Monday, 8 June 2026

കൊട്ടിയം പൗരവേദി പഠനോപകരണങ്ങൾ വിതരണം ചെയ്തു

കൊട്ടിയം പൗരവേദി പഠനോപകരണങ്ങൾ വിതരണം ചെയ്തു 

@ എംഎൽഎമാർക്ക്  സ്വീകരണം നൽകി.

കൊട്ടിയം : കൊട്ടിയം പൗരവേദിയുടെ ആഭിമുഖ്യത്തിൽ എം ഏൽ എ മാരായ ബി ബി ഗോപകുമാർ, അഡ്വ വിഷ്ണു മോഹൻ എന്നിവർക്ക് സ്വീകരണം നൽകുകയും കുട്ടികൾക്ക് പoനോപകരണങ്ങൾ വിതരണം ചെയ്യുകയും ചെയ്തു.
 200 ലധികം വിദ്യാർഥികൾക്ക് പഠനോപകരണ വിതരണവും, 2025 - 2026 കാലയളവിൽ വിവിധ മേഖലകളിൽ മികവ് തെളിയിച്ച വിദ്യാർത്ഥികൾ ഉൾപ്പെടെ ഉള്ളവർക്ക്  മൊമന്റോ നൽകി ആദരിക്കുകയും ചെയ്തു.
കൈത്താങ്ങ് 2026  എന്ന പേരിലുള്ള 
പഠനോപകരണ വിതരണം പരിപാടിയുടെ ഉദ്ഘാടനം ബി ബി ഗോപകുമാർ എംഎൽഎയും, മികവ് 2026 ന്റെ ഉദ്ഘാടനം അഡ്വ. വിഷ്ണു മോഹനും നിർവഹിച്ചു. കൊട്ടിയം മൊബിലിറ്റി ഹബിന്റെ പ്രൊജക്റ്റ്‌ പൗരവേദിയ്ക്ക് വേണ്ടി തയ്യാറാക്കിയ കാരുവേലിൽ എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാർത്ഥികൾ ആയ അബിൻ കെ അനിൽ, എയ്ഞ്ചൽ ജോർജ്, ആഷിക്ക് എം, മുഹമ്മദ് എ എന്നിവരെ ചടങ്ങിൽ വച്ച് ആദരിച്ചു. ഡോൺബോസ്കോ കോളേജ് ഡയറക്ടർ ഫാദർ. ഫ്രാൻസിസ് കാരെക്കാട്ട് മുഖ്യ പ്രഭാഷണം നടത്തി. കൊട്ടിയം ജംഗ്ഷൻ അടിപ്പാതയിൽ, കൊട്ടിയം പൗരവേദി പ്രസിഡന്റ് അഡ്വ. കൊട്ടിയം എൻ അജിത് കുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ആദിച്ചനല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിനോക്കി എഡ്‌വേർഡ്, മയ്യനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മുഹമ്മദ് റാഫി, ആദിച്ചനല്ലൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സരസ്വതി, കൊട്ടിയം ട്രാൻസിറ്റ് ഹോം സബ് ഇൻസ്പെക്ടർ സുജിത് ജി നായർ, ഫ്രണ്ട്സ് ഓഫ് ഉമയനല്ലൂർ പ്രസിഡന്റ്  അഡ്വ നജിമുദീൻ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ തസ്ബീന, സന്ധ്യ റാണി, രോഹിണി, പൗരവേദി ട്രഷറർ ജോൺ മോത്ത, വൈസ് പ്രസിഡന്റ് രാജു നന്ദനം, ഭാരവാഹികൾ ആയ ഗോപു കുഞ്ചന്റഴികം, സിനി ആനന്ദ്, രാജേഷ് എന്നിവർ എന്നിവർ സംസാരിച്ചു.

