Friday, 31 December 2021

മയക്കുമരുന്നു സംഘം ജില്ലയിൽ പിടിമുറുക്കുന്നു

മയക്കുമരുന്നു സംഘം ജില്ലയിൽ പിടിമുറുക്കുന്നു 

@ വഴി കണ്ടെത്താനാവാതെ പരിശോധകർ

കൊല്ലം : പരിശോധകരെ കാഴ്ചക്കാരാക്കി അന്തർ സംസ്ഥാന മയക്കുമരുന്നു സംഘം ജില്ലയിൽ ലഹരി ഒഴുക്കുന്നു. ഇത് നിരോധിക്കുന്നതിനും നിയന്ത്രിക്കുന്നതിനും നിയമം ഉണ്ടെങ്കിലും ട്രയിനിലൂടെയും അന്തർ സംസ്ഥാന സർവീസ് നടത്തുന്ന സ്വകാര്യ ബസുകളിലൂടെയും മറ്റുമാണ് ജില്ലയിലേക്ക് വൻതോതിൽ പുകയില ലഹരി മരുന്ന് ഉത്പന്നങ്ങൾ കൊണ്ടുവരുന്നത്. പൊലീസിനെയും എക്സൈസിനെയും പലപ്പോഴും കാഴ്ചക്കാരാക്കിയാണ് മയക്കുമരുന്ന് സംഘം വിലസുന്നത്.
തമിഴ്നാട്, കർണാടക, മഹാരാഷ്ട്ര, ആന്ത്രാപ്രാദേശ്
തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നാണ് ജില്ലയിൽ മയക്കുമരുന്ന് എത്തുന്നത്. പലപ്പോഴും പേരിനുമാത്രം
എക്സൈസും പോലീസും 
നടത്തുന്ന റെയ്ഡിൽപ്പോലും വൻ ശേഖരമാണ് പിടിച്ചെടുക്കുന്നത്. ന്യു ഈയർ പാർട്ടികൾക്കായി വൻതോതിൽ 
മയക്കുമരുന്നും മദ്യവുമാണ് 
ആണ് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ സംഭരിച്ചിരിക്കുന്നത്.ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ വൻതോതിൽ കഞ്ചാവ്,
ബ്രൗൺഷുഗർ, എം ഡി എം എ തുടങ്ങിയവ എത്തിയിട്ടുണ്ട്  കാസർകോടുള്ള എജന്റുമാർ 
ബാഗ്ളൂരിൽ നിന്നുമാണ് ബ്രൗൺഷുഗർ
എത്തിക്കുന്നത്.
തിരുവനന്തപുരത്തും കൊല്ലത്തുമുള്ള 
ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ മയക്കുമരുന്ന്എ ത്തിക്കുന്നത്‌ കൂടുതലായും ബാഗ്‌ളൂരിൽ നിന്നാണ്. യുവാക്കളെയും വിദ്യാർത്ഥികളെയും ലക്ഷ്യമിട്ട് അവരുടെ ന്യു ഇയർ പാർട്ടികളിലേക്കാണ് മയക്കുമരുന്ന് കൂടുതലായും എത്തിച്ചിരിക്കുന്നത് ജില്ലയിൽ വിവിധ റിസോർട്ടുകൾ ഹോട്ടലുകൾ കേന്ദ്രീകരിച്ചു വലുതും ചെറുതുമായ നിരവധി പാർട്ടികളാണ് മയക്കുമരുന്ന് സംഘങ്ങൾ പിൻവാതിൽ ഓപ്പറേഷൻ വഴി നടത്താൻ പോകുന്നത്.

@ കൊല്ലം റെയിൽവേ സ്റ്റേഷൻ പ്രധാന മയക്കുമരുന്ന്  ജില്ലയിലെ കച്ചവടകേന്ദ്രം 

കഴിഞ്ഞ ഒരു വർഷത്തിനിടയിൽ 
 കൊല്ലം റെയിൽവേ സ്‌റ്റേഷൻ വഴി ജില്ലയിലേക്ക് ഉദ്ദേശം മുവ്വായിരം 
 കിലോയോളം ലഹരി ഉൽപ്പന്നങ്ങളാണ് അന്യസംസ്ഥാന തൊഴിലാളികൾ മുഖേന ഏജന്റുമാർ കടത്തിയത് എന്ന് ഏകസൈസ് 
ഉദ്യോഗസ്ഥർ സാക്ഷ്യപ്പെടുത്തുന്നു.
റെയിൽവേ സംരക്ഷണ സേനയെ നോക്ക് കുത്തിയാക്കിയാണ് മയക്കുമരുന്ന് കടത്ത് നടക്കുന്നത്.
നാളിതുവരെ ഒരു പ്രതിയെപ്പോലും ഇതുവരെ പിടികൂടാൻ സാധിച്ചിട്ടില്ല.
മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് ട്രെയിനിലാണ്   ലഹരി ഉൽപ്പന്നങ്ങൾ ജില്ലയിലേക്ക് കടത്തുന്നത്.
ട്രെയിനിൽ പാഴ്‌സലായി കടത്തിയ
 ലക്ഷകണക്കിന് രുപ വിലവരുന്ന പുകയില ഉൽപ്പന്നങ്ങൾ ദിനം പ്രതി കൊല്ലം റെയിൽവേ സ്‌റ്റേഷൻ വഴി ദിനം പ്രതി കടത്തുന്നുണ്ട്  ട്രെയിനിന്റെ പാഴ്‌സൽ ബോഗിയിൽ റെയിൽവേ സംരക്ഷണസേന  പരിശോധന നടത്താറില്ല ഇത് 
വൻതോതിൽ ലഹരി ഉൽപ്പന്നങ്ങൾ
കടത്തുന്നതിന് സഹായമാകുന്നു.
മയക്കുമരുന്ന് 
പിടികൂടിയാലും ഇവയുടെ ഉറവിടത്തെപ്പറ്റിയോ കൊണ്ടുവന്നവരെക്കുറിച്ചോ യാതൊരു  വിവരവുമുണ്ടാകില്ല അതെല്ലാം കൊണ്ട് തന്നെ പൊലീസിനെയും 
ആർ.പി.എഫിനെയും എക്സൈസ് സംഘങ്ങളെയും നോക്ക് കുത്തിയാക്കി മയക്കുമരുന്ന് കച്ചവടം പൊടി പൊടിക്കുകയാണ്.

@ പരിശോധനയ്ക്ക് പ്രത്യേക സംഘമുണ്ട് പരിശോധനയില്ല 

ലഹരി വസ്തുക്കൾ വിൽക്കുന്നവരെ കണ്ടെത്താൻ ജില്ലയിലെ എല്ലാ പൊലീസ് സ്റ്റേഷനിലും ഒരു അഡീഷണൽ എസ്.ഐയും ഓരോ  വനിത, പുരുഷ സിവിൽ പൊലീസ് ഓഫീസർമാരും ഉൾപ്പെട്ട സ്ക്വാഡിനെ നിയോഗിച്ചിട്ടുണ്ട്. ഇതിന് ജില്ലാ തലത്തിൽ നേതൃത്വം നൽകുന്നത് നർക്കോട്ടിക് സെൽ ഡി വൈ എസ്.പിയാണ്. സ്ക്വാഡും സംവിധാനവും എല്ലാം എക്സൈസിനും പോലീസിനും ഉണ്ടെങ്കിലും എല്ലാം നോക്ക് കുത്തിയാണ് സ്പെഷ്യൽ ബ്രാഞ്ച് സംവിധാനവും നോക്ക് കുത്തിയാണ് കൂടാതെ 
ഉന്നത രാഷ്ട്രീയ ബന്ധമുള്ള സംഘങ്ങളായതിനാൽ കേസ് അന്വഷണത്തെയും ഇത്  ബാധിക്കുന്നതായി ഉദ്യോഗസ്ഥർ ചൂണ്ടി കാണിക്കുന്നു.


@ കൊല്ലത്ത് എത്തുന്ന മയക്കുമരുന്ന് കൂടുതലായും കച്ചവടം നടക്കുന്നത് തീരദേശ മേഖലയിലും കോളനികളും കേന്ദ്രീകരിച്ചാണ് കൂടാതെ 
വിദ്യാലയങ്ങൾ, ആരാധനാലയങ്ങളുടെ പരിസരം, ബീച്ചുകൾ, ടൂറിസ്റ്റ് കേന്ദ്രങ്ങൾ എന്നിവിടങ്ങൾ കേന്ദ്രീകരിച്ചും 
 സംഘങ്ങൾ ലഹരി ഉത്പന്നങ്ങൾ വില്പന നടത്തുന്നുണ്ട്. കഞ്ചാവ്, പാൻപരാഗ്, ലഹരി അടങ്ങിയ പുകയില ഉത്പന്നങ്ങൾ, മയക്കുമരുന്ന്, ബ്രൗൺഷുഗർ, എം ഡി എം എ 
എന്നീ ഇനങ്ങളിൽപ്പെട്ട ലഹരി വസ്തുക്കളും സ്പിരിറ്റും വിപണിയിൽ സുലഭമാണ്.അടുത്തിടെ 
വിദ്യാലയങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനകളിൽ നിരവധി കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. കഞ്ചാവ് ഉൾപ്പെടെയുള്ള മയക്കു മരുന്നുകൾ കണ്ടെത്തുമ്പോൾ മതിയായ തെളിവുകൾ  കിട്ടാതെ വരുന്നതോടെ പ്രതികൾ രക്ഷപ്പെടുന്ന സാഹചര്യമാണ് നിലവിലുള്ളത്. ലഹരി ഉത്പന്നങ്ങൾ വില്പന നടത്തുന്നവർ പിടിക്കപ്പെട്ടാൽ 20വർഷം വരെ ശിക്ഷ ലഭിക്കാം.


Tuesday, 28 December 2021

ആര്‍എസ്എസ് പ്രവര്‍ത്തകരുടെ വിവരങ്ങള്‍ എസ്ഡിപിഐക്ക് ചോത്തി നല്‍കി; പോലീസുകാരന് സസ്‌പെന്‍ഷന്‍

ആര്‍എസ്എസ് പ്രവര്‍ത്തകരുടെ വിവരങ്ങള്‍ എസ്ഡിപിഐക്ക് ചോത്തി നല്‍കി; പോലീസുകാരന് സസ്‌പെന്‍ഷന്‍


   

വളരെ യാദൃശ്ചികമായിട്ടാണ് അനസിലേക്ക് അന്വേഷണമെത്തുന്നത്. തൊടുപുഴയിൽ ഒരു കെഎസ്ആർടിസി ബസ് ഡ്രൈവറെ എസ്ഡിപിഐ പ്രവർത്തകർ ബസിൽ നിന്ന് വലിച്ചിറക്കി മർദിച്ചിരുന്നു. സോഷ്യൽ മീഡിയയിൽ ചില പോസ്റ്റുകൾ ഇട്ടതുമായി ബന്ധപ്പെട്ട തർക്കമായിരുന്നു ആക്രമണത്തിന് പിന്നിൽ. സംഭവവുമായി ബന്ധപ്പെട്ട് ആറോളം എസ്ഡിപിഐ പ്രവർത്തരെ പോലീസ് അറസ്റ്റ് ചെയ്യുകയും ഇവരുടെ മൊബൈൽ ഫോൺ പരിശോധിക്കുകയും ചെയ്തിരുന്നു. ഇവരിൽ ഒരാളുടെ മൊബൈലിൽ നിന്നാണ് ഇതേപ്പറ്റിയുള്ള സൂചനകൾ പോലീസിന് ലഭിക്കുന്നത്.

ഇയാളുമായി അനസ് എന്ന പോലീസ് ഉദ്യോഗസ്ഥൻ നിരന്തരമായി ആശയവിനിമയം നടത്തിയിരുന്നതായും പോലീസ് ഡാറ്റാബേസിലുള്ള ആർഎസ്എസ് നേതാക്കളുടെ പേരും അഡ്രസും അടക്കം ഇയാൾക്ക് വാട്സാപ്പിലൂടെ അയച്ചു നൽകാറുണ്ടെന്നും കണ്ടെത്തുകയായിരുന്നു. അപ്പോൾ തന്നെ അനസിനെ ജില്ലാ ആസ്ഥാനത്തേക്ക് സ്ഥലം മാറ്റിയിരുന്നു. ഇതിന് ശേഷമുള്ള വിശദമായ അന്വേഷണത്തിൽ അനസ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയെന്നാണ് വിവരം. പിന്നാലെയാണ് സസ്പെൻഷൻ.

പോലീസുകാരനെതിരെ കർശന നടപടി വേണമെന്ന് ബിജെപി ആവശ്യപ്പെട്ടിരുന്നു. ആലപ്പുഴയിൽ അടക്കം നടന്ന സംഭവങ്ങളുടെ പശ്ചാത്തലത്തിൽ വളരെ ഗൗരവമുള്ളതാണ് ഈ സംഭവമെന്നാണ് വിലയിരുത്തൽ. പോലീസിൽ എസ്ഡിപിഐയ്ക്ക് ഏജന്റുമാരുണ്ടെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ ആരോപിച്ചിരുന്നു

Friday, 17 December 2021

കുടുംബശ്രീ തിരഞ്ഞെടുപ്പിലേക്ക്


കൊല്ലം : കുടുംബശ്രീയിൽ തിരഞ്ഞെടുപ്പ് രംഗത്ത് രാക്ഷ്ട്രീയ പാർട്ടികളും.ഡിസംബർ ഇരുപതോടെ തിരഞ്ഞെടുപ്പ് വിജ്ഞാപനമിറങ്ങുന്നതിനൊപ്പം തന്നെ വോട്ടർപ്പട്ടികയും പ്രസിദ്ധീകരിക്കുമെന്ന് കുടുംബശ്രീ വൃത്തങ്ങൾ അറിയിച്ചു കഴിഞ്ഞു.അതോടെ 
വനിതകളുടെ ഏറ്റവും വലിയ കൂട്ടായ്മയായ കുടുംബശ്രീയിൽ പുതിയ ഭരണസമിതികളെ കണ്ടെത്തുന്നതിനുള്ള തിരഞ്ഞെടുപ്പിന് കളമൊരുങ്ങും.
അയൽക്കൂട്ടത്തിലും വാർഡുകളിലെ എ ഡി എസിലും പഞ്ചായത്തു തലത്തിലെ സി ഡി എസിലും തിരഞ്ഞെടുപ്പ് നടക്കും. ജനുവരി 25 ന് സി ഡി എസിൽ തിരഞ്ഞെടുപ്പ് നടത്തി ജനുവരി 26ന് പുതിയ സി ഡി എസ്. ഭരണസമിതി സത്യപ്രതിജ്ഞചെയ്യുന്ന വിധത്തിലാണ് നടപടികൾ മുന്നേറുന്നത്. നിലവിലുള്ള ഭരണസമിതികളുടെ കാലയളവ് കഴിഞ്ഞ ജനുവരി 26 ന് അവസാനിച്ചതാണ്. കൊവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ തിരഞ്ഞെടുപ്പ് നീട്ടിവെക്കുകയായിരുന്നു.

@തിരഞ്ഞെടുക്കുന്നത് ഇവരെ

അയൽക്കൂട്ടത്തിൽ പ്രസിഡന്റ്, സെക്രട്ടറി, ഉപജീവന ഉപസമിതി കൺവീനർ, സാമൂഹികവികന ഉപസമിതി കൺവീനർ, അടിസ്ഥാന സൗകര്യ വികസന ഉപസമിതി കൺവീനർ എന്നിങ്ങനെ അഞ്ച്‌ പേരെയാണ് തിരഞ്ഞെടുക്കുക. ഓരോ വാർഡിലെയും അയൽക്കൂട്ടങ്ങളിൽ നിന്ന് തിരഞ്ഞെടുത്ത അഞ്ചംഗ ഭരണസമിതിയംഗങ്ങൾ എ ഡി എസ് പൊതുസഭയിൽ അംഗങ്ങളാകും. ഇവരിൽ നിന്ന് 11 അംഗങ്ങളെ ഭരണസമിതിയിലേക്ക് തിരഞ്ഞെടുക്കും. ഇവരിൽനിന്ന് ചെയർപേഴ്‌സൺ, വൈസ് ചെയർപേഴ്‌സൺ, സെക്രട്ടറി എന്നിവർ ഉൾപ്പെടെ 11 അംഗ കമ്മിറ്റിയെ തിരഞ്ഞെടുക്കും. ഓരോ വാർഡിൽനിന്ന്‌ തിരഞ്ഞെടുക്കപ്പെടുന്ന 11 പേരും സി ഡി എസ്  പൊതുസഭയിൽ അംഗങ്ങളാകും.വാർഡുകളുടെ എണ്ണത്തിനുസൃതമായാണ് സി ഡി എസ് ഭരണമിതി അംഗങ്ങളുണ്ടാകുക. ഒന്നിൽക്കൂടുതലാളുകൾ രംഗത്തുവന്നാൽ സി ഡി എസ് അംഗങ്ങളാകുന്നതിനും തിരഞ്ഞെടുപ്പ് നടക്കും.സി ഡി എസ് അംഗങ്ങളിൽനിന്ന് പ്രസിഡന്റിനെയും വൈസ് പ്രസിഡന്റിനെയും കണ്ടെത്തും. മറ്റുള്ളവരെ ഉപസമിതികളിൽ അംഗങ്ങളാക്കും. മൂന്ന്‌ തലത്തിലും ഭരണസമിതിയംഗങ്ങളിൽ 50 ശതമാനം ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവരായിരിക്കും. പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങൾക്ക് പ്രത്യേക സംവരണവുണ്ടാകും.സി ഡി എസ് പ്രസിഡന്റുമാർക്ക് തുടർച്ചയായി രണ്ട്‌ തവണയാണ് മത്സരിക്കാൻ അവസരമുള്ളത്. എ ഡി എസ്  ഭാരവാഹികൾക്ക് മൂന്നു തവണ മത്സരിക്കാം.

