Friday, 31 July 2015

”വ്യത്യസ്തനാമൊരു അതിവേഗം കുഞ്ഞൂഞ്ഞിനെ സത്യത്തിലാരും തിരിച്ചറിഞ്ഞില്ല”


കോണ്‍ഗ്രസ് സംസ്കാരം......എന്ത് കൊണ്ട് വിഭ്യചാരികള്‍ ആയ സ്ത്രികളുടെ സംസ്കാരവും ആയി ബന്ധപെട്ട് കിടക്കുന്നു എന്ന് ചോദിച്ചാല്‍ നെഹ്‌റു മുതല്‍ കുഞ്ഞൂഞ്ഞു വരെയുള്ള നേതാക്കന്മാരുടെ ചരിത്രം പരിശോധിക്കണം....അത് അവിടെ നില്‍ക്കട്ടെ...ഇപ്പോള്‍ സരിതയും കുഞ്ഞൂഞ്ഞും ആയിട്ടുള്ള ബന്ധം എന്താണ് എന്ന് പരിശോധിക്കാം....സരിതയ്ക്ക് ഉണ്ടൊരു കുഞ്ഞൂഞ്ഞ്....
സരിതയുടെ അഭിഭാഷകന്‍ ഫെനി ബാലകൃഷ്ണും ടീം സോളാറിന്റെ മുന്‍ മാനേജരും വക്കീല്‍ ഗുമസ്തനും അടങ്ങുന്ന സംഭാഷണ രംഗം ചാനലിന്റെ ഒളിക്യാമറയില്‍ പിടിച്ചെടുത്ത് ചാനലുകള്‍ പുറത്ത്വിട്ടപ്പോഴാണ് ”വ്യത്യസ്തനാമൊരു അതിവേഗം കുഞ്ഞൂഞ്ഞിനെ സത്യത്തിലാരും തിരിച്ചറിഞ്ഞില്ല” എന്ന് മനസ്സിലായത്.
 


ലോകചരിത്രത്തില്‍ തന്നെ ഇത്രത്തോളം നുണകള്‍ പറഞ്ഞ ഒരു രാഷ്ട്രീയ നേതാവോ ഭരണാധികാരിയോ ഉണ്ടായിരിക്കുകയില്ല.

സോളാര്‍ കേസിന്റെ തുടക്കം മുതലേ അത്രയ്ക്കധികം നുണകളാണ് ഇദ്ദേഹം പറഞ്ഞുകൂട്ടിയിട്ടുള്ളത്.

ശ്രീധരന്‍ നായരേയും കൂട്ടിക്കൊണ്ട് സരിത മുഖ്യമന്ത്രിയുടെ ഓഫീസില്‍ ചെന്നുകണ്ട് സംസാരിച്ച് ഉമ്മന്‍ചാണ്ടി കൊടുത്ത ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് ശ്രീധരന്‍ നായര്‍ സരിതയ്ക്ക് പണം കൊടുത്തത്. പിന്നീട് തട്ടിപ്പ് വിവരം പുറത്ത് വന്നപ്പോള്‍ ഉമ്മന്‍ചാണ്ടി പറഞ്ഞത് സരിത എന്നൊരാളെ തനിയ്ക്കറിയില്ല എന്നാണ്. ഉടന്‍തന്നെ കോണ്‍ഗ്രസ് സംഘടിപ്പിച്ച ഒരു പരിപാടിയില്‍ സദസ്സില്‍ മൂന്നാംനിരയില്‍ ഇരുന്നിരുന്ന സരിത എഴുന്നേറ്റ് വന്ന് മുന്‍നിരയിലിരുന്ന ഉമ്മന്‍ചാണ്ടിയുടെ ചെവിയില്‍ സ്വകാര്യം പറയുന്ന സ്റ്റില്‍ ഫോട്ടോ  ചാനലില്‍ പ്രത്യക്ഷപ്പെട്ടു.

