ചാത്തന്നൂര്‍: ഉദ്ഘാടനം കാത്ത് ഒരു അംഗന്‍വാടി. ചാത്തന്നൂര്‍ ഗ്രാമപഞ്ചായത്തിലെ കോഷ്ണക്കാവ് വാര്‍ഡിലെ അംഗന്‍വാടിക്കാണ് ഈ ദുര്‍ഗതി. നിര്‍മ്മാണം പ്രവര്‍ത്തനം പൂര്‍ത്തിയായി ഏഴുമാസം കഴിഞ്ഞിട്ടും ഉദ്ഘാടനം നടത്താതെ നീട്ടിക്കൊണ്ട് പോകുന്നത് കുട്ടികള്‍ പഠിക്കുന്നത് തൊട്ടടുത്ത പഞ്ചായത്തിന്റെ മിനി കമ്യൂണിറ്റി ഹാളില്‍ വൃത്തിഹീനമായ ചുറ്റുപാടിലാണ്. കുട്ടികള്‍ക്ക് കുടിക്കാന്‍ വെള്ളമോ ആവശ്യമായ വെളിച്ചമോ ഇല്ലാത്ത ഇവിടെ തെരുവ്‌നായ്ക്കളുടെ വാസസ്ഥലവുമാണ്. ഈ സ്ഥലത്താണ് കുട്ടികള്‍ക്കാവശ്യമായ ആഹാരവും പാചകം ചെയ്യുന്നത്.
വെള്ളംകുടിക്കുന്നതിന് വല്ലപ്പോഴും മാത്രം വെള്ളം വരുന്ന പൈപ്പ്‌ലൈന്‍ ഉണ്ട്. ഇവിടെ പൈപ്പ് ലൈന്‍ എത്തുന്നതാകട്ടെ പഞ്ചായത്ത്‌തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ്. പൂര്‍ണ്ണമായും വീഴാറായ പഴയ അംഗന്‍വാടി കെട്ടിടം പുതുക്കിപ്പണിയുതിന് ഫണ്ട് അനുവദിച്ചത് 2013 ജൂലൈയിലാണ്.
2014 ഡിസംബറില്‍ പണി തുടങ്ങി 2015 മാര്‍ച്ചില്‍ പണിതീര്‍ന്നിട്ടും ഉദ്ഘാടനത്തിന്റെ പേരില്‍ എല്ലാവിധ സൗകര്യങ്ങളും ഉള്ള കെട്ടിടം തുറന്ന് കൊടുക്കാതെ കുട്ടികളെയും നാട്ടുകാരേയും ബുദ്ധിമുട്ടിക്കുകയാണെന്ന് നാട്ടുകാര്‍ ആരോപിച്ചു.
No comments:
Post a Comment