ചാത്തന്നൂർ : സഹകരണവകുപ്പിലെ
ഓഡിറ്റ് വിഭാഗം നടത്തിയ പരിശോധനയിൽ ഗുരുതര സാമ്പത്തിക ക്രമകേടുകൾ ഇടത് മുന്നണി ഭരിക്കുന്ന
ചാത്തന്നൂർ നിയോജക മണ്ഡലത്തിലെ നാല് സഹകരണ ബാങ്കുകൾക്ക് എതിരെ സഹകരണ വകുപ്പിലെ ഓഡിറ്റ് വിഭാഗത്തിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ പോലിസ് കേസെടുത്തു സിപിഎം ഭരിക്കുന്ന നടയ്ക്കൽ സഹകരണബാങ്ക്, നെടുങ്ങോലം സർവീസ് സഹകരണ ബാങ്ക്, ചാത്തന്നൂർ റീജിയണൽ സഹകരണ ബാങ്ക്, സിപിഐ ഭരിക്കുന്ന കലയ്ക്കോട് സർവീസ് സഹകരണ ബാങ്ക് എന്നീ സഹകരണ ബാങ്കുകൾക്കെതിരെയാണ് സഹകരണ ബാങ്കുകൾക്ക് എതിരെ സഹകരണ വകുപ്പിലെ ഓഡിറ്റ് വിഭാഗത്തിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ പാരിപ്പള്ളി, ചാത്തന്നൂർ, പരവൂർ പോലിസ് സ്റ്റേഷനുകളിൽ പോലിസ് എഫ് ഐ ആർ ഇട്ട് കേസ് എടുത്തിരിക്കുന്നത്.
സഹകരണ റെജിസ്ടാർ രേഖമൂലം തപാൽ വഴി രജിസ്‌ട്രേഡ് ആയി
അയച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് പോലിസ് കേസ് രെജിസ്റ്റർ ചെയ്തത്. നാല് ബാങ്കുകളിലും ഗുരുതരമായ സാമ്പത്തിക കുറ്റകൃത്യങ്ങളാണ് നടന്നത് സഹകരണ രജിസ്ട്രാർ അയച്ച പരാതിയിൽ ചൂണ്ടികാട്ടുന്നു. ഇ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലിസ് കേസെടുത്ത് കേസ് രെജിസ്റ്റർ ചെയ്തിരിക്കുന്നത്. തുടർ നടപടികൾ കൈകൊണ്ട് കുറ്റാരോപിതർക്ക് എതിരെ അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികളുമായി പോലിസ് മുന്നോട്ട് പോകുമെന്ന് പോലിസ് വൃത്തങ്ങൾ പറഞ്ഞു.
@ നെടുങ്ങോലം സർവീസ് സഹകരണബാങ്കിൽ നടന്നത് നിരവധി സാമ്പത്തിക ക്രമകേടുകൾ
ഗുരുതരമായ സാമ്പത്തികക്രമകേടുകൾ നടന്നിട്ടുള്ള
നെടുങ്ങോലം സർവീസ് സഹകരണ ബാങ്കിൽ സിപിഎം നേതാവായിരുന്ന അനിൽകുമാർ നേതൃത്വം കൊടുത്ത
മുൻ ഭരണസമിതിയെ ഒന്നാകെ മാറ്റി പുതിയഭരണസമിതിയാണ് ഇപ്പോൾ ഭരിക്കുന്നത് സാമ്പത്തിക ക്രമകേടുകളുടെ പേരിൽ സിപിഎം ലോക്കൽ കമ്മിറ്റി അംഗമായ ജീവനക്കാരൻ ആത്മഹത്യ ചെയ്യുകയും മറ്റൊരു ഡി വൈ എഫ് ഐ നേതാവ് സസ്പെൻഷൻ ആയ സാഹചര്യവും നിലവിൽ ഉണ്ട്.
@ നടയ്ക്കൽ സഹകരണ ബാങ്കിൽ നടന്നിട്ടുള്ളത് കോടികണക്കിന് രൂപയുടെ ക്രമകേട്
ഗുരുതരമായ സാമ്പത്തിക ക്രമകേടുകളാണ് നടയ്ക്കൽ സർവീസ് സഹകരണ ബാങ്കിൽ നടന്നിട്ടുള്ളത് എന്ന് പരാതിയിൽ ചൂണ്ടികാണിക്കുന്നു. ലോൺ നടപടികളുടെ പേരിൽ ഗുരുതരമായ സാമ്പത്തിക തിരിമറികൾ ഭൂമാഫിയയായുമായി ചേർന്ന് നടത്തിയത് ഉൾപ്പടെ വൻക്രമകേടുകളാണ് ആഡിറ്റ് റിപ്പോർട്ടിൽ ചൂണ്ടി കാണിച്ചിട്ടുള്ളത്.
@ പോലിസ് നടപടികളിലേക്ക് നീങ്ങുന്ന
സഹകരണ ബാങ്കുകളെ നയിക്കുന്നത് പ്രമുഖ സിപിഎം,സിപിഐ നേതാക്കളാണ്.
സിപിഎം ചാത്തന്നൂർ ഏരിയ കമ്മിറ്റി അംഗവും ലോയേഴ്സ് യൂണിയൻ നേതാവുമായ അഡ്വ. പി. കെ. ഷിബുവാണ് ചാത്തന്നൂർ സഹകരണ അർബൻ ബാങ്ക് പ്രസിഡന്റ്,
സിപിഎം ഏരിയ കമ്മിറ്റി അംഗവും മുൻ പാരിപ്പള്ളി ലോക്കൽ കമ്മിറ്റി സെക്രട്ടറിയുമായ പ്രമുഖ സിപിഎം നേതാവ് എൽ.ഗണേശൻ ആണ് പ്രസിഡന്റ്, നെടുങ്ങോലം സർവീസ് സഹകരണ ബാങ്കിൽ സിപിഎം നേതാവായ ആണ് പ്രസിഡന്റ്, കലയ്‌ക്കോട് സർവീസ് സഹകരണ ബാങ്കിൽ സിപിഐ മണ്ഡലം കമ്മിറ്റി അംഗമായ എസ്. സുഭാഷ് ആണ് പ്രസിഡന്റ്.ഇ നാല് ബാങ്കുകളിലും സെക്രട്ടറിമാരും സിപിഎം സിപിഐ അനുഭാവികളുമാണ്. പാർട്ടി അംഗങ്ങൾ വരെ സെക്രട്ടറിമാരായി ഉണ്ട് സിപിഎം ഏരിയ ലോക്കൽ കമ്മിറ്റി അംഗങ്ങൾ. സിപിഐ മണ്ഡലം ലോക്കൽ കമ്മിറ്റി അംഗങ്ങളാണ് ഡയറക്ടർ ബോർഡ് അംഗങ്ങൾ സ്റ്റാഫുകൾ പൂർണ്ണമായും സിപിഎംന്റെയും യുവജനസംഘടനകളുടെയും നോമിനികൾ തന്നെയാണ് എന്നിരിക്കെ പാർട്ടി തന്നെയാണ് ഇ ഗുരുതരമായ സാമ്പത്തിക ക്രമകേടുകൾ നടത്തിയിരിക്കുന്നത് എന്നത് വ്യക്തമാക്കുന്നതാണ് സിപിഎം ഭരണത്തിൽ സിപിഎം സിപിഐ നേതാക്കൾ നിയന്ത്രിക്കുന്ന ബാങ്കുകൾക്ക് നേരെയുണ്ടായ നടപടി.