Sunday, 8 May 2022

ദേശിoഗനാട് ഫാർമർ പ്രൊഡ്യൂസർ കമ്പനി ലിമിറ്റഡ് പ്രവർത്തനം ആരംഭിച്ചു.

ദേശിoഗനാട് ഫാർമർ പ്രൊഡ്യൂസർ കമ്പനി ലിമിറ്റഡ് പ്രവർത്തനം ആരംഭിച്ചു.
കൊല്ലം : ദേശിoഗനാട് ഫാർമർ പ്രൊഡ്യൂസർ കമ്പനി ലിമിറ്റഡ് ഇത്തിക്കര ബ്ലോക്ക്‌ പരിധിയിൽ പ്രവർത്തനം ആരംഭിച്ചു.
കർഷകരെ സരംഭകരാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ കേന്ദ്രസർക്കാർ ആരംഭിച്ച കർഷക ഉത്പാദന കമ്പനി (ഫാർമേഴ്സ് പ്രൊഡ്യുസർ ഓർഗനൈസേഷൻ,എഫ്. പി. ഒ)യുടെ
ഇത്തിക്കര ബ്ലോക്കിലെ 
പ്രവർത്തനമാണ് ചാത്തന്നൂർ ജംഗഷനിൽ പ്രവർത്തനം ആരംഭിച്ചു.
 ഉപഭോക്താകൾക്ക് മികച്ച ആനുകൂല്യങ്ങൾ ലഭിക്കുന്നതിനോടോപ്പം കർഷകർക്ക് മികച്ച വരുമാനവും കിട്ടുമെന്നുള്ളതാണ് എഫ്. പി. ഒ യുടെ പ്രതേകത. കർഷകർക്കായി രൂപീകരിച്ചതും കർഷകരുടെ ഉടമസ്ഥതയിൽ കർഷകർ തന്നെ നടത്തുന്ന കമ്പിനിയാണിത്.
ഇത്തിക്കര ബ്ലോക്ക്‌ കേന്ദ്രമാക്കി രൂപീകരിച്ച കമ്പനിയുടെ പ്രഥമ ഡയറക്ടർ ബോർഡ് യോഗം കൂടി എസ്. വി. അനിത്ത്കുമാർ ചെയർമാനയും ബി.മധുകുമാർ, ജയജയകുമാർ, രാജീവ്, ജയൻ, രാമചന്ദ്രൻപിള്ള, ഗോപാലകൃഷ്ണപിള്ള, അരുൺകുമാർ. ജി. എസ്, ജയകുമാർ. ആർ. പിള്ള, ഷാജി
എന്നിവരെ ഡയറക്ടർമാരായും തിരഞ്ഞെടുത്തു. ഡോ. സുരേഷ്കുമാർ, സിസ ജനറൽ സെക്രട്ടറി 
അജിത്കുമാർ, അരുൺ എന്നിവർ പങ്കെടുത്തു.
ഫോട്ടോ: ചെയർമാൻ എസ്. വി.
അനിത്ത് കുമാർ 

