Thursday, 23 March 2023

പരവൂർ ഭക്‌തിസാന്ദ്രം



പരവൂർ : നാമജപ മുഖരിതമായ അന്തരീക്ഷത്തില്‍ തിങ്ങിനിറഞ്ഞ ആയിരക്കണക്കിന്‌ ഭക്‌തജനങ്ങളുടെ നിറസാന്നിധ്യം കൊണ്ട്‌ പരവൂരും 
പരിസരപ്രദേശങ്ങളും ക്ഷേത്ര സങ്കേതമായി മാറി. പുറ്റിങ്ങലമ്മയ്ക്ക് 
നിവേദ്യമൊരുക്കുവാന്‍ ഇടംതേടിയെത്തിയ ജനങ്ങള്‍ ഭക്‌തിയുടെ നിറവില്‍ പരവൂരിനെ 
ഭക്‌തിയുടെ യജ്‌ഞശാലയാക്കി മാറ്റി.
വിവിധ ദേശങ്ങളിൽ 
നിന്നെത്തിയ  ആയിരങ്ങളാണ്‌ ഇന്നലെ പരവൂരിൽ 
പുറ്റിങ്ങലമ്മയ്ക്ക് പൊങ്കാലയിട്ടത്‌.കഴിഞ്ഞ ദിവസം രാത്രി തന്നെ പുറ്റിങ്ങലിലും പരിസരത്തും 
പൊങ്കാലയടുപ്പുകള്‍ നിരന്നിരുന്നു 
ഇന്നലെ 
രാവിലെ  ഏഴിന് 
പണ്ടാര അടുപ്പിലേക്കു ക്ഷേത്രം മേൽശാന്തി ബിനുശാന്തി 
 അഗ്നിപകര്‍ന്നതോടെ മറ്റ്‌ പൊങ്കാല അടുപ്പുകളില്‍ ഭക്‌തര്‍ അഗ്നി ജ്വലിപ്പിച്ചു.
പൊങ്കാല കലങ്ങള്‍ നിറഞ്ഞു തുളുമ്പിയ നിമിഷം തങ്ങളുടെ ദുരിതത്തിന്‌ ശാന്തിവരണമേ എന്ന പ്രാര്‍ഥനയോടെ ദേവിയുടെ വരവിനായി ഭക്‌തര്‍ കാത്തുനിന്നു.വിവധ ജീവിതകളിലേറ്റിയ ദേവീ ചൈതന്യവും വഹിച്ചുകൊണ്ടുള്ള പൊങ്കാല സമര്‍പ്പണത്തിന്‌   വേദപണ്‌ഡിതന്മാര്‍ കാര്‍മികത്വം വഹിച്ചു. തുടർന്ന് രാത്രി  8.15ന് ക്ഷേത്രംതന്ത്രി പൂതക്കുളം നീലമന ഇല്ലത്തിൽ ഉണ്ണികൃഷ്ണൻ നമ്പൂതിരിയുടെ മുഖ്യകാർമ്മികത്വത്തിൽ തൃക്കൊടിയേറ്റ് കർമ്മം നടത്തി. രണ്ടാം ഉത്സവമായ ഇന്ന് വൈകുന്നേരം 5ന് നൃത്തനൃത്യങ്ങൾ, 7ന് സംഗീതസദസ്,10ന് നൃത്തസംഗീതശില്പം.

പോളച്ചിറയിൽ ഇരുട്ടിന്റെ മറവിൽ സാമൂഹ്യ വിരുദ്ധർ കക്കുസ് മാലിന്യം തള്ളി

ചാത്തന്നൂർ : പോളച്ചിറയിൽ ഇരുട്ടിന്റെ മറവിൽ സാമൂഹ്യ വിരുദ്ധർ കക്കുസ് മാലിന്യം തള്ളി. ഇന്നലെ രാത്രിയോടെയാണ് ടാങ്കർ ലോറിയിൽ കൊണ്ട് വന്ന് തള്ളിയത് എന്ന് കരുതുന്നു. രാവിലെ വലിയ ദുർഗന്ധം വമിച്ചതോടെ സമീപവാസികളും വഴിയാത്രക്കാരും നടത്തിയ പരിശോധനയിൽ ആണ് രണ്ട് ഇടങ്ങളിലായി മാലിന്യം തള്ളിയതായി കണ്ടെത്തിയത്. തുടർന്ന് വഴിയാത്രക്കാർ അടുത്തുള്ളവരെയും പഞ്ചായത്ത്‌ അധികൃതരെയും പോലീസിനെയും 
അറിയിച്ചത്. കഴിഞ്ഞ ആറ് 
മാസക്കാലമായി ഇടവിട്ട് കക്കൂസ് മാലിന്യം ഈ പ്രദേശത്ത കൊണ്ടൊഴിക്കുന്നത് ഇത് ഏട്ടാം 
തവണയാണന്ന് നാട്ടുകാർ പറഞ്ഞു.  നമ്പർ പതിക്കാത്ത ടാങ്കർ ലോറിയിൽ മാരക ആയുധങ്ങളുമായാണ് ഈ സംഘം സഞ്ചരിക്കുന്നത്. കൂടാതെ മാലിന്യം ഒഴിക്കാനുദ്ദേശിക്കുന്ന പ്രദേശത്തെ വിവരങ്ങൾ യഥാസമയം അറിയിക്കുന്നതിനായി മാസ്കും ഹെൽമെറ്റും ധരിച്ച് നമ്പർ പ്ലേറ്റില്ലാത്ത ബൈക്കുകളിലായി സംഘാംഗങ്ങൾ വാഹനത്തിന് മുന്നിലുണ്ടാവും.
ശുദ്ധജല മത്‍സ്യം ലഭിക്കുന്ന 
പോളച്ചിറയും പരിസരവും മലീനസമാകുന്നതിൽ 
 നാട്ടുകാർ ശക്തമായ പ്രതിഷേധമാണ് ഉയർത്തുന്നത്.
പോലിസ് പെട്രോളിംഗ് ശക്തമാക്കി ടാങ്കർ ലോറികൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാണ്.
ഫോട്ടോ :തോട്ടിൽ കക്കൂസ്‌ മാലിന്യം ഒഴുക്കിയ നിലയിൽ.

@ പോളച്ചിറയിലും മറ്റ് 
പൊതു ഇടങ്ങളിലും രാത്രികാലങ്ങളിൽ വാഹനങ്ങളിലെത്തി മാലിന്യങ്ങൾ തള്ളുന്ന സംഭവം സ്ഥിരമായി മാറുകയാണ്. കക്കൂസ് മാലിന്യം അടക്കം ടാങ്കർ ലോറികളിൽ കൊണ്ടുവന്ന് പുഴകളിലും നഗരത്തിലെ ഒാടകളിലും   ഒഴുക്കികളയുന്ന സംഭവങ്ങൾ ഇതിനുമുൻപും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
അടുത്തിടെ വാഹന സർവീസ് സ്റ്റേഷനിൽ നിന്നും ഉള്ള കെമിക്കൽ 
മാലിന്യം കൊണ്ട് തള്ളിയിരുന്നു
എന്നിട്ടും പോലീസും ചിറക്കര പഞ്ചായത്ത്‌ അധികാരികളും മൗനം പാലിക്കുകയാണ്.
രാത്രിയില്‍ മാലിന്യം തള്ളുന്നവരെ പിടികൂടാന്‍ സ്പെഷ്യൽ സ്ക്വഡ് രൂപീകരിച്ചു കൊണ്ട് പ്രവർത്തനം ആരംഭിക്കണം 

കക്കൂസ് മാലിന്യം ഓടകളിൽ നിക്ഷേപിക്കുന്നവർക്കെതിരെയും അനധികൃതമായി അറവുമാലിന്യം വഴിയോരങ്ങളിൽ തള്ളുന്നവരെയും പിടികൂടുണമെന്ന ആവശ്യമാണ് ശക്തമാകുന്നത്.




