Sunday, 8 November 2026

മൂരി ലീഗേ... പോത്ത് ലീഗേ..


മൂരി ലീഗേ... പോത്ത് ലീഗേ..
യു.ഡി.എഫി ലെ രണ്ടാമത്തെ വലിയ കക്ഷിയായ മുസ്ലിംലീഗിന്റെ കാര്യത്തിൽ, പാലത്തിന് പകരം തിരഞ്ഞെടുപ്പ് ചിഹ്നമായ കോണിയാണ്. കഴിഞ്ഞ അഞ്ച് പതിറ്റാണ്ടിലേറെയായി കോൺഗ്രസ് മുന്നണിയിൽ ഉറച്ചു നിൽക്കു ന്ന മൂരിലീഗിന്റെ കോണിയിലും ചവിട്ടിക്കയറിയാണ് യു.ഡി.എഫ് 2024ലെ പാർലമെന്റ് തിരഞ്ഞെടുപ്പിൽ 20ൽ 18സീറ്റം തൂത്തുവാരിയതും, കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ 102 സീറ്റോടെ അധികാരത്തിൽ വന്നതും. അഞ്ച് മന്ത്രിമാരുമായി കേരളത്തിലെ ഭരണചക്രം തിരിക്കുന്നതിൽ പ്രധാന പങ്കു വഹിക്കുന്ന മൂരിലീഗി‌ന് ലോക്സഭയിലും രാജ്യസഭയിലും എം.പിമാരുണ്ട്.

ഇതൊക്കെയാണെങ്കിലും മൂരിലീഗിനെ 
ദേശീയ തലത്തിൽ ഉയർത്തിക്കാട്ടാൻ കോ ൺഗ്രസ്നേതൃത്വത്തിന് പേടിയാണ്.
.ബി.ജെ.പി പേടി തന്നെ കാരണം. വയനാട് പാർലമെന്റ് സീറ്റിൽ രാഹുൽ ഗാന്ധിയും, തുടർന്ന് പ്രിയങ്കാഗാന്ധിയും മത്സരിച്ചപ്പോൾ ഉപയോഗിച്ച മൂരിലീഗിന്റെ പച്ചക്കൊടിയാണ് പാകിസ്ഥാന്റെ കൊടിയായി ബി.ജെ.പി ഉത്തരേന്ത്യയിൽ പ്രചരിപ്പിച്ചത്. അതിനാൽ, വയനാട്ടിൽ രാഹുൽഗാന്ധി പങ്കെടുത്ത റാലിയിൽ മൂരിലീഗിന്റെ കൊടി ഒഴിവാക്കിയതായും കേട്ടു. വോട്ടർപട്ടിക ക്രമക്കേടിൻ്റെ പേരിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെതിരെ കോൺഗ്രസ് നേതൃത്വത്തിൽ നടക്കുന്ന ഇന്ത്യ മുന്നണിയുടെ പ്രക്ഷോഭത്തിൽ മൂരിലീഗിനെ തഴയുന്നതും ബി.ജെ.പി യെ പേടിച്ചാണത്രെ.

രാഷ്ട്രപതിക്ക് നിവേദനം സമർപ്പിക്കാൻ അനുവാദം തേടിയുള്ള പ്രതിപക്ഷത്തി ന്റെ കത്തിൽ ലീഗ് നേതാവിന്റെ പേരില്ല. നിവേദനം സമർപ്പിക്കാൻ പോയ 
സംഘത്തിൽ മൂരിലീഗ് നേതാവ് ഇ.ടി.മുഹമ്മദ് ബഷീർ 
ഉൾപ്പെട്ടിരുന്നെങ്കിലും, ആദ്യത്തെ കത്തിൽ പേരില്ലാതിരുന്നതിനാൽ രാഷ്ട്രപതിഭവനി ലേക്കുള്ള പ്രവേശനം തടഞ്ഞു. പിന്നീട് 
 ഡൽഹിയിൽ പ്രതിപക്ഷം നടത്തിയ മഹാറാലിയിൽ ലീഗുകാരും പങ്കെടുത്തതാണ്. പക്ഷേ, ലീഗിന്റെ ഒരു നേതാവിനെപ്പോലും പ്രസംഗത്തിന് ക്ഷണി ക്കാൻ ഗണ്ടികോൺഗ്രസും ആർജ്ജവം കാണിച്ചില്ല. 'കാര്യം കഴിയുമ്പോൾ കമ്മാളൻ പുറത്ത്..
NB: .പാലം കടക്കുവോളം നാരായണ,പാലം കടന്നാൽ പിന്നെ കൂരായണ'.