അപ്പോള്‍ ഉമ്മന്‍ചാണ്ടിയ്ക്ക് സമ്മതിക്കാതിരിക്കാന്‍ നിര്‍വാഹമില്ലാതായി. ശ്രീധരന്‍ നായര്‍ തന്നെ  കണ്ടിട്ടില്ലെന്നും അങ്ങനെയൊരാളെ തനിക്കറിയില്ലെന്നും ആദ്യം പറഞ്ഞു. പിന്നെ പറഞ്ഞു ക്വാറി ഉടമകളുടെ സംഘത്തോടൊപ്പം വന്നുകണ്ടിരുന്നുവെന്ന്. മുഖ്യമന്ത്രിയുടെ ഓഫീസിലെ വെബ് ക്യാമറയുടെ ദൃശ്യങ്ങള്‍ പരിശോധിക്കണമെന്ന ആവശ്യമുയര്‍ന്നപ്പോള്‍ പറഞ്ഞത് രണ്ടാഴ്ച വരെ മാത്രമേ ദൃശ്യങ്ങള്‍ ക്യാമറയില്‍നിലനില്‍ക്കുകയുള്ളൂവെന്നും അതിനുശേഷം സ്വയം മാഞ്ഞുപോകുമെന്നും.
മെയിന്‍ ഗേറ്റ് മുതല്‍ മുഖ്യമന്ത്രിയുടെ ഓഫീസ് വരെയുള്ള വഴിയില്‍ ആറ് സിസിടിവി ക്യാമറകളുണ്ട്. ഇവയിലെ എല്ലാത്തിലേയും ദൃശ്യങ്ങള്‍ മാഞ്ഞുപോവുകയോ? അഥവാ അത് മായ്ച്ചുകളഞ്ഞാല്‍ തന്നെ വീണ്ടും 240 തവണ വീണ്ടെടുക്കുവാന്‍ കഴിയുമെന്ന് ക്യാമറയുടെ നിര്‍മാതാക്കളായ ജപ്പാനിലെ കമ്പനിക്കാര്‍ സാക്ഷ്യപ്പെടുത്തി.

പക്ഷേ അതിനായി യാതൊരുവിധ നടപടിയും എടുത്തില്ല. പോട്ടെ, എന്നാല്‍ മൊബൈല്‍ ടവറുകള്‍ കേന്ദ്രീകരിച്ചു പരിശോധന നടത്തി ഇവരുടെ സാന്നിദ്ധ്യം തെളിയിക്കാന്‍ പ്രതിപക്ഷം ആവശ്യപ്പെട്ടു. അതിനും മറുപടിയില്ല. മുഖ്യമന്ത്രിയുടെ ഏറ്റവും അടുത്ത വിശ്വസ്തരും ഓഫീസിലെ ജീവനക്കാരുമായ ജോപ്പന്റെയും ജിക്കുമോന്റെയും സരിതയുമായുള്ള ഇടപാടുകളെക്കുറിച്ചും പരാമര്‍ശിക്കപ്പെട്ടപ്പോള്‍ ഉമ്മന്‍ചാണ്ടി പറഞ്ഞത് അവര്‍ രണ്ടുപേരും എന്റെ  രണ്ട് കണ്ണുകളാണ്.


