വലിയ_കുനമ്പായികുളം_ഭദ്രകാളി ക്ഷേത്രം
കൊല്ലം നഗരത്തിൽ പള്ളിമുക്കിൽ നിന്ന് ഏകദേശം ഒരു കിലോമീറ്റർ മാറി പ്രശാന്തസുന്ദരമായ ഒരു ദേശത്താണ് വലിയ കുനമ്പായികുളം ഭദ്രകാളി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്..... ഇന്ന് ഈ ക്ഷേത്രത്തെ കുറിച്ച് വിവരിക്കാം. ഏവർക്കും ശ്രീരുദ്രത്തിലേക്ക് സ്നേഹപൂർവ്വമായ സ്വാഗതം.....
ഐതീഹ്യം.
************
പണ്ട് കടുത്ത കാളി ഭക്തനായ ഒരു ഉപാസകൻ പള്ളിമുക്കിൽ ജീവിച്ചിരുന്നു. ഒരു ദിവസം അദ്ദേഹം കൊടുങ്ങലൂരിൽ ചെന്ന് നീണ്ട കാലം ഭജനയിരുന്ന് ദേവിയെ സ്വന്തം ദേശത്തേക്ക് കൊണ്ടു വന്ന് മണ്ണ് കൂട്ടീ ഒരു പീഠമുണ്ടാക്കി അതിൽ പ്രതിഷ്ഠിച്ചു...
തുടർന്ന്, അദ്ദേഹത്തിന്റെ നിർദ്ദേശ പ്രകാരം വർഷം തോറും കൊടുങ്ങലൂരിൽ പോയി ദേവിയെ ആനയിച്ച് കൊണ്ടുവന്ന് പച്ചക്കൊട്ടിൽ കെട്ടി, തോറ്റം പാട്ടും, വട്ടിപ്പടുക്കയും നൽകി ഗുരുതി പൂജയും നടത്തി ആരാധന തുടർന്നു...
പിന്നീട് ഈ സ്ഥലം രാജകുടുംബം ദേവിക്ഷേത്രത്തിനായി ദാനം നൽകി... എങ്കിലും വളരെ കാലം മേലമ്പലവും, ബിംബവും ഇല്ലാതേ ദേവീ ചൈതന്യത്തെ ഒരു തറ കെട്ടി അതിൽ നിലനിറുത്തി പോന്നു.....
2000 ഏപ്രിൽ മാസം, ഭക്തർ കരയോഗം കൂടി പഞ്ചലോഹ വിഗ്രഹം പ്രതിഷ്ഠിച്ച് ദേവിയെ അതിൽ കുടിയിരുത്തി. ബ്രഹ്മശ്രീ മങ്ങാട് സുബ്രഹ്മണ്യൻ തന്ത്രിയായിരുന്നു മുഖ്യ കർമ്മം നടത്തിയത്.
ഉപദേവതകൾ.
*****************
മഹാഗണപതി, ബ്രഹ്മരക്ഷസ്, വീരഭദ്രൻ, യോഗീശ്വരൻ, യക്ഷിയമ്മ, രക്തേശ്വരി, നാഗരാജാവ്, നാഗയക്ഷി എന്നിവരാണ് ക്ഷേത്രത്തിലെ മറ്റു പ്രധാന ഉപദേവതകൾ.
കാര്യസിദ്ധിപൂജ.
******************
മറ്റൊരു ക്ഷേത്രത്തിലും ഇല്ലാത്ത ഒരു വഴിപാടാണ് ഈ ക്ഷേത്രത്തിൽ നടക്കുന്ന കാര്യസിദ്ധിപൂജ....
ഇതിനായി 21 രൂപ ക്ഷേത്രത്തിൽ അടച്ചു പേര് രെജിസ്റ്റർ ചെയ്യണം. തുടർന്ന് വ്രത ശുദ്ധിയോടേ 21 ചൊവ്വാഴ്ച്ച പൂജയിൽ പങ്കെടുക്കണം. പിന്നീട് പൂജയ്ക്ക് ഒടുവിൽ ഒരു രൂപ നാണയം വാങ്ങി അന്നദാനത്തിൽ പങ്കെടുക്കണം...