'

പാരിപ്പള്ളി ഐ ഒ സിയിൽ സുരക്ഷാ വീഴ്ച കാർ ഇടിച്ചുകയറ്റി ഭീകരാന്തരീഷം സൃഷ്ടിച്ചു രണ്ട് പേര് അറസ്റ്റിൽ

പാരിപ്പള്ളി ഐ ഒ സിയിൽ 
സുരക്ഷാ വീഴ്ച കാർ ഇടിച്ചുകയറ്റി ഭീകരാന്തരീഷം സൃഷ്ടിച്ചു  രണ്ട് പേര് അറസ്റ്റിൽ 

ചാത്തന്നൂർ : പാരിപ്പള്ളി ഐ ഒ സി പ്ലാന്റിലേക്ക് കാർ ഇടിച്ചുകയറ്റി ഭീകരാന്തരീഷം സൃഷ്ടിച്ച രണ്ട് പേര് അറസ്റ്റിൽ.പരവൂർ  കൂനയിൽ പുലിക്കുളത്ത് കിഴക്കതിൽ വീട്ടിൽ ഷിബു രാജിന്റെ മകൻ ഷിനു രാജ് ( 28),പൂതക്കുളം ഈഴംവിള കല്ലുവിള വീട്ടിൽ 
 ശിശുപാലന്റെ മകൻ .ജയൻ (47) 
എന്നിവരെയാണ് പാരിപ്പള്ളി പോലിസ് സംഭവ സ്ഥലത്ത് നിന്നും അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ വെള്ളിയാഴ്ച രാത്രി 8.30 ഓടെയാണ് സംഭവം.
അതീവ സുരക്ഷാ മേഖലയായ ഐ ഒ സി പ്ലാന്റിൽ പാചകവാതകം നിറച്ച ബുള്ളറ്റ് ടാങ്കറുകളും സിലിണ്ടറുകൾ നിറച്ച ടാങ്കർ ലോറികളും നിർത്തിയിടുന്ന മേഖലയിലേക്കാണ് കാർ ഓടിച്ചു കയറ്റിയത്. പ്ലാന്റിൽ കയറിയപ്പോൾ നിയന്ത്രണം വിട്ട കാർ ടാങ്കറുകളിൽ  ഇടിച്ചെങ്കിലുംവാതകച്ചോർച്ചയുണ്ടാകാത്തതിനാൽ വൻ ദുരന്തം ഒഴിവായി.. പാചകവാതകവുമായി പ്ലാന്റിലെത്തിയ ഇരുപതോളം ബുള്ളറ്റ് ടാങ്കറുകൾ യാർഡിൽ പാർക്ക് ചെയ്തിരിക്കെയാണ് കാർ അതിവേഗത്തിൽ സുരക്ഷാ മേഖലയിലേക്ക് പാഞ്ഞുകയറിയത്.കാർ യാർഡിൽ കയറിയുടൻ തന്നെ സെക്ക്യരിറ്റി ജീവനക്കാർ ഗേറ്റ് അടക്കുകയായിരുന്നു തുടർന്ന് നിയന്ത്രണം വിട്ട കാർ 
 പ്ലാന്റിന്റെ ഗേറ്റിലും തുടർന്ന് ടാങ്കറുകളിലും 
മതിലിലും ഇടിച്ചു അര മണിക്കൂറോളം ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു അപ്പോഴേക്കും കാറിന്റെ ചില്ല് പൊട്ടി കാർ ബുള്ളറ്റ് ടാങ്കറിൽ ഇടിച്ചു നിന്നു.
കാർ ഇടിച്ചുവെങ്കിലും ടാങ്കറുകളുടെ വാൽവുകൾക്ക് കേടുപാടുകൾ സംഭവിക്കാത്തതിനാൽ പാചകവാതക ചോർച്ചയുണ്ടായില്ല. അപകടത്തെത്തുടർന്ന് പ്ലാന്റിൽ പരിഭ്രാന്തി പരന്നു അപകട സൈറൺ മുഴങ്ങി  സുരക്ഷാ ജീവനക്കാർ കാറിലുണ്ടായിരുന്നവരെ പിടികൂടി പാരിപ്പള്ളി പൊലീസിന് കൈമാറി.
സംഭവസമയത്ത് ഇവർ മദ്യലഹരിയിലായിരുന്നുവെന്ന് മെഡിക്കൽ പരിശോധനയിൽ തെളിഞ്ഞതായി 
പൊലീസ് അറിയിച്ചു തുടർന്ന് പാരിപ്പള്ളി പോലിസ് കേസെടുത്ത് പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.






