Saturday, 15 August 2015

അഴിമതിയവസാനിപ്പിക്കുമെന്ന് രാജ്യത്തിന് പ്രധാനമന്ത്രിയുടെ ഉറപ്പ്‌

രാജ്യത്ത് നിന്നും അഴിമതി തുടച്ചുനീക്കുമെന്ന് സ്വതന്ത്ര്യദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് ഉറപ്പ് നല്‍കി. കൂടാതെ വിദേശത്ത് നിക്ഷേപിക്കപ്പെട്ടിട്ടുള്ള കള്ളപ്പണം ഇന്ത്യയുടെ ഖജനാവിലേക്ക് തിരിച്ചു കൊണ്ടു വരുമെന്ന ഉറപ്പും മോദി ആവര്‍ത്തിച്ചു. 125 കോടി ജനങ്ങള്‍ അടങ്ങുന്ന ടീം ഇന്ത്യ രാജ്യത്തെ ഉയരങ്ങളിലേക്ക് എത്തിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ആയിരം ദിവസങ്ങള്‍ക്കുള്ളില്‍ വൈദ്യുതി രഹിതമായ 18,500 ഗ്രാമങ്ങളില്‍ വൈദ്യുതി എത്തിക്കുമെന്ന് പ്രധാമന്ത്രി ഉറപ്പുനല്‍കി. ക്രീം കുര്‍ത്തയും പൈജാമയും ബീജ് നിറത്തിലുള്ള കോട്ടും അണിഞ്ഞാണ് പ്രധാനമന്ത്രി സ്വാതന്ത്ര്യപരിപാടികള്‍ക്കായി എത്തിയത്. കഴിഞ്ഞ വര്‍ഷം മെയ് മാസത്തില്‍ അധികാരമേറ്റ തന്റെ സര്‍ക്കാരിന്റെ നേട്ടമായി അദ്ദേഹം സ്വച്ഛ് ഭാരത് പദ്ധതിയെയാണ് ഉയര്‍ത്തിക്കാട്ടിയത്.
പ്രധാനമന്ത്രിയുടെ സ്വാതന്ത്ര്യദിനാഘോഷ പ്രസംഗത്തില്‍ ഒരു റാങ്ക് ഒരു പെന്‍ഷന്‍ പദ്ധതി പ്രഖ്യാപിക്കുമെന്ന പ്രതീക്ഷയിലായിരുന്നു വിമുക്തഭടന്മാര്‍. എന്നാല്‍ അതുണ്ടായില്ല. മറിച്ച് പദ്ധതി ഉടന്‍ നടപ്പാക്കുമെന്ന് പ്രധാനമന്ത്രി ഉറപ്പ് നല്‍കിയത്.
പദ്ധതി സര്‍ക്കാര്‍ തത്വത്തില്‍ അംഗീകരിച്ചു. നടപടികള്‍ അന്തിമഘട്ടത്തിലാണെന്നും അദ്ദേഹം പറഞ്ഞു. പദ്ധതി ഉടന്‍ പ്രഖ്യാപിക്കുമെന്ന സൂചനകള്‍ നല്‍കി രണ്ടുമന്ത്രിമാര്‍ വെള്ളിയാഴ്ച രംഗത്തുവന്നിരുന്നു. നടപ്പാക്കുന്നതില്‍ ചില സാങ്കേതിക പ്രശ്‌നങ്ങളുണ്ടെങ്കിലും സൈനികര്‍ക്ക് നല്‍കിയ വാഗ്ദാനം സര്‍ക്കാര്‍ പാലിക്കുമെന്നാണ് കേന്ദ്ര പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍ പറഞ്ഞത്.
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രധാന വാഗ്ദാനമായിരുന്നു ഇത്. ഇതിനിടെ പദ്ധതി എത്രയും വേഗം നടപ്പാക്കുമെന്ന് ജയ്പുരില്‍ കേന്ദ്ര വാര്‍ത്താവിതരണ സഹമന്ത്രി രാജ്യവര്‍ധന്‍ സിങ് റാത്തോഡും പറഞ്ഞു. 1970 മുതല്‍ നിരവധി സര്‍ക്കാറുകളുടെ പരിഗണനയിലുള്ള കാര്യമായിരുന്നു ഇത്. ഞങ്ങള്‍ അധികാരത്തില്‍ വന്നിട്ട് 18 മാസമേ ആയുള്ളൂ. കാത്തിരുന്നു കാണൂ. ഒരുപാട് കാര്യങ്ങള്‍ സംഭവിക്കും-റാത്തോഡ് പറഞ്ഞു.
സജീവമായി നില്‍ക്കുന്ന വിഷയമാണ് ഒരു റാങ്ക്, ഒരു പെന്‍ഷന്‍. യു.പി.എ. സര്‍ക്കാര്‍ പ്രഖ്യാപിക്കുകയും ബജറ്റില്‍ 500 കോടി രൂപ അനുവദിക്കുകയും ചെയ്ത പദ്ധതിയാണിത്. എന്നാല്‍, ഇത് നടപ്പാക്കാനാവശ്യമായ തുകയല്ല ഇത്. 22 ലക്ഷം വിമുക്തഭടന്മാര്‍ക്കും ആറുലക്ഷം വിധവകള്‍ക്കും പ്രയോജനപ്പെടുന്നതാണ് പദ്ധതി.
(please like this page..(https://www.facebook.com/ArunSatheesan4ever)



































































