Thursday, 23 May 2024

പ്രീ മാരിറ്റൽ കൗൺസിലിങ് ക്ലാസ്സ്‌


പ്രീ മാരിറ്റൽ കൗൺസിലിങ് ക്ലാസ്സ്‌

ചാത്തന്നൂർ: എസ് എൻ ഡി പി 
 യോഗം ചാത്തന്നൂർ യൂണിയന്റെയും എറണാകുളം മുക്തി ഭവന്റെയും സംയുക്ത ആഭിമുഖ്യത്തിൽ നടത്തുന്ന പ്രീ മാരിറ്റൽ കൗൺസിലിങ് ക്ലാസ്സ്‌ 26,27 തീയതികളിൽ യൂണിയൻ ഹാളിൽ വച്ച് നടക്കുന്നു.യൂണിയൻ പ്രസിഡന്റ്‌ ബി ബി ഗോപകുമാർ ക്ലാസ്സ്‌ ഉദ്ഘാടനം ചെയ്യും.ഡോ. ശരത് ചന്ദ്രൻ, ബിബിൻ ഷാൻ (കോട്ടയം )എന്നിവർ ക്ലാസ്സ്‌ നയിക്കും.

അപകടഭീഷണി ഉയർത്തി റോഡിൽ അപകടകുഴി.

അപകടഭീഷണി ഉയർത്തി റോഡിൽ അപകടകുഴി.
കൊട്ടിയം: അപകടഭീഷണി ഉയർത്തി റോഡിൽ അപകടകുഴി.
തോരാതെ പെയ്ത മഴയിൽ റോഡിൽ വലിയ കുഴി രൂപം കൊണ്ടു. ബൈപാസ് റോഡിന് സമീപം പാലത്തറ ജംഗ്ഷനിൽ മുള്ളുവിള ഭാഗത്തേക്കുള്ള റോഡ് ആരംഭിക്കുന്ന ഭാഗത്താണ് റോഡിൽ വലിയ കുഴി രൂപം കൊണ്ടത്. കുഴി രൂപം കൊണ്ടതിനെ തുടർന്ന് നാട്ടുകാർ കുഴിക്ക് സമീപം തടിവച്ച് അപകട സൂചന നൽകിയിട്ടുണ്ട്.അടിയന്തിരമായി ഇവിടെ പരിശോധന നടത്തി കുഴി മൂടി അറ്റകുറ്റപണികൾ നടത്തി റോഡ് സഞ്ചാരയോഗ്യം ആകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

ഫോട്ടോ : റോഡിൽ രൂപം കൊണ്ടകുഴി

മഴയിൽ വീട് തകർന്ന് വീണ് വിദ്യാർത്ഥിയ്ക്ക് പരിക്ക്.




കൊട്ടിയം : മഴയിൽ വീട് തകർന്ന് വീണ് വിദ്യാർത്ഥിയ്ക്ക് പരിക്ക്.
മയ്യനാട് പഞ്ചായത്തിൽ 21 -ാം വാർഡിൽ വാരത്തിൽ വീട്ടിൽ ബിന്ദുവിൻ്റെ വീടാണ് തകർന്ന് വീണത്. സംഭവസമയം വീട്ടിൽ ഉറങ്ങി കിടന്ന ബിന്ദുവിന്റെ മകൻ ആദിൽകൃഷ്ണ(19)യെ തലയ്ക്കും കാലിനും പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.21ന് 
രാത്രി 11മണിയോടെയാണ് പഴക്കം ചെന്ന വീടിന്റെ മേൽക്കൂര പൂർണ്ണമായും തകർന്ന് വീണത്.നിർധന കുടുംബമായ ബിന്ദുവിന് ലൈഫ് പദ്ധതിയിൽ ഉൾപ്പെട്ടിട്ടും  സർക്കാർ നിർദ്ധേശിച്ച മാനദണ്ടങ്ങൾ  ഇല്ലാത്തതിനാൽ മുൻഗണനാ പട്ടികയിൽ നിന്നും പുറത്താ
യിരുന്നു.വീട് പൂർണ്ണമായും തകർന്ന് വീഴുകയും വീട്ടുപകരണങ്ങൾ നശിക്കുകയും ചെയ്തതോടെ ഗതികേടിന്റെ നടുമുറ്റത്താണ് കുടുംബം.


