Friday, 12 December 2025

കൊല്ലത്ത് ഇടത് വലത് രാക്ഷ്ട്രിയത്തിന്റെഅടിത്തറ ഇളക്കിയ തിരഞ്ഞെടുപ്പ്

കൊല്ലത്ത് ഇടത് വലത് രാക്ഷ്ട്രിയത്തിന്റെ
അടിത്തറ ഇളക്കിയ തിരഞ്ഞെടുപ്പ്

കൊല്ലം: കൊല്ലം ജില്ലയിൽ ഇടതു വലത് മുന്നണി രാക്ഷ്ട്രീയത്തിന്റെ മേൽ കൊയ്മ അവസാനിക്കുന്ന തിരഞ്ഞെടുപ്പ് ആണിതെന്ന് രാക്ഷ്ട്രീയ നിരീഷകർ ചൂണ്ടി കാട്ടുന്നു. പോളിങ് ശതമാനത്തിലുണ്ടായ കുറവ് ആണ് ഇരു മുന്നണികൾക്കും തല വേദനയായി മാറിയിരിക്കുന്നത് യു ഡി എഫ് സംവിധാനത്തിൽ പ്രവർത്തകരുടെ അഭാവം ആയിരുന്നുവെങ്കിൽ എൽ ഡി എഫ് അനുഭാവികളുടെ നിസഹകരണമാണ് വോട്ടിങ് ശതമാനത്തിൽ ഉണ്ടായ കുറവിന് കാരണമായി വിലയിരുത്തുന്നത്. മുൻ തിരഞ്ഞെടുപ്പുകളിൽ നിന്നും വിത്യസ്ത മായി ഇടതുമുന്നണിയോട് ജനങ്ങൾക്കുള്ള വിശ്വാസം നഷ്ടപ്പെട്ടത് തിരഞ്ഞെടുപ്പിൽ പ്രതിഫലിച്ചിട്ടുണ്ടെന്ന് ഇടത്  കേന്ദ്രങ്ങൾ
തുറന്ന് സമ്മതിക്കുന്നു. കോർപറേഷനിൽ ഉൾപ്പെടെയുണ്ടായ പോളിങ് ശതമാനത്തിലെ കുറവ്ഫലം നിർണയിക്കുമെന്ന് തിരിച്ചറിഞ്ഞ മുന്നണികൾ ബുധനാഴ്‌ച വൈകിട്ടുതന്നെ കണക്കുകൂട്ടലിലേക്ക് തിരിഞ്ഞിരുന്നു.
മൂന്ന് മുന്നണികളുംളുടെയും  വാർഡ് തല കമ്മിറ്റികൾ യോഗംചേർന്ന് വോട്ട് ശതമാനം വിലയിരുത്തി. പോളിങ് ശതമാനത്തിലെ കുറവ്'നിർണായകമായ ചില വാർഡുകളിലെയും ഡിവിഷനുകളിലെയും ഫലത്തെ ബാധിക്കുമെന്നാണ് വിലയിരുത്തൽ. 2020ൽ 73.83 ശതമാനമായിരുന്നു പോളിങ്. ഇത്തവണ അത് 70.35 ശതമാനമായി കുറഞ്ഞത്  വിജയമുറപ്പിച്ച പല സീറ്റുകളിലും തോൽവി ഭയക്കുകയാണ് ഇരുമുന്നണികളും 2020ലെ രാക്ഷ്ട്രീയ സാഹചര്യമല്ല ഇന്ന് 
2020ൽ തദ്ദേശ തെരഞ്ഞെടുപ്പ് സമയത്ത്
കൊവിഡ് ഭീതിയെത്തുടർന്ന് ഉടലെടുത്ത സാഹചര്യങ്ങൾ നിലനിന്നിട്ടും ഇതിലും മികച്ച പോളിങ് രേഖപ്പെടുത്തിയിരുന്നു.
വോട്ട് ചേർക്കുന്നതിലും വോട്ട് ചെയ്യിക്കുന്നതിലും  ഇടതുമുന്നണിയുടെ ഭാഗത്ത് നിന്നും വീഴ്ച്ച ഉണ്ടായിയെന്ന കണക്ക് കൂട്ടലിൽ ആണ് സിപിഎം. 
ഇടതു ശക്തികേന്ദ്രങ്ങളിൽ 
സിപിഐ പ്രവർത്തകരുടെ ഭാഗത്ത് നിന്നും വീഴ്ച്ച ഉണ്ടായതായി ജില്ലാ തലത്തിൽ തന്നെ സിപിഎം നേതൃത്വം വിലയിരുത്തുമ്പോൾ പല വാർഡുകളിലും കൃത്യമായ കണക്ക് കൊടുക്കാൻ സിപിഎം പ്രവർത്തകർക്കും കഴിഞ്ഞിട്ടില്ല.
പാർട്ടികളുടെ സ്ഥിരം വോട്ടുകളിൽ ചോർച്ചയുണ്ടായതായി ഇടതുമുന്നണി ജില്ലാ നേതൃത്വത്തിന്റെ വിലയിരുത്തൽ. വാർഡ് വിഭജനത്തെ സിപിഎം പ്രവർത്തകർ പഴിപറയുന്ന കാഴ്ചയാണ് പലയിടത്തും കാണുന്നത്. പലയിടങ്ങളിലും ഡീലിമിറ്റേഷന്റെ ഭാഗമായി വെട്ടിക്കുറക്കലും കൂട്ടലുകളും വാർഡുകളിലെ വർധനയും ഉണ്ടായതിനാൽ ഫലം പ്രവചനാതീതമായതായും വിലയിരുത്തലുണ്ട്. ദൂരെസ്ഥലങ്ങളിൽ നിന്നും വോട്ടുചെയ്യാനെത്തിയപ്പോൾ ലിസ്റ്റിൽ പേരില്ലാതെ മടങ്ങിയവരും സ്ഥിരമായി വോട്ടുചെയ്തിരുന്ന ബൂത്തിൽനിന്നും ഡീലിമിറ്റേഷന്റെ ഭാഗമായി മറ്റു ബൂത്തുകളിലേക്ക് മാറിയവരും നിരവധിയാണ്. അതിനാൽതന്നെ വോട്ട് എവിടെയാണെന്ന് തിരിച്ചറിയാതെ വോട്ട് ചെയ്യാതെ മടങ്ങിയവരുമുണ്ടെന്ന് സ്ഥാനാർഥികൾ പറയുന്നു.ഇടതു വലതു 
മുന്നണിക്കിടയിലെ ശീതസമരങ്ങൾ പലയിടത്തും വോട്ടൊഴുക്കിനെ സ്വാധീനിച്ചതായും ചില പ്രവർത്തകർ വിലയിരുത്തുന്നു. അതേസമയം, വോട്ടുമാറ്റം ഏത് ഭാഗത്തിലാണെന്ന് കൃത്യമായി മനസിലാക്കാനുള്ള ശ്രമത്തിലാണ് ഇരു മുന്നണികളും.