Friday, 6 May 2022

ഹിന്ദുത്വമാണ് ശരി

ഒരിയ്ക്കൽ, ഹിന്ദുധർമ്മത്തെ പൊതുവെ മോശമായി കാണുന്ന ഒരു 'മതേതര' ചിന്താഗതിക്കാരിയായ ഒരു പത്രപ്രവർത്തക സ്വാമി ചിന്മയാനന്ദജിയോട് ചോദിച്ചു:
ചോദ്യം: "ഇസ്ലാമിന്റെ സ്ഥാപകൻ ആരാണ്?"
സ്വാമി -ഉത്തരം: മുഹമ്മദ് നബി.
ചോദ്യം: ക്രിസ്തുമതത്തിന്റെ സ്ഥാപകൻ ആരാണ്?
ഉത്തരം: യേശു ക്രിസ്തു.
ചോദ്യം: ഹിന്ദുമതത്തിന്റെ സ്ഥാപകൻ ആരാണ്?
സ്വാമി നിശബ്ദനായി..
പത്രപ്രവർത്തക സ്വാമിജിയ്ക്ക് ഉത്തരമില്ലെന്ന് കരുതി, തെല്ലു പരിഹാസത്തോടെ തുടർന്നു: "സ്ഥാപകനില്ല, അതിനാൽ ഹിന്ദുമതത്തിന് നാഥനില്ല. അപ്പോൾ ഹിന്ദുമതം ഒരു മതമോ ധർമ്മമോ അല്ല അല്ലേ സ്വാമിജി"
അപ്പോൾ, സ്വാമിജി പറഞ്ഞു: "നിങ്ങൾ പറഞ്ഞത് ശരിയാണ്..!!"
ഹിന്ദുത്വം നിങ്ങൾ ഉദ്ദേശിയ്ക്കുന്ന രീതിൽ ഒരു മതമല്ല. അതൊരു ശാസ്ത്രമാണ്.
അവൾക്ക് അത് മനസ്സിലായില്ല.
സ്വാമിജി അവളോട് ചില ചോദ്യങ്ങൾ കൂടി ചോദിച്ചു.
ചോദ്യം: "ഭൗതികശാസ്ത്രത്തിന്റെ സ്ഥാപകൻ ആരാണ്?"
ഉത്തരം: "ആരുമില്ല."
ചോദ്യം: രസതന്ത്രത്തിന്റെ സ്ഥാപകൻ ആരാണ്?"
ഉത്തരം: "ആരുമില്ല."
ചോദ്യം: "ജീവശാസ്ത്രത്തിന്റെ സ്ഥാപകൻ ആരാണ്?"
ഉത്തരം: "കൃത്യമായി ആരുമില്ല."
"അനേകം വ്യക്തികൾ, കാലാകാലങ്ങളിൽ, ഏതൊരു ശാസ്ത്രത്തിന്റെയും അറിവിന്റെ സമ്പത്തിന് സംഭാവന നൽകി."
സ്വാമിജി തുടർന്നു: "ഹിന്ദുധർമ്മം എന്നത് ആയിരക്കണക്കിന് വർഷങ്ങളായി വികസിപ്പിച്ചെടുത്ത, വികസിച്ചു കൊണ്ടിരിയ്ക്കുന്ന ആദിയും അന്ത്യവും എഴുതി വെയ്ക്കപ്പെടാത്ത മാനവരാശിയ്ക്കൊപ്പം തന്നെ വളർന്നു കൊണ്ടിരിയ്ക്കുന്ന ഒരു ശാസ്ത്രമാണ്, അവരുടെ സ്വന്തം ഗവേഷണങ്ങളിലൂടെയും അനുഭവങ്ങളിലൂടെയും സമൂഹത്തിന് ശരിയായ ദിശാബോധം നൽകുന്നതിനായി അനേകായിരം സന്യാസിമാരും ഋഷിമാരും അതിനു അവരുടേതായ സംഭാവന ചെയ്തിട്ടുണ്ട് ഇന്നും അത് സംഭവിച്ചു കൊണ്ടേയിരിയ്ക്കുന്നു അതിനിയും അങ്ങനെ തന്നെ തുടരുകയും ചെയ്യും."

"ഇസ്ലാമിന് ഒരു ഗ്രന്ഥമേയുള്ളു -ഖുറാൻ."
"ക്രിസ്ത്യാനിറ്റിയ്ക്ക് ഒരു പുസ്തകമേ ഉള്ളൂ -ബൈബിൾ."
"എന്നാൽ ഹിന്ദുധർമ്മത്തിന്, ഞാൻ നിങ്ങളെ ഒരു ലൈബ്രറിയിൽ കൊണ്ടു പോയി വിലപ്പെട്ട ആയിരക്കണക്കിന് പുസ്തകങ്ങളും ഗ്രന്ഥങ്ങളും കാണിയ്ക്കാം."
"കാരണം അത് ഉള്ളിൽനിന്നും ലഭിയ്ക്കുന്ന അറിവാണ്. അതിൽ നിരന്തരം അറിവിന്റെ നാമ്പുകൾ പുതിതായി പൊട്ടിമുളച്ചു കൊണ്ടേയിരിയ്ക്കുന്നു. അത് അറിവിന്റെ അന്വേഷണത്തിന്റെ മനനം ചെയ്യലിന്റെ നിലയ്ക്കാത്ത ഒരു പ്രവാഹമാണ്.. ആ അർത്ഥത്തിൽ ഹിന്ദുധർമ്മം തികച്ചും ശാസ്ത്രീയമാണ്- സനാതന ധർമ്മം- "ആദിയും അന്ത്യവും എഴുതിച്ചേർക്കാൻ കഴിയാത്ത ആകാശം പോലെയാണ്.. അതൊരു കിണർ അല്ല എന്നെങ്കിലും ആദ്യം മനസ്സിലാക്കുക..

