്നു ചോദിക്കുന്നു. വര്‍ഷങ്ങള്‍ക്കുമുന്‍പ് ശ്രീകൃഷ്ണജയന്തിശോഭായാത്ര കടന്നുപോകുമ്പോള്‍ ഒരു സിപിഎം നേതാവ് പ്രസംഗിച്ചത് കുട്ടികളെ മിഠായി കൊടുത്ത് മയക്കി, കൃഷ്ണവേഷം കെട്ടിച്ച് തെരുവിലിറക്കി ഹിന്ദുവര്‍ഗീയത ആളിക്കത്തിക്കുകയാണ് ബാലഗോകുലവും ആര്‍എസ്എസ് ചെയ്യുന്നത് എന്നാണ്.
എന്നാല്‍ ഇപ്പോള്‍ ശ്രീകൃഷ്ണവേഷം കെട്ടി സിപിഎം നേതൃത്വത്തില്‍ ഘോഷയാത്ര നടത്തിയിരിക്കുന്നു. ആര്‍എസ്എസിന്റെ വഴിയായിരുന്നു ശരി എന്ന് കാലം തെളിയിച്ചിരിക്കയാണ്. ശ്രീരാമകൃഷ്ണന്‍ എംഎല്‍എപോലും ശ്രീകൃഷ്ണ ജയന്തി ആഘോഷത്തില്‍ പങ്കെടുത്ത് താന്‍ ആ പേരിന് അര്‍ഹനാണ് എന്ന് തെളിയിച്ചിരിക്കയാണ്.
ശ്രീകൃഷ്ണജയന്തി ഘോഷയാത്ര ഉദ്ഘാടനം ചെയ്തതിന് സിപിഎം പഞ്ചായത്ത് മെമ്പറെ പാര്‍ട്ടി ശാസിച്ച കണ്ണൂരില്‍ തന്നെയാണ് ശ്രീകൃഷ്ണജയന്തി ആഘോഷിച്ചത് എന്ന് കാണുമ്പോള്‍ വിപ്ലവത്തിന്റെ മണ്ണ് ആദ്ധ്യാത്മികതക്ക് വഴിമാറുകയാണെന്നു വേണം മനസ്സിലാക്കാന്‍.

കഴിഞ്ഞ 70 വര്‍ഷത്തോളമായി കേരളത്തില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ആര്‍എസ്എസ് ശാഖകളെയും സിപിഎം അനുകരിക്കാന്‍ തുടങ്ങിയിരിക്കുന്നു. ആര്‍എസ്എസ് ദിവസവും നടത്തുന്ന ശാഖപോലെ 30 അംഗങ്ങളെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ‘കളരി ശാഖ’കള്‍ കണ്ണൂരില്‍ തുടങ്ങിയിരിക്കുന്നു. ആര്‍എസ്എസ് ചെയ്യുന്നതുപോലെ ആ ഗ്രാമത്തിലെ വിവാഹം, മരണം, അപകടങ്ങള്‍, രക്തദാനം, സേവന പ്രവര്‍ത്തനങ്ങള്‍ ഇവയിലെല്ലാം സജീവമായി ഇടപെടാന്‍ ഈ ‘കളരി ശാഖക്ക്’ നിര്‍ദ്ദേശം നല്‍കിയിരിക്കയാണ്. സേവാഭാരതി ആംബുലന്‍സുപോലെ ഡിവൈഎഫ്‌ഐ ആംബുലന്‍സ് സര്‍വീസുകള്‍ തുടങ്ങുന്നു. എബിവിപി ചെയ്തിരുന്നപോലെ ഗ്രാമങ്ങളില്‍ അനുമോദന സഭകള്‍ സംഘടിപ്പിക്കുന്നു. ആര്‍എസ്എസിന്റെ ദണ്ഡയെ കുറുവടിയെന്നു പറഞ്ഞ് കളിയാക്കിയവര്‍ ദണ്ഡ പിടിച്ച് റൂട്ട് മാര്‍ച്ച് നടത്തുന്നു.
ഇങ്ങനെ സിപിഎം നിലനില്‍പ്പിനുവേണ്ടിയുള്ള പോരാട്ടത്തില്‍ അവസാന യുദ്ധത്തിലാണ്. അതിന് അവര്‍ ഭഗവാന്‍ കൃഷ്ണനെയും ഗണപതിയെയും എല്ലാം കൂട്ടുപിടിച്ചിരിക്കയാണ്.
ആത്മാര്‍ത്ഥതയോടെയാണെങ്കില്‍ സ്വാഗതം ചെയ്യാം. അതല്ല, അരുവിക്കര, നെയ്യാറ്റിന്‍കര, തിരുവനന്തപുരം തെരഞ്ഞെടുപ്പുകളില്‍ തങ്ങളുടെ കാല്‍ചുവട്ടിലെ മണ്ണ് ഒലിച്ചുപോയതിന്റെ പശ്ചാത്തലത്തിലുള്ള അടവുനയമാണെങ്കില്‍ ഇത് അപകടകരമായ പ്രവണതയാണ്. കേരളത്തിന്റെ പടിഞ്ഞാറന്‍ ചക്രവാളത്തില്‍ ചുകപ്പ് സൂര്യന്‍ അസ്തമിച്ചുകഴിഞ്ഞു.
കിഴക്കന്‍ ചക്രവാളത്തില്‍ കാവി സൂര്യന്‍ ഉദിച്ചുകഴിഞ്ഞു.

ചുകപ്പില്‍നിന്നും കാവിയിലേക്കുള്ള, മാര്‍ക്‌സില്‍ നിന്നും വിവേകാനന്ദനിലേക്കുള്ള, ചെഗുവേരയില്‍നിന്നും നേതാജിയിലേക്കുള്ള ഇഎംഎസില്‍നിന്നും ശ്രീനാരായണ ഗുരുദേവനിലേക്കുള്ള,യുവകേരളത്തിന്റെ ജൈത്രയാത്ര ആരംഭിച്ചുകഴിഞ്ഞു.
ഇതിനെ തടുക്കാന്‍ ഒരു ചുകപ്പന്‍ ശക്തിക്കും കഴിയില്ല. കേരളത്തില്‍ ദേശീയ പ്രസ്ഥാനങ്ങള്‍ക്ക് ചുവടുറപ്പിക്കാനുള്ള മണ്ണ് പാകമായിക്കഴിഞ്ഞു. ദേശീയതയുടെ പടഹധ്വനി മുഴക്കിക്കൊണ്ടുള്ള രാഷ്ട്രീയ ജൈത്രയാത്ര അരുവിക്കരയില്‍ നിന്നും ആരംഭിച്ചു കഴിഞ്ഞു.