ചിരക്കരയിലെ സിപിഎം തിരഞ്ഞെടുപ്പ് പ്രവർത്തന വീഴ്ചകൾ അന്വേഷിക്കാൻ കമ്മീഷൻ

ചിറക്കരയിലെ സിപിഎം തിരഞ്ഞെടുപ്പ് പ്രവർത്തന വീഴ്ചകൾ അന്വേഷിക്കാൻ കമ്മീഷൻ 
ചാത്തന്നൂർ : ചിറക്കരയിൽ ഇടതുമുന്നണി പ്രചരണത്തിൽ 
സിപിഎം നേതാക്കൾക്കും ഡി വൈ 
എഫ് ഐ പ്രവർത്തകർക്കും ഉണ്ടായ 
വീഴ്ച അന്വേഷണവുമായി സിപിഎം ജില്ലാ കമ്മിറ്റി. മുൻ ലോക്കൽ കമ്മിറ്റി സെക്രട്ടറി അടക്കമുള്ള സിപിഎം നേതാക്കളും എസ് എഫ് ഐ, ഡി വൈ എഫ് ഐ നേതാക്കളും പ്രവർത്തകരുമടക്കം ഒരു വലിയ വിഭാഗം തിരഞ്ഞെടുപ്പിൽ നിന്നിരുന്നു. ചിറക്കരയിൽ 
ഇടതുപക്ഷ യുവജന കൺവെൻഷൻ വിളിച്ച് ചേർക്കാൻ ഡി വൈ എഫ് ഐ നേതാക്കൾ ശ്രമിക്കാഞ്ഞതും 
 സിപിഎം നേതൃത്വം പരിശോധിക്കുന്നു. കൊല്ലം ലോക്സഭാമണ്ഡലത്തിൽ മേഖലകൺവെൻഷനും ബൂത്ത് കൺവെൻഷനുകളും ചേരാത്ത ഏക കമ്മിറ്റിയും ചിറക്കരയാണ് 
ചിറക്കരയിൽ നിന്നും  ഡിവൈഎഫ്ഐ  ജില്ലാ കമ്മിറ്റിയംഗവും  ചാത്തന്നൂർ മേഖല സെക്രട്ടറിയും എസ്എഫ്ഐ ഏരിയ പ്രസിഡന്റും ഉണ്ടായിട്ടും പ്രചരണരംഗത്ത് നിന്നും എസ് എഫ് ഐ, ഡി വൈ എഫ് ഐ പ്രവർത്തകർ വിട്ട് നിന്നതാണ് പാർട്ടി അന്വേഷിക്കുന്നത്.
 തിരഞ്ഞെടുപ്പിന് മുൻപാണ് ചിറക്കര ലോക്കൽ സെക്രട്ടറിയെ ചുമതലയിൽ നിന്ന് മാറ്റിയത് ഇതിനെ തുടർന്ന് ചിറക്കരയിൽ വിഭാഗീയത രൂക്ഷമായിരുന്നു ചിറക്കരയിലെ വിഭാഗീയതയുടെ ഭാഗമായി തിരഞ്ഞെടുപ്പ് പ്രവർത്തനം അടിമറിക്കാൻ മുൻസെക്രട്ടറിയുടെ നേതൃത്വത്തിൽ വിമത വിഭാഗം നടത്തിയ നീക്കമായാണ് പാർട്ടി നേതൃത്വം കാണുന്നത്. പാർട്ടി ജില്ലാ കമ്മിറ്റി കമ്മിറ്റി നിയോഗിച്ച കമ്മീഷന്റെ സാന്നിധ്യത്തിൽ 
ഇന്ന് ചിറക്കര ലോക്കൽ കമ്മിറ്റിയുടെ യോഗം ചേർന്ന് നടപടികൾ സ്വീകരിക്കും.

മെഡിക്കൽ കോളേജിലെ പഠനമുറിയിൽ നിന്നും അബ്ദുൽ സലിമിൻ്റെ മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി നാട്ടിലേക്ക് കൊണ്ടുപോയി

കൊട്ടിയം: മെഡിക്കൽ കോളേജിലെ പഠനമുറിയിൽ നിന്നും അബ്ദുൽ സലിമിൻ്റെ മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി നാട്ടിലേക്ക് കൊണ്ടുപോയി പതിനെട്ടു വർഷം മുമ്പ് കോഴിക്കോട് കാന്തപുരത്തു നിന്നും കാണാതായെ കൊയിലോത്തുകണ്ടി മുണ്ടോ ചാലിൽ അബ്ദുൽ സലിം (52) ൻ്റെ മൃതദേഹമാണ് കൊല്ലം മേവറത്തെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്നും ബന്ധുക്കൾ ഏറ്റുവാങ്ങി കൊണ്ടുപോയത്. നാട്ടിലെ വിവിധ പള്ളികളിൽ മുസലിയാരായി ജോലി നോക്കി വന്നിരുന്ന ഇദ്ദേഹത്തെ പതിനെട്ടു വർഷം മുമ്പ് ബത്തേരിയിൽ നിന്നാണ് കാണാതായത്. ബന്ധുക്കൾ ബാലുശ്ശേരി പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയെങ്കിലും ഇദ്ദേഹത്തെ കണ്ടെത്താനായിരുന്നില്ല.  ഇക്കഴിഞ്ഞ ഡിസംമ്പറിൽ വഴിയോരത്തു കിടന്ന ഇദ്ദേഹത്തെ പൊലീസ് കൊല്ലം ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ജില്ലാ ആശുപത്രിയിലെ സീനിയർ നഴ്സിംഗ് ഓഫീസറായ സുരഭിയാണ് ഇദ്ദേഹത്തെ പരിചരിച്ചിരുന്നത്. ചികിൽസയിലിരിക്കെ മരിച്ച ഇദ്ദേഹത്തിൻ്റെ മൃതദേഹം നഴ്സ് സുരഭിയുടെ ആവശ്യപ്രകാരം മതാചാര ചടങ്ങുകൾ നടത്തി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു. അഞ്ചുമാസത്തിന് ശേഷം ഇ ക്കഴിഞ്ഞ രണ്ടിന് സർക്കാർ ഉത്തരവു പ്രകാരം മൃതദേഹം സ്വകാര്യ മെഡിക്കൽ കോളേജിന് വിട്ടുകൊടുക്കുകയായിരുന്നു. കാണാതായ സലീമിനോട് സാദൃശ്യമുള്ള ഒരാളെ ജില്ലാ ആശുപത്രിയിൽ നഴ്സ് പരിചരിച്ചതും മതാചാരപ്രകാരം അന്ത്യകർമങ്ങൾ നടത്തി മോർച്ചറിയിൽ സൂക്ഷിച്ച ശേഷം സ്വകാര്യ മെഡിക്കൽ കോളേജിന് നൽകിയ വിവരം അറിഞ്ഞ സലിമിൻ്റെ സഹോദരൻ അബ്ദുൽ സമദും മകൻ നിസാമും കഴിഞ്ഞ ദിവസം  കൊല്ലത്ത് എത്തി പൊതുപ്രവർത്തകരുടെ സഹായത്തോടെ സ്വകാര്യ മെഡിക്കൽ കോളേജിൽ എത്തി മൃതദേഹം തിരിച്ചറിയുകയായിരുന്നു. തുടർന്ന് കൊല്ലം ഈസ്റ്റ് പോലീസുമായി ബന്ധപ്പെടുകയും പോലീസിന്റെ സഹകരണത്തോടെ മെഡിക്കൽ കോളേജിൽ നിന്നും മൃതദേഹം ഏറ്റുവാങ്ങി നാട്ടിലേക്ക് കൊണ്ടുപോവുകയുമായിരുന്നു .സംസ്ഥാനത്ത് ആദ്യമായാണ് ഇത്തരത്തിൽ സ്വകാര്യ മെഡിക്കൽ കോളജിന്പഠനാപഠനാവശ്യത്തിനായി വിട്ടുനൽകിയ മൃതദേഹം തിരികെ കൊടുക്കുന്നത്  

