തൊഴിലുറപ്പിന് കൂലിയും ഇല്ല കേസും എടുത്ത് തൊഴിലാളിനേതാക്കൾ ഭരിക്കുന്ന ചിറക്കര പഞ്ചായത്ത്
@ തൊഴിൽ ചെയ്ത കൂലി കിട്ടാത്തതിന് സമരം ചെയ്താൽ ജനങ്ങളുടെ പഞ്ചായത്ത് കേസെടുക്കും
@ തൊഴിലുറപ്പ് തൊഴിലാളികളുടെ പേരിൽ കേസെടുത്തതിൽ പ്രതിഷേധം ശക്തമാകുന്നു.
ചാത്തന്നൂർ: ചെയ്ത പണിയുടെ കൂലി ചോദിച്ചതിന് കേസെടുത്ത് തൊഴിലാളി നേതാക്കൾ ഭരിക്കുന്ന ചിറക്കര പഞ്ചായത്ത്.
ചിറക്കര പഞ്ചായത്തിലെ പോളച്ചിറ ഏലായിൽ പഞ്ചായത്ത് മൽസ്യ കർഷകരെ ഉൾപ്പെടുത്തി
മൽസ്യ ക്ളബ്ബ് രൂപീകരിച്ചു കൊണ്ട് നടത്തിയ പദ്ധതിയായ
‘ഒരു പൂവ് നെല്ല് ഒരു പൂവ് മത്സ്യം’ കൃഷിയുടെ ഭാഗമായാണ് തൊഴിലുറപ്പുജോലി നടത്തിച്ചത്. സ്വകാര്യ വ്യക്തികളുടെ പുരയിടങ്ങളിൽ കുളം കുഴിക്കു വാനോ മത്സ്യ കൃഷി നടത്തുവാനോ ദേശിയ തൊഴിലുറപ്പ് പദ്ധതിയിൽ അനുവാദം ഇല്ലെന്നിരിക്കെ
മസ്റ്റർ റോൾ പോലുമില്ലാതെ എൺപതോളം തൊഴിലാളികളെക്കൊണ്ട് മുപ്പതുദിവസത്തോളം പണി ചെയ്യിപ്പിച്ചു. ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡന്റെ പ്രേമചന്ദ്രനാശാന്റെയും പോളച്ചിറ വാർഡംഗം സിന്ധുമോളിന്റെയും നേതൃത്വത്തിൽ 2018 ജൂണ് 19 നാണ് മത്സ്യകൃഷി യ്ക്കായി നിലം ഒരുക്കി തുടങ്ങിയത്.
മത്സ്യപദ്ധതിയിൽ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്താൻ പറ്റാത്തതിനാൽ മറ്റു പദ്ധതിയിൽ ഉൾപ്പെടുത്തി കൂലി കൊടുക്കാം എന്ന് പറഞ്ഞാണ് തൊഴിലാളികളെ പറ്റിച്ചത്.
കൂലിയിനത്തിൽ ഏഴു ലക്ഷത്തോളം രൂപയായിരുന്നു തൊഴിലാളികൾക്ക് ലഭിക്കേണ്ടിയിരുന്നത്. കൃഷിക്കായി ഫിഷറീസ് വകുപ്പിൽനിന്ന് തീറ്റയും സൗജന്യമായാണ് ലഭിച്ചിരുന്നത്. കൂലിച്ചെലവിനും മറ്റുമായി ലക്ഷങ്ങൾ സബ്സിഡിയും മത്സ്യ ക്ളബ്ബിന് ലഭിച്ചിരുന്നു. പ്രളയംമൂലം വിളവെടുപ്പ് നടന്നതുമില്ല. മത്സ്യ ക്ളബ്ബിനു ലഭിച്ച സബ്സിഡിത്തുക മറച്ചുവെച്ചുകൊണ്ട് പാവങ്ങളായ തൊഴിലാളികളെ മാസങ്ങളോളം കൂലിനൽകാതെ നടത്തിച്ചിരുന്നു.
പണിയെടുപ്പിച്ചിട്ട് കൂലി കൊടുക്കാതിരുന്ന നടപടിയിൽ പ്രതിഷേധിച്ച് കഴിഞ്ഞ ഫെബ്രുവരിയിൽ പഞ്ചായത്ത് പടിക്കൽ നടന്ന തൊഴിലുറപ്പ് തൊഴിലാളികളുടെ സമരത്തിൽ പങ്കെടുത്ത പട്ടിണി പാവങ്ങളായ പത്താളുടെ പേരിലാണ് കേസെടുപ്പിച്ചത്.
