Monday, 14 December 2020

രാഷ്ട്രവഞ്ചനയുടെ നൂറുവര്‍ഷങ്ങള്‍

കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ ആരംഭിക്കുന്നത് ഭാരതവിരുദ്ധതയില്‍ നിന്നാണ്. അവിശ്വാസികള്‍ ഭരിക്കുന്ന ഭാരതം ദാറുള്‍ ഹറബ് ആണെന്നും അതിനാല്‍ ഇസ്ലാമിക മതമനുസരിച്ച് ഭരണം നടത്തുന്ന ദാറുള്‍ ഇസ്ലാമിലേക്ക് പലായനം ചെയ്യണമെന്നും ഭാരതീയ മുസ്ലീങ്ങളില്‍ വലിയൊരു വിഭാഗം തീരുമാനിച്ചു. അങ്ങനെ പലായനം ചെയ്യുന്നതിനെയാണ് ഹിജ്‌റ എന്നു പറയുന്നത്. ഹിജ്‌റ പ്രസ്ഥാനത്തിന്റെ പേരില്‍ 1920ല്‍ ആയിരക്കണക്കിന് മുസ്ലീങ്ങള്‍ അഫ്ഗാനിസ്ഥാനിലേക്ക് പലായനം ചെയ്തു. അവര്‍ മുജാഹിര്‍ എന്നറിയപ്പെടുന്നു. അനേകായിരങ്ങളുടെ പ്രവാഹം കണ്ട് അഫ്ഗാന്‍ സര്‍ക്കാര്‍ അത് നിരോധിച്ചു. (ഇല്ലായിരുന്നെങ്കില്‍ ഒരു പക്ഷെ ഇന്ന് പാകിസ്ഥാനും ബംഗ്ലാദേശും ഉണ്ടാകുമായിരുന്നില്ല) ഹിജ്‌റ നടത്തിയവരില്‍ കുറെപേര്‍ താഷ് ക്കന്റിലെത്തി. അവരില്‍ ചിലരെ ചേര്‍ത്തിട്ടാണ് 1920 ഒക്ടോബര്‍ 17 ന് കമ്മ്യൂണിസ്റ്റു പാര്‍ട്ടിയുടെ ആദ്യ ഇന്ത്യന്‍ ഘടകം രൂപീകരിച്ചത്.

ഭാരത വിരുദ്ധതയില്‍ നിന്നാണ് ഇവിടുത്തെ പാര്‍ട്ടിയുടെ ജനനം. ജന്മ സ്വഭാവം ഒരിക്കലും പാര്‍ട്ടി ഉപേക്ഷിച്ചില്ല. അന്നുതൊട്ടിന്നോളം ഭാരതവിരുദ്ധതയാണ് പാര്‍ട്ടിയുടെ ആത്മാവും ആദര്‍ശവും. അതേ ഭാരതവിരുദ്ധത കൈമുതലായ മത തീവ്രവാദികളുടെ കൈകളില്‍ത്തന്നെ നൂറാം വര്‍ഷത്തില്‍ അത് എത്തി ഒടുങ്ങുന്ന കാഴ്ചയാണ് നാമിപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്നത്. ദേശീയബോധവും നമ്മുടെ സംസ്‌കാരത്തിലും പൈതൃകത്തിലും അഭിമാനവുമുള്ള ആരെങ്കിലും ആ പ്രസ്ഥാനത്തില്‍ അവശേഷിക്കുന്നുണ്ടെങ്കില്‍ അവര്‍ ഈ സന്ദര്‍ഭത്തിലെങ്കിലും ഭാരതവിരുദ്ധതയുടെ വേരുകള്‍ അറുത്ത് ഈ നാടുമായി ഇഴുകിച്ചേരേണ്ടതാണ്.

ഭാരതത്തില്‍ നടന്ന കമ്മ്യൂണിസ്റ്റു പാര്‍ട്ടിയുടെ ആദ്യയോഗം 1925 ഡിസംബര്‍ 28, 29, 30 എന്നീ തീയതികളില്‍ കാണ്‍പൂരിലായിരുന്നു. വിവിധ പ്രദേശങ്ങളില്‍ സ്വതന്ത്രമായി രൂപവല്ക്കരിക്കപ്പെട്ട കമ്മ്യൂണിസ്റ്റു ഗ്രൂപ്പുകളുടെ യോഗമാണ് അവിടെ നടന്നത്. സത്യഭക്തന്‍ എന്നൊരാളാണ് ആ യോഗം വിളിച്ചു ചേര്‍ത്തത്. യോഗം സംബന്ധിച്ച അറിയിപ്പ് 1924 സപ്തംബര്‍ 5ന് ഹിന്ദി ദിനപത്രമായ ‘ആജി’ല്‍ പ്രസിദ്ധപ്പെടുത്തിയിരുന്നു.
യോഗത്തിലെ ഒരു പ്രധാന ചര്‍ച്ചാവിഷയം പാര്‍ട്ടിയുടെ പേരിനെ സംബന്ധിച്ചായിരുന്നു. ഇന്ത്യന്‍ കമ്മ്യൂണിസ്റ്റു പാര്‍ട്ടി എന്നു വേണമെന്നായിരുന്നു സംഘാടകനായ സത്യഭക്തന്റെ നിര്‍ദ്ദേശം. കാരണം കമ്മ്യൂണിസ്റ്റ് ആശയം വൈദേശികമാണെങ്കിലും അതിന്റെയൊരു ദേശീയപക്ഷമാണ് ഇവിടെ വേണ്ടത്. ഇവിടുത്തെ ചരിത്രവും സംസ്‌കാരവും ഉള്‍ക്കൊള്ളുന്ന ഒരു ഇന്ത്യന്‍ രൂപം. സ്വാഗതസംഘം ചെയര്‍മാന്‍ ഹസ്രത് മൊഹാനിക്കും സമ്മേളനാദ്ധ്യക്ഷന്‍ ശിങ്കാരവേലുച്ചെട്ടിയാര്‍ക്കും അതേ അഭിപ്രായമായിരുന്നു. എന്നാല്‍ യോഗത്തില്‍ പങ്കെടുത്ത മിക്കവരും അതിനെ എതിര്‍ത്തു. ദേശീയമായി ചിന്തിക്കുന്നത് സങ്കുചിതമാണ്. കമ്മ്യൂണിസം അഭിസംബോധന ചെയ്യുന്നത് ലോക തൊഴിലാളി വര്‍ഗത്തെയാണ്. മുഴുവന്‍ ലോകത്തെയുമല്ല, ലോകത്തിലെ വിവിധ ദേശീയതകളെയുമല്ല. അതിനാല്‍ ലോക കമ്മ്യൂണിസത്തിന്റെ ഇന്ത്യന്‍ ബ്രാഞ്ചാണ് രൂപീകരിക്കേണ്ടത്. ചൂടേറിയ ചര്‍ച്ചയും തര്‍ക്കവും വാക്കേറ്റവും ഉണ്ടായി. ഇന്ത്യന്‍ പക്ഷം പിടിക്കാന്‍ അധികം ആള്‍ക്കാര്‍ ഉണ്ടായില്ല. ഒടുവില്‍ കമ്മ്യൂണിസ്റ്റു പാര്‍ട്ടി ഓഫ് ഇന്ത്യ എന്ന പേരു സ്വീകരിച്ചു; ജമാഅത്തെ ഇസ്ലാമി ഹിന്ദ് എന്നു പറയുന്നതുപോലെ. ദേശീയ കമ്മ്യൂണിസ്റ്റ് എന്ന ആശയം തിരസ്‌ക്കരിക്കപ്പെട്ടു. നിരാശനായ സത്യഭക്തന്‍ പുറത്താക്കപ്പെട്ടു. പിന്നീട് ദേശീയ കമ്മ്യൂണിസം സ്വപ്‌നം കണ്ട ആ മനുഷ്യനെ ആരും കണ്ടതില്ല. കൊന്നുകളഞ്ഞു എന്നു പറയപ്പെടുന്നു. (ദേശീയത പറയുന്നവരെ ഉന്മൂലനം ചെയ്യുന്ന പതിവ് അന്ന് ആരംഭിച്ചതാവാം)

ദേശീയതയുടെ പ്രശ്‌നം പിന്നീട് ഉയര്‍ന്നു വന്നത് പാര്‍ട്ടിക്ക് കുട്ടികളുടെ ഇടയില്‍ പ്രവര്‍ത്തിക്കുന്നതിന് ഒരു സംഘടന രൂപവല്ക്കരിച്ചതിനു ശേഷമാണ്. 1938 ല്‍ കല്യാശ്ശേരി യുവജന വായനശാലയില്‍ വച്ചാണ് ആലോചനായോഗം നടന്നത്. പി. കൃഷ്ണപിള്ളയായിരുന്നു യോഗം വിളിച്ചു ചേര്‍ത്തത്. കൃഷ്ണപിള്ളയെ കൂടാതെ സ്വാതന്ത്ര്യസമര സേനാനി കെ.ഏ. കേരളീയനായിരുന്നു മറ്റൊരു മുതിര്‍ന്ന വ്യക്തി. സോവിയറ്റു യൂണിയനിലെ ‘യങ് പയനിയര്‍’ എന്ന സംഘടനയുടെ പകര്‍പ്പ് എന്ന നിലക്കായിരുന്നു സംഘടിപ്പിച്ചത്. അവിടുത്തെ ആലോചനയുടെ ഫലമായി 1938 ഡിസംബര്‍ 28ന് നാലുമണിക്ക് കല്യാശ്ശേരിയിലെ വിദ്യാലയത്തില്‍ വച്ച് കുട്ടികളുടെ സംഘടന ആരംഭിച്ചു. പേരു നിര്‍ദ്ദേശിച്ചത് ദേശീയ വാദിയായിരുന്ന കേരളീയനാണ്. ‘ബാലഭാരതസംഘം’ എന്നാണ് പേരിട്ടത്. പിന്നീട് 1943ല്‍, രണ്ടാം ലോകയുദ്ധവേളയില്‍ സോവിയറ്റു യൂണിയനുവേണ്ടി പ്രകടനങ്ങളും കലാപരിപാടികളും നടത്തുന്ന വേളയില്‍ ബാല ഭാരതസംഘം എന്ന പേരിലെ ഭാരതം എടുത്തു കളഞ്ഞ്, ‘ബാലസംഘ’മായി. കാരണം ഭാരതം എന്നത് കമ്മ്യൂണിസ്റ്റ് സങ്കല്പത്തിനു സ്വീകാര്യമായിരുന്നില്ല. 1938 നും 1943 നും ഇടയ്ക്ക് ഈ സംഘടന സജീവമല്ലാതിരുന്നതുകൊണ്ടാണ് അതിനിടയില്‍ ‘ഭാരതത്തെ’ ഉപേക്ഷിക്കാന്‍ തീരുമാനിക്കാതിരുന്നത്.

പിന്നീട്, കമ്മ്യൂണിസ്റ്റുകള്‍ ഭാരത വിരുദ്ധതയുടെ നിലപാടെടുത്തത് ക്വിറ്റിന്ത്യാ സമരകാലത്താണ്. 1942 ആഗസ്റ്റ് 8 ന് ബോംബെയില്‍ ഏ.ഐ.സി.സി.യുടെ സമ്മേളനത്തില്‍ ക്വിറ്റ് ഇന്ത്യ പ്രമേയം ചര്‍ച്ച ചെയ്ത് വോട്ടിനിട്ടു. ആകെ 13 പേരാണ് എതിര്‍ത്തു വോട്ടു ചെയ്തത്. അതില്‍ പന്ത്രണ്ടും കമ്മ്യൂണിസ്റ്റ് പശ്ചാത്തലം ഉള്ളവരായിരുന്നു. പതിമൂന്നാമന്‍ ഒരു കമ്മ്യൂണിസ്റ്റുകാരന്റെ പിതാവും. (വി.ആര്‍.കൃഷ്ണനെഴുത്തച്ഛന്‍, മാതൃഭുമി,1996 ആഗസ്റ്റ് 15)

അവിടെയും അവര്‍ അവസാനിപ്പിച്ചില്ല, ക്വിറ്റിന്ത്യാ സമരത്തെ ഒറ്റുകൊടുക്കുകയും അതിന്റെ പ്രതിഫലമായി ബ്രിട്ടീഷുകാരില്‍ നിന്ന് വന്‍തുക കൈപ്പറ്റുകയും അവര്‍ക്കുവേണ്ടി ചാരപ്പണി ചെയ്യുകയും ചെയ്തു. ബോംബെയിലെ പാര്‍ട്ടി ആസ്ഥാനം അങ്ങനെ പണിതതാണ്. ജാപ്പ് വിരുദ്ധ പ്രചാരണം എന്ന പേരില്‍ ബ്രിട്ടീഷ് അനുകൂല നാടകങ്ങളും കലാപരിപാടികളും നാട്ടിലെമ്പാടും അവതരിപ്പിച്ചു. ബ്രിട്ടീഷ് ഭരണത്തിനു ദോഷം വരുത്തുന്ന ഒരു സമരവും നടത്തരുതെന്നു തീരുമാനിച്ചു. സര്‍ക്കാര്‍ വരുമാനം വര്‍ദ്ധിപ്പിക്കാന്‍ അധികജോലി എടുക്കാനും തീരുമാനിച്ചു. മാത്രമല്ല, ബ്രിട്ടീഷുകാര്‍ക്കു വേണ്ടി യുദ്ധം ചെയ്യാന്‍ പട്ടാളക്കാരായി നിരവധി സഖാക്കള്‍ വിവിധ രാജ്യങ്ങളിലേക്കു പോവുകയും ചെയ്തു.