പോളച്ചിറയിൽ തെരുവ് വിളക്ക് എന്ന് പറയാൻ പേരിനു പോലും ഒരെണ്ണം ഇല്ലാത്തത് ആണ്
 ഈ മാലിന്യം ഇവിടെ തള്ളാൻ പ്രധാന കാരണം
വൈകുന്നേരം സമയത്തു അനവധി ആൾക്കാർ ആണ് ഇവിടെ സായാഹ്നം ചിലവാക്കാൻ വരുന്നത് പക്ഷെ വരുന്നവർ മൊബൈൽ വെളിച്ചത്തിൽ വേണം അവിടെ ഇരിക്കാൻ
ഇവിടെ ആദ്യം ആയി അല്ല മാലിന്യം തള്ളുന്നത് കുറച്ചു മാസങ്ങൾ മുൻപ് 
ഇനി എങ്കിലും അധികാരികൾ കണ്ണ് തുറക്കുക

ചാത്തന്നൂർ ശ്രീഭൂതനാഥക്ഷേത്രത്തിൽ അത്ത മഹോത്സവം

ശ്രീഭൂതനാഥക്ഷേത്രത്തിൽ അത്തമഹോത്സവം

@ദേശിയോത്സവം 2023

ചാത്തന്നൂർ : ചാത്തന്നൂർ ശ്രീഭൂതനാഥക്ഷേത്രത്തിലെ അത്തമഹോത്സവം മാർച്ച് 28ന് തുടങ്ങി ഏപ്രിൽ 6ന് അവസാനിക്കും.28ന് രാവിലെ 10.15നും 10.45നും മധ്യ തൃക്കൊടിയേറ്റ് ഉച്ചയ്ക്ക് 11.30മുതൽ കൊടിയേറ്റ് സദ്യ, വൈകുന്നേരം 5.15ന് അധ്യാത്മിക പ്രഭാഷണം,6.15ന് സോപാനസംഗീതം തുടർന്ന് 
സായാഹ്നഭക്ഷണം, രാത്രി 7.45ന് മേജർസെറ്റ് കഥകളി.29ന് ഉച്ചയ്ക്ക് 12ന് അന്നദാനം, വൈകുന്നേരം 5.30ന് കമ്പടികളി, തുടർന്ന് പ്രഭാഷണം,6.15ന് സോപാനസംഗീതം തുടർന്ന് സായാഹ്നഭക്ഷണം, രാത്രി 7.30ന് ഗാനമേള.30ന് ഉച്ചയ്ക്ക് 12ന് അന്നദാനം, വൈകുന്നേരം 5.30ന് പ്രഭാഷണം,6.45ന് സായാഹ്നഭക്ഷണം, രാത്രി 7.30ന് സിനിമാറ്റിക് ഡാൻസ്.31ന് രാവിലെ 10ന് ഉത്സവബലി,12ന് ഉത്സവബലി ദർശനം, വൈകുന്നേരം 5.30ന് പ്രഭാഷണം,6.15ന് സോപാനസംഗീതം, വൈകുന്നേരം 6.45ന് സായാഹ്നഭഷണം, രാത്രി 7ന് സംഗീതകച്ചേരി, രാത്രി 8.30ന് നൃത്തനൃത്യങ്ങൾ. ഏപ്രിൽ 1ന് ഉച്ചയ്ക്ക് 12ന് അന്നദാനം, വൈകുന്നേരം 5.15ന് ആത്മീയപ്രഭാഷണം, വൈകുന്നേരം 6.45ന് സായാഹ്നഭക്ഷണം,7ന് നൃത്തഉത്സവം, രാത്രി 8ന് സർപ്പബലി.2ന് ഉച്ചയ്ക്ക് 12ന് അന്നദാനം,
വൈകുന്നേരം 6.45ന് സായാഹ്നഭക്ഷണം, രാത്രി 7.30നാടകം.3ന് രാവിലെ 10ന് ഉത്സവബലി,12ന് ഉത്സവബലി ദർശനം, വൈകുന്നേരം 6.45ന് സായാഹ്നഭക്ഷണം, രാത്രി 7ന് നാട്യപ്രസാദം.4ന് വൈകുന്നേരം 5.30ന് സംഗീതസായാഹ്നം, വൈകുന്നേരം 6ന് പൂരചമയവും ദേശവിളക്കും,6.30ന് ഉടയാടസമർപ്പണം, വൈകുന്നേരം 6.45ന് സായാഹ്നഭഷണം, രാത്രി 7.45ന് നാടകം.5ന് ഉത്രം വിളക്ക് രാവിലെ 6.30ന് പ്രഭാതഭക്ഷണം, വൈകുന്നേരം 5ന് പഞ്ചാരിമേളം,6.30ന് ഉത്രംവിളക്ക്, രാത്രി 8ന് കളമെത്തു പാട്ട് തുടർന്ന് പുല്ലാങ്കുഴൽ ഫ്യൂഷൻ,9ന് പള്ളിവേട്ട എഴുന്നുള്ളത്ത്. 6ന് 
അത്തം തിരുന്നാൾ മഹോത്സവം രാവിലെ 5ന് ഉരുളും വിളക്കും,9ന് ആനഊട്ട്, വൈകുന്നേരം 4.30ന് 
ആറാട്ട് ഘോഷയാത്ര,6ന് നെടുംകുതിരയെടുപ്പ്, രാത്രി 9ന് തിരുആറാട്ട് എഴുന്നുള്ളത്ത്, രാത്രി 10ന് നൃത്തനാടകം.

കല്ലുവാതുക്കൽ ഗ്രാമപഞ്ചായത്തിൽ കാർഷിക മേഖലയ്ക്ക് ഊന്നൽ നൽകികല്ലുവാതുക്കൽ ഗ്രാമപഞ്ചായത്തിന്റെ

ചാത്തന്നൂർ: കല്ലുവാതുക്കൽ ഗ്രാമപഞ്ചായത്തിൽ 
കാർഷിക മേഖലയ്ക്ക് ഊന്നൽ നൽകി
കല്ലുവാതുക്കൽ ഗ്രാമപഞ്ചായത്തിന്റെ സമഗ്ര പുരോഗതി ലക്ഷ്യമിട്ടുകൊണ്ട്
78,57,44,781രൂപ വരവും 755700000 രൂപ ചിലവും, 300,44,781 രൂപ മിച്ചവും 
 പ്രതീക്ഷിക്കുന്ന ഭാവനാസമ്പന്നമായ ഒരു ബജറ്റാണ് വൈസ് പ്രസിഡന്റ് ശ്രീ. എസ്. സത്യപാലൻ അവതരിപ്പിച്ചത്.

പരിമിതമായ വിഭവങ്ങൾ കൃത്യമായ ആസൂത്രണത്തിലൂടെ കോർത്തിണക്കി സമസ്ത മേഖലകളേയും സ്പർശിക്കുന്ന ഏറെ പ്രത്യേകതകളുള്ള ബജറ്റാണ് ഇത് എന്ന് നിസ്സംശയം പറയാം. കേവലം സംഖ്യകൾ കൊണ്ടുള്ള ഒരു വരച്ചു കാട്ടലിനേക്കാൾ സൂക്ഷ്മമായി അപഗ്രഥനം നടത്തി ജനജീവിതത്തെ ബാധിക്കുന്ന വിഷയങ്ങളിൽ പരമാവധി ഇടപെട്ടുകൊണ്ടുള്ള ഒരു ആസൂത്രണം ഈ ബജറ്റിൽ കാണാൻ കഴിയും. പ്രാഥമിക ആവശ്യങ്ങളായ പാർപ്പിടവും കുടിവെള്ളവും ആരോഗ്യ സംരക്ഷണവും വൃത്തിയായ പരിസരവും ഒപ്പം പ്രാദേശിക സാമ്പത്തിക വികസനത്തിനും ഈ ബജറ്റ് പ്രത്യേക ഊന്നൽ നൽകുന്നു.

ലൈഫ് പദ്ധതിയുടെ നിലവിലുള്ള ഗുണഭോക്താക്കളിൽ അർഹതപ്പെട്ടവർക്ക് മുഴുവൻ ധനസഹായം നൽകുകയും, 2020 ൽ തെരഞ്ഞെടുക്കപ്പെട്ട പട്ടികജാതി വിഭാഗങ്ങൾക്ക് നൽകുകയും, മുഴുവൻ പേർക്കും സമയബന്ധിതമായി സഹായമെത്തിക്കുന്നതിനുള്ള മതിയായ ബജറ്റിൽ വകയിരുത്തുകയും ചെയ്തിട്ടുണ്ട്. അതോടൊപ്പം വീടുകളുടെ അറ്റകുറ്റപ്പണിക്കായി ഏറ്റവും അർഹമായ എല്ലാ വിഭാഗം ആൾക്കാർക്കും അതിനുള്ള തുകയും വകയിരുത്തിയിട്ടുണ്ട്. കുടിവെള്ള വിതരണത്തിനായി പര്യാപ്തമായ തുക നീക്കിവയ്ക്കുകയും ജലജീവൻ മിഷൻ പദ്ധതിയിലൂടെ 2024-ൽ എല്ലാവർക്കും കുടിവെള്ളം എത്തിക്കാനുള്ള തീവ്ര ശ്രമത്തിന് പഞ്ചായത്ത് വിഹിതവും വകയിരുത്തിയിട്ടുണ്ട്.
അതോടൊപ്പം നിലവിലുളള കുടിവെള്ള പദ്ധതികളുടെ അറ്റകുറ്റപ്പണിയും ഏറ്റെടുത്ത് കുടിവെള്ള ലഭ്യത നൂറു ശതമാനം ഉറപ്പുവരുത്താൻ പ്രതിജ്ഞാബദ്ധമായ തുക വകയിരുത്തിയിട്ടുണ്ട്.

