Sunday, 16 June 2019

ചാത്തന്നൂരില്‍  മഴക്കാല പൂര്‍വ ശുചീകരണം ഉത്ഘാടനത്തിൽ ഒതുങ്ങി നാടാകെ മാലിന്യകൂബാരം


@ പകര്‍ച്ചവ്യാധി പടര്‍ന്നു പിടിക്കാന്‍ സാധ്യത

ചാത്തന്നൂര്‍ : മഴകാല പൂർവ്വ ശുചീകരണം വഴിപാടായി നാടെങ്ങും മാലിന്യകൂമ്പാരം വിവിധതരം  രോഗങ്ങൾ പടരുന്നു
അനങ്ങാപ്പാറ നയം സ്വീകരിച്ചു അധികൃതർ.

ബ്ലോക്ക്‌ തലത്തിലും  പരവൂര്‍  മുന്‍സിപ്പല്‍ തലത്തിലും ഇതിനു വേണ്ടി യോഗങ്ങള്‍ നടന്നു.ജനപ്രതിനിധികള്‍ അധരവ്യായാമം നടത്തുകയും ഉത്ഘാടനങ്ങൾ നടത്തി പത്രപരസ്യം  ചെയ്തു. എന്നല്ലാതെ ചാത്തന്നൂർ  നിയോജക മണ്ഡലത്തിൽ യാതൊരുവിധ ശുചീകരണ പ്രവര്‍ത്തങ്ങളും നടന്നിട്ടുമില്ല.
പഞ്ചായത്ത് മുന്‍സിപ്പല്‍ അധികാരികള്‍ അനങ്ങാപാറ നയമാണ് സ്വീകരിച്ചിരിച്ചുകൊണ്ട്  എല്ലാം ആരോഗ്യവകുപ്പിന്ടെ തലയില്‍  കെട്ടിവച്ച്  ഉറക്കംനടിക്കുകയാണ്  ജനപ്രതിനിധികള്‍.

മഴക്കാല പൂര്‍വ്വ ശുചീകരണം നടക്കാത്തതു കാരണം പകര്‍ച്ച വ്യാധി പടര്‍ന്നു പിടിക്കാന്‍ സാധ്യതയേറുന്നു.

കല്ലുവാതുക്കല്‍,പൂതക്കുളം,ആദിച്ചനല്ലൂര്‍,ചാത്തന്നൂര്‍ ചിറക്കര  എന്നി പഞ്ചായത്തുകളിലും പരവൂര്‍ മുന്‍സിപ്പല്‍ മേഖലയിലും ജനവാസ കേന്ദ്രങ്ങള്‍  മാലിന്യങ്ങള്‍ കൊണ്ട്‌ നിറഞ്ഞു. മഴയില്‍ മാലിന്യം  ഓടകള്‍ക്ക്  പുറത്തുകൂടിയാണ്‌ ഒഴുകുന്നത്‌.

ചാത്തന്നൂര്‍ പഞ്ചായത്തിലെ  ഇത്തിക്കരയാറ്റിന്ടെ തീരത്തുള്ള വാഹനങ്ങളുടെ തൂക്കം അളക്കുന്ന സ്ഥലത്തിന് ചേര്‍ന്നുള്ള വയല്‍ നികത്താന്‍ ഉപയോഗിക്കുന്നത് പ്ലാസ്റ്റിക് മാലിന്യമാണ്. ഇത് ഗുരുതരമായ പാരിസ്ഥിതിക പ്രശനം ഉണ്ടാക്കുന്നതാണ്.തിരുമുക്കില്‍ ആക്രിക്കച്ചവടക്കാര്‍ മാലിന്യം കൂട്ടിയിടാന്‍ തുടങ്ങിയിട്ട് വര്‍ഷം നാല്  കഴിഞ്ഞു.ചാത്തന്നൂര്‍ ടൌണിലെ മനുഷ്യവിസര്‍ജം അടക്കമുള്ള  മാലിന്യം ഒഴുകുന്നത്‌ ചാത്തന്നൂര്‍ തോട്ടിലേക്ക്.ടൌണിലെ മാലിന്യം നീക്കം ചെയ്യുന്നത് ഒഴിച്ചാല്‍ യാതൊരുവിധ ശുചീകരണ പ്രവര്‍ത്തനങ്ങളും നടക്കുന്നില്ല. ഇതെല്ലാം അധികാരികളുടെ മുന്നിലെത്തിയിട്ടും അധികാരികള്‍ അനങ്ങാപാറ നയമാണ് സ്വീകരിക്കുന്നത്.