@ കൊട്ടിയത്ത് ഫയർ സ്റ്റേഷൻ സ്ഥാപിക്കും - അഡ്വ. വിഷ്ണു മോഹൻ 
കൊട്ടിയത്ത് ഫയർ സ്റ്റേഷന്റെ ആവശ്യകത കണക്കിലെടുത്ത് കൊട്ടിയത്തു ഫയർ സ്റ്റേഷൻ സ്ഥാപിക്കുന്നതിനുള്ള നടപടികൾ ഉടൻ സ്വീകരിക്കുമെന്ന് ഇരവിപുരം എം ഏൽ എ അഡ്വ വിഷ്ണു മോഹൻ പറഞ്ഞു. ഇത് സംബന്ധിച്ചും, കൊട്ടിയത്തു മൊബിലിറ്റി ഹബ് സ്ഥാപിക്കണം എന്നും ആവശ്യപ്പെട്ടു പൗരവേദി ഭാരവാഹികൾ ചടങ്ങിൽ വച്ച് നിവേദനം നൽകിയിരുന്നു. പ്രൊജക്റ്റ്‌ പൗരവേദി നൽകിയ ശേഷം മൊബിലിറ്റി ഹബ് സംബന്ധിച്ച് പഠനം നടത്തി നടപടി സ്വീകരിയ്ക്കുവാൻ ശ്രമിക്കുമെന്നും എം ഏൽ എ ഉറപ്പ് നൽകി

ഒറ്റപ്ലാംമൂട് കൂടി ചേർത്ത് ടൂറിസം സർക്യൂട്ട് സ്ഥാപിക്കുന്നത് പരിശോധിക്കും - ബി ബി ഗോപകുമാർ 
 കൊട്ടിയം പൗരവേദി ഭാരവാഹികൾ നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിൽ ഒറ്റപ്ലാംമൂട്, ചിറക്കര, പരവൂർ, താന്നി എന്നീ പ്രദേശങ്ങൾ കൂട്ടിച്ചേർത്തു ടൂറിസം സർക്യൂട്ട് രൂപീകരിക്കുന്ന കാര്യം പരിശോധിക്കുമെന്നും അതിനായി കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ സഹായം തേടുമെന്നും യോഗത്തിൽ വച്ചു ബി ബി ഗോപകുമാർ എം ഏൽ എ ഉറപ്പ് നൽകി.


വിദ്യാലയങ്ങളിൽ അധ്യാകപരില്ലാതെ പഠനം മുടങ്ങുന്നു.

വിദ്യാലയങ്ങളിൽ അധ്യാകപരില്ലാതെ പഠനം മുടങ്ങുന്നു. 

കൊല്ലം:  അധ്യാപകർ മറ്റ്  ജോലികളിൽ സർക്കാർ സ്കൂളുകളിൽ റെഗുലർ ക്ളാസുകൾ മുടങ്ങുന്നു. അധ്യാപകർ പരിശീലനം, സെൻസസ് വിവരശേഖരണം തുടങ്ങിയ വിവിധ ചുമതലകളിലായതിനാൽ സ്‌കൂൾ തുറന്നിട്ടും ജില്ലയിലെ വിദ്യാലയങ്ങളിൽ അധ്യാകപരില്ലാതെ പഠനം മുടങ്ങുന്നു. ഇതിനിടയിൽ എസ്‌എസ്എൽസി, പ്ലസ് ടു പരീക്ഷാഫലവുമായി ബന്ധപ്പെട്ട പുനർമൂല്യ നിർണയവും നടക്കുന്നുണ്ട്. ഒന്നിലേറെ ഡ്യൂട്ടി ലഭിച്ച അധ്യാപകരുമുണ്ട്. ഒരേ സ്‌കൂളിൽനിന്ന് പത്തിലധികം അധ്യാപകർവരെ പുനർമൂല്യ നിർണയ - സെൻസസ് പ്രവർത്തനവുമായി ബന്ധപ്പെട്ട് പോയിട്ടുണ്ടെന്നുമാണ് വിവരം. എൽപി മുതൽ ഹൈസ്കൂൾവരെയുള്ള അധ്യാപകരെയാണ് ഇത്തരത്തിൽ വിവിധചുമതലകൾ നൽകി അയച്ചത്. ഹയർസെക്കൻഡറി വിഭാഗത്തിലെ അധ്യാപകർക്കാണ് സെൻസസ് മോണിറ്ററിങ് ഉൾപ്പെടെയുള്ള ചുമതലകൾ. അധ്യയന വർഷത്തിന്റെ തുടക്കത്തിൽ ചെയ്തുതീർക്കേണ്ടുന്ന നിരവധി ചുമതല അവശേഷിക്കുന്നുമുണ്ട്. വിവിധ സ്കോളർഷിപ്പിന്റെയും ധനസഹായത്തിന്റെയും കണക്കുകൾ അടിയന്തരമായി ഓഫീസിൽ എത്തിക്കേണ്ട സമയമാണ്. വിദ്യാർഥികളുടെ കൃത്യമായ കണക്കെടുക്കാൻ സാധിച്ചിട്ടില്ല. പാഠപുസ്‌തക വിതരണത്തെവരെ ഇതു ബാധിച്ചിട്ടുണ്ട്. ഒപ്പം പ്രവൃത്തി ദിവസങ്ങളിലെ കണക്കുകളും കൊടുക്കണം. മുൻകാലങ്ങളിൽ വേനലവധിക്കാലത്തുതന്നെ പരിശീലനവും മറ്റു ക്രമീകരണങ്ങളും നടത്തിയിരുന്നു. പ്രൊമോഷൻ നടക്കാത്തതിനാൽ പല വിദ്യാലയങ്ങളിലും പ്രധാനാധ്യാപകരുടെ കുറവുണ്ട്.

