*ഓം നമോ ഭഗവതേ വാസുദേവായ*
*ധനുമാസ തിരുവാതിര*
_വ്രതം, ആചാരം, ഫലസിദ്ധി_
ദക്ഷിണേന്ത്യൻ
സംസ്ഥാനങ്ങളായ
കേരളത്തിലേയും തമിഴ്നാട്ടിലെയും പ്രധാന ആഘോഷമാണ് തിരുവാതിര.ധനുമാസത്തിലെ തിരുവാതിര നക്ഷത്രത്തിലാണ് ഈ ആഘോഷം.സാധാരണഗതിയിൽ ഡിസംബർ 15നും ജനുവരി 15നും ഇടയ്ക്കായിട്ടാണ് തിരുവാതിര വരുന്നത്.
ധനുമാസക്കുളിരിന്റെ സ്പർശവുമായി തിരുവാതിര ആഗതമായി കഴിഞ്ഞു.
ശ്രീപരമേശ്വരന്റെ
ജന്മനാളായാണ് കേരളീയർ തിരുവാതിര
ആഘോഷിക്കുന്നത്
ശ്രീകൃഷ്ണനെ ഭർത്താവായി ലഭിക്കാൻ
ഗോപ സ്ത്രീകൾ
കാർത്ത്യായനീ പൂജ നടത്തിയ ദിവസമാണിതെന്നാണ് മറ്റൊരു സങ്കൽപം.
ഐശ്വര്യമായ കുടുംബ ജീവിതത്തിന്
ശ്രീപാർവതി ദേവി തിരുവാതിരനാളിൽ
വ്രതമനുഷ്ഠിച്ചതിന്റെ ഓർമ്മ
പുതുക്കലാണിതെന്ന ഐതിഹ്യവുമുണ്ട്.
*തിരുവാതിര -2020*
തിരുവാതിര വ്രതം
ആരംഭിക്കുന്നത്
മകയീരം നക്ഷത്രം വൈകിട്ട് വരുന്ന സമയം മുതലാണ്.ഈ വർഷം ധനു മാസത്തിലെ മകയീരം നക്ഷത്രം ആരംഭിക്കുന്നത് 8.1.2020 (1195ധനു 23)
ബുധനാഴ്ച്ച പകൽ 3 മണി 51 മിനുട്ട് മുതലാണ്.
8.1.2020 ബുധനാഴ്ച്ച വൈകിട്ടാണ് എട്ടങ്ങാടി നിവേദ്യം. ഇവ മകയിരം നക്ഷത്രം സന്ധ്യയ്ക്ക് ലഭിക്കുമ്പോഴാണ് ചെയ്യേണ്ടത്. എട്ടങ്ങാടി നിവേദ്യശേഷം തിരുവാതിരക്കളി. ഈ മകയിരം നക്ഷത്രം9.1.2020(1195ധനു 24)
വ്യാഴാഴ്ച്ച പകൽ 3
മണി 37 മിനുട്ട് വരെയുണ്ടാകും തുടർന്ന് തിരുവാതിര നക്ഷത്രം.
അതോടെ തിരുവാതിര വ്രതം
ആരംഭിക്കും. അത്
9.1.2020 വ്യാഴാഴ്ച
പകൽ 3.37 മുതലാണ്.
തിരുവാതിര ആരംഭിക്കുമ്പോൾ വെളുത്തവാവിനു മുമ്പുള്ള
ചതുർദശി തിഥി 29
നാഴികയും 43 വിനാഴികയും കടന്നിട്ടുണ്ടാകും.
പിന്നെയാണ് വെളുത്ത വാവ് ആരംഭിക്കുന്നത് .
അത് 10.1.2020
വെള്ളിയാഴ്ച്ച അതി പുലർച്ചെ 2.34 മുതലായിരിക്കും. അപ്പോൾ തിരുവാതിര നക്ഷത്രമാണ്. ആ വെളുത്തവാവ്
അടുത്ത ദിവസം
അർദ്ധരാത്രി കഴിഞ്ഞു 12.51 വരെയുണ്ടായിരിക്കും.
വ്യാഴാഴ്ച രാത്രി ദേവീ-ദേവന്മാർക്ക് വെറ്റില അടക്ക, ഇളനീർ , എന്നിവ
സമർപ്പിച്ച് തിരുവാതിരക്കളി ആരംഭിക്കും.ഇതിനായി ഗുരു, ഗണപതി, സരസ്വതി, സ്വയംവര സംബന്ധങ്ങളായ ഗാനങ്ങളുള്ള
തിരുവാതിര കളിയാണ്
പ്രധാനം.
അർദ്ധ രാത്രിയോടെ
തിരുവാതിരക്കളി അവസാനിക്കും. തിരുവാതിര നക്ഷത്രം ഏകദേശം പകുതിയാകുമ്പോൾ (അല്ലെങ്കിൽ പാതിരാത്രി) പാതിരാപ്പൂവ് തേടൽ ആരംഭിക്കും.
തിരികെയെത്തി
എല്ലാരും പാതിരാപ്പൂവ് ചൂടി, ഇളനീർ കുടിച്ചു, വെറ്റിലമുറുക്കി പിന്നെ മംഗളം പാടി
എല്ലാരും പിരിയും. വീടെത്തി സ്നാനം
ചെയ്ത് വീണ്ടും
ക്ഷേത്രത്തിൽ അതി പുലർച്ചെയുള്ള ആർദ്രാദർശനത്തിന് എത്തണം എന്നാണ്.
