ചാത്തന്നൂർ: കാട് മൂടി മാലിന്യംനിറഞ്ഞ് കൊട്ടിയം മുതൽ പാരിപ്പള്ളി വരെയുള്ള ദേശീയപാതയോരം കണ്ടില്ലെന്ന് നടിച്ചു അധികൃതർ. അത് കൊണ്ട് തന്നെ
സഞ്ചാരത്തിനിടയില്‍ റോഡരികില്‍ മാലിന്യം പൊതിഞ്ഞ് വലിച്ചെറിയുന്നവരെ എങ്ങനെ കുറ്റം പറയും?
പച്ചപിടിച്ചു കിടക്കുന്ന ഈ ചെറു കാടുകളാണ് ഇപ്പോള്‍ പലരുടെയും മാലിന്യനിക്ഷേപ കേന്ദ്രം. മാന്യന്മാരായി കാറില്‍ പോകുന്നവരും കാല്‍നടയായി എത്തുന്നവരുമെല്ലാം മാലിന്യം വലിച്ചെറിയാന്‍ പാതയോരങ്ങളെ ഉപയോഗിക്കുന്നു.
രോഗങ്ങളും പകര്‍ച്ചവ്യാധിയും നാടാകെ പരത്തുന്നതില്‍ ഈ പാതകള്‍ക്ക് വലിയ പങ്കുണ്ട്.
ദേശീയപാതയുടെ ഓരങ്ങളിൽ പലയിടത്തും വന്‍കാടുകളായി മാറി നാടിന് ഭീഷണിയായി മാറിയിട്ടും ഇവ കൃത്യസമയത്ത് വെട്ടിമാറ്റാന്‍ അധികൃതര്‍ ഒരുക്കമല്ല. വാഹനാപകടങ്ങള്‍ക്കുവരെ ഇ കുറ്റിക്കാടുകള്‍ വഴിയൊരുക്കുന്നു.
എതിരെ വരുന്ന വാഹനങ്ങളെ കാണാന്‍ സാധിക്കാത്തത് പൊന്തക്കാടുകളുടെ മറയുള്ളതുകൊണ്ടാണ്.
കാല്‍നടക്കാരെ വാഹനമിടിക്കുന്നതിനും ഇത് കാരണമാകുന്നു. ഇ പൊന്തക്കാടുകളിലേക്ക് കക്കൂസ് മാലിന്യമടക്കമുള്ള മാലിന്യമാണ് തള്ളുന്നത് കൂടാതെ അന്യ സംസ്ഥാനത്ത് നിന്നും വരുന്ന
ലോറികള്‍ റോഡുകളില്‍ മീന്‍വെള്ളം ഒഴുക്കുന്നു ഇത് മൂലം
ദേശീയപാതയിലൂടെ സഞ്ചരിക്കുമ്പോല്‍ പലയിടത്തും മൂക്കുപൊത്തേണ്ട സ്ഥിതിയാണ്. അറവുശാലകളില്‍നിന്നും കല്യാണവീടുകളില്‍നിന്നുമുള്ള അവശിഷ്ടങ്ങള്‍ നിര്‍ബാധം തള്ളുകയാണ്. രാത്രി വാഹനങ്ങളിലെത്തി മാലിന്യം പാതയോരത്ത് ചൊരിയുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കുന്നതില്‍ ഹൈവേ പട്രോളിങ് ടീം തികഞ്ഞ പരാജയമാണ്. ദേശീയപാത അധികൃതരും ഇക്കാര്യത്തില്‍ അലംഭാവം പുലര്‍ത്തുന്നു.
അടുത്തടുത്ത കേന്ദ്രങ്ങളിലായി ഇവിടെയെല്ലാം മാലിന്യം വലിച്ചെറിഞ്ഞിരിക്കുന്നതും കാണാം.
ദേശീയ പാതയോരത്ത് ജെ.എസ് എം ആശുപത്രിയ്ക്ക് സമീപമുള്ള കനാലിൽ വൻതോതിൽ മാലിന്യം തള്ളുന്നു.കൂടാതെ അയല്‍ സംസ്ഥാനങ്ങളില്‍നിന്നെത്തുന്ന ചരക്കുലോറികള്‍ വിശ്രമത്തിന്റെ ഭാഗമായി നിര്‍ത്തിയിടുമ്പോള്‍ അവശിഷ്ടങ്ങള്‍ ഒഴിവാക്കുന്ന സ്ഥിതിയുമുണ്ട്. പാതയോരത്തെ മാലിന്യം നീക്കാന്‍ ആരും സന്നദ്ധരാകാറില്ല. ശുചിത്വം പാലിക്കണമെന്നുള്ള നിര്‍ദേശ ബോര്‍ഡുകളുടെ ചുവട്ടില്‍വരെ മാലിന്യം തള്ളുന്നു. റോഡുകളില്‍ മാലിന്യം തള്ളുമ്പോള്‍ സമീപത്തെ വീടുകളിലെ കിണറുകളുമാണ് മലിനപ്പെടുന്നത്. ഇവയേക്കാളും ഭീകരമാണ് തെരുവുനായ്ക്കളുടെ കാര്യം. പലപ്പോഴും നഗരപ്രദേശങ്ങളില്‍ തെരുവുനായ്ക്കള്‍ പെരുകുന്നത് പാതയോരത്ത് വലിച്ചെറിയുന്ന അവശിഷ്ടങ്ങള്‍ ഭക്ഷിച്ചാണ്. പ്രദേശവാസികളുടെ കൂട്ടായ്മയുണ്ടെങ്കില്‍ പാതയോരങ്ങളെ മലിനീകരണത്തില്‍നിന്ന് തടയാം. തദ്ദേശസ്ഥാപനങ്ങളും സഹായിക്കണം. തൊഴിലുറപ്പ് പദ്ധതിയിലൂടെ
കാടുകള്‍ വെട്ടിത്തെളിച്ച് കൂട്ടായ്മകള്‍ക്ക് കൃഷിയും ആരംഭിക്കാം. ഏതിനും ദേശീയപാത അധികൃതരും ജനങ്ങളും ഒരുപോലെ മനസുവയ്ക്കണം. രാത്രി ഡ്യൂട്ടിയിലുള്ള ഹൈവേ പൊലീസ് "ഉണര്‍ന്ന്' പ്രവര്‍ത്തിക്കുന്നതും മാലിന്യമൊഴുക്കുന്നവരെ പിടികൂടാൻ സാധിക്കും എന്നാൽ ലോക്കൽ പോലീസും ഹൈവേ പൊലീസും നിഷ്ക്രീയമായതാണ് ദേശിയപാതയോരത്ത് ഇത്രയും മാലിന്യം ഒഴുകാൻ കാരണം.
Saturday, 6 July 2019
മാലിന്യംനിറഞ്ഞ് ദേശീയ "കാനന"പാത
Subscribe to:
Post Comments (Atom)
No comments:
Post a Comment