@  സംസ്ഥാനഭരണത്തിനെതിരായ വികാരമാണ് തിരഞ്ഞെടുപ്പിൽ പ്രതിഫലിച്ചത് ഇത് എൻ ഡി എ യ്ക്ക് അനുകൂലമായി മാറിയെന്ന രാക്ഷ്ട്രീയ  കാഴ്ചപ്പാട് ആണ് നിഷ്പക്ഷരാക്ഷ്ട്രീയ നിരീക്ഷകർക്ക് ഉള്ളത്.പത്തുവർഷം തുടർച്ചയായി ഭരിച്ച എൽഡിഎഫ് സർക്കാരിനെതിരായ വികാരം
ജനങ്ങൾക്കിടയിൽ വലിയ ചലനങ്ങളുണ്ടായി.ഇടതു അണികളെ തന്നെ സ്വാധീനിച്ചതായും അതാണ് സിപിഎം വോട്ട് ബാങ്കിൽ വിള്ളൽ എന്നും
ശബരിമല വിഷയം ഉയർത്തി 
ഭൂരിപക്ഷം വോട്ടുകൾ ബിജെപി 
സമാഹരിച്ചതായി സിപിഎം നേതാക്കൾ കണക്ക് കൂട്ടുന്നു.രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഉയർന്ന അതിജീവിതയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഉണ്ടായ യു ഡി എഫിന്റെ സ്ത്രീ വിരുദ്ധ നിലപാടും
അങ്ങേയറ്റം സ്ത്രീവിരുദ്ധ നിലപാട് എടുക്കുന്ന ജമാഅത്തെ ഇസ്ലാമിയുമായി യുഡിഎഫ് ഈ തെരഞ്ഞെടുപ്പിൽ സഖ്യമുണ്ടാക്കിയിട്ടുള്ളതും
യുഡിഎഫിന്റെയും എൽ ഡി എഫിന്റെ യും തീവ്രമുസ്ലിം സംഘടനകളുമായി ഉള്ള ബന്ധവും തിരഞ്ഞെടുപ്പിൽ ചർച്ച യായതായി രാക്ഷ്ട്രീയ നിരീക്ഷകർ ചൂണ്ടി കാട്ടുന്നു.

  

Wednesday, 10 December 2025

സിവിൽസ്റ്റേഷനിൽ വിജയം ഉറപ്പിച്ചു ഷീജ. എ

സിവിൽസ്റ്റേഷനിൽ വിജയം ഉറപ്പിച്ചു ഷീജ. എ

ചാത്തന്നൂർ : ചാത്തന്നൂർ ഗ്രാമ പഞ്ചായത്തിലെ സിവിൽസ്റ്റേഷൻ വാർഡിൽ ബിജെപിയുടെ ഹാട്രിക് തികയ്ക്കാൻ എ.ഷീജ ഇറങ്ങുന്നു. 2015-ലും 2020-ലും ബിജെപി വെന്നികൊടി പാറിച്ച വാർഡിൽ ഇക്കുറി ഹാട്രിക് തികയ്ക്കാൻ മത്സരിക്കുന്നത് എ.ഷീജയാണ് 2015-ൽ
വനിതസംവരണ സീറ്റി ഷീജ.ഡി.ആറിലൂടെ ബിജെപി പിടിച്ചെടുത്ത വാർഡ് 2020-ൽ
ജനറൽ കാറ്റഗറിയിൽ ആർ.ഇ. സന്തോഷ് നിലനിർത്തിയ ഇവിടെ ഇപ്പോൾ പട്ടിക ജാതി വനിത സംവരണം ആയ ഇവിടെ 
 എ.ഷീജയാണ് ബിജെപി സ്ഥാനാർഥി.
ഷീജ.ഡി.ആർ ബ്ലോക്ക്‌ വാർഡിൽ മത്സരിക്കുമ്പോൾ ആർ.ഇ. സന്തോഷ് ബ്ലോക്ക്‌ പഞ്ചായത്ത്‌ ചാത്തന്നൂർ ഡിവിഷനിൽ മത്സരിക്കുന്നു.എ.ഷീജയുടെ രണ്ടാം പോരാട്ടമാണ് ഇവിടെ കഴിഞ്ഞ തവണ നാല് വോട്ടുകൾക്കാണ് കല്ല് വെട്ടാംകുഴി വാർഡിൽ പരാജയപ്പെട്ട എ. ഷീജ ശക്തമായ മത്സരത്തിലൂടെ കഴിഞ്ഞ തവണത്തെ ഭൂരിപക്ഷത്തേക്കാളും ഭൂരിപക്ഷം ഉയർത്തി വാർഡ് നിലനിർത്തുമെന്ന ഉറച്ച തീരുമാനവുമായാണ് മുന്നോട്ടു പോകുന്നത്.
ഫോട്ടോ :ബിജെപി സ്ഥാനാർഥി ഷീജ. എ ജന്മഭൂമി ഏജന്റ് സുഭാഷിന്റെ വീട്ടിൽ നിന്നും അഭ്യർത്ഥന നൽകി അനുഗ്രഹം വാങ്ങി പ്രചരണം തുടങ്ങുന്നു.