പിന്നെ വെള്ളിയാഴ്ച്ച അതിപുലർച്ചെ നാല്
മണി മുതൽ
ആർദ്രാദർശനത്തിനായി ശിവക്ഷേത്രങ്ങൾ തുറക്കും.ധനുമാസ തിരുവാതിരയിലെ ഏറ്റവും
മഹത്തായ പുണ്യ
ദർശനമാണ് "ആർദ്രാ ദർശനം''ആർദ്രാ ദർശനത്തിനായി തുറക്കാത്ത ശിവക്ഷേത്രങ്ങളില്ല എന്ന് തന്നെ പറയാം.
ഇതോടെ ധനുമാസ
തിരുവാതിര വ്രതം
അവസാനിക്കും. പിന്നെ വീട്ടിലെത്തി
തിരുവാതിര നക്ഷത്രം അവസാനിക്കുന്നതു വരെ ഉറങ്ങാതെ ശിവഭജനം ചെയ്തു ഉറങ്ങാതെ ഇരിക്കേണ്ടതാണ്. അതിന് ശേഷം ഭക്ഷണം കഴിക്കുകയും ഉറങ്ങുകയും ചെയ്യാവുന്നതാണ്. (വെള്ളിയാഴ്ച ഉച്ചയ്ക്ക് 2 മണി 48 മിനുട്ട് വരെ)
ഈ വർഷത്തെ തിരുവാതിര സമയക്രമം
8.1.2020 ബുധൻ വൈകിട്ട്: എട്ടങ്ങാടി നിവേദ്യം:
9.1.2020 വ്യാഴം വൈകിട്ട്: 3.37 മുതൽ വ്രതം:
10.1.2020 വെള്ളി അതിപുലർച്ചെ:
ആർദ്രാദർശനം.
10.1.2020 വെള്ളി പകൽ 2:48:27 ന് വ്രതം പൂർത്തിയാകും.
8.1.2020 ബുധൻ
പുലർച്ചെ മുതൽ
ഒരിക്കൽ ആരംഭിക്കാം.വ്യാഴം പുലർച്ചെ മുതൽ ശുദ്ധമായിരിക്കണം. ഉച്ചകഴിഞ്ഞു വ്രതം
ആരംഭിക്കും.വെള്ളിയാഴ്ച ഉച്ചകഴിഞ്ഞു 2:48:27: നു (വ്രതം പൂർത്തിയാക്കാം.)
ഇതിന് "ധനുമാസ തിരുവാതിര വ്രതവും ആർദ്രാദർശനവും" എന്നാണ് കൃത്യമായ പേര്.
ഭർത്താവിന്, മക്കൾക്ക്,അവരവർക്ക്, കുടുബാംഗങ്ങൾക്ക് അങ്ങനെ എല്ലാവർക്കുമായി ശിവപാർവ്വതീ
പ്രീതിക്കായി കുടുംബിനികൾ ഏറ്റെടുത്ത്
ചെയ്യുന്നതാണ് "ധനുമാസ തിരുവാതിര വ്രതം "
രജസ്വലയായ കന്യകയുടെ ആദ്യത്തെ ധനുമാസ തിരുവാതിര
വ്രതം അഥവാ
പൂതിരുവാതിര ,
വിവാഹിതയായ യുവതിയുടെ ആദ്യത്തെ
ധനുമാസ തിരുവാതിര വ്രതം അഥവാ "പുത്തൻ തിരുവാതിര "
എന്നിവ ഒരു കാലത്ത്
കേരളത്തിലെ പ്രധാന ഹൈന്ദവ ആചാരം
തന്നെയായിരുന്നു.
ഉത്തമ പുരുഷനെ
ഭർത്താവായി ലഭിക്കാ ൻ ആഗ്രഹിക്കുന്നവരും,ഭർത്താവിന്റെ
ആയുരാരോഗ്യ
സൗഖ്യത്തിനായും
ധനുമാസ തിരുവാതിര വ്രതം പിന്തുടരുന്നു.
തിരുവാതിരയുമായി
ബന്ധപ്പെട്ട് നിരവധി
ഐതീഹ്യങ്ങളുമുണ്ട്.
*ഐതിഹ്യം*
പരമശിവനും
ശ്രീപാർവതിയും
തമ്മിൽ വിവാഹം നടന്ന തിരുനാൾ ആണ് ധനുമാസത്തിലെ
തിരുവാതിര എന്നും ഐതിഹ്യമുണ്ട്. ശിവനെ ഭർത്താവായി ലഭിക്കാൻ പാർവ്വതീ ദേവി കഠിനമായ തപസ്സ് അനുഷ്ഠിക്കുകയും
ഒടുവിൽ ശിവൻ
പ്രത്യക്ഷപ്പെട്ട് അതിന് സമ്മതിക്കുകയും
ചെയ്ത ദിവസം
ധനുമാസത്തിലെ തിരുവാതിരയാണ് എന്ന്
വിശ്വസിക്കുന്നു.