വർണ്ണോത്സവം 2022

ചാത്തന്നൂർ ഹയർ സെക്കന്ററി സ്കൂളിൽ വർണ്ണോത്സവം 2022ന് തുടക്കമായി 
ചാത്തന്നൂർ:ചാത്തന്നൂർ ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂളിൽ വിദ്യാർത്ഥികൾക്കായി സംഘടിപ്പിക്കുന്ന
വർണ്ണോത്സവം -2022ന്റെ ഉത്ഘാടനം ചലചിത്രതാരം പ്രേംകുമാർ നിർവഹിച്ചു. സാംസ്‌കാരിക പരിപാടിയുടെ ഉത്ഘാടനം സീരിയൽ സിനിമ നടൻ റിയാസ് നർമ്മകലയും നിർവഹിച്ചു സംഘാടക സമിതി ചെയർമാൻ കെ. സേതുമാധവൻ അധ്യക്ഷത വഹിച്ചു.
ഇത്തിക്കര ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ. സദാനന്ദൻപിള്ള, ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ ടി. ദിജു, പ്രഥമാധ്യാപിക 
എൽ. കമലമ്മഅമ്മ,ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗം ദസ്തക്കീർ,
ഗ്രാമപഞ്ചായത്ത്‌ അംഗം രേണുകരാജേന്ദ്രൻ എന്നിവർ സംസാരിച്ചു സ്കൂളിൽ ഒരുക്കിയിരിക്കുന്ന വിവിധ മാതൃക കലാഗ്രാമങ്ങളിൽ പരിപാടികൾ നടക്കും 9ന് നടക്കുന്ന ക്യാമ്പിന്റെ സമാപനം ജി. എസ്. ജയലാൽ എം എൽ എ ഉത്ഘാടനം ചെയ്യും ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സാം. കെ. ഡാനിയാൽ സർട്ടിഫിക്കറ്റ് വിതരണം ചെയ്യും.ഇരുന്നൂറിൽ പരം വിദ്യാർത്ഥികൾ ക്യാമ്പിൽ പങ്കെടുക്കുന്നുണ്ട്
ഫോട്ടോ: വർണ്ണോത്സവം 2022 ചലച്ചിത്ര താരം പ്രേoകുമാർ ഉത്ഘാടനം ചെയ്യുന്നു 

മുൻ മന്ത്രി പി.രവീന്ദ്രനെ തള്ളി ഇടത് മുന്നണി

ഹൈസ്കൂളിന് പേരിടീൽ 
മുൻ മന്ത്രി പി.രവീന്ദ്രനെ തള്ളി ഇടത് മുന്നണി 

