ചാത്തന്നൂർ: ആന്തൂർ മോഡൽ ചാത്തന്നൂരിലും ഹൈകോടതി ഉത്തരവിന് പുല്ലുവില പ്രതികാര നടപടിയുമായി സിപിഎം.
ഹൈകോടതിയിൽ നിന്നും അനുമതി ഉണ്ടായിട്ടും
മുൻ അന്തർദേശിയ താരത്തിന് സ്വന്തം വസ്തുവിൽ കെട്ടിടം കെട്ടാൻ അനുമതി നിഷേധിച്ഛ് ഇടത് പക്ഷം ഭരിക്കുന്ന ചാത്തന്നൂർ പഞ്ചായത്ത് അധികൃതർ.
ചാത്തന്നൂർ ഗ്രാമപഞ്ചായത്തിലെ മാമ്പള്ളിക്കുന്നം ഭാഗീരതി ഭവനത്തിൽ ജി.ആർ ശ്യാംകുമാർ എന്ന മുൻ മുൻ അന്തർദേശിയ താരത്തിന് മീനാടു വില്ലേജിലെ
മൂന്ന് സെന്റ് വസ്തുവിൽ നിർമ്മിക്കുന്ന കെട്ടിടത്തിനുള്ള അനുമതിയാണ് വെറും മുട്ടാപോക്ക് ന്യായങ്ങൾ നിരത്തി സിപിഎം പിന്തുണയോടെ പഞ്ചായത്ത് അധികൃതർ അനുമതി നിഷേധിക്കുന്നത്.
ഇന്ത്യയ്ക്കു വേണ്ടി നിരവധി ദേശിയ മത്സരങ്ങളിൽ പ്രതിനിധീകാരിക്കുകയും ചെയ്തയാളാണ് ശ്യാംകുമാർ.
ശ്യാംകുമാർ പറയുന്നത് ഇങ്ങനെയാണ് 2010 ൽ നൽകിയ അപേക്ഷയിൽ കെട്ടിടനിർമ്മാണത്തിന് പഞ്ചായത്ത് അനുമതി നൽകിയിരുന്നു. എന്നാൽ 2011മുതൽ 2014വരെ ഇന്ത്യൻ അത് ലറ്റിക ടീമിന്റെ പരിശീലനത്തിനായി വിവിധ സംസ്ഥാനങ്ങളിലും വിദേശത്തും ആയതിനാൽ നിർമ്മാണം തുടങ്ങാനായില്ല തുടർന്ന് 2017 ജൂലൈയിൽ വീണ്ടും അപേക്ഷ സമർപ്പിച്ചു അനുമതി നേടി കെട്ടിട നിർമ്മാണം തുടങ്ങിയപ്പോൾ
അപ്രതീക്ഷിതമായി പഞ്ചായത്ത് നിർമ്മാണം വിലക്കി വസ്തു തോട് പുറമ്പോക്ക് ആണെന്ന പരാതിയിലായിരുന്നു അത്. ഒപ്പം സിപിഎംന്റെ നേതൃത്വത്തിൽ കൊടിയും നാട്ടി നിർമ്മാണ പ്രവർത്തനം നിർത്തി വെപ്പിച്ചു.
എന്നാൽ താലുക്ക് സർവ്വേയരും ഭൂരേഖ സർവ്വേയരും നേരിട്ട് വന്നു അളന്നു അതിർത്തി നിർണ്ണയിച്ഛ് കല്ലിട്ടു വസ്തു പുറമ്പോക്ക് അല്ലെന്ന് വ്യക്തമാക്കിയെങ്കിലും പഞ്ചായത്ത് അധികൃതർ അനുമതി നൽകാൻ കൂട്ടാക്കിയില്ല. തുടർന്ന് പരാതിക്കാരൻ ഹൈകോടതിയെ സമീപിച്ചു എന്നാൽ കോടതി ഉത്തരവിനെ മാനീക്കാതെ വസ്തുവിന്റെ തോട് സൈഡിൽ രണ്ട് മീറ്റർ വഴിക്കായി നൽകിയാൽ ഉടൻ അനുമതി നൽകാമെന്നാണ് ഇപ്പൊൾ പറയുന്നത്. തുടർന്ന് കോടതി അലഷ്യത്തിന് പരാതിക്കാരൻ ഹൈകോടതിയെ സമീപിച്ചു. എന്നാൽ പഞ്ചായത്ത് ആദ്യം അനുമതി നൽകിയ കെട്ടിടത്തിന്റെ പ്ലാനിൽ അപാകഥയുണ്ടെന്ന് വ്യാഖ്യാനീച്ചു കൊണ്ട് തടസവാദം ഉന്നയിക്കുകയാണ് പഞ്ചായത്ത് ചെയ്തതു. പട്ടികജാതിക്കാരൻ കൂടിയായ തന്നോട് സിപിഎം പിന്തുണയോടെ പഞ്ചായത്ത് അധികൃതർ കാട്ടുന്ന ക്രൂരതയ്ക്ക് എതിരെ എന്ത് ചെയ്യുണമെന്ന് അറിയാതെ വിഷമവൃത്തത്തിലാണ് ശ്യാംകുമാർ.
കെട്ടിട നിർമ്മാണം തുടങ്ങിയപ്പോൾ തന്നെ ഒരു രാകഷ്ട്രിയ പാർട്ടിയുടെ ആൾക്കാർ സ്ഥലം പുറമ്പോക്ക് ആണെന്ന് പറഞ്ഞു കൊടി കുത്തിയിരുന്നു പുറമ്പോ ക്ക് അല്ലെന്ന് വ്യക്തമായതോടെയാണ് കൊടി ഇളക്കി മാറ്റിയത്
No comments:
Post a Comment