രാഷ്ട്രീയത്തിനപ്പുറം വിദ്യാഭ്യാസത്തിനും സാമൂഹിക പുരോഗതിക്കും വേണ്ടി ജീവിതം സമർപ്പിച്ച നേതാവാണ് ആർ. ശങ്കർ -ജി. സുധാകരൻ എം എൽ എ


രാഷ്ട്രീയത്തിനപ്പുറം വിദ്യാഭ്യാസത്തിനും സാമൂഹിക പുരോഗതിക്കും വേണ്ടി ജീവിതം സമർപ്പിച്ച നേതാവാണ് ആർ. ശങ്കർ - ജി. സുധാകരൻ എം എൽ എ 

ചാത്തന്നൂർ : രാഷ്ട്രീയത്തിനപ്പുറം വിദ്യാഭ്യാസത്തിനും സാമൂഹിക പുരോഗതിക്കും വേണ്ടി ജീവിതം സമർപ്പിച്ച നേതാവാണ് മുൻകേരളമുഖ്യമന്ത്രി ആർ. ശങ്കർ എന്ന് ജി. സുധാകരൻ എം എൽ എ പറഞ്ഞു ചാത്തന്നൂർ എസ് എൻ ഡി പി യൂണിയന്റെ ആർ. ശങ്കർ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മികച്ച ഭരണാധികാരി, വിദ്യാഭ്യാസ വിചക്ഷണൻ, സാമൂഹിക പരിഷ്കർത്താവ് എന്നീ നിലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച ആർ. ശങ്കറിനെപ്പോലൊരു നേതാവിന്റെ അഭാവം ഇന്നും കേരള രാഷ്ട്രീയത്തിൽ പ്രകടമാണ്. കോൺഗ്രസ് പാർട്ടിയിൽനിന്നുള്ള ആദ്യ കേരള മുഖ്യമന്ത്രിയെന്ന പ്രത്യേകതയും നിയമസഭയിൽ അവിശ്വാസപ്രമേയത്തിലൂടെ അധികാരം നഷ്ടപ്പെട്ട ആദ്യ മുഖ്യമന്ത്രിയെന്ന രാഷ്ട്രീയ ചരിത്രവുമുള്ള അപൂർവ്വം നേതാക്കളിൽ ഒരാളാണ് ആർ. ശങ്കർ അദ്ദേഹത്തിന്റെ വിദ്യാഭ്യാസരംഗത്തെ സംഭാവനകളാണ് ആർ. ശങ്കറിന്റെ ഭരണകാലത്തെ പ്രധാന സവിശേഷതകളെന്നും അദ്ദേഹം പറഞ്ഞു. എസ്.എൻ.ഡി.പി യോഗത്തിന്റെ ജനറൽ സെക്രട്ടറിയായും പ്രസിഡന്റായും ദീർഘകാലം പ്രവർത്തിച്ച അദ്ദേഹം കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങൾ സ്ഥാപിക്കുന്നതിന് നേതൃത്വം നൽകി. പിന്നാക്ക വിഭാഗങ്ങൾക്ക് വിദ്യാഭ്യാസ അവസരങ്ങൾ ലഭ്യമാക്കുന്നതിൽ അദ്ദേഹത്തിന്റെ ഇടപെടലുകൾ നിർണായകമായി എന്നും അദ്ദേഹം പറഞ്ഞു. വിധവകൾക്കും വയോധികർക്കും പെൻഷൻ നൽകുന്നതിനുള്ള പദ്ധതികൾ, സർക്കാർ ജീവനക്കാർക്ക് വീട്ടുവാടക അലവൻസ് അനുവദിക്കൽ തുടങ്ങിയ നടപടികളും അദ്ദേഹത്തിന്റെ ഭരണനേട്ടങ്ങളാണ്. എന്നാൽ ആർ. ശങ്കറിന്റെ രാഷ്ട്രീയ ജീവിതത്തിലെ അധികാരനഷ്ടം ഇന്നും ചർച്ച ചെയ്യപ്പെടുന്ന വിഷയമാണ് എന്നും ജി. സുധാകരൻഎം എൽ എ പറഞ്ഞു.യൂണിയൻ പ്രസിഡന്റ് ബി.ബി. ഗോപകുമാർ എംഎൽഎ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.യൂണിയൻ അസിസ്റ്റന്റ് സെക്രട്ടറി കെ നടരാജൻ, വനിതാ സംഘം യൂണിയൻ പ്രസിഡന്റ് ചിത്ര മോഹൻദാസ്, സെക്രട്ടറി ബീന പ്രശാന്ത് യൂണിയൻ കൗൺസിൽ അംഗങ്ങളായ കെ. ചിത്രാഗതൻ, ആർ. ഗാന്ധി,വി.പ്രശാന്ത് എന്നിവർ സംസാരിച്ചു യൂണിയൻ സെക്രട്ടറി കെ. വിജയകുമാർ സ്വാഗതവും വൈസ് പ്രസിഡന്റ് ഡി. സജീവ് നന്ദിയും പറഞ്ഞു.


.