ഞാനെവിടെ പോകുമ്പോഴും അവര്‍ എന്റെ ഇടവും വലവും ഉണ്ടാവുമെന്നാണ്. ഗണ്‍മാന്‍ സലീം രാജുമായും സരിതയ്ക്കുണ്ടായിരുന്ന ബന്ധവും ഈ മൂന്നുപേരുമായി നടത്തിയ ഫോണ്‍ വിളികളുടെ രേഖകളും ചാനലുകള്‍ പുറത്തുവിട്ടു. ശ്രീധരന്‍ നായര്‍ തനിക്ക് പരാതി നല്‍കിയിട്ടും ഉമ്മന്‍ചാണ്ടിയ്ക്ക് ഒരനക്കവുമില്ല. പിന്നീട് ശ്രീധരന്‍ നായര്‍ കോടതിയില്‍ ഒരു സ്വകാര്യ അന്യായം ഫയല്‍ ചെയ്തതിനുശേഷം കോടതിയുടെ ഇടപെടല്‍ മൂലമാണ് ജിക്കുമോനേയും ജോപ്പനേയും സലിംരാജിനേയും ജോലിയില്‍നിന്ന് സസ്‌പെന്റ് ചെയ്തതും ജോപ്പനെ അറസ്റ്റ് ചെയ്തതും. ശാലുമേനോനെ അറസ്റ്റ് ചെയ്തത് തൃശൂര്‍ വിജിലന്‍സ് കോടതിയുടെ ഉത്തരവുപ്രകാരമാണ്. സരിതയെ അറസ്റ്റ് ചെയ്തതു പെരുമ്പാവൂര്‍  കോടതിയുടെ ഉത്തരവ് പ്രകാരമാണ്. സരിതയെ അറസ്റ്റ് ചെയ്തപ്പോള്‍ അവരുടെ വെബ് ക്യാമറയും ലാപ്‌ടോപ്പും പെന്‍ഡ്രൈവും പിടിച്ചെടുത്തിരുന്നു. പക്ഷേ അതെല്ലാം അപ്രത്യക്ഷമായി. കോടതി ഇടപെട്ടപ്പോള്‍ പിന്നെ സര്‍ക്കാരിന് നില്‍ക്കക്കള്ളിയില്ലാതായി. അതുകൊണ്ടാണ് ഈ അറസ്റ്റുകളെല്ലാം നടത്തേണ്ടിവന്നത്.  ബാബു രാജ് എന്ന വ്യവസായിയില്‍ നിന്നും ഒരുകോടി പത്തൊമ്പത് ലക്ഷം രൂപ തട്ടിച്ചെടുത്ത കേസില്‍ സരിതയും ബിജു രാധാകൃഷ്ണനും ആറ് വര്‍ഷം വീതം കഠിനതടവും നാല്‍പ്പത്തഞ്ചുലക്ഷവും എഴുപത്തഞ്ചുലക്ഷവും രൂപവീതം പിഴയടയ്ക്കുവാനും ശിക്ഷിക്കപ്പെട്ടിരിക്കുകയാണ്. ഈ കേസുമായി ബന്ധപ്പെട്ട് ബാബുരാജ് ആഭ്യന്തരമന്ത്രിക്കും മുഖ്യമന്ത്രിക്കും പോലീസിലും പരാതി കൊടുത്തിരുന്നു. മൂന്ന് മാസം കഴിഞ്ഞിട്ടും ഒരനക്കവുമില്ലാതായപ്പോഴാണ് അദ്ദേഹം കോടതിയില്‍ അന്യായം ബോധിപ്പിച്ചത്. തുടര്‍ന്ന് കോടതിയുടെ നിരീക്ഷണത്തില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കുവാന്‍ ഉത്തരവിടുകയായിരുന്നു. അതിനുശേഷം ആ റിപ്പോര്‍ട്ടിന്മേല്‍ വിചാരണക്കോടതി ശിക്ഷ വിധിക്കുകയാണുണ്ടായത്.

ഇതില്‍ സര്‍ക്കാരിന്ന് ചെയ്യേണ്ടതായിട്ടൊന്നുമില്ല. എന്നിട്ടും പറയുന്നത് ഇത് ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ വിജയമാണ്. നിഷ്പക്ഷ അന്വേഷണം നടത്തിയതിന്റെ തെളിവാണ് എന്നൊക്കെയാണ് ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും കോണ്‍ഗ്രസിന്റെ ചാനല്‍ ചര്‍ച്ചകന്മാരും നാണമില്ലാതെ വിളിച്ച് പറയുന്നത്. വിധി വന്നയുടനെ സരിത ചാനലുകളിലൂടെ വിളിച്ചു പറഞ്ഞു, തന്നെ ആരും സഹായിച്ചില്ലെന്നും മന്ത്രിമാരും എംഎല്‍എമാരുമടക്കമുള്ള പല ഉന്നതന്മാരുടെ പേരുകളും കോടതിയില്‍ എഴുതിക്കൊടുക്കുമെന്നും. അതായത് പതിവുപോലെ വന്ന് എന്നെ കാണേണ്ടവിധത്തില്‍ കണ്ടോ എന്നര്‍ത്ഥം.  വിവാദങ്ങള്‍ സരിതയ്ക്ക് കോടികള്‍ കൊയ്യാനുള്ള ചാകരയാണ്. പറയാന്‍ കോടികള്‍, പറയാതിരിക്കാന്‍ കോടികള്‍. ജയിലില്‍നിന്ന് പുറത്തുവന്നതിനുശേഷം കേസുകള്‍ ഒത്തുതീര്‍പ്പാക്കാനും ജാമ്യത്തിലിറങ്ങാന്‍ കോടതികളില്‍ കെട്ടിവെയ്ക്കുവാനുമായി സരിത ചെലവഴിച്ചത് പന്ത്രണ്ട് ലക്ഷം രൂപയാണ്.