ചിത്രം: മകനും സഹോദരനും മധ്യത്ത്  

Tuesday, 21 May 2024

പാരിപ്പള്ളി മെഡിക്കൽ കോളേജിൽ ഹൗസ് കീപ്പിംഗ് സ്റ്റാഫുകൾ പണിമുടക്കി.

പാരിപ്പള്ളി മെഡിക്കൽ കോളേജിൽ ഹൗസ് കീപ്പിംഗ് കരാർ ജീവനക്കാർ പണിമുടക്കി. 

ചാത്തന്നൂർ : പാരിപ്പള്ളി ഗവ. മെഡിക്കൽ കോളജിലെ ഹൗസ് കീപ്പിംഗ് വിഭാഗം കരാർ തൊഴിലാളികൾ സൂചന പണിമുടക്ക് നടത്തി. കഴിഞ്ഞ രണ്ടു
 മാസത്തെ ശമ്പളകുടിശിക
ആവശ്യപ്പെട്ടുകൊണ്ടാണ് 
തൊഴിലാളികൾ സമരത്തിനിറങ്ങിയത് 
ഇന്നലെ രാവിലെ പത്ത് മണിയോടെ ബി എം എസിൽ അംഗമായ തൊഴിലാളികൾ ജോലി ബഹീഷ്‌കരിച്ചു കൊണ്ട് സൂചന പണിമുടക്ക് നടത്തിയത്. രാവിലെ പത്ത് മണിയോടെ തുടങ്ങിയ സമരം മെഡിക്കൽ കോളേജ് ഓഫിസിന് മുന്നിൽ നടന്ന പ്രതിക്ഷേധ സമരത്തോടെ സമാപിച്ചു.
ബി എം എസ് ജില്ലാ വൈസ് പ്രസിഡന്റ്‌ ശിവരാജൻ ഉത്ഘാടനം ചെയ്തു.ഹൗസ് കീപ്പിംഗ് യൂണിയൻ കൺവീനർ സ്മിത
ബിജെപി പാരിപ്പള്ളി മേഖല പ്രസിഡന്റ്‌ 
സതീഷ്ചന്ദ്രൻ, ബി എം എസ് മേഖല ഭാരവാഹികളായ അരുൺസതീശൻ, ഉണ്ണി പാരിപ്പള്ളി, സുഗുണൻ, സജീവ് അച്ചൂസ് എന്നിവർ നേതൃത്വം നൽകി.

@ മെഡിക്കൽ കോളേജിലെ ഹൌസ് കീപ്പിoഗ് ജീവനക്കാരുടെ ശബളം മുടങ്ങിയത് സർക്കാരിന്റെ അനാസ്ഥ- ബി എം എസ് 