അടുത്ത അവസരം 1942 സപ്തംബറില്‍ത്തന്നെയാണ്. ആ മാസം നടന്ന കമ്മ്യൂണിസ്റ്റു പാര്‍ട്ടിയുടെ കേന്ദ്രകമ്മറ്റിയാണ് മുസ്ലീംലീഗിന്റെ പാകിസ്ഥാന്‍ വാദത്തിനു പിന്തുണ കൊടുക്കാനും വിഭജന വാദത്തിനു താത്വികാടിത്തറ കൊടുക്കാനും പ്രമേയം പാസ്സാക്കിയത്. ഭാരതം എന്ന പ്രാചീന രാഷ്ട്രം നിലനില്ക്കരുതെന്നും വിവിധ കഷണങ്ങളായി ചിതറിത്തെറിക്കണമെന്നും ആയിരുന്നു പാര്‍ട്ടിയുടെ ആഗ്രഹവും പ്രവര്‍ത്തനവും. അതു പൂര്‍ണമായി വിജയിപ്പിച്ചെടുക്കാന്‍ അവര്‍ക്കു കഴിഞ്ഞില്ലെങ്കിലും ആ മോഹം ഇപ്പോഴും അവര്‍ കൊണ്ടുനടക്കുന്നു. അതുകൊണ്ടാണ് ദേശീയ ഐക്യത്തിന് ഇണങ്ങുന്ന തീരുമാനങ്ങളോ നിയമങ്ങളോ വരുമ്പോള്‍ ശക്തിയായി എതിര്‍ക്കുന്നതും ഫെഡറലിസത്തെപ്പറ്റി വാചാലരാവുന്നതും. ഫെഡറലിസത്തെപ്പറ്റി അവര്‍ എപ്പോഴും ചര്‍ച്ച ചെയ്യുന്നത് ജനാധിപത്യ താല്പര്യം കൊണ്ടല്ല. കാരണം കമ്മ്യൂണിസ്റ്റു ഭരണത്തില്‍ ജനാധിപത്യം അംഗീകരിച്ചിട്ടില്ലല്ലോ. അതുകൊണ്ടാണ് അവര്‍ അതിനെ ബൂര്‍ഷ്വാ ജനാധിപത്യമെന്നു അധിക്ഷേപിക്കുന്നത്.

ക്വിറ്റിന്ത്യാ സമരത്തെ മാത്രമല്ല അവര്‍ ഒറ്റിയത്. സുഭാഷ് ചന്ദ്രബോസിനെതിരെയും അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ നാഷണല്‍ ആര്‍മിക്കെതിരെയും ബ്രിട്ടീഷുകാര്‍ക്കു വേണ്ടി ചാരവൃത്തി ചെയ്തു. പിന്നീട് 2003 ജനുവരി 23 ന് ബുദ്ധദേവ് ഭട്ടാചാര്യ, തങ്ങള്‍ സുഭാഷ് ബോസിനോടു ചെയ്ത ദ്രോഹത്തിനും വഞ്ചനയ്ക്കും പരസ്യമായി മാപ്പു പറഞ്ഞു.

സുഭാഷ് ചന്ദ്രബോസ്
ബുദ്ധദേവ് ഭട്ടാചാര്യ

അതിനെത്തുടര്‍ന്ന് അവര്‍ രാഷ്ട്രവഞ്ചന കാണിച്ചത് സ്വാതന്ത്ര്യത്തിനെതിരെയാണ്. അവര്‍ വിചാരിച്ചതു പോലെ തന്നെ പാകിസ്ഥാന്‍ വിഭജിച്ചു പോയെങ്കിലും ബാക്കി പ്രദേശങ്ങള്‍ ഒന്നിച്ചുനിന്നു. അതിന്റെ അധികാരത്തില്‍ പാര്‍ട്ടിക്ക് പങ്കൊന്നും ലഭിച്ചുമില്ല. അതിനാല്‍ അവര്‍ സ്വതന്ത്ര ഭാരത സര്‍ക്കാരിനെ സായുധവിപ്ലവത്തിലൂടെ അട്ടിമറിക്കാനും സോവിയറ്റ് മോഡലില്‍ കൂട്ടക്കൊല നടത്തി അധികാരം പിടിച്ചെടുക്കാനും തീരുമാനിച്ചു. അതാണ് കല്‍ക്കട്ട തീസിസ്. പാര്‍ട്ടി നെഹ്‌റു സര്‍ക്കാരുമായി ഏറ്റുമുട്ടി. ആയിരക്കണക്കിന് ആള്‍ക്കാര്‍ മരിച്ചു. വിപ്ലവം അഥവാ രാജ്യദ്രോഹം പരാജയപ്പെട്ടു. അതിനാല്‍ അവര്‍ ആഗസ്റ്റ് 15 കരിദിനമായി ആചരിക്കാന്‍ തീരുമാനിച്ചു. മറ്റെല്ലാവരും സ്വാതന്ത്ര്യദിനം ആഘോഷിച്ചപ്പോള്‍ കമ്മ്യൂണിസ്റ്റുകള്‍ ഭാരതവിരുദ്ധ മുദ്രാവാക്യങ്ങള്‍ വിളിച്ച്, ദേശീയപതാകകള്‍ കത്തിച്ചു. പിന്നീട് അവര്‍ക്കും അധികാരക്കൊതി ഉണ്ടായപ്പോള്‍ മാത്രമാണ് 1956 ല്‍, ഭാരതസ്വാതന്ത്ര്യം അംഗീകരിച്ചത്. രാഷ്ട്ര വഞ്ചനയുടെ അടുത്ത ഘട്ടം 1962 ല്‍ ആണെന്ന് എല്ലാവര്‍ക്കും അറിയുമല്ലോ. ഭാരത-ചൈനാ യുദ്ധവേളയില്‍ അവര്‍ ചൈനക്കു വേണ്ടി ചാരപ്പണി ചെയ്തതിന്റെ പേരില്‍ നെഹ്‌റു സര്‍ക്കാര്‍ കമ്മ്യൂണിസ്റ്റു പാര്‍ട്ടിയെ നിരോധിച്ചു. എങ്കിലും അവര്‍ ഭാരത വിരോധവും വഞ്ചനയും തുടര്‍ന്നുകൊണ്ടേയിരുന്നു.

ഭാരതം പൊഖ്‌റാനില്‍ വിജയകരമായി അണു പരീക്ഷണം നടത്തിയപ്പോള്‍ കമ്മ്യൂണിസ്റ്റു പാര്‍ട്ടി രൂക്ഷമായി ഭാരതത്തെ അധിക്ഷേപിച്ചു, അപമാനിച്ചു. നാടുനീളെ നീചമായ പ്രചാരണങ്ങള്‍ നടത്തി. യുദ്ധക്കൊതിയെന്ന് കളിയാക്കി. എന്നാല്‍ ചൈന അണു പരീക്ഷണം നടത്തിയപ്പോള്‍ ദേശാഭിമാനി പത്രത്തിന്റെ ഒന്നാം പേജ് നിറഞ്ഞ അഭിമാനം പ്രകടിപ്പിച്ചു. സാമ്രാജ്യത്വത്തിനെതിരായ മുന്നേറ്റമെന്ന് വിളംബരം നടത്തി. ചൈനയുടെ വാഴ്ത്തു പാട്ടുകള്‍ പാര്‍ട്ടി നേതാക്കളെല്ലാം പാടി. ചൈനീസ് ഭരണാധികാരികളെ വാനോളം പുകഴ്ത്തി. ഒരേ കാര്യത്തിന്റെ പേരില്‍ മാതൃരാജ്യത്തെ അപമാനിക്കുകയും ശത്രു രാജ്യത്തെ വാഴ്ത്തുകയും ചെയ്യുന്ന ഈ മനോഭാവത്തെ എന്തു പേരിട്ടു വിളിക്കണം? ഭാരതത്തെ നിരന്തരം വഞ്ചിക്കുന്ന കമ്മ്യൂണിസ്റ്റു പാര്‍ട്ടി ചരിത്രത്തിന്റെ മറ്റൊരു ഏടായിരുന്നു ഇരു രാജ്യങ്ങളുടെയും അണുശക്തി പരീക്ഷണം.

ഇതിനിടയില്‍ ചെറിയചെറിയ അവസരങ്ങളിലെല്ലാം ദേശീയവിരുദ്ധ പ്രചാരണങ്ങള്‍ അവര്‍ നടത്തിക്കൊണ്ടേയിരുന്നു. അടുത്ത ഘട്ടം അടിയന്തരാവസ്ഥയിലായിരുന്നു. ഇന്ദിരാഗാന്ധി ഭരണഘടന തള്ളിപ്പറഞ്ഞുകൊണ്ട് ജനാധിപത്യത്തെ കശാപ്പുചെയ്തു. കമ്മ്യൂണിസത്തിലും ജനാധിപത്യം ഇല്ലാത്തതുകൊണ്ട് പാര്‍ട്ടി അടിയന്തരാവസ്ഥയെ പിന്തുണച്ചു. അതിനെതിരായ ഒരു സമരവും നടത്തിയില്ല. സമരം നടത്തിയെന്നും അറസ്റ്റു വരിച്ചുവെന്നും പിണറായി വിജയനടക്കം നുണപറഞ്ഞു പ്രചരിപ്പിക്കുന്നുണ്ട്. അതവരുടെ രാഷ്ട്ര വഞ്ചനയുടെ തുടര്‍പരിപാടി മാത്രമാണ്. പിണറായിയെയും മറ്റും അറസ്റ്റ് ചെയ്തതും മര്‍ദ്ദിച്ചതും അടിയന്തരാവസ്ഥക്കാലത്ത് ആയിരുന്നുവെങ്കിലും സമരത്തിന്റെ പേരിലായിരുന്നില്ല. പാര്‍ട്ടി അങ്ങനെയൊരു സമരപരിപാടി പ്രഖ്യാപിച്ചിട്ടുമില്ല. അല്ലെങ്കില്‍ അവര്‍ പറയട്ടെ, സമര തീരുമാനത്തെപ്പറ്റിയും അതു തുടങ്ങിയത് എന്ന്, എവിടെ വച്ച്, ആര് തുടങ്ങി എന്നതിനെപ്പറ്റിയും.

അവരുടെ ദേശീയ വിരുദ്ധതയുടെ മറ്റൊരു തെളിവാണ് വിഘടനവാദികള്‍ നിലനിര്‍ത്തണമെന്ന് നിര്‍ബ്ബന്ധിച്ചു കൊണ്ടിരുന്ന 370-ാം വകുപ്പിനുള്ള പാര്‍ട്ടിയുടെ പിന്തുണ. നരേന്ദ്രമോദി സര്‍ക്കാര്‍ അതെടുത്തു മാറ്റിയെങ്കിലും പാര്‍ട്ടി ഇപ്പോഴും വിഘടനവാദികള്‍ക്കൊപ്പമാണ്.

ഭാരതത്തെ എക്കാലത്തേക്കും വിഭജിച്ചു നിര്‍ത്താന്‍ പോന്ന വിഷയമായിരുന്നു അയോദ്ധ്യ പ്രശ്‌നം. അത് പരസ്പര സഹകരണത്തിലൂടെ പരിഹരിക്കാന്‍ ഇരുകക്ഷികളും ഏതാണ്ടു തീരുമാനമായ അവസരത്തിലാണ് കമ്മ്യൂണിസ്റ്റു പാര്‍ട്ടി രഹസ്യ പിന്തുണ നല്‍കിക്കൊണ്ട് ബാബറി മസ്ജിദ് ആക്ഷന്‍ കമ്മറ്റിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചത്. 1942ല്‍ പാകിസ്ഥാന് താത്വികാടിത്തറ നല്‍കിയതുപോലെ കമ്മ്യൂണിസ്റ്റു ചരിത്രകാരന്മാരെക്കൊണ്ട് വ്യാജചരിത്രം പ്രചരിപ്പിച്ചു. അതിലൂടെ അവിടെ മാത്രം ഒതുങ്ങി നിന്നിരുന്ന അയോദ്ധ്യ തര്‍ക്കം മുഴുവന്‍ ഭാരതത്തിലും വ്യാപിപ്പിച്ചു. ഇര്‍ഫാന്‍ ഹബീബിന്റെ നേതൃത്വത്തിലായിരുന്നു പാര്‍ട്ടിക്കുവേണ്ടി വര്‍ഗീയവാദത്തിന് വളരാന്‍പറ്റുന്ന വ്യാജ നിര്‍മ്മിതി നടത്തിയത്. പിന്നീട് രംഗം വഷളാക്കാതെ ഹൈക്കോടതിയും സുപ്രീം കോടതിയും വളരെ ശ്രദ്ധാപൂര്‍വ്വം പ്രശ്‌നം കൈകാര്യം ചെയ്തു. കോടതിക്കു പുറത്ത് പ്രശ്‌നം തീര്‍ക്കാനുള്ള ശ്രമത്തിന് സുപ്രീം കോടതി അനുമതി നല്‍കിയപ്പോള്‍ അതിനെതിരായി പാര്‍ട്ടി വലിയ കലാപം സൃഷ്ടിച്ചു. സമാധാനശ്രമം അവിവേകമെന്നും അപകടമെന്നും പ്രചരിപ്പിച്ചു. കാരണം പാര്‍ട്ടിക്ക് ആവശ്യം വിദ്വേഷവും സംഘര്‍ഷവുമായിരുന്നു. ആ അവസരം നഷ്ടപ്പെട്ടതിനെതിരെ വലിയ തോതിലുള്ള രാജ്യവിരുദ്ധ പ്രചാരണം കമ്മ്യൂണിസ്റ്റു പാര്‍ട്ടി നടത്തി. ആ വഞ്ചന ഇപ്പോഴും തുടര്‍ന്നുകൊണ്ടിരിക്കുന്നു.

ഏറ്റവും ഒടുവിലായി സ്വാതന്ത്ര്യാനന്തര ഭാരതത്തിന്റെ ഏറ്റവും ഗുരുതര പ്രശ്‌നങ്ങളിലൊന്നായ അഭയാര്‍ത്ഥി പ്രശ്‌നം പരിഹരിക്കുന്നതിനായി പൗരത്വ നിയമത്തില്‍ ഭേദഗതി വരുത്തിയപ്പോള്‍ അതിനെതിരെയും രാജ്യ വിരുദ്ധ കലാപം അഴിച്ചുവിട്ടു. മത തീവ്രവാദികളുടെ രാഷ്ട്ര ദ്രോഹപ്രവര്‍ത്തങ്ങള്‍ക്ക് അകമഴിഞ്ഞ് പിന്തുണ നല്‍കി. കമ്മ്യൂണിസ്റ്റു പാര്‍ട്ടിയും ജിഹാദികളും രാജ്യമാകെ കലാപമഴിച്ചുവിട്ടു. 42 ല്‍ മുസ്ലീങ്ങളെ മുന്‍നിര്‍ത്തി ഭാരതത്തെ വഞ്ചിച്ച അതേ നിലപാടായിരുന്നു 2019 ല്‍ പാര്‍ട്ടി പൗരത്വ ഭേദഗതിയുടെ കാര്യത്തിലും കൈക്കൊണ്ടത്. അഭയാര്‍ത്ഥികളുടെ കാര്യത്തില്‍ 1948 മുതല്‍ 2019 വരെ പാര്‍ട്ടി പ്രഖ്യാപിച്ച നിലപാടുകള്‍ക്കെല്ലാം എതിരായിരുന്നു ഇപ്പോള്‍ അവര്‍ എടുത്തത്. രാഷ്ട്ര വഞ്ചനയുടെ പച്ചയായ തെളിവ്.