സമഗ്ര വിദ്യാഭ്യാസ പുരോഗതി മുൻനിർത്തിയുള്ള പദ്ധതികൾക്കും സ്കൂളുകളുടെ പശ്ചാത്തല സൗകര്യ വികസനത്തിനും മാലിന്യ പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം തലമുറയിലൂടെ സാദ്ധ്യമാക്കുന്നതിനുള്ള ലക്ഷ്യം മുൻനിർത്തിയുള്ള പദ്ധതികൾക്കായും തുകവകയിരുത്തിയിട്ടുണ്ട്.അതിനനുസരിച്ചിട്ടുള്ള പദ്ധതികൾ ഏറ്റെടുക്കുകയും ചെയ്തിട്ടുണ്ട്.
ആരോഗ്യ മേഖലയെ എല്ലാ അർത്ഥത്തിലും ജനങ്ങൾക്ക് പ്രാപ്യവും ലളിതവുമാക്കി മാറ്റുന്നതിന് എല്ലാ ചികിത്സാരീതികളും പ്രയോജനപ്രദമാക്കുന്നതിന് മതിയായ തുക വിഭാവനം ചെയ്യുന്നു.

മാലിന്യനിർമ്മാർജ്ജനവും ഉറവിട സംസ്കരണവും സാർത്ഥകമാക്കുന്നതിന് വളരേയേറെ പ്രാധാന്യം ഈ ബഡ്ജറ്റ് നൽകിയിട്ടുണ്ട്. ആരോഗ്യമേഖലയിലും വിദ്യാഭ്യാസ മേഖലയിലും ഉൾപ്പെടുത്തിക്കൊണ്ട് പ്രത്യേക മാലിന്യ സംസ്കരണ മാതൃകകൾ ബജറ്റ് വിഭാവനം ചെയ്യുന്നു.

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി വഴി ആസ്തികളുടെ നിർമ്മാണം കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് തിരിച്ചറിഞ്ഞുകൊണ്ട് തൊഴിലാളികളുടെ കൂട്ടായ്മകൾ രൂപീകരിച്ച് അവർ വഴി നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നതിനും പ്രാരംഭമെന്ന നിലയിൽ ഫണ്ട് ലഭ്യമാകുന്നതുവരെ അവർക്ക് സഹായകരമാകുന്ന രീതിയിൽ റിവോൾവിംഗ് ഫണ്ട് വിതരണം ചെയ്യുന്നതിനായി തുക വകയിരുത്തിയിട്ടുണ്ട്. ചെറുകിട സൂക്ഷ്മ സംരംഭങ്ങൾക്ക് 50 ലക്ഷം വകയിരുത്തുകയും കുടുംബശ്രീ സംരംഭങ്ങൾക്കും റിവോൾവിംഗ് ഫണ്ട് വകയിരുത്തുകയും ചെയ്യുക വഴി പ്രാദേശിക സാമ്പത്തിക വികസനം സാദ്ധ്യമാക്കാൻ ബജറ്റിൽ വലിയൊരു തുക മാറ്റിവച്ചിട്ടുണ്ട്. പ്രാദേശിക സാമ്പത്തിക വികസനത്തിന് കല്ലുവാതുക്കൽ ഗ്രാമപഞ്ചായത്തിന്റെ ഈ ബജറ്റിൽ കൂടുതൽ ശ്രദ്ധ നൽകിയിട്ടുണ്ട്. ഒരു ഉപഭോക്തൃ സംസ്കാരത്തിൽ നിന്ന് വ്യതിചലിച്ച് ഉല്പാദന സംസ്കാരം വളർത്തിയെടുക്കുന്നതിന് ബജറ്റ് സവിശേഷം ശ്രദ്ധ നൽകുന്നു. കാർഷിക മേഖലയിൽ നടപ്പാകുന്ന പദ്ധതികൾക്കാവശ്യമായ തൈകളുടെയും ഫലവൃക്ഷങ്ങളും നാണ്യവിളകളുടെയും ഉല്പാദന യൂണിറ്റുകളും ഭക്ഷ്യ സംസ്കരണ യൂണിറ്റുകളും ചെറുകിട വ്യവസായ യൂണിറ്റുകളും ആരംഭിക്കുന്നതിനും അതുവഴി പ്രാദേശികമായി സാമ്പത്തിക വികസനവും ബജറ്റ് വിഭാവനം ചെയ്യുന്നു.

കലാകായിക പ്രോത്സാഹനത്തിനും ഭിന്നശേഷി വയോജന സൗഹൃദ പ്രവർത്തനങ്ങൾക്കും യുവജനക്ഷേമത്തിനും മതിയായ തുകകൾ ബജറ്റിൽ നീക്കിവച്ചിട്ടുണ്ട്. ചുരുക്കത്തിൽ അടുത്ത വർഷത്തെ വികസന പദ്ധതികൾ ബജറ്റുമായി കോർത്തിണക്കി എല്ലാ മേഖലകളേയും അഭിമുഖീകരിക്കുന്ന പ്രവർത്തനങ്ങൾക്ക് പരിഹാരം കാണത്തക്കരീതിയിലുള്ള ബജറ്റ് ആണ് തയ്യാറാക്കിയിട്ടുള്ളത്. പഞ്ചായത്ത്‌ ഹാളിൽ നടന്ന പത്രസമ്മേളനത്തിൽ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ എസ് സുദീപ അധ്യക്ഷത വഹിച്ചു 
വൈസ് പ്രസിഡന്റ്‌ എസ്, സത്യപാലൻ,
സെക്രട്ടറി ബിജു ശിവദാസൻ,
ഗ്രാമ പഞ്ചായത്ത്‌ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ ബൈജു ലക്ഷ്മൺ, ശാന്തിനീ. എൻ, രജിതകുമാരി, സുഭദ്രാമ, ചന്ദ്രികടീച്ചർ എന്നിവർ പങ്കെടുത്തു.


പോളച്ചിറയിൽ മാലിന്യം തള്ളൽ വ്യാപകമാകുന്നു

ചാത്തന്നൂർ : പോളച്ചിറയിൽ 
 മാലിന്യം തള്ളൽ വ്യാപകമാകുന്നു.കഴിഞ്ഞ ദിവസം കക്കൂസ് മാലിന്യം തള്ളിയതിന് പിന്നാലെ ഇന്നലെ വീണ്ടും പ്ലാസ്റ്റിക് ചാക്കുകളിൽ കെട്ടിയ നിലയിൽ കല്യാണവീടുകളിൽ നിന്നുള്ള ആഹാരസാധനങ്ങളുടെ ആവശിഷ്ടങ്ങൾ അടക്കം പത്തോളം ചാക്കുകളിൽ കെട്ടിയ മാലിന്യമാണ് മീനാട് ഭാഗത്തെ ഏലാ റോഡിന്റെ സൈഡുകളിൽ നിക്ഷേപിച്ചത്.
അറവു മാലിന്യങ്ങൾ അടക്കമുള്ളമാലിന്യമാണ് തള്ളിയിരിക്കുന്നത് എന്ന് നാട്ടുകാർ പറയുന്നു. ശുദ്ധജലം ലഭിക്കുന്ന ഏലാതൊടിന്റെ സൈഡിൽ മാലിന്യനിഷേപം മൂലം 
അസഹ്യമായ ദുർഗന്ധം വമിക്കുന്നതു
പ്രദേശവാസികളെ കൂടുതൽ ദുരിതത്തിലാക്കുന്നുണ്ട്.മാലിന്യ നിക്ഷേപം സ്ഥിരമായതോടെ 
രാത്രി തെരുവു നായ്ക്കൾ പ്രദേശം കയ്യടക്കുന്നതോടെ കാൽനടയാത്രക്കാർക്ക് ഇത് വഴി സഞ്ചരിക്കാൻ പറ്റാത്ത അവസ്ഥയാണ് 
ഇരുചക വാഹനയാത്രികർ വലയുകയാണ്. സി സി ടി വി ദൃശ്യങ്ങൾ പരിശോധിച്ച് കുറ്റകാർക്ക് എതിരെ നടപടി സ്വീകരിക്കണമെന്ന ആവശ്യമാണ് ഉയരുന്നത്.
ഫോട്ടോ : ഏലാ റോഡിന്റെ സൈഡിൽ കിടക്കുന്ന മാലിന്യം 


ജനോപകാരപ്രദവും വിക സനോൻമുഖവുമായ നിരവധി പദ്ധതികൾക്ക് തുക വകയിരുത്തി കൊണ്ട് പരവൂർ നഗരസഭയുടെ 2023-24 വർഷത്തെ ബഡ്ജജറ്റ്