@ കുടുംബശ്രീയിലും രാക്ഷ്ട്രീയം കലർത്തി ഇടത് വലത് രാക്ഷ്ട്രീയം

കക്ഷിരാഷ്ട്രീയങ്ങൾക്ക് അതീതമായാണ് കുടുംബശ്രീ സംവിധാനം പ്രവർത്തിക്കുന്നതെങ്കിലും പലയിടങ്ങളിലും തിരഞ്ഞെടുപ്പിൽ രാഷ്ട്രീയം കലരാറുണ്ട്.രാഷ്ട്രീയപ്പാർട്ടികൾ അയൽക്കൂട്ടതലങ്ങളിൽ മുതൽ പരോക്ഷ ഇടപെടലുകൾ നടത്തുന്നത് പതിവാണ്. എ ഡി എസ്., സി ഡി എസ് തിരഞ്ഞെടുപ്പുകളിൽ രാഷ്ട്രീയം കുറേക്കൂടി മറനീക്കി പുറത്തുവരും. സ്ഥാനങ്ങൾ നിലനിർത്തുന്നതിനും പിടിച്ചെടുക്കുന്നതിനുമായി അണിയറയിൽ നീക്കങ്ങൾ തുടങ്ങിയിട്ടുണ്ട്. പ്രാദേശിക ശക്തിപരീക്ഷണത്തിനുള്ള വേദികൂടിയാണ് ഇടത് വലത് 
 രാഷ്ട്രീയപ്പാർട്ടികൾക്ക് കുടുംബശ്രീ തിരഞ്ഞെടുപ്പ്. കുടുംബശ്രീയിൽ ആദ്യമായി രാക്ഷ്ട്രീയം കലർത്തിയത് സിപിഎം ആണ് സിപിഎം കുടുംബശ്രീയെ പലയിടത്തും പോക്ഷക സംഘടനയാക്കി മാറ്റി. സിപിമ്മിന്റെ വനിത പ്രവർത്തകർ കുടുംബശ്രീ പ്രവർത്തകരെ ഭീഷണിപ്പെടുത്തിയും മറ്റും പ്രകടനങ്ങൾക്ക് കൊടിപിടിക്കുന്നതിനും പാർട്ടി സമ്മേളനങ്ങൾക്കും മറ്റും കൊണ്ട് പോയി പാർട്ടിയിലേക്കുള്ള റിക്രൂട്ട്മെന്റ് ഏജൻസിയാക്കി മാറ്റിയതോടെ മറ്റ് രാക്ഷ്ട്രീയ പാർട്ടികളും ഇതിലേക്ക് തിരിയുകയായിരുന്നു. അതോടെ കുടുംബശ്രീയിലും രാക്ഷ്ട്രീയമായി മത്സരമായി. ഇക്കുറി പലയിടത്തും രാക്ഷ്ട്രീയപരമായ മത്സരമാണ് നടക്കുന്നത് എന്ന് കുടുംബശ്രീ പ്രവർത്തകർ ചൂണ്ടികാട്ടുന്നു.

@ കുടുംബശ്രീ തിരഞ്ഞെടുപ്പിൽ രാക്ഷ്ട്രീയം കലർത്തരുത് - മഹിളാമോർച്ച 

കുടുംബശ്രീയിൽ രാക്ഷ്ട്രീയം കലർത്തി തിരഞ്ഞെടുപ്പ് നടത്തരുത് എന്ന് മഹിളാമോർച്ച ജില്ലാ പ്രസിഡന്റ്‌ ശാലിനി. കെ. രാജീവ് പറഞ്ഞു. കുടുംബശ്രീയിൽ രാക്ഷ്ട്രീയം കലർത്തിയാൽ സ്ത്രീശക്തീകരണം എങ്ങുമെത്തില്ല. കുടുംബശ്രീ വഴി നടപ്പാക്കേണ്ട കേന്ദ്രസർക്കാർ പദ്ധതികൾ നടപ്പിലാക്കാതെ സംസ്ഥാനസർക്കാരിന്റെതാക്കി മാറ്റി കേരളസർക്കാർ അട്ടിമറിയ്ക്കുകയാണ്.അത് കൊണ്ട് തന്നെ കുടുംബശ്രീ തിരഞ്ഞെടുപ്പിൽ രാക്ഷ്ട്രീയം കലർത്തി കുടുംബശ്രീയെ സിപി എമ്മിന്റെ പോക്ഷകസംഘടനയാക്കാൻ 
കുടുംബശ്രീ 
തിരഞ്ഞെടുപ്പിലൂടെ അട്ടിമറിയ്ക്കാൻ ശ്രമിക്കുന്നത് കൈയും കെട്ടി നോക്കിയിരിക്കാൻ കഴിയില്ല കുടുംബശ്രീ അംഗങ്ങളെ സംഘടിപ്പിച്ചു കൊണ്ട് രാക്ഷ്ട്രീയത്തിന് അതീതമായി മത്സര രംഗത്തുണ്ടാവുമെന്ന് മഹിളമോർച്ച ജില്ലാ പ്രസിഡന്റ്‌ ശാലിനി. കെ. രാജീവ് പറഞ്ഞു.

വിലകയറ്റത്താൽ ജനം വലയുമ്പോൾ സപ്ലൈകോ സൂപ്പർ മാർക്കറ്റുകളും മാവേലി സ്റ്റോറുകളും നോക്ക് കുത്തി


വിലകയറ്റത്താൽ ജനം വലയുമ്പോൾ 
സപ്ലൈകോ സൂപ്പർ മാർക്കറ്റുകളും മാവേലി സ്റ്റോറുകളും നോക്ക് കുത്തി 
  
കൊല്ലം : പൊതുവിപണിയിൽ ആവശ്യ സാധനങ്ങൾക്ക് വിലയുയരുമ്പോൾ സാധാരണക്കാരന് ആശ്രയമാകേണ്ട
സപ്ലൈകോ സൂപ്പർ മാർക്കറ്റുകളും മാവേലി സ്റ്റോറുകളും സാധനങ്ങലില്ലാതെ നോക്ക് കുത്തിയായി മാറുന്നു. ജില്ലയിലെ നൂറ് കണക്കിന്  സപ്ലൈകോ ഔട്ട്‌ലെറ്റുകൾ കാലിയായിട്ട് മാസം രണ്ടായി. പ്രധാന വ്യാപാരകേന്ദ്രങ്ങളിലുള്ള സപ്ലൈകോ സൂപ്പർമാർക്കറ്റുകളും ഗ്രാമങ്ങളിലടക്കം പ്രവർത്തിക്കുന്ന മാവേലിസ്റ്റോറുകളും നിത്യോപയോഗസാധനങ്ങളില്ലാതെ ഒഴിഞ്ഞുകിടക്കുകയാണ്.
സബ്സിഡിയിനങ്ങളും സബ്സിഡിയേതര ഇനങ്ങളുമായുള്ള ഭക്ഷ്യോത്പന്നങ്ങൾ ഇവിടെ ഇല്ലാതായതോടെ വിറ്റുവരവും കുത്തനെ ഇടിഞ്ഞതായി ഉദ്യോഗസ്ഥർ സാക്ഷ്യപ്പെടുത്തുന്നു.
പൊതുവിപണിയിൽ സർക്കാർ നിയന്ത്രണമില്ലാത്തത് മൂലം 
വിലക്കയറ്റം രൂക്ഷമായിരിക്കെ തന്നെ സപ്ലൈകോയും നോക്കികുത്തിയായതോടെ ജനങ്ങൾ ദുരിതത്തിലായി. പൊതുവിപണിയെക്കാൾ ശരാശരി 50 ശതമാനത്തോളം വിലക്കുറവിലാണ് അവശ്യ ഉത്‌പന്നങ്ങൾ സപ്ലൈകോ വഴി വിതരണം ചെയ്യുന്നത്. മുപ്പത്തിയഞോളം  ഭക്ഷ്യോത്‌പന്നങ്ങൾ പൊതുവിപണിയിലും കുറഞ്ഞ വിലയിൽ സപ്ലൈകോ നൽകിയിരുന്നു. വിവിധയിനം അരി, ചെറുപയർ, ഉഴുന്ന്, കടല, തുവരപ്പരിപ്പ്, വെളിച്ചെണ്ണ, വൻപയറ്, മുളക് തുടങ്ങിയ നിത്യോപയോഗസാധനങ്ങൾ ഇവിടങ്ങളിൽ പേരിനുപോലും എത്തുന്നില്ല. ജില്ലയിൽ 160ഓളം സപ്ലൈകോ ഔട്ട്‌ലറ്റുകൾ സാധാരണക്കാർക്ക് ആശ്വാസമെന്നോണം നിലവിലുണ്ട്.
കൊല്ലം കൊട്ടാരക്കര 
ഡിപ്പോകളിൽനിന്നാണ് ജില്ലയിലെ സപ്ലൈകോ ഔട്ട്‌ലറ്റുകളിലേക്ക് സാധനങ്ങൾ എത്തിക്കുന്നത്. എന്നാൽ ഇവിടെയെല്ലാം സ്റ്റോക്കില്ലാതെ കിടക്കുകയാണ്.കൊവിഡാനന്തരം ജനങ്ങൾ വിലക്കയറ്റത്തിൽ പൊറുതിമുട്ടുമ്പോൾ വലിയൊരു വിഭാഗം ജനങ്ങൾ സപ്ലൈകോ കേന്ദ്രങ്ങളെയാണ് ആശ്രയിച്ചിരുന്നത്. എന്നാൽ ഇവിടെ സാധനങ്ങളില്ലാതായതോടെ സാധാരണക്കാരുടെ പ്രതീക്ഷയും ദൈനംദിന ബജറ്റും താളംതെറ്റിയ അവസ്ഥയാണ്. ജില്ലയിലെ പ്രധാന കേന്ദ്രങ്ങളിലെ സൂപ്പർമാർക്കറ്റുകളിൽ ഒന്നരലക്ഷത്തിന് മുകളിൽ പ്രതിദിന വരവുണ്ടായിരുന്നത് ഇപ്പോൾ ആയിരങ്ങൾ മാത്രമാണ്. നവംബർ, സിസംബർ മാസങ്ങളിൽ സ്റ്റേഷനറി ഇനങ്ങളിൽ നടക്കുന്ന ചെറിയ വ്യാപാരം മാത്രമായി. സബ്സിസിഡി സാധനങ്ങൾക്കായി റേഷൻ കാർഡുമായി എത്തുന്ന ജനങ്ങൾ പലപ്പോഴും ജീവനക്കാരോട് പ്രതിഷേധം അറിയിക്കും. ദിവസവും സാധനം ഇല്ലാതെ മടങ്ങേണ്ടിവരുന്നവരുടെ പ്രതികരണത്തിൽ ജീവനക്കാർ പൊറുതിമുട്ടുന്നു. അടിയന്തിര സർക്കാർ ഇടപെടലിലൂടെ അവശ്യസാധനങ്ങൾ എത്തിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.

ധനു മാസത്തിലെ തിരുവാതിര; സ്ത്രീകളുടെ ഉത്സവം



ധനു മാസത്തിലെ തിരുവാതിര; സ്ത്രീകളുടെ ഉത്സവം

ധനു മാസത്തിലെ തിരുവാതിര. കേരളത്തിന്റെ പ്രധാന ഉത്സവങ്ങളിലൊന്ന്. മലയാളികളുടെ ആചാരങ്ങളും സംസ്കാരവുമായി ഇഴുകിച്ചേര്‍ന്ന തിരുവാതിര ആഘോഷങ്ങളില്‍ പ്രാധാന്യം മലയാളി മങ്കമാര്‍ക്കു തന്നെ. അതുകൊണ്ടു സ്ത്രീകളുടെ ഉത്സവമെന്നും പറയാം. എല്ലാ മാസവും തിരുവാതിര നാളുണ്ടെങ്കിലും ധനുമാസത്തിലെ തിരുവാതിരയ്ക്ക് പ്രത്യേകതകളേറെയാണ്. ധനുമാസത്തിലെ ശുക്ലപക്ഷത്തിലെ വെളുത്തവാവു ദിവസമാണ് തിരുവാതിര ആഘോഷങ്ങള്‍ നടക്കുക. ഉറക്കമൊഴിയല്‍, പാതിരാപ്പൂചുടല്‍, തുടിച്ചുകളി, തിരുവാതിരകളി, തിരുവാതിര പുഴുക്ക് തുടങ്ങിയവയാണ് തിരുവാതിര നാളിലെ പ്രധാന ചടങ്ങുകള്‍. പലയിടത്തും പത്തു ദിവസത്തെ വ്രതമാണ് നോല്‍ക്കുന്നത്.
മംഗല്യവതികളായ സ്ത്രീകളാണ് ചടങ്ങുകള്‍ ആരംഭിക്കുക. വീട്ടില്‍ പൂത്തിരുവാതിരക്കാരുണ്ടെങ്കില്‍ (വിവാഹം കഴിഞ്ഞ് ആദ്യത്തെ തിരുവാതിര ആഘോഷിക്കുന്ന സ്ത്രീകള്‍) അവരാകും ചടങ്ങുകള്‍ക്കു നേതൃത്വം നല്‍കേണ്ടത്.  തിരുവാതിരയെ സംബന്ധിച്ച് തലമുറകള്‍ കൈമാറി വന്ന ഐതിഹ്യങ്ങള്‍ അനവധിയാണ്. ദേവന്മാരുടെ ദേവനായ മഹാദേവന്റെ പിറന്നാളാണ് ധനുമാസത്തിലെ തിരുവാതിരയെന്നാണ് വിശ്വാസം. മഹാദേവനെ അതിയായി പ്രണയിച്ച ശ്രീ പാര്‍വതിയും ദേവനും തമ്മില്‍ വിവാഹം കഴിച്ചത് ഇതേ നാളിലാണ് എന്ന ഐതിഹ്യവും നിലനില്‍ക്കുന്നു.
മംഗല്യവതികളായ സ്ത്രീകള്‍ ഭര്‍ത്താവിന്റെ ആയുരാരോഗ്യത്തിനു വേണ്ടിയും കന്യകമാര്‍ നല്ല പങ്കാളിയെ കിട്ടാനുമാണ് വ്രതമനുഷ്ഠിക്കുന്നത്. അന്നേ ദിവസം ശ്രീ പാര്‍വതി പോലും വ്രതം അനുഷ്ഠിക്കുമെന്നും പറയപ്പെടുന്നു. തിരുവാതിര വ്രതം ആദ്യമായി നോറ്റതു ശ്രീകൃഷ്ണനെ ഭര്‍ത്താവായി കിട്ടാന്‍ ഗോപികമാരാണെന്നും വിശ്വാസമുണ്ട്.
ഉറക്കമൊഴിയുന്നതിനു പിന്നിലെ ഐതിഹ്യം
ദക്ഷരാജാവിന്റെ പുത്രിയായ സതീദേവി ശിവനെ വിവാഹം കഴിച്ചതില്‍ അദ്ദേഹത്തിനു താത്പര്യമുണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ അദ്ദേഹം നടത്തിയ യാഗത്തില്‍ മകളേയും ഭര്‍ത്താവിനേയും ക്ഷണിച്ചില്ല. എങ്കിലും സതീദേവിയുടെ ആഗ്രഹം മനസിലാക്കി ശിവന്‍ ദേവിയെ യാഗത്തിനു പോകാന്‍ അനുവദിച്ചു. യാഗത്തില്‍ ക്ഷണിക്കാതെ പോയാല്‍ അപമാനിക്കപ്പെട്ടേക്കാം എന്നു മുന്നറിയിപ്പ് നല്‍കിയാണ് ശിവന്‍ ദേവിയെ യാഗത്തിനു വിടുന്നത്.
അങ്ങനെ സംഭവിച്ചാല്‍ പിന്നൊരിക്കലും മടങ്ങിവരില്ലെന്നു പറഞ്ഞ് ദേവി യാഗത്തില്‍ പങ്കെടുക്കാന്‍ പോയി. എന്നാല്‍ യാഗസ്ഥലത്ത് ദക്ഷന്‍ ശിവനെ അപമാനിച്ചതു സഹിക്കാനാകാതെ സതീദേവി ദേഹത്യാഗം ചെയ്തു. പത്‌നിയെ നഷ്ടപ്പെട്ടതില്‍ ക്ഷുഭിതനായ ശിവന്‍ ഹിമാലയത്തില്‍ ചെന്നു തപസാരംഭിച്ചു. അവിടെ സതീദേവി ഹിമവാന്റെ മകള്‍ പാര്‍വതിയായി പുനര്‍ജനിക്കുകയും ശിവനെ മാത്രമേ വിവാഹം ചെയ്യൂ എന്ന് ദൃഢനിശ്ചയമെടുക്കുകയും ചെയ്തു. അതിനായി പാര്‍വതി തപസാരംഭിച്ചു.
ആ സമയത്ത് താരകാസുരന്‍ എന്ന അസുരന്റെ ചെയ്തികളില്‍ വലഞ്ഞ ദേവാദികള്‍ ബ്രഹ്മാവില്‍ അഭയം പ്രാപിച്ചു. ശിവനും പാര്‍വതിക്കും ജനിക്കുന്ന പുത്രന്‍ താരകാസുരനെ വധിച്ച് നിങ്ങളെ രക്ഷിക്കുമെന്ന് ബ്രഹ്മാവ് വരം നല്‍കി. ശിവന്റെ തപസു മുടക്കാനായി ശ്രമിക്കുന്ന കാമദേവനെ ശിവന്‍ തന്റെ തൃക്കണ്ണാല്‍ ഭസ്മമാക്കി. തന്റെ ഭര്‍ത്താവിനെ തിരികെ നല്‍കണമെന്ന ആവശ്യവുമായി കാമദേവന്റെ ഭാര്യ രതീദേവി ജലപാനം ഉപേക്ഷിച്ച് ശിവനെ തപസു ചെയ്തു. ഇതിന്റെ ഓര്‍മയ്ക്കായാണ് തിരുവാതിര നാളില്‍ നോയമ്പെടുക്കുന്നതെന്നാണ് വിശ്വാസം.

വ്രതാനുഷ്ഠാനം

തിരുവാതിര വ്രതം നോല്‍ക്കുന്ന സ്ത്രീകള്‍ അതിരാവിലെ കുളിച്ച് പുത്തന്‍ വസ്ത്രങ്ങളണിഞ്ഞ് വ്രതമാരംഭിക്കുന്നു. അവര്‍ കടുത്ത നോയമ്പോടുകൂടി ആചാരങ്ങള്‍ അനുഷ്ഠിക്കും. തിരുവാതിര നാളിന്റെ തുടക്കം മുതല്‍ അവസാനം വരെയാണ് വ്രതാനുഷ്ഠാനം. ദിവസം തുടങ്ങി അവസാനിക്കുന്നതു വരെ ഉറങ്ങാന്‍ പാടില്ല. അന്നേ ദിവസം സ്ത്രീകള്‍ അരിയാഹാരം പാടേ ഉപേക്ഷിക്കും. ചിലപ്പോള്‍ ഭക്ഷണം പൂര്‍ണമായി ഉപേക്ഷിക്കുന്നവരുമുണ്ട്. രാത്രിയില്‍ സ്ത്രീകള്‍ എട്ടുകൂട്ടം കിഴങ്ങു വര്‍ഗങ്ങള്‍ ചേര്‍ത്ത് പുഴുക്കുണ്ടാക്കും. “എട്ടങ്ങാടി ചുട്ടുതിന്നുക’ എന്നാണ് ഇതറിയപ്പെടുന്നത്. കൂവ കുറുക്കിയതും എട്ടങ്ങാടിയുമാണ് തിരുവാതിര നാളിലെ പ്രധാന വിഭവങ്ങള്‍.