ദേശീയത, സംസ്‌കാരം, ജനാധിപത്യം തുടങ്ങിയ സങ്കല്പങ്ങളോട് കമ്മ്യൂണിസ്റ്റു പാര്‍ട്ടി യോജിക്കുന്നില്ല. ഏക രാഷ്ട്രം, ദേശീയ ഐക്യം, ഒരു ജനത, ഒരു ഭരണഘടന, ഒരു നിയമം തുടങ്ങിയ ആശയങ്ങള്‍ അവര്‍ക്ക് സഹിക്കാന്‍ കഴിയുന്ന കാര്യങ്ങളല്ല. വിഘടനം, വിദ്വേഷം, വെറുപ്പ്, സംഘര്‍ഷം, ശൈഥില്യം മുതലായവയാണ് പാര്‍ട്ടിയുടെ പ്രാണന്‍. ദേശീയത അവരില്‍ അറപ്പുളവാക്കുന്നു. സാമൂഹിക വിരുദ്ധതയും വിദ്വേഷവുമാണ് മൂലധനം. കഴിഞ്ഞു പോയത് രാഷ്ട്ര വഞ്ചനയുടെ നൂറു വര്‍ഷങ്ങളാണ്. ആ പ്രസ്ഥാനത്തിലുള്ള യുക്തിബോധവും ബുദ്ധിയും നഷ്ടപ്പെട്ടിട്ടില്ലാത്തവര്‍ (അങ്ങനെയൊന്നുണ്ടെങ്കില്‍), സ്വന്തം നാടിനെ സ്‌നേഹിക്കുന്നവര്‍ യാഥാര്‍ത്ഥ്യം തിരിച്ചറിയുമോ?

 

Wednesday, 9 December 2020

കൊല്ലം കോർപ്പറേഷൻ വികസനരേഖ

കോർപ്പറേഷൻ വികസനരേഖ

1> കൊല്ലം കോർപ്പറേഷനിലെ സാമ്പത്തിക ക്രമകേടുകളെ സംമ്പന്ധിച്ഛ് സമഗ്രഅന്വേഷണം  നടത്തി കുറ്റകാ ർക്കെതിരെ കർശന നടപടി സ്വീകരിക്കും. 

2 > കോർപ്പേഷനിലെ ഭൂമി ഇടപാട് സംബന്ധിച്ച് അന്വേഷണം 
നടത്തും.

3> വൈദ്യുതി വിളക്കുകൾ സ്ഥാപിക്കുന്നതിൽ നടന്ന അഴിമതി ആരോപണങ്ങളെ കുറിച്ച് അന്വേഷിക്കും.

Wednesday, 25 November 2020

ഇടത് വലത് മുന്നണികളെ പിന്നിലാക്കി ജില്ലയിൽ ബിജെപി യുടെ മുന്നേറ്റം

@ വിമതപ്പടയില്‍ പകച്ച് ഇടതും വലതും 

കൊല്ലം: ഇക്കുറി കൊല്ലത്ത് തെരഞ്ഞെടുപ്പ് ഒരു സമരവേദിയാണ് മാറി മാറി കേരളത്തിൽ ഭരിക്കുന്ന ഇരു മുന്നണി 
സര്‍ക്കാരുകളുടെയും അവഗണനയില്‍ വീര്‍പ്പുമുട്ടി നിരാലംബരായ തൊഴിലാളികള്‍ക്ക് തങ്ങളുടെ പ്രതിഷേധം അറിയിക്കാനുള്ള അവസരം.  അതുകൊണ്ടുതന്നെ തെരഞ്ഞെടുപ്പു പ്രചാരണവും  വോട്ടുചെയ്യലുമെല്ലാം ഇവിടെ തൊഴിലാളികള്‍ക്ക് ജീവന്മരണ പോരാട്ടം കൂടിയാകുന്നു. ജില്ലയിലെ പരമ്പരാഗത വ്യവസായങ്ങളായ കശുവണ്ടി, കയര്‍, കൈത്തറി മത്സ്യ 
എന്നിവയുടെ തകര്‍ച്ച തെരഞ്ഞെടുപ്പില്‍ സജീവ ചര്‍ച്ചാവിഷയം. കടലില്‍ യഥേഷ്ടം മത്സ്യബന്ധനം നടത്താനുള്ള അവകാശംപോലും നിഷേധിക്കുന്ന, പിടിക്കുന്ന മീൻ കരയിലെത്തിയാൽ അതിന് അഞ്ചു ശതമാനം നികുതി ഏർപ്പെടുത്തുന്ന കരിനിയമം നടപ്പിലാക്കിയ 
 സംസ്ഥാന സര്‍ക്കാരിനെതീരെയുള്ള 
 വികാരമാണ് തീരമേഖലയില്‍ അലയടിക്കുന്നത്. ഒപ്പം തന്നെ 
പൊതുമേഖലാ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടലിന്റെ വക്കിലാണ് അതിന്റ മുഖ്യ ഉദാഹരണമാണ് ചാത്തന്നൂർ സഹകരണ സ്പിന്നിംഗ് മിൽ ഇവിടെ തൊഴിലാളികൾ പട്ടിണി സമരത്തിലാണ്. വ്യവസായ നഗരമായ കുണ്ടറ ഫാക്ടറികളുടെ ശവപറമ്പ് ആയി മാറി.
കരിമണല്‍ വ്യവസായ സ്ഥാപനങ്ങളായ ചവറ കെഎംഎംഎല്ലും ഐആര്‍ഇയും നഷ്ടത്തിലേക്കു കൂപ്പുകുത്തി. ജില്ലയുടെ കിഴക്കന്‍ മേഖലയിലെ തോട്ടങ്ങളിലാകട്ടെ, കൂലി വര്‍ധനയ്ക്കുള്ള സമരം ശക്തം. ക്ഷേമപെന്‍ഷനുകള്‍ കുടിശ്ശികയാക്കിയത് പാവപ്പെട്ട കശുവണ്ടിത്തൊഴിലാളികളെ ഉള്‍പ്പെടെ ദുരിതത്തിലാക്കി. കശുവണ്ടി വികസന കോര്‍പറേഷന്റെയും കാപെക്സിന്റയും  ഫാക്ടറികളെല്ലാം അടച്ചുപൂട്ടി തൊഴിലാളി കുടുംബങ്ങള്‍ നേരിടുന്ന ജീവിതദുരിതം കണ്ടില്ലെന്ന് നടിക്കുന്ന സർക്കാർ ആണ് കേരളത്തിൽ ഭരിക്കുന്നത്. കഴിഞ്ഞ സർക്കാർ ഇറങ്ങി പോകുമ്പോൾ എൽ ഡി എഫ് സമരം ചെയ്തു  പൂട്ടിയ കശുവണ്ടി ഫാക്ടറികൾ പലതും ഇപ്പോഴും അടഞ്ഞു കിടക്കുന്നു ഇതെല്ലാം തന്നെ 
തദ്ദേശതെരഞ്ഞെടുപ്പില്‍ തിരിച്ചടിയാകുമെന്ന ഭീതി ഇടത് വലത്  ക്യാമ്പിനുണ്ട്. സഹകരണമേഖലയിൽ ഇടത് വത്കരണം നടപ്പിലാക്കിയ ഇടത് മുന്നണി നിയമനങ്ങൾ എല്ലാം പാർട്ടികാർക്കും സ്വന്തകാർക്കും നൽകി കോടതി ഉത്തരവ് പോലും അട്ടിമറിച്ചു നിയമനം നൽകിയതിൽ ബാങ്കിനുള്ളിൽ ഒരു ജീവനകാരി തീകൊളുത്തി ആത്മഹത്യ ചെയ്ത സംഭവവും പൂതകുളത്ത് ഉണ്ടായി. 
 കൊല്ലം ജില്ലാ പഞ്ചായത്തിന്റെയും കൊല്ലം കോർപ്പറേഷനിലും താഴോട്ടു ഉള്ള തദ്ദേശ സ്വയം ഭരണ. സ്ഥാപനങ്ങളിൽ നടന്ന അഴിമതികൾ ആഡിറ്റ് റിപ്പോർട്ടിൽ ചൂണ്ടികാണിച്ചതും പദ്ധതികളുടെ നടത്തിപ്പിൽ ഉണ്ടായ
ആക്ഷേപങ്ങളും വിവാദങ്ങളും. ജനപങ്കാളിത്തത്തോടെ നടപ്പാക്കേണ്ട 
ജനകീയാസൂത്രണ പദ്ധതികളിൽ രാക്ഷ്ട്രീയം കലർത്തി പി എം ആർ വൈ അഥവാ ലൈഫ് പദ്ധതി  അട്ടിമറിച്ചതും ഇടത് മുന്നണിയ്ക്ക് തിരിച്ചടിയാകുന്നു.
മുൻ തിരഞ്ഞെടുപ്പുകളിൽ നിന്നും വിത്യസ്തമായി സ്നാർഥികളെ ആദ്യം തന്നെ പ്രഖ്യാപിച്ചു കൊണ്ട് 
 ബിജെപി തിരഞ്ഞെടുപ്പ് പ്രചരണത്തിൽ ആദ്യം മുതൽ തന്നെ മുന്നിലെത്തിയത് ഇരുമുന്നണികളെയും അമ്പരപ്പിച്ചു.
 തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു മണിക്കൂറുകൾക്ക് ഉള്ളിൽ തന്നെ 80ശതമാനം സീറ്റുകളിൽ ബിജെപി സ്ഥാനാർഥികൾ ഔദ്യോയോഗികമായി രംഗത്ത് എത്തി 
ഘടകകക്ഷികളായുള്ള  സീറ്റുവിഭജന ഘട്ടം മുതല്‍ പ്രചാരണത്തില്‍വരെ എൻ ഡി എ ചിട്ടയായി മുന്നേറി.

യുഡിഎഫിലാകട്ടെ കോണ്‍ഗ്രസും ഘടകകക്ഷികളുമായുള്ള തര്‍ക്കത്തില്‍ സീറ്റുവിഭജനം കീറാമുട്ടിയായി.
ആര്‍എസ്പിയെ തൃപ്തിപ്പെടുത്താന്‍ ഇപ്പോഴും കോൺഗ്രസിന് കഴിഞ്ഞിട്ടില്ല പലയിടത്തും ആർ എസ് പി സ്ഥാനാർഥികൾക്ക് എതിരെ കോൺഗ്രസ്‌ സ്ഥാനാർഥികൾ ഉണ്ട് ഡി സി സി പട്ടിക വെട്ടി കെ പി സി സി യും കെ പി സി സി പട്ടിക അംഗീകരിക്കാതെ ബിന്ദുകൃഷ്ണയും തമ്മിൽതല്ലി മുന്നേറുന്നു. യുവാക്കള്‍ക്കു പ്രാതിനിധ്യം നല്‍കാത്തതില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസും കെ എസ് യുവും 
രംഗത്തുവന്നു. മുസ്ലിംലീഗിന് അമിത പ്രാധാന്യം നൽകിയതിനെതീരെ കോൺഗ്രസിലെ ഒരു വലിയ വിഭാഗം രംഗത്ത് എത്തി. ജില്ലയൊട്ടാകെ ഘടകകക്ഷികൾക്ക് എതിരെ മത്സരിക്കാൻ ഇറങ്ങിയ  
കോണ്‍ഗ്രസ് സ്ഥാനാർഥികൾ നേതാക്കളുടെ കടുത്ത സമ്മര്‍ദത്തില്‍
 സംസ്ഥാന നേതൃത്വം ഇടപെട്ട്  സ്ഥാനാര്‍ഥികളുടെ പത്രിക പിന്‍വലിപ്പിക്കുകയായിരുന്നു. 
ഏകപക്ഷീയമായ സ്ഥാനാര്‍ഥി നിര്‍ണയം ഇടത് മുന്നണിയിൽ കലാപം ഉയര്‍ത്തി.ഭൂരിപക്ഷം വാര്‍ഡിലും സിപിഎംലും സിപിഐലും  റിബല്‍ ശല്യമുണ്ട്. കൊല്ലം നഗരസഭയിൽ 
പലയിടത്തും തര്‍ക്കത്തെ തുടര്‍ന്ന് സ്ഥാനാർഥി നിർണ്ണയം സംസ്ഥാന കമ്മിറ്റിയ്ക്ക്  വിടേണ്ടിവന്നു. ചാത്തന്നൂരിൽ സിപിഎം ന്റ
മുൻ പഞ്ചായത്ത്‌  പ്രസിഡന്റ് റിബൽ സ്ഥാനാർഥിയായി സിപിഐ യുടെ മുൻ വൈസ് പ്രസിഡന്റ്‌ റിബൽ സ്ഥാനാർഥിയായി. നഗരസഭയിലും ഇടത് മുന്നണിയ്ക്ക് വിവിധ സ്ഥലങ്ങളിൽ റിബൽ ശല്യം ഉണ്ട്. കരുനാഗപ്പള്ളി, പരവൂര്‍, കൊട്ടാരക്കര, പുനലൂര്‍ മുനിസിപ്പാലിറ്റികളില്‍ യുഡിഎഫ് വിമതപ്പടയെയാണ് നേരിടുന്നത്. മുതിർന്ന കോൺഗ്രസ്‌ നേതാവ് പ്രകാശ് പരവൂർ നഗരസഭയിൽ റിബൽ  സ്ഥാനാർഥിയായി മത്സരിക്കുന്നു.
ഒപ്പം നില്‍ക്കുന്നുവെന്ന് അവകാശവാദമുണ്ടെങ്കിലും കോണ്‍ഗ്രസും ആര്‍എസ്പിയും തമ്മിലും ഭിന്നത രൂക്ഷമാണ്.
കോണ്‍ഗ്രസിന്റെ ഏകപക്ഷീയ നയമാണ് എന്ന്  ആർ എസ് പി ആരോപിക്കുന്നു.
ആര്‍എസ്പി ലയനത്തിനു ശേഷവും പാര്‍ടിക്കുള്ളിലെ പ്രശ്നങ്ങള്‍ പരിഹരിക്കാനാകാത്തത് ചവറയില്‍ യുഡിഎഫില്‍ കൂട്ടക്കുഴപ്പം സൃഷ്ടിച്ചിട്ടുണ്ട്. ഹിന്ദു സമുദായ സംഘടനകൾ ഇടത് വലത് മുന്നണികൾക്ക് എതിരെ മുഖം തിരിഞ്ഞു നിന്നത് ഇരു മുന്നണികൾക്കും അങ്കലാപ്പിയിലായിട്ടുണ്ട് ശബരിമല ആചാരലംഘനവും ഭരണവിരുദ്ധ വികാരവും ഇടത് മുന്നണിയെ പിന്നോട്ടടിക്കുന്നു. ഗുരുദേവ സർവകലാശാലയുടെ പേരിൽ സിപിഎം 
എസ്എന്‍ഡിപിയെ ഉള്‍പ്പെടെ കൂട്ടി നേട്ടം കൊയ്യാനുള്ള ശ്രമം തുടക്കംതന്നെ പാളി.
ഇടത് മുന്നണിയ്ക്ക്
ജില്ലയില്‍ പലയിടത്തും  സ്ഥാനാര്‍ഥികളെ തേടി പാർട്ടി പ്രവർത്തകർ ഓട്ടമായിരുന്നു. ഇടത് മുന്നണിയുടെ ജനപ്രതിനിധികൾക്കെതീരെ  
പാർട്ടിക്കുള്ളിൽ കടുത്ത എതിര്‍പ്പാണ് ഉണ്ടായത്. പല പഞ്ചായത്തുകളിലും  സ്ഥാനാർഥികളെ പൂർണ്ണമായി മാറ്റി കൊല്ലം നഗരസഭയില്‍ ആദ്യം മുതൽ തന്നെ ഇടതും വലതും അടവ് നയത്തിലേക്ക് നീങ്ങിയത് ഇരുമുന്നണികളുടെയും പരാജയഭീതി മൂലമാണെന്ന് ജനങ്ങൾ വിലയിരുത്തുന്നു. പലയിടത്തും പൊതു സ്വതന്ത്രരെ നിർത്താനുള്ള ഇരു മുന്നണികളുടെയും പ്രാദേശിക നേതൃത്വത്തിന്റ എതിർപ്പ് മൂലം 
പൊളിഞ്ഞു. കോൺഗ്രസിൽ ബിന്ദുകൃഷ്ണയ്ക്ക് എതിരെ ഉയർന്ന 
പേയ്മെന്റ് സീറ്റ് വിവാദവും മറ്റ് ആരോപണങ്ങളും കോൺഗ്രസിൽ കലാപമായി മാറി കഴിഞ്ഞു. ഇരുമുന്നണികളിലും കലാപകൊടി ഉയർന്നതോടെ ബിജെപി നേതൃത്വം കൊടുക്കുന്ന എൻ ഡി എ ജില്ലയിൽ ജനങ്ങൾക്ക് സ്വീകാര്യമായി മാറി കഴിഞ്ഞു ഇരു മുന്നണികളെയും ബഹുദൂരം പിന്നിലാക്കി സ്ഥാനാർഥി നിർണ്ണയത്തിൽ മുന്നിലെത്തിയ എൻ ഡി എ പ്രചരണത്തിൽ രണ്ടാംഘട്ടം പൂർത്തിയാക്കി മൂന്നാംഘട്ടത്തിലേക്ക് കടന്ന് കഴിഞ്ഞു ജില്ലയിൽ ശക്തമായ തിരഞ്ഞെടുപ്പ് പോരാട്ടം കാഴ്ചവയ്ക്കുന്ന എൻ ഡി എ ഇക്കുറി വിജയപ്രതീക്ഷയിലാണ്.