കല്ലുവാതുക്കല്‍ പഞ്ചായത്തില്‍ മാലിന്യം നീക്കം ചെയണമേന്ഘില്‍ ജനങ്ങള്‍ പ്രഷോഭണം നടത്തണം മാലിന്യനിര്‍മാര്‍ജനത്തിന് വേണ്ടി നിരവധി സമരങ്ങള്‍ നടത്തിയിട്ടും യാതൊരുവിധ പ്രയോജനവും ഇല്ലാത്ത അവസ്ഥ.  

കല്ലുവാതുക്കല്‍ പാറ ജംഗ്‌ഷന്‍ മുതല്‍ ജില്ലാ അതിര്‍ത്തിയായ കടമ്മാന്‍തോട്ടം  ജംഗ്‌ഷന്‍ വരെ ദേശിയപാതയുടെ  തെരുവോരങ്ങള്‍ മാലിന്യ കൂബാരമാണ്.കല്ലുവാതുക്കല്‍, പാരിപ്പള്ളി, വേളമാനൂര്‍ തുടങ്ങിയ സ്ഥലങ്ങളിലെ   മാര്‍ക്കറ്റിനകം മാലിന്യം കൊണ്ട് മൂക്ക് പൊത്താതെ നടക്കാന്‍ പറ്റാത്ത അവസ്ഥ

പൂതക്കുളം പഞ്ചായത്തില്‍  മാലിന്യ നീക്കംചെയ്യുക എന്നത് വഴിപാടാണ് പുത്തന്‍കുളം മാര്‍കെറ്റില്‍ മാലിന്യം കുന്നുകൂടി കിടക്കുന്നു. പാരിപ്പള്ളി-പരവൂര്‍ റോഡില്‍ എവിടെ നോക്കിയാലും മാലിന്യ കൂബാരം കാണാം. മഴക്കാല പൂര്‍വ്വ ശുചീകരണ പ്രവര്‍ത്തങ്ങള്‍ എന്താണ് എന്നാണ് പഞ്ചായത്ത് അധികൃതര്‍ ചോദിക്കുന്നത് ഇതിനു വേണ്ടി ആരോഗ്യവകുപ്പ് കൊടുക്കുന്ന സാധനങ്ങള്‍ എല്ലാം പഞ്ചായത്ത് മെബര്‍മാര്‍ സ്വന്തം ആവശ്യത്തിന് ഉപയോഗിക്കുന്നു എന്ന് പൊതുവേ പരാതിയാണ്

ആധിച്ചനല്ലൂര്‍ പഞ്ചായത്തിലെ അവസ്ഥ വളരെ ദയനീയമാണ് കൊട്ടിയം മാര്‍കറ്റ് തന്നെ ഉത്ത്മോദാഹരണമായി നില്‍ക്കുന്നു. മാലിന്യ നിര്‍മാര്‍ജനത്തിന് സ്ഥാപിച്ച പ്ലാന്റ് തന്നെ ഇല്ലാതായി മാലിന്യ നീക്കമില്ല മാസത്തില്‍ ഒന്നോ രണ്ടോ തവണ ആരോഗ്യവകുപ്പ് അധികാരികള്‍ പഞ്ചായത്ത് ഓഫീസില്‍ കയറിയിറങ്ങിയാല്‍ മാലിന്യം നീക്കും.കൂടുതല്‍ മാലിന്യവും ഇത്തിക്കരയാറ്റില്‍ തള്ളുന്നു. കുമ്മല്ലൂര്‍ തോണികടവ് നാഗ ക്ഷേത്രത്തിന് എതിര്‍വശത്തുള്ള വയലില്‍ കോഴിവേസ്റ്റുo അറവുമാലിന്യവും തള്ളുന്നു.നിരവധി തവണ പഞ്ചായത്ത് പോലീസു അധികാരികളെ അറിയിച്ചിട്ടും യാതൊരു പ്രയോജനവും ഇല്ലാ എന്ന് നാട്ടുകാര്‍ പറയുന്നു.