സമരത്തിന് നേതൃത്വം നൽകിയ മേറ്റുമാർ (തൊഴിലുറപ്പുജോലി ചെയ്യിക്കുന്നവർ), ഇടത് രാഷ്ട്രീയ പാർട്ടികളുടെ അംഗങ്ങളായ തൊഴിലാളികൾ എന്നിവരെ കേസിൽ നിന്നൊഴിവാക്കി. ഇതിൽ പെടാത്ത പത്തു തൊഴിലാളികളാണ് ചെയ്ത ജോലിക്ക് കൂലിചോദിച്ചതിന്റെ പേരിൽ കേസുമായി കോടതി കയറേണ്ടിവരുന്നത്. ജോലി ചെയ്യിച്ച സിപിഎം നേതാക്കളായ നാലു മേറ്റുമാർ
അടക്കമുള്ളവരെ ഒഴിച്ച് നിർത്തിയാണ് ഇപ്പോൾ കേസ് എടുത്തിരിക്കുന്നത് സമരം ചെയ്ത മുഴുവൻ പേരുടെയും പേരിൽ കേസെടുക്കണം അല്ലെങ്കിൽ
കോടതിയിൽ നിന്നും കേസ് പിൻവലിക്കാൻ ഉള്ള നടപടികൾ സ്വീകരിക്കണം എന്നാണ് തൊഴിലാളികളുടെ ആവശ്യം.
ഇടതുപാർട്ടികളുടെ ചട്ടുകമായി
ദേശീയ തൊഴിലുറപ്പ് പദ്ധതി മാറുന്നു.
ചാത്തന്നൂർ: ഇടതു സംഘടകളുടെയും ഗ്രാമപഞ്ചായത്ത് മെബർമാരുടെയും ചട്ടുകമായി ദേശിയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി മാറുന്നു.
തൊഴിലുറപ്പ് തൊഴിലാളികളെ ചൂഷണം ചെയ്യുന്നതിന്റെ മുഖ്യതെളിവായി ചിറക്കര പഞ്ചായത്തിലെ ഇ സംഭവം മാറുകയാണ്. വീട്ടമ്മമാരാണ് ഈ തൊഴിലിനായി കൂടുതലും എത്തുന്നത്
ഇപ്പോൾ കശുവണ്ടി മേഖലയിൽ നിന്നും തൊഴിൽ നഷ്ടപ്പെട്ടവരും എത്തുന്നു. എല്ലാ മേഖലയിലും തൊഴിലാളികളെ ചൂഷണം ചെയ്ത സിപിഎം നേതൃത്വത്തിലുള്ള തൊഴിലാളി സംഘടനകൾ ഇവിടെയും യൂണിയൻ പ്രവർത്തനം നടത്തി തൊഴിലാളികളെ ചൂഷണം ചെയ്തു തുടങ്ങിയിരിക്കുന്നു. ഒരു വാർഡിലെ മെമ്പർമാരുടെ താളത്തിന് ഒത്തു തുള്ളുന്ന മേറ്റുമാർ ആണ് ഇവരെ നിയന്ത്രിക്കുന്നതും സിപിഎം ന്റെയും സിപിഐ യുടെയും നേതാക്കൾ ആണ് കൂടുതൽ തൊഴിലാളികൾക്കും തൊഴിലുറപ്പ് പദ്ധതിയിൽ എന്ത് ജോലി ചെയ്യണം എന്നതിനെ കുറിച്ചുള്ള അഞ്ജതയാണ് ഇത്തരത്തിലുള്ള ചൂഷണത്തിന് കാരണം. കഴിഞ്ഞ തിരഞ്ഞെടുപ്പ് സമയത്ത് കൊടിയേരി ബാലകൃഷ്ണൻ ചാത്തന്നൂർ എത്തിയപ്പോൾ കെട്ടിയ പടുകൂറ്റൻ പന്തൽ ക്ലീൻ ചെയ്തത് തൊഴിലുറപ്പ് തൊഴിലാളികളെ ഉപയോഗിച്ചാന്ന് വനിതാമതിൽ തൊട്ട് ഇടതു പാർട്ടികളുടെ ബ്രാഞ്ച് സമ്മേളനങ്ങൾ വരെ തൊഴിലുറപ്പ് തൊഴിലാളികളെ ഭീഷണിപ്പെടുത്തി പങ്കെടുപ്പിക്കുന്നു.ഈ സമ്മേളനങ്ങൾക്ക് ചെല്ലാതിരുന്നാൽ തൊഴിൽ കൊടുക്കാതെ മാറ്റി നിർത്തുന്നു. കശുവണ്ടി മേഖലയിലും മറ്റും തൊഴിൽ നഷ്ടപെട്ട അമ്മമാർ ദേശീയ തൊഴിലുറപ്പ് പദ്ധതിയെയാണ് ആശ്രയിക്കുന്നത് തൊഴിലുറപ്പ് മേഖലയിലെ നീതിനിഷേധം തടയുന്നതിന് അടിയന്തിരമായി ഇവരെ ബോധവത്കരണം നടത്തണം എന്നാണ് നാട്ടുകാരുടെ ആവശ്യം.
No comments:
Post a Comment