Wednesday, 4 November 2020

ഉയരങ്ങളിലേക്കു പറക്കാൻ കൊതിക്കുന്ന ഊന്നിൻമൂട്


കൊല്ലം: കൊല്ലം, തിരുവനന്തപുരം ജില്ലകളുടെ അതിർത്തിപ്രദേശമാണ്‌ ഊന്നിൻമൂട്‌. പൂതക്കുളം, കല്ലുവാതുക്കൽ, ഇലകമൺ പഞ്ചായത്ത് പ്രദേശങ്ങൾ ഒത്തുചേരുന്ന സ്ഥലം. വീതിയുള്ള റോഡുകളോ പൊതുശൗചാലയങ്ങളോ ഇനിയുമില്ലാത്ത ഊന്നിൻമൂട് വികസനം കാക്കുകയാണ്‌. പൂതക്കുളം ഗ്രാമപ്പഞ്ചായത്തിലെ 18 വാർഡുകളിൽ അഞ്ചാമത്തേതാണ് ഊന്നിൻമൂട്. ഇതിന്റെ ഏറിയ ഭാഗവും പൂതക്കുളം പഞ്ചായത്തിലാണ്. ഇവിടെനിന്ന് കൂടുതൽ നികുതിവരുമാനം ലഭിക്കുന്നതും പൂതക്കുളം പഞ്ചായത്തിനുതന്നെ. എന്നാൽ, വികസനത്തിനായി ഒരു ശ്രമവും പഞ്ചായത്ത്‌ നടത്തുന്നില്ലെന്ന പരാതിയാണ് പ്രദേശവാസികൾക്കുള്ളത്.

കൃഷി ജീവനോപാധിയാക്കിയ സമൂഹമായിരുന്നു ഒരുകാലത്ത് ഊന്നിൻമൂട്ടിലുണ്ടായിരുന്നത്‌. പ്രദേശത്തെ ഏറ്റവും വലിയ നെല്ലറകളായിരുന്നു തലക്കുളം, കുരകുളം, പുന്നേക്കുളം ഏലാകൾ. ഊന്നിൻമൂടിന്റെ കാർഷികസമൃദ്ധിയുടെ കേന്ദ്രങ്ങളായിരുന്ന ഈ കൃഷിയിടങ്ങളുടെ സ്ഥിതി ഇന്ന്‌ ദയനീയമാണ്‌. ഇവിടെ ഇരുപ്പൂവും മുപ്പൂവും കൃഷിയിറക്കാനുള്ള ജലസേചന സൗകര്യത്തിനാണ് തലക്കുളം ഏലായിൽ ഉണ്ടായിരുന്ന കുളം ചുറ്റുമതിൽ കെട്ടിയും കമ്പിവേലിവെച്ചും സംരക്ഷിച്ചത്. കുളത്തിനോടു ചേർന്ന് ജലസംഭരണിയും പമ്പ് ഹൗസും സ്ഥാപിച്ചു. ഇതെല്ലാം തകർന്നതോടെ ചെലവിട്ട ലക്ഷങ്ങളാണ് പാഴായത്. തലക്കുളം ഏലായോടു ചേർന്നുകിടക്കുന്ന 50 ഏക്കറിലധികം വരുന്ന കുരകുളം ഏലാ പതിറ്റാണ്ടുകളായി തരിശായിക്കിടക്കുകയാണ്‌. പഞ്ചായത്തിന്റെ തരിശുരഹിത പദ്ധതിപ്രകാരം പൂതക്കുളം സർവീസ് സഹകരണ ബാങ്കിന്റെ സഹായത്തോടെ ഇവിടെ കൃഷിയിറക്കാൻ നടപടികൾ ആരംഭിച്ചിട്ടുണ്ട്‌.

@ പുന്നേക്കുളം ഏലായിൽ പാഴായത് ലക്ഷങ്ങൾ

ഏക്കറുകൾ വിസ്തൃതിയുള്ള പുന്നേക്കുളം ഏലായിൽ കൃഷിയുടെ പേരിൽ പാഴായത് ലക്ഷങ്ങൾ. ഏലായുടെ കിഴക്കുഭാഗത്ത്‌ നിർമിച്ച ചിറയും ഏലായിലേക്ക് വെള്ളമിറക്കാൻ സ്ഥാപിച്ച ഒറ്റ ഷട്ടർ സ്പിൽവേയും കൈത്തോടുമെല്ലാം നാമാവശേഷമായി.

ചിറയുടെ വശങ്ങൾ മണ്ണിടിയാതെ സംരക്ഷിക്കാൻ ലക്ഷങ്ങൾ ചെലവിട്ട് കയർ ഭൂവസ്ത്രം വിരിച്ചതും പാഴായി. മുൻപ്‌ രണ്ടേക്കർ 90 സെന്റായിരുന്നു ചിറയുടെ വിസ്തീർണം. ഇത്‌ ഒരേക്കറിൽ താഴെയായി. നഷ്ടമായ ഭൂമി റവന്യൂ വകുപ്പിന്റെ സഹായത്തോടെ തിരിച്ചുപിടിക്കണമെന്നാണ് പ്രദേശവാസികളും കർഷകരും ആവശ്യപ്പെടുന്നത്.

ദശാബ്ദങ്ങൾക്കുശേഷം കർഷകർ പുന്നേക്കുളം ഏലായിൽ കൃഷിയിറക്കിവരികയാണ്. മുൻപ്‌ ഇതേ ഏലായിലെ കർഷകർക്ക് കൃഷിഭവൻ ഒരു ട്രാക്ടർ നൽകിയിരുന്നു. കൃഷി ഇല്ലാതായതോടെ ഇത് തുരുമ്പുകയറി മുൻ ഏലാ വികസനസമിതി ഭാരവാഹിയുടെ വീട്ടുവളപ്പിൽ കിടക്കുകയാണ്‌.

ഏലായുടെ മധ്യത്തിലൂടെയുള്ള തോട്‌ പാർശ്വഭിത്തികൾ കെട്ടി സംരക്ഷിക്കുകയും ജലസേചനം സുഗമമാക്കുകയും ചെയ്താൽ ഏലായുടെ പഴയകാല പ്രതാപം വീണ്ടെടുക്കാനാകുമെന്നാണ് പ്രദേശവാസികൾ പറയുന്നത്. ഇതിനു ചിറയും അതിലെ പഴയ സ്പിൽവേയും പരിഷ്കരിക്കണമെന്ന ആവശ്യവും കർഷകർ മുന്നോട്ടുവയ്ക്കുന്നു.

2005-2006ലാണ്  കുടിവെള്ളത്തിനായി കുഴൽക്കിണറും ജലസംഭരണിയും സ്ഥാപിച്ചത്. പിന്നീട് ഇതിന്റെ പ്രവർത്തനം നിലച്ചു. എം എൽ എ ഫണ്ട് ഉപയോഗിച്ചു നിർമിച്ച കുഴൽക്കിണർ പ്രവർത്തിപ്പിക്കാനുള്ള കറൻറ് ചാർജ് പഞ്ചായത്തിൽനിന്ന് നൽകാനാകില്ലെന്ന ന്യായം പറഞ്ഞ്‌ വൈദ്യുതിനിരക്ക്‌ മുടക്കിയതോടെയാണ്‌ പ്രവർത്തനം മുടങ്ങിയതെന്ന്‌ പ്രദേശവാസികൾ പറഞ്ഞു.

ഫോട്ടോ:പുന്നേക്കുളം ഏലായ്ക്കടുത്ത് സ്ഥാപിച്ച കുഴൽക്കിണറും പമ്പ്‌ ഹൗസും ഉപയോഗശൂന്യമായനിലയിൽ

@ ചുങ്കം പിരിക്കാത്ത ചന്ത

ഊന്നിൻമൂട്ടിൽ വൃത്തിയോടെ കാലങ്ങളായി പ്രവർത്തിച്ചുവരുന്ന നീലംബി മാതേവൻ സ്മാരക ട്രസ്റ്റിന്റെ ചന്ത ഒരു രൂപപോലും ചുങ്കമില്ലാതെയാണ് പ്രവർത്തിക്കുന്നത്‌. ട്രസ്റ്റ് 25 സെൻറ് സ്ഥലത്താണ്‌ ചന്ത പ്രവർത്തിപ്പിക്കുന്നത്‌.

ഏറെക്കാലംമുൻപ്‌ ചന്ത ജനങ്ങൾക്കായി സമർപ്പിക്കുമ്പോൾ നീലംബിയും മാതേവനും എഴുതിവെച്ച ഒസ്യത്തിൽ ചുങ്കം പിരിക്കരുതെന്ന് എഴുതിവെച്ചിരുന്നു. നിലവിലെ ട്രസ്റ്റും ഇത് അക്ഷരംപ്രതി പാലിക്കുന്നു.

ട്രസ്റ്റ് ചന്തയിൽ മേൽക്കൂരയുള്ള വലിയ ഷെഡ് നിർമിച്ചത് കച്ചവടക്കാർക്ക് ആശ്വാസമായി. ഊന്നിൻമൂട്ടിൽ രാവിലെ മണിക്കൂറുകൾമാത്രമാണിപ്പോൾ ചന്തയുടെ പ്രവർത്തനം. എങ്കിലും തിരക്കിനു കുറവില്ല.

@ വേണം, ഒരു പോലീസ് സ്റ്റേഷൻ

ക്രമസമാധാനപ്രശ്നങ്ങളും സാമൂഹികവിരുദ്ധ പ്രവർത്തനങ്ങളും പ്രദേശത്ത്‌ മുൻപത്തേക്കാൾ രൂക്ഷമാണ്‌. ഇതിനു പരിഹാരമായി വേണ്ടത് ഒരു പോലീസ് സ്റ്റേഷനാണ്. ഊന്നിൻമൂട്ടിൽ പ്രശ്നമുണ്ടായാൽ പരവൂരിലോ പാരിപ്പള്ളിയിലോ ഉള്ള പോലീസ് സ്റ്റേഷനുകളിൽനിന്നു വേണം പോലീസ് എത്താൻ. എന്നാൽ, അത്യാവശ്യ ഘട്ടങ്ങളിൽപ്പോലും രണ്ട് സ്റ്റേഷനിൽനിന്നും ആരും സമയത്ത് എത്തിയ ചരിത്രമില്ല.

ഊന്നിൻമൂട് ജങ്‌ഷനിലും ശാരദാമുക്ക് കവലയിലും ചെമ്പകശ്ശേരി സ്കൂൾ പരിസരങ്ങളിലും തെങ്ങുവിള, കൂനംകുളം, തലക്കുളം, താവണംപൊയ്ക, കലയ്ക്കോട് പ്രദേശങ്ങളിലും ഇടയ്ക്കിടെ ഉണ്ടാകുന്ന ക്രമസമാധാനപ്രശ്നങ്ങൾ ജനങ്ങളിൽ ഭീതി വളർത്തുന്നുണ്ട്. അക്രമങ്ങൾ അമർച്ചചെയ്യാൻ ആരുമില്ലാത്ത സ്ഥിതിയാണ്.