പരവൂര്‍ മുന്‍സിപ്പാലിറ്റിയിയുടെ സ്ഥിതി വളരെ ദയനീയമാണ് എല്ലാ സ്വകര്യങ്ങളും ഉണ്ടെങ്കിലും ഒന്നും ഇല്ലാത്ത അവസ്ഥയാണ്.മാര്‍കെറ്റില്‍ ആയാലും എവിടെയായാലും മാലിന്യം നീക്കം ചെയ്യുന്നത് ഭരണകഷിയുടെ ഇഷ്ടക്കാരെ നോക്കിയാണ്.

പരവൂര്‍ നഗരത്തിലെ  റോഡിലെ ഓടകള്‍ക്ക്‌ പുറത്തിട്ടിട്ടുള്ള മിക്ക സ്ലാബുകളും പൊട്ടിക്കിടക്കുന്നതിനാല്‍ മാര്‍ക്കറ്റിലെ മാലിന്യമടക്കം ഓടയിലെത്തി ഒരു ചെറിയ മഴപെയ്‌താല്‍ വെള്ളത്തോടൊപ്പം മാലിന്യവും ഇവിടെയെത്തി ഓട അടയുകയും വെള്ളം റോഡില്‍ നിറയുകയും ചെയ്യും. മാര്‍ക്കറ്റിനു സമീപം മുതല്‍ ഒരു കിലോമീറ്ററോളം ദൂരെ  വരെ വെള്ളവും മാലിന്യവും കൊണ്ട്‌ നിറയുകയാണ്‌ പതിവ്‌.
ഈ വെള്ളവും മാലിന്യവും റോഡുസൈഡില്‍ കെട്ടിക്കിടന്ന്‌ സാംക്രമിക രോഗങ്ങള്‍ പടര്‍ന്നു പിടിക്കാനും സാധ്യതയേറെയാണ്‌. മാലിന്യം നീക്കം ചെയ്യാത്തതു കാരണം മഴ നനഞ്ഞ്‌ ചീഞ്ഞളിഞ്ഞ്‌ ജംഗ്‌ഷനും പരിസരവും ദുര്‍ഗന്ധ പൂരിതമായിക്കഴിഞ്ഞു. ഓവുചാലിലും കായലോ രങ്ങളും കടലോരങ്ങളിലും  തുറസ്സായ സ്ഥലങ്ങളിലും കൂടികിടക്കുന്ന മാലിന്യങ്ങൾ പകർച്ച വ്യാധിഭീഷണി പരത്തുന്നുണ്ട്. നഗര ഹൃദയത്തിലുള്ള മത്സ്യ മാർക്കറ്റിലെ മാലിന്യ പ്രശ്‌നത്തിന് ശാശ്വത പരിഹാരം കാണാൻ നഗരസഭയ്ക്ക് ആയിട്ടില്ല

പ്രൈവറ്റ്  ബസ് സ്റ്റാന്റ് പരിസരത്തും റോഡ്‌വക്കിലും കായല്‍  തീരത്തുമാണ് മാലിന്യങ്ങൾ നിക്ഷേപിക്കുന്നത്. മഴക്കാലം ആകുന്നതോടെ കുന്നുകൂടി കിടക്ക മാലിന്യങ്ങൾ കിണറുകളി ലേക്കും ജനസ്രോതസ്സുകളിലേക്കും പടര്‍ന്ന് പിടിക്കുന്നതോടെ ആരോഗ്യ പ്രശ്‌നങ്ങളുണ്ടാകാൻ സാധ്യതയുണ്ടെന്നാണ് ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു.

മാലിന്യം കുന്നുകൂടിയതോടെ പരവൂര്‍ തെക്കുഭാഗം പൊഴികര എന്നിവടങ്ങളില്‍  മൂക്ക് പൊത്താതെ ജനത്തിനു നടക്കാൻ പറ്റാത്ത അവസ്ഥയായി. നൂറ് കണക്കിന് ആളുകൾ വഴി നടക്കുന്ന പരവൂര്‍ ചാത്തന്നൂര്‍ റോഡില്‍   മാലിന്യം റോഡിലേക്ക് ചിതറി കിടക്കുന്ന അവസ്ഥയാണ്. പുക്കുളം ബസ് സ്റ്റോപ്പിന് സമീപം നെടുങ്ങോലം  ആശുപത്രി, സാംസ്ക്കാരിക കേന്ദ്രം, എന്നിവ പ്രവർത്തിക്കുന്ന സ്ഥലത്ത് മാലിന്യം കിടന്ന് ദുർഗന്ധം വമിക്കുന്ന സ്ഥിതിയാണ് .