ബീനരാജന്റെ വികസനത്തിന്റെ മീനാട് മാതൃക പിന്തുടരാൻ ശ്യംരാജ് മീനാട്

ബീനരാജന്റെ വികസനത്തിന്റെ മീനാട് മാതൃക പിന്തുടരാൻ ശ്യാംരാജ് മീനാട്

ചാത്തന്നൂർ: ബീനരാജന്റെ വികസനത്തിന്റെ മീനാട് മാതൃക പിന്തുടരാൻ ശ്യാംരാജ് മീനാട്. ഒരു വാർഡിൽ ജനങ്ങൾക്ക് കൊടുത്ത വാഗ്ദാനങ്ങൾ പാലിക്കുന്നതിനും അപ്പുറം ജനസേവനം നടത്തി വികസനങ്ങൾ പൂർത്തിയാക്കി ചാത്തന്നൂർ ഗ്രാമപഞ്ചായത്തിലെ മികച്ച ഗ്രാമപഞ്ചായത്ത്‌ അംഗമായ ബീനരാജൻ വീണ്ടും കോയിപ്പാട്  വാർഡിൽ
മത്സരകളത്തിൽ ഇറങ്ങുമ്പോൾ ബീന രാജൻ രണ്ട് വട്ടം വിജയിച്ച മീനാട് വാർഡിൽ  ബീനരാജന്റെ വികസനത്തിന്റെ മീനാട് മാതൃക പിന്തുടരാൻ ബിജെപി
പഞ്ചായത്ത്‌ സമിതി പ്രസിഡന്റ്‌ ശ്യാംരാജ്
 ആണ് മത്സരിക്കുന്നത്. പ്രൈവറ്റ് ബാങ്കിലെ മാനേജർ ജോലി  മാറ്റി വച്ച് കൊണ്ടാണ് ശ്യംരാജ് മീനാട് വാർഡിൽ വിജയമുറപ്പിച്ചു പ്രചരണത്തിൽ സജീവമായിരിക്കുന്നത്. 2010-ൽ ബി ജെ പി സ്ഥാനാർത്ഥിയായി മീനാട്  മത്സരത്തിനിറങ്ങിയ ബിനരാജൻ ഇടതുമുന്നണിയിൽ നിന്നും മീനാട് വാർഡ് പിടിച്ചെടുത്തു. അഞ്ചു വർഷം ജനകീയ മെബർ ആയി വിജയകൊടി നാട്ടിയ മീനാട്
ബിജെപിയുടെ മുന്നേറ്റത്തിന് തടയിടാൻ ഇടത് വലത് മുന്നണികളുടെ കൂട്ടായ്മയിൽ
ഉണ്ടായ പരീക്ഷണശാലയിൽ  2015-ൽ കാലിടറിയ ബിനരാജൻ 2020-ൽ വീണ്ടും വൻ ഭൂരിപക്ഷത്തോടെ വാർഡ് പിടിച്ചെടുക്കുകയായിരുന്നു.സംഘ ഗ്രാമമായ മീനാടിനെ നെഞ്ചോട് ചേർത്ത ബീനരാജൻ ജനങ്ങളുടെ കാഴ്ച്‌ചപ്പാടിനനുസരിച്ചുള്ള വികസനപ്രവർത്തനങ്ങളാണ്  നടപ്പാക്കിയത്. അംഗനവാടിയെ ക്ലബിങ് 
അംഗനവാടിയാക്കി  ദേശീയ നിലവാരത്തിൽ ഉയർത്തി
 ദേശീയനിലവാരത്തിൽ കളിക്കളം നിർമിച്ചു.കുടുംമ്പാരോഗ്യ കേന്ദ്രത്തിന് സബ് സെന്റർ ആധുനിക രീതിയിൽ സജജീകരിച്ചു  നേതാജി വായനശാലയ്ക്കുള്ള കെട്ടിടനിർമ്മാണം പൂർത്തിയാക്കി വയോജന പരിപാലനം, പാലിയേറ്റീവ് കെയർ പ്രവർത്തനം, ഭിന്നശേഷി പരിരക്ഷകൾക്ക് പ്രത്യേക പ്രാധാന്യം നൽകി  കാർഷികമേഖലയുടെ വളർച്ചയിൽ നെൽകൃഷി, വാഴ, ജൈവപച്ചക്കറി കൃഷി, പുഷ്‌പകൃഷി എന്നിവ നടപ്പാക്കി. ശുചിത്വപരിപാലനത്തിൽ പഞ്ചായത്തിൽ ഒന്നാമതെത്തി. പി എം എ വൈ
 പദ്ധതിയിൽ  വീടുകൾ നൽകി.  തൊഴിലുറപ്പുപദ്ധതിയിലൂടെ വർഷവും  പേർക്ക് 100 തൊഴിൽദിനങ്ങൾ ഉറപ്പുവരുത്തി. എല്ലാ പ്രദേശത്തും തെരുവുവിളക്കുകൾ സ്ഥാപിച്ചു. ത്രിതലപഞ്ചായത്ത് ഫണ്ടും വിനിയോഗിച്ചും നിരവധി വികസനപ്രവർത്തനങ്ങൾ  നടപ്പാക്കി. നിരവധി പുരസ്‌കാരങ്ങളും ലഭിച്ചു. ജനക്ഷേമ പ്രവർത്തനങ്ങൾക്കും വികസനങ്ങൾക്കും മുൻതൂക്കം നൽകി സമാനതകളില്ലാത്ത പ്രവർത്തനവുമായി ബഹുദൂരം മുന്നിലാണ് മീനാട് വാർഡ് നിലവിലുള്ള മീനാട് വാർഡ് മുൻപ്രാവശ്യ ത്തെ ഭൂരിപക്ഷം  ശ്യാംരാജിലൂടെ കൂട്ടുന്ന തിനൊപ്പം ഒരുവട്ടം കൈവിട്ട് പോയ കോയിപ്പാട് വാർഡ് തിരിച്ചു പിടിക്കാൻ ബീന രാജൻ കോയിപ്പാട് വാർഡിലാണ് മത്സരിക്കുന്നത്.
ഫോട്ടോ: ബീനരാജനും ശ്യാംരാജും തിരഞ്ഞെടുപ്പ് പ്രവർത്തനത്തിനിടയിൽ


ചാത്തന്നൂർ ഗ്രാമ പഞ്ചായത്തിൽ കോൺഗ്രസ്‌ വയലിക്കട വാർഡിൽ ഒതുങ്ങി



ചാത്തന്നൂർ ഗ്രാമ പഞ്ചായത്തിൽ കോൺഗ്രസ്‌ വയലിക്കട വാർഡിൽ ഒതുങ്ങി.

ചാത്തന്നൂർ : ചാത്തന്നൂർ ഗ്രാമ പഞ്ചായത്തിൽ കോൺഗ്രസ്‌ വയലിക്കട വാർഡിൽ ഒതുങ്ങി. കോൺഗ്രസ്‌ എന്നാൽ വയലിക്കടയാണോ എന്ന ചോദ്യം ഉയർത്തുകയാണ് നാട്ടുകാരും എതിർ രാക്ഷ്ട്രീയക്കാരും. യു ഡി എഫ് സംവിധാനം ഇല്ലാതെ മത്സരിക്കുന്ന കോൺഗ്രസ്‌ 
ചാത്തന്നൂർ ഗ്രാമപഞ്ചായത്തിലെ കിഴക്കേയറ്റമായ വയലിക്കട വാർഡിൽ നിന്നും മാത്രം കോൺഗ്രസിന് നാല് സ്ഥാനാർഥികൾ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ മത്സരിക്കുന്നുണ്ട് ഒന്ന് നിലവിൽ കോഷ്ണക്കാവ് വാർഡിലെ മെമ്പർ ആയ ഇഖ്ബാൽ വയലിക്കട വാർഡിൽ മത്സരിയ്ക്കുമ്പോൾ നിലവിൽ 
വയലിക്കട വാർഡിലെ മെബറായ പ്രമോദ്..
പഞ്ചായത്തിന്റെ പടിഞ്ഞാറേയറ്റമായ
ഞാവരൂർ വാർഡിലും..വയലിക്കട വാർഡിലെ പഴയ മെബർ.അംബികശശി ചാത്തന്നൂർ പഞ്ചായത്തിലെ തന്നെ മറ്റൊരു വാർഡായ സിവിൽ സ്റ്റേഷൻ വാർഡിലും
വയലിക്കട വാർഡിലെ തന്നെയുള്ള കോൺഗ്രസിന്റെ വനിതനേതാവ് ധന്യഉണ്ണി ത്താൻ പ്രവർത്തക തൊട്ടടുത്ത വാർഡായ വരിഞ്ഞം വാർഡിലും
വയലിക്കട വാർഡിലെ തന്നെയുള്ള 
 കോൺഗ്രസ്‌ പ്രവർത്തകയെ പഞ്ചായത്തിന്റെ തെക്കേഅറ്റമായ താഴം വാർഡിലുംസ്ഥാനാർഥിയാക്കിയപ്പോൾ.പഞ്ചായത്തിലെ പതിനെട്ടാം വാർഡായ കോട്ടവതുക്കൽ വാർഡിൽ  മാബള്ളിക്കുന്നം വാർഡിലെ യൂത്ത് 
കോൺഗ്രസ് നേതാവിനെ ബലിയാടാക്കുകയായിരുന്നു.
സ്ഥാനാർഥികൾ ആകുന്നതിന് പോലും ആളില്ലാത്ത അവസ്ഥയിൽ നട്ടംതിരിഞ്ഞ കോൺഗ്രസ്‌ പ്രവർത്തനത്തിന് കൂലിയ്ക്ക് പോലും ആളിനെ കിട്ടാൻ ഇല്ലെന്ന് സ്ഥാനാർഥികൾ പറയുന്നു.