2014-ൽ  പോലീസ്‌ സ്റ്റേഷൻ സ്ഥാപിക്കുന്നതിനുള്ള നീക്കങ്ങൾ നടന്നെങ്കിലും നടപടികളുണ്ടായില്ല. സ്റ്റേഷനുവേണ്ടി തുടക്കംമുതൽ രംഗത്തുണ്ടായിരുന്ന ഗണപതിപ്പിള്ള ഭരണം മാറിയശേഷം ഡി ജി പി ലോക്നാഥ്‌ ബെഹ്റയ്ക്ക് വീണ്ടും നിവേദനം നൽകി. അദ്ദേഹവും അനുകൂല നിലപാടാണ് സ്വീകരിച്ചത്.

എന്നിട്ടും നടപടിയില്ലാതെ വന്നതോടെ ഹൈക്കോടതിയിൽ ഹർജി നൽകി. ആറുമാസത്തിനകം സ്റ്റേഷൻ സ്ഥാപിക്കാൻ നടപടികളെടുക്കണമെന്നായിരുന്നു ഹൈക്കോടതി നിർദേശം. ഒന്നും നടക്കാതായപ്പോൾ കോടതിയലക്ഷ്യ നടപടിക്കായി നീങ്ങിയിരിക്കുകയാണ്‌. സമരം ശക്തമാക്കാനാണ് നാട്ടുകാരും സംഘടനകളും വ്യാപാരിസമൂഹവും തീരുമാനിച്ചിട്ടുള്ളത്

എം.എൽ.എ.യുടെ ഗ്രാമവെളിച്ചം പദ്ധതിപ്രകാരം ഇവിടെ സ്ഥാപിച്ച വിളക്കുകൾ കണ്ണടച്ചിട്ട് നാളുകളായി. ഇന്ത്യയിലെ ആദ്യത്തെ ഹരിജൻ മാനേജ്മെന്റ് സ്കൂൾ എന്ന ഖ്യാതിയുള്ള ചെമ്പകശ്ശേരി സ്കൂൾ ഊന്നിൻമൂടിനു സമീപത്താണ്. എം.എൽ.എ.യും എം.പി.യും ആയിരുന്ന ആർ.അച്യുതനാണ്‌ ഈ വിദ്യാഭ്യാസ സ്ഥാപനവും ഇടയാടിയിൽ ടീച്ചേഴ്‌സ് ട്രെയിനിങ്‌ ഇൻസ്റ്റിറ്റ്യൂട്ടും പടുത്തുയർത്തിയത്. ഈ സ്ഥാപനങ്ങളും വികസനം കാക്കുകയാണ്‌.

ഊന്നിൻമൂട്ടിൽ ഉടൻ വേണ്ടത്

1 പഞ്ചായത്ത് മുൻകൈയെടുത്ത്‌ ഊന്നിൻമൂട്ടിൽ പൊതുശൗചാലയം സ്ഥാപിക്കണം.

2 റോഡുകൾക്ക് വീതികൂട്ടാൻ പൊതുമരാമത്ത് വകുപ്പ് നടപടിയെടുക്കണം.

3. തെരുവുവിളക്കുകൾ കത്തിക്കുകയും കൂടുതൽ സ്ഥാപിക്കുകയും വേണം.

4. ഊന്നിൻമൂട് കേന്ദ്രീകരിച്ച് കമ്യൂണിറ്റി ഹാൾ നിർമിക്കണം.

5. കുട്ടികൾക്ക് ഗ്രൗണ്ടും മുതിർന്നവർക്ക് വിശ്രമിക്കാൻ പാർക്കും നിർമിക്കണം.

6. ജങ്‌ഷനിലെയും പൊതുവഴികളിലെയും ചന്തയിലെയും മാലിന്യങ്ങൾ അന്നന്ന് നീക്കണം.

7. പോലീസ് സ്റ്റേഷനുവേണ്ടിയുള്ള ശ്രമം ശക്തിപ്പെടുത്തണം.

തുടർച്ചയായി ഉണ്ടായ ഇടത് ദുർഭരണത്തിൽ വികസനം മുരടിച്ചു പൂതക്കുളം


കൊല്ലം: ചാത്തന്നൂർ നിയോജകമണ്ഡലത്തിന്റെ തെക്കുപടിഞ്ഞാറ് ഭാഗത്തായി ഇടവാ നടയറ കായലിനോട് ചേർന്നുകിടക്കുന്ന പ്രകൃതിമനോഹരമായ ഭൂപ്രദേശമാണ് ഭൂതക്കുളം 
പരവൂർ മുൻസിപ്പാലിറ്റിയിൽ നിന്നും തെക്ക് ഭാഗത്തായി തിരുവനന്തപുരം ജില്ലയുടെ അതിർത്തി പങ്കിടുന്നു. തുടർച്ചയായി ഉണ്ടായ ഇടത് ഭരണത്തിൽ വികസനം മുരടിച്ചു മരണശയ്യയിലാണ് ഇ നാട്.

ഗ്രാമത്തിന്റെ ശാന്തതയും സൗന്ദര്യവും നാട്ടുവഴികളും നെൽപ്പാടങ്ങളും നിറഞ്ഞ പൂതക്കുളം പഞ്ചായത്ത് വികസനത്തിനായി കൊതിക്കുകയാണ് അത് കൊണ്ട് തന്നെ  ഭൂതക്കുളത്തിനും മാറ്റങ്ങൾ വേണമെന്ന് ജനങ്ങൾ പറഞ്ഞു തുടങ്ങിയിരിക്കുന്നു.പഞ്ചായത്ത്‌ ഭരിക്കുന്നവരുടെ അവകാശവാദങ്ങൾ വെറും വാക്കാണ് എന്ന് ജനങ്ങൾ മനസിലാക്കി തുടങ്ങിയിരിക്കുന്നു. ഭൂതക്കുളത്തിന്റെ ഇടത് ദുർഭരണത്തിന്റെ കാഴ്ച പഞ്ചായത്തിലൂടെ സഞ്ചരിക്കുമ്പോൾ കാണാം. പഞ്ചായത്ത്‌ ഓഫിസിൽ പോലും ജനങ്ങൾക്ക് സേവനം കിട്ടാത്ത അവസ്ഥ കാലാകാലങ്ങളായി ഓഫിസിൽ നടപ്പാക്കിയ പദ്ധതികൾ എല്ലാം തന്നെ ആയുസില്ലാതെ അവസാനിച്ചു സർട്ടിഫിക്കറ്റുകൾക്കും മറ്റുമായി ജനങ്ങൾ പഞ്ചായത്തിൽ കയറിയിറങ്ങുന്നു ഏത് സർട്ടിഫിക്കറ്റിന് വന്നാലും വീട്ടുകരം അടയ്ക്കാതെ സർട്ടിഫിക്കറ്റ് കൊടുക്കാറില്ല. അംഗൻവാടി ആരോഗ്യ സബ് സെന്ററുകളും വാടകകെട്ടിടങ്ങളിൽ പ്രവർത്തിക്കുന്നു. നാളിതുവരെ ഭരിച്ചിട്ടും പഞ്ചായത്തിന്റെ എല്ലാ ഭാഗംങ്ങളിലും കുടിവെള്ളമെത്തിക്കാൻ കഴിഞ്ഞിട്ടില്ല  ഇത് മൂലം രൂക്ഷമായ കുടിവെള്ള ഷാമമാണ് അനുഭവപ്പെടുന്നത്. 

റോഡുകളുടെ അറ്റകുറ്റപണികൾ നടത്താതെ ഇരു സൈടുകളും കാട് പിടിച്ചു മാലിന്യ കൂമ്പാരമായി തെരുവ് നായകളുടെ വിഹാരകേന്ദ്രമായി മാറിയിരിക്കുന്നു. സമയബന്ധിതമായി തെരുവ് വിളക്കുകളുടെ അറ്റകുറ്റപണികൾ നടത്താത് മൂലം രാത്രികാലങ്ങളിൽ ജനങ്ങൾ പുറത്തിറങ്ങാൻ മടിക്കുന്നു. കെ എസ് ആർ ടി സി പൂർണ്ണമായും അവഗണിച്ച ഇ പഞ്ചായത്തിൽ പ്രൈവറ്റ് ബസുകളാണ് ആശ്രയം രാത്രി കാലങ്ങളിൽ ഇ ബസുകൾ ഇല്ലതാനും. പരമ്പരാഗത തൊഴിൽ മേഖലയായ കയർ കൈത്തറി വ്യവസായങ്ങളുടെ ശവപറമ്പ് ആയ ഇവിടെ കശുവണ്ടി വ്യവസായവും തകർന്ന് കഴിഞ്ഞു കാർഷിക മേഖലയിൽ തട്ടികൂട്ട് നെൽകൃഷി പേപ്പറിൽ ഒതുങ്ങി നിൽക്കുമ്പോൾ പഞ്ചായത്തും എം എൽ എ യും നടപ്പാക്കുന്ന പദ്ധതികളെല്ലാം വാഗ്ദാനങ്ങളിലും പാതിവഴിയിലും ഉപേക്ഷിക്കുന്ന കാഴ്ചയാണ് പഞ്ചായത്തിലുടനീളം

@ വസ്തുവുണ്ട് പക്ഷേ പോസ്റ്റ്‌ ഓഫീസിന് കെട്ടിടമില്ല

മുപ്പതുവർഷം മുൻപ്‌ 10 സെൻറ്‌ സ്ഥലം പൂതക്കുളത്തെ ഒരുസംഘം പ്രവാസികൾ രാഷ്ട്രപതിയുടെ പേരിൽ വിലയാധാരമായിവാങ്ങി നൽകിയിട്ടും പൂതക്കുളത്തിന് പോസ്റ്റ്‌ ഓഫീസ് മന്ദിരം ഉണ്ടായില്ല.

1989 ലാണ് പ്രവാസികൾ പോസ്റ്റ്‌ ഓഫീസിന് ശ്രമം ആരംഭിച്ചത്. സ്ഥലമായിരുന്നു പ്രധാന പ്രശ്നം. ഒടുവിൽ പൂതക്കുളത്തിന്റെ ഹൃദയത്തിൽ പോസ്റ്റൽ വകുപ്പ് നിർദേശിച്ചപോലെ തന്നെ സമചതുരത്തിൽ 10 സെന്റ് സ്ഥലം രാഷ്ട്രപതിയുടെ പേരിൽത്തന്നെ വിലയാധാരമായി വാങ്ങി നൽകി.
സ്ഥലംവാങ്ങിയെങ്കിലും പോസ്റ്റൽ വകുപ്പിന്റെ ഒരോരോ കാലങ്ങളിലെ നയംമാറ്റംമൂലം കെട്ടിടം ഇനിയും ഇവിടെ യാഥാർത്ഥ്യമായില്ല. ഗ്രാമഹൃദയത്തിൽ കാടുകയറിക്കിടക്കുകയാണിന്നീ സ്ഥലം.
ഇത് ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ ഇടപെടാമെന്ന എൻ.കെ.പ്രേമചന്ദ്രന്റെ വാക്കിൽ വിശ്വാസമർപ്പിച്ച് കാത്തിരിക്കുകയാണ് പൂതക്കുളം നിവാസികളും സ്ഥലംവാങ്ങിനൽകിയ പ്രവാസികളും.

@ നെൽക്കൃഷി പിൻവാങ്ങിയ ഏലാകൾ

കർഷകഗ്രാമം എന്നു പറയാൻ കഴിയുന്നതരത്തിൽ ഇവിടത്തെ ജനങ്ങൾ കൃഷിയെയും കന്നുകാലിവളർത്തലിനെയും ആശ്രയിച്ച് ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നവരാണ്
പൊന്നുകായ്ക്കുന്ന ഏലാകളുടെ വലിയ ശേഖരംതന്നെയാണ് പഞ്ചായത്തിൽ ഉള്ളത്
ഒന്നര ദശാബ്ദംമുൻപുവരെ നൂറുമേനി വിളയുന്ന പാടങ്ങളായിരുന്നു ഭൂതക്കുളം എന്ന  കർഷകഗ്രാമത്തിന്റെ സമ്പത്ത്. ഇന്ന് നെൽക്കൃഷിയിറക്കാൻ കഴിയാത്ത സ്ഥിതിയിലായി നിലങ്ങളിലേക്കുള്ള നീരൊഴുക്കുകൾ നിലച്ചതും പഞ്ചായത്ത്‌ അവഗണിച്ചതും ഇതിന് കാരണമായി. കൃഷി പുനരുജ്ജീവനത്തിനായി നാടൊട്ടുക്കും ഓടുന്ന കൃഷി ഉദ്യോഗസ്ഥർ ഏലാകൾ കാണുന്നില്ല. ഇത്ര വളക്കൂറുള്ള ഏലാകൾ അപൂർവമാണെന്ന് കർഷകർ ചൂണ്ടിക്കാട്ടുന്നു. സർക്കാരിന്റെ കൃഷിവികസന പദ്ധതികളൊന്നും ഇവിടേക്കെത്തുന്നില്ല.

പൂതക്കുളത്തിന്റെ പ്രധാന ആവശ്യങ്ങൾ

@ പൂതക്കുളത്ത് സ്കൂൾ കവലയിൽ ഒരു പോലീസ് ഔട്ട് പോസ്റ്റ് വേണം.

@ പഞ്ചായത്തിൽ ഒരു മാലിന്യസംസ്കരണ പ്ലാന്റ് അടിയന്തരമായി സ്ഥാപിക്കണം.

@ സ്കൂൾ കവലയിൽ ഒരുദേശസാത്‌കൃത ബാങ്കും എ ടി എം കൗണ്ടറും വേണം.

@ ലഹരിവില്പന തടയാൻ എക്സൈസ് വകുപ്പിന്റെയും പോലീസിന്റെയും ജാഗ്രതയോടെയുള്ള ഇടപെടൽ വേണം.

@ തെക്കും വടക്കും ഏലാകളിലെ കൃഷി ലാഭകരവും ആയാസരഹിതവുമാക്കാൻ കൃഷിഭവന്റെ സഹായവും സഹകരണവും ഉറപ്പുവരുത്തണം.

@  തരിശുരഹിത പൂതക്കുളം എന്നത് അക്ഷരാർഥത്തിൽ യാഥാർഥ്യമാക്കാൻ കൂട്ടായ്മയോടുള്ള പരിശ്രമങ്ങൾ വേണം.

@ കുടിവെള്ളം പഞ്ചായത്തിലെ എല്ലാ വാർഡുകളിലും ലഭിക്കുന്നു എന്ന് ഉറപ്പുവരുത്തണം.

