ഈഴവ മനസുകളിൽ അപകർഷതാ ബോധം സൃഷ്ടിച്ചു, അവരെ സ്വത്വ ബോധത്തിൽ നിന്നും, പിന്തുടർന്ന് വന്ന സംസ്കാരത്തിൽ നിന്നും അകറ്റി മാനസികമായി ദുർബലപെടുത്താൻ ഉള്ള ഉള്ള രാഷ്ട്രീയ / സെമിറ്റിക് കുതന്ത്രം മാത്രമാണ് ഇത്തരം വ്യാജ പ്രചാരണങ്ങൾ.
ചരിത്രം പരിശോധിക്കുകയാണെങ്കിൽ തങ്ങളെ കുറിച്ച് ആദ്യമായി ചരിത്രത്തിൽ രേഖപെടുത്തിയ ബി. സി. മൂന്നാം നൂറ്റാണ്ടു മുതൽ ഈ 2023 വരെയുള്ള 2300 വർഷങ്ങളിൽ ഒരിക്കലും ഈഴവന് മണ്ണിൽ കുഴി കുത്തി പാളയിൽ കഞ്ഞി കുടിക്കേണ്ടി വന്നിട്ടില്ല. കാരണം ലിഖിതമായ കേരള ചരിത്രത്തിൽ ഏറ്റവും പ്രബലമായി പണ്ടും ഇന്നും തുടരുന്ന പ്രാചീന സമുദായം ഈഴവർ മാത്രമാണ്.
B. C. മൂന്നാം നൂറ്റാണ്ട്
" അരിട്ടപെട്ടി ലിഖിതത്തില്‍" ആണ് ഈഴവ എന്ന പദം ആദ്യമായി പരാമര്ശിച്ചു കാണുന്നത്.ആ കാലത്ത് അതൊരു ജാതി ആയി അല്ല പരിഗണിച്ചിരുന്നത് മറിച്ചു ഈഴത് നാട്ടില്‍ നിന്നും അഥവാ ശ്രീലങ്കയില്‍ നിന്നും വന്നവര്‍ എന്നാ അർത്ഥത്തില്‍ ആണ് ആ വാക്ക് ഉണ്ടായതു എന്നു ടി. കെ. രവീന്ദ്രൻ അടക്കമുള്ള ചരിത്രകാരൻമാർ പറയുന്നു. (ഈഴവരുടെ മനസ്സിൽ ഇന്നുമുള്ള രാവണ സ്നേഹത്തിനു കാരണവും അതായിരിക്കും )
വില്ല്യം ലോഗന്റെ അഭിപ്രായത്തിൽ ഈഴവര്ക്ക് തീയര്‍ എന്ന പേരുണ്ടായത് തീവര്‍ (തീവ് അഥവാ ദ്വീപില്‍ നിന്ന് വന്നവര്‍) എന്ന വാക്കില്‍ നിന്നും ആണ് . ശ്രീലങ്കയിൽ നിന്നും വന്ന ബുദ്ധ മത അനുയായികൾ ആണ് ഈഴവർ /തിയ്യർ എന്നാണ് ലോഗൻ പറയുന്നത്.
B. C. രണ്ടാം നൂറ്റാണ്ട്
" അഴകർമല ശാസനത്തില്‍" പരാമര്ശി്ക്കുന്ന വെൺപായലിലെ ഒരു ബുദ്ധ മതക്കാരന്‍ ആയ “ഈളവ ആതന്‍ “ എന്ന തുണി വ്യാപാരി ഈഴവന്‍ തന്നെ ആണെന്നാണ് ചരിത്രകാരന്മാര്‍ പറയുന്നത്. സംഘ കാലത്ത് ഉണ്ടായിരുന്ന ഉഴവര്‍, ചന്ടോര്‍, വില്ലോര്‍ എന്നീ ബുദ്ധമത ഗോത്രങ്ങള്‍ പരിണമിച്ചു ഉണ്ടായ സമുദായം ആണ് ഈഴവര്‍ എന്ന് പറയാന്‍ കഴിയും.