: ജനോപകാരപ്രദവും വിക സനോൻമുഖവുമായ നിരവധി പദ്ധതികൾക്ക് തുക വകയിരുത്തി കൊണ്ട് പരവൂർ നഗരസഭയുടെ 2023-24 വർഷത്തെ ബഡ്ജജറ്റ് അവതരിപ്പിക്കപ്പെട്ടു. 600342388 രൂപ വരവും 544443342 രൂപ ചിലവും 55899046 രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബഡ്ജറ്റാണ് നഗരസഭാ ചെയർപേഴ്സൺ പി.ശ്രീജയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വച്ച് വൈസ് ചെയർമാൻ എ.സഫർകയാൽ അവതരിപ്പിച്ചത്.നിലവിലുള്ളപരവൂർ മാസ്റ്റർ പ്ലാൻ കാലോചിതമായി വികസന കാഴ്ചപ്പാടോടെ പരിഷ്കരിക്കുക, നഗരമധ്യത്തിൽ ആകർഷണീയമായ രീതിയിൽ  ഗാന്ധിസ്ക്വയറും, മിനി ഗാർഡനും, എസ്.സി. ഭവന പുനരുദ്ധാരണം, എസ്.സി.വി ദ്യാത്ഥികൾക്ക് സ്കോളർഷിപ്പ്, പ0ന മുറി, പ0 നോപകരണം, പട്ടികജാതി വിഭാഗത്തിൽപ്പെട്ട ഭൂരഹിതർക്ക് ഭൂമി വാങ്ങൽ, ഞങ്ങളും കൃഷിയിലേക് പദ്ധതി, നെൽക്കൃഷി വികസനം, ആരോഗ്യ സ്ഥാപനങ്ങൾക്ക് മരുന്ന്, പാലിയേറ്റർ കെയർ പദ്ധതി, മത്സ്യതൊഴിലാളികൾക്ക് ഫൈബർ കട്ടമരവും, മക്കൾക്ക് ലാപ്പ്ടോടോപ്പും,വനിതകൾക്ക് തൊഴിൽ പരിശീലനം, കുടുംബശ്രീ തലത്തിൽ ഷീടാക്സി സംവിധാനം, കിഡ്നി രോഗികൾക്ക് സൗജന്യ ഡയാലിസിസ്, സുനാമി ഫ്ലാറ്റുകളിൽ അടിസ്ഥാന സൗകര്യങ്ങളും ശുചീകരണ സംവിധാനവും ഒരുക്കുക, നഗരസഭയിൽ ആധുനിക അറവുശാല സ്ഥാപിക്കുക, ദുരന്തനിവാരണവുമായി ബന്ധപ്പെട്ട് ഷെൽട്ടർ ഹോം സ്ഥാപിക്കൽ, ബസ് സ്റ്റാൻ്റ് നവീകരണം, എ.ബി.സി പദ്ധതി നടപ്പാക്കൽ, പകൽ വീട് അഭയ കേന്ദ്രമാക്കൽ, ഭിന്നശേഷിക്കാർക്ക് സ്വയംതൊഴിൽ സംരംഭങൾ, ശുചീകരണ സാമഗ്രികൾ വാങ്ങൽ, ഭവന പദ്ധതി തുടങ്ങി എൺപത്തിയെട്ടോളം നിർദ്ദേശങ്ങളാണ് ബഡ്ജറ്റിലുള്ളത്. അമൃത് കുടിവെള്ള പദ്ധതി നടപ്പിലാക്കി നഗരത്തിലെ കുടിവെള്ള പ്രശ്നത്തിന് പരിഹാരം കാണുമെന്നും, പച്ചക്കറി കൃഷി വ്യാപിപ്പിച്ച് നഗരസഭയിലെ മുഴുവൻ വാർഡുകളെയും ഹരിത സമൃദ്ധി വാർഡുകളാക്കും.മനസ്സോടിത്തിരി മണ്ണ് എന്ന കാമ്പയിൻ്റെ ഭാഗമായി നഗരസഭയ്ക്ക് ലഭിച്ച 78 സെൻ്റ് സ്ഥലം ലൈഫ് ലിസ്റ്റിലെ മുൻഗണനാക്രമം അനുസരിച്ച് ഭൂരഹിത ഭവന രഹിത കുടുംബങ്ങൾക്ക് നൽകും. സുഭിക്ഷ കേരളം, കേരഗ്രാമം പദ്ധതികൾ കൂടുതൽ ഗുണഭോക്താക്കളെ കണ്ടെത്തി വിപുലീകരിക്കും. എൻ്റെ തൊഴിൽ എൻ്റെ അഭിമാനം പദ്ധതിയുടെ ഭാഗമായി തൊഴിൽ അന്വേഷകരുടെ സർവേ പൂർത്തികരിച്ചിട്ടുണ്ട്.നഗരസഭാ പ്രദേശത്തെ തരിശ് നിലങ്ങളിൽ നെൽകൃഷി പ്രോൽസാഹിപ്പിക്കും. നെടുങ്ങോലം രാമറാവു താലൂക്ക് ആശുപത്രിയിൽ ഡയാലിസിസ് യൂനിറ്റ് ആരംഭിക്കും. ആയുർവേദ ആശുപത്രിയിൽ വയോജനങ്ങൾക്ക് പ്രത്യേക പാലിയേറ്റിവ് കെയർ കട്ടിൽ, കുടിവെള്ളത്തിന് ഹീറ്റർ മുതലായവയും സ്ഥാപിക്കുമെന്നും ബഡ്ജറ്റിൽ പറയുന്നുണ്ട്. ബഡ്ജറ്റ് സംബന്ധിച്ച ചർച്ച ബുധനാഴ്ച രാവിലെ പത്തരയ്ക്ക് ചേരുന്ന നഗരസഭാ കൗൺസിൽ യോഗത്തിൽ നടക്കും.  

ചിത്രം:പരവൂർ നഗരസഭ ബഡ്ജറ്റ് വൈസ് ചെയർമാൻ സഫർ കയാൽ അവതരിപ്പിക്കുന്നു.

Wednesday, 15 March 2023

ക്ഷേത്രഭരണത്തിന്റെ മറവിൽ സിപിഐ നേതാവ് സാമ്പത്തിക തിരിമറി നടത്തിയതായി പരാതി.

ക്ഷേത്രഭരണത്തിന്റെ മറവിൽ സിപിഐ നേതാവ് സാമ്പത്തിക തിരിമറി നടത്തിയതായി പരാതി.

ചാത്തന്നൂർ: ക്ഷേത്രഭരണത്തിന്റെ മറവിൽ സിപിഐ നേതാവ് സാമ്പത്തിക തിരിമറി നടത്തുന്നതായി ക്ഷേത്രഭരണസമിതി കമ്മിറ്റി അംഗങ്ങൾ സിപിഐ ജില്ലാ കമ്മിറ്റിയ്ക്ക് പരാതി നൽകി.ചാത്തന്നൂരിലെ പ്രമുഖ ദേവി ക്ഷേത്രത്തിന്റെ ട്രസ്റ്റ് സെക്രട്ടറി കൂടിയായ സിപിഐയുടെ പ്രമുഖ നേതാവിനെതിരെയാണ് സിപിഐ പ്രവർത്തകരും ഭക്തജനങ്ങളും
സാമ്പത്തിക തിരിമറിയുടെ പേരിൽ 
സിപിഐ ജില്ലാ കമ്മിറ്റിയ്ക്ക് പരാതി നൽകിയത്. ട്രസ്റ്റ് പ്രസിഡന്റ്‌ പോക്സോ കേസിൽ ഉൾപ്പെട്ടതിന് പിന്നാലെ
കമ്മിറ്റിയിൽ ചോദ്യം ചെയ്യാൻ ആളില്ലാത്ത സ്ഥിതി വന്നതിന് പിന്നാലെയാണ് 
സാമ്പത്തിക തിരിമറി നടത്തിയിരിക്കുന്നത് എന്ന് ആഡിറ്റ് കമ്മിറ്റി അംഗങ്ങളും ആരോപിക്കുന്നു.
ഉത്സവസമയത്ത് പിരിച്ചെടുത്ത ലക്ഷകണക്കിന് രൂപയുടെ തിരിമറി നടത്തിയതായി ക്ഷേത്രത്തിലെ 
കമ്മിറ്റിയിൽ തന്നെയുള്ള  സിപിഐ ലോക്കൽ ബ്രാഞ്ച് തല നേതാക്കളാണ് പാർട്ടി ജില്ലാ നേത്രത്വത്തിന് പരാതി നൽകിയിരിക്കുന്നത്. സിപിഎം പ്രവർത്തകനായ ട്രസ്റ്റ് പ്രസിഡന്റിനെ പോക്സോ കേസിൽ ഉൾപ്പെടുത്തിയതിൽ ഗൂഡാലോചന നടത്തിയത് 
ട്രസ്റ്റ് സെക്രട്ടറി കൂടിയായ സിപിഐ നേതാവാണെന്ന് ഇവർ ആരോപിക്കുന്നു. ക്ഷേത്രത്തിൽ നടന്ന വൻസാമ്പത്തിക തിരിമറി പ്രസിഡന്റ്‌ കമ്മിറ്റിയിൽ ചോദ്യം ചെയ്തതിനെ തുടർന്ന് ഉണ്ടായ പ്രശ്നങ്ങളാണ് ഒരു വിഭാഗം കമ്മിറ്റി അംഗങ്ങളുമായി ചേർന്ന്  എതിർക്കുന്നവരെ മാറ്റി ക്ഷേത്രത്തിന്റെ ഭരണം പിടിക്കാൻ സെക്രട്ടറി ഗൂഡാലോചന നടത്തിയെന്ന് സിപിഐ അംഗങ്ങൾ തന്നെ ആരോപിച്ചു കൊണ്ടാണ് ജില്ലാ നേതൃത്വത്തിന് പരാതി നൽകിയിരിക്കുന്നത്.