ഇനിയും വികസനമെത്താത്ത പരവൂർ


പരവൂര്‍: തിരുവനന്തപുരം 
കൊല്ലം  അതിർത്തിയിൽ തീരദേശ മേഖലയിലുൾപ്പെടുന്ന നഗരസഭയാണ്  
 പരവൂര്‍. നൂറ് കണക്കിന് ക്ഷേത്രങ്ങളും കാവുകളും ഉള്ള ഇ നഗരപ്രാദേശത്ത് 
ടൂറിസത്തിന് സാധ്യതകൾ ഏറെയുള്ള 
പ്രകൃതി സൗന്ദര്യം 
വേണ്ടുവോളമുള്ള നാടാണ് പരവൂർ.
മഹാരഥന്മാർ  വളർത്തി വലുതാക്കിയ പേരിനും പെരുമയ്ക്കുമപ്പുറത്തേക്ക് ഈ നഗരമുൾപ്പെടുന്ന നാട്ടിൻ പ്രദേശത്തെ വളർത്തിക്കൊണ്ടുവരാൻ നാളിതുവരെ നഗരസഭ ഭരിച്ച 
ജനാധിപത്യ സംവിധാനങ്ങൾക്ക് കഴിഞ്ഞില്ല.
നഗരസഭ രൂപീകൃതമായ നാൾ മുതൽ ഇടത് വലത് മുന്നണികൾ 
മാറി മാറി ഭരിച്ച ഇവിടെ കഴിഞ്ഞ പത്ത് പത്ത് വർഷം തുടർച്ചയായി ഭരിച്ച ഇടത് ഭരണത്തിനെതീരെയും അതിന് നിശബ്ദ പിന്തുണ നൽകിയ പ്രധാന പ്രതിപക്ഷമായ കോൺഗ്രസിനെതീരെയും ശക്തമായ ജനവികാരമാണ് ഉയരുന്നത്.  ആരോഗ്യവിദ്യാഭ്യാസ മേഖലയിൽ സമ്പൂർണ പരാജയമായി മാറിയ കഴിഞ്ഞ പത്ത് വർഷത്തെ ഇടത് ഭരണത്തിന് അറുതി വരുത്തുമെന്ന് ജനങ്ങൾ പറഞ്ഞു തുടങ്ങിയിരിക്കുന്നു.
കഴിഞ്ഞ അഞ്ചു വർഷം കോടികണക്കിന് രൂപയുടെ നിർമ്മാണ പ്രവർത്തനങ്ങളാണ് ഇവിടെ നടന്നത് എന്ന് ചെയർമാനും സ്ഥലം എം എൽ എ യും അധരവ്യായാമം നടത്തുമ്പോൾ തന്നെ ഇടത് മുന്നണിയുടെ വികസനവിരുദ്ധ നയത്തിന്റ പ്രധാന തെളിവായി ടൂറിസം മേഖല മാറുന്നു. ടൂറിസത്തിന്റെ പേരിൽ നടത്തിയ നിർമ്മാണപ്രവർത്തനങ്ങൾ പാതിവഴിയിൽ 
നോക്ക് കുത്തിയായി നിൽക്കുന്നു. പരവൂരിനെ പ്രശസ്തമാക്കിയ കയർ കയറ്റുമതി നിലച്ചു കൈത്തറി മേഖലയെ പൂർണ്ണമായും അവഗണിച്ചതോടെ വ്യവസായങ്ങൾ പരവൂരിൽ ഇല്ലാതായി. അത്യാധുനിക സൗകര്യങ്ങളോടെ പടുത്തുയർത്തിയ ഫ്ലോർക്കോ കയർ ഫാക്ടറി അടച്ചുപൂട്ടിയിട്ട് വർഷങ്ങൾ കഴിഞ്ഞു.
നഗരം മനോഹരമാക്കുമെന്ന നഗര ഭരണാധികാരികളുടെ വാഗ്ദാനത്തിന് മുൻസിപ്പാലിറ്റി രൂപീകരിച്ച
വർഷങ്ങളുടെ പഴക്കമുണ്ട്. നഗരത്തിൽ 
ആധുനികവത്കരണം നടപ്പിലാക്കാത്തത് ഇത് വരെയുള്ള നഗരഭരണത്തിന്റെ പിടിപ്പുകേടാണെന്ന് ജനങ്ങൾ പറയുന്നു.
നഗരത്തിലെ പ്രധാന സ്ഥലങ്ങളിലെ 90 ശതമാനം വിളക്കുകളും തെളിയുന്നില്ലെന്ന് മോട്ടോർവാഹന വകുപ്പ് എൻഫോഴ്‌സ്‌മെന്റ് വിഭാഗം നടത്തിയ പരിശോധനയിൽ കണ്ടെത്തിയുട്ടുണ്ട്. വിളക്കുകാലുകളുണ്ടെങ്കിലും ലൈറ്റുകളൊന്നും തെളിയുന്നില്ല. നഗരസഭയിൽ  സ്ഥാപിച്ചിരിക്കുന്ന 
 വഴി വിളക്കുകൾ കൈകാര്യം ചെയ്യുന്നത് നഗരസഭയാണ്. ഇതിന് വാർഷിക മെയിന്റനൻസ് കരാർ നൽകിയിട്ടുണ്ടെന്നാണ് നഗരസഭയുടെ വാദം. എന്നാൽ, വാർഷിക കരാർ നൽകിയിട്ടുണ്ടെങ്കിലും കൃത്യമായി പരിശോധിക്കുന്നില്ല എന്നാണ് പരാതി.
നഗരസഭ ഭരണത്തിൽ അവശതകളുടെ കണക്ക് നിരത്താനായി മാത്രം നെടുങ്ങോലം  താലൂക്ക് ആശുപത്രി. ഒരുകാലത്ത് ജനങ്ങൾ ഏറെ ആശ്രയിച്ചിരുന്ന ആതുരാലയം ഇപ്പോൾ പേരിൽ മാത്രം ഒതുങ്ങുന്നു. സംസ്ഥാനത്ത് ഒട്ടാകെയുള്ള താലൂക്ക് ആശുപത്രികളിൽ നേട്ടങ്ങളുടെ പട്ടിക താഴെ നിന്ന് എണ്ണിയാൽപോലും അതിലും താഴെയാണ് വികസന കാര്യത്തിൽ ഈ  ആശുപത്രിക്കുള്ളത്. ശരാശരി മലയാളിയുടെ ആരോഗ്യംപോലുമില്ലാത്ത അവസ്ഥയിൽ ഒരു ആശുപത്രി എത്തിയിട്ടും തിരിഞ്ഞുനോക്കാൻ ആരുമില്ലെന്നതാണ് ഏറ്റവും പരിതാപകരം.ആശുപത്രിയുടെ 
പദവി ഉയർത്തപ്പട്ടപ്പോൾ
അധോഗതിയിലായിപ്പോയതാണ് ഇവിടുത്തെ ആശുപത്രിയെന്ന് നാട്ടുകാർ ഉറപ്പിച്ചു പറയുന്നു. അടിസ്ഥാനപരമായി യാതൊരു മാറ്റങ്ങളും വരുത്താതെ ബോർഡിൽ മാത്രം താലൂക്ക് ആശുപത്രി എന്ന് എഴുതുകയായിരുന്നു. ആ ഗതികേട് ഇപ്പോഴും മാറിയിട്ടില്ല. താലൂക്ക് ആശുപത്രിയുടെ സ്റ്റാഫ് പാറ്റേൺ ഇവിടെ നടപ്പിലാക്കിയിട്ടില്ല. വേണ്ടത്ര ഡോക്ടർമാർ ഇല്ലാത്തത് മൂലം 
അടിയന്തിര ചികിത്സയില്ല
വികസന പ്രവർത്തനങ്ങൾ ഒന്നുമില്ല. എങ്കിലും ഇടതു വലതു ആരോഗ്യ മന്ത്രിമാരും എം പി മാരും എം എൽ എമാരും നിരവധി തവണ ഇവിടെയെത്തി ഉദ്ഘാടനചടങ്ങുകളും പാഴ്പ്രഖ്യാപനങ്ങളും നടത്തിയതിന് കണക്കില്ല..കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച പകൽ വീടിന്റെ പ്രവർത്തനം ഇത് വരെ ആരംഭിച്ചിട്ടില്ല. നാളിത് വരെയുള്ള ഭരണത്തിൽ 
ഒരു  പാർക്കും,  വ്യാപാര സമുച്ചയവും ബസ് സ്റ്റാന്റും  നിർമ്മിച്ചതല്ലാതെ എടുത്ത് പറയാവുന്ന മറ്റ് വമ്പൻ വികസനങ്ങളൊന്നും നടന്നിട്ടില്ല. ഉത്ഘാടനം കഴിഞ്ഞ പൊതുശ്മശാനം വൈകുന്നതും,
നഗരത്തിലെ രൂക്ഷമായ മാലിന്യ പ്രശ്നവുമാണ് ജനങ്ങളെ കൂടുതലായി ബുദ്ധിമുട്ടിക്കുന്നത്.
ജനങ്ങൾ നേരിടുന്ന  ഗുരുതരമായ വെല്ലുവിളിയാണ് രൂക്ഷമായ മാലിന്യപ്രശ്നം.
ചപ്പുചവറുകളും വ്യാപാര സ്ഥാപനങ്ങളിൽ നിന്നും പുറംതള്ളുന്ന മാലിന്യങ്ങളും നടുറോഡിലിട്ട് കത്തിക്കുന്നതാണ് നഗരസഭയിലെ ശുചീകരണ ജീവനക്കാരുടെ പതിവ് രീതി.
നഗരത്തിൽ നിറയുന്ന മാലിന്യം ഗ്രാമപ്രദേശങ്ങളിലെ സ്വകാര്യ പറമ്പിലും ആളില്ലാത്ത കൃഷിയിടങ്ങളിലും മറ്റും നിക്ഷേപിക്കുകയാണിപ്പോൾ.
ഒരു പതിറ്റാണ്ട് മുമ്പ് പൊഴിക്കര  മുതൽ കാപ്പിൽ വരെയുള്ള തീരദേശ മേഖലയിൽ 
 ടൂറിസം പദ്ധതി നടപ്പിലാക്കാനായി ശ്രമം തുടങ്ങിയെങ്കിലും അതിനിയും എങ്ങുമെത്തിയില്ല പ്രകൃതിരമണീയമാണിവിടം.
നാട്ടിൻപുറങ്ങളിൽ നിന്നുള്ള നൂറുകണക്കിന് പൊതുജനങ്ങളും വിദേശ ടൂറിസ്റ്റുകളും ഇവിടെ ദിനംപ്രതി സന്ദർശകരായി ഇപ്പോഴും എത്തുന്നുണ്ട്.
എന്നാൽ തീരപ്രദേശങ്ങളിൽ എത്താൻ  ഒരു സുഗമമായ പാതയില്ലെന്നതാണ് പ്രധാന പോരായ്മ. ടൂറിസം മേഖലയിൽ വിവിധ പദ്ധതികൾ നടപ്പാക്കുമെന്ന്  
 അധികൃതർ പ്രഖ്യാപിച്ചിരുന്നു. എന്നാൽ അവയൊന്നും ഇനിയും നടപ്പിലാക്കാൻ അധികൃതർക്കായിട്ടില്ല.
നാഥനില്ലാക്കളരിയായി മാറി വ്യാപാര സമുച്ചയങ്ങൾ 
നഗരഭരണത്തിലെ സുപ്രധാന വികസന പദ്ധതികളായ  ഷോപ്പിംഗ് കോംപ്ലക്സിലെ റൂമുകൾ വാടകകക്കാർ ഇല്ലാതെ കാലിയായി കിടക്കുന്നു.
പരവൂരിന്റെ പൊതുവികസനത്തിന് ഒന്നും ചെയ്യാൻ  നാളിതുവരെ മാറി മാറി ഭരിച്ചവർക്ക് കഴിഞ്ഞിട്ടില്ല.
ആരോഗ്യമേഖലയ്ക്കും വിദ്യാഭ്യാസമേഖലയിലും സമ്പൂർണ പരാജയമായി മാറി 
ഗ്യാസ് ക്രിമിറ്റോറിയവും ,
പകല്‍വീടും ഉത്ഘാടനം കഴിഞ്ഞിട്ടും ഇത് വരെ പ്രവർത്തനം ആരംഭിച്ചിട്ടില്ല
സാന്ത്വനപരിചരണ പ്രവര്‍ത്തനങ്ങള്‍ എല്ലാം പാതിവഴിയിൽ ഉപേക്ഷിച്ചു
 സ്‌കൂളുകളുടെ അടിസ്ഥാനസൗകര്യങ്ങള്‍ മെച്ചപ്പെടുത്താതെ അവഗണിച്ചു
കേന്ദ്ര സർക്കാരിന്റെ പദ്ധതികൾ സ്വന്തം പേരിലാക്കി മാറ്റി 
ഭവനനിര്‍മാണ പദ്ധതികളിൽ എല്ലാം രാക്ഷ്ട്രീയം കലർത്തി അർഹതയുള്ളവരെ അവഗണിച്ചു.
റോഡ് നിർമ്മാണത്തിൽ അഴിമതി നടത്തി 
വെള്ളത്തിനും വെളിച്ചത്തിനും യാതൊന്നും ചെയ്യാതെ
നഗരശുചീകരണപ്രവര്‍ത്തനങ്ങൾ എല്ലാം അവതാളത്തിലാക്കിയ ദുർഭരണത്തിന് അറുതിവരുത്താനാണ് ഇക്കുറി വോട്ടെന്ന് ജനങ്ങൾ പറഞ്ഞു തുടങ്ങിയിരിക്കുന്നു.

* നാളിതുവരെയുള്ള  ദീര്‍ഘവീക്ഷണമില്ലാത്ത ഭരണം നഗരത്തെ പതിറ്റാണ്ടുകള്‍ പിന്നാട്ടടിച്ചു.
*കോടികള്‍ ചെലവിട്ടെങ്കിലും ഫലപ്രദമായി ഒന്നും പൂര്‍ത്തിയാക്കിയില്ല. മാര്‍ക്കറ്റ് ഷോപ്പിങ് കോംപ്ലക്‌സ് തന്നെ ഇതിനുദാഹരണം.
*പൊതുമാര്‍ക്കറ്റില്‍ മൂക്കുപൊത്താതെ കയറാനാകുന്നില്ല.
*മാലിന്യസംസ്‌കരണത്തിന് ഒരു ശാശ്വതസംവിധാനം ഉണ്ടാക്കാനായില്ല.
*ശുചീകരണം കാര്യക്ഷമമല്ലാത്തതുകാരണം നഗരത്തിലെ മിക്ക വാര്‍ഡുകളും ആഫ്രിക്കന്‍ ഒച്ചിന്റെ പിടിയിലാണ്.
*പ്രകൃതി കനിഞ്ഞ നാടായിട്ടും ടൂറിസം മേഖലയില്‍ ഒരുവികസനവുമുണ്ടായില്ല.
*ആശ്രയപദ്ധതിപോലും താളംതെറ്റിച്ചുള്ള ഭരണം.
*പരവൂരിന്റെ ഭാവിവികസനം മുന്നില്‍ക്കണ്ട് ഒന്നും ചെയ്യാനായില്ല.