തിരുവാതിരകളി

ആചാരങ്ങളിലും അനുഷ്ഠാനങ്ങളിലുമെല്ലാം മാറ്റങ്ങള്‍ സംഭവിച്ചുവെങ്കിലും ഇന്നും   തിരുവാതിരകളി പ്രധാന ഘടകമായിത്തന്നെ നിലനില്‍ക്കുന്നു.
അയ്യപ്പശ്ലോക നമസ്കാരങ്ങള്‍ക്കിടയിലും തിരുവാതിരയ്ക്ക് സായാഹ്ന ചട്ടങ്ങളാണ് പതിവ്. സെറ്റും മുണ്ടും ബ്ലൗസുമാണ് വേഷം. വാലിട്ടു കണ്ണെഴുതി നെറ്റിയില്‍ കുറിയണിഞ്ഞ് ഈറന്‍ മുടി അറ്റം കെട്ടി, തുളസിക്കതിര്‍ ചൂടി മങ്കമാരെത്തും. ഉള്ളത് നാടും നാരീശ്വരന്മാരും അറിയണമെന്നതാണ് ദിവ്യസങ്കല്പം. എല്ലാം മംഗളമായി ഭവിക്കാന്‍ പുലരിയിലും സന്ധ്യക്കും മരണാസ്ഥാവിന്റെ സന്നിധിയില്‍ ഒരു നെയ്ത്തിരികൂടി കത്തിച്ചുവയ്ക്കണം.
കുത്തുവിളക്കും പുഷ്പാലങ്കാരവുമിട്ട് വട്ടത്തിലാണ് കൈകൊട്ടിക്കളി. കുമ്മിയും, വഞ്ചിപ്പാട്ടുമൊക്കെ തിരുവാതിരയ്ക്ക് താളമാകും. സായാഹ്നവും സന്ധ്യകളുമാണ് ശ്രാവണര്‍ക്ക് അത്യുത്തമം. ധനുമാസത്തിലെ കോച്ചിവിറയ്ക്കുന്ന മഞ്ഞിലും സുമംഗലിമാര്‍ തിരുവാതിര നാളില്‍ അമ്പലത്തിലെ ആല്‍മരച്ചോട്ടില്‍ ഒന്നിച്ചുകൂടും. വെറ്റില മുറുക്കിനുമുണ്ട് തിരുവാതിര ദിനത്തില്‍ സ്ഥാനം. നേരം പുലരുമ്പോഴേക്കും നൂറ്റിയൊന്ന് വെറ്റില മുറുക്കണമെന്നാണ് മുത്തശ്ശിമാര്‍ പറയുന്നത്.

പൂത്തിരുവാതിര

പൂത്തിരുവാതിര പ്രത്യേക അനുഷ്ഠാനമാണ്. തെക്കും വടക്കും ഒരുപോലെ. സാദൃശ്യമല്ല; സമാസമം. വിവാഹം കഴിഞ്ഞ് ആദ്യത്തെ തിരുവാതിരയാണ് പൂത്തിരുവാതിര. വിവാഹ നിശ്ചയം കഴിഞ്ഞവരും നോമ്പുനോറ്റ് പ്രതിശ്രുത വരനുവേണ്ടി പ്രാര്‍ഥിക്കുന്നു. പൂര്‍ണ ചന്ദ്രന്‍ മാനത്തു തെളിഞ്ഞാല്‍ മനം നിറഞ്ഞു. സങ്കല്പ പൂജ്യം വന്നു വെള്ളവും ഭക്ഷണവും വായില്‍ വെച്ചു കൊടുക്കും.

പാതിരാപ്പൂചൂടല്‍

തിരുവാതിരനാള്‍ രാത്രിയിലാണ് പാതിരാപ്പൂചൂടല്‍ നടക്കുക. വ്രതം നോല്‍ക്കുന്ന സ്ത്രീകള്‍ തിരുവാതിരപ്പാട്ടുപാടി കൈകൊട്ടിക്കളിക്കും. ശേഷം ഇവര്‍ ഒന്നായി പാതിരാപ്പൂവ് തേടിയിറങ്ങും. അവ കൊണ്ടുവന്ന് ദശപുഷ്പങ്ങളും ചേര്‍ത്ത് ചൂടുകയും തിരുവാതിരയ്ക്ക് ചുവടു വയ്ക്കുകയും ചെയ്യും.
കാലം മുന്നോട്ടുപോയി, ജീവിതരീതികള്‍ മാറി മറിഞ്ഞു. കലോത്സവവേദികളില്‍ മാത്രമായി തിരുവാതിരകളി ഒതുങ്ങുമ്പോള്‍ അതിനു പിന്നിലെ സംസ്കാരവും പൈതൃകവും നാം കാത്തുസൂക്ഷിക്കാന്‍ ശ്രമിക്കണം.

ഐതിഹ്യം

തിരുവാതിര ആഘോഷവുമായി ബന്ധപ്പെട്ട്
പരമശിവനും ശ്രീപാർവതിയും തമ്മിൽ വിവാഹം നടന്ന തിരുനാൾ ആണ് ധനുമാസത്തിലെ തിരുവാതിര എന്നും ഐതിഹ്യം ഉണ്ട്.[അവലംബം ആവശ്യമാണ്]
ദക്ഷയാഗത്തിൽ ക്ഷണിക്കാതെ തന്നെ പോയ സതിയെ ദക്ഷൻ അപമാനിച്ചതിനാൽ സതി ദേഹത്യാഗം ചെയ്ത വിവരമറിഞ്ഞ് ക്രുദ്ധനും ദുഃഖിതനുമായ പരമേശ്വരൻ ദക്ഷനെക്കൊന്ന് പ്രതികാരം ചെയ്യുകയും അതിനുശേഷം ഹിമാലയത്തിൽ പോയി തപസനുഷ്ഠിക്കുകയും ചെയ്തു. സതിദേവി ‍പാർവതിയായി പുനർജനിച്ച്, ശ്രീപരമേശ്വരനെത്തന്നെ ഭർത്താവായി ലഭിക്കാൻ പിതാവിന്റെ അനുവാദത്തോടുകൂടി മഹാദേവനെ പൂജിക്കാനും തപസ്സു ചെയ്യാനും തുടങ്ങി. ഈ സമയത്ത്, താരകാസുരന്റെ ഉപദ്രവത്തിൽ നിന്നും ദേവന്മാരെ രക്ഷിക്കാൻ ശിവപുത്രന് മാത്രമേ സാധിക്കൂ എന്നതിനാൽ ദേവന്മാർ കാമദേവനോട് ശിവനേയും പാർവതിയേയും ഒന്നിപ്പിക്കാൻ അഭ്യർത്ഥിച്ചു. ആ അഭ്യർത്ഥന മാനിച്ച് കാമദേവൻ പുഷ്പബാണം അയക്കുകയും ശിവന്റെ യോഗനിദ്രക്ക് ഭംഗം വരുകയും ചെയ്തു. അതിന് കാരണക്കാരനായ കാമദേവനെ അദ്ദേഹം തൻറെ കോപാഗ്നിയിൽ ദഹിപ്പിക്കുകയും ചെയ്തു. ഭർത്താവിൻറെ വിയോഗത്താൽ ദുഃഖിതയായ കാമദേവൻറെ പത്നി രതീദേവി ഊണും ഉറക്കവുമില്ലാതെ വിലപിക്കുകയും ശ്രീപാർവ്വതി ദേവിയോട് പരാതിപ്പെടുകയും ചെയ്യുന്നു. രതീദേവിയുടെ വിലാപത്തിൽ ദുഖിതരായ ശ്രീപാർവതിയും ദേവസ്ത്രീകളും നോമ്പെടുത്ത് പരമശിവനെ പ്രാർത്ഥിക്കാൻ തുടങ്ങി. സർവ്വരുടേയും പ്രാർത്ഥനയിലും വ്രതാനുഷ്ഠാനങ്ങളിലും സംപ്രീതനായ ശ്രീപരമേശ്വരൻ കാമദേവനെ പുനർജീവിപ്പിച്ചു. അതൊരു മകയിരം നാളിൽ ആയിരുന്നു. തുടർന്ന് അദ്ദേഹം പാർവതീദേവിയിൽ അനുരക്തനാകുകയും ഭഗവതിയെ അർദ്ധാംഗിനിയായി സ്വീകരിക്കുകയും ചെയ്യുന്നു.
ശ്രീപരമേശ്വരനെ ഭർത്താവായി ലഭിച്ചതിൻറെ ആഹ്ലാദത്തിൽ പാർവതീ ദേവി വനത്തിൽ ആടിയും പാടിയും കളിച്ചും രസിച്ചും പഴങ്ങൾ ഭക്ഷിച്ചും കേശാലങ്കാരം ചെയ്തും തുടിച്ചും കുളിച്ചും നീരാടിയും വെറ്റില ചവച്ചും ഊഞ്ഞാലാടിയും ആനന്ദിച്ചതിൻറെ ഓർമ്മക്കായും അതിനെ അനുകരിച്ചുമാണ് മകയിരവും തിരുവാതിര നാളും ചേർന്ന രാവിരൽ തിരുവാതിര ആഘോഷിക്കുന്നതെന്നാണ് ഒരു ഐതിഹ്യം.
തന്റെ പരമഭക്തയായ യുവതിയുടെ ഭർത്താവ് അകാലത്തിൽ മരിച്ചത് അറിഞ്ഞ ശ്രീപാർവതി യുവതിയുടെ നിലവിളി കേട്ടു മനസ്സലിയുകയും, മൃത്യുഞ്ജയനായ ശ്രീപരമേശ്വരനോട് പരിഭവം പറയുകയും ചെയ്തു. എന്നാൽ ഇത് കർമഫലമാണെന്നു ശിവൻ പറയുകയും അതേത്തുടർന്ന് ഭഗവതി പിണങ്ങി കൈലാസം വിട്ടു പോകാൻ തുനിയുകയും ചെയ്തു. ഉടൻ തന്നെ മഹാദേവൻ യമനെ വിളിച്ചു യുവതിയുടെ ഭർത്താവിന്റെ ജീവൻ തിരികെ നൽകാൻ ആജ്ഞാപിക്കുകയും ചെയ്തു. തുടർന്ന് ദമ്പതികളെ ശിവപാർവ്വതിമാർ അനുഗ്രഹിക്കുന്നു. അന്ന് ഒരു ധനുമാസത്തിലെ തിരുവാതിരനാൾ ആയിരുന്നു. ഇതാണ് മറ്റൊരു ഐതിഹ്യം.
തിരുവാതിരവ്രതം ഇഷ്ടവിവാഹത്തിനും ദമ്പതികൾക്ക് ഉത്തമദാമ്പത്യത്തിനും വേണ്ടി ആണെങ്കിൽ മകയിരം നാളിലെ വ്രതം മക്കളുടെ ഐശ്വര്യത്തിനും പുണർതംവ്രതം സഹോദരങ്ങൾക്ക് വേണ്ടിയും ആകുന്നു. ഇങ്ങനെ കുടുംബാംഗങ്ങളുടെ ദീർഘായുസിനും ആപത്തിൽ രക്ഷക്കും വേണ്ടി ആണ് തിരുവാതിരവ്രതം നോൽക്കുന്നത് എന്നാണ് വിശ്വാസം. രേവതിനാൾ മുതലാണ് തിരുവാതിരവ്രതം ആരംഭിക്കുന്നത്. തിങ്കളാഴ്ച നോയമ്പും ഉത്തമദാമ്പത്യത്തിന് വേണ്ടിയുള്ള ശിവസന്നിധിയിൽ അർപ്പിക്കുന്ന സമാനമായ മറ്റൊരു വ്രതമാണ്.

പാഠമാകേണ്ട ആകാശദുരന്തം

പാഠമാകേണ്ട ആകാശദുരന്തം

ഭാരത മഹാരാജ്യത്തെ സ്‌നേഹിക്കുന്നവരെ അഗാധ ദുഃഖത്തിലാഴ്ത്തിക്കൊണ്ടാണ് 2021 ന്റെ പടിയിറക്കം. ഡിസംബര്‍ 8 ന് ഊട്ടിയ്ക്ക് സമീപം കുനൂരില്‍ ഉണ്ടായ ഹെലികോപ്റ്റര്‍ ദുരന്തത്തില്‍ ഭാരതത്തിന് നഷ്ടമായത് സംയുക്ത സേനാ മേധാവി ജനറല്‍ വിപിന്‍ റാവത്തും ഭാര്യ മധുലികയുമടക്കം 13 വീര സൈനികരെയാണ്. കുനൂരിലെ വെല്ലിങ്ടന്‍ ഡിഫന്‍സ് സ്റ്റാഫ് കോളേജിലെ പരിപാടിയില്‍ പങ്കെടുക്കാനുള്ള യാത്രക്കിടെ പ്രതികൂല കാലാവസ്ഥയില്‍ പെട്ട് കോപ്റ്റര്‍ തകര്‍ന്നു എന്നാണ് അപകടത്തെക്കുറിച്ചുള്ള പ്രാഥമിക നിഗമനം. രാഷ്ട്രപതിയും പ്രധാനമന്ത്രിയുമടക്കം രാജ്യത്തെ അതിവിശിഷ്ട വ്യക്തികള്‍ സഞ്ചരിക്കുന്ന ഹെലികോപ്റ്റര്‍ തകര്‍ന്നുവീണു എന്നത് ലളിതമായി കാണേണ്ട ഒന്നല്ല. സൈന്യവും ഭരണകര്‍ത്താക്കളും ആ ഗൗരവം ഉള്‍ക്കൊണ്ടുകൊണ്ടുള്ള അന്വേഷണത്തിനാണ് ഉത്തരവിട്ടിരിക്കുന്നത്. അപകടത്തിന്റെ കാരണങ്ങളെ സംബന്ധിച്ച് പ്രാഥമിക വിവരങ്ങള്‍ നല്‍കാന്‍ കഴിയുന്ന ബ്ലാക്ക്‌ബോക്‌സ് അടക്കമുള്ള ഉപകരണങ്ങള്‍ ഇതിനോടകം കണ്ടെടുക്കപ്പെട്ടിട്ടുണ്ട്. ആകാശ വാഹനങ്ങളെ സംബന്ധിച്ച് സുരക്ഷാ ക്രമീകരണങ്ങള്‍ക്കെല്ലാം പരിമിതികള്‍ ഉണ്ട്.എന്നാല്‍ സാധാരണ യാത്രാ വിമാനങ്ങളെക്കാള്‍ എത്രയോ മുന്‍കരുതല്‍ മാനദണ്ഡങ്ങള്‍ പാലിക്കുന്നവയാണ് പ്രമുഖ വ്യക്തികള്‍ സഞ്ചരിക്കുന്ന കോപ്റ്ററുകളും വിമാനങ്ങളുമൊക്കെ. ആ സുരക്ഷാ മാനദണ്ഡങ്ങളൊക്കെ ഇവിടെ പാലിക്കപ്പെട്ടിട്ടുണ്ടോ എന്ന് നിശ്ചയമായും അന്വേഷിക്കേണ്ടതുണ്ട്. ‘മി 17 വി 5’-, എന്ന ഇരട്ട എഞ്ചിനുള്ള റഷ്യന്‍ നിര്‍മ്മിത ഹെലികോപ്റ്റര്‍ താരതമ്യേന വിശ്വസ്ത വാഹനമായാണ് കണക്കാക്കുന്നത്. സാങ്കേതിക തകരാറാണ് അപകട കാരണമെങ്കില്‍ നിശ്ചയമായും പുനര്‍വിചിന്തനത്തിന് തയ്യാറാവേണ്ടതുണ്ട്.