Sunday, 12 March 2023

ചന്ദ്ര പ്രഭയിൽ പുതുമൺകലങ്ങളിൽ നിറഞ്ഞുതൂവിയതു ഭക്ത മനസ്സുകളിലെ ആത്മനിർവൃതിയുടെ നിവേദ്യം.

ചാത്തന്നൂർ : ചന്ദ്ര പ്രഭയിൽ പുതുമൺകലങ്ങളിൽ നിറഞ്ഞുതൂവിയതു ഭക്ത മനസ്സുകളിലെ ആത്മനിർവൃതിയുടെ നിവേദ്യം.64ദിവസം നീണ്ട് നിന്ന തോറ്റംപാട്ട് ഉത്സവത്തിന് സമാപനം കുറിച്ചു കൊണ്ട് ശ്രീഭൂതനാഥക്ഷേത്രത്തിലെ ദേവിയ്ക്ക് മുന്നിൽ  ചന്ദ്ര പൊങ്കാല അർപ്പിച്ച് ആയിരങ്ങൾ  സായൂജ്യം നേടി.ക്ഷേത്ര പരിസരത്തെയും പ്രധാന പാതകളെയും യാഗശാലയാക്കിയ  പൊങ്കാലയിൽ ആയിരങ്ങളാണ് അടുപ്പു കൂട്ടിയത്. ഇന്നലെ 12.15ന് ക്ഷേത്രത്തിന്റെ വേദ സൂക്തങ്ങൾ, മന്ത്രോച്ചാരണങ്ങൾ എന്നിവയാൽ മുഖരിതമായ അന്തരീക്ഷത്തിൽ മേൽശാന്തി ജയപ്രകാശ് പോറ്റിയാണ് ചന്ദ്രപൊങ്കലിനു ദേവിക്ഷേത്രത്തിലെ കെടാവിളക്കിൽ നിന്നുള്ള അഗ്നിപണ്ടാര അടുപ്പിലേക്ക്  പകർന്നതോടെയാണു ചന്ദ്രപൊങ്കാലയ്ക്ക് തുടക്കമായത്. തുടർന്ന് അഗ്നി പൊങ്കാല അടുപ്പുകളിലേക്ക് പകർന്നു.

അജിതകുമാരി ടീച്ചർ അല്ല ഇവർക്ക് അമ്മ

 ഭിന്നശേഷി കുട്ടികളുമായുള്ള കോണ്‍വര്‍സേഷന്‍...അവരോടൊപ്പം, അവരുമായി, അവരോട് ലയിച്ച് ഇടപെഴകാറുണ്ടോ നിങ്ങള്‍. എന്നാൽ അവർക്ക് വേണ്ടി ജീവിതം ഉഴിഞ്ഞു വച്ച ഒരു അമ്മയുണ്ട് ഇവിടെ ചാത്തന്നൂർ ആനന്ദതീരത്തിൽ വി.അജിതകുമാരിയാണ് ആ അമ്മ ഡിഗ്രി സോഷ്യോളജിയിൽ ബിരുദമെടുത്ത ഇ 49കാരി സ്വയം തിരഞ്ഞെടുത്ത പാതയിലൂടെ  ഭിന്നശേഷിയുള്ള കുട്ടികളെ പഠിപ്പിക്കുകയും പരിപാലിക്കുകയും ചെയ്യുന്ന സ്കൂളിൽ അധ്യാപികയായി ജോലിക്ക്  കയറുകയായിരുന്നു.തുടർന്ന്താൻ സ്വരുകൂട്ടി വച്ച സമ്പാദ്യം എല്ലാം ഉപയോഗിച്ച് 2014-ൽ ചാത്തന്നൂരിൽ വാടക കെട്ടിടത്തിൽ ഭിന്നശേഷിയുള്ള കുട്ടികൾക്കായി സ്കൂൾ തുടങ്ങുകയായിരുന്നു രണ്ടു വർഷം കഴിഞ്ഞതോടെ അവിടെ നിന്നും കൂടുതൽ സൗകാര്യമുള്ള ചാത്തന്നൂർ പരവൂർ റോഡിൽ പാലമുക്കിന് സമീപം വീട് വാടകയ്ക്ക് എടുത്ത് സ്ഥാപനം വിപുലീകരിക്കുകയായിരുന്നു. ഭിന്നശേഷിക്കാരായ പല വയസിലുള്ള നൂറിൽ പരം കുട്ടികൾ ഇവിടെ പഠിക്കുന്നുണ്ട് ആക്കൂട്ടത്തിൽ അനാഥരും കൊണ്ടാക്കിയിട്ട് നാളിതുവരെ തിരിഞ്ഞു നോക്കാത്തവരും ആക്കൂട്ടത്തിലുണ്ട്. ഇവിടുത്തെ കുട്ടികൾക്ക് ഒപ്പമാണ് ജീവിതവും  മുഴുവൻ സമയവും ആനന്ദതീരത്തിൽ തന്നെയാണ് മൂത്ത മകനും അമ്മയുടെ പാതയിൽ ബിരുദം കഴിഞ്ഞു ഭിന്നശേഷിക്കാരായ കുട്ടികൾ പഠിക്കുന്ന സ്ഥാപനത്തിൽ ജോലി ചെയ്യുകയാണ്. ഇളയമകൻ എന്ജനിയറിങ്ങ് പഠനം പൂർത്തിയാക്കി അമ്മയെ സഹായിക്കുകയാണ്. ഭിന്നശേഷിക്കാരായ കുട്ടികളുടെ ഭാഷ വികസിക്കുന്നതിനും ബുദ്ധി വികസിക്കുന്നതിനുമെല്ലാം ട്രയിനിങ് ഇവിടെ കൊടുക്കുന്നുണ്ട് കുട്ടികള്‍ സംസാരിക്കുന്നതില്‍ വ്യക്തത വേണമെന്ന് ഒന്നും ഇല്ല. അവര്‍ ഇങ്ങോട്ട് പറയുമ്പോള്‍ അങ്ങോട്ടും പറയുക തന്നെ അവരുടെ ഭാഷ മനസിലാക്കാൻ കഴിഞ്ഞാൽ അവരെ വളർത്തിയെടുത്ത് സമൂഹത്തിന്റെ മുഖ്യധാരയിൽ കൊണ്ട് വരാൻ കഴിയുമെന്ന് അജിത ടീച്ചർ സാക്ഷ്യപ്പെടുത്തുന്നു.നല്ലവരായ പൊതുസമൂഹത്തിന്റെ പിന്തുണയോടെ മഹാത്തായ ജീവകാരുണ്യ പ്രവർത്തനവുമായി  23വർഷം പൂർത്തീകരിച്ചു കൊണ്ട് അജിതടീച്ചർ മുന്നോട്ട് പോകുന്നത്.