വികസനം കൊതിക്കുന്ന കല്ലുവാതുക്കലിന് വേണം ബിജെപി

എൻ ഡി എ യുടെ തിരിച്ചു വരവ് കൊതിക്കുന്ന കല്ലുവാതുക്കൽ 

ചാത്തന്നൂർ : എൻ ഡി എയുടെ തിരിച്ചു വരവ് കൊതിക്കുന്ന കല്ലുവാതുക്കലിൽ എൻ ഡി എ സഖ്യം നേരിടുന്നത് ഇൻഡി സഖ്യത്തിനെയാണ്. ബിജെപിയുടെ മുന്നേറ്റം തടയാൻ എൽ ഡി എഫും യു ഡി എഫും കൈകോർത്ത് നിൽക്കുന്ന ഇവിടെ രാക്ഷ്ട്രീയ കുടിലതയുടെ പുതിയ മേച്ചിൽ പുറങ്ങൾ തേടുകയാണ് ഇൻഡി സഖ്യം.
ഇത്തിക്കര ബ്ളോക്കിൽപെടുന്ന 5 പഞ്ചായത്തുകളിൽ ഏറ്റവും വലിയ പഞ്ചായത്താണ് കല്ലുവാതുക്കൽ പഞ്ചായത്ത്. 24 വാർഡുകളിലായി
ഏകദേശം 38 ച.കി.മീ. വിസ്‌തൃതിയിൽ വ്യാപിച്ച് കിടക്കുന്ന പ്രദേശമാണ് കല്ലുവാതുക്കൽ പഞ്ചായത്ത്‌. തിരുവനന്തപുരം-കൊല്ലം ജില്ലകളുടെ അതിർത്തി പങ്കിടുന്ന കല്ലുവാതുക്കൽ പഞ്ചായത്തിന്റെ  വടക്ക് ജലനാദം മുഴക്കി ഒഴുകി വരുന്ന ഇത്തിക്കര ആറിന്റെ തീരവും, തെക്ക് മലയോര റോഡും പാടശേഖരങ്ങളും, കിഴക്ക് കുന്നുകളും താഴ്വരകളും പടിഞ്ഞാറ് കേരവൃക്ഷങ്ങളും തിങ്ങിനിറഞ്ഞ സമതല പ്രദേശങ്ങളും ഒത്തിണങ്ങിയ കാർഷിക ഗ്രാമം.2020-ൽ അധികാരത്തിൽ എത്തിയ ബിജെപി ഭരണത്തെഇടതുവലത് മുന്നണി കൾ ചേർന്ന് ആവിശ്വാസ പ്രമേയം കൊണ്ട് വന്ന് അട്ടിമറിച്ചു കോൺഗ്രസ്‌ ഭരണം കൊണ്ട് വന്ന ഇവിടെ ഇപ്പോൾ ജനങ്ങൾ 
ബിജെപിയെ തിരിച്ചു കൊണ്ട് വന്ന് ബിജെപി മുന്നോട്ട് വച്ച വികസനത്തിനായി കൊതിക്കുകയാണ്.വികസനത്തിനായി സ്ഥിരതയുള്ള ബിജെപി ഭരണത്തിനായി വോട്ട് ചെയ്യാൻ ജനങ്ങൾ ഒരുങ്ങുകയാണ്. ജനങ്ങളെ ഒന്നായി കണ്ട ഭരണമാണ് ബിജെപിയുടെത് എന്ന് ജനങ്ങൾ പറയുന്നു.
സമഗ്രവികസനത്തിൻ്റെ രണ്ടര വർഷത്തെ കാലയളവിൽ ആരോഗ്യം, കൃഷി, ഭവനനിർമാണം, പശ്ചാത്തല സൗകര്യം എന്നീ മേഖലകളിലെല്ലാം മുന്നേറ്റം നടത്താൻ എസ്. സുദീപ നേതൃത്വം കൊടുത്ത ബിജെപി ഭരണസമിതിക്കായി. യുവാക്കൾ, വയോജനങ്ങൾ, വിദ്യാർഥികൾ എന്നിവരെ ഒരുപോലെ പരിഗണിച്ചു. സാധാരണക്കാർക്ക് വീടൊരുക്കാൻ , പിഎംഎവൈ പദ്ധതി ഉപയോഗപ്പെടുത്തി.
റോഡുകൾ നവീകരിച്ചു. യുവതയ്ക്കായി തൊഴിൽ മേളകൾ നടത്തി. തെരുവുനായ ശല്യം പരിഹരിക്കാനും എബിസി പദ്ധതി ഫലപ്രദമായി നടപ്പാക്കാനും ജില്ലാ- ബ്ലോക്ക് പഞ്ചായത്തിൻ്റെ സംയുക്ത പദ്ധതി നടപ്പാക്കി.വനിതാ ശിശുസംരക്ഷണത്തിനും സ്ത്രീ ശാക്തീകരണത്തിനും മുൻതൂക്കം നൽകി. കുടുംബശ്രീ മുഖേന ജാഗ്രതാസമിതികൾ രൂപീകരിച്ചു. അങ്കണവാടികൾ വഴി പോഷകാഹാരം, കുത്തിവയ്പ്‌പ്, ആരോഗ്യപോഷണ വിദ്യാഭ്യാസം എന്നിവ നടത്തി. നെൽകൃഷിക്ക് പുറമെ തെങ്ങ്, റബർ, വാഴ, കുരുമുളക്, പച്ചക്കറികൾ, കാപ്പി, കൊക്കോ എന്നീ കൃഷിക്കും പ്രോത്സാഹനംനൽകി. ബിജെപി ഭരിച്ചിരുന്ന സമയത്തെ
നേട്ടങ്ങൾ എണ്ണിപ്പറഞ്ഞാണ് എൻ ഡി എ വോട്ട് തേടുന്നത്.24വാർഡു കളിലും മുൻ ഗ്രാമ ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗങ്ങൾ അടക്കമുള്ള മികച്ച സ്ഥാനാർഥികളെയാണ് രംഗത്തിറക്കിയിരിക്കുന്നത്. അടുക്കും ചിട്ടയുമുള്ള പ്രവർത്തനത്തിലൂടെയാണ് ബിജെപി മുന്നോട്ടു പോകുന്നത് കല്ലുവാ തുക്കലിൽ ബിജെപി വികസനത്തിന്റെ രാക്ഷ്ട്രീയത്തിന് വൻ സ്വീകാര്യതയാണ് ലഭിക്കുന്നത്.