ദക്ഷയാഗത്തിൽ
ക്ഷണിക്കാതെ തന്നെ പോയ സതിയെ ദക്ഷൻ അപമാനിച്ചതിനാൽ സതി ദേഹത്യാഗം
ചെയ്ത വിവരമറിഞ്ഞ് ക്രുദ്ധനും ദുഃഖിതനുമായ പരമേശ്വരൻ
ദക്ഷനെക്കൊന്ന്
പ്രതികാരം ചെയ്യുകയും അതിനുശേഷം ഹിമാലയത്തിൽ പോയി തപസനുഷ്ഠിക്കുകയും
ചെയ്തു. സതിദേവി പാർവതിയായി പുനർജനിച്ച്, ശ്രീപരമേശ്വരനെത്തന്നെ ഭർത്താവായി ലഭിക്കാൻ പിതാവിന്റെ
അനുവാദത്തോടു കൂടി മഹാദേവനെ
പൂജിക്കാനും തപസ്സു ചെയ്യാനും തുടങ്ങി. ഈ സമയത്ത്, താരകാസുരന്റെ
ഉപദ്രവത്തിൽ നിന്നും ദേവന്മാരെ രക്ഷിക്കാൻ ശിവപുത്രന് മാത്രമേ സാധിക്കൂ എന്നതിനാൽ ദേവന്മാർ കാമദേവനോട് ശിവനേയും
പാർവതിയേയും ഒന്നിപ്പിക്കാൻ അഭ്യർത്ഥിച്ചു. ആ അഭ്യർത്ഥന
മാനിച്ച് കാമദേവൻ
പുഷ്പബാണം അയക്കുകയും ശിവന്റെ
യോഗനിദ്രക്ക് ഭംഗം
വരുകയും ചെയ്തു.അതിന് കാരണക്കാരനായ കാമദേവനെ
അദ്ദേഹം കോപാഗ്നിയി ൽ ദഹിപ്പിക്കുകയും
ചെയ്തു.ഭർത്താവിന്റെ വിയോഗത്താൽ ദുഃഖിതയായ കാമദേവന്റെ പത്നി
രതീദേവി ഊണും
ഉറക്കവുമില്ലാതെ
വിലപിക്കുകയും
ശ്രീപാർവ്വതി ദേവിയോട് പരാതിപ്പെടുകയും ചെയ്യുന്നു.രതീദേവിയുടെ വിലാപത്തിൽ ദുഖിതരായ
ശ്രീപാർവതിയും ദേവസ്ത്രീകളും നോമ്പെടുത്ത്
പരമശിവനെ പ്രാർത്ഥിക്കാൻ
തുടങ്ങി.സർവ്വരുടേയും
പ്രാർത്ഥനയിലും
വ്രതാനുഷ്ഠാനങ്ങളിലും സംപ്രീതനായ
ശ്രീപരമേശ്വരൻ കാമദേവനെ പുനർജീവിപ്പിച്ചു. അതൊരു മകയിരം നാളിൽ ആയിരുന്നു. തുടർന്ന് അദ്ദേഹം
പാർവതീദേവിയിൽ
അനുരക്തനാകുകയും ഭഗവതിയെ അർദ്ധാംഗിനിയായി സ്വീകരിക്കുകയും ചെയ്തു.
ശ്രീപരമേശ്വരനെ
ഭർത്താവായി ലഭിച്ചതിന്റെ ആഹ്ലാദത്തിൽ
പാർവതീ ദേവി വനത്തിൽ ആടിയും പാടിയും
കളിച്ചും രസിച്ചും
പഴങ്ങൾ ഭക്ഷിച്ചും
കേശാലങ്കാരം
ചെയ്തും തുടിച്ചും
കുളിച്ചും നീരാടിയും
വെറ്റില ചവച്ചും
ഊഞ്ഞാലാടിയും
ആനന്ദിച്ചതിന്റെ
ഓർമ്മക്കായും
അതിനെ അനുകരിച്ചുമാണ് മകയിരവും തിരുവാതിര നാളും ചേർന്ന രാവിൽ തിരുവാതിര ആഘോഷിക്കുന്നതെന്നാണ് ഒരു ഐതിഹ്യം.
*മറ്റൊരു ഐതീഹ്യം കൂടിയുണ്ട്*
പാർവ്വതീ ദേവിയുടെ
ദാസിയായ സുന്ദരിയെന്ന യുവതി വേദികൻ
എന്നു പേരുള്ള യുവാവിനെ വിവാഹം ചെയ്തു.എന്നാൽ വിവാഹ
ശേഷം കുടിവെയ്പ്പ്
അഥവാ ഭർതൃഗൃഹത്തിൽ പ്രവേശിക്കുന്നതിനു മുമ്പ് വേദികൻ
മരണപ്പെട്ടു. ഭർത്താവുമൊന്നിച്ചുള്ള ജീവിതം സ്വപ്നം കണ്ട സുന്ദരിയെന്ന യുവതിയുടെ ഹൃദയം പൊട്ടിയുള്ള നിലവിളി പാർവ്വതീദേവിയുടെ കാതുകളിലെത്തി.
പാർവ്വതീദേവി പരമേശ്വരനോടു വേദികനെ
ജീവിതത്തിലേക്ക്
മടക്കികൊണ്ട് വരണമെന്ന് അപേക്ഷിച്ചു
എന്നാൽ മഹാദേവൻ ജനിമൃതികൾ സ്വാഭാവികമാണെന്ന് അരുളി ചെയ്യുകയാണ് ഉണ്ടായത്. അതോടെ പാർവ്വതീ ദേവി സുന്ദരിയുടെ ദുഃഖത്തിൽ
പങ്ക് ചേർന്ന് ഈറൻ
വസ്ത്രത്തോടെ
മറ്റൊരാളെയും
സ്പർശിക്കാതെ
വ്രതം ആരംഭിച്ചു. ഇത് കണ്ട് ശ്രീ പരമേശ്വരൻ വേദികനെ ജീവിതത്തിലേക്ക് മടക്കി കൊണ്ട് വന്നു എന്നും ആ ദിവസം
ധനുമാസത്തിലെ
തിരുവാതിര ആയിരുന്നുവെന്നും വിശ്വസിച്ചുവരുന്നു.