ചാത്തന്നൂർ ഗ്രാമപഞ്ചായത്ത് ബഡ്‌ജറ്റ് ലൈഫിനും റോഡുകൾക്കും ഊന്നൽ

ചാത്തന്നൂർ ഗ്രാമപഞ്ചായത്ത് ബഡ്‌ജറ്റ് ലൈഫിനും റോഡുകൾക്കും ഊന്നൽ
 
ചാത്തന്നൂർ: ഗ്രാമപഞ്ചായത്തിന്റെ 2023-24 വർഷത്തെ വാർഷിക ബഡ്ജറ്റിന് പഞ്ചായത്ത് ഭരണസമിതിയുടെ അംഗീകാരം. പ്രസിഡന്റ് ടി.ദിജുവിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വൈസ് പ്രസിഡന്റ് സിന്ധു ഉദയൻ ബഡ്ജറ്റ് അവതരിപ്പിച്ചു. 49,35,15,183 രൂപ വരവും 48,13,81,000 രൂപ ചെലവും 1,21,34,183 രൂപ ബാക്കിയും
പ്രതീക്ഷിക്കുന്നു. ലൈഫ് ഭവന പദ്ധതിക്ക് 8 കോടി, റോഡുകൾക്കും കെട്ടിടങ്ങൾക്കുമായി 7കോടി 10 ലക്ഷം,
മഹാത്മഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രവർത്തനങ്ങൾക്കായി
പോഷകാഹാര വിതരണവും
6 കോടി, അങ്കണവാടികളുടെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തലും ഉൾപ്പടെയുള്ള പ്രവർത്തനങ്ങൾക്കായി 
1 കോടി 38 ലക്ഷം, തെരുവ് വിളക്ക് 
ഉൾപ്പെടെയുളള ഊർജ്ജമേഖലയ്ക്കായി 75 ലക്ഷം, ആരോഗ്യമേഖലയ്ക്ക് 1 കോടി 81 ലക്ഷം, കാർഷിക മേഖലയിൽ 1 കോടി 70 ലക്ഷം, മൃഗസംരക്ഷണ മേഖലയിൽ 1 കോടി 32 ലക്ഷം, മാലിന്യ സംസ്കരണ മേഖലയിൽ 80 ലക്ഷവും ബഡ്ജറ്റിൽ വകയിരുത്തിയിട്ടുണ്ട്. യോഗത്തിൽ സ്റ്റാന്റിംഗ് കമ്മിറ്റി അദ്ധ്യക്ഷരായ ആർ.സജീവ്കുമാർ, അമൽചന്ദ്രൻ, ഷൈനി ജോയി, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ മീര ഉണ്ണി, രേണുക രാജേന്ദ്രൻ, മഹേശ്വരി, എസ്.കെ.ചന്ദ്രകുമാർ, പ്രമോദ് കാരംകോട്, ടി.എം ഇക്ബാൽ, ലീലാമ്മ ചാക്കോ, ആർ.സന്തോഷ്, ഷീബ മധു, ശരത്ചന്ദ്രൻ, കെ.ഇന്ദിര, ബീനരാജൻ, സജീന നജീം, പഞ്ചായത്ത് സെക്രട്ടറി കെ.സജീവ്, അസി.സെക്രട്ടറി എച്ച്.രാധമ്മ എന്നിവർ സംസാരിച്ചു.

പൗരാണികതയെ അതിശയിപ്പിക്കുന്ന പ്രാർത്ഥനാ സാഫല്യങ്ങളുടെ സുഗന്ധപൂരിതമായ കഥകളുടെ ഉറവിടമായ കൊടിമുട്ടിൽ പാരിപ്പള്ളി യുടെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്നു.


പൗരാണികതയെ അതിശയിപ്പിക്കുന്ന പ്രാർത്ഥനാ സാഫല്യങ്ങളുടെ സുഗന്ധപൂരിതമായ കഥകളുടെ ഉറവിടമായ കൊടിമുട്ടിൽ പാരിപ്പള്ളി യുടെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്നു.  എല്ലാ ജാതി മതസ്ഥരും എത്തി ദുരിതങ്ങൾക്കറുതി വരുത്താനും ക്ഷേമൈശ്വര്യങ്ങൾ നേടാനും ഇവിടെ എത്തി പ്രാർത്ഥന നടത്തുന്നു.

കൊടിമൂട്ടിൽ ശ്രീഭദ്രകാളി 
ക്ഷേത്രത്തിന് 150 വർഷത്തെ  പഴക്കമാണുള്ളത്. 1075 ൽ കൊടിമൂട്ടിൽ കുടുംബത്തിലെ  മൂത്തകാരണവരാണ് ഇവിടെ ദേവിപ്രതിഷ്ഠ നടത്തിയത്.
വങ്ങളുടെ. സന്യാസി ജീവിതം നയിച്ചിരുന്ന മണ്ടയ്ക്കാട് ദേവിയുടെ ഭക്തനായ കാരണവർ മണ്ടയ്ക്കാട് അമ്മയെ ധ്യാനിച്ചാണ് പ്രതി ഷ്ഠാകർമ്മം നിർവ്വഹിച്ചത്. അന്ന് ഒരു ആൽത്തറ മാത്രമേ ഉണ്ടായിരുന്നുള്ളു. പ്രതിഷ്ഠാ കർമ്മം നിർവ്വഹിച്ച് കാരണവർ തന്നെ പൂജാകർമ്മങ്ങളും നടത്തി വന്നു.
കാരണവരുടെ 
കാലശേഷം പൂജാകർമ്മങ്ങളും ഉൽസവവും മുടങ്ങി. ആൽത്തറ ആരും 
ശ്രദ്ധിക്കാത്ത അവസ്ഥയിലുമായി. വർഷങ്ങൾ കഴിഞ്ഞപ്പോൾ 
കൊടിമുട്ടിൽ കുടുംബത്തില
പല അംഗങ്ങൾക്കും ദുഃഖങ്ങളും ദുരിതങ്ങളും വന്നു ഭവിക്കാൻ തുടങ്ങി
 ഇതിനു കാരണമെന്തെന്ന് അന്വേഷിക്കാൻ തുടങ്ങി. ഒടുവിൽ ദേവീ കോപമാണ് കാരണമെന്നും ദേവപ്രീതി നേടലാണ് പരിഹാരമെന്നും ദേവപ്രശ്നത്തിൽ തെളിഞ്ഞു. തുടർന്ന് ആൽത്തറയിൽ ശുദ്ധികലശം നടത്തി ദേവീവിഗ്രഹം സ്ഥാപിച്ചു. നിത്യ പൂജയും പ്രാർത്ഥനയും ആരംഭിച്ചു. കൊടിമൂട്ടിൽ കുടുംബാംഗങ്ങളുടെ ദുഃഖവും ദുരിതങ്ങളും ഒഴിയുവാൻ തുടങ്ങി. കുടുംബാംഗങ്ങൾക്ക് പുറമേ നാട്ടുകാരും പ്രാർത്ഥനയുമായി സന്നിധിയിൽ എത്താൻ തുടങ്ങി. ദേവിയുടെ ചൈതന്യം ഭക്തജനങ്ങളുടെ ഹൃദയത്തിൽ സഫല തയുടെ സംഗീതമായി. പ്രാർത്ഥന 
സാഫല്യങ്ങളുടെ കീർത്തി നാടെങ്ങും പരന്നു.

പ്രാർത്ഥന ഫലവത്താകാൻ അർച്ചനയ്ക്കെത്തുന്നവരുടേയും സംഖ്യ അനുദിനം ഏറിയേറി വന്നു.

ആദ്യ പ്രതിഷ്ഠയ്ക്കു മുമ്പ് ആൽത്തറയിൽ രണ്ട് പുറ്റുകൾ പ്രത്യക്ഷപ്പെട്ടു. അതിപ്പോഴും വളർന്ന് വലുതാകുകയാണ്. അടുത്ത കാലത്തായി രണ്ടാം ദേവപ്രശ്നം നടത്തി. അതിനുശേഷം ശ്രീകോവിൽ വലുതാക്കി ദേവിയെ  പുനഃപ്രതിഷ്ഠിച്ചു. ഉപദേവതക ൽ ളായി ഗണപതി, യോഗീശ്വരൻ, ദുർഗ്ഗ, ഭുവനേശ്വരി, ശിവൻ, ബ്രഹ്മരക്ഷസ്സ്, മന്ത്രമൂർത്തി. സർപ്പദൈവങ്ങൾ എന്ന പ്രതിഷ്ഠകളും നടത്തി.

തെക്കൻ കേരളത്തിലെ ഏറ്റവും വലിയ ഉത്സവങ്ങളിൽ ഒന്നാണ്
പാരിപ്പള്ളി കൊടിമൂട്ടിൽ ക്ഷേത്രോത്സവം അഭൗമവിശുദ്ധിയുടേയും ആത്മീയ ചൈതന്യത്തിന്റെയും പരിമളം 
പരത്തുന്ന ഭാഗങ്ങളിൽ നാടിന്റെ നാനാ നിന്നും വിദേശരാജ്യങ്ങളിൽ നിന്ന് പോലും ഭക്തജനങ്ങളുടെ പ്രവാഹമാണ്. സാംസ്കാരിക നായകന്മാർ പങ്കെടുക്കുന്ന സാംസകാരിക സമ്മേളനം, കലാപരിപാടികൾ, ആയിരക്കണക്കിനു ബാലികമാർ പങ്കെടുക്കുന്ന വിളക്ക്, പതിനായിരകണ ക്കിനു ഭക്തകർ പങ്കെടുക്കുന്ന പൊങ്കാല, സമാപന ദിവസം നൂറിൽപരം ഗജവീരൻമാർ പങ്കെടുക്കുന്ന എഴുന്നെള്ളത്ത്, കൂടാതെ വൈവിദ്ധ്യമാർന്ന കെട്ടുകാഴ്ചകളും അലങ്കാരങ്ങളും, ഉത്സവം നാടിന്റേതാകുന്നു. നാട്ടുകാരുടെ കൂട്ടായ്മയാകുന്നു. 