അറസ്റ്റ്‌ചെയ്തതിനെത്തുടര്‍ന്ന് സരിതയുടെ എല്ലാ സാമ്പത്തിക ഇടപാടുകളും മരവിപ്പിച്ചിരുന്നു. പിന്നെ എവിടെനിന്നാണ് ഈ പണമെല്ലാം വന്നത്. അതുപോലെ തന്നെ പത്തുകോടി രൂപയിലധികം ഇവര്‍ തട്ടിപ്പ് നടത്തിയതായും തെളിഞ്ഞിട്ടുണ്ട്. ഈ പണമെല്ലാം എവിടേക്ക് പോയി? ഈ വക കാര്യങ്ങള്‍ ഇതുവരെ അന്വേഷിച്ചിട്ടില്ല. സരിതയുടെ അഭിഭാഷകനും ടീം സോളാറിന്റെ ജനറല്‍ മാനേജരുമായിരുന്ന രാജശേഖരനും വെളിപ്പെടുത്തിയിരിക്കുന്ന കാര്യങ്ങള്‍ ഞെട്ടിപ്പിക്കുന്നതാണ്. സരിതയ്ക്ക് ഉമ്മന്‍ചാണ്ടി അറുപത് ലക്ഷം രൂപ തമ്പാനൂര്‍ രവി മുഖേനയും ബെന്നി ബഹനാന്‍ വഴിയും കൊടുത്തയച്ചിരുന്നുവെന്നും താനാണത് കൈപ്പറ്റിയതെന്നും പറഞ്ഞിരിക്കുന്നു. സരിത സന്ദേശം രണ്ടാംഭാഗം ചാനലുകള്‍ പുറത്തുവിട്ടപ്പോള്‍ അത് നിഷേധിക്കുവാനും കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാതിരിക്കാനുമായി ഉമ്മന്‍ചാണ്ടി സരിതയുടെ ഒരു ബന്ധുവിന്റെ പേരില്‍ തിരുവനന്തപുരം മുട്ടടയില്‍ ഒരു കോടി പത്തുലക്ഷം രൂപയ്ക്ക് ഒരു  വസ്തുവാങ്ങിക്കൊടുത്തുവെന്നും രാജശേഖരന്‍ പറഞ്ഞു. കൂടാതെ കോയമ്പത്തൂരില്‍ സരിതയ്ക്ക് ഒരു ഫാം ഹൗസ് ഉണ്ടെന്നും. ഉടനെ തന്നെ ഫോണില്‍ക്കൂടി സരിതയുടെ ഭീഷണിവന്നു.

വീട്ടില്‍ കയറി അദ്ദേഹത്തെ വെട്ടിക്കൊല്ലുമെന്ന്. ഇത്രയും ഭീമമായ സംഖ്യയുടെ ആരോപണങ്ങള്‍ ഉണ്ടായിട്ടും അത് നിഷേധിക്കുകയല്ലാതെ ഇതെല്ലാം വിളിച്ച് പറഞ്ഞവരുടെ പേരില്‍ നടപടിയെടുക്കാന്‍ ഇവര്‍ മൂന്നുപേരും തയ്യാറല്ല. ഒരു ചാനല്‍ അവരുടെ പേരില്‍ കേസെടുക്കുവാന്‍ വെല്ലുവിളിച്ചു. മാധ്യമപ്രവര്‍ത്തകരുടെ വലയ്ക്കുന്ന ചോദ്യങ്ങല്‍ക്ക് ഉത്തരം പറയാന്‍ കഴിയാതെ വരുമ്പോള്‍ ഉമ്മന്‍ചാണ്ടി സൈക്കളിന്മേല്‍നിന്ന് വീണപോലെയുള്ള തന്റെ സ്വതസിദ്ധമായ ഒരു ചിരിയും ചിരിച്ച് കടന്നുകളയും.

No comments:

Post a Comment