Thursday, 5 November 2026

പാരിപ്പള്ളി മെഡിക്കൽ കോളേജ് സംഘർഷം എസ് എഫ് ഐ ജില്ലാ പ്രസിഡന്റ്‌ അറസ്റ്റിൽ

പാരിപ്പള്ളി മെഡിക്കൽ കോളേജ് സംഘർഷം എസ് എഫ് ഐ ജില്ലാ പ്രസിഡന്റ്‌ അറസ്റ്റിൽ 

ചാത്തന്നൂർ : പാരിപ്പള്ളി മെഡിക്കൽ കോളേജ് കാബസിൽ നടന്ന 
കേരള ആരോഗ്യ സർവകലാശാല ദക്ഷിണ മേഖല കലോത്സവത്തിനിടയിലുണ്ടായ സംഘർഷം എസ് എഫ് ഐ ജില്ലാ പ്രസിഡന്റ്‌ അറസ്റ്റിൽ.
എസ്എഫ്ഐ കൊല്ലം ജില്ലാ പ്രസിഡന്റ്റ് അസ്‌ലം ഷാജഹാനെയാണ് പാരിപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തു. കലോത്സത്തിന്റെ സമാപനസമ്മേളനത്തിനിടയിൽ ഉണ്ടായ 
സംഘർഷത്തിൽ തിരുവനന്തപുരം മെഡിക്കൽ കോളജിലെ 18ലധികം വിദ്യാർഥികൾക്ക് പരിക്കേറ്റിരുന്നു. എസ് എഫ് ഐ, ഡി വൈ എഫ് ഐ സിപിഎം പ്രവർത്തകരായ 24 പേർക്കെതിരെ വധശ്രമത്തിന് കേസെടുത്തിട്ടുണ്ട് 
സംഘർഷവുമായി ബന്ധപ്പെട്ട് നേരത്തെ അറസ്റ്റിലായ പ്രദേശവാസികളായ 
നാല് പ്രതികളെ കോടതി റിമാൻഡ് ചെയ്‌തിരുന്നു ഇതിന് പിന്നാലെയാണ് ഇപ്പോൾ എസ് എഫ് ഐ ജില്ലാ പ്രസിഡന്റ്‌ തന്നെ അറസ്റ്റിലായിരിക്കുന്നത് മെഡിക്കൽ കോളേജിലെ വിദ്യാർത്ഥികളെ 