ബിജെപി മെരിറ്റ് ഈവനിംഗ് നടത്തി.

ബിജെപി മെരിറ്റ് ഈവനിംഗ് നടത്തി. 

ചാത്തന്നൂർ : ബിജെപി 
കോയിപ്പാട് - പാലവിള വാർഡ് കമ്മിറ്റികളുടെ സംയുക്താഭിമുഖ്യത്തിൽ മെരിറ്റ് ഈവനിംഗ് നടത്തി. ബിജെപി വെസ്റ്റ് 
ജില്ലാ പ്രസിഡൻ്റ് എസ് പ്രശാന്ത് ഉദ്ഘാടനം ചെയ്തു കുട്ടികളെ അനുമോദിച്ചു.
ബിജെപി ജില്ലാ ട്രഷറർ സി.രാജൻപിള്ള, പഞ്ചായത്ത് സമിതി പ്രസിഡൻ്റ് ശ്യാംരാജ് 
മണ്ഡലം സെക്രട്ടറി ബൈജു, യുവമോർച്ച ജില്ലാ സെക്രട്ടറി അഡ്വ അരുൺ , മഹിളാ മോർച്ച മണ്ഡലം പ്രസിഡൻ്റ് സരിത, സ്കൂൾ
എസ് സി  മോർച്ച പ്രസിഡൻ്റ് ജീവൻ സുരേഷ്, പഞ്ചായത്ത്‌ സമിതി സെക്രട്ടറി സിനു,  കർഷക മോർച്ച മണ്ഡലം
ജനറൽ സെക്രട്ടറി സുരേഷ്, മണ്ഡലം കമ്മിറ്റി അംഗങ്ങളായ രാധാകൃഷ്ണൻ കോയിപ്പാട്, മോഹൻദാസ് എന്നിവർ സംസാരിച്ചു.
ഫോട്ടോ :ബിജെപി കൊല്ലം വെസ്റ്റ് ജില്ലാ പ്രസിഡന്റ്‌ എസ്. പ്രശാന്ത് കുട്ടികളെ ആദരിക്കുന്നു.

Sunday, 7 June 2026

ചാത്തന്നൂരിൽ സ്വച്ച് ഭാരത് പരിപാടികൾക്ക് തുടക്കം കുറിച്ചു

ചാത്തന്നൂരിൽ സ്വച്ച് ഭാരത് പരിപാടികൾക്ക് തുടക്കം കുറിച്ചു 

ചാത്തന്നൂർ : എൻ ഡി എ സർക്കാരിന്റെ പന്ത്രണ്ടാം വാർഷികത്തോടനുബന്ധിച്ച് സ്വച്ച് ഭാരത് പരിപാടികൾക്ക് തുടക്കം കുറിച്ചുകൊണ്ട്  ബിജെപി ചാത്തന്നൂർ 
മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 
ചാത്തന്നൂർ സിവിൽ സ്റ്റേഷൻ പരിസരത്ത് ബി ജെ പി പ്രവർത്തകർ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി. വെസ്റ്റ് ജില്ലാ പ്രസിഡന്റ്‌ എസ്. പ്രശാന്ത് ഉദ്ഘാടനം ചെയ്തു മണ്ഡലം പ്രസിഡന്റ്‌ കൃഷ്ണരാജ് 
അധ്യക്ഷത വഹിച്ചു.ജില്ലാ ട്രഷറർ സി. രാജൻപിള്ള, മണ്ഡലം ജനറൽ സെക്രട്ടറി കൊട്ടിയംസുനിൽ, ജില്ലാ കമ്മിറ്റി അംഗം ശ്യാംപ്രവീൺ എന്നിവർ നേതൃത്വം നൽകി.
ഫോട്ടോ :ബിജെപി കൊല്ലം വെസ്റ്റ് ജില്ലാ പ്രസിഡന്റ്‌ എസ്. പ്രശാന്ത് ഉദ്ഘാടനം ചെയ്യുന്നു.