*ചരിത്രം*
തിരുവാതിര ആഘോഷം സംഘകാലത്തു
തന്നെ ഉണ്ടായിരുന്നതായി കാണുന്നു. നല്ലാണ്ടുവനാരുടെ ‘പരിപാടൽ‘ എന്ന കൃതിയിൽ, വൈഗൈ നദിയിൽ
തിരുവാതിര ദിവസം യുവതികൾ തുടിച്ചുകുളിക്കുന്നതിനെപ്പറ്റി വർണിച്ചിട്ടുണ്ട്. പൂർണചന്ദ്രൻ ഉദിച്ചുനിൽക്കുന്ന തിരുവാതിര ദിവസം ബ്രാഹ്മണർ
ഭൂമിയുടെ ഫലസമൃദ്ധിക്കു വേണ്ടി മന്ത്രോച്ചാരണം നടത്തുകയും, യുവതികൾ ഇഷ്ടപ്പെട്ടഭർത്താവിനെ ലഭിക്കാൻ ഗാനങ്ങൾ ആലപിക്കുകയും ചെയ്തിരുന്നു എന്നാണ് പറയപ്പെടുന്നത്. എന്നാൽ ഇന്നു തമിഴ്നാട്ടിൽ ഈ രീതിയിൽ തിരുവാതിര ആഘോഷിക്കുന്നില്ല. ആ പാരമ്പര്യം കേരളമാണ് തുടർന്നു വരുന്നത്.
‘അംബാവാടൽ‘ എന്നും ഈ ആഘോഷത്തിനു പേരുണ്ട്. അതായത് അംബയെ-ദേവിയെ ആരാധിച്ചുകൊണ്ടുള്ള
ആഘോഷം. ‘മാർഗഴി നീരാടൽ‘ എന്നും തിരുവാതിര
ആഘോഷത്തെ വിളിച്ചിരുന്നു.
*തിരുവാതിര തമിഴ്നാട്ടിൽ*
ആണ്ടാൾ എഴുതിയ ‘തിരുപ്പാവൈ’ എന്ന ഗാനം ആലപിച്ചുകൊണ്ട് വൈഷ്ണവരും, മാണിക്യവാസകർ എഴുതിയ ‘തിരുവെമ്പാവൈ’ എന്ന ഗാനം ആലപിച്ചുകൊണ്ട് ശൈവരും തിരുവാതിര ആഘോഷിക്കുന്നു. ഒന്ന് കൃഷ്ണൻറെ
പ്രേമത്തിനു വേണ്ടിയും വരണ്ട ഭൂമിയിൽ മഴ
ലഭിക്കുവാൻ വേണ്ടിയും
ആണെങ്കിൽ മറ്റേത്
ദേവിപൂജ നടത്തി കൊണ്ട് ഇഷ്ടകാമുകനുവേണ്ടി പ്രാർത്ഥിക്കുന്ന ഗാനമാണ്.
*തിരുവാതിര ആഘോഷം...*
തിരുവാതിര അംഗനമാരുടെ ഉത്സവമാണ്. പാതിരാപ്പൂ ചൂടി മിഴിക്കോണിൽ ആർദ്ര
സ്വപ്നങ്ങളുമായി നിദ്രാവിഹീനമായ വിനാഴികകൾ. അഷ്ടമംഗല്യത്തട്ടിൽനിന്ന് ദശപുഷ്പങ്ങളെടുത്ത് ചൂടി വെറ്റില മുറുക്കി കാത്തിരിപ്പ്. തിരുവാതിരക്ക്
ഭർത്താവ് ഉണരും
മുൻപേ കുളത്തിൽ പോയി തുടിച്ചുകുളിക്കണമെന്നാണ്. പിന്നെ ഊഞ്ഞാലാട്ടം, കൈകൊട്ടിക്കളി. മുറ്റത്ത് ഭദ്രദീപത്തിനു മുന്നിൽ ആടിത്തിമർക്കുന്ന കന്യകമാർ.
സ്ത്രീകൾ പുലരും
മുൻപേ കുളിച്ച്
അലക്കിയതോ കോടിവസ്ത്രമോ ധരിച്ച് ശിവ പാർവതീ പൂജയും ശിവക്ഷേത്ര ദർശനവും
നടത്തും. തിരുവാതിര നാളിൽ അരി ഭക്ഷണം വെടിയണമെന്നാണ്. പഴവും ഇളനീരും പുഴുക്കും ആകാം.
*മംഗല്യവതികളായ സ്ത്രീകൾ നെടുമാംഗല്യത്തിനു വേണ്ടിയും കന്യകമാർ വിവാഹം നടക്കാൻവേണ്ടിയും വ്രതം എടുത്തു തിരുവാതിര ആഘോഷത്തെ ധന്യമാക്കും.* ‘വീര വിരാടകുമാര വിഭോ, ചാരുതരഗുണസാഗരഭോ’ എന്നു തുടങ്ങുന്ന തിരുവാതിര ശീലുകൾ മനപാഠമാക്കിയവരുടെ ആഘോഷങ്ങൾ പുലർച്ചവരെ നീളും.