22-ാം ചൊച്ചാഴ്ച്ച ദേവിയെ വലം വച്ച് തൊഴുത് അന്നദാനത്തിൽ പങ്കെടുത്താൽ വൃതം പൂർണമാകും... രോഗശമനവും, കാര്യസിദ്ധിയും, സന്താനഭാഗ്യവും ഇതിന്റെ പ്രധാന ഫലമായി കരുതപ്പെടുന്നു. എല്ലാ ചൊവ്വാഴ്ച്ചയും രാവിലെ 9.30 യ്ക്ക് ആരംഭിക്കുന്ന ഈ പൂജയിൽ കുറഞ്ഞത് അരലക്ഷം ഭക്തർ പങ്കെടുക്കാറുണ്ട്...
ചന്ദ്ര പൊങ്കാല.
*****************
കുംഭത്തിലെ ഭരണി നാളിലാണ് ഇവിടെ ആറാട്ട് മഹോത്സവം. കൊടിയേറിയ ശേഷമുള്ള ആദ്യത്തെ വെള്ളിയാഴ്ച്ച നടക്കുന്ന ചന്ദ്ര പൊങ്കാല വിശിഷ്ടമാണ്. വൈകുന്നേരമാണ് പൊങ്കാല നടക്കുന്നത്. ഒന്നര ലക്ഷം പേർ കുറഞ്ഞത് ഇതിൽ പങ്കെടുക്കാറുണ്ട്.....
പൂജ സമയം: ഒറ്റ നോട്ടത്തിൽ.
********************************
ഈ ക്ഷേത്രത്തിലെ എടുത്തു പറയേണ്ട ചില വിശിഷ്ഠ പൂജകൾ അറിയേണ്ടത് അത്യാവിശ്യമാണ്.....
ചൊവ്വാഴ്ച്ച രാവിലെ 9.30 ന് കാര്യസിദ്ധി പൂജയും, ശനിയാഴ്ച്ച വൈകിട്ട് 5.30 ന് നീരാജന വിളക്കും, ഞായാഴ്ച്ച വൈകുന്നേരം 4.30 മുതൽ രാഹു ദോഷശമനത്തിന് നാരങ്ങ വിളക്കും, എല്ലാ മാസവും ഉത്രം നാളിൽ നിലവിളക്ക് പൂജയും, ആയില്യം നാളിൽ നാഗപൂജയും നടക്കുന്നുണ്ട്....
മലയാള മാസം ആദ്യ ഞായാഴ്ച്ച അഖണ്ഡ നാമജപവും, എല്ലാ മലയാള മാസത്തേയും അവസാന ചൊവ്വാഴ്ച്ച കഷായ കലഭാഭിഷേകവും, തിരുവാതിര നാളിൽ രാവിലെ 9 മണിക്ക് മൃത്യുംജയ ഹോമവും, മലയാള മാസം അവസാന വെള്ളിയാഴ്ച്ച രാവിലെ 10 മണിക്ക് ദേവിപൂജയും, മലയാള മാസം ഒന്നാം തിയതി സമൂഹ ഗണപതി പൂജയും, മലയാള മാസം രണ്ടാമത്തെ ഞായാഴ്ച്ച നവഗ്രഹ പൂജയും ഇവിടെ നടക്കുന്നു...
ക്ഷേത്രത്തിലേക്കുള്ള വഴി.
*****************************
കൊല്ലം ---തിരുവനന്ദപുരം ദേശീയ പാതയിൽ പള്ളിമുക്കിൽ നിന്ന് ഒരു കിലോമീറ്റർ ദൂരത്തിലും, കൊല്ലം -- ചെങ്കോട്ട ദേശീയ പാതയിൽ കല്ലുംതാഴത്തു നിന്ന് 2.5 കിലോമീറ്റർ മാറിയും, കൊല്ലം ബൈ പാസിൽ പാലത്തറയിൽ നിന്ന് ഏകദേശം 500 മീറ്റർ അകലത്തിലുമാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.....
സർവ്വംശിവാർപ്പണ്ണമസ്തു..