കാല്‍ കോടി വരുന്ന ഭാരത സൈന്യത്തിന്റെ പ്രഥമ സംയുക്തസേനാ മേധാവി എന്നതിനപ്പുറം പ്രാധാന്യമുണ്ടായിരുന്നു ജനറല്‍ വിപിന്‍ റാവത്തിന്റെ ജീവിതത്തിന്. അപ്രതീക്ഷിതമായി ഭാരതത്തിനു മേല്‍ അടിച്ചേല്‍പ്പിക്കപ്പെട്ട കാര്‍ഗില്‍ യുദ്ധം ഭാരതത്തെ പല കാര്യങ്ങളിലും മാറി ചിന്തിക്കാന്‍ പ്രേരിപ്പിച്ചു. മഞ്ഞുമലയിലായിരുന്നു യുദ്ധം നടന്നിരുന്നതെങ്കിലും തന്ത്രപരമായ നീക്കങ്ങളില്‍ കര-നാവിക-വ്യോമ സേനകളുടെ കൂട്ടായ പരിശ്രമങ്ങള്‍ വേണ്ടിയിരുന്നു. എന്നാല്‍ ഇവയുടെ ഏകോപനമില്ലായ്മ യുദ്ധത്തിന്റെ ആദ്യ ഘട്ടങ്ങളില്‍ പല പ്രയാസങ്ങളും ഉണ്ടാക്കി എന്ന അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സംയുക്ത സൈനിക മേധാവി എന്ന ആശയം ഉരുത്തിരിഞ്ഞു വന്നത്. എന്നാല്‍ തീരുമാനം നടപ്പിലാകാന്‍ നരേന്ദ്ര മോദി അധികാരത്തില്‍ വരേണ്ടി വന്നു. അംഗസംഖ്യ കൊണ്ട് ലോകത്തിലെ തന്നെ ഏറ്റവും വലിയ രണ്ടാമത്തെ കരസേനയായ ഭാരതത്തിന്റെ കരസേനാ മേധാവി ആയിരിക്കുക എന്നത് നിസ്സാര കാര്യമല്ല. നിരവധി പോരാട്ടങ്ങള്‍ക്ക് വിജയകരമായ നേതൃത്വം വഹിച്ചിട്ടുള്ള വിപിന്‍ റാവത്തിനെ തന്നെ സംയുക്ത സൈനിക മേധാവി ആക്കുന്നതില്‍ കേന്ദ്ര സര്‍ക്കാരിന് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല. ഭാരത സേനയുടെ അടിമുടിയുള്ള നവീകരണത്തിന് നേതൃത്വം കൊടുത്തു കൊണ്ടിരിക്കുമ്പോഴാണ് അകാലത്തില്‍ വിധി കോപ്റ്റര്‍ അപകടത്തിന്റെ രൂപത്തില്‍ അദ്ദേഹത്തെ നമ്മില്‍ നിന്നും തട്ടിയെടുത്തത്. ചൈനയും പാകിസ്ഥാനും അഫ്ഗാനിസ്ഥാനും അതിര്‍ത്തിക്കപ്പുറത്തു നിന്നും ഭാരതത്തെ ദുര്‍ബ്ബലപ്പെടുത്താന്‍ ശ്രമിക്കുന്ന ഇക്കാലത്ത് റാവത്തിന്റെ വിയോഗം ദേശസ്‌നേഹികള്‍ക്ക് തീരാനഷ്ടം തന്നെയാണ്.
ഭാരതത്തിന്റെ അന്നമുണ്ട് ജനാധിപത്യത്തിന്റെ സൗകര്യങ്ങളില്‍ പുളച്ച് ജീവിച്ച് ശത്രുരാജ്യങ്ങള്‍ക്കു വേണ്ടി പതിയിരുന്നു പണിയെടുക്കുന്ന ജിഹാദി-കമ്മ്യൂണിസ്റ്റ് ഭീകരവാദികള്‍ റാവത്തിന്റെ അപകട മരണത്തില്‍ അവര്‍ക്കുണ്ടായ സന്തോഷം മറച്ചു വച്ചതേ ഇല്ല. സാമൂഹ്യ മാധ്യമങ്ങളില്‍ ചിരിച്ചിത്രങ്ങളും രാജ്യ വിരുദ്ധ കമന്റുകളും വാരി വിതറി അവര്‍ ആഘോഷിച്ചു. ഇത്തരം സൈബര്‍ ആഘോഷം നടത്തിയതിലേറെപ്പേരും മലയാളികളായിരുന്നു എന്നത് ശ്രദ്ധേയം. കാരണം ദേശദ്രോഹികള്‍ക്ക് പിന്തുണ നല്‍കുന്ന ഭാരതത്തിലെ ഏക സംസ്ഥാന സര്‍ക്കാരാണ് കേരളത്തിലെ കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ എന്ന് പലവട്ടം തെളിയിക്കപ്പെട്ടു കഴിഞ്ഞതാണ്. സംയുക്തസേനാ മേധാവിയുടെ അപകട മരണത്തെ അപഹസിച്ച് കൊണ്ട് സാമൂഹ്യമാധ്യമങ്ങളില്‍ പോസ്റ്റ് ഇട്ടവരില്‍ സര്‍ക്കാര്‍ പ്ലീഡര്‍ അഡ്വ.രശ്മിത രാമചന്ദ്രന്‍ മുന്നില്‍ നില്‍ക്കുന്നു എന്നിടത്താണ് കേരളത്തില്‍ നടക്കുന്ന ഭാരതവിരുദ്ധ പ്രചരണത്തിന്റെ ഔദ്യോഗിക മുഖം മറനീക്കുന്നത്. പൗരത്വ നിയമ പ്രക്ഷോഭത്തെ സംയുക്തസേനാ മേധാവി പിന്‍തുണച്ചില്ല, കാശ്മീര്‍ ഭീകരര്‍ക്ക് അനുകൂലമായ നിലപാട് കൈക്കൊണ്ടില്ല എന്നതൊക്കെയാണ് വിപിന്‍ റാവത്തിന്റെ അയോഗ്യതയായി അഡ്വ.രശ്മിത രാമചന്ദ്രന്‍ കണ്ടെത്തുന്നത്. മതഭീകരവാദികളില്‍ നിന്നും അച്ചാരം പറ്റി രാജ്യ വിരുദ്ധത ഛര്‍ദ്ദിക്കുന്നവര്‍ക്കെതിരെ കേരള സര്‍ക്കാര്‍ ചെറുവിരലനക്കില്ല എന്നറിയുന്നതു കൊണ്ടാവാം ഇത്രയേറെ മുസ്ലീം കമ്മ്യൂണിസ്റ്റ് ഭീകരവാദികള്‍ റാവത്തിനെതിരെയും ഭാരത സൈന്യത്തിനെതിരെയും സാമൂഹ്യ മാധ്യമങ്ങളില്‍ അവരുടെ ചിന്താമലം വിസര്‍ജ്ജിക്കുന്നത്. കാശ്മീര്‍ ഭീകരവാദികളുടെ ക്ഷേമം ഉറപ്പാക്കാന്‍ അവരുടെ വീട്ടുപടിക്കല്‍ കാത്തുകെട്ടി കിടന്ന പാരമ്പര്യമുള്ള കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതാക്കളൊന്നും ജനറല്‍ വിപിന്‍ റാവത്തിന്റെ അന്ത്യയാത്രയില്‍ ആദരാഞ്ജലി അര്‍പ്പിക്കാന്‍ എത്തിയില്ല എന്നതില്‍ നിന്നുതന്നെ അവരുടെ ഭാരത വിരുദ്ധ വികാരം എത്രമാത്രമുണ്ടെന്ന് വ്യക്തമാണ്.

Monday, 13 December 2021

കോൺഗ്രസുകാർക്കെതിരായ തീവ്രവാദബന്ധ ആരോപണം; നേരിട്ട് ഇടപെട്ട് മുഖ്യമന്ത്രി, സി.ഐ അവധിയില്‍ പ്രവേശിച്ചു

കോൺഗ്രസുകാർക്കെതിരായ തീവ്രവാദബന്ധ ആരോപണം; നേരിട്ട് ഇടപെട്ട് മുഖ്യമന്ത്രി, സി.ഐ അവധിയില്‍ പ്രവേശിച്ചു


false allegation of terrorism links against Youth Congress workers പിണറായി വിജയന്‍

ആലുവ ഗസ്റ്റ് ഹൗസിൽ വിളിച്ചുവരുത്തിയാണ് മുഖ്യമന്ത്രി വിശദീകരണം തേടിയത്. സംഭവത്തിൽ കേസ് ഫയലുകൾ മുഖ്യമന്ത്രി പരിശോധിക്കുകയും ചെയ്തു. കേസ് അന്വേഷിച്ച സ്പെഷ്യൽ ബ്രാഞ്ച് എസ്.പിയെയും ഡി.വൈ.എസ്.പിയെയും മുഖ്യമന്ത്രി വിളിപ്പിക്കുകയും വിശദീകരണം ചോദിക്കുകയും ചെയ്തിട്ടുണ്ട്.

ഇതിന് പിന്നാലെ ആലുവ സി.ഐ. സൈജു പോൾ അവധിയിൽ പ്രവേശിച്ചു. സംഭവത്തിൽ കസ്റ്റഡി റിപ്പോർട്ട് തയ്യാറാക്കിയതിൽ മേൽനോട്ടം വഹിക്കുന്നതിൽ സി.ഐക്ക് വീഴ്ച സംഭവിച്ചു എന്ന് നേരത്തെ തന്നെ കണ്ടെത്തിയിരുന്നു. ഇക്കാര്യത്തിൽ റൂറൽ എസ് പി തന്നെ നേരത്തെ വിശദീകരണം ചോദിക്കുകയും ചെയ്തിരുന്നു. എന്നാൽ അവധിയിൽ പ്രവേശിച്ചിരിക്കുന്നത് ആരോഗ്യകാരണത്താലാണെന്നും കേസുമായി ബന്ധപ്പെട്ടല്ലെന്നുമാണ് പോലീസുകാർ നൽകുന്ന വിവരം.

മൊഫിയയുടെ ആത്മഹത്യയിൽ സി.ഐക്ക് ഉത്തരവാദിത്വമുണ്ടെന്ന് ആരോപിച്ച് സമരംചെയ്ത കോൺഗ്രസ് പ്രവർത്തകരുടെ കസ്റ്റഡി റിപ്പോർട്ടിലാണ് പോലീസ് തീവ്രവാദ ബന്ധം ആരോപിച്ചത്. ഇത് വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. തുടർന്ന് ആലുവ എംഎൽഎ അൻവർ സാദത്ത് ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നൽകുകയും ചെയ്തിരുന്നു. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം ഡിജിപി വിശദീകരണം തേടുകയും രണ്ട് പോലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യുകയും ചെയ്തിരുന്നു.

കേരള. സർക്കാർ ആവീഷ്കരിച്ചു നടപ്പാക്കുന്ന കെ റെയില്‍ പദ്ധതി കൊല്ലംജില്ലയുടെ ജൈവ വൈവിധ്യത്തെ തകർക്കുക വഴി പാരിസ്ഥിതിക ദുരന്തം വിളിച്ചു വരുത്തും.

കൊല്ലം: കേരള. സർക്കാർ ആവീഷ്കരിച്ചു നടപ്പാക്കുന്ന 
കെ റെയില്‍ പദ്ധതി കൊല്ലംജില്ലയുടെ 
ജൈവ വൈവിധ്യത്തെ തകർക്കുക വഴി 
പാരിസ്ഥിതിക ദുരന്തം വിളിച്ചു വരുത്തും.
ജില്ലയിലെ വിസ്തൃതമായ തണ്ണീര്‍ത്തടങ്ങളും  ജലാശയങ്ങളും ജനസാന്ദ്രതയേറിയ വാസമേഖലകളും നെല്‍പാടങ്ങളും കെട്ടിട സമുച്ചയങ്ങളും
കല്ലുവാതുക്കൽ പഞ്ചായത്തിലെ 
വേളമാനൂരിലെ ജൈവവൈവിദ്യമാർന്ന കുന്നുകളും വയലേലകളും 
ഉള്‍പ്പെടുന്ന നൂറ് കണക്കിന് ഹെക്ടര്‍ ഭൂമിയാണ്  ഇതിന് വേണ്ടി സർക്കാർ ഏറ്റെടുക്കുന്നത്.ഇത് ഗുരുതര പരിസ്തിതിക പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് പരിസ്ഥിതി പ്രവർത്തകർ നടത്തിയ പഠനങ്ങൾ സൂചിപ്പിക്കുന്നു.
ജില്ലയിൽ പദ്ധതിയുടെ കല്ലിടീൽ പകുതി പോലും പിന്നീടുന്നതിന് മുൻപ് ശക്തമായ ജനകീയ പ്രഷോഭമാണ് രൂപം കൊള്ളുന്നത്. ഇതെല്ലാം അവഗണിച്ചു കൊണ്ട്  തങ്ങളുടെ ഫ്‌ളാഗ് ഷിപ്പ് പ്രൊജക്ടായ സില്‍വര്‍ ലൈന്‍ സെമി ഹൈസ്പീഡ് റെയില്‍വേ പദ്ധതിയുമായി മുന്നോട്ടുപോകുകയാണ് പിണറായി വിജയന്റെ നേതൃത്വത്തിലുള്ള എല്‍ഡിഎഫ് സര്‍ക്കാര്‍.
63,941 കോടി രൂപ ചെലവ് കണക്കാക്കപ്പെടുന്ന ഈ പദ്ധതി കൊല്ലം ജില്ലയുടെ  പാരിസ്ഥിതികവും സാമൂഹികവും സാമ്പത്തികവുമായ ആശങ്കകള്‍ ഉയര്‍ത്തുന്നു.
സംസ്ഥാനത്ത് ഒരു അതിവേഗ ഗതാഗത സംവിധാനം ആവശ്യമാണെന്ന് അഭിപ്രായപ്പെടുന്നവര്‍ പോലും പദ്ധതിയേക്കുറിച്ച് ഈ പദ്ധതിയിൽ 
ഉത്കണ്ഠ പ്രകടിപ്പിക്കുന്നുണ്ട്.
വന്‍തോതിലുള്ള പാരിസ്ഥിതിക-ജനവാസമാറ്റത്തിലേക്ക് ഈ പദ്ധതി നയിക്കുമെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു.ജില്ലയിലെ പരിസ്ഥിതി ലോലപ്രാദേശങ്ങൾ വഴിയാണ് കെ. റെയിൽ കടന്ന് പോകുന്നത് അത് കൊണ്ട് തന്നെ 
 കണക്ക് കൂട്ടാന്‍ പറ്റാത്തത്ര വലിയ വിപത്തിലേക്കാകും കെ.റെയിൽ പദ്ധതി കൊണ്ടുചെന്നെത്തിക്കുക

@ കെ റെയിൽ പദ്ധതി വഴി വൻ 
കുടിയൊഴിക്കലിലേക്ക് എത്തിക്കും 

ജില്ലയിലെ ചെറുതും വലുതുമായ നൂറ് കണക്കിന് വീടുകൾ പൂർണ്ണമായും ഭാഗികമായും ഇല്ലാതാകും ചിലർക്ക് വീടും വസ്തുവും തന്നെ പൂർണ്ണമായും നഷ്ടമാകും. വേളമാനൂർ അംമ്പേദ്കർ കോളനിയിലെ നിർദ്ധനരായ മൂന്ന് കുടുംബങ്ങളുടെ വീടുകൾ പൂർണ്ണമായും പോകുമ്പോൾ ഇവർക്ക് സർക്കാർ വക ആനുകൂല്യങ്ങൾ ഒന്നും തന്നെ ലഭിക്കുകയില്ല. ഇത് പോലെ നൂറ് കണക്കിന് കുടുംബങ്ങൾ വീടും വസ്തുവും ഉപേക്ഷിച്ചു പോകേണ്ടി വരും ജനസാന്ദ്രത കൂടിയ കൊല്ലം ജില്ലയിൽ വന്‍ തോതിലുള്ള ഒരു കുടിയൊഴിക്കലിലേക്ക് ഇത് എത്തിക്കുമെന്ന് ചൂണ്ടിക്കാട്ടുന്നു.
ഇതെല്ലാം കണ്ട് കൊണ്ട് തന്നെ റീയൽ എസ്റ്റേറ്റ് മാഫിയ രംഗതെത്തിയിട്ടുണ്ട്.

@ മീനാട് വില്ലേജിലെ 
ജൈവ വൈവിധ്യ പൈതൃക മേഖലയായ കുളമുടി തോട് തന്നെ 
ഉദാഹരണമായെടുക്കാം.ചാത്തന്നൂർ പഞ്ചായത്തിലെ പ്രധാന ജലസ്രോതസാണ് ഇത് ഇ പദ്ധതി ഇ തോടിന്റെ മധ്യഭാഗത്ത് കൂടി താഴം ഏലായെ പൂർണ്ണമായും ഇല്ലാതാക്കിയാണ് കടന്ന് പോകുന്നത് 
ഇ തോട് ഇപ്പോൾ തന്നെ കൈയ്യേറ്റം മൂലം ഇല്ലാതായി വരികയാണ് കെ റെയിൽ പദ്ധതി കൂടി വരുന്നതോടെ പൂർണ്ണമായും ഇല്ലാതാകും 
ഇത്തിക്കരയാറിനാൽ 
ചുറ്റപ്പെട്ടുകിടക്കുന്ന മീനാട് വില്ലേജിന്റെ പരിസ്ഥിതിയ്ക്ക് ഏൽക്കുന്ന പ്രഹരമാണ് കെ റെയിൽ പദ്ധതി.

@ ജില്ലാ അതിർത്തിയായ 
കല്ലുവാതുക്കൽ പഞ്ചായത്തിലെ 
നെട്ടയത്ത് കൂടി കൊല്ലം ജില്ലയിലേക്ക് പ്രവേശിക്കുന്ന കെ. റെയിൽ കല്ലുവാതുക്കൽ പഞ്ചായത്തിലെ പാരിപ്പള്ളി കല്ലുവാതുക്കൽ വില്ലേജുകളിലെ 
മലയോരമേഖലയിലൂടെയാണ് കടന്ന് പോകുന്നത്. വേളമാനൂർ കുളങ്ങളും തടാകങ്ങളും തണ്ണീര്‍ത്തടങ്ങളും കൊണ്ട് സമ്പന്നമായ  ഗ്രാമമാണ് വേളമാനൂരിലെ കുന്നുകൾ അപൂർവ്വയിനം സസ്യങ്ങളുടേയും, ചിത്രശലഭങ്ങളുടേയും,  പക്ഷികളുടേയും,  തുമ്പികളുടേയും ആവാസസ്ഥലമാണ്,
ഉരഗ വര്‍ഗത്തില്‍ പെട്ട സ്പീഷിസുകള്‍ക്കും അപൂര്‍വ്വയിനത്തില്‍പെട്ടതും വംശനാശം നേരിടുന്നതുമായ  ഉഭയജീവികള്‍ക്കും  പാര്‍പ്പിടമാണ് 
 അതീവ പരിസ്ഥിതി ലോല പ്രദേശമായ
 പരന്നുകിടക്കുന്ന വയലേലകളും കൃഷിയിടങ്ങളിലൂടെയാണ് ഇ പദ്ധതി കടന്ന് പോകുന്നത്.