*സ്ത്രീകൾ ഒത്തുചേർന്നു തിരുവാതിരപ്പാട്ട് പാടിക്കളിച്ചതിനുശേഷം ദശപുഷ്പം ചൂടിവരുന്നതാണ് പാതിരാപ്പൂചൂടൽ.* ‘ഒന്നാനാം മതിലകത്ത് ഒന്നുണ്ടു പോൽ പൂത്തിലഞ്ഞി, പൂത്തിലഞ്ഞി പൂ പറിക്കാൻ പോരുന്നുണ്ടോ തോഴിമാരെ’ എന്നിങ്ങനെ പാടി വൃക്ഷച്ചുവട്ടിലേക്കു നീങ്ങും.
തിരികെയെത്തി എല്ലാരും പാതിരാപ്പൂവ് ചൂടി, ഇളനീർ കുടിച്ചു, വെറ്റിലമുറുക്കി പിന്നെ മംഗളം പാടി എല്ലാരും പിരിയും. വീടെത്തി സ്നാനം ചെയ്ത് വീണ്ടും ക്ഷേത്രത്തിൽ അതിപുലർച്ചെയുള്ള ആർദ്രാദർശനത്തിന് എത്തണം.
*‘ധനുമാസത്തിൽ തിരുവാതിര ഭഗവാൻ തന്റെ തിരുനാളല്ലോ’* എന്നു തുടങ്ങുന്ന തിരുവാതിരപ്പാട്ടുകളും ചുവടുകളുടെയും കൈകൊട്ടലിന്റെയും അകമ്പടിയിൽ തിരുവാതിര ദിനത്തിൽ ഉയർന്നു കേൾക്കാം. കാർഷിക വിഭവങ്ങൾകൊണ്ടുണ്ടാക്കുന്ന *തിരുവാതിരപ്പുഴുക്ക്* തിരുവാതിര ആഘോഷത്തിലെ പ്രധാന വിഭവമാണ്.
തിരുവാതിരപ്പുഴുക്ക്, എട്ടങ്ങാടി, കൂവ കുറുക്ക് എന്നിവക്ക് അതിയായ പ്രാധാന്യം നൽകുന്നു.
വർഷത്തിൽ ഒരിക്കൽ മാത്രമാണ് എട്ടങ്ങാടിയെന്ന വിഭവം തയാറാക്കുന്നത്. *മുറ്റത്ത് വിളക്ക് തെളിയിച്ചു ഗണപതി സ്തുതി ഉൾപ്പെടെയുള്ള പാട്ടുകൾ പാടി വനിതകൾ തന്നെയാണ് എട്ടങ്ങാടി നിവേദിക്കുന്നത്.* നിവേദിച്ച എട്ടങ്ങാടി ആർദ്രാവ്രതം നോൽക്കുന്ന എല്ലാവരും കഴിക്കണം. തിരുവാതിര ദിനത്തിൽ ഇരുട്ടു വീഴുമ്പോൾ
വീട്ടുമുറ്റങ്ങൾ
സജീവമാകും. സ്ത്രികൾക്കു മാത്രമുള്ളതാണ് ആർദ്രാവ്രതം.
പണ്ടൊക്കെ ഒരു ഗ്രാമത്തിലെ സ്ത്രീകൾ
മുഴുവൻ ഏതെങ്കിലും
ഒരു തറവാട്ടുമുറ്റത്ത്
ഒത്തുചേർന്നിട്ടായിരുന്നു തിരുവാതിര ആഘോഷിച്ചിരുന്നത്. ഇന്നത്തെ തിരക്കു
പിടിച്ച ജീവിതത്തിൽ ആഘോഷം ചുരുക്കം ചില കുടുംബങ്ങളിലും ശിവക്ഷേത്രങ്ങളിലും മാത്രം ഒതുങ്ങി നിൽക്കുന്നു.
തിരുവാതിര വ്രതം ഇഷ്ട വിവാഹത്തിനും
ദമ്പതികൾക്ക് ഉത്തമ ദാമ്പത്യത്തിനും വേണ്ടി ആണെങ്കിൽ മകയിരം നാളിലെ വ്രതം മക്കളുടെ ഐശ്വര്യത്തിനും
പുണർതംവ്രതം സഹോദരങ്ങൾക്ക് വേണ്ടിയും ആകുന്നു. ഇങ്ങനെ കുടുംബാംഗങ്ങളുടെ ദീർഘായുസിനും ആപത്തിൽ രക്ഷക്കും വേണ്ടി ആണ്
തിരുവാതിരവ്രതം നോൽക്കുന്നത് എന്നാണ് വിശ്വാസം. രേവതി നാൾ മുതലാണ് തിരുവാതിരവ്രതം ആരംഭിക്കുന്നത്. തിങ്കളാഴ്ച നോയമ്പും ഉത്തമദാമ്പത്യത്തിന് വേണ്ടിയുള്ള ശിവസന്നിധിയിൽ അർപ്പിക്കുന്ന സമാനമായ മറ്റൊരു വ്രതമാണ്.
രേവതി നാൾ മുതൽ ആണ് ശരിക്കും
തിരുവാതിര ആഘോഷങ്ങൾ തുടങ്ങുന്നത്. ഒരാഴ്ച അതിരാവിലെ കുളത്തിൽപ്പോയി
തിരുവാതിരപ്പാട്ട് പാടി കുളിച്ച് , കുളക്കരയിൽ വെച്ചു തന്നെ പൊട്ടുതൊട്ട്, ദശപുഷ്പം ചൂടി വരികയാണ് പതിവ്. കറുക, കൈയ്യോന്നി, മുക്കുറ്റി, നിലപ്പന, ഉഴിഞ്ഞ, ചെറൂള, തിരുതാളി, മുയൽച്ചെവി, കൃഷ്ണക്രാന്തി, പൂവാം കുരുന്നില, എന്നിവയാണ് ദശപുഷ്പങ്ങൾ.