*അനധികൃതനിര്‍മാണം നഗരത്തില്‍ വ്യാപകമായിട്ടും ഒരു നടപടിയുമില്ല.

*വിവിധ പദ്ധതികളിലും ഫയർ സ്റ്റേഷന് വസ്തു വാങ്ങിയതിലും  കൊടിയ അഴിമതി നടന്നു.

*ഓഡിറ്റ് വിഭാഗം കണ്ടുപിടിച്ച ക്രമക്കേടുകളടങ്ങിയ റിപ്പോര്‍ട്ട് നിരവധി തവണ കൗണ്‍സിലില്‍ ആവശ്യപ്പെട്ടിട്ടും ഇനിയും അത് പൂഴ്ത്തിവച്ചിരിക്കുന്ന ജനദ്രോഹഭരണമാണ് നടന്നത്.



Friday, 5 June 2020

ദൈവം സൃഷ്ടിച്ച പ്രകൃതിയെ നമ്മൾ സംരഷിക്കണം - ഫാ: റവ: പോൾ ആന്റണി മുല്ലശേരി

  ദൈവം സൃഷ്ടിച്ച പ്രകൃതിയെ നമ്മൾ സംരഷിക്കണമെന്ന് ഫാ: റവ: പോൾ ആന്റണി മുല്ലശേരി പറഞ്ഞു. പ്രകൃതിയെ സംരഷിക്കാൻ ഒരു മരം നടുമ്പോൾ അതിനെ സംരഷിക്കാനും വളർത്തിയെടുക്കുവാൻ ഉള്ള ആർജജവം കൂടി മനുഷ്യൻ കാണിക്കണമെന്നും അദ്ദേഹം പറഞ്ഞു. രണ്ടാം നരേന്ദ്രമോദി
സർക്കാരിന്റെ  ഒന്നാം വാർഷിക ദിനാചരണത്തിന്റെ ഭാഗമായി ലോക പ്രകൃതിദിനമായ ഇന്നലെ  ബിജെപിയുടെ പ്രകൃതി സംരക്ഷണത്തിന്റെ ജില്ലാതല ഉത്ഘാടനം കൊല്ലം ബിഷപ്പ് ഹൌസിൽ ഫലവൃഷതൈ നട്ട് ഉത്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രകൃതി തരുന്ന ആഹാരം മനുഷ്യന് മാത്രം ഉള്ളതല്ല അത് സർവ്വജീവജാലങ്ങൾക്കും ഉള്ളതാണ് അത് കൊണ്ട് തന്നെ ആഹാരം തേടി വരുന്ന എല്ലാ ജീവജാലങ്ങൾക്കും ഭക്ഷണം നൽകേണ്ടതും നമ്മുടെ കടമയാണ് ഭക്ഷണം തേടി വരുന്ന മൃഗങ്ങളെ കൊല്ലുന്നത് കൊടുംപാപമാണ് എന്നും അദ്ദേഹം പറഞ്ഞു. ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.പി.സുധീർ സർക്കാരിന്റെ ഒന്നാം വാർഷിക ദിനാചരണത്തിന്റെ ഭാഗമായി പ്രധാനമന്ത്രിയുടെ സന്ദേശം ബിഷപ്പിന് കൈമാറി ബിജെപി സംസ്ഥാന കമ്മിറ്റി നടത്തുന്ന മഹാസമ്പർക്ക പരിപാടിയുടെ ജില്ലാതല ഉത്ഘാടനവും നിർവഹിച്ചു. ജില്ലാ പ്രസിഡന്റ് ബി. ബി. ഗോപകുമാർ, ജനറൽ സെക്രട്ടറിമാരായ ബി. ശ്രീകുമാർ, വെള്ളിമൻ ദിലീപ്, ട്രഷറർ മന്ദിരം ശ്രീനാഥ് എന്നിവർ ഒപ്പമുണ്ടായിരുന്നു.
ഫോട്ടോ: ബിഷപ്പ് ഹൌസിൽ പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി ബിഷപ്പ്  ഫാ: റവ: പോൾ ആന്റണി മുല്ലശേരി
വൃഷതൈ നടന്നു.

Tuesday, 26 May 2020

ഇരവിപുരത്ത്  സിപിഎം ൽ തീവ്രവാദസ്വഭാവമുള്ള സംഘടനകളിൽ നിന്നും നുഴഞ്ഞു കയറ്റം

കൊട്ടിയം: ഇരവിപുരത്ത്
സിപിഎം ലേക്ക്  തീവ്രവാദ സംഘടനകളോട് അനുഭാവം പുലർത്തുന്നവരുടെ നുഴഞ്ഞു കയറ്റം കടുത്ത വിഭാഗിയതയ്ക്ക് കാരണമാകുന്നു. കമ്മ്യുണിസ്റ്റ് പാരമ്പര്യമുള്ള സിപിഎം
കുടുംബങ്ങളെയെല്ലാം തഴഞ്ഞു കൊണ്ട് അടുത്തിടെ പാർട്ടിയിലേക്ക് കടന്ന് വന്ന് കൊണ്ടിരിക്കുന്ന 
ഇവർക്ക് എം.നൗഷാദ് എം എൽ എ അടക്കമുള്ള നേതാക്കൾ നൽകുന്ന അമിതപ്രാധാന്യം നൽകുന്നതായാണ്  ആരോപണം ഉയരുന്നത്. കഴിഞ്ഞ നാലു വർഷത്തിനിടയിൽ
ബ്രാഞ്ച് തലത്തിൽ ഇവരുടെ തള്ളികയറ്റം മൂലം
മെബർഷിപ്പ് കൂടിയതായി  
കണക്കുകൾ വ്യക്തമക്കുന്നു. 
ഇത്തരത്തിൽ ആയിരകണക്കിന്
ആൾക്കാരാണ് പുതിയതായി സിപിഎം ൽ  രംഗപ്രവേശനം ചെയ്തത് ഇവർ വഴി ഇരുന്നൂറിലധികം പൂർണ്ണ മെബർഷിപ്പുകളും സിപിഎം ൽ കൂടി അതിന് അനുപാധികമായി ഡി വൈ എഫ് ഐ യിലും മെബർഷിപ്പ് വൻ തോതിൽ വർധിച്ചുവെന്ന് പഴയകാല സിപിഎം നേതാക്കൾ പറയുന്നു.  എം. നൗഷാദ് എം എൽ എ ആയതിന് ശേഷമാണ് ഇത്തരത്തിൽ ഒരു ആസൂത്രിത നീക്കം പാർട്ടിയ്ക്കുള്ളിൽ നടക്കുന്നത് എന്ന് ഇവർ ആരോപിക്കുന്നു. വളരെ ആസൂത്രിതമായാന്ന് സിപിഎംലേക്ക് ഇ സംഘടനകളിൽ നിന്നും ആൾക്കാർ എത്തി കൊണ്ടിരിക്കുന്നത് യുവാക്കൾ ആയ പ്രവർത്തകർ ആദ്യം ഡി വൈ എഫ് ഐ യിൽ ആണ് എത്തുന്നത് ഇവർ പെട്ടന്ന് തന്നെ യുണിറ്റുകൾ ഉണ്ടാക്കി കൊണ്ട് ഭാരവാഹികൾ ആയി മാറുന്നു ഒപ്പം തന്നെ സിപിഎംന്റെ ബ്രാഞ്ച് തലത്തിൽ പ്രവർത്തനം ആരംഭിക്കുകയും പാർട്ടിയുടെ അനുഭാവി ഗ്രൂപ്പിൽ എത്തുകയും പിന്നീട് ഒരു വർഷം തികയും മുൻപ് ഇവർ കാൻഡിഡേറ്റ് മെബർ വഴി പൂർണ്ണ മെബർഷിപ്പ് കിട്ടി ബ്രാഞ്ച് തലത്തിൽ സിപിഎന്റെ സംഘടന സംവിധാനം കൈയ്യടക്കി കഴിഞ്ഞു എന്ന് ഇരവിപുരം കൊട്ടിയം ഏരിയാ കമ്മിറ്റികളിലെ നിലവിലുള്ള കണക്കുകൾ വ്യക്തമാക്കുന്നു. സാധാരണ സംഘടന നിയമം അനുസരിച്ചു മിനിമം മൂന്ന് വർഷത്തെ പ്രവർത്തന പാരമ്പര്യം വച്ച് സ്കൂട്ടിനിoഗ നടത്തിയതിന് ശേഷം മാത്രമേ ഒരാൾക്ക് പൂർണ്ണമെബർഷിപ്പ് കൊടുക്കുവാൻ നിയമം ഉള്ളൂ എന്നിരിക്കെ ഇരവിപുരം കൊട്ടിയം ഏരിയാ കമ്മിറ്റികളിൽ ഇ നിയമങ്ങൾ എല്ലാം അട്ടിമറിച്ചു കൊണ്ട് പി ഡി പി, എസ് ഡി പി ഐ  പാർട്ടികളിൽ നിന്നും എത്തുന്നവർ മെബർഷിപ്പ് കൈക്കലാക്കി പാർട്ടി ബ്രാഞ്ച് തലത്തിൽ പിടിമുറുക്കി കഴിഞ്ഞു.  
ഇവർ സിപിഎം ന്റെ സംഘടന സംവിധാനം കൈയ്യടക്കുന്ന ആസൂത്രിതമായ നീക്കത്തിൽ വളരെയെറെ മുന്നോട്ടു പോയി കഴിഞ്ഞു. സി ഐ എ വിരുദ്ധ സമരവും ഇവരുടെ വരവിന് ആക്കം കൂട്ടി. സിപിഎം ന്  ശക്തി ഇല്ലാതിരുന്ന പള്ളിമുക്ക് ഇരവിപുരം മേഖലയിലെ ബ്രാഞ്ച് കമ്മിറ്റികൾ എല്ലാം തന്നെ ഇപ്പോൾ ഇവരുടെ പ്രവർത്തനത്തിൽ ശക്തമായ പ്രവർത്തനം ആണ് കാഴ്ച വയ്ക്കുന്നത് വരുന്ന പാർട്ടി സമ്മേളനങ്ങൾ കഴിയുമ്പോൾ ഭൂരിപക്ഷം ബ്രാഞ്ച് കമ്മിറ്റികളും ഇവരുടെ നിയന്ത്രണത്തിലാകും അത് വഴി ഇക്കൂട്ടരുടെ പിടിയിലാകും. ഇവരുടെ വരവോടെ സിപിഎം ന് ഇ മേഖലയിൽ നിന്നുള്ള ഫണ്ട് വരവും കൂടി. ഒപ്പം ഇവിടെ കോൺഗ്രസ്‌ ലീഗ് പാർട്ടികളിൽ നിന്നും അണികൾ കൊഴിഞ്ഞു പോകുന്ന അവസ്ഥയിലാണ്. പാരമ്പര്യമുള്ള കോൺഗ്രസ്‌ ലീഗ് കുടുംബങ്ങൾ പോലും സിപിഎം പാതയിൽ എത്തി കഴിഞ്ഞു. 
ഇത് മൂലം  സിപിഎം ന്റെ പഴയകാല പ്രവർത്തകർ പലരും പാർട്ടി പ്രവർത്തനം ഉപേക്ഷിച്ചു കഴിഞ്ഞു. പാർട്ടിയുടെ ഉന്നത നേതാക്കളുടെ അറിവോടെ നടക്കുന്ന ഇ നീക്കത്തിന് എതിരെ ആരോടു പരാതി പറയും എന്നതാണ് സിപിഎംന്റെ പഴയകാല നേതാക്കൾ. മൂന്ന് വർഷം കൂടി കഴിഞ്ഞാൽ ഇരവിപുരം നിയോജക മണ്ഡലത്തിൽ ഇവർ പിടിമുറുക്കും എന്ന് ഇവർ പറയുന്നു.
കശുവണ്ടി തൊഴിലാളികൾ ആയിരുന്നു ഇരവിപുരത്ത് സിപിഎം ന്റെ ഐശ്വര്യം എന്ന് പറഞ്ഞിരുന്ന കാലഘട്ടത്തിൽ നിന്നും മുതലാളിമാർ ആണ് സിപിഎം ന്റെ
ഐശ്വര്യം എന്ന നിലയിലേക്ക് കാര്യങ്ങൾ എത്തി ചേർന്നിരിക്കുന്നു