 പുറത്ത് നിന്നുള്ളവർ പ്രകോപനം കൂടാതെ വിദ്യാർഥികളെ അക്രമിച്ചുവെന്നാണ് എഫ്ഐആർ. ഹോക്കി സ്റ്റിക്കും ക്രിക്കറ്റ് ബാറ്റും ഉപയോഗിച്ചായിരുന്നു അക്രമം. നടത്തിയത് എന്ന് എഫ് ഐ ആറിൽ പറയുന്നു. ഇന്നലെ കൊല്ലത്ത് നിന്നും അറസ്റ്റിലായ അസ്‌ലം ഷാജഹാനെ പാരിപ്പള്ളിയിൽ കൊണ്ട് വരാതെ വൻ പോലിസ് സന്നാഹത്തോടെ 
പരവൂർ സർക്കിൾ ഓഫിസിൽ എത്തിച്ചു കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്യുകയായിരുന്നു.



കൊടിമൂട്ടിൽ ഭദ്രകാളി ക്ഷേത്രത്തിലെ നവീകരണ പ്രവർത്തനങ്ങൾക്ക് ഇന്ന് തുടക്കം കുറിച്ചു

കൊടിമൂട്ടിൽ  ഭദ്രകാളി ക്ഷേത്രത്തിലെ  നവീകരണ പ്രവർത്തനങ്ങൾക്ക് ഇന്ന് തുടക്കം കുറിച്ചു 

ചാത്തന്നൂർ : പാരിപ്പള്ളി കൊടിമൂട്ടിൽ  ഭദ്രകാളി ക്ഷേത്രത്തിലെ  നവീകരണ പ്രവർത്തനങ്ങൾക്ക് ഇന്ന് തുടക്കം കുറിച്ചു . സ്ഥപതി വേഴപ്പറമ്പ് പരമേശ്വരൻ നമ്പൂതിരിപ്പാടിൻ്റെ സാന്നിധ്യത്തിൽ ക്ഷേത്രശിൽപ്പി മൂവാറ്റുപുഴ ശിവൻ ആചാരി ആദ്യശിലയിൽ ഉളിക്കുത്ത് ചടങ്ങ് നടത്തി. ക്ഷേത്ര നവീകരണ യജ്ഞ സംഘാടക സമിതി ചെയർമാൻ കെ. പ്രവീൺ കുമാർ ജനറൽ കൺവീനർ ജയശ്ചന്ദ്രൻചാനൽവ്യൂ, ക്ഷേത്രയോഗം ട്രസ്റ്റ് പ്രസിഡൻ്റ് ബി. രവീന്ദ്രൻ, വൈസ് പ്രസിഡൻ്റ് എസ് പ്രസേനൻ, ട്രസ്റ്റ് സെക്രട്ടറി പ്രകാശൻ കളത്തറ, ക്ഷേത്ര മേൽ ശാന്തി ശ അനിൽ ലക്ഷ്മണൻ ശാന്തി തുടങ്ങിയവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.

