എ.കെ.ജിയുടെ ഓര്‍മ്മകള്‍ നിറഞ്ഞുനില്‍ക്കുന്ന ദില്ലി അശോകാ റോഡിലെ വസതി സിപിഎമ്മിന് നഷ്ടമായി. പകരുണാകരന്‍ എം.പിയുടെ പേരില്‍ വസതി അനുവദിക്കണമെന്ന പാര്‍ടിയുടെ ആവശ്യം കേന്ദ്ര സര്‍ക്കാര്‍ നിരസിച്ചു. സിപിഎം രൂപീകരണത്തിനായി ആദ്യം യോഗം ചേര്‍ന്നത് ഈ വസതിയില്‍ വെച്ചായിരുന്നു.
ലോക്‌സഭയിലെ ആദ്യ പ്രതിപക്ഷ നേതാവായ എ.കെ.ജിക്ക് 1952ലാണ് അശോകാ റോഡിലെ 4ാം നമ്പര്‍ വസതി അനുവദിച്ചത്. അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ടിയുടെ കാലത്ത് അന്നത്തെ വിപ്ലവ മുന്നേറ്റങ്ങള്‍ക്കെല്ലാം സാക്ഷിയായി പിന്നീട് ഈ വീട്. പാര്‍ട്ടി പിളര്‍ന്നപ്പോള്‍ 1963ല്‍ സിപിഎം രൂപീകരിക്കുന്നതിനെ കുറിച്ച് ആലോചിക്കാന്‍ യോഗം ചേര്‍ന്നതും ഇവിടെ വെച്ച്.
എ.കെ.ജിയുടെ കാലത്തിന് ശേഷം സിപിഎമ്മിന്റെ പോഷകസംഘടനകളുടെ ഓഫീസാക്കി ഈ വസതി മാറ്റി. അങ്ങനെ പ്രസ്ഥാനത്തിനൊപ്പം 62 വര്‍ഷം നീണ്ട ചരിത്രം. മന്ത്രിമാര്‍ക്ക് മാത്രം അനുവദിക്കുന്ന ബംഗ്ലാവ് മുതിര്‍ന്ന എം.പിമാരുടെ പേരുകളിലേക്ക് മാറ്റി സംരക്ഷിച്ചുവരികയായിരുന്നു ഇതുവരെ സിപിഎം. ഈ വസതി വീണ്ടും സിപിഎമ്മിന് അനുവദിക്കാനാകില്ലെന്നാണ് കേന്ദ്ര നഗരവികസന മന്ത്രാലയം അറിയിച്ചു.
ഇ.എം.എസ്. ബിടി.രണദിവേ, ജ്യോതി ബസു തുടങ്ങി പാര്‍ട്ടിയുടെ എല്ലാ നേതാക്കളും ഈ വസതിയില്‍ താമസിച്ചിട്ടുണ്ട്. കേന്ദ്ര കമ്മിറ്റി ഓഫീസായ എ.കെ.ജി. ഭവനെക്കാളും സിപിഎമ്മിന് പ്രധാനപ്പെട്ടത് ഈ വസതിയായിരുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയമാണ് ഈ ചരിത്രഭവനം നഷ്ടപ്പെടുത്തിയത്. 25 കൊല്ലത്തോളം എ.കെ.ജി താമസിച്ച ഇവിടെ അദ്ദേഹം നട്ടുവളര്‍ത്തിയ ചെടികളും മരങ്ങളുമുണ്ട്. എല്ലാം ഇനി ഓര്‍മ്മകള്‍ മാത്രം.