പാരിപ്പള്ളിയിൽ രണ്ട് വാഹനങ്ങൾ കത്തിച്ച കേസിലെ പ്രതിയെ അറസ്റ്റ് ചെയ്തു

പാരിപ്പള്ളിയിൽ രണ്ട് വാഹനങ്ങൾ കത്തിച്ച കേസിലെ പ്രതിയെ അറസ്റ്റ് ചെയ്തു 

ചാത്തന്നൂർ : പാരിപ്പള്ളി കൊടിമൂട്ടിൽ ശ്രീ ഭദ്രകാളീക്ഷേത്രത്തിന് സമീപമുള്ള പാർക്കിങ് ഏരിയായിലുള്ള 
കടയ്ക്ക് മുൻപിൽ 
നിർത്തിയിട്ടിരുന്ന വാഹനങ്ങൾ കത്തിച്ച കേസിലെ പ്രതിയെ പാരിപ്പള്ളി പോലിസ് അറസ്റ്റ് ചെയ്തു.കോട്ടയ്ക്കേറം 
വിഷ്ണു ഭവനിൽ സത്യന്റെ മകൻ 
 വിഷ്ണു (40)നെയാണ് പാരിപ്പള്ളി പോലിസ് അറസ്റ്റ് ചെയ്തത്.ഓട്ടോറിക്ഷ ഡ്രൈവറായ 
 വിഷ്ണു പാരിപ്പള്ളി പോലീസ് സ്റ്റേഷനിലെ നിരവധി ക്രിമിനൽ കേസിലെ പ്രതിയാണ്.കത്തിയ ഓട്ടോറിഷയുടെ ഡ്രൈവർ ഷാജിയുമായി മുൻവൈരാഗ്യം ഉള്ള പ്രതി സഹോദരനുമായും ഗുണ്ടാസംഘങ്ങളുമായി ചേർന്ന് ക്രൂരമായി മർദ്ധിക്കുകയും മെഡിക്കൽ കോളേജിൽ ഉപേക്ഷിച്ചു മടങ്ങുകയായിരുന്നു ഇ. കേസിൽ വിഷ്ണുവിന്റെ സഹോദരൻ ഉൾപ്പടെയുള്ള പ്രതികളെ ഇനിയും കിട്ടാനുണ്ട്. പ്രതി വിഷ്ണുവിനെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.



Saturday, 6 June 2026

വ്യാസ വിദ്യാനികേതനിലെ പ്രവേശനോത്സവം

വ്യാസ വിദ്യാനികേതനിൽ പ്രവേശനോത്സവം ഭക്തി സാന്ദ്രമായി 

പരവൂർ: കൂനയിൽ വ്യാസ വിദ്യാനികേതനിലെ പ്രവേശനോത്സവം ഗണപതിഹോമത്തോടെയാണ് തുടക്കം കുറിച്ചത് മണ്ഡപത്തിൽ പ്രതേകം തയ്യാറാക്കിയ സ്ഥലത്ത് ഗണപതിഹോമം നടത്തി തുടർന്ന്  സരസ്വതിപൂജയും നടത്തി കുഞ്ഞുങ്ങളെ ആരതി ഉഴിഞ്ഞു സ്വീകരിച്ച് തുടർന്ന് ഉദ്ഘാടനസഭ വിദ്യനികേതൻ ജില്ലാ വൈസ് പ്രസിഡന്റ്‌ഭദ്രദീപ പ്രകാശനം നടത്തി രഞ്ജൻ ഉദ്ഘാടനം ചെയ്തു.സ്കൂൾ സമിതി പ്രസിഡന്റ്‌ 
കെ. ആർ. രാഘവരാജ് അധ്യക്ഷത വഹിച്ചു 
മുൻസിപ്പൽ കൗൺസിലറും പൂർവ്വ
വിദ്യാർത്ഥിനീയുമായ അഡ്വ. അജിമോൾ 
സ്കൂൾ സമിതി രക്ഷാധികാരി വി. എസ് സന്തോഷ്‌കുമാർ, സ്കൂൾ സെക്രട്ടറി സുവർണ്ണൻ പരവൂർ, പ്രഥമാധ്യാപിക സുമ. ബി.നായർ എന്നിവർ സംസാരിച്ചു. അധ്യാപികമാരായ റിജി. ആർ, രേഷ്മ. ആർ, സോജ, റാണിരാജ്, ദീപ, റീനകുമാരി 
എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി 
ഫോട്ടോ :

