Friday, 3 January 2020

ശ്രീഭദ്രകാളീ 💢അഷ്ടോത്തരശതം 💢 അർത്ഥസഹിതം

💢ശ്രീഭദ്രകാളീ 💢അഷ്ടോത്തരശതം 💢 അർത്ഥസഹിതം 💢

🙏ഓം ശ്രീ ഭദ്രകാള്യൈ നമഃ🙏

1. ഓം ഭദ്രകാള്യൈ നമഃ

            ഓം എന്നത് പ്രണവാക്ഷരമാകുന്നു. ഈശ്വരനാമങ്ങൾ ഏതും പ്രണവാക്ഷരത്തിലേ ആരംഭിക്കാവൂ. ഭദ്ര എന്നാൽ ശിവഭഗവാന്റെ കണ്ണ് എന്ന ഭദ്രമായ സ്ഥാനത്തുനിന്നും ഉത്ഭവിച്ചവൾ എന്നർത്ഥം. കാളിമയായ നീലനിറത്തോടു കൂടിയവൾ ആകയാൽ കാളി. ഐശ്വര്യം നന്മ, മംഗളം ഇവ നല്കുന്നവൾ എന്നും ഭദ്ര എന്ന നാമത്തിനർത്ഥം ഉണ്ട്.

2. രുദ്രസുതായൈ നമഃ

            വേദകാലത്ത് ശിവഭഗവാന്റെ നാമം രുദ്രൻ എന്നായിരുന്നു. ദുഷ്ടരെ കരയിപ്പിക്കുന്നവൻ ആണ് ശ്രീരുദ്രൻ.നിരുക്തപ്രകാരം "രോദയതിശത്രുൻ ഇതി രുദ്രഃ" എന്ന് ലിംഗപുരാണത്തിൽ അർത്ഥം. ശ്രീരുദ്രന്റെ മകൾ ആയ ശ്രീഭദ്രകാളിക്ക് നമസ്കാരം യജുർവേദത്തിൽ പതിനൊന്ന് അനുവാകങ്ങളിലായി ശ്രീരുദ്രമന്ത്രങ്ങൾ ഉണ്ട്.

3. ഓം ഭവാന്യൈ നമഃ

         സകലസൃഷ്ടികർത്താവായ ഭവന്റെ (ശിവന്റെ ) മകൾ ആയതിനാൽ ഭവാനി.ഭവിപ്പിക്കുന്നവൾക്ക് ( സൃഷ്ടിക്കുന്നവൾക്ക്) നമസ്കാരം

4. ഓം ഭവനാശിന്യൈ നമഃ

        പ്രപഞ്ചാവസാനം സകലതിനെയും അതായത് സൃഷ്ടിക്കപ്പെട്ടവയെ എല്ലാം സംഹരിക്കന്നതിനാൽ, ചെയ്തുപോയ പാപങ്ങളെ സംഹരിച്ച് മോക്ഷം നല്കുന്നതിനാൽ ഭവനാശിനി.

5. ഓം ശംഭോർനയനസംഭൂതായൈ നമഃ

           ശം ഭവിപ്പിക്കുന്നവൻ ശംഭു (ശിവൻ.) ശബ്ദ സ്പർശ രൂപ രസ ഗന്ധാദികളായ അഞ്ചു സുഖങ്ങളെ ശം എന്നു പറയുന്നു. പഞ്ചതന്മാത്രകൾ എന്നും പറയപ്പെടുന്ന ശം നല്കുന്നവൻ ശങ്കരൻ അഥവാ ശംഭു . ശംഭുവിന്റെ തൃക്കണ്ണിൽ നിന്നും സമുത്ഭുത ആയവൾക്ക് നമസ്കാരം.

6. ഓം ശിവാത്മാനന്ദകാരിണ്യൈ നമഃ

         ശിവഭഗവാന്റെ ആത്മാവിൽ (പ്രാണനിൽ ) നിന്നും ജനിച്ച ശ്രീഭദ്രക്ക് നമസ്കാരം. പ്രാണനെ അല്ലങ്കിൽ ജീവനെ ആണ് ശിവൽ എന്നറിയപ്പെടുന്നത്.ആ ശിവനെന്ന ജീവൻ പോകുമ്പോൾ ശവമായി മാറുന്നു. ശിവനെന്ന പ്രാണനിൽ നിന്നും ശ്രീഭദ്രകാളി ജനിച്ചു. ആ ദേവിക്കായി നമസ്കാരം

7. ഓം കാള്യൈ നമഃ*

          കാളിമയായ നിറം ഉള്ളവളായ കാളിക്ക് നമസ്കാരം. ക്രോധത്തിന്റെ നിറം കറുപ്പായി കരുതപ്പെടുന്നു. ശിവഭഗവാന്റെ കഴുത്തിലെ കാളകൂടത്തിന്റെ കറുത്തനിറം വ്യാപിച്ച് ശ്രീഭദ്രയ്ക്ക് കാളിമനിറം ഉണ്ടായി. കാലത്തെ അതിജീവിക്കുന്നവൾ എന്നും കാലത്തെ സംഹരിയ്ക്കുന്നവൾ എന്നും കാളീ നാമത്തിന് അർത്ഥമുണ്ട്. അപ്രകാരമുള്ള ശ്രീഭദ്രയ്ക്ക് നമസ്കാരം.

8. ഓം കരാളവദനായൈ നമഃ

         ഭയങ്കരമായി വായ്പൊളിച്ചു നില്ക്കുന്നവൾ എന്നും കരാളനിറമുള്ളവൾ (ഭയങ്കരമായ കറുത്ത നിറമുള്ളവൾ ) എന്നും അർത്ഥം. അപ്രകാരമുള്ള ശ്രീഭദ്രയ്ക്ക് നമസ്കാരം

9. ഓം ദംഷ്ട്രോഗ്രഭ്രുകുടീമുഖായൈ നമഃ

     ദംഷ്ട്രം എന്നാൽ തേറ്റപ്പല്ല്. ഭ്രു എന്നാൽ പുരികങ്ങൾ. അസുരനിഗ്രഹത്തിനായുള്ള തേറ്റപ്പല്ലും ഉഗ്രങ്ങളായ പുരികങ്ങളും ഉള്ളവളായ ശ്രീഭദ്രക്ക് നമസ്കാരം. ഇരുപുരികത്തിനും മദ്ധ്യേ തിലകം തൊടുന്ന സ്ഥാനമാണ് ഭ്രൂമദ്ധ്യം

No comments:

Post a Comment