ചാത്തന്നൂർ: കല്ലുവാതുക്കൽ പഞ്ചായത്ത് ഹൈസ്കൂളിന് മുൻ മന്ത്രി പി. രവീന്ദ്രന്റെ പേരിടുന്നതിൽ എതിർപ്പുമായി ഇടത് ഗ്രാമപഞ്ചായത്ത് അംഗങ്ങൾ. മുൻമന്ത്രി പി. രവീന്ദ്രന്റെ പേരിടണമെന്നുള്ള ജില്ലാ പഞ്ചായത്തിന്റെ നിർദ്ദേശം കല്ലുവാതുക്കൽ ഗ്രാമപഞ്ചായത്ത്‌ യോഗത്തിൽ ചർച്ച ചെയ്യുമ്പോൾ ആണ് ഇടത് മുന്നണിയിലെ സിപിഎം സിപിഐ അംഗങ്ങൾ ശക്തമായ എതിർപ്പ് ഉയർത്തി രംഗതെത്തിയത്.
ദീർഘകാലം ചാത്തന്നൂർ എം എൽ എയും മന്ത്രിയുമായിരുന്ന പീ രവീന്ദ്രന്റെ പേരിടുന്നതിന് മുഖ്യമന്ത്രിയ്ക്കും വിദ്യാഭ്യാസ മന്ത്രിയ്ക്കും നാട്ടുകാർ നിവേദനം നൽകിയിരുന്നു ഇതിന്റെ അടിസ്ഥാനത്തിൽ നടന്ന ചർച്ചയിലാണ് ഇടത് മുന്നണിയുടെ ജനപ്രതിനിധികൾ എതിർത്തത്.കല്ലുവാതുക്കൽ പഞ്ചായത്ത്‌ ഹൈസ്കൂളിന്റെ വികസനത്തിന് നിർണ്ണായക പങ്കു വഹിച്ചിട്ടുള്ള സിപിഐയുടെ തലമുതിർന്ന നേതാവിന്റെ പേര് കൊടുക്കുന്നതിൽ എതിർത്തതിൽ മുൻപന്തിയിൽ സിപിഐയുടെ പാർലമെന്ററി പാർട്ടി ലീഡർ കൂടിയായ വേളമാനൂർ നിന്നുള്ള അംഗമായ ചന്ദ്രിക എതിർത്തത് സിപിഐ കേന്ദ്രങ്ങളിൽ അമ്പരപ്പുണ്ടായിരിക്കുകയാണ് മറ്റ് സിപിഐ അംഗങ്ങൾ ഒന്നും മിണ്ടാതെ ചർച്ചയിൽ പങ്കെടുക്കാൻ മാറി നിന്നപ്പോൾ സിപിഎം അംഗങ്ങൾ ഒറ്റ കെട്ടായി നിർദ്ദേശത്തെ എതിർക്കുകയായിരുന്നു.മുഖ്യമന്ത്രിയുടെയും വിദ്യാഭ്യാസ മന്ത്രിയുടെയും നിർദ്ദേശപ്രകാരം 
പൊതു വിദ്യാഭ്യാസ സെക്രട്ടറി കൊല്ലം ഡി ഡി ഒ യ്ക്ക് നിർ ദേശം നൽകി ജില്ലാ പഞ്ചായത്ത് അനുകൂല തീരുമാനം നൽകിയ നിർദേശം കല്ലുവാതുക്കൽ ഗ്രാമപഞ്ചായത്ത്‌ കമ്മിറ്റി ഏകപക്ഷിയ തീരുമാനത്തിൽ തള്ളി എല്ലാ അംഗങ്ങളും നിർദ്ദേശത്തെ എതിർത്തതോടെ ഇപ്പോഴത്തെ പേര് നിലനിർത്തണമെന്ന പഞ്ചായത്ത്‌ പ്രസിഡന്റ്‌ എസ്. സുധീപയുടെ നിർദ്ദേശം പഞ്ചായത്ത്‌ കമ്മിറ്റി അംഗീകരിക്കുകയായിരുന്നു.