മെഡിക്കൽ കോളേജിലെ ഹൌസ് കീപ്പിoഗ് ജീവനക്കാരുടെ ശബളം മുടങ്ങിയത് സർക്കാരിന്റെ അനാസ്ഥയാണെന്ന് ബി എം എസ് ജില്ലാ വൈസ് പ്രസിഡന്റ്‌ ശിവരാജൻ ആരോപിച്ചു. മെഡിക്കൽ കോളേജിൽ ഏറ്റവും താഴെ തട്ടിൽ മെഡിക്കൽ കോളേജിന്റെ അഭിവാജ്യ ഘടകമാണ് 
ഹൌസ് കീപ്പിoഗ് വിഭാഗം ചെറിയ ശമ്പളത്തിൽ ജോലി ചെയ്യുന്ന ഇ വിഭാഗത്തിന്റെ ശമ്പളം നൽകാതെ ജോലി ചെയ്യിക്കുന്നത് നീതിക്ക് നിരക്കാത്തതാണ്. കഴിഞ്ഞ കുറച്ചു മാസമായി കരാർ കമ്പനിയ്ക്ക് സർക്കാർ ഫണ്ട് നൽകിയിട്ടില്ല അടിയന്തിരമായി ഫണ്ട് അനുവദിച്ചു കൊണ്ട് തൊഴിലാളികൾക്ക് നൽകാനുള്ള ശമ്പളവും മറ്റ് ആനുകൂല്യങ്ങളും നൽകണമെന്ന് ബി എം എസ് ജില്ലാ വൈസ് പ്രസിഡന്റ്‌ ശിവരാജൻ ആവശ്യപ്പെട്ടു.

@ ആശുപത്രി മാനേജ്മെന്റിനും സർക്കാരിനും എതിരെ സി ഐ ടി യു സമരം.

ആശുപത്രി മാനേജ്മെന്റിനും സർക്കാരിനും എതിരെ സി ഐ ടി യുവും രംഗതെത്തി. സിപിഎം ഏരിയ കമ്മിറ്റി അംഗങ്ങൾ ഉൾപ്പടെയുള്ള സി ഐ ടി യു നേതാക്കളുടെ നേതൃത്വത്തിലാണ് സൂചന പണിമുടക്ക് സമരവുമായി രംഗതെത്തിയത്. മാനേജ് മെന്റിനെതിരെയും സർക്കാരിനെതിരെയും മുദ്രാവാക്യങ്ങൾ മുഴക്കി മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഓഫിസിന് മുന്നിൽ വഴിപാട് പോലെ  പ്രകടനവും സമ്മേളനവും നടത്തിയാണ് സമരം അവസാനിപ്പിച്ചത്. സി ഐ ടി യു അപ്രതീക്ഷിതമായി നടത്തിയ സമരം മാനേജ്മെന്റിലെ സിപിഎം പ്രതിനിധികളെയും പാർട്ടി നേതൃത്വത്തിനെയും അബരിപ്പിച്ചിരിക്കുകയാണ്.
ഫോട്ടോ : ബി എം എസ് നേതൃത്വത്തിൽ നടന്ന സമരം ബി എം എസ് ജില്ലാ വൈസ് പ്രസിഡന്റ്‌ ശിവരാജൻ ഉത്ഘാടനം ചെയ്യുന്നു.



  

Sunday, 19 May 2024

ഹരേ കൃഷ്ണ..മോഹിനി ഏകാദശി

🌹ഹരേ കൃഷ്ണ🙏
മോഹിനി ഏകാദശി💐
🌹🧡🌹🧡🌹🧡🌹🧡🌹🧡
#വൈശാഖ മാസത്തിലെ
 
" വ്രതാനാമപി സര്‍വ്വേഷാം, മുഖ്യമേകാദശിവ്രതം "

അതായത്‌ എല്ലാ വ്രതങ്ങളിലും വച്ച്‌ മുഖ്യമായത്‌ ഏകാദശിവ്രതം എ..ന്ന് പ്രമാണം. ഹൈന്ദവ ധർമ്മ ക്ഷേ......... ,ത്രം അംഗങ്ങൾക്കായി ഏകാദശിയുടെ ഒരു ചെറിയ വിവരണം കൊടുക്കുന്നു..ചാന്ദ്ര മാസ-കാലഗണയയിലെ പക്ഷങ്ങളിലെ പതിനൊന്നാമത്തെ തിഥിയാണ് ഏകാദശി. അമാവസിക്കും പൗർണ്ണമിക്കും ശേഷം പതിനൊന്നാമത്തെ തിഥിയായിട്ടാണ് ഏകാദശി വരുന്നത്. ഏതു പക്ഷത്തിൽ വരുന്നു എന്നതനുസരിച്ച്, ശുക്ലപക്ഷ ഏകാദശി എന്നും കൃഷ്ണപക്ഷ ഏകാദശി എന്നും രണ്ടു ഏകാദശികൾ ഒരു ചാന്ദ്ര മാസത്തിൽ വരുന്നു. ഒരു വർഷത്തിൽ സാധാരണ 24 ഏകാദശികൾ ഉണ്ടാകും, 25 എണ്ണവും ആകാം.സൂര്യോദയത്തിന് ദശമി ബന്ധമുള്ള ഏകാദശിയ്ക്ക് ഭൂരിപക്ഷ ഏകാദശി എന്നും ദ്വാദശി ബന്ധമുള്ള ഏകാദശിയ്ക്ക് ആനന്ദപക്ഷം' എന്നും പറയുന്നു. ഏകാദശിയുടെ അവസാനത്തെ 15 നാഴികയും ദ്വാദശിയുടെ ആദ്യത്തെ 15 നാഴികയും കൂടിയതിന് ഹരിവാസരം എന്നും പറയുന്നു.ഇഹലോകസുഖവും പരലോകസുഖവും ഫലം.ദശമിയും ദ്വാദശിയും ഒരിക്കലൂണ്. ഏകാദശിനാൾ പൂർണ്ണ ഉപവാസം അനുഷ്ടിക്കണം.ഭജന, സത്സംഗം, പുണ്യക്ഷേത്രദർശനം ഇവ നടത്തി ദ്വാദശിനാൾ പാരണ കഴിച്ചു വ്രതം അവസാനിപ്പിക്കണം. വെളുത്തപക്ഷം ഏകാദശിയാണു ഉത്തമം. എല്ലാ നിലയിലുള്ളവർക്കും ഏകാദശി വ്രതാനുഷ്ഠാനാം പരമൗഷധമായി വിധിച്ചിട്ടുണ്ട്....