@ സിൽവർ ലൈൻ ഒരു വെള്ളാന

ഈ പദ്ധതി കടന്നുപോയാല്‍ 
കൊല്ലം ജില്ലയുടെ 
പാരിസ്ഥിതിക, സാമൂഹിക, സാമ്പത്തിക സന്തുലിതാവസ്ഥ താറുമാറാകുമെന്ന് വിദഗ്ധര്‍ നിരീക്ഷിക്കുന്നു.
തിരുവനന്തപുരത്ത് ആരംഭിക്കുന്ന സില്‍വര്‍ ലൈന്‍ സംവിധാനത്തിന് കൊല്ലംമുഖത്തലയാണ് സ്റ്റേഷൻ ഉള്ളത്.
തറനിരപ്പില്‍ തന്നെയാണ് മുഖത്തല സ്റ്റേഷൻ 
നിലവിലുള്ള റെയില്‍വേ സംവിധാനത്തിലൂടെ കൊല്ലത്ത് നിന്നും 
 കാസര്‍കോട് എത്താന്‍ പതിനൊന്നര മണിക്കൂര്‍ എടുക്കുമ്പോള്‍, പുതിയ ഗതാഗത മാര്‍ഗം യാത്രാദൈര്‍ഘ്യം മൂന്നിലൊന്നാക്കിച്ചുരുക്കി, നാല് മണിക്കൂറാക്കിതരുമെന്ന് സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നു.
പാരിസ്ഥിതികവും സാമൂഹികവും സാമ്പത്തികവുമായ ആശങ്കകളിലേക്കാണ് പദ്ധതി കൊണ്ട് ചെന്ന് എത്തിക്കുകയെന്ന് വിദഗ്ദർ ചൂണ്ടികാട്ടുന്നു.
നിലവിലെ റെയില്‍പാതയോട് സമാന്തരമായാകും സില്‍വര്‍ നിര്‍മ്മിക്കുകയെന്നാണ് സര്‍ക്കാര്‍ ആദ്യം പറഞ്ഞിരുന്നത്. പക്ഷെ, ഇപ്പോഴത്തെ ക്രമീകരണം നോക്കിയാല്‍ പലയിടങ്ങളിലും നിലവിലുള്ള ട്രാക്കില്‍ നിന്നും  കിലോമീറ്ററുകൾ വരെ അകലെയാണ് പുതിയ ലൈന്‍. അത് കൊണ്ട് തന്നെ 
വന്‍തോതിലുളള ഭൂമി ഏറ്റെടുക്കലിലേക്കാണ് ഇത് നയിക്കുന്നത് അതാണ് ഇപ്പോൾ കണ്ട് കൊണ്ടിരിക്കുന്നത്.
വലിയ വളവുകളും തിരിവുകളും ഒഴിവാക്കാനും വഴി നേര്‍രേഖയിലാക്കാനും വേണ്ടിയാണ് രൂപരേഖയില്‍ മാറ്റം വരുത്തിയതെന്ന് 
സർക്കാർ പറയുന്നു.
എന്നാല്‍ പദ്ധതി ഏകപക്ഷീയമായി നടപ്പിലാക്കുന്നതിനെതിരെ ശക്തമായ പ്രഷോഭമാണ് ഉയരുന്നത്.
ജില്ലയിൽ പദ്ധതിയ്ക്ക് വേണ്ടി കൃത്യമായ ശാസ്ത്രീയ, സാങ്കേതിക, സാമൂഹിക, സാമ്പത്തിക അഘാത പഠനങ്ങള്‍ ഇതുവരെ നടത്തിയിട്ടില്ലെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. 
പരിസ്ഥിതി പ്രവര്‍ത്തകർ പറയുന്നതിങ്ങനെയാണ് 
" തണ്ണീര്‍ത്തടങ്ങളേയും നദികളേയും നെല്‍വയലുകളേയും തടാകങ്ങളേയും മുറിച്ചുകൊണ്ട് കടന്നുപോകുന്നതിനാല്‍ പദ്ധതിയ്ക്ക് വലിയ തോതില്‍ ഭൂമിയേറ്റെടുക്കല്‍ വേണ്ടിവരും. പ്രൊജക്ടിന്റെ ഭാഗമായുള്ള അനേകം പാലങ്ങള്‍ക്ക് മാത്രം വലിയ തോതില്‍ കരിങ്കല്ലും മണലും മണ്ണും ആവശ്യമായി വരും.ജില്ലയിലെ എല്ലാ കരിങ്കല്‍ ക്വാറികളും കിഴക്കൻ മേഖലയിലാണ് ഇ പദ്ധതിയ്ക്ക് വേണ്ടി ആ പാറ മലകൾ എല്ലാം സർക്കാർ ഉപയോഗിക്കും 
വന്‍തുക ചെലവാകുന്ന ഈ പദ്ധതിയുടെ പാരിസ്ഥിതിക, സാമൂഹിക, സാമ്പത്തിക ആഘാതങ്ങള്‍ ഇത് മാത്രം iപരിശോധിച്ചാല്‍ മനസിലാകും അത് കൊണ്ട് തന്നെ 
സില്‍വര്‍ ലൈന്‍ ഒരു വെള്ളാനയാണ്.’

@ കൊല്ലം സഹകരണ സ്പിന്നിംഗ് മിൽ ഇല്ലാതാകും
തകർച്ചയുടെ വക്കിൽ നിൽക്കുന്ന കൊല്ലം സഹകരണ സ്പിന്നിംഗ് മിൽ ഇ പദ്ധതി വരുന്നതോടെ ഇല്ലാതാകും സ്പിന്നിംഗ് മിൽ കെട്ടിടത്തിന്റെ മധ്യഭാഗത്ത് കൂടിയാണ് നിർദ്ധിഷ്ട കെ. റെയിൽ കടന്ന് പോകുന്നത് നിലവിൽ ദേശീയപാതയ്ക്ക് സ്ഥലമെടുക്കുമ്പോൾ തന്നെ ഇരുപത് സെന്റോളം ഭൂമി പോകുന്നതിന് പിന്നാലെയാണ് മില്ലിനെ നെടുകെ പിളർത്തി കൊണ്ട് കെ റെയിൽ കൂടി വരുന്നത് സ്പിന്നിംഗ് മില്ലിന് മുന്നിലൂടെ ദേശീയപാത മറികടന്നാണ് കെ റെയിൽ യു ആകൃയിൽ തിരിച്ചു മൈലക്കാട് വന്ന് ദേശീയപാത മറികടന്ന് മുഖത്തലയിലേക്ക് പോകുന്നത്. തിരുവനന്തപുരം അതിർത്തി പങ്കിടുന്ന 
നെട്ടയത്ത് നിന്നും നേരെ മുഖത്തലയിലേക്ക് പോകുന്നതിന് പകരം എന്തിനാണ് ആശാസ്ത്രിയ രീതിയിൽ രണ്ട് വട്ടം ദേശിയ പാത മറികടന്ന് ജനങ്ങളെ ബുദ്ധിമുട്ടിയ്ക്കുന്നത്  എന്നാണ് ജനങ്ങളുടെ ചോദ്യം.

@ മൺ മറയുന്ന ശിവഭഗവാനും ശിവപ്രിയയും
കൊല്ലം തിരുവനന്തപുരം ദേശീയപാതയിൽ തലയുയത്തി നിൽക്കുന്ന പടുകൂറ്റൻ ശിവപ്രതിമയും അതിനോട് ചേർന്നുള്ള പ്രശസ്ത ആയുർവേദ ആശുപത്രിയായ ശിവപ്രിയയും. പ്രശസ്ത ആയുർവേധ ഡോക്ടറായ ഡോ. കെ. വി. സാബുവിന്റെ നിയന്ത്രണത്തിലുള്ള ഇ ആതുരാലയം പൂർണ്ണമായും കെ. റെയിൽ പ്രാവർത്തികമായാൽ ഇല്ലാതാകും.

@ സർക്കാർ ഇ പദ്ധതിയിൽ നിന്നും പിന്തിരിയണം - ബിജെപി 
 ‘സര്‍ക്കാര്‍ ഈ പദ്ധതിയില്‍ നിന്ന് പിന്തിരിയുക തന്നെയാണ് വേണ്ടത്. ചെറിയ നേട്ടങ്ങള്‍ മാത്രം തരുന്ന വമ്പന്‍ പ്രൊജക്ടുകള്‍ സൃഷ്ടിക്കുന്ന പരിസ്ഥിതിനാശവും, കാലാവസ്ഥാവ്യതിയാനവും ചേര്‍ന്ന് വലിയദുരിതമാണ് സംസ്ഥാനത്ത് സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്. ഇടതടവില്ലാതെ ഇതനുഭവിക്കുന്ന ജനങ്ങളോട് സര്‍ക്കാര്‍ പ്രതിബദ്ധത തെളിയിക്കണം.’ (ബി. ബി. ഗോപകുമാർ, ബി ജെ പി ജില്ലാ പ്രസിഡന്റ്‌)

Saturday, 11 December 2021

പ്രതിപക്ഷ ആരോപണം ശരിയായി; ഏറ്റവുമധികം കോവിഡ് മരണം സംഭവിച്ച രണ്ടാമത്തെ സംസ്ഥാനമായി കേരളം

കേരളത്തിൽ കോവിഡ് ബാധിച്ചവരുടെയും അതിനെ തുടർന്ന് മരിച്ചവരുടെയും അനുപാതമായ കേസ് ഫാറ്റിലിറ്റി നിരക്ക് ( സി.എഫ്.ആർ) ഇതോടെ 0.81 ശതമാനമായി ഉയർന്നു. ആറുമാസം മുമ്പ് 0.41 ശതമാനമായിരുന്നു കേരളത്തിന്റെ സിഎഫ്ആർ. കേരളത്തിൽ 51 ലക്ഷം ആളുകൾക്കാണ് കോവിഡ് ബാധിച്ചത്. അതിൽ ഇതുവരെ സ്ഥിരീകരിച്ച കണക്കുകൾ പ്രകാരം 42579 പേർ മരിക്കുകയും ചെയ്തു. ഇതോടെ മഹാരാഷ്ട്ര കഴിഞ്ഞാൽ ഏറ്റവും കൂടുതൽ മരണനിരക്കുള്ള സംസ്ഥാനമായി കേരളം. 1.41 ലക്ഷം ആളുകളാണ് മഹാരാഷ്ട്രയിൽ മരിച്ചത്. 2.13 ശതമാനമാണ് സി.എഫ്.ആർ. കേരളത്തെ അപേക്ഷിച്ച് വലിയ സംസ്ഥാനമാണെന്ന ന്യായം ഇവിടെ പറയാം. എന്നാൽ കേരളത്തേക്കാൾ വലിയ മറ്റ് സംസ്ഥാനങ്ങളിലെല്ലാം നമ്മളെ അപേക്ഷിച്ച് സി.എഫ്.ആർ കുറവാണെന്നത് ആരോഗ്യ വകുപ്പിന് തിരിച്ചടിയാകും.

സർക്കാർ കണക്കുകളിൽ ഉൾപ്പെടാതിരുന്ന 12826 മരണങ്ങളാണ് ഇപ്പോൾ കൂട്ടിച്ചേർത്തിരിക്കുന്നത്. ആശുപത്രികളിൽ നിന്ന് ഒഴിവാക്കിയവർ, ജില്ലകളിൽ നിന്ന് റിപ്പോർട്ട് ചെയ്തിട്ടും സംസ്ഥാന തലത്തിൽ ഒഴിവാക്കിയവർ, കേന്ദ്രസർക്കാരിന്റെ പുതുക്കിയ മാർഗനിർദ്ദേശ പ്രകാരം ഉൾപ്പെടുത്തിയവർ എന്നിവരെയും ചേർത്ത് പട്ടിക വിപുലപ്പെടുത്തിയതോടെയാണ് ഇത്രയും മരണം കേരളത്തിൽ ഉണ്ടായത്. വ്യാപകമായി മരണം ഒഴിവാക്കുകയോ പൂഴ്ത്തിവെക്കുകയോ ചെയ്തുവെന്ന് പ്രതിപക്ഷം തുടക്കം മുതൽ ഉന്നയിച്ച ഇടുക്കി ഉൾപ്പെടെയുള്ള ജില്ലകളിലും മരണനിരക്ക് ഉയർന്നു.

സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നിന്ന് റിപ്പോർട്ട് ചെയ്തിട്ടും സംസ്ഥാന തലത്തിൽ അത്തരം കോവിഡ് മരണങ്ങൾ ഒഴിവാക്കിയെന്ന് പ്രതിപക്ഷം കണക്കുകൾ സഹിതം ഉന്നയിച്ചിരുന്നു. 13,000 മരണങ്ങൾ ഇത്തരത്തിൽ ഒഴിവാക്കിയെന്നാണ് പ്രതിപക്ഷം നിയമസഭയിൽ അടക്കം ഉന്നയിച്ചത്. എന്നാൽ സർക്കാർ അതൊക്കെയും നിഷേധിച്ചിരുന്നു. നിലവിലെ കണക്കുകൾ പ്രകാരം പ്രതിപക്ഷ ആരോപണം ശരിയെന്ന് വിശ്വസിക്കേണ്ടിവരും. സംസ്ഥാനത്ത് കൃത്യമായി കോവിഡ് മരണം രേഖപ്പെടുത്തുന്നുണ്ടെന്നും കുറഞ്ഞ മരണനിരക്കാണ് സംസ്ഥാനത്തേതെന്നും സർക്കാരും ആരോഗ്യവകുപ്പും നിരന്തരം അവകാശപ്പെട്ടിരുന്നു. കോവിഡ് നിയന്ത്രണത്തിൽ സംസ്ഥാനം മികച്ച മാതൃകയെന്ന് ഉയർത്തിക്കാട്ടാൻ സംസ്ഥാനത്തെ കുറഞ്ഞ മരണനിരക്കാണ് ഉപയോഗിച്ചിരുന്നത്. എന്നാൽ ആ വാദവും പൊളിഞ്ഞിരിക്കുകയാണ് ഇപ്പോൾ

Friday, 10 December 2021

മലയാളി "പൊളിയല്ലേ" എന്ന് സാധാരണ പറയാറുണ്ട്. മലയാളി "തല്ലിപ്പൊളി" എന്ന് മറ്റിടങ്ങളിൽ ഉള്ളവർ പറയും. എന്നടേ നീയൊക്കെ നന്നാവുന്നത്..??

2014.. മോസൂളിൽ ISIS ലൈംഗിക അടിമകളാക്കാൻ തടവിൽ വച്ചിരുന്ന 46 മലയാളി നഴ്സുമാരുടെ ജാതകം നോക്കാതെ പൂവ്പോലെ രക്ഷിച്ച് നാട്ടിലെത്തിച്ചു. സുഷമാജി അന്തരിച്ചപ്പോൾ പ്രബുദ്ധ മലയാളി ഇമോജിയിട്ട് ആഘോഷിച്ചു.
2015..ഓപറേഷൻ റാഹത്ത്. 1000 ത്തോളം വിദേശികളടക്കം 5500 പേരെ കലുഷിതമായ യെമനിൽ നിന്നും സേനയുടെ വിമാനങ്ങളും കപ്പലും പറഞ്ഞയച്ച് രക്ഷിച്ചുകൊണ്ടു വന്നു അന്നത്തെ രക്ഷാമന്ത്രി മനോഹർ പരീഖർ.രക്ഷപ്പെട്ടവരിൽ കൂടുതലും മലയാളികൾ.അദ്ദേഹം മരണപ്പെട്ടപ്പോൾ പ്രബുദ്ധ മലയാളി ഇമോജിയിട്ട് ആഘോഷിച്ചു.
2018.. ഏതോ തിരുമണ്ടന്റെ മണ്ടൻ തീരുമാനം കാരണം ഡാമുകൾ തുറന്നു വിട്ട് മലയാളിയെ മുക്കിയപ്പോൾ അവരെ രക്ഷിക്കാനും ഭക്ഷണപ്പൊതി വിതരണത്തിനും മുന്നിൽ നിന്ന JWO പ്രദീപ്. അദ്ദേഹവും വീരചരമം പ്രാപിച്ചപ്പോൾ ഇതേ പ്രബുദ്ധ മലയാളി ഇമോജിയിട്ട് ആഘോഷിക്കുന്നു. 
മലയാളി "പൊളിയല്ലേ" എന്ന് സാധാരണ പറയാറുണ്ട്. മലയാളി "തല്ലിപ്പൊളി" എന്ന് മറ്റിടങ്ങളിൽ ഉള്ളവർ പറയും. എന്നടേ നീയൊക്കെ നന്നാവുന്നത്..??

Thursday, 9 December 2021

നല്ല ഉദ്ദേശ്യത്തോടെ വന്നതാണ്, ഇപ്പോൾ ഊരുവിലക്ക് പോലെ

നല്ല ഉദ്ദേശ്യത്തോടെ വന്നതാണ്, ഇപ്പോൾ ഊരുവിലക്ക് പോലെ
 ഡോ. പ്രഭുദാസുമായി അഭിമുഖം

Dr.Prabhudas Interview Attappadi Infant deaths ഡോ.പ്രഭുദാസ്  

ആരോഗ്യമന്ത്രി അട്ടപ്പാടിയിൽ വന്നപ്പോൾ ഇല്ലാത്ത മീറ്റിങ്ങിന്റെ പേരിൽ ബോധപൂർവം മാറ്റി നിർത്തുകയായിരുന്നു എന്ന ആരോപണം താങ്കൾ ഉന്നയിച്ചിരുന്നല്ലോ? എന്താണ് ആരോഗ്യമന്ത്രിയുടെ സന്ദർശനത്തിനിടയിൽ സംഭവിച്ചത് ?

ഡിസംബർ ഒന്നിന് ട്രൈബൽ ഡിപ്പാർട്ട്മെന്റിന്റെ ഒരു സൂം മീറ്റിങ് ഉണ്ടായിരുന്നു. ട്രൈബൽ മിനിസ്റ്ററും ഹെൽത്ത് മിനിസ്റ്ററും ഹെൽത്ത് സെക്രട്ടറിയുമെല്ലാം ആ യോഗത്തിൽ ഉണ്ടായിരുന്നു. അന്ന് യോഗത്തിൽ കുറേകാര്യങ്ങൾ എന്നോട് ചോദിക്കുകയും അതിന് ഞാൻ മറുപടി നൽകുകയും ചെയ്തു. കുറച്ചു കഴിഞ്ഞപ്പോൾ ഹെൽത്ത് സെക്രട്ടറി പറഞ്ഞു, ഡോ. പ്രഭു നിങ്ങൾ ഈ ഡോക്യുമെന്റ്സ് എല്ലാമായി ഡിസംബർ 4-ന് തിരുവനന്തപുരത്ത് വരണം എന്ന് പറഞ്ഞു. യോഗത്തിൽ ഒറ്റപ്പാലം സബ് കളക്ടർ ഉൾപ്പടെയുളളവർ ഉണ്ടായിരുന്നു. രേഖകൾ പരിശോധിച്ച് നടപടി എടുക്കേണ്ടതെല്ലാം അവിടെ നിന്നാകാം എന്നാണ് പറഞ്ഞത്. ഞാൻ ഡിസംബർ 2-ന് കോട്ടത്തറയിൽനിന്ന് തിരുവനന്തപുരത്തേക്ക് തിരിച്ചു. കൊല്ലത്താണ് വീട്. അവിടെ തങ്ങി രാവിലെ തിരുവനന്തപുരത്തേക്ക് പോകാമെന്നാണ് കരുതിയത്. എവിടെയാണ് മീറ്റിങ് എന്നറിയുന്നതിന് വേണ്ടി മൂന്നിന് രാത്രി ഹെൽത്ത് ഡയറക്ടറെ വിളിച്ചു. പക്ഷേ, സാർ ഫോണെടുത്തില്ല. പിന്നീട് ഹെൽത്ത് സെക്രട്ടറിയുടെ ഓഫീസിൽ വിളിച്ചു അവർ ഹെൽത്ത് സെക്രട്ടറിക്ക് മെസേജ് കൊടുത്തു. പക്ഷേ, അപ്പോഴും മറുപടി ലഭിച്ചില്ല. എങ്കിലും പിറ്റേന്ന് രാവിലെത്തന്നെ ഞാൻ തിരുവനന്തപുരത്തേക്ക് തിരിച്ചു. തിരുവന്തപുരത്തേക്ക് പൊയ്ക്കൊണ്ടിരിക്കുമ്പോഴാണ് ആരോഗ്യമന്ത്രിയുടെ അട്ടപ്പാടി സന്ദർശനത്തെ കുറിച്ച് മാധ്യമപ്രവർത്തകർ പറഞ്ഞ് അറിയുന്നത്. ഉടൻ ഞാൻ അതേ വണ്ടിയിൽ പാലക്കാട്ടേക്ക് വന്നു. പക്ഷേ, അട്ടപ്പാടിയിൽ എത്തുമ്പോൾ ആറു മണിയായി, എല്ലാവരും പോയിക്കഴിഞ്ഞിരുന്നു.

ശിശുമരണത്തെ കുറിച്ച് അന്വേഷിക്കാൻ വരുമ്പോൾ അതിന്റെ കേസുകളും അതിന്റെ കാരണങ്ങളും ഗൈനക്കോളജിസ്റ്റ്, പീഡിയാട്രീഷൻ, ലേബർ റൂം, കുട്ടികളുടെ ഐ.സി.യു., കുട്ടികളുടെ വാർഡ് അവിടെ എന്താണ് നടന്നത് ഇക്കാര്യങ്ങളാണല്ലോ അന്വേഷിക്കേണ്ടത്. പക്ഷേ, സംഭവിച്ചത് മറ്റൊന്നാണ്. മന്ത്രിയുടെ കൂടെ വന്ന രണ്ട് എച്ച്എംസി മെമ്പർമാർ അവരെ പണി നടന്നുകൊണ്ടിരിക്കുന്ന നാലാമത്തെ നിലയിലേക്കാണ് കൊണ്ടുപോയത്. നാലാമത്തെ നിലയിലേക്ക് റാമ്പോ ലിഫ്റ്റോ ഇല്ല. കഴിഞ്ഞ സർക്കാരിന്റെ അവസാനനാളിൽ അതായത് മാർച്ചിൽ ആശുപത്രിയിലെ പുതുതായി പണിതീർത്ത എല്ലാം കൂടെ ഒന്നിച്ച് ഉദ്ഘാടനം ചെയ്തതാണ്. അവിടേക്ക് വാങ്ങിയ ആ സാധനങ്ങളുടെ 35 ലക്ഷം രൂപയോളം ബിൽ വന്നിട്ടുണ്ട്. എന്നാൽ ലിഫ്റ്റോ റാമ്പോ ഇല്ലാത്തതുകാരണം അവിടെ രോഗികളെ അഡ്മിറ്റ് ചെയ്യുന്നത് സുരക്ഷിതമല്ല. പെട്ടെന്ന് അവരെ താഴെ ഇറക്കേണ്ടി വരികയാണെങ്കിൽ പടികളിലൂടെ വീൽ ചെയറിലോ സ്ട്രക്ചറിലോ ഇറക്കിക്കൊണ്ടുവരുന്നത് എളുപ്പമല്ല. അങ്ങനെ ചെയ്യുന്നതിനിടയിൽ വല്ലതും പറ്റിപ്പോയാൽ കൊലപാതകത്തിന് കൂടി നമ്മൾ സാക്ഷികളാകും. (അന്നുമുതൽ ലിഫ്റ്റിനുവേണ്ടി എഴുതി തുടങ്ങിയിട്ട് കഴിഞ്ഞ ദിവസമാണ് അത് പാസായി വന്നത്.) അത് പണികഴിപ്പിച്ച് ഉപയോഗിക്കാതിരിക്കുന്നതിനിടയിലാണ് കോവിഡ് വരുന്നത്. എട്ട് വെന്റിലേറ്ററുളള കോവിഡ് ഐ.സി.യുവാണ് ഉണ്ടായിരുന്നത്. ഈ നിലയിലെ കട്ടിലും ഉപകരണങ്ങളും കോവിഡിന്റെ ആവശ്യങ്ങൾക്കായും വാർഡിലെ മറ്റുളള ആവശ്യങ്ങൾക്കായിട്ടും മാറ്റി. അത് അന്നുമുതൽ ഉപയോഗിച്ചുകൊണ്ടിരിക്കുകയാണ്. ബാക്കിയുളളവ മാത്രമേ നാലാം നിലയിലുളളു. അതു കൊണ്ടുകാണിച്ചിട്ടാണ് പറയുന്നത് 35 ലക്ഷം രൂപയുടെ സാധനങ്ങൾ നോക്കൂ, ഇത്ര മാത്രമേ ഉളളൂ ബാക്കിയൊന്നും കാണാനില്ല എന്ന്. അന്ന് സ്റ്റോക്കെടുത്തത് അന്നത്തെ ഫാർമസിസ്റ്റും ഹെഡ് നഴ്സുമാരുമാണ്. ഇപ്പോഴുളളത് പുതിയ ഫാർമസിസ്റ്റും പുതിയ ഹെഡ് നഴ്സുമാണ് അവരോട് ചോദിക്കുമ്പോൾ അവർ എങ്ങനെയാണ് ഇക്കാര്യത്തിൽ മറുപടി പറയുന്നത് ? സ്വാഭാവികമായും അവിടെ വ്യക്തതക്കുറവ് ഉണ്ടാകും. അതുകേട്ട ഉടനെ അന്വേഷിച്ച് നടപടി എടുക്കാൻ പറഞ്ഞതായും കേൾക്കുന്നു. ഇതാണ് ചില മാധ്യമങ്ങൾ വാർത്തയാക്കിയത്.

താങ്കൾ ഇക്കാര്യത്തിൽ പരസ്യപ്രതികരണം നടത്തിയിട്ടും ഇക്കാര്യത്തിൽ വിശദീകരണം ആരാഞ്ഞില്ലേ?

സർക്കാരിന്റെ നോഡൽ ഓഫീസറാണ് ഞാൻ. അപ്പോൾ ഇതിന് മറുപടി കൊടുക്കേണ്ടത് ഞാനും കൂടിയാണ്. ഞാൻ ഇവിടെ ഇല്ലെങ്കിൽ എന്നോട് വിളിച്ചെങ്കിലും ചോദിക്കണ്ടേ. ഇതുവരെ ഒരാളും അതിനുവേണ്ടി വിളിച്ചിട്ടില്ല. എന്തോ വിലക്ക് കൽപിച്ചതുപോലെയാണ് എനിക്ക് തോന്നുന്നത്. ഊരുവിലക്ക് എന്നുപറയുന്നത് പോലെ.

ആശുപത്രി മാനേജ്മെന്റ് കമ്മിറ്റിയിലെ മെമ്പർമാർ ബില്ലുകൾ മാറാൻ കൈക്കൂലി ആവശ്യപ്പെടുന്ന ആരോപണം താങ്കൾ ഉയർത്തിയിരുന്നല്ലോ? താങ്കൾക്കെതിരേയും അഴിമതി ആരോപണങ്ങൾ ഉയർന്നിരുന്നു?

കാന്റീനിലേക്ക് വാങ്ങിച്ച വിറകിന്റെ ചാരമില്ലത്രേ. എനിക്ക് സൂപ്രണ്ടിന്റെ പണിയാണോ അവിടെ പോയി വിറകിന്റെ എണ്ണമെടുക്കാൻ. കഴിഞ്ഞ അഞ്ചു വർഷം എൽ.ഡി.എഫ്. തന്നെയാണ് ഇവിടെ ഭരിച്ചു കൊണ്ടിരിക്കുന്നത്. ഇപ്പോഴും എൽ.ഡി.എഫ്. തന്നെയാണ് ഭരിക്കുന്നത്. ഇവരു തന്നെയാണ് കാന്റീൻ നടത്തുന്നതും. അവരുടെ സ്റ്റാൻഡിങ് കമ്മിററി ചെയർമാനും സൂപ്രണ്ടും ബ്ലോക്ക് പ്രസിഡന്റും കൂടിയാണ് അക്കൗണ്ട് കൈകാര്യം ചെയ്യുന്നത്. എന്റെയും ബ്ലോക്ക് പ്രസിഡന്റിനെയും ജോയിന്റ് അക്കൗണ്ട് ആണെന്നേയുളളൂ. വിജിലൻസിനെ വെച്ച് അന്വേഷിച്ച് അവർക്ക് നടപടിയെടുത്തൂകൂടെ?

ഓഡിറ്റ് ഒബ്ജക്ഷനെ കുറിച്ചു പറയുകയാണെങ്കിൽ ബ്ലോക്ക് പഞ്ചായത്തിൽ ഫൈനൽ ബില്ലാണ് കൊടുക്കുന്നത്. അതാണ് ഓഡിറ്റിന് എടുക്കുന്നത്. അതിനോട് അനുബന്ധമായിട്ടുളള ക്വട്ടേഷൻ, ടെണ്ടർ എല്ലാം ഞങ്ങളുടെ ഓഫീസിൽ ആണ് ഇരിക്കുന്നത്. അതുകൊണ്ടുവന്ന് പ്രൊഡ്യൂസ് ചെയ്യാൻ ഞങ്ങളോട് ആരും ആവശ്യപ്പെട്ടിട്ടില്ല. ഓഡിറ്റ് ഒബ്ജക്ഷന്റെ പേപ്പർ വന്നത് ഇവർ കൈയിൽ വെച്ചിരുന്നു. ഞാൻ വിളിച്ചപ്പോൾ പറയുന്നത് ഞങ്ങൾക്ക് തരാൻ വേണ്ടി കൊടുത്തതാണ്, ഡോക്ടർക്ക് കിട്ടിയില്ലേ എന്നാണ് ഓഡിറ്റ് ചെയ്യുന്നവർ ചോദിക്കുന്നത്. പിന്നീട് അവർക്ക് വേണ്ട രേഖകൾ എല്ലാം കൊടുത്തു, അത് ഒപ്പിട്ട് തന്നിട്ടുണ്ട്. ഒബ്ജക്ഷൻ അങ്ങനെ മാറിപ്പൊയ്ക്കോളൂം. അതിൽ വേറെ പ്രശ്നമൊന്നുമില്ല. പക്ഷേ ബ്ലോക്കിൽനിന്ന് വന്ന സാധനം ഇപ്പോഴാണ് അവർ ഞങ്ങൾക്ക് തരുന്നത്. എന്നെയും ആശുപത്രിയെയും മാത്രം ഉന്നംവെച്ചുകൊണ്ടുളള പരിപാടിയാണ്. ഈ ആശുപത്രി എന്നുപറയുന്നത് 2007-ൽ വെറുമൊരു കെട്ടിടമായി തുറന്ന് പ്രവർത്തിക്കാൻ തുടങ്ങിയതാണ്. ഇപ്പോൾ ഈ രീതിയിൽ ആയതിന് പിറകിൽ കൂട്ടായ പ്രവർത്തനമുണ്ട്.

ഞാൻ ഒറ്റയ്ക്കൊന്നുമല്ല. ഞാൻ നേതൃത്വം നൽകിയെന്നത് ശരിയാണ്. പക്ഷേ ഇത്രയും ജനങ്ങളും ജീവനക്കാരും കേന്ദ്ര സർക്കാരിന്റെയും സംസ്ഥാന സർക്കാരിന്റെയും ഫണ്ടും എല്ലാം ഉപയോഗിച്ചിട്ട് ഗുണനിലവാരത്തിലേക്ക് ഉയർന്നത്. കേന്ദ്ര സർക്കാരിന്റെ ചെക്ക്പോയിന്റ് വന്ന് അതിൽ ദേശീയതലത്തിലും സംസ്ഥാനതലത്തിലും ഒന്നാം സ്ഥാനത്ത് നിൽക്കുന്ന പാലക്കാട് നിന്നുളള ഏകസ്ഥാപനമാണ്. കഴിഞ്ഞ അഞ്ചു വർഷത്തെ ഇടപെടലാണ് അതിന് ഏറ്റവും പ്രയോജനപ്പെട്ടത്. അത് ചെയ്തതും ഈ സർക്കാർ തന്നെയാണ്. എല്ലാ സർക്കാർ പദ്ധതികളും നമ്മളിവിടെ നടപ്പിലാക്കുന്നുണ്ട്. ഇത്രയും നടപ്പലാക്കി, ഇത്രയും സർവീസ് കൊടുക്കുന്നത് കൊണ്ടാണ് ഇവിടെ ശിശുമരണനിരക്ക് ഇത്രയും കുറഞ്ഞിരിക്കുന്നത്. അല്ലെങ്കിൽ കാണാമായിരുന്നു എന്തുമാത്രം മരണങ്ങൾ ഉണ്ടാകുമായിരുന്നുവെന്ന്. ജനങ്ങൾക്കു വേണ്ടി ഇത്രയും ചെയ്യാൻ ശ്രമിക്കുമ്പോൾ ഇവർ എന്താണ് ചെയ്യുന്നത്? വിറകു മേടച്ചതും ഓഡിറ്റ് ഒബ്ജക്ഷനും ശിശുമരണവും തമ്മിൽ എന്താണ് ബന്ധം? ശിശുമരണത്തിന്റെ കാര്യം അന്വേഷിക്കാൻ വരുമ്പോൾ അതിന് അടിയന്തരമായ നടപടിയെടുക്കുക. ഇത് മറ്റൊരു സമയത്ത് അന്വേഷിച്ച് നടപടി എടുക്കട്ടേ. ഇതെല്ലാം കൂടി കൂട്ടിക്കുഴയ്ക്കേണ്ട കാര്യമെന്താണ്.

പച്ചക്കറിയും സാധനങ്ങളും ആശുപത്രിയിൽ തരുന്നതിനും മറ്റും ബിൽ മാറുമ്പോഴത്തേക്ക് ഇവർക്ക് എല്ലാറ്റിനും കാശു കൊടുക്കണമത്രേ. അതിന് സ്ത്രീകൾ ഉൾപ്പടെ നിരവധി പരാതികൾ തന്നിട്ടുണ്ട്. അതെല്ലാം കളക്ടർക്കും ഡി.എം.ഒയ്ക്കും ഫയൽ ചെയ്ത് കൊടുത്തിട്ടുളളതുമാണ്. അത് സംസാരിച്ചു തീർക്കാം എന്ന് പറഞ്ഞിട്ടുളളതാണ്. ഓരോ ബില്ലിനും കൈക്കൂലി ഇതിവിടെ നടക്കില്ലെന്ന് കർശനമായി പറഞ്ഞതിനാണ് പ്രശ്നങ്ങൾ വന്നുകൊണ്ടിരിക്കുന്നത്. അതിന്റെ രേഖകളും പരാതികളും വിജിലൻസോ ആരു വന്നാലും കൊടുക്കാം. ഇനി ഇത് നന്നാക്കിയതിന്റെ പേരിൽ എന്തു കുറ്റമാണെങ്കിലും അത് ഏറ്റെടുക്കാനും തയ്യാറാണ്.

ഞായറാഴ്ച മാത്രമാണ് സ്കാനിങ്, റേഡിയോളജിസ്റ്റ് ഇല്ല തുടങ്ങി നിരവധി വെല്ലുവിളികൾ കോട്ടത്തറ ആശുപത്രി നേരിടുന്നുണ്ടല്ലോ?

സ്കാനിങ്ങിന് രണ്ടു മെഷീനുണ്ട്, റേഡിയോളജിസ്റ്റ് രണ്ടാഴ്ച കൂടുമ്പോഴാണ് വരുന്നത്. ഒരിക്കൽ ഒരു ഗർഭിണിയെ സ്കാനിങ് നടത്തുമ്പോഴാണ് കുഞ്ഞിൽനിന്ന് അമ്മയിലേക്ക് ബ്ലഡ് ഫ്ളോ കണ്ടെത്തിയത്. അമ്മയിൽനിന്ന് കുഞ്ഞിലേക്കാണ് പോകേണ്ടത് തിരിഞ്ഞുപോയാൽ 48 മണിക്കൂറിനുളളിൽ കുട്ടി മരിച്ചേക്കാം. ഇത്തരം കേസുകൾ കണ്ടാൽ ഉടൻ സിസേറിയൻ ചെയ്യണം. ഇവരാണെങ്കിൽ പോകാൻ തയ്യാറല്ല. 12 മണി മുതൽ 4 മണി ഞങ്ങൾ നാല് ഡോക്ടർമാർ കൂടെ ഇരുന്ന് സംസാരിച്ചാണ് അവരെ ബോധ്യപ്പെടുത്തിയത്. ഞങ്ങളിലൊരാൾ കൂടെ വരാമെന്ന് പറഞ്ഞപ്പോൾ അവർ പോകാൻ തയ്യാറായി. തൃശ്ശൂരെത്തിച്ച് രാത്രി തന്നെ സിസേറിയൻ ചെയ്തു. ഇപ്പോൾ ആ കുട്ടി നന്നായിരിക്കുന്നു, ഇവിടെയുണ്ട്. കുഞ്ഞിന് രണ്ടരക്കിലോ ആയിട്ട് വേണം ഇവിടെ നിന്ന് വീട്ടിലേക്കയക്കാൻ. നോക്കൂ അന്നുവരാൻ കഴിഞ്ഞില്ല പിന്നെ സ്കാനിങ് ഉളള രണ്ടാഴ്ച കഴിഞ്ഞാണ് അവർ വരുന്നതെങ്കിലോ? കുട്ടി മരിച്ചിരിക്കും. ഗർഭസ്ഥ ശിശുമരണം ഒന്നു കൂടിയാകുമായിരുന്നു. അതുകൊണ്ടാണ് റേഡിയോളജിസ്റ്റ് വേണമെന്ന് പറയുന്നത്. ഇതിപ്പോൾ പറയുന്നതല്ല എപ്പോഴും പറഞ്ഞു കൊണ്ടിരിക്കുന്നതാണ്. അതുപോലെ ഭാരം കുറഞ്ഞ കുഞ്ഞുങ്ങളെ നോക്കാൻ ഒരു നിയോ നാറ്റോളജിസ്റ്റ് വേണം. സി.ടി. സ്കാൻ ഇവിടെ ഇല്ല. റഫർ ചെയ്യുകയാണ്. അറ്റാക്ക് വന്നാലോ സ്ട്രോക്ക് വന്നാലോ മൂന്നു മണിക്കൂറിനുളളിൽ എത്തിച്ചാലേ രക്ഷപ്പെടൂ. ഈ റോഡിലൂടെ എങ്ങനെ മൂന്നു മണിക്കൂറിനുളളിൽ വേറെ ആശുപത്രിയിൽ എത്തിക്കും.