പ്രകൃതി സൗന്ദര്യവും മനുഷ്യവിഭവശേഷിയുംകൊണ്ട് അനുഗ്രഹീതമാണ്

. "ഇത്തവണ ചിറക്കര ബിജെപി പിടിച്ചെടുക്കും. ഇവിടെയും വേണ്ടേ വികസനവും പുരോഗതിയും....!

ചാത്തന്നൂർ : ഇത്തവണ ചിറക്കര ബിജെപി പിടിച്ചെടുക്കും. ഇവിടെയും വേണ്ടേ വികസനവും പുരോഗതിയും എന്ന് ജനങ്ങൾ പറഞ്ഞു തുടങ്ങിയിരിക്കുന്നു. ചിറക്കരയിൽ ജനങ്ങൾ ചർച്ച ചെയ്യുന്നത് വികസനത്തിന്റെ രാക്ഷ്ട്രീയമാണ് സ്ഥിര തയുള്ള അഴിമതിരഹിത ഭരണമാണ്ലക്ഷ്യമെന്ന് ജനങ്ങൾ ഒന്നടങ്കം പറയുമ്പോൾ വികസനത്തിന്റെ രാഷ്ട്രിയം മുന്നോട്ട് വെച്ചാണ് ബിജെപി തിരഞ്ഞെടുപ്പിനെ നേരിടുന്നത്. പ്രകൃതി സൗന്ദര്യവും മനുഷ്യവിഭവശേഷിയുംകൊണ്ട് അനുഗ്രഹീതമാണ് ചിറക്കര ഗ്രാമ
പഞ്ചായത്ത്. 
ഈ ഭൗതിക സാഹചര്യങ്ങളെ ഫലപ്രദമായി ഉപയോഗപ്പെടുത്തുവാൻ നാളിതുവരെ ഭരിച്ച ഇടതു മുന്നണി ഭരണത്തിനായില്ല.
 ജനങ്ങൾക്ക് മികച്ച സേവനങ്ങളും വികസനവും ഒരുക്കുന്നതിനുള്ള പദ്ധതി കൾ അഴിമതി നടത്തി ഇല്ലാതാക്കുകയാണ് ഭരണക്കാർ നാളിതുവരെ ചെയ്തു വന്നത്.
പോളച്ചിറയിലെ പക്ഷിസങ്കേതം സംരഷിക്കുവാൻ കഴിയാത്തതും
പോളച്ചിറ നെൽകൃഷിയെ തകർത്തതും
കാർഷിക മേഖലയിലെ തകർച്ചയും
വിദ്യാഭ്യാസ മേഖലയിൽ നാമമാത്രം തുക ചിലവാക്കിയ പഞ്ചായത്ത്‌ ഭരണസമിതിയ്ക്ക് ഉയർത്തി കാണിക്കാൻ നേട്ടങ്ങൾ ഒന്നും തന്നെയില്ല
മാലിന്യ നിർമാർജന പ്രവർത്തനത്തിന് ഒരു തുക പോലും ചിലവഴിക്കാതെ
 ലൈഫ് ഭവന പദ്ധതി അട്ടിമറിച്ചു കൊണ്ട്
റോഡ് ഗതാഗതത്തിൽ പോലും പ്രഖ്യാപിച്ച പദ്ധതികൾ നടപ്പിൽ വരുത്താതെ
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിനായി കർമപദ്ധതി തയ്യാറാക്കാതെ അങ്കണവാടി കുട്ടികളുടെ സമഗ്ര പുരോഗതിക്ക് വേണ്ടിയുള്ള വിവിധ പദ്ധതികൾ പോലും അട്ടിമറിച്ചു കൊണ്ട് കഴിഞ്ഞ അഞ്ചു വർഷം രണ്ടു വൈസ് പ്രസിഡന്റുമാരും ഒരു ആക്റ്റിംഗ് പ്രസിഡന്റും ഭരിച്ചു മുടിച്ച ചിറക്കരയിൽ ജനങ്ങൾ ബിജെപിയുടെ സ്ഥിരതയുള്ള ഭരണത്തിനായി ആഗ്രഹിക്കുകയാണ്.മുൻ ഗ്രാമ പഞ്ചായത്ത്‌ അടക്കമുള്ള ശക്തരായ സ്ഥാനാർഥികളെയാണ് ബിജെപി രംഗത്ത്
ഇറക്കിയിട്ടുള്ളത് കഴിഞ്ഞ പഞ്ചായത്ത്‌ തിരഞ്ഞെടുപ്പിൽ രണ്ട് സീറ്റ് നേടിയ ബിജെപി പത്തോളം വാർഡുകളിൽ  രണ്ടാം സ്ഥാനത്ത് എത്തി കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ 400 വോട്ടുകളുടെ വിത്യാസത്തിലാണ് എൽ ഡി എഫിന് പിന്നിൽ രണ്ടാം സ്ഥാനത്ത് എത്തിയത്. പാർലമെന്റ്തിരഞ്ഞെടുപ്പിൽ 200ഓളം വോട്ടുകളുടെ വിത്യാസത്തിൽ എൽ ഡി എഫിനെ പിന്നിലാക്കി യു ഡി എഫിന് പിന്നിൽ രണ്ടാം സ്ഥാനത്ത് എത്തി വോട്ടിങ് നിലവാരത്തിൽ ചിറക്കരയിൽ രാക്ഷ്ട്രീയ സ്ഥിരതയുള്ള പ്രസ്ഥാനമായി മാറി.അത് ഇക്കുറി ചിറക്കരയിൽ സ്ഥിരതയുള്ള ഭരണ ത്തിനായി ജനങ്ങൾ ബിജെപിയ്ക്ക് വോട്ട് ചെയ്യും ഇരു മുന്നണികൾക്കും റിബൽ ശല്യം ഉള്ള ഇവിടെ സിപിഎം മുൻ എൽ സി സെക്രട്ടറി ഉല്ലാസ് കൃഷ്ണൻ പാർട്ടി വിട്ട് സ്വതന്ത്ര സ്ഥാനാർഥിയായി  മത്സരിക്കുമ്പോൾ കോൺഗ്രസിന്റെ
ഗ്രാമപഞ്ചായത്ത്‌ അംഗം ഉളിയനാട് ജയനും റിബൽ സ്ഥാനാർഥിയായി മത്സരിക്കുന്നുണ്ട്.
ഇരു മുന്നണി ബഹുദൂരം പിന്നിലാക്കി ബിജെപി നേതൃത്വം കൊടുക്കുന്ന എൻ ഡി എ സഖ്യം വിജയത്തോട് അടുക്കുകയാണ്.

കുത്തനെയുള്ള മൈലക്കാട് ഇറക്കത്ത്വയൽ ഭൂമിയായ ഇവിടെ ദേശീയപാതയ്ക്ക് കുറുകെയുള്ള തോടിന് പാലവും പണി ഞ്ഞിട്ടുണ്ട്. ഇറക്കം കുറയ്ക്കുന്നതിനായി നിർമ്മിച്ച അടിപാതയ്ക്ക് പടിഞ്ഞാറേ ഭാഗത്തെ പ്രധാന പാതയാണ് ഇടിഞ്ഞു താണത്..