വള്ളുവനാട്ടിലും
പരിസരപ്രദേശങ്ങളിലും മകീര്യം ദിവസം രാത്രി
നായർ സമുദായ ക്കാരുടെ ചോഴിക്കളി
ഉണ്ടാകാറുണ്ട്.
പൂർവ്വികർ ധനുമാസത്തിലെ അശ്വതി നക്ഷത്രം മുതൽ വ്രതം ആരംഭിച്ചിരുന്നു.എന്നാൽ ഇപ്പോഴത് മകയിരം, തിരുവാതിര ദിനരാത്രങ്ങൾ മാത്രമായി ചുരുങ്ങിയിരിക്കുന്നുവെന്ന് പറയേണ്ടിയിരിക്കുന്ന്.
അശ്വതി മുതൽ പുണർതം വരെയും കുടുബാംഗങ്ങൾക്കു് പ്രത്യേകമായുള്ള പ്രാർത്ഥനയാകുന്നു.
ഇതിൽ തിരുവാതിര
ദിവസം ഭർത്താവിന് അല്ലെങ്കിൽ ഭർത്താവായി ലഭിക്കാൻ പോകുന്നയാൾക്കു വേണ്ടിയുള്ളത്.
അശ്വതിയിൽ അശ്വ മുണരും മുൻമ്പ് സ്നാനം
കഴിഞ്ഞു വ്രതമനുഷ്ഠിക്കുന്നത് ഗൃഹനാഥന്
നന്മ വരാനാണ്.
ഭരണിയിൽ ഭർത്താവുണരും മുമ്പ് സ്നാനം
കഴിഞ്ഞ് വ്രതമനുഷ്ഠിയ്ക്കുന്നത് ബന്ധുമിത്രാദികൾക്ക് നന്മ
വരാനാണ്.
കാർത്തികയിൽ കാക്ക കരയും മുമ്പ് സ്നാനം കഴിഞ്ഞു വ്രതമനുഷ്ഠിക്കുന്നത് മാതാപിതാക്കൾക്ക് നന്മ വരാനാണ്.
രോഹിണിയിൽ രോമം കാണും മുമ്പ് സ്നാനം കഴിഞ്ഞു വ്രതമനുഷ്ഠിക്കുന്നത് കുഞ്ഞുങ്ങൾക്ക് നന്മ വരാനാണ്.
മകയിരത്തിൽ മക്കൾ ഉണരും മുമ്പ് സ്നാനം കഴിഞ്ഞു വ്രതമനുഷ്ഠിക്കുന്നത് സന്താനങ്ങൾക്ക് നന്മ വരാനാണ്.
തിരുവാതിരയിൽ പുലർച്ചെ 3 മണിക്ക് സ്നാനം കഴിഞ്ഞു വ്രതമനുഷ്ഠിക്കുന്നത് ഭർത്താവിന്
അല്ലെങ്കിൽ ഭർത്താവാകാൻ പോകുന്നയാൾക്ക് നന്മ വരാനാണ്.
പുണർതത്തിൽ പുലർകാലത്തിനു മുമ്പ്
സ്നാനം കഴിഞ്ഞു
വ്രതമനുഷ്ഠിക്കുന്നത് സഹോദരങ്ങൾക്കു്
നന്മ വരാനാണ്.
*വിഭവങ്ങൾ*
തിരുവാതിര പുഴുക്ക്,തിരുവാതിര നാളിലെ
ഭക്ഷണം:
തിരുവാതിര വ്രതം
എടുക്കുന്നവരും
ആഘോഷിക്കുന്നവരും പ്രധാനമായും ഉപയോഗിക്കുന്ന വിഭവങ്ങൾ കിഴങ്ങുവർഗ്ഗങ്ങൾ കൊണ്ട് ഉണ്ടാക്കുന്നവയാണ്. പുരാതനമായ
ആചാരങ്ങളിൽ അക്കലത്ത് വിളവെടുക്കുന്ന വിളയിനങ്ങൾ ഉപയോക്കാറുണ്ടായിരുന്നു. തിരുവാതിര ആഘോഷിക്കുന്ന കാലം വൃശ്ചികം - ധനു മാസങ്ങൾ കേരളത്തിൽ കിഴങ്ങുകളുടെ വിളവെടുപ്പ് കാലമായതിനാലായിരിക്കണം ഓരോ ദിവസവും ഓരോ കിഴങ്ങു വർഗ്ഗമാണ്
ഈ ആഘോഷത്തിൽ
നിഷ്കർഷിച്ചിട്ടുള്ളത്. എട്ടങ്ങാടി ചുടൽ എന്ന ചടങ്ങിലും കിഴങ്ങുവർഗ്ഗങ്ങളുടെ പ്രാധാന്യം കൂടുതലായി കാണപ്പെടുന്നു. കിഴങ്ങു വർഗ്ഗങ്ങൾ കൊണ്ടുള്ള
തിരുവാതിര പുഴുക്ക്
തിരുവാതിര ആഘോഷത്തിലെ പ്രധാനപ്പെട്ട
ഒരു ഭക്ഷണമാണ്.