തെരുവ് നായകളും പേപ്പട്ടിയും ജനം ഭീതിയിൽ

തെരുവ് നായകളും പേപ്പട്ടിയും ജനം ഭീതിയിൽ 
ചാത്തന്നൂർ: ചാത്തന്നൂർ കെ എസ്സ് ആർ ടി സി ഡിപ്പോയിലും പരിസരത്തും പേപ്പട്ടിയും തെരുവ് നായ ശല്യവും ജനം ഭീതിയിൽ.ഇന്നലെ രാവിലെ 11മണിയോടെയാണ് ട്രഷറിയ്ക്ക് വേണ്ടി പണിയുന്ന കെട്ടിടത്തിലെ അന്യസംസ്ഥാന തൊഴിലാളിയെ പേപ്പട്ടി 
കടിച്ചതിന് ശേഷം കെ എസ് ആർ ടി സി ഡിപ്പോയിലെ തെരുവ് നായ്കളെ കടിച്ചത് ഇതിനിടെ ഡിപ്പോയിലെ വർക്ക്‌ഷോപ്പിലേക്ക് ഓടികയറി ജീവനക്കാരെ കടിക്കാൻ ശ്രമിക്കുന്നതിനിടെ പേപ്പട്ടിയാണെന്ന് മനസിലാക്കിയ നാട്ടുകാർ പിന്നാല വന്ന് തല്ലികൊല്ലുകയായിരുന്നു. നിരവധി തെരുവ് നായ്ക്കൾക്കും വളർത്ത് മൃഗങ്ങൾക്കും കടിയേറ്റു.മുൻപും നിരവധി തവണ തെരുവ് നായ്ക്കളുടെയും പേപ്പട്ടിയുടെയും 
ആക്രമണത്തിൽ നിരവധി പേർക്ക് കടിയേൽക്കുകയും വളർത്ത് മൃഗങ്ങൾ പേയിളകി മരിക്കുകയും ചെയ്തിട്ടും അധികൃതർക്ക്‌ നിസംഗതയാണ് എന്നാണ് നാട്ടുകാരുടെ പരാതി.നിയമസാങ്കേതികത്വത്തിന്റെ പേരിലാണ് അധികൃതർ യാതൊരു നടപടിയും കൈകൊള്ളാത്തത്.പലയിടത്തും ഭീഷണിയുയർത്തുന്ന പേപ്പട്ടികളെ കൊല്ലുന്നതിനോ പേപിഷ ബാധയേറ്റ വളർത്തു മൃഗങ്ങളെ ഇല്ലായ്മ ചെയ്യുന്നതിനോ യാതൊരു നടപടിയും സർക്കാർ ഭാഗത്ത് നിന്നും ഉണ്ടാവുന്നില്ല.പേ പിടിച്ച മൃഗങ്ങൾ സ്വയം ചാവുമെന്നും അത് വരെ പരിപാലിക്കണമെന്നുമാണ് മൃഗ. സംരക്ഷണ വകുപ്പ് അധികൃതർ പറയുന്നത്.എന്നാൽ പേ പിടിച്ചു അലഞ്ഞു തിരിഞ്ഞു നടക്കുന്ന നായ്ക്കളെയും മൃഗങ്ങളെയും ആരാണ് സംരക്ഷിക്കേണ്ടത് എന്നാണ് നാട്ടുകാർ ചോദിക്കുന്നത്.കെ എസ് ആർ ടി സി ഡിപ്പോയ്ക്കുള്ളിലെ പത്തോളം വരുന്ന തെരുവ് നായ്ക്കൾക്ക്‌ ഇന്നലെ കടിയേറ്റിട്ടും ഡിപ്പോ അധികൃതർ യാതൊരു നടപടിയും സ്വീകരിക്കാതെ മൗനം പാലിക്കുകയാണ് പഞ്ചായത്തിന്റെയോ മൃഗ സംരക്ഷണവകുപ്പിന്റെയോ അധികൃതർ തിരിഞ്ഞു നോക്കിയിട്ടില്ല എന്ന് ജീവനക്കാർ ആരോപിക്കുന്നു 
നിരവധി തെരുവ് നായ്ക്കൾക്ക് പേപ്പടിയുടെ കടിയേറ്റിട്ടും അധികൃതർ ശ്രദ്ധിച്ചില്ലെങ്കിൽ യാത്രക്കാർക്കും ജീവനക്കാർക്കും ഭീഷണിയാകുമെന്ന് തൊഴിലാളികൾ ആരോപിക്കുന്നു.
തെരുവ് നായ ശല്യം രൂക്ഷമായതിനാൽ നിരവധി തവണ കെ എസ് ടി ഇ എസ് (ബി എം എസ്.) നേതൃത്വത്തിൽ കെ എസ് ആർ ടി സി അധികൃതർക്ക് പരാതി സമർപ്പിച്ചെങ്കിലും നാളിതുവരെ നടപടി സ്വീകരിച്ചിട്ടില്ല അടിയന്തിരമായി കെ എസ് ആർ ടി സി ഡിപ്പോയിലെ തെരുവ് നായ ശല്യത്തിന് പരിഹാരം ഉണ്ടാക്കി ഡിപ്പോയിലെ ജീവനകാർക്കും യാത്രകാർക്കും സുരക്ഷിതത്വം ഉറപ്പാക്കണമെന്ന് ബി എം എസ് തൊഴിലാളികൾ ആവശ്യപ്പെട്ടു.