മണ്ടയ്ക്കാട് കോടയ്ക്ക് മുൻപ്
സമാപിക്കത്തക്ക തരത്തിൽ ഇവിടെ ഉത്സവം കൊടിയേറുന്നു.
കുംഭമാസത്തിലെ അവസാനത്തെ ചൊവ്വാഴ്ചയാണ് മണ്ടയ്ക്കാട് കോട അതിനു തൊട്ടുമുൻപുള്ള ഞായറാഴ്ചയാണ് കൊടിമൂട്ടിലെ പ്രധാന ഉത്സവദിനം. ഉത്സവശേഷം പുലർ പൊങ്കൽ നടത്തി കൊടിമൂട്ടിൽ ഉത്സവത്തിനു കൊടിയിറക്കുന്നു.
വടക്കോട്ട് ദർശനമുള്ള അപൂർവ്വം ക്ഷേത്രങ്ങളിലൊന്നാണ് 
പാരിപ്പള്ളി കൊടിമൂട്ടിൽ ശ്രീഭദ്രകാളി ക്ഷേത്രം. ഇവിടെ എല്ലാ ദിവസവും നേർച്ചയായി ഭാഗവതപാരായണം നടത്തിവരുന്നു. ഇവിടുത്തെ പടുക്ക പ്രത്യേക ശ്രദ്ധ അർഹിക്കുന്നു. നേർച്ചക്കാർ തങ്ങളുടെ വീട്ടിൽ നിന്നും പഴക്കുല അടക്കമുള്ള പൂജാദ്രവ്യങ്ങൾ വലിയ കുട്ടയിലാക്കി തലയിലേറ്റി വാദ്യമേളങ്ങളുടെ അകമ്പടിയോടെ ക്ഷേത്രത്തിൽ എത്തിക്കുന്നതാണ് പടുക്ക വഴിപാട്.

പ്രധാനപ്പെട്ട നേർച്ചകൾ
നടത്തുന്നതിന് വർഷങ്ങൾക്കു  മുൻമ്പ്
തന്നെ ഭക്തജനങ്ങൾ
ന്നെ ക്ഷേത്രത്തിലെത്തി പേര് രജിസ്റ്റർ ചെയ്ത് തങ്ങളുടെ നേർച്ചാദിനവും സമയവും ഉറപ്പാ ക്കുന്നത് പതിവായിരിക്കുന്നു.

കൊടിമുട്ടിൽ കുടുംബത്തിലെ കാരണവരിലാണ് ക്ഷേത്രത്തിൽ പൂജ നടത്താനുള്ള അവകാശം പാരമ്പര്യമായി നിഷിപ്തമായിട്ടുള്ളത്. ദേവപ്രശ്നത്തിൽ
താന്ത്രികപൂജ 
വേണമെന്ന് കണ്ടതിനെ തുർന്നാണ് പ്രത്യേക പൂജാരിയെ നിയമിച്ചത്. അതിന നുസരിച്ചുള്ള പൂജകളാണ് ഇപ്പോൾ നടക്കുന്നത്.

കൊല്ലം സബ്കോടതി പാസ്സാക്കിയ സ്കീം അനുസരിച്ച് കൊടിമുട്ടിൽ കുടുംബാംഗങ്ങളിൽ നിന്നും തെരഞ്ഞെടുക്കുന്ന ഭരണസമിതിയാണ്
ക്ഷേത്രത്തിൽ ഭരണം 
 നടത്തുന്നത്. ഉത്സവത്തിന് പൊതുജന പങ്കാളിത്തമുള്ള ഉത്സവകമ്മിറ്റി രൂപീകരിക്കുന്നു. ഉത്സവനടത്തിപ്പിനോ മറ്റോ ക്ഷേത്രയോഗ ട്രസ്റ്റ് സാമൂഹ്യ
പൊതുജനങ്ങളിൽ നിന്നും
യാതൊരു പിരിവും നടത്താത്ത
ക്ഷേമ പ്രവർത്തനരംഗത്തും ശ്രദ്ധേയമായ കാൽവയ്പ്പ്
നടത്തിയിട്ടുണ്ട്.

ഒന്നാം ഉത്സവം പതിനായിര
ക്കണക്കിന് ഭക്തർ
പങ്കെടുക്കുന്ന പൊങ്കാലയോടെയാണ് 
ആരംഭിക്കുന്നത്. സമീപക്കാലത്തായി ഇ പൊങ്കാല മഹോത്സവത്തിന്  വളരയധികം  പ്രാമുഖ്യം വന്നിട്ടുണ്ട്.
 നാടിന്റെ നാനാഭാഗങ്ങളിൽ നിന്നും ദിവ സങ്ങൾക്ക് മുമ്പേ ഭക്തജനങ്ങൾ പൊങ്കാലയ്ക്കായി
സ്ഥലം കണ്ടെത്തുന്ന സ്ഥിതി വിശേഷം പ്രശസ്തമായ ആറ്റുകാൽ പൊങ്കാലയെ അനുസ്മരിപ്പിക്കുന്നു. പൊങ്കാലയ്ക്കെത്തുന്നവർക്ക് നാട്ടുകാർ എല്ലാവിധ സഹായ സഹകരണങ്ങളും ചെയ്തുകൊടുക്കുന്നു.

വഴിപാടുകളായി നടത്തപ്പെടുന്ന കുത്തിയോട്ടം, ഉരുൾ എന്നിവ ഭക്തിസാദമായ ഒരനുഭൂതിയാണ് കാണികളിൽ ഉളവാക്കുന്നത്. ഏഴ് ദിവസത്തെ വൃതാനുഷ്ഠാ നങ്ങളോടെയാണ് കുത്തിയോട്ടത്തിൽ പങ്കെടുക്കുന്ന ബാലന്മാർ എത്തിച്ചേരുക.

വിദേശികളായ ടൂറിസ്റ്റുകൾ
ഉൾപ്പെടെ ലക്ഷകണക്കിന് ആളുകളെ ആകർഷിക്കുന്ന  ഒന്നാണ്
ഉത്സവത്തിന്റെ അവസാന
ദിവസം നടക്കുന്ന ഗജമേള
നൂറോളം ഗജവീരന്മാർ പങ്കെടു
ക്കുന്ന ഗജമേള. 
ഗജവീരന്മാർ അമ്പലമു റ്റത്ത് അണിനിരക്കുമ്പോൾ അത്
ദക്ഷിണകേരളത്തിലെ ഏറ്റവും
വലിയ ഗജമേളയായി തീരുന്നു.


അമ്മേ ദേവീമഹാമായേയീശ്വരി ശക്തി സ്വരൂപിണി മുക്തി പ്രദായിനി ഭക്തരാകുന്ന ഞങ്ങളെയെന്നുമെ കാത്തുകൊള്ളേണം കൊടിമുട്ടിലമ്മേ



അമ്മേ ദേവീമഹാമായേയീശ്വരി 
ശക്തി സ്വരൂപിണി മുക്തി പ്രദായിനി ഭക്തരാകുന്ന ഞങ്ങളെയെന്നുമെ കാത്തുകൊള്ളേണം കൊടിമുട്ടിലമ്മേ

ആർത്തത്രണ ഗിരികന്വേയീശ്വരി
ആർത്തിതീർത്തെന്നിലാനന്ദമേകണെ 
ആർത്തിനാശനെ മോഹവിനാശനെ ആർത്തിയോടെ ഭജിച്ചെങ്ങുമേവുന്നു

ഈ വിശ്വത്തിലെ കാഴ്ചകളെല്ലാമേ ഈ വിശ്വത്തിൽ വേലവയെല്ലാം ഈശ്വരിതന്റെ മായാകളിയെന്ന് ഈയടിയങ്ങൾക്കുലോ ബോധവും

അല്ലലെല്ലാമൊഴിച്ചിടുമംബികെ അമ്മേദേവി നമസ്തേ നമോസ്തുതെ അത്ഭുതത്തിലാഗർത്തേ മരുവുന്ന അത്ഭുതരൂപി കൊടിമുട്ടിലമ്മേ