ജീവിതം തുന്നിച്ചേർക്കാനാവാതെ ചെരിപ്പുതുന്നൽ തൊഴിലാളികൾ

ചാത്തന്നൂർ : ലോക്ഡൗൺ തുടങ്ങിയതിന് ശേഷം ചൂരപൊയ്കയിൽ തമ്പി
പണിക്ക് പോയത് ഒരു ദിവസമാണ്. കഴിഞ്ഞ അന്നുകിട്ടിയ 150 രൂപയാണ് രണ്ട് മാസത്തിനിടയിലെ ആകെ വരുമാനം. ഇപ്പോൾ ജോലിയ്ക്ക് വരുന്നുണ്ട് പക്ഷേ നൂറു രൂപ തികയണമെങ്കിൽ രാത്രി വരെ ഇരിക്കേണ്ട അവസ്ഥ.
പാരിപ്പള്ളി ജംഗഷനിൽ ദേശീയപാതയോരത്ത് നിരന്നിരിക്കുന്ന  11 ചെരിപ്പ് തുന്നൽ തൊഴിലാളികളിൽ ഒരാളാണ് ശങ്കരൻ. പണിയെടുത്തിരുന്ന കാലത്ത് സൂക്ഷിച്ചുവെച്ച അഞ്ചും പത്തും രൂപ കൊണ്ടാണ് ലോക്ക്ഡൌൺ കാലത്ത്
അത്യാവശ്യങ്ങൾ കഴിഞ്ഞുപോയത്. ഇപ്പോൾ സൗജന്യ റേഷനും കിറ്റും മാത്രമാണ് ആശ്രയം. രണ്ട് മൂന്ന് ദിവസം ജോലി ചെയ്തു വന്നപ്പോഴേക്കും വീണ്ടും പാരിപ്പള്ളിയിൽ 144പ്രഖ്യാപിച്ചു.
ലോക്ഡൗൺ തുടങ്ങുന്നതിന് മുമ്പ് ആളുകൾ നന്നാക്കാൻ ഏൽപ്പിച്ച ചെരിപ്പുകളും കുടകളും പണിസാധനങ്ങളും ഇപ്പോഴും പാരിപ്പള്ളി പണിപൂർത്തിയാകാത്ത കെട്ടിടത്തിന് സമീപത്തുള്ള ഷെഡിൽ പൊടിപിടിച്ചിരിക്കുന്നു.
ശങ്കരനെ പോലെ ഒട്ടേറെ ആളുകളുടെ ജീവിതമാണ് ലോക്ഡൗണിൽ വഴിമുട്ടിയത്.
പാരിപ്പള്ളി ചെരുപ്പ് കടയിൽ ജോലി ചെയ്യുന്ന കൃഷ്ണൻ ഇ മാസം രണ്ട് തവണ പണിക്കുപോയിരുന്നു. അന്ന് കിട്ടിയ തുക പച്ചക്കറിക്കടയിലെയും പലചരക്ക് കടയിലെയും പറ്റ് തീർക്കാനേ തികഞ്ഞുള്ളു.
ലോക്ഡൗൺ നീളുന്നതിനനുസരിച്ച് തന്റെ പറ്റും കൂടിവരുകയാണെന്ന് കൃഷ്ണൻ. മറ്റെന്തെങ്കിലും വഴിയിൽ ഭക്ഷണത്തിനുള്ള വകയുണ്ടാക്കണമെന്ന് ആഗ്രഹമുണ്ട്. പക്ഷേ വീടുള്ള രണ്ട് സെന്റിൽ ഒരു പച്ചക്കറിതൈ വെക്കാൻ പോലും സ്ഥലമില്ല. മഴക്കാലത്ത്അവസ്ഥ ഇതിലും മോശമാകും. കുടയും മറ്റും റിപ്പയർ ചെയ്യണമെങ്കിൽ സാധനങ്ങൾ കൊല്ലത്ത് നിന്നെത്തണം.
അവ കിട്ടിയില്ലെങ്കിൽ ലോക്ഡൗൺ കഴിഞ്ഞാൽപോലും പണി എങ്ങനെ മുന്നോട്ടു കൊണ്ടുപോകുമെന്ന ആശങ്കയിലാണ് കൃഷ്ണൻ. ചെരിപ്പുതുന്നൽത്തൊഴിലാളിയായ ബാബുരാജ് ഇപ്പോൾ കിട്ടുന്ന ഏത് പണിക്കും പോകും.
വീട് തിരുവനന്തപുരം ജില്ലയിൽ നാവായികുളത്ത് ആയതിനാൽ  ലോക്ഡൗൺ അയഞ്ഞപ്പോൾപ്പോലും പാരിപ്പള്ളിയിലെ തൊഴിലിടത്തിലേക്ക് വരാൻ സാധിച്ചില്ല. ഷെഡും പണിസാധനങ്ങളും ഏതവസ്ഥയിലാണെന്ന് പോലും അറിയില്ല. സ്കൂൾ തുറക്കുമ്പോൾ മക്കൾക്ക് പുതിയ ബാഗും കുടയും വാങ്ങണമെങ്കിൽ കിട്ടുന്ന പണിക്ക് പോയെ പറ്റുകയുള്ളുവെന്ന് അദ്ദേഹം പറയുന്നു.
കൊട്ടിയം ജംഗഷനിലെ  ബസ് കാത്തിരിപ്പു കേന്ദ്രത്തിന് സമീപത്തുള്ള തന്റെ പണി സ്ഥലത്തേക്ക് സുബ്രഹ്മണ്യൻ രണ്ട് തവണ പോയിരുന്നു.
പോലീസും മറ്റും സമ്മതിക്കാത്തതിനാൽ പണിയെടുക്കാൻ പറ്റിയില്ല. ഭാര്യയ്ക്കും അമ്മയ്ക്കും  മറ്റും കിട്ടുന്ന പെൻഷൻ  കൊണ്ടാണ് കുടുംബം പട്ടിണിയിലാവാത്തതെന്ന് സുബ്രഹ്മണ്യൻ പറയുന്നു..സേവാഭാരതിയുടെയും ബി എം എസും കിറ്റുകൾ തന്നു സഹായിച്ചു.  ചുരുക്കം ചിലർക്ക്  മാത്രമാണ് ചെരിപ്പു തുന്നുന്നവർക്ക് പണിയെടുക്കാൻ ഷെഡുള്ളത്. ചാത്തന്നൂരിൽ രമേശ്‌ റോഡ് സൈഡിൽ തട്ടികൂട്ടിയ ഷെഡിൽ ആണ് മഴകാലമായാൽ ആൾക്കാർ വരാൻ മടിക്കും. മറ്റൊരു തുന്നൽകാരനായ ശ്രീധരൻ കടത്തിണ്ണയിലാണ് ജോലി കടകൾ അടച്ചിട്ടിരിക്കുന്നത് ഭാഗ്യമായി
പലയിടത്തും  പഴയസാധനങ്ങൾ എടുത്ത് വിറ്റ് ജീവിക്കുന്നവരാണ് ചെരിപ്പു തുന്നലിലും ഏർപ്പെട്ടിരുന്നത്.
ഇവരിൽ പകുതിയാളുകളും തെരുവിലാണ് കഴിയുന്നത്. ഇവരുടെ ദുഃഖങ്ങൾ കാണുന്ന സന്നദ്ധസംഘടന കൾ കൊടുക്കുന്ന സഹായം കൊണ്ടാണ് ജീവിക്കുന്നത് ഇവർക്ക് യൂണിയൻ ഇല്ല അത് കൊണ്ട് തന്നെ അസംഘടിതരാന്ന് സർക്കാർ സഹായവും ഇല്ല.

Friday, 15 May 2020

അമ്പലങ്ങളുറങ്ങിയപ്പോൾ ഇവരുടെ അന്നവും മുട്ടി

ചാത്തന്നൂർ:  ലോക്ഡൗണിൽ അമ്പലങ്ങളിൽനിന്ന് ഭക്തരൊഴിഞ്ഞപ്പോൾ അശരണരായ ഒരു വിഭാഗമുണ്ട്. അമ്പലങ്ങളെ ആശ്രയിച്ചു ജീവിക്കുന്ന വലിയൊരു വിഭാഗം. പല കണക്കുപുസ്തകത്തിലും ഇവരുടെ പേരില്ല. അമ്പലങ്ങൾ വേഗത്തിൽ തുറക്കാൻ ഭക്തരേക്കാൾ കൂടുതൽ ആഗ്രഹിക്കുന്നവർ ഒരുപക്ഷേ ഇവരാകാം. പൂജാദ്രവ്യക്കടകൾ
വള, മാല തുടങ്ങിയ ഫാൻസിക്കടകൾ മുതൽ  വരെയുള്ളവർ.
പൂകച്ചവടക്കാർ, കൈനോട്ടക്കാർ, ലോട്ടറിക്കച്ചവടക്കാർ, പൂക്കച്ചവടക്കാർ, ഭിക്ഷക്കാർ. അങ്ങനെ നമ്മുടെ ഒറ്റനോട്ടമെത്താത്തിടങ്ങളിൽ ജീവിച്ചുപോന്നവർ ഒട്ടേറെയാണ്.
ഇപ്പോഴെന്താണ് ഇവരുടെ ജീവിതം ദുരിതപൂർണ്ണമാണ്.
ജില്ലയിലെ പ്രധാന ക്ഷേത്രങ്ങളായ കൊട്ടാരക്കര ഗണപതി ക്ഷേത്രം, പുതിയകാവ് കൊല്ലം, വലിയ കൂനമ്പായികുളം ദേവി ക്ഷേത്രം, കൊടിമൂട്ടിൽ ഭദ്രകാളി ക്ഷേത്രം, ചാത്തന്നൂർ ശ്രീഭൂതനാഥ ക്ഷേത്രം, പരവൂർ പുറ്റിങ്ങൽ ദേവി ക്ഷേത്രം എന്നിങ്ങനെയുള്ള പ്രമുഖ ക്ഷേത്രങ്ങളെ ആശ്രയിച്ഛ് ജീവിച്ച ആയിരകണക്കിന് കുടുംബങ്ങൾ പട്ടിണിയായി. 
പുലർച്ചെ നാലുമണിയോടെ ജനപ്രവാഹം തുടങ്ങുന്ന ക്ഷേത്രമാണ്
കൊട്ടാരക്കര ഗണപതി ക്ഷേത്രം
ഇപ്പോൾ ആളനക്കമില്ല. 115 - ഓളം ചെറുകിട കച്ചവടക്കാർ ഈ ഭക്തസഞ്ചയത്തെ ആശ്രയിച്ച് ജീവിച്ചിരുന്നു. ക്ഷേത്രക്കവാടം മുതൽ എം സി റോഡ് വരെ നീളുന്നതാണ്  വഴിവാണിഭം. ഗണപതിയ്ക്ക് ഉടയ്ക്കാനുള്ള നാളികേരമാണ് പ്രധാന കച്ചവടം. കൂട്ടത്തിൽ കുട്ടികൾക്കുള്ള കളിപ്പാട്ടങ്ങൾ, ദൈവങ്ങളുടെ ചിത്രങ്ങൾ, നിലവിളക്കുകൾ, പട്ടുതുണി അങ്ങനെ പലവക കച്ചവടങ്ങൾ. എല്ലാം അടഞ്ഞു. അന്നന്നു നടക്കുന്ന കച്ചവടമാണ് തങ്ങളുടെ കുടുംബത്തിന്റെ അന്നമെന്ന് 38 വർഷമായി കച്ചവടം നടത്തുന്ന കച്ചവടക്കാർ പറയുന്നു.
പ്രാദേശത്ത് കച്ചവടം നടത്തുന്ന എല്ലാവർക്കും പറയാനുള്ളത് സങ്കടങ്ങൾതന്നെ. വിശ്വാസികൾ നൽകുന്ന ദക്ഷിണ കൂടി  ഇല്ലാതായതോടെ വരുമാനം നിലച്ച അമ്പലവാസികൾക്കും ഇതൊരു പരീക്ഷണകാലം തന്നെ. പുതിയകാവിലും
വലിയ കൂനമ്പായികുളത്തുo കൊച്ചു കൂനമ്പായികുളത്തുo എല്ലാ ചൊവ്വാഴ്ചയും നാരങ്ങവിളക്കിന് മാത്രം എത്തുന്നത് ആയിരങ്ങൾ ആണ്. വലിയ കൂനമ്പായികുളത്ത് മാത്രം ഇരുപതോളം കടകൾ ഉണ്ട്  മിക്കവരും പാരമ്പര്യമായിത്തന്നെ കച്ചവടം ചെയ്ത് ജീവിക്കുന്നവരാണ്. ഫാൻസി സാധനങ്ങൽ, നുറുക്ക്, പൊരി, പൂജാസാധനങ്ങൾ, ലഘുഭക്ഷണ ശാലകൾ എന്നിവയാണധികം. സ്ത്രീകളുടെ കടകളുമുണ്ട് ഇതിൽ. അടച്ചിടലോടെ കടുത്ത സാമ്പത്തിക ബാധ്യതയാണ് ഉണ്ടായിട്ടുള്ളതെന്നാണ് കച്ചവടക്കാരനായ  അഷ്‌റഫ് പറയുന്നത് അമ്മയായിരുന്നു ആശ്രയം അമ്മ കണ്ണ് തുറക്കും മഹാമേരി അകന്ന് പോകും.
മറ്റൊരു പണിക്കുപോകാവുന്ന അവസ്ഥയല്ല ഇവർക്കൊന്നും. കൊടിമൂട്ടിൽ ഭദ്രകാളി ക്ഷേത്രത്തിൽ
ചൊവ്വ, വെള്ളി, ഞായർ ദിവസങ്ങളിലെ മംഗല്യജ,നാരങ്ങവിളക്ക് എന്നിവ  ഇവിടത്തെ പ്രധാന വഴിപാടാണ്. ഇതെല്ലാം മുടങ്ങി. ചെറുതും വലുതമായ കൊല്ലത്തെ ക്ഷേത്രങ്ങൾ അടഞ്ഞതോടെ
കണ്ണീരിലായത് അമ്പലപ്പറമ്പിലെ ലോട്ടറിക്കച്ചവടക്കാർ മുതൽ വളക്കച്ചവടക്കാരും കൈനോട്ടക്കാരുമാണ്
സ്ഥിരക്കച്ചവടക്കാരല്ലാത്തവരാണ് കൂടുതൽ. ഇവരിൽനിന്നാണെങ്കിൽ പലയിടത്തും  ദേവസ്വംകമ്മിറ്റികൾ  വാടകപോലും വാങ്ങുന്നില്ല. ക്ഷേത്രകവാടം മുതൽ റോഡ് വരെ വലിയ ക്ഷേത്രങ്ങളിൽ  മുപ്പതിലധികം സ്ഥിരക്കച്ചവടക്കാർ മാത്രമുണ്ട്. ഒരു കുടുംബത്തിന് ഒരുദിവസം കഴിയാൻവേണ്ട വക ഈ
ക്ഷേത്രങ്ങളിൽ  നിന്ന് കണ്ടെത്തുന്നവർ ഒട്ടേറേപ്പേരാണ്. കൂടാതെ
നിത്യപൂജക്കാവശ്യമായ സാധനങ്ങളെത്തിക്കുന്നവർ, പ്രസാദ ഊട്ടിനാവശ്യമായ ഇല, കദളിപ്പഴം, നാളികേരം എന്നിവയെത്തിക്കുന്നവർ അങ്ങനെ മറ്റൊരു വിഭാഗം. എല്ലാവർക്കും പറയാനുള്ളത് സങ്കടകഥകൾ മാത്രം. ഉത്സവനാളുകൾ ഇവരുടെ ഭാഗ്യനാളുകളായിരുന്നു. ഇത്തവണത്തെ ഉത്സവവും  ചടങ്ങായതോടെ ആ പ്രതീക്ഷയും നശിച്ചു ക്ഷേത്രങ്ങളും അടച്ചു വീട്ടിൽ മുഴുപട്ടിണിയായി തങ്ങൾക്ക് അന്നം തരുന്ന ക്ഷേത്രങ്ങൾ തുറന്ന് ഭക്തർ വരുന്നത് നോക്കിയിരിക്കുകയാണ് ഇവർ.