കൊട്ടിയം :  കുത്തനെയുള്ള മൈലക്കാട് ഇറക്കത്ത്
വയൽ ഭൂമിയായ ഇവിടെ ദേശീയപാതയ്ക്ക് കുറുകെയുള്ള തോടിന് പാലവും പണി ഞ്ഞിട്ടുണ്ട്. ഇറക്കം കുറയ്ക്കുന്നതിനായി നിർമ്മിച്ച അടിപാതയ്ക്ക് പടിഞ്ഞാറേ ഭാഗത്തെ പ്രധാന പാതയാണ് ഇടിഞ്ഞു താണത്..ഇരുപത് അടിയോളം ഉയരത്തിലൂടെയാണ് ദേശീയപാത കടന്നുപോകുന്നത്. താഴെയുള്ള സർവീസ് റോഡിൽനിന്ന് ഉയരത്തിൽ പാർശ്വഭിത്തികെട്ടി വേർതിരിച്ചിട്ടുമുണ്ട്. എന്നാൽ, ദേശീയപാതയിൽ വിള്ളൽ രൂപപ്പെട്ട് മണ്ണിടിയുകയായിരുന്നു.ഇതിന്റെ ആഘാതത്തിൽ തോടിന് കുറുകെയുള്ള പാലം തകർന്ന് വെള്ളമോഴുകിയതോടെ കൂടുതലായി മണ്ണ് ഇടിയുകയായിരുന്നു.തോടിന് കുറുകെയുള്ള പാലത്തിൽ മണ്ണിന്റെ ഭാരം താങ്ങാൻ കഴിയാഞ്ഞത് മൂലം തകർന്നതാണ് പാലം തകരാൻ കാരണമെന്ന് വിദ്ഗ്ദർ ചൂണ്ടി കാട്ടുന്നു.


@ വയലിൽ മണ്ണിട്ട് ഉയർത്തി റോഡ് നിർമിച്ചപ്പോൾ അടിത്തറയ്ക്ക് ആവശ്യമായ വീതിയുണ്ടായിരുന്നില്ലെന്നത് ഗുരുതര വീഴ്ച്ച യാണ് ഇതു റോഡ് തകരാൻ കാരണമായെന്നുമാണ് പ്രാത്മിക നിഗമനം ഭൂമി ഏറ്റെടുത്തപ്പോൾ ഇതിനാവശ്യമായ ഇടം കണക്കാക്കിയിരുന്നില്ല. അടിത്തറ വീതി കൂട്ടിയാൽ സർവീസ് റോഡിന്റെ വീതി കുറയുമെന്നതിനാൽ അതിൽ വിട്ടുവീഴ്ച വരുത്തി. മണ്ണിന് ഉറപ്പില്ലാത്തതും നീരൊഴുക്കും കാരണം അടിത്തറ തകർന്നത് റോഡ് ഇടിയാൻ കാരണമായി.

@ ദേശീയപാത തകർന്ന സംഭവത്തിൽ വിദഗ്ധ സംഘം ഇന്ന് പരിശോധന നടത്തും. ദേശീയ പാത അതോറിറ്റി നിർദേശിച്ച പ്രകാരമാണ് പരിശോധന നടത്തുന്നത്. ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ ഇന്ന് യോഗം ചേരും. ദേശീയ പാത കരാർ കമ്പനി പ്രതിനിധികൾ, ജനപ്രതിനിധികൾ എന്നിവർ പങ്കെടുക്കും. . 

@ നിർമാണത്തിലെ അശാസ്ത്രീയത പരിഹരിക്കാൻ പാടം നികത്തി ഉയർത്തുന്നതിനു പകരം പാലങ്ങൾ ഉൾപ്പെടെയുള്ള വയഡക്ട് രീതി വേണമെന്ന ആവശ്യമാണ് ഉയരുന്നത്.
വയഡക്ട് ആണു മൈലക്കാട്
ഉചിതമെന്നു വിവിധ വിദഗ്ധരും പറയുന്നു.

@ ദേശീയപാതയുമായി ബന്ധപ്പെട്ട് സംസ്ഥാനങ്ങളിൽ മരാമത്ത് വകുപ്പുകളോ റോഡ് നിർമാണ വിഭാഗങ്ങളോ ചെയ്യുന്ന പ്രവൃത്തികൾ കൃത്യമായി നിരീക്ഷിക്കാൻ റീജനൽ ഓഫിസുകളോട് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം നിർദേശിച്ചതായി ഉദ്യോഗസ്ഥർ അറിയിച്ചു.
നിർമാണ വിഭാഗങ്ങൾ ചെയ്‌ത പ്രവൃത്തികളിൽ ഗുരുതര വീഴ്ചകൾ കണ്ടെത്തിയ സാഹചര്യത്തിലാണ് പരിശോധന വിപുലമാക്കാൻ നിർദേശിച്ചതെന്ന് സർക്കുലറിൽ പറയുന്നു. ദേശീയപാത നിർമാണം നിരീക്ഷിക്കുന്നതിനൊപ്പം ദേശീയപാതയുമായി ബന്ധപ്പെട്ട് നിർമ്മാണകമ്പനികൾ ചെയ്യുന്ന പ്രവർത്തികളും പരിശോധന നടത്തും.

നിർമ്മാണത്തിലിരുന്ന ദേശീയ പാത തകർന്ന സംഭവത്തിൽ പരിഹാരം നടപടികൾക്കൊരുങ്ങി ദേശീയപാത അതോറിറ്റി.

കൊട്ടിയം:  നിർമ്മാണത്തിലിരുന്ന ദേശീയ പാത തകർന്ന സംഭവത്തിൽ പരിഹാരം നടപടികൾക്കൊരുങ്ങി ദേശീയപാത അതോറിറ്റി. വയഡക്ടോ പാലമോ പണിയുക മാത്രമാണ് പോംവഴിയെന്നാണ് കണ്ടെത്തിയിരിക്കുന്നതെന്ന് ദേശീയപാത അതോറിറ്റി റീജിയണൽ ഓഫീസർ  വ്യക്തമാക്കി. അങ്ങനെയെങ്കിൽ നിലവിൽ മണ്ണിട്ട് കെട്ടിപ്പൊക്കിയിരിക്കുന്ന പാത പൂർണ്ണമായും പൊളിച്ചുമാറ്റേണ്ടി വരും. 276 മീറ്റർ ഭാഗത്താണ് ഇപ്പോൾ തകർച്ച കണ്ടെത്തിയിരിക്കുന്നത്. 
കൂടാതെ . മൈലക്കാട്അണ്ടർപാസിനെ നിലവിലുള്ള അണ്ടർപാസുമായി ബന്ധിപ്പിക്കുന്ന 400 മീറ്റർ നീളമുള്ള സംയോജിത ഘടനയിലുള്ള ഒരു പാലം നിർമിക്കണമെന്ന  ആവശ്യവും മുന്നോട്ട് വച്ചിട്ടുണ്ട്. ചില പിഴവുകൾ സംഭവിച്ചിട്ടുണ്ടെന്ന് ദേശീയപാത അതോറിറ്റി റീജിയണൽ ഓഫീസർ സമ്മതിച്ചു. മണ്ണിന്റെ ഘടന മനസ്സിലാക്കുന്നതിൽ പ്രധാനമായും പിഴവ് സംഭവിച്ചുവെന്നാണ് വിലയിരുത്തൽ. നിലവിലെ ആറുവരിപ്പാത മാറ്റി പൈലിങ് നടത്തി തൂണുകൾ സ്ഥാപിച്ച് പാലം നിർമിക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
മഴക്കാലത്ത് നിറയെ വെള്ളം നിൽക്കുന്ന വയലിൽ ശാസ്ത്രീയ പഠനങ്ങളൊന്നും നടത്താതെ ഉയരത്തിൽ മണ്ണിട്ട് ഉയർത്തി ആറുവരിപ്പാത നിർമിച്ചത് വലിയ പിഴവാണെന്ന് നിർമാണ സമയത്തുതന്നെ നാട്ടുകാർ സൂചിപ്പിച്ചിരുന്നതാണ്. ഇത്തരത്തിൽ വയലിൽ ഉയർത്തിയ റോഡ് താഴ്ന്നതാണ്  റോഡ് തകരാനിടയാക്കിയത്. നേരത്തെ തകർന്നിരുന്ന റോഡിന് മീറ്ററുകൾക്കപ്പുറത്ത് ഇന്നും തകർച്ച സംഭവിച്ചിരുന്നു. പ്രധാന റോഡിൻ്റെ പാർശ്വഭിത്തിയാണ് ഇടിഞ്ഞുവീണത്.

