ചാത്തന്നൂർ: പരവൂർ മുൻസിപ്പാലിറ്റിയിൽ ബിജെപി മുന്നേറ്റത്തിൽ തകർന്നടിഞ്ഞത് കോൺഗ്രസാണ്. നിലവിൽ നാല് കൗൺസിലർമാർ ഉണ്ടായിരുന്ന
പരവൂർ മുൻസിപ്പാലിറ്റിയിൽ ബിജെപി ആറ് സീറ്റ് നേടി പ്രധാനപ്രതിപക്ഷമായി മാറി മുൻസിപ്പാലിറ്റി ഭരിച്ചിരുന്ന കോൺഗ്രസിന്റെ
ചെയർപേഴ്സൺ അടക്കമുള്ള സ്ഥാനാർഥി കൾ തോറ്റു അഞ്ചു സീറ്റിൽ ഒതുങ്ങി. നിലവിലുള്ള നാല് സീറ്റിൽ തവണ ബിജെപി മൂന്ന് സീറ്റ് നിലനിർത്തിയപ്പോൾ
ഒരു സീറ്റ് നഷ്ടമായതൊഴിച്ചാൽ ബിജെപി
ഇടതുകോട്ടകളിൽ ശക്തമായ വെല്ലുവിളി ഉയർത്തിയാണ് മുന്നേറിയത്
സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ. സേതുമാധവനെ ബിജെപിയുടെ സീറ്റിങ് സീറ്റായ കുറുമണ്ഡൽ വാർഡിൽ മലർത്തിയടിച്ചു ബിജെപി പരവൂർ മണ്ഡലം പ്രസിഡന്റ് പ്രദീപ്. ജി.കുറുമണ്ഡൽ
കുറുമണ്ഡൽ വാർഡിൽ ബിജെപി
ഹാട്രിക് നേടിയപ്പോൾ ബിജെപിയുടെ സ്വർണ്ണമ്മസുരേഷ് തുടർച്ചയായി മൂന്നാം തവണ വിജയിച്ചു ഹാട്രിക് നേടി. മണിയംകുളം വാർഡിൽ ഷീലസുനിൽ നാല് തവണ തുടർച്ചയായി വിജയിച്ചു അഞ്ചാം തവണയാണ് ബിജെപി ഇവിടെ ജയിക്കുന്നത്. ഒല്ലാൽ വാർഡിൽ രാജീവും കൃഷിഭവൻ വാർഡിൽ അഡ്വ.അജിമോളും പൊഴിക്കരയിൽ വിഷ്ണുവും വിജയകൊടി നാട്ടിയപ്പോൾ 10 സീറ്റുകളിൽ രണ്ടാം സ്ഥാനതെത്തി. അതിൽ തന്നെ 6 വാർഡുകൾ 21, 27, 37, 52, 63, 88 അൻപ്തിൽ താഴെ വോട്ടുകൾക്കാണ് നഷ്ട്ടപെട്ടത്. ഇടതു കോട്ടകളായ
പശുമൺ, പേരാൽ വാർഡുകളിൽ നിസാര വോട്ടുകൾക്കാണ്നഷ്ടമായത്. ഇടതു കോട്ടകളിൽ ശക്തമായ വെല്ലുവിളി ഉയർത്തി യു ഡി എഫിനെ പൊളിച്ചടുക്കി
നഗരസഭയിൽ ബിജെപി നടത്തിയ മുന്നേറ്റം വരും കാലങ്ങളിൽ പരവൂരിന്റെ രാക്ഷ്ട്രീയ ചിത്രം തന്നെ മാറ്റിയെഴുതുമെന്ന് രാക്ഷ്ട്രീയ നിരീക്ഷകർ ചൂണ്ടികാട്ടുന്നു.
No comments:
Post a Comment