2013-ലാണ് ശിശുമരണങ്ങളെ തുടർന്ന് 72 പുതിയ പോസ്റ്റുകൾ സൃഷ്ടിക്കുന്നത്. അതിൽ 18 ഡോക്ടർമാർ ഉണ്ട്. അതിനകത്ത് 9 പേർ ജൂനിയർ കൺസൾട്ടന്റ് തസ്കികയിലുളള സ്പെഷ്യലിസ്റ്റ് ഡോക്ടർമാരാണ്. അവർ രണ്ടോ മൂന്നോ വർഷം പരിചയമുളളവർ മാത്രമാണ്. നോർമൽ ഡെലിവറിയും നോർമൽ സിസേറിയനും ഇവർക്ക് ചെയ്യാം. മറിച്ച് ഏഴാം മാസം അല്ലെങ്കിൽ എട്ടാം മാസം പെട്ടെന്ന് സിസേറിയൻ ചെയ്യേണ്ടി വരുന്നു, ഭാരം കുറവുളള കുഞ്ഞ് ജനിക്കുന്നു. ഇതെല്ലാം കൈകാര്യം ചെയ്യാൻ ഇവിടെ സീനിയർ പീഡിയാട്രീഷനോ സീനിയർ ഗൈനക്കോളജിസ്റ്റോ ഒന്നുമില്ല. 2017 തൊട്ട് കോടതി പറയുന്നതാണ് ആ പോസ്റ്റുകൾ കൊടുക്കാൻ. പക്ഷേ, ഇതുവരെ വന്നിട്ടില്ല. അതിനുപുറമേ വേറേ ചില പോസ്റ്റുകളും ആവശ്യപ്പെട്ടിരുന്നു, അതും വന്നിട്ടില്ല. അപ്പോൾ ഈ സൗകര്യങ്ങൾ ഇവിടെയില്ല. കുട്ടികൾക്കുളള ഐ.സി.യു. ഇല്ല. നവജാത ശിശുക്കളുടെ ഐ.സി.യുവിലെ വെന്റിലേറ്റർ കേടായിക്കൊണ്ടിരിക്കുകയാണ്. അത് മാറ്റിത്തരാനോ അപ്ഡേറ്റ് ചെയ്യാനോ നടപടി ഇല്ല. പഴയ ഉപകരണങ്ങൾ മാറ്റി നവീകരിക്കുന്നില്ല. അടിസ്ഥാന സൗകര്യങ്ങൾ ഇല്ല, ആവശ്യത്തിന് ജീവനക്കാർ ഇല്ല. ഇതാണ് ആശുപത്രിയുടെ സ്ഥിതി. അപ്പുറത്തും ഇപ്പുറത്തും ഉളള ആശുപത്രിയിലെ ഡോക്ടർമാരെ ഇങ്ങോട്ട് ഡെപ്യൂട്ട് ചെയ്തിട്ടാണ് കാര്യങ്ങൾ നടത്തുന്നത്.

റഫർ ചെയ്യുന്ന ആശുപത്രിയെന്ന ആരോപണമുണ്ടല്ലോ?

ഇപ്പോൾ തന്നെ 120-ഓളം ഐ.പിയുണ്ട്. നമുക്കു പറ്റാത്തത് റഫർ ചെയ്യണ്ടേ? പറ്റാത്ത കാരണങ്ങൾ കൊണ്ടാണ് റഫർ ചെയ്യുന്നത്. ആളുകൾ തെറ്റിദ്ധരിച്ചു കൊണ്ടിരിക്കുകയാണ്. കാർഡിയോളജിസറ്റും കാത്ത്ലാബും സി.ടി. സ്കാനും പിന്നെ ലേബർ റൂമിലും കുട്ടികളുടെ കാര്യത്തിലും അത്യാവശ്യം സൗകര്യങ്ങളും ആക്കിക്കഴിഞ്ഞാൽ 95 ശതമാനം റഫറൻസ് ഒഴിവാക്കിക്കിട്ടും.

അട്ടപ്പാടി ശിശുമരണം വർഷങ്ങളായി വാർത്തയിൽ നിറഞ്ഞുനിൽക്കുന്ന ഒന്നാണ് ഇതിന് ഒരു ശാശ്വത പരിഹാരം?

ഫീൽഡിൽ കമ്യൂണിററി കിച്ചനും ഫീഡിങ്ങും അടിയന്തര നടപടി എന്നുപറഞ്ഞ് തുടങ്ങിയതിന്റെ ഭാഗമായിട്ട് ഭാരം കുറഞ്ഞ കുഞ്ഞുങ്ങൾ ജനിക്കുന്നത് കുറഞ്ഞിരുന്നു, എന്നാലും ഉണ്ട്. പക്ഷേ, രണ്ടു വർഷം കോവിഡ് ആയപ്പോൾ ആരും വീട്ടിൽ പോയി നോക്കാൻ ഉണ്ടായിരുന്നില്ല. മറ്റേത് ഞങ്ങൾ ഓരോ വീട്ടിലും കയറി നോക്കും. ഭക്ഷണം കഴിച്ചു എന്ന് പറഞ്ഞാൽ അടുക്കളയിൽ കയറി ഭക്ഷണം വെച്ചിട്ടുണ്ടോ എന്നെല്ലാം നോക്കി ബാക്കി വെക്കാനുളള സാധനങ്ങളുണ്ടോ എന്നെല്ലാം പരിശോധിക്കുമായിരുന്നു. പക്ഷേ കോവിഡ് വന്നപ്പോൾ അത് പറ്റുന്നില്ല. കമ്യൂണിറ്റി കിച്ചനും നിന്നു. നാട്ടിലാണെങ്കിൽ ഒരു ഗർഭിണിക്ക് എന്തെല്ലാം കൊടുക്കും. പാലും പഴവും മുട്ടയും പയറുവർഗങ്ങളും ഇറച്ചിയും മീനും എല്ലാം നൽകില്ലേ. ഇതൊന്നും ഇവർക്ക് കിട്ടുന്നില്ല. പിന്നെ എങ്ങനെ തൂക്കം വരാനാണ്. കിട്ടുന്ന അരിയും തക്കാളിയും പരിപ്പും വെച്ച് കഴിച്ചുകൊണ്ടിരിക്കുകയാണ്. അവർക്ക് ലഭിക്കുന്ന പോഷകാഹാരം മെച്ചപ്പെടുത്താനുളള നടപടികളാണ് വേണ്ടത്.

എന്റെ ഇവിടെയുളള ഇത്രയും കാലത്തെ അനുഭവത്തിൽ തോന്നുന്നത് ജലസേചനവും മറ്റും കൊടുത്ത് ഇവർക്കുളള ഭൂമിയിൽ കൃഷി ചെയ്യാനുളള സഹായങ്ങൾ ചെയ്യുകയാണ് വേണ്ടതെന്നാണ്. ഓരോ ഊരിലും 500 ആൾക്കാരുണ്ട്. ഓരോ ഊരിലും ഒരു കാലികളുടെ ഫാമോ കോഴി ഫാമോ മീനുകളുടെ ഫാമോ തുടങ്ങാം. ഇതെല്ലാം തൊഴിലുറപ്പും വിവിധ വകുപ്പുകളുടെ പദ്ധതികളുമായി കോർഡിനേറ്റ് ചെയ്താൽ ആ ഊരിനുളള പാലും മുട്ടയും പച്ചക്കറിയും അവിടെത്തന്നെ കിട്ടും. ഒന്നിച്ചിരുന്ന് കഴിക്കാം. ഇതിപ്പോൾ ഭാരം കുറഞ്ഞ കുഞ്ഞിനെ നമ്മൾ പിടിച്ചുകൊണ്ടുവന്ന് വെച്ച് ഭക്ഷണം കഴിപ്പിച്ച് ഭാരം വെപ്പിച്ച് വിടും. പക്ഷേ, അടുത്ത തലമുറയിൽ ഭാരമില്ലാതെ കുട്ടികൾ വന്നുകൊണ്ടിരിക്കും. അതിലും നല്ലത് എല്ലാവർക്കും വീട്ടിലിരുന്ന് കഴിക്കുന്ന സാഹചര്യം ഉണ്ടാകണം.

ഇവരുടെ ഉല്പാദനത്തിൽ ബാക്കി വരുന്നത് ഇവർക്ക് വിൽക്കാമല്ലോ. പഠിക്കാത്ത ഊരുനിവാസികൾക്ക് പശുവിനെയു മാടിനെയും കോഴിയെയും നോക്കാനാവും. പഠിച്ച പിളളേർക്കെല്ലാം ഇതിന്റെ അക്കൗണ്ടിങ് ഉൾപ്പടെയുളള തൊഴിലവസരങ്ങൾ ലഭിക്കും. അങ്ങനെ സമഗ്രമായ ഒരു വികസന പദ്ധതി തന്നെ വരും. വിവിധ വകുപ്പുകളിൽ നിന്ന് ഇപ്പോൾ കിട്ടുന്ന ഫണ്ട് തന്നെ മതി. ഇതു നടപ്പാക്കാൻ കൂടുതൽ ഒന്നുംവേണ്ട. അതൊന്ന് കോർഡിനേറ്റ് ചെയ്ത് ഓരോ ഊരിനായി പ്രയോജനപ്പെടുത്തിയാൽ മതി. അതിനാണ് ഇതെല്ലാം കോർഡിനേറ്റ് ചെയ്യാൻ പറ്റുന്ന ഐ.എ.എസ്. തലത്തിലുളള കോർഡിനേറ്റർ വേണം എന്ന ആവശ്യം ഉന്നയിക്കുന്നത്. ഇത്തരത്തിലുളള ഗ്രൗണ്ട് റിയാലിറ്റികൾ നിലനിൽക്കേയാണ് മറ്റു കാര്യങ്ങളിലേക്ക് ശ്രദ്ധ തിരിക്കുന്നത് എന്നുളളതാണ് ദൗർഭാഗ്യം.

ആദിവാസികളുടെ ശിശുമരണ നിരക്ക് അട്ടപ്പാടിയിൽ 33 ആണ്. കേരളത്തിൽ അത് ആറാണെങ്കിൽ അട്ടപ്പാടിയിലെ തന്നെ ആദിവാസി ഇതരസമൂഹത്തിൽ 2 മാത്രമാണ്. അതുകൊണ്ട് ആദിവാസികളുടെ യഥാർഥ പ്രശ്നം ഡബ്ല്യുഎച്ച്ഒ, യുണിസെഫ്, മെഡിക്കൽ കോളേജിലെ വിദഗ്ധരെ എല്ലാം വെച്ച് കൃത്യമായി പഠിച്ചുവേണം മുന്നോട്ടുപോകാൻ. എന്നാൽ മാത്രമേ സമഗ്ര നടപടികളായിട്ട് ഇവിടുത്തെ പ്രശ്നങ്ങൾ ദീർഘകാലാടിസ്ഥാനത്തിൽ പരിഹരിക്കാൻ സാധിക്കൂ. ഇത് മനസ്സിലാക്കാതെ അതിന് വേണ്ട നടപടികൾ എടുക്കാതെ എന്റെ മേലെ ആരോപണം വെച്ച് ശ്രദ്ധ തിരിച്ചുവിടാനുളള ശ്രമമായിട്ടാണ് എനിക്ക് തോന്നുന്നത്. നമുക്ക് വിപ്ലവവും രാഷ്ട്രീയവും ഉളളതുകൊണ്ടുതന്നെയാണ് ഇവിടെ വന്ന് ജോലി ചെയ്യുന്നത്. പക്ഷേ നമ്മുടെ രാഷ്ട്രീയവും ഇവരുടെ രാഷ്ട്രീയവും കൂടെ ചേർന്നുപോകുന്നില്ല അതാണ് ഏറ്റവും വലിയ പ്രശ്നം. നല്ല ഉദ്ദേശത്തോടെ സർവീസിൽ കയറിയ ആളാണ്. പറഞ്ഞുവിടുന്നത് വരെ ഇതുതന്നെ തുടർന്നുകൊണ്ടിരിക്കും. എവിടേക്കെങ്കിലും മാറ്റിയാൽ അവിടെയും നല്ല രീതിയിൽ പ്രവർത്തിക്കും. മരിക്കും വരെ ഇതുതന്നൊണ് ഞാൻ ചെയ്യുക ആ ലക്ഷ്യബോധത്തോടെയാണ് ജീവിക്കുന്നത്

നീലഗിരി ഹെലികോപ്റ്റർ ദുരന്തത്തിന് തുമ്പാവാന്‍ ബ്ലാക്ക് ബോക്സ്; ഓറഞ്ച് പെട്ടിയുടെ പ്രവർത്തനം എങ്ങനെ?

നീലഗിരി ഹെലികോപ്റ്റർ ദുരന്തത്തിന് തുമ്പാവാന്‍ ബ്ലാക്ക് ബോക്സ്; ഓറഞ്ച് പെട്ടിയുടെ പ്രവർത്തനം എങ്ങനെ?
what is black box and how it is crucial in answering questions in nilgiri helicopter crashബ്ലാക്ക് ബോക്സ് 

എന്താണ് ബ്ലാക്ക് ബോക്സ്?

വിമാനങ്ങളിൽ ഘടിപ്പിക്കുന്ന ഇലക്ട്രോണിക് റെക്കോഡിങ് ഉപകരണമാണ് ബ്ലാക്ക് ബോക്സ്. ഹെലികോപ്റ്ററോ വിമാനമോ അപകടത്തിൽപെട്ടാൽ അതിനെപ്പറ്റിയുള്ള അന്വേഷണങ്ങൾക്ക് സഹായകരമാകുന്നത് ബ്ലാക്ക് ബോക്സുകളിൽ നിന്ന് ലഭിക്കുന്ന വിവരങ്ങളാണ്. കോക്ക്പിറ്റ് ശബ്ദത്തിൽ നിന്ന് ലഭിക്കുന്ന സൂചനകൾ സംരക്ഷിക്കാനും അത് വിശകലനം ചെയ്ത് അപകടത്തിനിരയാക്കിയ സാഹചര്യങ്ങളെക്കുറിച്ച് പഠിക്കാനും ഇത് സഹായിക്കുന്നു. ഭാവിയിൽ സമാനമായ അപകടങ്ങൾ തടയാനും ഇത് ഉപകരിക്കും.
Mathrubhumi Malayalam News
ബ്ലാക്ക് ബോക്സ് 

കോക്ക്പിറ്റ് സംഭാഷണങ്ങളും ഒരു വിമാനത്തിന്റെ, അല്ലെങ്കിൽ ഹെലികോപ്റ്ററിന്റെ പ്രവർത്തനവും ഇതിൽ വ്യക്തമായും കൃത്യമായും രേഖപ്പെടുത്തും. ഇതുവഴി പറക്കലിനിടെയുള്ള വിമാനത്തിന്റെ പ്രവർത്തനത്തെ കുറിച്ചുള്ള വിശദാംശങ്ങളും അത് തകരുന്നതിന് മുമ്പ് പൈലറ്റിന്റെയും കോ-പൈലറ്റിന്റെയും അവസാന സംഭാഷണങ്ങളും കൃത്യമായി അറിയാൻ അപകടത്തെപ്പറ്റി അന്വേഷിക്കുന്നവരെ ബ്ലാക് ബോക്സ് സഹായിക്കുന്നു.

ഏകദേശം നാലര കിലോഗ്രാമാണ് ബ്ലാക് ബോക്സിന്റെ ഭാരം. നാല് പ്രധാന ഭാഗങ്ങളാണ് ഇതിൽ അടങ്ങിയിരിക്കുന്നത്. അപകടത്തിൽ കേടുപാട് സംഭവിച്ചാൽ അത് പരിഹരിക്കാനും റെക്കോർഡ് ചെയ്യപ്പെട്ട ശബ്ദങ്ങളുടെ പ്ലേബാക്ക് സുഗമമാക്കാനും രൂപകൽപ്പന ചെയ്ത ചേസ്സിസ്, ഒരു അണ്ടർവാട്ടർ ലൊക്കേറ്റർ ബീക്കൺ, സ്റ്റെയിൻലെസ് സ്റ്റീൽ അല്ലെങ്കിൽ ടൈറ്റാനിയം കൊണ്ട് നിർമ്മിച്ച 'ക്രാഷ് സർവൈവബിൾ മെമ്മറി യൂണിറ്റ്' എന്നിവയാണ് പ്രധാന ഭാഗങ്ങൾ. ഏറ്റവും പ്രധാനപ്പെട്ട ഭാഗമായ, ഒരു നാണയത്തേക്കാൾ വലിപ്പം കുറഞ്ഞ റെക്കോർഡിങ് ചിപ്പുകൾ ക്രാഷ് സർവൈവബിൾ മെമ്മറി യൂണിറ്റിന് ഉള്ളിലായി സ്ഥിതിചെയ്യുന്നു.

എഫ്ഡിആറും സിവിആറും

ബ്ലാക്ക് ബോക്സിൽ രണ്ട് തരം ഫ്ലൈറ്റ് റെക്കോഡിങ് ഡിവൈസുകളാണ് ഉള്ളത്. ആദ്യത്തേത് ഫ്ലൈറ്റ് ഡാറ്റ റെക്കോഡറാണ് (FDR). വിമാനത്തിന്റെ ഓരോ പ്രവർത്തനങ്ങളെയും ചലനങ്ങളെയും സെക്കന്റ് അടിസ്ഥാനത്തിൽ രേഖപ്പെടുത്തുന്ന ഒരു ഉപകരണമാണിത്. വിമാനത്തിന്റെ വേഗം, പറക്കുന്ന ഉയരം, വെർട്ടിക്കൽ ആക്സിലറേഷൻ, ഇന്ധന ഉപയോഗത്തിന്റെ വിവരങ്ങൾ എന്നിവയാണ് ഫ്ലൈറ്റ് ഡാറ്റ റെക്കോർഡർ രേഖപ്പെടുത്തുന്നത്. ഏകദേശം 25 മണിക്കൂറോളം ഡാറ്റ റെക്കോർഡ് ചെയ്യാനുള്ള സംഭരണശേഷിയാണ് ഒരു ഫ്ലൈറ്റ് ഡാറ്റ റെക്കോർഡറിനുള്ളത്.