പരവൂരിൽ ആർ ശങ്കർ അനുസ്മരണം

പരവൂരിൽ 
ആർ ശങ്കർ അനുസ്മരണം 

പരവൂർ : ശ്രീനാരായണ ഗുരുധർമ്മ പ്രചാരണസഭ പരവൂർ മുനിസിപ്പൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മുൻ മുഖ്യമന്ത്രിയും ശ്രീനാരായണ ട്രസ്റ്റിന്റെ സ്ഥാപക സെക്രട്ടറിയുമായിരുന്ന ആർ ശങ്കറിന്റെ 54 മത് ചരമ വാർഷികം  7ന് ശനിയാഴ്ച വിപുലമായ പരിപാടികളോടെ ആചരിക്കുന്നു. രാവിലെ 9ന് ആർ ശങ്കർ അന്ത്യവിശ്രമം കൊള്ളുന്ന കൊല്ലം ശങ്കേഴ്സ് ഹോസ്പിറ്റൽ കോമ്പൗണ്ടിലെ സ്‌മൃതി കുടീരത്തിൽ സഭയുടെ നേതാക്കൾ പുഷ്പാഞ്ജലി അർപ്പിക്കുന്നുതാണ്.
തുടർന്ന് വൈകിട്ട് 4. 30ന് 
  പരവൂർ മാന്നവിള ബിൽഡിംഗിൽ ചേരുന്ന അനുസ്മരണ സമ്മേളനം എസ് ഡി പി എസ് സംസ്ഥാന പ്രസിഡന്റ്‌ എം എസ് മണിലാൽ ഉത്ഘാടനം  ചെയ്യും. നെടുങ്ങോലം രഘു ആർ ശങ്കർ അനുസ്മരണപ്രഭാഷണം 
 നടത്തും..

ഒല്ലാൽ മേൽപ്പാലം അനിശ്ചിതത്വത്തിൽ കിഫ്ബി ഫണ്ട് അനുവദിക്കുന്നില്ല

ഒല്ലാൽ മേൽപ്പാലം അനിശ്ചിതത്വത്തിൽ കിഫ്ബി ഫണ്ട് അനുവദിക്കുന്നില്ല

@50 ലക്ഷം രൂപയുടെ കണ്ടിജൻസി ചാർജ് തടസ്സം; പരിസ്ഥിതി ആഘാതപഠനം വൈകുന്നു
പരവൂർ: ഒല്ലാൽ റെയിൽവേ മേൽപ്പാലം യാഥാർഥ്യമാകുന്നതിനുള്ള തുടർനടപടികൾ അനിശ്ചിതത്വത്തിൽ. സ്ഥലമേറ്റെടുപ്പിന് മുന്നോടിയായി നടത്തേണ്ട പരിസ്ഥിതി ആഘാതപഠനത്തിനുള്ള 50 ലക്ഷം രൂപയുടെ കണ്ടിജൻസി ചാർജ് കിഫ്ബിയിൽനിന്ന് അനുവദിക്കാത്തതാണ് പദ്ധതിക്ക് തടസ്സമാകുന്നത്. ആവശ്യമായ തുക ലഭ്യമാകാത്തതിനാൽ പഠന ഏജൻസിയെ നിയമിക്കുന്നതടക്കമുള്ള നടപടികൾ മുന്നോട്ടുപോകുന്നില്ല.

മേൽപ്പാലം യാഥാർഥ്യമാകുന്നതോടെ ഒല്ലാൽ റെയിൽവേ ഗേറ്റിലെ രൂക്ഷമായ ഗതാഗതക്കുരുക്കിനും അപകടസാധ്യതയ്ക്കും പരിഹാരമാകുമെന്ന പ്രതീക്ഷയിലാണ് പ്രദേശവാസികൾ. എന്നാൽ സാമ്പത്തിക അനുമതിയിലെ കാലതാമസം പദ്ധതിയുടെ തുടർപ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിക്കുകയാണ്. കിഫ്ബി ആവശ്യമായ തുക അടിയന്തരമായി അനുവദിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

