Tuesday, 28 July 2015

ഏകമകന്ടെ ചിതയുടെ ചൂടാറും മുന്‍പേ ഒരച്ചന്‍ സമരമുഖത്ത്



































ചാത്തന്നൂര്‍ : ഏകമകന്ടെ ചിതയുടെ ചൂടാറും മുന്‍പെ തന്ടെ മകന് പറ്റിയ ദുര്യോഗം മറ്റൊരു കുഞ്ഞിനും വരുത്തരുത് ആഗ്രഹിച്ചു കൊണ്ട് ഒരു പിതാവ് സമരത്തിനെത്തിയത് .കണ്ടു നിന്നവരെ കണ്ണീരിലാഴുത്തി.വാനില്‍നിന്ന് തെറിച്ചുവീണ് മരിച്ച ചിറക്കര രാഘവാനന്ദ സെന്‍ട്രല്‍ സ്‌കൂളിലെ വിദ്യാര്‍ഥി കെവിന്‍ പ്രകാശിന്റെ പിതാവാണ് ആക്ഷന്‍ കൌണ്‍സില്‍ നടത്തുന്ന സമരത്തില്‍ പന്ഗാളിയായി കൊണ്ട് പൊട്ടികരഞ്ഞുകൊണ്ട്‌ ഉന്നത പോലീസുദ്യോഗസ്തരോട് പറഞ്ഞു .ഡ്രൈവറുടെയും ആയയുടെയും പേരില്‍ ദുര്‍ബലമായ വകുപ്പുകള്‍ പ്രകരമാണ് കേസെടുത്തത്.സ്കൂള്‍ മാനേജര്‍ക്ക് ഏതിരെ കേസെടുക്കണം സ്കൂളില്‍ പഠിക്കുന്ന കുട്ടികളുടെ കാര്യത്തില്‍ ഉത്തരവാദിത്വം മാനേജ്മെന്ടിനു ഇല്ലാത്തതാണ് ഇത്തരത്തില്‍ അപകടങ്ങള്‍ ഉണ്ടാവാന്‍ കാരണം.രാക്ഷ്ട്രിയക്കാരെയും ജനപ്രതിനിധികളെയും ഉപയോഗിച്ച് പോലീസിനെ സ്വാധീനിച്ചു കൊണ്ട് കേസ് അട്ടിമറിച്ചു.സി ബി എസ ഇ അംഗീകാരം ഇല്ലാത്ത സ്കൂള്‍ ആണിത് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു കൊണ്ടാണ് സ്കൂള്‍ പ്രവര്‍ത്തിക്കുന്നത്
സംസ്ഥാന സിലബസ് അനുസരിച്ച് നാലാം ക്ലാസ് വരെയുള്ള വിദ്യാഭ്യാസം മാത്രമേ ഇവിടെ നടത്താന്‍ പാടുള്ളൂ.എന്നാല്‍ സി ബി എസ ഇ സിലബസ് ആണ് എന്ന് പ്രചരണം നടത്തില്‍ രാഘവാനന്ദ സെന്‍ട്രല്‍ സ്കൂള്‍ എന്ന നാമത്തില്‍ പത്താംക്ലാസ് വരെയുള്ള വിധ്യര്‍ത്തികള്‍ പടിക്കുന്നുണ്ട്.കുട്ടി മരിച്ച ഉടന്‍ ചാത്തന്നൂര്‍ റോയല്‍ ആശുപത്രിയില്‍ നിന്നും കുട്ടിയുടെ മുത്തച്ചനെ ഒരു ഏ എസ് ഐ പോലീസു സ്റ്റേഷനില്‍ കൊണ്ട് പോയി വെള്ളപേപ്പറില്‍ ഒപ്പിടിച്ചത് എന്ധിനാണ് എന്ന് പോലീസു വ്യക്തമാക്കണം പ്രവാസിയായ പ്രകാശ് പറഞ്ഞു നിര്‍ത്തി.
മാര്‍ച്ചിന്സ്ത്രികളും കുട്ടികളും പ്ലേകാര്‍ഡുകളുമായി നൂറു കണക്കിന് ആള്‍ക്കാര്‍ പന്ഗെടുത്തു.സ്കൂള്‍ ഗേറ്റില്‍ സമരക്കാരെ പോലീസു തടഞ്ഞു.
തുടര്‍ന്ന്‍ പോലീസും സമരക്കാരും തമ്മില്‍ വാക്ക്തര്‍ക്കം ഉണ്ടായി,തുടര്‍ന്ന് സ്ഥലത്ത് ഈതിയ ചാത്തന്നൂര്‍ അസിസ്റ്റന്റ്റ് പോലീസ് കമ്മിഷണര്‍ സമരക്കാരുമായി ചര്‍ച്ച നടത്തുകയും കമ്മിഷണര്‍ ഉന്നത അധികാരികളുമായി ബന്ധപെടുകയും കേസ് ക്രെoബ്രാഞ്ച് പോലീസ് അനേഷിക്കും എന്ന് ഉന്നത അധികാരികള്‍ അറിയച്ചതോടെ സമരക്കാര്‍ പിരിഞ്ഞുപോയി.
ശരിയായ ദിശയില്‍ അനേഷണം നടത്തിയില്ലാ എങ്കില്‍ ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്ന് ആക്ഷന്‍കൌണ്‍സില്‍ ഭാരവാഹികളായ സുദീര്‍ കല്ലുവാതുക്കല്‍,സോജി,അപ്പുകുട്ടന്‍ പിള്ള എന്നിവര്‍ അറിയിച്ചു.

No comments:

Post a Comment