@ നിർമാണവേളയിൽ മണ്ണിടിച്ചിൽ ഒഴിവാക്കാൻ കർശന നിബന്ധനകളാണ് ദേശീയ ഉപരിതല ഗതാഗതമന്ത്രാലയം ഇറക്കിയിട്ടുള്ളത്. സംസ്ഥാനത്ത് മിക്കയിടത്തും ഇവ പാലിക്കുന്നില്ലെന്ന് ആക്ഷേപമുണ്ട്. നേരത്തേ ആരംഭിച്ച നിർമാണപ്രവൃത്തികൾ ആയതിനാൽ പുതിയ നിർദേശങ്ങളിൽ കടുംപിടിത്തം വേണ്ടെന്നാണ് അധികൃതരുടെ നിലപാട്. മണ്ണിടിച്ചിൽ തടയാൻ ടോപ്പോഗ്രഫിക്കൽ സർവേ നിർബന്ധമാണ്. വിവിധ തരത്തിലെ മണ്ണിൻ്റെ ഘടനാപരിശോധന നടത്തുകയും മണ്ണൊലിപ്പ് തടയാനുള്ള നിബന്ധനകൾ പാലിക്കുകയും വേണം. നിർമാണം നടക്കുന്ന സ്ഥലത്തിന്റെ 300 മീറ്റർ പരിധിയിൽ ലൈഡാർ ഡ്രോൺ സർവേ നടത്തുകയും മണ്ണിടിച്ചിൽ സാധ്യത പരിശോധിക്കുകയും വേണം. മുൻകാല സാറ്റലൈറ്റ് ചിത്രങ്ങൾ അടിസ്ഥാനമാക്കിയും മണ്ണിടിച്ചിൽ സാധ്യത വിലയിരുത്തണം. നാഷണൽ റിമോട്ട് സെൻസിങ് ഏജൻസിയുടെ പഠനങ്ങളും അടിസ്ഥാനമാക്കിവേണം വിശദ പദ്ധതിരേഖ തയ്യാറാക്കേണ്ടത്. ജിയോളജിക്കൽ, ജിയോടെക്നിക്കൽ, പഠനങ്ങൾ നിർബന്ധമാണ്. ഉപരിതലം ഏറ്റവും കൂടുതൽ ദുർബലമാകാൻ സാധ്യതയുള്ള മഴക്കാലത്തുവേണം ജിയോടെക്നിക്കൽ പഠനം നടത്തേണ്ടത്. നിർമാണവേളയിലെ അപകടങ്ങൾ ഒഴിവാക്കാനും കർശനവ്യവസ്ഥകളുണ്ട്. വെള്ളം ഒലിച്ചുപോകാനുള്ള സൗകര്യം നിർമാണവേളയിൽ ഉണ്ടായിരിക്കണം. നീക്കംചെയ്യുന്ന മണ്ണും കല്ലും മറ്റ് അവശിഷ്‌ടങ്ങളും പാരിസ്ഥിതികപ്രശ്ങ്ങൾ ഉണ്ടാകാത്തവിധത്തിൽ മാറ്റണമെന്നും വ്യവസ്ഥയുണ്ട്. 


@ വിശ്രമം ഇല്ലാതെ കെ എസ് ഇ ബി ഉദ്യോഗസ്ഥർ

അപകടം നടന്ന സമയം മുതൽ  വിശ്രമമില്ലാതെ ജോലി  ചെയ്യുകയാണ് കെ എസ് ഇ ബി  അധികൃതർ  കൊട്ടിയം  സബ്സ്സ്റ്റേഷനിലേക്ക് പോകുന്ന 33 kv ലൈനിന്റെ പ്രധാന 
പോസ്റ്റുകൾ ആണ് അപകടത്തിൽ മറിഞ്ഞത് ഒപ്പം മറ്റ് പോസ്റ്റുകളും  ചരിഞ്ഞ
തോടെ  കെ എസ് ഇ ബി പ്രതിരോധത്തിലായി  യുദ്ധകാലാടിസ്ഥാനത്തുള്ള നിർമ്മാണ പ്രവൃത്തികളാണ് നടന്ന് വരുന്നത് 

@ വട്ടം ചുറ്റി ജനങ്ങൾ 

ദേശീയപാതയുടെ  തകർച്ചയോടെ ജനങ്ങളുടെ നിത്യ ജീവിതവും താളം തെറ്റി നിത്യവും ഇത് വഴി കടന്ന് പോകുന്ന  സ്കൂൾ ബസുകൾ അടക്കമുള്ള വാഹനങ്ങൾ പുതിയ വഴികൾ തേടിയതോടെ  കിലോമീറ്ററുകൾ ചുറ്റി സഞ്ചരിക്കേണ്ട ഗതികേടിലായി 
കൊട്ടിയം ജംഗ്ഷൻ തിരിഞ്ഞ് കണ്ണനല്ലൂർ വഴി മൈലക്കാടും തീരദേശം വഴിയും യാത്ര 
ചെയ്തതോടെ പ്രൈവറ്റ് ബസുകളുടെ സമയക്രമം തെറ്റി  പലതും മൈലക്കാടും കൊട്ടിയത്തും ഓട്ടം അവസാനിപ്പിച്ചു. കെഎസ് ആർ ടി സി ബസ് സർവീസുകളും മുടങ്ങിയതായി ചാത്തന്നൂർ ഡിപ്പോ അധികൃതർ അറിയിച്ചു.