സംസാരാഖ്യമഹാഘോരദുഃഖിനാം സർവ്വദേഹിനാം

ഏകാദശ്യുപവാസോയം നിർമ്മിതം പരമൗഷധം.

ഏകാദശി വൃതം വഴി വിഷ്ണു പ്രസാദത്താൽ ധനധാന്യ സമൃദ്ധിയും മോക്ഷവും ലഭിക്കും..ഏകാദശിനാളില്‍ തുളസിയില കൊണ്ട് ഭഗവാനെ ഭക്തിപൂര്‍വ്വം അര്‍ച്ചനചെയ്യുന്നവരെ താമരയിലയിലെ വെള്ളംപോലെ പാപം തീണ്ടുകയില്ല. മാത്രമല്ല പിതൃ-മാതൃ-ഭാര്യപക്ഷത്തുള്ള പത്ത് തലമുറയിലുള്ളവര്‍ ഏകാദശിവ്രതത്താല്‍ ശുദ്ധീകരിക്കപ്പെടുകയും ചെയ്യും. കൃഷ്ണപക്ഷ-ശുക്ലപക്ഷ ഏകാദശിവ്രതഫലം തുല്യമാണ്. ഏകാദശി വ്രതമനുഷ്ഠിച്ചാല്‍ സംസാരസാഗരത്തില്‍ മുഴുകിയിരിക്കുന്നവരുടെ പാപങ്ങള്‍ നശിച്ച് കരകയറുന്നതിനുള്ള ഈശ്വരശക്തി ലഭിയ്ക്കും. രാത്രി ഉറക്കമൊഴിച്ച് ഏകാദശി വ്രതമനുഷ്ഠിക്കുന്നവര്‍ക്ക് ഒരിയ്ക്കലും അന്തകനെ കാണേണ്ടിവരില്ലയെന്ന് പുരാണങ്ങളില്‍ വ്യക്തം....ആയതിനാൽ ഹൈന്ദവ ധർമ്മ ക്ഷേത്രത്തിലെ എല്ലാ അംഗങ്ങളും ഈ വൃതം ആചരിക്കുന്നത് നന്നായിരിക്കും...അതിനു സഹായകകരമായി ഏകാദശി വ്രതാനുഷ്ഠാനം ഇന്നത്തെ ജീവിതസാഹചര്യത്തിനനുസൃതമായി വളരെ ചുരുങ്ങിയ ആചാരരീതിയിലാണ് ഹൈന്ദവ ധർമ്മ ക്ഷേത്രത്തിൽ വിവരിക്കുന്നത്. ദശമി-ഏകാദശി-ദ്വാദശി എന്നീ മൂന്ന് ദിനങ്ങള്‍ ഏകാദശിവ്രതത്തിന് വളരെ പ്രാധാന്യമര്‍ഹിയ്ക്കുന്നു. ദശമിനാളില്‍ ഒരുനേരം മാത്രം അരിയാഹാരം കഴിയ്ക്കാം. ഏകാദശിനാളില്‍ പൂര്‍ണ്ണമായി ഉപവസിക്കുന്നതാണ് ഉത്തമം. ജലപാനംപോലും പാടില്ല. അതിനുസാധിയ്ക്കാത്തവര്‍ക്ക് അരിഭക്ഷണം മാത്രം ഒഴിവാക്കി വ്രതമനുഷ്ഠിയ്ക്കാം. ഗോതമ്പ്, ചാമ, എന്നിവ കൊണ്ടുള്ള ലളിത വിഭവങ്ങളും പയര്‍ പുഴുക്ക്, പഴവര്‍ഗ്ഗങ്ങള്‍ എന്നിവയും ഭക്ഷിയ്ക്കാം. ഏകാദശിനാളില്‍ വിഷ്ണുക്ഷേത്രദര്‍ശനം നടത്തണം. പകലുറക്കവും പാടില്ല. ഈ മഹാപുണ്യദിനത്തില്‍ രാത്രിയും ഉറങ്ങാതെ വിഷ്ണുനാമമന്ത്രജപത്തോടെ കഴിയുന്നതും മൗനം ഭജിയ്ക്കുന്നതും വളരെ ഉത്തമം..ദ്വാദശിനാളില്‍ ഹരിവാസരസമയം കഴിഞ്ഞ ശേഷമാണ് പാരണ വീട്ടേണ്ടത്. വ്രതസമാപ്തിയില്‍ തുളസീതീര്‍ത്ഥം സേവിച്ചശേഷം ഭക്ഷണം കഴിച്ച് വ്രതമവസാനിപ്പിക്കുന്ന ചടങ്ങാണ് പാരണ വീട്ടുക. ഈ സുദിനത്തില്‍ തുളസീതീര്‍ത്ഥമല്ലാതെ മറ്റൊന്നും കഴിയ്ക്കാതെയിരിക്കുന്നവരുണ്ട്.അതിനുസാധിയ്ക്കാത്തവര്‍ക്ക് ഒരു നേരംമാത്രം അരിയാഹാരം കഴിയ്ക്കുകയുമാവാം.ദ്വാദശി കഴിയുന്നതിനുമുന്‍പ് തുളസീതീര്‍ത്ഥം സേവിച്ച് പാരണവീട്ടണമെന്നാണ് മാനദണ്ഡം. ഏകാദശിയുടെ അവസാനത്തെ 15 നാഴികയും ദ്വാദശിയുടെ ആദ്യത്തെ 15 നാഴികയും ഒത്തുചേരുന്ന ഹരിവാസര മുഹൂര്‍ത്തത്തില്‍ ഒന്നുംതന്നെ ഭക്ഷിയ്ക്കാതിരിയ്ക്കുന്നത് അത്യുത്തമം. ഈ സമയത്ത് മഹാവിഷ്ണുവിന്റെ മഹനീയ സാമീപ്യം വളരെ കൂടുതലായി ഭൂമിയില്‍ അനുഭവപ്പെടുമെന്നാണ് വിശ്വാസം. ഹരിവാസര സമയത്ത് നടത്തുന്ന മഹാവിഷ്ണു ഭജനം പരിപൂര്‍ണ്ണഫലസിദ്ധി നല്‍കുമെന്നാണ് ഐതിഹ്യം..ആയതിനാൽ ഈ പുണ്യ നാളിൽ എല്ലാ ഹൈന്ദവ ധർമ്മ ക്ഷേത്രം അംഗങ്ങളും ഗീതാ പാരായണം കൂടി ചെയ്യുന്നത് ഉത്തമമാണ്.. 🧡🙏