കൂടാതെ നൂറ് കണക്കിന് വിദേശികൾ വരുന്നകൊല്ലം തിരുവന്ധപുരം  ജില്ലാ അതിര്‍ത്തിയില്‍   വിദേശികളെ സ്വീകരിക്കുന്ന പാലത്തിന്റെ മുൻവശം മാലിന്യ കൂമ്പാരമാണ്.
ദിനംപ്രതി നിരവധി രോഗികൾ വന്നു പോകുന്ന കലയ്കോട്
ഗവ:ആശുപത്രിയിലും പരിസരത്തും മാലിന്യമാണ്. ശനി,ഞായർ, അവധി ദിവസങ്ങളിലാണ് ഇവിടെ മാലിന്യം വൻതോതിൽ നിക്ഷേപിക്കുന്നത്.
ഇതു മൂലം രോഗികൾക്ക് കൂനിമ്മേൽ കുരു ആയ സ്ഥിതിയാണ് .

പലയിടങ്ങളിലും യഥാസമയം നീക്കം ചെയ്യാത്തതിനാൽ മാലിന്യം കെട്ടിക്കിടക്കുകയാണ് . നഗരസഭയിൽ ആവശ്യത്തിന് ജീവനക്കാർ ഇല്ലാത്തതാണ് പ്രധാന കാരണം. ഉള്ള ജീവനക്കാർക്ക് ആവശ്യത്തിന് സുരക്ഷാഉപകരണങ്ങൾ ഇല്ലാത്ത സ്ഥിതിയാണ് .

നഗരസഭ മാലിന്യ നിർമ്മാർജ്ജനത്തിൽ കേന്ദ്ര സർക്കാരിന്റെയും ക്ലീൻ കേരളയുടെയും ഫണ്ടുകളുണ്ടെങ്കിലും ഒരു നടപ്പിലാക്കുന്നില്ല. നഗരസഭകളിലെ എല്ലാ വാർഡുകളിലും ശുചീകരണ പ്രവർത്തനം നടത്തുന്നതിന് പ്രചരണം നടത്തുന്നതല്ലാതെ നീക്കം ചെയ്യുന്നതിന് യാതൊരു നടപടിയും സ്വീകരിക്കാത്ത സ്ഥിതിയാണ്

ഇത്രയൊക്കെയായിട്ടും അധികാരികളുടെ അനങ്ങാപ്പാറ നയത്തില്‍ ജനങ്ങള്‍ രോഷാകുലരാണ്‌.

ചിറക്കര പഞ്ചായത്തില്‍ മാലിന്യനീക്കമോ ശുചീകരണ പ്രവര്‍ത്തനമോ പഞ്ചായത്ത് ഉണ്ടായ നാള്‍ മുതല്‍ ഇന്ന് വരെ നടന്നിട്ടില്ല എന്ന് പഞ്ചായത്ത് അധികൃതരും ജനങ്ങളും ഒരേ രീതിയില്‍ തുറന്നു സമ്മതിക്കുന്നു മഴക്കാല പൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട് എന്ന് കാണിച്ച് ഫണ്ടും വര്‍ഷാവര്‍ഷം പഞ്ചായത്തില്‍ അനുവദിക്കുന്നുണ്ട്.ഇതെല്ലാം വകമാറ്റി ചിലവഴിക്കുകയോ ലാപ്സ് ആയി പോകുകയോ ചെയ്യുന്നു.

മഴക്കാലമെത്തി നാട് നീളെ രോഗങ്ങൾ പടർന്നു പിടിച്ചിട്ടും   മഴക്കാല പൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്താത്ത പഞ്ചായത്ത് മുന്‍സിപ്പല്‍  അധികാരികളുടെ നടപടി മൂലം എന്തൊക്കെ പകര്‍ച്ചവ്യാധികള്‍ പടര്‍ന്നു പിടിക്കും എന്ന ആശങ്കയിലാണ്  ആണ് ആരോഗ്യവകുപ്പ് അധികാരികളും ജനങ്ങളും. ജനങ്ങളാൽ നയിക്കുന്ന തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ ഈ ഉദാസീനതയ്ക്ക് എതിരെ ശക്‌തമായ പ്രതിക്ഷേധം ഉയരുകയാണ്.

No comments:

Post a Comment