ഡിജിറ്റൽ സർവ്വേയിൽ അപാകതകൾ ഭൂവുടമകൾ നെട്ടോട്ടമോടുന്നു

ഡിജിറ്റൽ സർവ്വേയിൽ  അപാകതകൾ ഭൂവുടമകൾ നെട്ടോട്ടമോടുന്നു 

ചാത്തന്നൂർ : ഡിജിറ്റൽ സർവ്വേയിൽ  അപാകതകൾ ജനങ്ങൾ വലയുന്നു.
സർവേ - ഭൂരേഖ വകുപ്പ് മീനാട് വില്ലേജിൽ നടത്തിയ ഡിജിറ്റൽ സർവേയ്ക്ക് എതിരെ പരാതിയുമായി ഭൂവുടമകൾ.ഭൂവുടമകളുടെയും ഓരോ കൈവശഭൂമിയും നേരിട്ട് അളന്നും അത്യാധുനിക ഉപകരണങ്ങൾ ഉപയോഗിച്ച് അതിർത്തികൾ കൃത്യമായും ശാസ്ത്രീയമായും നിർണയിച്ചും നടത്തിയ സർവ്വേ പ്രകാരം തയ്യാറാക്കിയ മാപ്പുകളിലാണ് പരാതികൾ വ്യാപകമാകുന്നത്. കരം അടയ്ക്കാൻ  വില്ലേജ് ഓഫിസിൽ എത്തുമ്പോൾ നടത്തുന്ന വേരിഫിക്കേഷനിൽ കണ്ടെത്തുന്ന പിഴവുകൾ മൂലമാണ് പലരും ഇപ്പോൾ വില്ലേജ് താലൂക്ക് ഓഫിസുകൾ കയറിയിറങ്ങുന്നത്. ഉപരിപഠനത്തിനും മറ്റ് സാമ്പത്തിക കാര്യങ്ങൾക്കുമുള്ള സർട്ടിഫിക്കറ്റുകൾക്കും വേണ്ടി ജനങ്ങൾ നെട്ടോട്ടമോടുമ്പോൾ ആണ് ഡിജിറ്റൽ സർവ്വേ മുഖേന ഉണ്ടായ ബുദ്ധിമുട്ടുകൾക്കായി ഭൂവുടമകൾ വലയുന്നത് നിസാര തെറ്റുകൾക്ക് പോലും വസ്തു വീണ്ടും റീസർവ്വേ നടത്തേണ്ട അവസ്ഥ അതിന്മേൽ അടുത്ത വസ്തു ഉടമകളുമായി വീണ്ടും വീണ്ടും ഉണ്ടാവുന്ന തർക്കങ്ങൾ മൂലം ജനങ്ങൾ വലയുകയാണ്. കോളേജുകളിലേക്ക് വിവിധ സാമ്പത്തിക കാര്യങ്ങൾക്കായി സാമ്പത്തികം തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾക്ക് കരം അടച്ച രസീത് ആവശ്യമെന്നിരിക്കെ കരം അടയ്‌ക്കേണ്ടതും സാമ്പത്തിക സർട്ടിഫിക്കറ്റും കൊടുക്കേണ്ട ഓഫീസ് മീനാട് വില്ലേജ് ഓഫീസ് ആയിട്ടും വില്ലേജ് ഓഫീസർ മുടന്തൻ ന്യായങ്ങൾ പറഞ്ഞു വൈകിക്കുന്നതായാണ് മറ്റൊരു പരാതി.നിലവിലുള്ള വില്ലേജ് ഓഫിസർ പ്രമോഷൻ ട്രാൻസ്ഫർ ആയിട്ടും പകരം വില്ലേജ് ഓഫിസർ വരാത്തത് കൊണ്ട് തുടരുകയാണ്. ഇത് മൂലം രാവിലെ മുതൽ തന്നെ വില്ലേജ് ഓഫിസിൽ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. കരം അടയ്ക്കാൻ വരുന്നവരിൽ നിന്നും ഡിജിറ്റൽ സർവ്വേയുടെ സർവീസ് ചാർജ് കൂടി ഈടാക്കുന്നുണ്ട് അത് കൊണ്ട് തന്നെ ഇരട്ടിയിലധികം തുക കൈയ്യിൽ കരുതേണ്ട അവസ്ഥയാണ് എന്ന് ഭൂവുടമകൾ പറയുന്നു.
 