         🌹ഓം നമോ നാരായണായഃ🙏 
💐🌷💐🌷💐🌷💐🌷💐🌷💐🌷💐🌷💐🧵🧵🧵🧵🧵🧵🧵🧵🧵🧵🧵🧵🧵🧵🧵

ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടി കൊച്ചു മിടുക്കി ഇവ ജെയിംസ്.

ചാത്തന്നൂർ : ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടി കൊച്ചു മിടുക്കി ഇവ ജെയിംസ്.
ചാത്തന്നൂർ ഇത്തിക്കര ആറിലെ പള്ളിക്കമണ്ണടി കടവിൽ 
20 മിനിറ്റ് 20 സെക്കൻഡ് 66 മില്ലി മിനിറ്റ് 
 സമയം  പൊങ്ങിക്കിടന്നാണ്   "FLOATING IN RIVER FOR THE LONGEST DURATION BY A KID" എന്ന റെക്കോർഡ് ഈ ആറു വയസ്സുകാരി കരസ്ഥമാക്കിയത്.
ഇവ ചാത്തന്നൂർ സെൻ്റ് ജോർജ് യുപി സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർത്ഥിയാണ്. സഹോദരി ബിവജയിംസും നീന്തൽ പരിശീലനം നടത്തി വരികയാണ് 
ചാത്തന്നൂർ താഴം നോർത്ത് ജെയിംസ് ഭവനിൽ ഫയർഫോഴ്സ് ഉദ്യോഗസ്ഥൻ ജെയിംസിന്റെയും ലീനയുടെയും മക്കളാണ്. പത്തനംത്തിട്ട സീതത്തോട് 
ഫയർ ഫോഴ്സിന്റെ സ്കൂബാ ടീമിൽ അംഗമായ 
ജയിംസ് നീന്തൽ പരിശീലകനാണ് നൂറു കണക്കിന് ആൾക്കാർക്ക് പരിശീലനം നൽകുന്ന ജയിoസിന് ഒപ്പം പരിശീലനത്തിന് എത്തിയാണ് ഇ കൊച്ചു മിടുക്കികൾ നേട്ടങ്ങൾ കൈവരിച്ചത്. നീന്തൽ പരിശീലനത്തിന് ഒപ്പം മിലിട്ടറി പോലീസ് ഉദ്യോഗാർഥികൾക്ക് ട്രെയിനിങ്ങും നൽകുന്നുണ്ട് ജയിംസ്. അച്ചടക്കവും ആരോഗ്യവുമുള്ള ഒരു തലമുറയെ വാർത്തെടുക്കാനുള്ള കഠിനശ്രമത്തിലാണ് ജയിംസ്.

