Sunday, 27 December 2015

ചാത്തന്നൂരില്‍ അഴിമതി നടത്താത്ത നിര്‍മ്മാണ പ്രവര്‍ത്തനം ഉണ്ടോ???

ചാത്തന്നൂര്‍ : കല്ലുവാതുക്കല്‍-ചെന്ഗുളം റോഡ്‌നവീകരണം ബി .ജെ  പി യുടെ നേത്രത്വത്തില്‍  നാട്ടുകാര്‍ തടഞ്ഞു.നാവീകരണ പ്രവര്‍ത്തനങ്ങളില്‍ അഴിമതി ആരോപിച്ചു കൊണ്ടാണ് തടഞ്ഞത് .
പത്തു ലക്ഷം രൂപയുടെ നിര്‍മ്മാണ പ്രവര്‍ത്ത നങ്ങള്‍ കല്ലുവാതുക്കല്‍ ഭാഗത്ത് തുടങ്ങിയപ്പോള്‍ തന്നെ മെറ്റല്‍ ഇട്ട് റോഡ്‌ റോളര്‍ ഓടിച്ച് ഉറപ്പ് വരുത്താതെയും കുഴികള്‍ നികത്താതെയുമാണ്   പണി തുടങ്ങിയത് ഉടന്‍ തന്നെ നാട്ടുകാര്‍ ബി ജെ പി പ്രവര്‍ത്തകരെയും പഞ്ചായത്ത് മെബര്‍മാരെയും അറിയിക്കുകയും അവര്‍ സ്ഥലത്ത് എത്തി നിര്‍മ്മാണ പ്രവര്‍ത്തനം തടയുകയായിരുന്നു.വിവരമറിഞ്ഞ് സ്ഥലം  എം.എല്‍ ഏ ജി.എസ് ജയലാല്‍ എം എല്‍ ഏ യും പൊതുമരാമത്ത്  ഉദ്യോഗസ്ഥരും  സ്ഥലത്ത് എത്തുകയും ബി.ജെ പി പ്രവര്‍ത്തകരും നാട്ടുകാരും എം.എല്‍ ഏ യുമായി വാക്ക്തര്‍ക്കം ഉണ്ടാവുകയും തുടര്‍ന്ന്‍ പാരിപ്പള്ളി പോലീസ് എത്തുകയും തുടര്‍ന്ന്‍ നടന്ന ചര്‍ച്ചയില്‍ പ്രദേശത്തെ പഞ്ചായത്ത് മെബര്‍മാരുടെ മേല്‍നോട്ടത്തില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുടരുകയും ചെയ്തു.കല്ലുവാതുക്കല്‍ മുതല്‍ ചെന്ഗുളം വരെയും വേളമാനൂര്‍വരെയുമുള്ള റോഡുകള്‍ മൂന്നര കോടി രൂപയുടെ ടെന്റര്‍ നടപടികള്‍ പൂര്‍ത്തിയായി ടൈല്‍സ് പാകുന്ന പണികള്‍ പൂര്‍ത്തിയാക്കി ടാറിംഗ് അടക്കമുള്ള  നിര്‍മ്മാണ പ്രവര്‍ത്തങ്ങള്‍ തുടങ്ങാനിരിക്കെയാണ് പത്തു ലക്ഷം ചിലവാക്കി കുഴിയടപ്പ് നടത്തുന്ന പണി തുടങ്ങിയത്. നിയോജകമണ്ഡലത്തില്‍ തന്നെ നിരവധി റോഡുകള്‍ തകര്‍ന്ന്‍ തരിപ്പണമായി കിടക്കുബോള്‍ ആണ് കരാറുകാരെ സഹായിക്കാന്‍ അറ്റകുറ്റപണികള്‍ നടത്തി ലക്ഷങ്ങള്‍ പൊടിപൊടിക്കുന്നത്.സമരത്തിനു ബി.ജെ പി കല്ലുവാതുക്കല്‍ മേഖല സമിതി പ്രസിഡന്റ്‌ ഗോപകുമാര്‍ സെക്രട്ടറി വിഷ്ണു.പഞ്ചായത്ത് മേബര്‍മാരായ പ്രതീഷ്,രോഹിണി,ദീപ എന്നിവര്‍ നേത്രത്വം നല്‍കി 






No comments:

Post a Comment