പരിസ്ഥിതി ആഘാതപഠനം പ്രധാന കടമ്പ

സ്ഥലമേറ്റെടുപ്പിന് മുന്നോടിയായി പൂർത്തിയാക്കേണ്ട പരിസ്ഥിതി ആഘാതപഠനമാണ് നിലവിൽ പദ്ധതിയുടെ പ്രധാന കടമ്പ. പഠനം നടത്തുന്നതിനായി ഏജൻസിയെ നിയമിക്കാനുള്ള 50 ലക്ഷം രൂപ അനുവദിക്കാത്തതാണ് നടപടികൾ നീളാൻ കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. തുക ലഭ്യമായാൽ മാത്രമേ പഠന ഏജൻസിയെ നിയമിക്കാനും തുടർനടപടികൾ ആരംഭിക്കാനും കഴിയൂ. പഠനറിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജില്ലാ കളക്ടർക്ക് സ്ഥലമേറ്റെടുപ്പ് നടപടികൾ മുന്നോട്ടുകൊണ്ടുപോകാനാകും.

റെയിൽവേയുടെ അന്തിമ അനുമതി ലഭിച്ചത് ഒരു വർഷം മുമ്പ്

പതിറ്റാണ്ടുകളായി പ്രദേശവാസികൾ ഉന്നയിക്കുന്ന മേൽപ്പാലമെന്ന ആവശ്യത്തിന് ഒരു വർഷം മുമ്പാണ് റെയിൽവേയുടെ അന്തിമ അനുമതി ലഭിച്ചത്. നിരവധി തവണ രൂപരേഖ സമർപ്പിച്ചെങ്കിലും റെയിൽവേ നിർദേശിച്ച ഭേദഗതികൾ വരുത്തി വീണ്ടും സമർപ്പിക്കേണ്ടിവന്നതോടെ അംഗീകാരം വൈകി. തുടർന്ന് തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് സ്ഥലമേറ്റെടുപ്പിന്റെ പ്രാരംഭ നടപടികൾ ആരംഭിച്ചത്. ഏറ്റെടുക്കേണ്ട ഭൂമിയുടെ അതിർത്തി നിർണയിച്ച് കല്ലുകളും സ്ഥാപിച്ചിരുന്നു.

87.20 ആർ ഭൂമി ഏറ്റെടുക്കണം

പരവൂർ, കോട്ടപ്പുറം വില്ലേജുകളിലായി ആകെ 87.20 ആർ ഭൂമിയാണ് പദ്ധതിക്കായി ഏറ്റെടുക്കേണ്ടത്. പരവൂർ വില്ലേജിലെ ബ്ലോക്ക് നമ്പർ 33-ൽ ഉൾപ്പെട്ട 393, 394, 396, 397, 400, 401 സർവേ നമ്പറുകളിലെയും കോട്ടപ്പുറം വില്ലേജിലെ ബ്ലോക്ക് നമ്പർ 34-ൽ ഉൾപ്പെട്ട 237, 242, 245, 246, 247, 249, 250, 251, 258 സർവേ നമ്പറുകളിലെയും ഭൂമിയാണ് ഏറ്റെടുക്കേണ്ടത്.

513.04 മീറ്റർ നീളവും 10.20 മീറ്റർ വീതിയുമുള്ള മേൽപ്പാലമാണ് വിഭാവനം ചെയ്തിരിക്കുന്നത്. 36.75 കോടി രൂപയാണ് പദ്ധതിയുടെ ആകെ ചെലവ്.

റെയിൽവേ ഗേറ്റിലെ ഗതാഗതക്കുരുക്കിനും അപകടസാധ്യതയ്ക്കും ശാശ്വത പരിഹാരം കാണാൻ മേൽപ്പാലം അനിവാര്യമാണെന്നാണ് പ്രദേശവാസികളുടെ നിലപാട്. കിഫ്ബി ആവശ്യമായ തുക അടിയന്തരമായി അനുവദിച്ച് പരിസ്ഥിതി ആഘാതപഠനവും തുടർന്നുള്ള സ്ഥലമേറ്റെടുപ്പ് നടപടികളും സമയബന്ധിതമായി പൂർത്തിയാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.