വര്‍ഗീയതയോടും വിഘടനവാദത്തോടും യാതൊരു വിട്ടുവീഴ്ച്ചയുമില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. 69-ാമത് സ്വാതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ച് ചെങ്കോട്ടയില്‍ പതാക ഉയര്‍ത്തിയതിന് ശേഷം രാജ്യത്തെ അഭിസംബോധനചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തിന്റെ ഐക്യം തകര്‍ക്കുന്നതിനുളള ഒരു ശ്രമവും അനുവദിക്കില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഐക്യം തകര്‍ന്നാല്‍ സ്വപ്നങ്ങളും തകരും. ഇന്ത്യയിലെ ജനങ്ങള്‍ക്ക് ഇന്ന് സാധാരണ പുലരിയല്ല. രാജ്യത്തിനിത് പ്രതീക്ഷയുടെ പുലരിയാണെന്നും അദ്ദേഹം പറഞ്ഞു. വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍ നഉടന്‍ നടപ്പാക്കുമെന്ന് സൈനികര്‍ക്ക് പ്രധാനമന്ത്രി ഉറപ്പ് നല്‍കി. വണ്‍ റാങ്ക് വണ്‍ പെന്‍ഷന്റെ പ്രശ്‌നം എല്ലാ സര്‍ക്കാരുകള്‍ക്കും മുന്‍പില്‍ വരുന്നതാണ്. ചിലര്‍ വാക്കുകളും നല്‍കിയിട്ടുണ്ട്. എന്നാല്‍ പ്രശ്‌നത്തിന് ഇതുവരെ അവസാനമായിട്ടില്ല. വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍ പദ്ധതിക്ക് തത്വത്തില്‍ അംഗീകാരം നല്‍കി. പെന്‍ഷന്‍ നടപ്പാക്കുന്നിതിനാവശ്യമായ ചില വിഷയങ്ങളിലിപ്പോഴും ചര്‍ച്ചകള്‍ നടന്നുവരികയാണ്. അവയുടെ രീതി വച്ചുനോക്കിയാല്‍ പ്രതീക്ഷകള്‍ക്കു വകയുണ്ടെന്നും മോദി പറഞ്ഞു. കൂടുതല്‍ സ്റ്റാര്‍ട്ട് അപ്പുകള്‍ കൊണ്ടുവരുന്നതിന്റെ സാധ്യതകളെപ്പറ്റിയാണ് ഇപ്പോള്‍ അന്വേഷിക്കുന്നത്. സ്റ്റാര്‍ട്ട് അപ് ഇന്ത്യ & സ്റ്റാന്‍ഡ് അപ് ഇന്ത്യ എന്നതാണ് ലക്ഷ്യമെന്നും മോദി പറഞ്ഞു. സര്‍ക്കാര്‍ നേരിടുന്ന വിമര്‍ശനങ്ങള്‍ക്കുള്ള മറുപടിയും പ്രസംഗത്തില്‍ അദ്ദേഹം ഉള്‍പ്പെടുത്തി. അഴിമതി നടത്തിയവരാണ് അഴിമതിക്കെതിരെ പ്രതിഷേധിക്കുന്നതെന്ന് യുപിഎ സര്‍ക്കാരിനെ പേരെടുത്ത് പറയാതെ മോദി വിമര്‍ശിച്ചു. താന്‍ അഴിമതിക്കെതിരെ സംസാരിക്കുകയല്ല പ്രവര്‍ത്തിക്കുകയാണ് ചെയ്യുന്നത്. അഴിമതി തടച്ചു നീക്കാന്‍ എല്ലാ തലങ്ങളിലും ശ്രമം ഉണ്ടാകണം. കേന്ദ്ര സര്‍ക്കാരിനെതിരെ ഒരു ആരോപണവും ആര്‍ക്കും ഉന്നയിക്കാനായിട്ടില്ല. അഴിമതി രഹിത സര്‍ക്കാരാണ് തന്റെ ലക്ഷ്യമെന്നും മോദി പറഞ്ഞു. രാജ്യത്തിന്റെ വികസനത്തിന് ജനങ്ങളുടെ പങ്കാളിത്തം ആവശ്യമാണ്. പദ്ധതികളെല്ലാം പാവപ്പെട്ടവരുടെ ഉന്നമനത്തിന് വേണ്ടിയായിരിക്കണമെന്നു പറഞ്ഞ പ്രധാനമന്ത്രി ജന്‍ധന്‍ യോജന പദ്ധതിയുടെ നേട്ടങ്ങളും വിവരിച്ചു. ഇതുവരെ ബാങ്കുകള്‍ ജനങ്ങള്‍ക്ക് മുന്നില്‍ അടഞ്ഞു കിടക്കുകയായിരുന്നു. എന്നാല്‍ ഇപ്പോള്‍ രാജ്യത്തെ 17 കോടി ജനങ്ങള്‍ക്ക് ബാങ്ക് അക്കൗണ്ടുകള്‍ നല്‍കാനായി. ഇതിലൂടെ 30,000 കോടി രൂപ ബാങ്കുകളിലെത്തി. സമ്പദ്ഘടനയിലേക്ക് സാധാരണക്കാരെയും പങ്കാളികളാക്കാന്‍ കഴിഞ്ഞത് വലിയ നേട്ടമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. സര്‍ക്കാര്‍ വാഗ്ദാനങ്ങളെല്ലാം സമയബന്ധിതമായി പൂര്‍ത്തീകരിക്കുമെന്നും അദ്ദേഹം ഉറപ്പ് നല്‍കി. രാജ്യത്തിന്റെ 69ാമത് സ്വാതന്ത്ര്യദിനാഘോഷത്തിന് തുടക്കം കുറിച്ച്  പ്രധാനമന്ത്രി നരേന്ദ്ര മോദി ചെങ്കോട്ടയില്‍ പതാകയുയര്‍ത്തി. രാവിലെ മഹാത്മാഗാന്ധിയുടെ സ്മാരകത്തില്‍ പുഷ്പാര്‍ച്ചന നടത്തിയതിനുശേഷമാണ് മോദി ചെങ്കോട്ടയിലെത്തിയത്. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്, മുതിര്‍ന്ന ബിജെപി നേതാവ് എല്‍.കെ. അഡ്വാനി, കേന്ദ്രമന്ത്രിമാരായ അരുണ്‍ ജയ്റ്റ്‌ലി, സുഷമ സ്വരാജ്, രവിശങ്കര്‍ പ്രസാദ്, രാജ്‌നാഥ് സിങ്, ബിജെപി അധ്യക്ഷന്‍ അമിത് ഷാ തുടങ്ങിയവര്‍ പങ്കെടുക്കാനെത്തിയിരുന്നു.

No comments:

Post a Comment