Wednesday, 4 May 2022

തറികളുടെ ശബ്ദം നിലക്കാതിരിക്കാന്‍, തനതു കൈത്തറിയുടെ പാരമ്പര്യം സമ്പന്നതയോടെ സംരക്ഷിക്കാൻ തന്റെ ജീവിതം ഉഴിഞ്ഞു വച്ച ചാത്തന്നൂർ ചിൻ്റക്സിലെ വീവിംഗ് മാസ്റ്റർ ആയിരുന്ന കാരംകോട് ശ്രേയസ്സിൽ ഏ.ശശിധരൻ മാസ്റ്റർ വിടപറയുമ്പോൾ


ചാത്തന്നൂർ: തറികളുടെ ശബ്ദം നിലക്കാതിരിക്കാന്‍, തനതു കൈത്തറിയുടെ പാരമ്പര്യം  സമ്പന്നതയോടെ സംരക്ഷിക്കാൻ തന്റെ ജീവിതം ഉഴിഞ്ഞു വച്ച ചാത്തന്നൂർ ചിൻ്റക്സിലെ വീവിംഗ് മാസ്റ്റർ ആയിരുന്ന  കാരംകോട് ശ്രേയസ്സിൽ  ഏ.ശശിധരൻ മാസ്റ്റർ വിടപറയുമ്പോൾ കൈത്തറിവ്യവസായത്തിൽ അഗാതപണ്ഡിത്യമുള്ള ഒരു മഹത് വ്യക്തിത്വം കൂടിയാണ് മൺമറയുന്നത്.ടെസ്റ്റയിൽ ടെക്നോജിയിൽ ഡിപ്ലോമ കരസ്ഥമാക്കിയ
മാസ്റ്റർ കണ്ണൂർ സ്വദേശിയാണ്‌. കണ്ണൂരിൽ കൈത്തറി മേഖലയിൽ മാസ്റ്റർ ആയി ജോലി ചെയ്തു വരവേ 
1979ലാണ് ചാത്തന്നൂരിലെ 
കാരംകോട് ചിന്റക്സിൽ മാസ്റ്ററായി മുൻ മന്ത്രി പി. രവീന്ദ്രന്റെ പ്രതേക താത്പര്യപ്രകാരം എത്തുന്നത്.തുടർന്ന് കൊല്ലത്തിന്റെ കൈത്തറി രംഗത്ത് ആയിരകണക്കിന് തൊഴിലാളികളെ തൊഴിൽ പഠിപ്പിച്ചു കൊണ്ട് കൈത്തറി രംഗത്തിന് മികച്ച സംഭാവന നൽകിയ അദ്ദേഹം തൊഴിലാളികളുടെ മാസ്റ്റർ മാറുകയായിരുന്നു മാസ്റ്റർ ആയിരിക്കുന്ന സമയത്ത് തന്നെ തൊഴിലാളികളുടെ അവകാശങ്ങൾക്ക് വേണ്ടി നിരന്തരമായ പോരാട്ടവും നടത്തിയിരുന്നു മുൻ മന്ത്രിമാരായ പി. രവീന്ദ്രൻ, സി. വി. പത്മരാജൻ, സുശീലഗോപാലൻ തുടങ്ങി
നിരവധി മന്ത്രിമാരുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന മാസ്റ്റർ കൈത്തറി വ്യവസായ രംഗത്ത് തനതായ വ്യക്തിമുദ്ര പതിപ്പിച്ചു കൊണ്ട് കൈത്തറി വ്യവസായം അന്യം നിന്ന് പോകാതിരിക്കാനുള്ള അശ്രാന്ത പരിശ്രമത്തിലായിറുന്നു.ഒരു ചെറിയ കൈത്തറി സംഘത്തിന്റെ സെക്രട്ടറിയും മാസ്റ്ററുമായി ഇരുന്ന് കൊണ്ട് ജില്ലയിലെങ്ങും ഓടി നടന്ന് തൊഴിലാളികളെ പഠിപ്പിക്കുകയും സെമിനാറുകളിൽ ക്ലാസ് എടുക്കുമായിരുന്നു. വ്യവസായ വകുപ്പിൽ നിന്നും എത്തുന്ന 
ഉദ്യോഗസ്ഥരുടെ മുഖത്ത് നോക്കി 
തറികളുടെ ഹൃദയമിടിപ്പ് അറിഞ്ഞിട്ടുണ്ടോ, ആ ശബ്ദം കേട്ടിട്ടുണ്ടോ ? കേൾക്കാത്തവർ
ഞങ്ങളെ ഭരിക്കാൻ വരരുത്
എന്ന് മുഖത്ത് നോക്കി പറഞ്ഞിരുന്ന മാസ്റ്റർ തറികളുടെ ഹൃദയമിടിപ്പാണ്കൈ ത്തറി വസ്ത്രത്തിലേക്ക് പകർത്തുന്നത് എന്ന് ഉദ്യോഗസ്ഥരെ പറഞ്ഞു പഠിപ്പിച്ച മാസ്റ്ററുടെ ശിഷ്യഗണത്തിൽ വ്യവസായ വകുപ്പിലെ ഉദ്യോഗസ്ഥരും ഉണ്ടായിരുന്നു.കൈത്തറി വ്യവസായത്തെ സംരക്ഷിക്കാൻ ജീവിതം ഒഴിഞ്ഞു വച്ച മാസ്റ്റർ യാത്രയാകുമ്പോൾ പുതിയൊരു തലമുറയിന്നി ഇ രംഗത്തില്ലായെന്ന സത്യം ഉൾകൊണ്ട് മുന്നേറാൻ ശ്രമിക്കുകയാണ് ചിൻ്റക്സിലെ തൊഴിലാളികൾ.



Tuesday, 3 May 2022

മയ്യനാടുകാർ നടന്ന് മടുത്തു യാത്ര ദുരിതത്തിന് പരിഹാരം ഉണ്ടാവണം

മയ്യനാടുകാർ നടന്ന് മടുത്തു യാത്ര ദുരിതത്തിന് പരിഹാരം ഉണ്ടാവണം 
@ മയ്യനാടിനെ അവഗണിച്ചു കെ എസ് ആർ ടിസിയും സ്വകാര്യബസുകളും 