"തിരുപുരം കുന്റ്രം ശിലാലിഖിതതിലും" ഈഴവർ എന്ന സമ്പന്നരായ വ്യാപാര വർഗത്തെ വ്യക്തമായി പരാമർശിച്ചു കാണുന്നുണ്ട്.
A. D. രണ്ടു മുതൽ എട്ടു വരെയുള്ള നൂറ്റാണ്ടുകൾ
കേരളത്തിൽ രാഷ്ട്രീയ അസ്ഥിരതകൾ, ബ്രാഹ്മണരുടെ കുടിയേറ്റം എന്നിങ്ങനെ ഉള്ള സംഭവങ്ങൾ നടന്നുവെങ്കിലും ഈഴവർക്ക് സാമൂഹികമായി വലിയ മാറ്റങ്ങൾ ഒന്നും ഈ കാലയളവിൽ സംഭവിച്ചിരുന്നില്ല.
A.D. ഒൻപതാം നൂറ്റാണ്ട്
"തരിസാപള്ളി ശാസനത്തില്‍ " ഈഴവര്‍ ബുദ്ധമത അനുയായികള്‍ ആയ വ്യവസായികളും കൃഷികാരും ആയിരുന്നു എന്ന് പറയുന്നുണ്ട്.ബ്രാഹ്മണ ആധിപത്യം വേരുറപ്പിച്ചു തുടങ്ങി കഴിഞ്ഞ ആ കാലഘട്ടത്തില്‍ ഈഴവര്ക്ക് മാത്രമേ ബ്രാഹ്മണര്‍ കൃഷിക്കായി ഭൂമി നല്കുക ഉണ്ടായിരുന്നുള്ളൂ എന്ന് എഡ്ഗാര്‍ താഴ്സ്റ്ൻ വിശദീകരിക്കുന്നു.
" തഞ്ചാവൂര്‍ ലിഖിതത്തിലും"
ഈഴവര്‍ വ്യവസായം എന്ന തൊഴിലുമായി ബന്ധപെട്ട ജാതിപേര്‍ ആണെന്ന് കൃത്യമായി പറയുന്നുണ്ട് .
A. D. 12 മുതൽ 16 വരെയുള്ള നൂറ്റാണ്ടുകൾ.
വടക്കൻ പാട്ടുകളിൽ ചേകവന്മാരെ കുറിച്ച് പരാമർശങ്ങൾ ഉണ്ടായ ഈ കാലത്ത് ഈഴവർക്ക് സമൂഹത്തിൽ ഉണ്ടായിരുന്ന സ്ഥാനവും, ധന സ്ഥിതിയും ഉണ്ണിയാർച്ചയുടെയും മറ്റും കഥകളിൽ നിന്നും വ്യക്തമാണല്ലോ.
A. D. പതിനേഴാം നൂറ്റാണ്ട്.
ഇട്ടി അച്യുതൻ വൈദ്യർ മാത്രം മതിയാകും ഈ നൂറ്റാണ്ടിൽ ഈഴവർക്ക് സമൂഹത്തിൽ ഉള്ള സ്ഥാനത്തെ കുറിച്ച് മനസിലാക്കാൻ.
A. D. പതിനെട്ടാം നൂറ്റാണ്ട്.
രണകീർത്തി ചേകവർ, പതിനാഥ ചേകവർ എന്നീ യോദ്ധാക്കളുടെ ചരിത്രവും കളരികളും, ക്ഷേത്രങ്ങളും ആ കാലത്തേയും ഈഴവരുടെ സ്ഥിതി മനസിലാക്കി തരുന്നു.
A. D. പത്തൊൻപതാം നൂറ്റാണ്ട്.
" കേരളത്തിന്റെ പ്രകാശമായ " ശ്രീ നാരായണ ഗുരുദേവനിൽ തുടങ്ങി ആറാട്ട് പുഴ വേലായുധ പണിക്കരിൽ എത്തി നിൽക്കുന്ന ഈ കാലത്തെ കുറിച്ച് പറയേണ്ടതില്ലല്ലോ.