@ വിപുലമായ പ്രചാരണങ്ങളിലൂടെ പൊതുജനങ്ങളെ മുൻകൂട്ടി ബോധവൽക്കരിച്ചശേഷമാണ് ഓരോ പ്രദേശത്തിന്റെയും സർവേ നടത്തുന്നത്.
എല്ലാ ഭൂവുടമകളുടെയും അറിയിച്ചു രേഖകൾ പരിശോധിച്ച് 
ഓരോ കൈവശഭൂമിയും നേരിട്ട് അളന്നും അത്യാധുനിക ഉപകരണങ്ങൾ ഉപയോഗിച്ച് അതിർത്തികൾ കൃത്യമായും ശാസ്ത്രീയമായും നിർണയിച്ചും 
സർവേ - ഭൂരേഖ വകുപ്പ് ഡിജിറ്റൽ 
മാപ്പുകൾ
തയാറാക്കിയിട്ടും ഉണ്ടായ ഡിജിറ്റൽ സർവേയിൽ ഗുരുതര പിഴവുകൾ ഉണ്ടായത് ഉദ്യോഗസ്ഥരുടെ വീഴ്ച്ചയാണെന്ന് 
ഭൂവുടമകൾ ചൂണ്ടികാട്ടുന്നു.

@ ഡിജിറ്റൽ സർവേ നടപടികൾ  

@ ഭൂവുടമസ്‌ഥരുടെ ഫോൺനമ്പർ ഭൂരേഖകളുമായി ബന്ധിപ്പിക്കുന്നു. സർവേ പൂർത്തിയാകുന്ന മുറയ്ക്ക്, റെക്കോർഡുകൾ പൊതുജന പരിശോധയ്ക്കായി പ്രദർശിപ്പിക്കുന്നു. ലഭിക്കുന്ന ആക്ഷേപങ്ങൾ പരിശോധിച്ച് സത്വരം പരിഹരിക്കുന്നു. തുടർന്ന് സെക്ഷൻ 13 പ്രകാരം വിജ്‌ഞാപനം പുറപ്പെടുവിച്ച് സർവേയുടെ നടപടിക്രമം പൂർത്തിയാക്കുന്നതോടെ റെക്കോർഡുകൾ റവന്യു ഭരണത്തിൽ പ്രാബല്യത്തിലാക്കുന്നു.

@ ഭൂവുടമകൾ ചെയ്യേണ്ടത്

സർവേ ചെയ്യുന്നതിനു സൗകര്യം ഒരുക്കുക. അതിർത്തികളിൽ വ്യക്തമായ അടയാളങ്ങൾ ഇല്ലാത്ത പക്ഷം സർവേ തീയതിക്കു മുൻപുതന്നെ അവ സ്‌ഥാപിക്കുക. സർവേ സഭയിലും മറ്റു യോഗങ്ങളിലും പങ്കെടുക്കുക ഒപ്പം തന്നെ  സ്വന്തം ഫോൺ നമ്പർ ഉപയോഗിച്ച് "എന്റെ ഭൂമി' പോർട്ടലിൽ റജിസ്‌റ്റർ ചെയ്യുക. പോർട്ടൽ പരിശോധിച്ച് സ്വന്തം ഭൂമിയുടെ വിവരം റവന്യൂരേഖകളിലുണ്ടെന്ന് ഉറപ്പു വരുത്തുക. അവ ഇല്ലാത്ത പക്ഷം ബന്ധപ്പെട്ട രേഖകൾ സഹിതം പോർട്ടലിലൂടെത്തന്നെ അപേക്ഷ സമർപ്പിക്കുക. ഉടമസ്ഥാവകാശം തെളിയിക്കുന്ന രേഖകൾ ബന്ധപ്പെട്ട ഉദ്യോഗസ്ഥന് മുൻപേ നൽകുക.