ഇക്ഷിതിയിലെ ഭക്തജനങ്ങൾക്കു ഇക്ഷിയായി സുഖമേകുമംബികേ ഇക്ഷിതിയിലെനിക്കുണ്ടാം ദോഷവും ഇക്ഷയാക്കിയകറ്റിത്തരണമേ ഉത്തമദേവി ഉത്തമർലാളിയെ ഉത്തമരെ നീ കാത്തുകൊണ്ടിടുന്നു ഉജാലകായി തേജോമയി ദേവി ഉണ്ണിക്കെന്നും ആശ്രിത വത്സലേ

ഐശ്വര്യംതന്നെയമ്മയാലെന്നുമെ ഐശ്വര്വാധിപെ ദേവി മഹാമായെ ഐഹികത്തിലാരുമില്ലിത്രക്ക് 
 ഐക്യതയമ്മ കാട്ടുന്നിതാരിലും ഊഴിതന്നിൽ ജനിച്ചവർക്കെല്ലാമെ ഊഴമെന്യേയാഗ്രഹം നൽകുന്നു ഊഴംക്കൂടാതെ ഭക്തരങ്ങെത്തുന്നു ഊഴിതന്നിലങ്ങുത്തരമായീടാൻ

ഏണലോചനെ നിന്റെ കഥാവൃന്ദം ഏൽപ്പവർക്കെന്നുമൈശ്വര്വമല്ലയോ ഏണിയിൽക്കൂടെ ഭക്തിക്കായേറുന്ന ഏവരേയും തുണചെയ്കയംബികെ

ഓരോ നാളിൽ വരുന്നോരു തെറ്റുകൾ ഓരോരോവിധമായിട്ട് തീരുന്നു. ഓരോന്നിവയെയകറ്റി തുണയ്ക്കണം ഓരോ ജീവിതൻ മാതാവെയീശ്വരി

അംബികെ ജഗതംബികെയീശ്വരി അംഗജവൈരിക്കാകൃഷ്ടയാകുന്നു അംഗങ്ങളെയൊക്കെ നിന്നിലായ് വർണ്ണിക്കാൻ അമ്പോ! ഞങ്ങളിലാർക്കുമറി ഒട്ടനവധി പാപങ്ങളിൽകൂടി ഒട്ടുമിളയ്ക്കാതെ പോകുമീജന്മവും ഒട്ടുമേ മടിക്കാതെ വന്നിട്ട് ഒട്ടനുഗ്രഹം തന്നിടേന്റെoബികേ

അമ്മേദേവി മഹാമായേയീശ്വരി ശക്തിശ്വരൂപിണി മുക്തിപ്രദായിനി ഭക്തരാകുന്ന ഞങ്ങളെയെന്നുമേ കാത്തുകൊള്ളേണം കൊടിമൂട്ടിലമ്മേ 

Monday, 6 March 2023

പാരിപ്പള്ളി കൊടിമൂട്ടിൽ ഭദ്രകാളിക്ഷേത്രോത്സവത്തോടനുബന്ധിച്ച് ക്ഷേത്രസന്നിധിയിൽ നടന്ന സമൂഹ വിവാഹത്തിൽ നാല് പെൺകുട്ടികൾ സുമംഗലികളായി

ചാത്തന്നൂർ : പാരിപ്പള്ളി കൊടിമൂട്ടിൽ ഭദ്രകാളിക്ഷേത്രോത്സവത്തോടനുബന്ധിച്ച് ക്ഷേത്രസന്നിധിയിൽ നടന്ന സമൂഹ വിവാഹത്തിൽ നാല് പെൺകുട്ടികൾ സുമംഗലികളായി. കിഴക്കനേല, വട്ടയം ചരുവിള പുത്തൻവീട്ടിൽ മഞ്ചുവിനെ കോട്ടുക്കൽ, വയല, തോട്ടമുക്ക് സഞ്ജനഭവനിൽ സതിൻ സത്യനും  വടശ്ശേരിക്കോണം, നെല്ലിക്കോട്, ചാങ് വിളാകം വീട്ടിൽ കാവേരിയെ ശ്രീനാരായണപുരം, പുളി മുട്ടിൽ വീട്ടിൽ നതീപും    വർക്കല ചെറുന്നീയുർ , വെണ്ണിക്കോട് അഞ്ചു മന്ദിരത്തിൽ അഞ്ചുവിനെ പാളയംകുന്നു , വേങ്കോട്, മലവിളപുത്തൻ വീട്ടിൽ എസ്. സുജിതും  കൊല്ലം ചന്ദനത്തോപ്പ്, ചാത്തിനാംകുളം, വയലിൽ പുത്തൻവീട്ടിൽ വിദ്യയെ കൊല്ലം കിളികൊല്ലുർ ചെമ്പ്രാപിള്ള പടിഞ്ഞാറ്റതിൽ സംഗീതും താലി ചാർത്തി ജീവിത പങ്കാളികളാക്കി. കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്റെ സന്ദേശം ബി ജെ പി. കൊല്ലം ജില്ലാ പ്രസിഡന്റ് ബി.ബി. ഗോപകുമാർ വായിച്ചു. എൻ.കെ.പ്രേമചന്ദ്രൻ എം.പി. മുഖ്യപ്രഭാഷണം നടത്തി.
ചാത്തന്നൂർ എം എൽ.എ.ജി.എസ് .ജയലാൽ,
 കല്ലുവാതുക്കൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുദീപ, ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇൻ ചാർജ് സരിതാ പ്രതാപ് , ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ബൈജു ലക്ഷ്മണൻ , ശാന്തിനി , സുഭദ്രാമ്മ എന്നിവർ ചടങ്ങിൽ പങ്കെടുത്തു ആശംസകൾ അറിയിച്ചു. കൊടി മുട്ടിൽ ക്ഷേത്രയോഗം ട്രസ്റ്റ് പ്രസിഡൻറ് ക്ഷേത്രം പ്രസിഡന്റ് കെ.ഗോപിനാഥന്റെ  അദ്ധ്യക്ഷതയിൽ നടന്ന സമ്മേളനത്തിൽ ക്ഷേത്ര മേൽശാന്തി അമ്പലപ്പുഴ പാഴുർമഠത്തിൽ ബ്രഹ്മശ്രീ കേശവൻ നമ്പൂതിരി ഭദ്രദീപ പ്രകാശനം നിർവഹിച്ചു. സെക്രട്ടറി എസ്. പ്രകാശൻ സ്വാഗതവും ഉത്സവ കമ്മിറ്റി കൺവീനർ ജയചന്ദ്രൻ നന്ദിയും പറഞ്ഞു.

പോക്സോ കേസിൽപ്പെട്ട സിപിഎം പ്രവർത്തകനെ അറസ്റ്റ് ചെയ്യണം ബിജെപി

പോക്സോ കേസിൽപ്പെട്ട സിപിഎം പ്രവർത്തകനെ അറസ്റ്റ് ചെയ്യണം ബിജെപി
ചാത്തന്നൂർ : പോക്സോ കേസിൽപ്പെട്ട സിപിഎം പ്രവർത്തകനെയും ഒപ്പം താമസിക്കുന്ന സ്ത്രീയെയും 
അറസ്റ്റ് ചെയ്യണമെന്ന് ബിജെപി ചാത്തന്നൂർ പഞ്ചായത്ത്‌ സമിതി പ്രസിഡന്റ്‌ സി. രാജൻപിള്ള ആവശ്യപ്പെട്ടു. സിപിഎം നേതാക്കളുടെ ഇടപെടൽ മൂലം പ്രതികളെ സംരഷിക്കുന്ന നിലപാടാണ് ചാത്തന്നൂർ എ സി പി സ്വീകരിക്കുന്നത്. അതിജീവിത കൊടുത്ത മൊഴി മാറ്റിയെഴുതി കേസ് അട്ടിമറിയ്ക്കുന്ന സമീപനമാണ് പോലീസിന്റെ ഭാഗത്ത് നിന്നും ഉണ്ടായിരിക്കുന്നത്. അതിജീവതയെയും കുടുംബത്തെയും ഭീഷണിപ്പെടുത്തുകയും മാതാവിന്റെ സഹകരണസ്ഥാപനത്തിലെ ജോലി കളയിക്കുകയും കുടുംബത്തെ നിരന്തരം ഭീഷണിപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. അടിയന്തിരമായി പ്രതിയെ അറസ്റ്റ് ചെയ്തു നിയമത്തിന് മുന്നിൽ കൊണ്ട് വരണം അല്ലെങ്കിൽ ശക്തമായ പ്രഷോഭ പരിപാടികളുമായി ബിജെപി മുന്നോട്ട് പോകുമെന്ന് സി.രാജൻപിള്ള പറഞ്ഞു.