A. D. ഇരുപതാം നൂറ്റാണ്ട്.
1900 ത്തിന്റെ തുടക്കത്തിൽ തിരുവതാംകൂറിലെ ഏറ്റവും വലിയ നികുതി ദായകർ ( രാജ്യത്തിനു ലഭ്യമായിരുന്ന നികുതിയിൽ 37 %) ആയിരുന്ന, രാജാവിന് മുൻപ് തന്നെ കാർ സ്വന്തമാക്കിയ, അതിനു സഞ്ചരിക്കാൻ സ്വന്തമായി റോഡ് നിർമ്മിച്ച ആലുമ്മൂട്ടിൽ കുടുംബം, ഡോക്ടർ പല്പുവിൽ തുടങ്ങി മഹാകവി കുമാരനാശാനിലൂടെ സി. കേശവനിലും, R. ശങ്കറിലും, ഗൗരി അമ്മയിലും എത്തി നിൽക്കുന്ന മഹാരഥന്മാരുടെ നീണ്ട നിര .
ഇത്രയും സമ്പന്നമായ ഭൂത കാലം ഉള്ള സമുദായമാണോ മണ്ണിൽ പാള കുത്തി കഞ്ഞി കുടിച്ചിരുന്നു എന്നു പറഞ്ഞു സ്വയം അപഹാസ്യരാകുന്നത് 🤔😔
ഈഴവ ജനത യാത്ര തുടങ്ങുന്നത് ശ്രീ ബുദ്ധനില്‍ നിന്നാണ് അത് സമ്പൂർണ്ണം ആകുന്നതു ശ്രീ നാരായണ ഗുരുദേവനിലും . ഇത്രയും സൗഭാഗ്യം വേറെ ഏതു ജനതയ്ക്കുണ്ട് ????
എന്നാൽ സ്വന്തം അസ്തിത്വം തിരിച്ചറിയാതെ, ആട്ടിൻ കൂട്ടത്തിൽ ജീവിച്ചു സ്വയം ആടായി കരുതി പുല്ലു തിന്നു നടന്ന, ചെന്നായകളെ കാണുമ്പോൾ ഭയന്നോടിയ സിംഹത്തിന്റെ അവസ്ഥയിൽ ആണോ ഇന്ന് ഓരോ ഈഴവനും എന്ന് ന്യായമായും ഭയക്കേണ്ടി ഇരിക്കുന്നു. അത്രമാത്രം ഇരുട്ടിലാണ് ഇന്ന് രാഷ്ട്രീയ അടിമകളായി മാറിയ, സെമിറ്റിക് സ്വാധീനം വലയത്തിൽ അകപ്പെട്ട ഈഴവ ജനത .
ചരിത്ര ബോധമുള്ള ഒരു തലമുറ,
We are the best എന്ന് പറയാൻ കഴിയുന്ന, തല ഉയർത്തി നെഞ്ചു വിരിച്ചു നടക്കുന്ന ഒരു തലമുറയാണ് ഇനി വരേണ്ടത്.. അല്ലാതെ വ്യാജ ചരിത്ര നിർമ്മിതികളിൽ വിശ്വസിച്ചു അപകർഷതാ ബോധം പേറി നടക്കുന്ന ഒരു കൂട്ടം ആൾക്കാരുടെ തലമുറയല്ല.
നമ്മെ നിരുത്സാഹപെടുത്തുന്ന, ഇകഴ്ത്തി കാട്ടുന്ന, എന്തിനെയും അവഗണിക്കാനും, തിരസ്കരിക്കാനും ഒരു നിമിഷം പോലും ചിന്തിക്കാതെ പ്രവർത്തിക്കാൻ കഴിയുക തന്നെ വേണം 🙏
കടപ്പാട് :-അഡ്വ:കമൽജിത്ത്
അഭിമാനിക്കാം നാം ചേകവ രക്ത ധാരികൾ ആയതിൽ ⚔️