@ സർവേ സമയത്ത് നേരിട്ടു ഹാജരായി തങ്ങളുടെ ഭൂമിയുടെ എല്ലാ ബെൻഡ് പോയിന്റുകളും കൃത്യമായി സർവേ ടീമിന് കാണിച്ചുകൊടുക്കുക. ഓരോ ഭൂമിയും പ്രത്യേകം പാഴ്സലുകളായി സർവേ ചെയ്തിട്ടുണ്ടെന്ന് ഉറപ്പാക്കണം. സർവേ സമയത്ത് ഭൂവുടമസ്ഥർ സ്ഥലത്തില്ലെങ്കിൽ പകരക്കാരനായി ഒരാളെ ചുമതലപ്പെടുത്തുക. പകരക്കാരനെ ചുമതലപ്പെടുത്തുന്ന കത്തു നൽകുന്നത് ഉചിതം.

@ സർവേ ഉദ്യോഗസ്‌ഥർ ഫീൽഡിൽ വച്ച് കാണിച്ചു തരുന്ന വിവരങ്ങൾ (വിസ്തീർണം, ഉടമസ്ഥന്റെ പേര് തുടങ്ങിയവ) ശരിയാണെന്ന് ഉറപ്പു വരുത്തുക. ഭൂവുടമസ്ഥന്റെ ഫോൺ നമ്പർ, ലാൻഡ് റെക്കോർഡുമായി ബന്ധിപ്പിക്കുന്നതിന് ഫോൺ നമ്പറിൽ ലഭിക്കുന്ന വെരിഫിക്കേഷൻ കോഡ് സർവേ ഉദ്യോഗസ്ഥർക്കു നൽകുക.

@ 'എന്റെ ഭൂമി' എന്ന സർക്കാർ പോർട്ടൽ മുഖേന സേവനം ലഭ്യമാക്കുന്നതിന് ഭൂവുടമസ്‌ഥന്റെ ഫോൺ നമ്പർ, ലാൻഡ് റെക്കോർഡുമായി ബന്ധിപ്പിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കുക.

@ സർവേ പൂർത്തിയാക്കി റെക്കോർഡുകൾ പ്രദർശിപ്പിക്കുമ്പോൾ അവ പരിശോധിച്ച് തെറ്റില്ലെന്ന് ഉറപ്പു വരുത്തുക. ഡിജിറ്റൽ സർവേ നടക്കുന്ന പ്രദേശങ്ങളിൽ ക്യാംപ് ഓഫിസ് കേന്ദ്രീകരിച്ചാണ് എല്ലാ പ്രവർത്തനങ്ങളും. ജനങ്ങൾക്ക് ഇവിടെ നേരിട്ട് സർവേ ഓഫിസർമാരുമായി സംവദിക്കാം, സംശയങ്ങൾക്ക് ഉത്തരം തേടാം.

@ ഭൂവുടമകൾ 
അറിയേണ്ട കാര്യങ്ങൾ

ലാൻഡ് പാഴ്സൽ മാപ്പ് (എൽപിഎം ) എന്നത് ഭൂമിയുടെ അതിർത്തികളും ഉടമസ്ഥാവകാശവും കൃത്യമായി കാണിക്കുന്ന ഔദ്യോഗിക രേഖയാണ്. ഭൂമിയുമായി ബന്ധപ്പെട്ട വിവിധ സർക്കാർ സേവനങ്ങളും ആനുകൂല്യങ്ങളും ലഭിക്കുന്നതിന് ആവശ്യമായ പ്രധാന രേഖയായിരിക്കും ഇത്. ഉദാഹരണമായി ഭൂമി വിൽപന, വായ്പ്‌പ, പണയം എന്നിവ നടത്തുന്നതിന് എൽപിഎം അനിവാര്യമാണ്. എൽപിഎമ്മിൽ ആധാർ നമ്പർ കൂടി ചേർക്കുന്നത് ഈ രേഖയുടെ വിശ്വാസ്യത വർധിപ്പിക്കും. ഇതുവഴി, ഭൂമിയുടെ യഥാർഥ ഉടമയെ കൃത്യമായി തിരിച്ചറിയാനാവും. വിവിധ ക്ഷേമപദ്ധതികളിലെ ആനുകൂല്യങ്ങൾ, കർഷകർക്കുള്ള ആനുകൂല്യങ്ങൾ, ബാങ്ക് ലോൺ തുടങ്ങിയവ എളുപ്പത്തിൽ ലഭ്യമാക്കാൻ ഇതുപകരിക്കും. ഭൂമി സംബന്ധിച്ച തർക്കങ്ങളും അഴിമതിയും കുറയ്ക്കുന്നതിനും ഇത് സഹായകമാണ്.