ഏഴരവെളുപ്പിന് ഉണർന്ന് കുളിച്ച് വിളക്ക് കത്തിച്ചുകൊണ്ടാണ് തിരുവാതിര വ്രതം എടുക്കുന്ന സ്ത്രീകളുടെ
ഒരു ദിവസം ആരംഭിക്കുന്നത്. ഓരോ ദിവസവും പ്രാതലും ഉച്ചഭക്ഷണവും ഓരോ കിഴങ്ങുവർഗ്ഗങ്ങൾ ആയിരിക്കും. അരിയാഹാരം ദിവസത്തിൽ ഒരു നേരം മാത്രമേ ഉപയോഗിക്കാറുള്ളൂ
*എട്ടങ്ങാടി*
മകയിരം നാളിൽ ആണ്എട്ടങ്ങാടി എന്ന വിഭവം ഉണ്ടാക്കുന്നത്. അതിൽ കടല, ചെറുപയർ, തുവര, മുതിര, ഗോതമ്പ്, ചോളം, ഉഴുന്ന്, മമ്പയര്, എന്നീ ധാന്യങ്ങളും, കിഴങ്ങ്, കപ്പക്കിഴങ്ങ്, ഏത്തക്കായ, ചേന, ചേമ്പ്, കാച്ചിൽ, മധുരക്കിഴങ്ങ്, കൂർക്ക, എന്നീ കിഴങ്ങുകളും അടങ്ങിയിരിക്കുന്നു. ധാന്യങ്ങൾ വേവിച്ചെടുത്തും, കിഴങ്ങുകൾ
ചുട്ടെടുത്തും,ആണ് ഉപയോഗിക്കേണ്ടത്. ശർക്കര( വെല്ലം) പാവ് കാച്ചി, അതിൽ കൊപ്ര, കരിമ്പ്, ഓറഞ്ച്, ചെറുനാരങ്ങ, എന്നിവ ചെറുതായി അരിഞ്ഞിട്ട്, എള്ള്, തേൻ, അല്പം നെയ്യ്, ഏത്തപ്പഴം ചുട്ടത്, എന്നിവ ചേർത്ത്, വേവിച്ച ധാന്യങ്ങളും, ചുട്ടെടുത്ത കിഴങ്ങുകളും യോജിപ്പിച്ച് എടുക്കുകയാണ് ചെയ്യുക. മകയിരം നാളിൽ ഇലക്കുമ്പിൾ കുത്തി, അതിൽ ഇളനീർ
നൈവേദ്യം കഴിച്ചതിന് ശേഷം എട്ടങ്ങാടി
കഴിക്കുകയാണ് പതിവ്. എട്ടങ്ങാടി(തിരുവാതിര പുഴുക്ക് ).
ചാണകം മെഴുകിയ തറയിൽ ഉമി കൂട്ടി തീ കത്തിച്ച് കാച്ചിൽ, ചേമ്പ്, ചേന, കൂർക്ക, ചെറുകിഴങ്ങ്,
നനകിഴങ്ങു, ഏത്തക്കായ, മാറാമ്പ് ,ഇവ ചുട്ട്എടുത്ത് അരിഞ്ഞെടുക്കണം. കൂടുതലായി ആവശ്യമുള്ളപ്പോൾ ബാക്കി വേവിച്ചെടുത്ത് ചുട്ടെടുത്തതും ചേർത്ത് ശർക്കര പാവ് കാച്ചിയതിലേയ്ക്ക് ഇടണം. ഇതിനോടൊപ്പം നെയ്യ്, തേൻ, പഴം, നീലകരിമ്പ്, ചോളമലർ, ഉണങ്ങിയ നാളികേരം അരിഞ്ഞെടുത്തതും. വൻപയർ, കടല, ഇവ വറുത്തു പൊടിച്ച പൊടിയും കൂട്ടിച്ചേർത്തിളക്കി എടുക്കുന്നതാണ് എട്ടങ്ങാടി.
ചില സ്ഥലങ്ങളിൽ മാറമ്പ് പൊതിയാക്കി വെയ്ക്കും. ചിലയിടങ്ങളിൽ വളരെക്കുറച്ച് അരിഞ്ഞു ചേർക്കും.(കാലദേശ ഭേദങ്ങൾക്കനുസരിച്ചു് വ്യത്യാസങ്ങൾ ഉണ്ട് )
തറമെഴുകി കത്തിച്ച നിലവിളക്കിന് മുൻപിൽ മൂന്ന് തൂശനിലകളിലായി എട്ടങ്ങാടി നിവേദിക്കുന്ന്.( ശിവൻ, ഗണപതി, പാർവ്വതി) എട്ടങ്ങാടിയോടൊപ്പം വെറ്റില, പാക്ക്, കരിക്ക്, ഉപ്പേരി (നേന്ത്രക്കായ് അരിഞ്ഞു വറുത്തത്)
പ്രധാനമാണ്
സ്ത്രീകൾ ശിവ മന്ത്രത്താൽ പ്ലാവില കുത്തി കരിക്കിൻ വെളളം
തീർത്ഥമായെടുത്ത്
പൂക്കൾ അർപ്പിച്ചാണ് പൂജ ചെയ്യുന്നത്
*തിരുവാതിര നൊയമ്പ്*
തിരുവാതിര വ്രതത്തി ന്റെ മുഖ്യമായ
ചടങ്ങുകൾ മറ്റു വ്രതങ്ങളെപ്പോലെ തന്നെ
സ്നാനവും ധ്യാനവും തന്നെയാണ്. ഉറക്കമെഴിച്ചുള്ള വ്രതാനുഷ്ഠാനമാണ് ധനുമാസ തിരുവാതിരയുടെ പ്രധാനഭാഗം
ഉമാമഹേശ്വര പ്രീതിയെ ഉദ്ദേശിച്ചുള്ള വ്രതമാണ് ആർദ്രാ
വ്രതം അഥവാ തിരുവാതിരനോമ്പ്. തിരുവാതിര നാൾ തുടങ്ങുന്ന മുതൽ തീരുന്നതുവരെയാണ് നോയമ്പ്. അരിഭക്ഷണം പാടില്ല. തിരുവാതിര നാൾ ഉള്ള രാത്രിയിൽ ആണ്, ഉറക്കമൊഴിക്കൽ. തിരുവാതിര നാൾ തീരുന്നതുവരെ ഉറങ്ങാൻ പാടില്ല.(ചില സ്ഥലങ്ങളിൽ മകയിരം നാളിലാണ് ഉറക്കമൊഴിക്കൽ).
