Saturday, 22 June 2019

എടുക്കാത്ത വായ്പയുടെ പേരിൽ വീട്ടമ്മയ്ക്ക് ജപ്തി നോട്ടിസ്.

@ കൊട്ടിയത്തെ പൊതുമേഖല ബാങ്ക്  കേന്ദ്രീകരിച്ചു ഇല്ലാത്ത കുടുംബശ്രീയുടെ പേരിൽ വ്യാജ ലോണുകൾ സംഘടിപ്പിച്ചു കൊടുക്കുന്ന സംഘങ്ങൾ സജീവം. കൂടുതൽ അന്വേഷണം വേണമെന്ന
ആവശ്യം സജീവമാകുന്നു. കുടുംബശ്രീയിൽ അംഗമാകുന്ന അംഗങ്ങളുടെ രേഖകൾ ദുരുപയോഗം ചെയ്യുന്നു.

എടുക്കാത്ത വായ്പയുടെ പേരിൽ ജപ്തി നോട്ടിസ്: ബാങ്ക് മാനേജരടക്കം 4 പേർക്കെതിരെ കേസ്

കൊട്ടിയം: എടുക്കാത്ത വായ്പയുടെ പേരിൽ വീട്ടമ്മയ്ക്ക് ജപ്തി നോട്ടിസ് അയച്ച സംഭവത്തിൽ കൊട്ടിയത്തെ പൊതുമേഖല ബാങ്ക് ശാഖാ മാനേജർ ഉൾപ്പെടെ 4 പേർക്കെതിരെ കൊട്ടിയം പൊലീസ് കേസെടുത്തു. കുടുംബശ്രീ യൂണിറ്റിന്റെ പേരിലാണ് കുടുംബശ്രീ യൂണിറ്റിന്റെ പേരിലാണ് കാവനാട് വാടകയ്ക്കു താമസിച്ചിരുന്ന നൂറുന്നിസ എന്ന സ്ത്രീയും ഹസീന, മിനി എന്നിവരും ചേർന്ന് 9 ലക്ഷം രൂപ 5 വർഷം മുൻപ് കൊട്ടിയത്തെ പൊതുമേഖല ബാങ്കിൽ നിന്നു വായ്പയെടുത്തത്. കാവനാട്ടെ വീട്ടമ്മയുടെ ഫോട്ടോയും വ്യാജ ഒപ്പും ഇട്ടാണ് ഇരവിപുരം കേന്ദ്രമായി പ്രവർത്തിക്കുന്ന ഗ്രൂപ്പിൽപ്പെട്ടവരെന്നു കാണിച്ച് വായ്പ എടുത്തതെന്ന് പരാതിക്കാരി പറഞ്ഞു.

3 ദിവസം മുൻപാണ് പരാതിക്കാരിക്കു കൊട്ടിയത്തെ ബാങ്കിൽ നിന്ന് 7 ദിവസത്തിനുള്ളിൽ മുതലും പലിശയും ചേർത്ത് .3.5 ലക്ഷം രൂപ അടയ്ക്കണമെന്നും അല്ലെങ്കിൽ സ്ഥലം ജപ്തി ചെയ്യുമെന്നും കാണിച്ചു നോട്ടിസ് വന്നത്. കുടുംബശ്രീ അംഗം പോലുമല്ലാത്ത വീട്ടമ്മ ഇതെപ്പറ്റി ബാങ്കിൽ ചെന്നു തിരക്കിയപ്പോൾ തൃപ്തികരമായ മറുപടി ലഭിച്ചില്ല. ഇതെത്തുടർന്ന് വീട്ടമ്മ കൊട്ടിയം പൊലീസ്, കൊല്ലം കോർപറേഷൻ കുടുംബശ്രീ സെക്രട്ടറി എന്നിവർക്കു പരാതി നൽകി, ഇതിന്റെ അടിസ്ഥാനത്തിലാണ് കൊട്ടിയം പൊലീസ് കേസെടുത്തത്.

ആരോപണ വിധേയയായ നൂറുന്നിസ കാവനാട് മുൻപ് താമസിച്ചിരുന്നു. അക്കാലയളവിൽ പ്രവർത്തിച്ചിരുന്ന നിർഭയ കുടുംബശ്രീയുടെ സെക്രട്ടറിയായിരുന്നു നൂറുന്നിസ. പരാതിക്കാരി അതിലെ അംഗവും. ...
പിന്നീട് ഈ കുടുംബശ്രീ യൂണിറ്റ് പൊളിഞ്ഞു. അന്നത്തെ രേഖകൾ കൈവശം വച്ചാണ് പരാതിക്കാരിയുടെ പേരിൽ മാടൻനട,
വാളത്തുംഗൽ ഭാഗത്തുള്ള മറ്റ് 2 പേരും ചേർന്ന് വൻ തട്ടിപ്പു നടത്തിയതെന്നാണ് ആരോപണം. 10 പേരടങ്ങുന്ന സംഘമാണെന്നു കാണിച്ചാണ് കൊട്ടിയത്തെ ബാങ്കിൽ നിന്നു വായ്പ തരപ്പെടുത്തിയതെന്നും പറയുന്നു....

No comments:

Post a Comment