കൊട്ടിയം : കൊല്ലത്തുനിന്ന്‌ മയ്യനാട് വഴി കൊട്ടിയത്തേക്കുള്ള പൊതുഗതാഗതം താറുമാറായിട്ടും നടപടിയെടുക്കാതെ അധികൃതർ. കെ എസ് ആർ ടി
സി മയ്യനാട്ടേക്കുള്ള സർവീസുകളെല്ലാം നിർത്തലാക്കുകയും കൊവിഡ് പ്രതിസന്ധിയിൽ പ്രൈവറ്റ് ബസുകൾ പലതും ഓട്ടം നിർത്തിയതും 
റെയിൽവേ ഗേറ്റുകൾ അനിശ്ചിതമായി അടച്ചിടുന്നതുകാരണം പല ട്രിപ്പുകളും മുടക്കേണ്ടിവരുന്നതിനാൽ നഷ്ടത്തിലേക്ക് നീങ്ങിയ നിരവധി സ്വകാര്യ ബസുകളും ഓട്ടംനിർത്തിയതാണ് മയ്യനാടിന്റെ യാത്ര ദുരിതത്തിന് കാരണം.ഓട്ടോറിക്ഷ മാത്രമാണ് യാത്രക്കാർക്ക് ഇപ്പോൾ ആശ്രയം ഓട്ടോകൂലിയും വർദ്ധിപ്പിച്ചതോടെ ദിനവും ജോലിക്ക് പോകുന്നവരും വിദ്യാർത്ഥികളും പ്രതിസന്ധിയിലായി.

@ ഇരുപതാംനൂറ്റാണ്ടിന്റെ മധ്യകാലംമുതൽ മയ്യനാട് ബസ് സർവീസുകൾ ഉണ്ടായിരുന്നതായി പഴമക്കാർ പറയുന്നു. മയ്യനാട്-കൊല്ലം, മയ്യനാട്-കല്ലട ഭാഗങ്ങളിലേക്കായിരുന്നു ആദ്യ സർവീസുകൾ. കരിയും വെള്ളവും ഉപയോഗിച്ച് ഓടിയിരുന്ന ബസുകൾവരെ നാട്ടുകാരുടെ ഓർമയിലുണ്ട്.
ബലറാം മോട്ടേഴ്സ്, എം എം എസ് ,വി എം എസ് എന്നിവയൊക്കെയായിരുന്നു ആദ്യകാല സർവീസുകൾ. ബസ് സർവീസ് വ്യവസായമായി വളർന്നതോടെ നൂറിലേറെ ബസുകൾ മയ്യനാട്ടുകാരുടേതായി വിവിധയിടങ്ങളിൽ സർവീസ് നടത്തിയിരുന്നു. എന്നാൽ, ഭൂരിപക്ഷം ഉടമകളും ഈ മേഖല കൈയൊഴിഞ്ഞതോടെ മയ്യനാട്ട് പൊതുഗതാഗതം തകർന്നു

@ കെ എസ് ആർ ടി സി ബസുകൾ പുനരാരംഭിക്കണമെന്ന ആവശ്യം ശക്തമാകുന്നു.

മയ്യനാട് വഴി സർവീസ് നടത്തിയിരുന്ന കെ എസ് ആർ ടി സി ബസുകൾ പുനരാരംഭിക്കണമെന്ന നാട്ടുകാരുടെ ആവശ്യത്തിന്  പരിഹാരമായില്ല. ജില്ലയിൽ കെ എസ് ആർ ടി സി സർവീസുകൾ ആരംഭിച്ച കാലം മുതൽ ഓടിയിരുന്ന കൊല്ലം - വാളത്തുംഗൽ വഴി മയ്യനാട് വരെയെത്തുന്ന ഷട്ടിൽ സർവ്വീസുകളടക്കം പിൻവലിച്ചിട്ട് വർഷങ്ങളായി. കച്ചേരി-ചിന്നക്കട -വാളത്തുംഗൽ വഴി മയ്യനാട്ടേക്ക് നിരവധി ഷട്ടിൽ സർവീസുകൾ കെ എസ് ആർ ടി സി നടത്തിയിരുന്നു. കൊല്ലത്തു നിന്നും വാളത്തുംഗൽ - മയ്യനാട് വഴി തിരുവനന്തപുരം (ഫാസ്റ്റ് പാസഞ്ചർ) മയ്യനാട് നിന്നും കൊട്ടിയം വഴി മെഡിക്കൽ കോളേജ് - തിരുവനന്തപുരം, കൊല്ലത്ത് നിന്നും മയ്യനാട് വഴി ആറ്റിങ്ങൽ, കൊല്ലം-കൂട്ടിക്കട ആലുംമൂട് വഴി തിരുവനന്തപുരം (ഫാസ്റ്റ് പാസഞ്ചർ) ആറ്റിങ്ങൽ - കൊട്ടിയം - മയ്യനാട്, മയ്യനാട്-ആറ്റിങ്ങൽ - മെഡിക്കൽ കോളേജ് ഇത്തരത്തിൽ നിരവധി സർവീസുകളായിരുന്നു കെ എസ് ആർ ടി സി നടത്തിയിരുന്നത്. എന്നാൽ ഇന്ന് ഒന്നു പോലും സർവീസ് നടത്തുന്നില്ല.കെ എസ് ആർ ടി സി ബസുകൾ സർവീസ് പുനരാരംഭിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ നിരവധി പരാതികൾ മന്ത്രിമാർക്കടക്കം നൽകി.എന്നാൽ നാട്ടുകാരുടെ മുറവിളിക്ക് അധികൃതരാരും ചെവികൊടുത്തില്ല. ഇക്കാര്യത്തിൽ ജനപ്രതിനിധികളുടെ പോലും ഇടപെടൽ ഇല്ലാതായതോടെ കെ എസ്ആർ ടി സി മയ്യനാടിനെ കൈയൊഴിഞ്ഞ മട്ടായി.
                  