Mathrubhumi Malayalam News
ഒരു വിമാനാപകട സ്ഥലത്ത് നിന്നും വീണ്ടെടുത്ത ബ്ലാക്ക് ബോക്സ് 

രണ്ടാമത്തേത് കോക്ക്പിറ്റ് വോയിസ് റെക്കോർഡർ (CVR) ആണ്. കോക്ക്പിറ്റിലെ പൈലറ്റുമാരുമായുള്ള സംഭാഷണങ്ങൾ അടക്കം ഓരോ ശബ്ദങ്ങളും റെക്കോർഡ് ചെയ്യുന്ന ഉപകരണമാണ് കോക്ക്പിറ്റ് വോയിസ് റെക്കോർഡർ. എഞ്ചിന്റെ ശബ്ദം മുതൽ സ്വിച്ചുകളുടെ ശബ്ദംവരെ ഇതിൽ റെക്കോർഡ് ചെയ്യപ്പെടും.

ഫ്ലൈറ്റ് ഡാറ്റ റെക്കോഡറും കോക്ക്പിറ്റ് വോയിസ് റെക്കോർഡറും താരതമ്യം ചെയ്ത് പരിശോധിക്കുമ്പോൾ തന്നെ വിമാനവുമായി ബന്ധപ്പെട്ട ഒട്ടുമിക്ക വിവരങ്ങളെല്ലാം ലഭ്യമാകും. അപകടത്തിൽപ്പെട്ട വിമാനത്തിന് ഉണ്ടായിരുന്ന തകരാറുകളും മനസിലാക്കാൻ ഇതിലൂടെ സാധിക്കും.

എങ്ങനെ കണ്ടെത്തും?

സമുദ്രത്തിലോ മറ്റോ വെച്ചാണ് അപകടം സംഭവിക്കുന്നതെങ്കിൽ പോലും ബ്ലാക് ബോക്സ് കണ്ടെത്താൻ കഴിയും. ബ്ലാക്ക് ബോക്സുകളിലുള്ള അണ്ടർവാട്ടർ ലൊക്കേറ്റർ ബീക്കൺ ഉപയോഗിച്ചാണ് ഇത് കണ്ടെത്താനാകുക. ഉപകരണത്തിന്റെ പുറത്തുള്ള സെൻസർ വെള്ളത്തിൽ സ്പർശിക്കുമ്പോൾ മുതൽ തന്നെ ഒരു അൾട്രാസോണിക് പൾസ് പുറപ്പെടുവിക്കാൻ തുടങ്ങും. പെട്ടി വെള്ളത്തിനടിയിലാണെങ്കിൽ മാത്രമേ ഈ മാർഗത്തിലൂടെ ഇത് കണ്ടെത്താനാകുകയുള്ളു.

കരയിൽവെച്ചാണ് അപകടം സംഭവിക്കുന്നതെങ്കിൽ തിരച്ചിൽ നടത്തുന്നവർക്ക് ബ്ലാക് ബോക്സ് കണ്ടെത്താൻ അതിന്റെ ശോഭയുള്ള ഓറഞ്ച് നിറത്തെ തന്നെ ആശ്രയിക്കേണ്ടി വരും.

ഡാറ്റ പ്രോസസ്സിങ്

സാങ്കേതിക വിദഗ്ധർ ബ്ലാക് ബോക്സിന് പുറത്ത് കവചം തീർക്കുന്ന സംരക്ഷിത വസ്തുക്കൾ നീക്കംചെയ്യുകയും അബദ്ധത്തിൽ പോലും ഡാറ്റ നഷ്ടപ്പെടുന്നില്ല എന്ന് ഉറപ്പാക്കാൻ കണക്ഷനുകൾ ശ്രദ്ധാപൂർവ്വം വൃത്തിയാക്കുകയും ചെയ്യുന്നു. ഓഡിയോ അല്ലെങ്കിൽ ഡാറ്റ ഫയൽ ഡൗൺലോഡ് ചെയ്യുകയും അത് പകർത്തി സൂക്ഷിക്കുകയും വേണം. ഗ്രാഫുകളാക്കി മാറ്റുന്നതിന് മുമ്പ് റോ ഫയലുകളിൽ നിന്നാണ് ഡാറ്റ ഡീകോഡ് ചെയ്യുന്നത്.
Mathrubhumi Malayalam News
അപകട സ്ഥലത്ത് നിന്നും വീണ്ടെടുത്ത ബ്ലാക്ക് ബോക്സ് 

ഫ്ലൈറ്റ് ഡാറ്റ റെക്കോർഡറും കോക്ക്പിറ്റ് വോയിസ് റെക്കോർഡറും അടങ്ങിയിരിക്കുന്ന ബ്ലാക്ക് ബോക്സ് വാണിജ്യ വിമാനങ്ങളിലും പ്രൈവറ്റ് ജെറ്റുകളിലും ഉണ്ടായിരിക്കേണ്ടത് നിർബന്ധമാണ്. സാധാരണയായി വിമാനത്തിന്റെ ഏറ്റവും പുറകുവശത്തായാണ് ബ്ലാക്ക്ബോക്സ് ഘടിപ്പിക്കുന്നത്. ഒരു വിമാനം തകരുകയാണെങ്കിൽ ഏറ്റവും കുറവ് കേടുപാടുകൾ ഉണ്ടാകാൻ സാധ്യതയുള്ള ഭാഗമാണിത് എന്നതിനാലാണ് ഇത്.

ഫലം വരാനെടുക്കുന്ന സമയം

അപകടത്തിന്റെ ആഴവും ബ്ലാക്ക് ബോക്സിന് സംഭവിക്കുന്ന കേടുപാടുകളും കണക്കിലെടുത്ത് അന്വേഷണ ഉദ്യോഗസ്ഥർക്ക് ദിവസങ്ങൾ കൊണ്ടോ മണിക്കൂറുകൾക്കുള്ളിലോ പ്രാഥമിക വിവരങ്ങൾ ലഭിക്കും. ഇടക്കാല റിപ്പോർട്ടുകൾ ഒരു മാസത്തിന് ശേഷമാണ് പ്രസിദ്ധീകരിക്കാറുള്ളത്, പക്ഷേ പലപ്പോഴും ഇത് സംഭവിക്കാറില്ല. ആഴത്തിലുള്ള അന്വേഷണങ്ങൾ പൂർത്തിയാകാൻ ഒരു വർഷമോ അതിലധികമോ സമയമെടുക്കുന്നതാണ് പതിവ്.
Mathrubhumi Malayalam News
ബിപിൻ റാവത്ത്, ഹെലികോപ്റ്റർ അപകടം നടന്ന സ്ഥലത്തുന്നുള്ള ദൃശ്യം 

ബിപിൻ റാവത്ത് ഉൾപ്പടെയുള്ളവർ അപകടത്തിൽപ്പെടാനിടയാക്കിയ മി-17 വി5 വിഭാഗത്തിലുള്ള ഹെലികോപ്റ്ററുകളിൽ ഡിജിറ്റൽ ഫ്ലൈറ്റ് ഡാറ്റ റെക്കോർഡറും കോക്ക്പിറ്റ് വോയ്സ് റെക്കോർഡറും ഘടിപ്പിച്ചിട്ടുണ്ട്. ഇവ രണ്ടും ഹെലികോപ്റ്ററിന്റെ വാൽ ഭാഗത്താണ് ഘടിപ്പിച്ചിരിക്കുന്നത്.

ഹെലികോപ്റ്റർ റഷ്യൻ നിർമ്മിതമായതിനാൽ ഡാറ്റ ഡീകോഡ് ചെയ്യുന്നതിന് വിശദാംശങ്ങൾ മോസ്കോയിലേക്ക് അയയ്ക്കുകയോ അല്ലെങ്കിൽ അതിനായി ഇന്ത്യയിലെത്താൻ നിർമാതാവിനോട് അന്വേഷണ സംഘത്തിന് ആവശ്യപ്പെടുകയോ ചെയ്യാം. എന്നാൽ വിദഗ്ധർ വന്ന് പരിശോധിക്കുന്നതിനുള്ള സാധ്യതകൾ വളരെ കുറവാണ്.

പേരുപോലെ 'ബ്ലാക്ക്' അല്ല ബ്ലാക്ക് ബോക്സ്

ബ്ലാക്ക് ബോക്സ് എന്നാണ് പേരെങ്കിലും ഇതിന്റെ നിറം ഫ്ളൂറസെൻറ് ഓറഞ്ചാണ്. എന്തുകൊണ്ടാണ് ഓറഞ്ച് നിറമുള്ള ഉപകരണത്തെ ബ്ലാക്ക് ബോക്സ് എന്നു വിളിക്കുന്നതിനെപ്പറ്റി വ്യക്തമായ ഉത്തരങ്ങളൊന്നും ലഭ്യമല്ല. രണ്ടാം ലോകമഹായുദ്ധ സമയത്ത് പട്ടാളക്കാർ അവരുടെ നാവിഗേഷൻ ഉപകരണങ്ങൾ സൂക്ഷിച്ചിരുന്നത് കറുത്ത പെട്ടിക്കുള്ളിലായിരുന്നുവെന്നും ഇതിനെ തുടർന്നാണ് ഈ പേരു വന്നതെന്നുമാണ് ഏറ്റവും കൂടുതൽ പ്രചാരമുള്ള വിശദീകരണം

Sunday, 5 December 2021

അനധികൃത കരമണ്ണ് ഖനനം വ്യാപകമാകുന്നു തിരിഞ്ഞു നോക്കാതെ അധികൃതർ

അനധികൃത കരമണ്ണ് ഖനനം വ്യാപകമാകുന്നു തിരിഞ്ഞു നോക്കാതെ അധികൃതർ  

ചാത്തന്നൂർ : പഞ്ചായത്ത്‌ വില്ലേജ് പോലിസ് ഉദ്യോഗസ്ഥരുടെ ഒത്താശയോടെ വ്യാജ പാസുകളും വ്യാജ നമ്പർ പ്ളേറ്റുകളും ഉപയോഗിച്ച് കൊണ്ട് ദിനംപ്രതി നൂറ് കണക്കിന് ലോഡ് കരമണ്ണ് ആണ് ചാത്തന്നൂർ മേഖലയിൽ നിന്നും കടത്തുന്നത്. ജിയോളജിയിൽ നിന്നും ലഭിക്കുന്ന 
പാസിന്റെ വ്യാജ പാസുപയോഗിച്ച് 
സ്വകാര്യ വ്യക്തികളുടെ സ്ഥലത്ത് കരമണ്ണ് ഖനനം ചെയ്ത് കൊണ്ടുപോകുന്നത്.
ചാത്തന്നൂർ ചിറക്കര കല്ലുവാതുക്കൽ മേഖലകളിൽ അനധികൃത കരമണ്ണ് ഖനനം വ്യാപകമായിട്ടും നിരവധി പരാതികൾ ജില്ലാ ഭരണകൂടത്തിന് സഹിതം നൽകിയിട്ടും 
യാതൊരു നടപടിയും സ്വീകരിക്കാതെ എല്ലാത്തിനും മൗനപിന്തുണ നൽകുകയാണ് പഞ്ചായത്ത്‌ വില്ലേജ് പോലിസ് ഉദ്യോഗസ്ഥർ എന്ന് നാട്ടുകാർ ആരോപിക്കുന്നു.
മണ്ണ് കടത്തുന്ന വാഹനങ്ങളുടെത് വ്യാജ 
രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റും ജിയോളജിയുടെ വ്യാജ പാസുകളും വ്യാജ നമ്പർ പ്ളേറ്റുകളും ഉപയോഗിച്ച് ഇൻഷുറൻസും റോഡ് പെർമിറ്റുകളും ഇല്ലാത്ത വാഹനങ്ങൾ
കരമണ്ണുമായി തലങ്ങും വിലങ്ങും പാഞ്ഞിട്ടും 
റവന്യൂ സംഘങ്ങളും പോലിസ് പഞ്ചായത്ത്‌ അധികൃതരും യാതൊരുവിധ നടപടിയും എടുക്കുന്നില്ല എന്നാണ് നാട്ടുകാരുടെ ആരോപണം

@ കല്ലുവാതുക്കൽ പഞ്ചായത്തിലെ ഊഴായ്ക്കോട് 23-)o 
വാർഡിൽ സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ നിന്നും നേരം ഇരുട്ടി വെളുത്തപ്പോൾ പോയത് നൂറ് കണക്കിന് ലോഡ് മണ്ണാണ്.കാവൽ നിന്നത്  പോലിസ് ആണെന്ന് നാട്ടുകാർ ആരോപിക്കുന്നു രാത്രിയിൽ ടിപ്പർ ലോറികൾ ചീറി പായുന്നത് പോലീസിനെ അറിയിച്ചിട്ടും തിരിഞ്ഞു നോക്കിയില്ല എന്ന് മാത്രമല്ല ഇ റോഡിൽ നിന്നും ദേശീയപാതയിൽ എത്തുന്ന സ്ഥലത്ത് ഹൈവേ പോലീസിന്റെ വാഹനം കാവലായി ഉണ്ടായിരുന്നുവെന്ന് നാട്ടുകാർ ആരോപിക്കുന്നു. പോലീസിന്റെ മുന്നിൽ കൂടി യാതൊരു പാസും ഇല്ലാതെ വ്യാജ നമ്പർ പ്ളേറ്റ് ഉപയോഗിച്ച്  രാത്രിയിൽ നൂറ് കണക്കിന് ടിപ്പർ ലോറികളിലാണ് മണ്ണ് കടത്തിയത് ഇരുപത് അടിയോളം ഉയരത്തിൽ നിന്നും മണ്ണ് നീക്കം ചെയ്തതോടെ ചുറ്റുവട്ടത്തുള്ള മറ്റ് വസ്തു അപകട ഭീഷണിയായി മാറി. റോഡുകൾ തകർന്ന് തരിപ്പണമായി വില്ലേജ് ഓഫിസർക്കും പഞ്ചായത്ത്‌ സെക്രട്ടറിയ്ക്കും എ സി പി അടക്കമുള്ള ഉദ്യോഗസ്ഥർക്കും പരാതി കൊടുത്തിട്ടും രാത്രിയിൽ തന്നെ വിളിച്ചിച്ചു പരാതി നൽകിയിട്ടും തിരിഞ്ഞു നോക്കിയില്ലായെന്ന് നാട്ടുകാരും സമീപ വസ്തു ഉടമകളും ആരോപിക്കുന്നു. ഇതിനിടയിൽ പ്രതിക്ഷേധവുമായി രംഗത്ത് എത്തിയ നാട്ടുകാർക്ക് നേരെ മണ്ണ് കടത്തിയ ടിപ്പർ ഉടമ ഭീഷണിയുമായി രംഗതെത്തിയത് സംഘർഷത്തിന് കാരണമായി.
കോൺഗ്രസ്കാരിയായ ഗ്രാമപഞ്ചായത്ത്‌ അംഗത്തിന്റ പിന്തുണയോടെ നടത്തിയ 
കരമണ്ണ് കടത്ത് മുൻ ലോക്കൽ കമ്മിറ്റി 
സെക്രട്ടറി കൂടിയായ സിപിഎം ഏരിയ കമ്മിറ്റി അoഗത്തിന്റെ നേതൃത്വത്തിൽ മരക്കുളം സ്വദേശിയായ ഡി വൈ എഫ് ഐ പ്രവർത്തകന്റെ ടിപ്പറും ജെ സി ബികളും ഉപയോഗിച്ച് മണ്ണ് കച്ചവടം നടത്തിയത് എന്ന് നാട്ടുകാർ ആരോപിച്ചു.
ഫോട്ടോ:മണ്ണ് മാറ്റിയ സ്ഥലം
ഫോട്ടോ :തകർന്ന റോഡ്.

Saturday, 4 December 2021

ഒടുവില്‍ അമ്മയ്ക്ക് നീതി; കടയ്ക്കാവൂരില്‍ മകനെ പീഡിപ്പിച്ചെന്ന കേസില്‍ അമ്മ കുറ്റവിമുക്ത


ഒടുവില്‍ അമ്മയ്ക്ക് നീതി കടയ്ക്കാവൂരില്‍ മകനെ പീഡിപ്പിച്ചെന്ന കേസില്‍ അമ്മ കുറ്റവിമുക്ത


കടയ്ക്കാവൂരിൽ മകനെ ലൈംഗികമായി പീഡിപ്പിച്ചെന്ന വ്യാജ പരാതിയിൽ ഒടുവിൽ അമ്മയ്ക്ക് നീതി. തിരുവനന്തപുരം പോക്സോ കോടതി കേസിൽ നിന്ന് അമ്മയെ കുറ്റവിമുക്തയാക്കി. 13കാരനായ മകനെ അമ്മ മൂന്ന് വർഷത്തോളം പീഡിപ്പിച്ചെന്നായിരുന്നു കേസ്.

കേസിൽ അമ്മയ്ക്കെതിരായി ചുമത്തിയ കുറ്റങ്ങൾ വ്യാജമാണെന്ന് നേരത്തെ ഐജി അർഷിത അട്ടല്ലൂരിന്റെ മേൽനോട്ടത്തിലുള്ള പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. അന്വേഷണ സംഘം സമർപ്പിച്ച റിപ്പോർട്ട് ശനിയാഴ്ച പോക്സോ കോടതി ശരിവയ്ക്കുകയായിരുന്നു. അമ്മയ്ക്കെതിരായ നിയമ നടപടികൾ കോടതി അവസാനിപ്പിക്കുകും ചെയ്തു.

പരാതി വ്യാജമാണെന്ന പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോർട്ടിനെതിരേ അമ്മയുടെ ഭർത്താവ് നൽകിയ ഹർജികൂടി പരിഗണിച്ച ശേഷമാണ് തിരുവനന്തപുരം പോക്സോ കോടതിയുടെ ഉത്തരവ്.

2017 മുതൽ 2020 വരെയുള്ള കാലയളവിൽ അമ്മ ലൈംഗികമായി പീഡിപ്പിച്ചെന്നായിരുന്നു മകന്റെ പരാതി. ഇതിന്റെ അടിസ്ഥാനത്തിൽ കടയ്ക്കാവൂർ പോലീസ് കേസെടുക്കുകയും 2020 ഡിസംബർ 28ന് അമ്മയെ അറസ്റ്റ് ചെയ്യുകയും ചെയ്തു. തുടർന്ന് ഒരുമാസത്തോളം ഇവർ ജയിലിൽ കിടന്നു.

പിന്നീട് ഹൈക്കോടതിയുടെ നിർദേശപ്രകാരമാണ് പ്രത്യേക സംഘം കേസ് അന്വേഷിക്കാനെത്തിയത്. തുടർന്നാണ് അമ്മയ്ക്കെതിരേ മകൻ നൽകിയ പരാതിയും മൊഴിയും കെട്ടിച്ചമച്ചതാണെന്ന് അന്വേഷണ സംഘം കണ്ടെത്തിയത്