തിരുവാതിരനാളിൽ കൂവ കുറുക്കി കഴിക്കുന്നത് പതിവാണ്. കൂവപ്പൊടിയും ശർക്കരയും തേങ്ങയും ചേർന്നതാണ് ഇത്. തിരുവാതിര തീരുന്ന സമയം കഴിഞ്ഞാൽ അരിഭക്ഷണം കഴിച്ച് നോയമ്പ് അവസാനിപ്പിക്കേണ്ടതാണ്. ഭഗവാനു നൂറ്റെട്ട് വെറ്റില നേദിച്ച് ഭർത്താവും ഭാര്യയും കൂടെ തിരുവാതിരനാളിൽ കഴിച്ചു തീർക്കുന്ന ഏർപ്പാടും ഉണ്ട്. മറ്റു പല ശേഷ ദിവസങ്ങളുടേയും പതിവുപോലെ തിരുവാതിരയ്ക്കും വീടുകളിൽ
ഊഞ്ഞാൽ കെട്ടാറുണ്ട്.
മകയിരം നാളിൽ രാവിലെ തേച്ച് കുളിക്കണമെന്ന ആചാരമുണ്ട്. ഉച്ചക്ക് നാലും കൂട്ടി സദ്യ കഴിക്കാം. രാത്രി എട്ടങ്ങാടി നേദിക്കും ഇത് കഴിക്കാം. അതോടൊപ്പം കരിക്കും ഏത്തപ്പഴവും.തിരുവാതിര
വ്രതത്തിൽ അരിയാഹാരം കഴിക്കാറില്ല. എന്നാൽ ചാമയരികൊണ്ടുള്ള ചോറാകാം.അല്ലെങ്കിൽ ഗോതമ്പു ചോറുണ്ണാം. ഇവ നാലു കറികൾ സഹിതം ഭക്ഷിക്കണമെന്നുമുണ്ട്.
തിരുവാതിര രാവിലെ കൂവ കുറുക്കിയത് ദേവനും, ദേവിക്കും നേദിക്കും.ഇത് വ്രതക്കാർക്ക് കഴിക്കാം. ശാരീരിക ക്ഷീണമുള്ളവർക്ക് അത്യാവശ്യം ഭക്ഷണമാകാം. കുഞ്ഞുങ്ങൾക്കും. പാലൂട്ടുന്നവർക്കും ലളിതമായ ഭക്ഷണം നിർബന്ധമാകുന്നു. അരിയാഹാരം അല്ലാതെയുള്ള ഭക്ഷണവുമാകാം
*തുടിച്ചു കുളിയും*
കുമാരിമാരുടേയും
മംഗല്യവതികളായ
സ്ത്രീകളുടെയും ഉത്സവമാണ് തിരുവാതിര. തിരുവാതിരക്ക് പത്തുനാൾ മുമ്പേ സ്ത്രീകൾ വ്രതാനുഷ്ഠനങ്ങൾ ആരംഭിക്കും. ബ്രാഹ്മമുഹൂർത്തത്തിൽ സ്ത്രീകൾ അടുത്തുള്ള പുഴയിൽ പോയി ഗംഗ ഉണർത്തുപാട്ടു പാടി, ഗംഗയെ ഉണർത്തി തുടിച്ചു കുളിക്കുന്നു. തുടിയും കുളിയും തിരുവാതിരയുടെ ഒരു ചടങ്ങാണ്. വെള്ളം തട്ടിത്തെറിപ്പിച്ച് പ്രത്യേകതരം ശബ്ദമുണ്ടാക്കുന്നതിനെ തുടി എന്ന് വിശേഷിപ്പിക്കുന്നു. പാട്ടുപാടി തുടിച്ചുകുളി കഴിഞ്ഞ് അലക്കിയ വസ്ത്രങ്ങൾ ധരിച്ച്, നെറ്റിയിൽ ചന്ദനവും മഞ്ഞളും കൊണ്ട് കുറിയിട്ട് കുങ്കുമം കൊണ്ട് മംഗല്യതിലകം ചാർത്തി ദശപുഷ്പം ചൂടുന്നു.
തിരുവാതിര വ്രതത്തിന്റെ മുഖ്യമായ ചടങ്ങുകൾ മറ്റു വ്രതങ്ങളെപ്പോലെ തന്നെ സ്നാനവും ധ്യാനവും തന്നെയാണ്. ഉറക്കമെഴിച്ചുള്ള വ്രതാനുഷ്ഠാനമാണ് ധനുമാസ തിരുവാതിരയുടെ പ്രധാനഭാഗം.
No comments:
Post a Comment