@ സ്വകാര്യ ബസുകൾ ട്രിപ്പ്‌ മുടക്കുന്നു

സ്വകാര്യ ബസുകളാകട്ടെ റെയിൽവെ ഗേറ്റുകൾ കാരണം വലിയ പ്രതിസന്ധിയിലാണ്.
ഗേറ്റടവ് കാരണം സ്വകാര്യബസുകളുടെ ട്രിപ്പുകൾ പലതും മുടങ്ങും.
ഇരവിപുരം കാവൽപ്പുര, കൂട്ടിക്കട, മയ്യനാട് റെയിൽവെ ഗേറ്റുകൾ അടച്ചിടുന്നത് കാരണം കൊല്ലം- മയ്യനാട് വഴി കൊട്ടിയത്തേക്ക് സർവീസ് നടത്തുന്ന സ്വകാര്യ ബസുകളും ട്രിപ്പുകൾ മുടക്കുന്നു ഇത് മൂലം 
മയ്യനാട്-കൊട്ടിയം റൂട്ടിൽ സർവീസുകൾ ഇല്ലാത്തതാണസ്ഥ. ഇത് മൂലം 
നഷ്ടത്തിലേക്ക് നീങ്ങിയത് കാരണം പല സ്വകാര്യബസുകളും ഓട്ടം നിറുത്തി. ചവറ, തിരുമുല്ലവാരം, തങ്കശേരി, കുരീപ്പുഴ, വെള്ളിമൺ, തങ്കശ്ശേരി, മരുത്തടി,കണ്ണനല്ലൂർ, പെരുമൺ, ഇടയ്ക്കിടം, എഴുകോൺ, ഭരണിക്കാവ്, കൊട്ടാരക്കര, ചാത്തന്നൂർ, പരവൂർ, ചിറക്കര ക്ഷേത്രം, കൊട്ടിയം, മുക്കം, കാക്കോട്ടുമൂല, എന്നിവിടങ്ങളിലേക്ക് നിരവധി സ്വകാര്യബസുകളാണ് സർവ്വീസ് നടത്തിയിരുന്നത്.ഇതിൽ ഭൂരിഭാഗവും ഇന്ന് സർവ്വീസ് നടത്തുന്നില്ല. ഇരവിപുരം, കൂട്ടിക്കട, മയ്യനാട് റെയിൽവെ ഗേറ്റുകളാണ് പല ബസ് റൂട്ടുകൾക്കും അന്തകനാകുന്നത്. റെയിൽവെ മേൽപ്പാലം യാഥാർഥ്യമായെങ്കിൽ മാത്രമെ ഇതിന് പരിഹാരമുള്ളു. ഇരവിപുരം കാവൽപ്പുര മേൽപ്പാലത്തിൻ്റെ നിർമ്മാണം മാത്രമാണ് ഭാഗീകമായെങ്കിലും നടക്കുന്നത്. മയ്യനാട് മേൽപ്പാലം നിരവധി പ്രാവശ്യം സംസ്ഥാന ബജറ്റിൽ ഇടം നേടിയെങ്കിലും വർഷങ്ങളായിട്ടും നിർമ്മാണ പ്രവൃത്തികൾ ആരംഭിക്കാൻ കഴിഞ്ഞിട്ടില്ല. കൂട്ടിക്കടയിലും മേൽപ്പാലത്തിന് കഴിഞ്ഞ ബജറ്റിൽ തുക വകയിരുത്തി. റെയിൽവെ മേൽപ്പാലം യാഥാർഥ്യമായെങ്കിൽ മാത്രമെ മയ്യനാട്ടെ പൊതുഗതാഗതം സാധാരണക്കാരന് ഉപകാരപ്രദമാകുകയുള്ളു.