Wednesday, 15 May 2024

മരുന്നില്ല ക്ഷയരോഗ നിർമാർജ്ജന പദ്ധതി താളം തെറ്റി

മരുന്നില്ല ക്ഷയരോഗ നിർമാർജ്ജന പദ്ധതി  താളം തെറ്റി

കൊല്ലം : മരുന്നില്ല ക്ഷയരോഗ നിർമാർജ്ജന പദ്ധതി  താളം തെറ്റി.
ജില്ലയിലെ പ്രാഥമിക കുടുംമ്പാരോഗ്യ 
കേന്ദ്രങ്ങളിലും ക്ഷയരോഗത്തിനുള്ള മരുന്നുകൾ കിട്ടാനില്ല. അതീവഗൗരവമായി നടത്തേണ്ട തുടർചികിത്സ മുടങ്ങുന്ന സ്ഥിതിയിൽ ക്ഷയരോഗനിർമ്മാർജ്ജന യജ്ഞത്തെ തന്നെ ബാധിക്കുന്ന തരത്തിലാണ് മരുന്ന് ക്ഷാമം ബാധിച്ചിരിക്കുന്നത്. സ്വകാര്യ മെഡിക്കൽ സ്റ്റോറുകളിലും മറ്റും ഈ മരുന്നുകൾ കിട്ടില്ല. 
ആരോഗ്യ പ്രവർത്തകരുടെ മേൽനോട്ടത്തിലാണ് ക്ഷയരോഗ മരുന്ന് 
വീടുകളിൽ 
എത്തിച്ചു നൽകുന്നത് എന്നാൽ ഇപ്പോൾ ആശുപത്രികളിലും ആരോഗ്യ കേന്ദ്രങ്ങളിലും സ്റ്റോക്ക് ഇല്ലാതായതോടെ രോഗികളോട് ജില്ലാ ക്ഷയരോഗ സെന്ററിൽ എത്താനാണ് നിർദ്ദേശിച്ചിരിക്കുന്നത്. നിലവിൽ അവിടെ നിന്നും രോഗികളുടെ തൂക്കത്തിന് അനുസരിച്ച് അഞ്ചുദിവസത്തേക്ക് മാത്രം മരുന്ന് നൽകുന്നു. ജില്ലയിലെ ഉൾനാടൻ 
 പ്രദേശങ്ങളിൽ നിന്നും ജില്ലാ ടി ബി സെൻ്ററിൽ എത്തി മരുന്നു വാങ്ങുക എന്നത് രോഗികളെ സംബന്ധിച്ചിടത്തോളം വലിയ പ്രയാസമാണ്. യാത്ര ബുദ്ധിമുട്ടും നേരിടും, ചുരുങ്ങിയ ദിവസത്തേക്കുള്ള മരുന്നാണ് ലഭിക്കുന്നതും. ഇവിടെ ഒ പി സമയം ആവട്ടെ ഉച്ചക്ക് ഒരു മണി വരെയും മാത്രമാണ്.
റൈഫാംപിൻ, ഐസോണൈസിഡ്, പിറസിന മൈഡ്, എതാം ബ്യൂട്ടോൾ എന്നീ നാലു മരുന്നുകൾ ഉൾപ്പെട്ട ഗുളികകളാണ് ക്ഷയ രോഗത്തിന് സ്ഥിരമായി കഴിക്കേണ്ടത്. ആദ്യത്തെ 56 ദിവസത്തെ തീവ്രഘട്ട ചികിത്സക്കുശേഷം 112 ദിവസമാണ് തുടർഘട്ടം. ഇതിനുശേഷം നടത്തുന്ന പരിശോധനയിൽ രോഗം മാറിയില്ലെങ്കിൽ വീണ്ടും മരുന്ന് നൽകണം. തുടർഘട്ടത്തിൽ നൽകേണ്ട മരുന്നുകൾക്കാണ് കടുത്ത ക്ഷാമം നേരിടുന്നത്.

യുവമോർച്ച ഇരവിപുരം മണ്ഡലം കമ്മിറ്റി റോഡ് ഉപരോധിച്ചു.

യുവമോർച്ച ഇരവിപുരം മണ്ഡലം കമ്മിറ്റി റോഡ് ഉപരോധിച്ചു.

കൊട്ടിയം : റോഡിന്റെ പുനർനിർമ്മാണം നടത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് യുവമോർച്ച റോഡ് ഉപരോധിച്ചു. തകർന്ന് കിടക്കുന്ന
വാളത്തുംഗൽ -
പുത്തൻചന്ത - തട്ടാമല റോഡിൻ്റെ പുനർനിർമ്മാണം ആവശ്യപ്പെട്ടുകൊണ്ടാണ് യുവമോർച്ച ഇരവിപുരം മണ്ടലം കമ്മിറ്റിയുടെ നേതൃത്വത്തിൽ റോഡ് ഉപരോധം നടത്തിയത്.നിർമ്മാണത്തിനായി 
റോഡ് പൊളിച്ചു മെറ്റലിംഗ് നടത്തിയിട്ട് ആറ് മാസം കഴിഞ്ഞിരിക്കുന്നു ഇപ്പോൾ യാതൊരു നിർമ്മാണവും നടത്താതെ
നിർമ്മാണം പാതി വഴിയിൽ ഉപേക്ഷിച്ച നിലയിലാണ് .നിരവധി വാഹനങ്ങളാണ്
ഇത് മൂലം നിരവധി വാഹനങ്ങളിൽ
 ഇവിടെ അപകടത്തിലാകുന്നത്. കൂടാതെ റോഡിലൂടെ വാഹനങ്ങൾ പോകുമ്പോൾ ഉണ്ടാവുന്ന പൊടിപടലങ്ങൾ മൂലം ഗുരുതര ആരോഗ്യ പ്രശ്നങ്ങളാണ് ഉണ്ടാവുന്നത്. അടിയന്തിരമായി റോഡ് ടാറിംഗ് നടത്തി
 ജനങ്ങളുടെ യാത്ര ദുരിതത്തിന് പരിഹാരമുണ്ടാക്കണമെന്ന്ആവശ്യപ്പെട്ടുകൊണ്ട്
 യുവമോർച്ച ഇരവിപുരം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ
 റോഡ് ഉപരോധിച്ചു. ബിജെപി 
ഇരവിപുരം  മണ്ഡലം പ്രസിഡന്റ്‌ ജയപ്രകാശ് ഉപരോധസമരം ഉത്ഘാ ടനം ചെയ്തു
യുവമോർച്ച മണ്ഡലം പ്രസിഡന്റ്‌ ശബരിനാഥ് അധ്യക്ഷത വഹിച്ചു. മണ്ഡലം ജനറൽ സെക്രട്ടറി എം.എസ് ആദിത്യൻ, അശോകൻ, ഗിരീഷ്, അനീഷ്, മുകേഷ്, വിഷ്ണു, ശശി, സുജിത്ത്, 
 എന്നിവർ നേതൃത്വം നൽകി.

Sunday, 12 May 2024

ജീവിതത്തിൽ പൊരുതി വീഴാത്ത അമ്മയ്ക്ക് കൂട്ടാകാൻ എസ്.ശ്രീനാഥ്.

ജീവിതത്തിൽ പൊരുതി വീഴാത്ത  അമ്മയ്ക്ക് കൂട്ടാകാൻ എസ്.
ശ്രീനാഥ്.
ചാത്തന്നൂർ : ജീവിതത്തിൽ പൊരുതി വീഴാത്ത  അമ്മയ്ക്ക് കൂട്ടാകാൻ എസ്.
ശ്രീനാഥ് പത്താം ക്ലാസിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി അമ്മയ്ക്ക് തണലായി മാറി. താഴം ചരുവിള വീട്ടിൽ എസ്. ജിജിയെ തമിഴ്നാട്ടിലെ കോയമ്പത്തൂരിലാണ് കല്യാണം കഴിച്ച് അയച്ചത് ജീവിച്ചു കൊതി തീരും മുൻപ് ഭർത്താവ് ശ്രീധർ. ജി മരിക്കുകയും ജിജി പറക്കമുറ്റാത്ത മക്കളുമായി ചാത്തന്നൂരിലേക്ക് യാത്ര തിരിക്കുകയും ചെയ്തു താഴത്ത് ചേരിയിലെ ചരുവിള പുത്തൻ വീട്ടിൽ എത്തി കുടുംബവീട്ടിൽ അമ്മയ്ക്ക് ഒപ്പം 
 താമസമാക്കിയ എസ്. ജിജി ചാത്തന്നൂരിലെ ബേക്കറി കടയിൽ ജോലി ചെയ്തു വരികയാണ് 
മൂന്നാം ക്ലാസിൽ പഠിക്കുമ്പോൾ  ആണ് ശ്രീനാഥും മൂത്ത സഹോദരിയും ചാത്തന്നൂർ എത്തുന്നത് തമിഴ് അല്ലാതെ ഒരു ഭാഷയും വശമില്ലാത്ത ഇരുവരും മലയാളം എഴുതാനും വായിക്കാനും പഠിച്ചു കൊണ്ട് അമ്മയ്ക്ക് കിട്ടുന്ന തുച്ഛമായ ശമ്പളത്തിൽ പട്ടിണിയോട് മല്ലിട്ട് പഠനം മാത്രം കൈമുതലാക്കി അമ്മയുടെ ബുദ്ധിമുട്ടിന് ഒപ്പം അമ്മയ്ക്ക് താങ്ങായി നിന്ന് ഇപ്പോൾ എസ്. ശ്രീനാഥ് പത്താം ക്ലാസിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി അമ്മയുടെ സ്വപ്നങ്ങൾക്ക് നിറം പകർന്നു നൽകി ജീവിതവിജയത്തിന്റെ മുതൽകൂട്ടാകുന്ന പത്താം ക്ലാസിൽ തിളക്കമാർന്ന വിജയം നേടിയിരിക്കുന്നത് സഹോദരി എസ്.
ശ്രീന പ്ലസ് ടു വിദ്യാർത്ഥിനിയാണ് ശ്രീനയുടെ റിസൾട്ട് ഇന്ന് അറിയും ചാത്തന്നൂർ ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂളിലാണ് ശ്രീനാഥ് പഠിച്ചത് മലയാളത്തോടൊപ്പം 
തമിഴ് എഴുതാനും വായിക്കാനും അറിയാവുന്ന ശ്രീനാഥിന്‌ ഇപ്പോൾ ഹിന്ദിയും ഇംഗ്ളീഷും എല്ലാം വശമാണ് പ്ലസ് ടുവിന് സയൻസ് എടുത്തു പഠിക്കണമെന്നാണ് ശ്രീനാഥിന്റെ ആഗ്രഹം.

ഫോട്ടോ: ശ്രീനാഥ് അമ്മയോട് ഒപ്പം അമ്മ ജോലി ചെയ്യുന്ന സൺറൈസ് ബേക്കറിയിൽ