@ നിർമ്മാണ പ്രവൃത്തികൾ ധ്രുതഗതിയിൽ 

ദേശീയപാതയുടെ തകർന്ന ഭാഗത്തെ നിർമ്മാണ പ്രവൃത്തികൾ ധ്രുതഗതിയിൽ നടക്കുകയാണ് മണ്ണ് പൂർണ്ണമായും മാറ്റി കൊണ്ട്  തകർന്ന സർവീസ് 
റോഡ് നിർമ്മിക്കാനുള്ള പ്രവൃത്തികളാണ്  നടക്കുന്നത്. ഇന്ന് താത്കാലിക സർവീസ്  
റോഡ് നിർമ്മാണം പൂർത്തിയാക്കി വാഹനങ്ങൾ കടത്തി വിടുമെന്ന് കബനി അധികൃതർ അറിയിച്ചു. 


ദേശീയപാത നിർമാണം നടന്നുകൊണ്ടിരിക്കെ തകർന്ന ദേശീയപാതയുടെ പുനർനിർമാണം എങ്ങനെ ആവണമെന്നതിൻ്റെ അന്തിമരൂപരേഖ ഇനിയുമായില്ല.

കൊട്ടിയം:  ദേശീയപാത നിർമാണം നടന്നുകൊണ്ടിരിക്കെ തകർന്ന   ദേശീയപാതയുടെ പുനർനിർമാണം എങ്ങനെ ആവണമെന്നതിൻ്റെ അന്തിമരൂപരേഖ ഇനിയുമായില്ല. പണിതുടങ്ങാനുള്ള അനുമതിയും ഇതുവരെ കരാറുകാർക്ക് ലഭിച്ചിച്ചിട്ടില്ല.
ഇവിടെ 400 മീറ്റർ ദൂരത്തിൽ വയഡക്ട് നിർമിക്കണമെന്നാണ് പരിശോധന നടത്തിയ വിദഗ്‌ധസമിതിയുടെ ശുപാർശയെങ്കിൽ  പുതിയ പ്ളാൻ അനിവാര്യമാണ്.
ഉറപ്പില്ലാത്ത മണ്ണുള്ള വയൽ ഭാഗത്ത് മുഴുവൻ ദൂരത്തിലും വയഡക്‌ട് നിർമിക്കണമെന്നും ഇരുവശത്തുമുള്ള സർവീസ് റോഡിൻ്റെ ഉയരം കൂട്ടണമെന്നും ജനപ്രതിനിധികളും നാട്ടുകാരും ആവശ്യമുന്നയിച്ചിട്ടുണ്ട്. എന്നാൽ  അടിപ്പാതയുടെ പാലം മുതൽ 400മീറ്റർ ദൂരത്തിൽ  വയഡക്ട് നിർമിക്കാനാണ് അധികൃതർ ഉദ്ദേശിക്കുന്നത്. 
ഇതിനു പോലും അന്തിമാനുമതി കിട്ടിയിട്ടില്ല. നാൽപ്പത് അടിയിലധികം ഉയരത്തിൽ കെട്ടിപ്പൊക്കിയ മണ്ണു പൂർണമായി മാറ്റി. മണ്ണു പരിശോധയും പരിശോധനാ പൈലിങ്ങും കഴിഞ്ഞ് പണിക്കാരും യന്ത്രങ്ങളും കാത്തിരിക്കുകയാണ്. തകർന്ന സ്ഥലം  ഇന്ന് വീണ്ടും ഉന്നത ഉദ്യോഗസ്ഥർ സന്ദർശിക്കും.ഇതിനിടെ  സർവീസ് റോഡ് തുറന്നുകൊടുത്തു എന്നതാണ് ആശ്വാസം. ഇന്നലെ സർവീസ് റോഡ് തുറന്നു കൊടുത്തെങ്കിലും കൊട്ടിയം ഭാഗത്ത് ഏതു സമയവും ഗതാഗതക്കുരുക്കാണ്. ചിലപ്പോൾ രണ്ട്കിലോമീറ്ററോളം അകലെ ഉമയനല്ലൂർ വരെ  നീളാറുണ്ട്. ജപ്പാൻ കുടിവെള്ള പദ്ധതിയുടെ പൈപ്പിന്റെ അറ്റകുറ്റപണികൾ  കഴിഞ്ഞു വൈദ്യുതി  തൂണുകളുടെ തകരാർ പരിഹരിച്ചു നിർമ്മാണ പ്രവൃത്തികൾക്കായുള്ള പച്ച കൊടിയ്ക്കായി കാത്തിരിക്കുകയാണ് അധികൃതർ.

@ ദേശീയപാതയ്ക്കു വേണ്ടി കെട്ടിയുയർത്തിയ മൺതിട്ട നിർമ്മാണത്തിൽ ഗുരുതരമായ പിഴവുകളുണ്ടെന്നു വിദഗ്‌ധ സമിതി  റിപ്പോർട്ട് നൽകിയിട്ടുണ്ട്.
 ഈ മൺതിട്ടകളുടെ ശേഷി ഉറപ്പാക്കാനുള്ള കൃത്യമായ പരിശോധന പുൾഔട്ട് ടെസ്‌റ്റ് നടത്തിയിട്ടില്ലെന്നു ദേശീയപാത അതോറിറ്റി (എൻഎച്ച്എഐ) നിയോഗിച്ച സമിതിയുടെ പ്രാഥമിക റിപ്പോർട്ടിൽ പറയുന്നു.ഏകദേശ ധാരണയുടെയും ഏറെ പഴക്കമുള്ള പരിശോധനാ ഫലങ്ങളുടെയും അടിസ്ഥ‌ാനത്തിലാണു ബലപ്പെടുത്തിയ മൺതിട്ടകളുടെ റീഇൻഫോഴ്‌സ്‌ഡ് എർത്ത് വാൾ രൂപകൽപന തയാറാക്കിയത്. മണ്ണ് പാളികളായി അടുക്കി അതിനിടയിൽ പോളിമർ കൊണ്ടു നിർമിച്ച ജിയോസിന്തറ്റിക് റീഇൻഫോഴ്സസ്മെന്റ്റ് പാളികൾ വിരിച്ചാണു ഹൈവേ നിർമ്മാണത്തിനായി മൺതിട്ട ബലപ്പെടുത്തുന്നത്. എന്നാൽ ഇതിന്റെ ഉറപ്പു കൃത്യമായി പരിശോധിച്ചില്ല.
പലയിടങ്ങളിലും മൺതിട്ട നിർമ്മിച്ച സ്ഥലത്തെ മണ്ണിൽ ജലാംശത്തിൻ്റെ അളവ് 100 ശതമാനവും ഈർപ്പം 50 ശതമാനത്തിനും മുകളിലുമായിരുന്നു. ഇത്തരം സ്‌ഥലങ്ങളിൽ അടിത്തറയിലെ മണ്ണ് ബലപ്പെടുത്തിയാണു മൺതിട്ട നിർമ്മിക്കേണ്ടത്. എന്നാൽ ഇത്തരത്തിൽ ബലപ്പെടുത്തിയിട്ടില്ലെന്നു റിപ്പോർട്ടിലുണ്ട്.  ദേശീയപാത തകർന്നു വീഴാനുള്ള കാരണം അടിത്തറയിലെ മണ്ണിന്റെ ഘടന പരിശോധിക്കാതെയും ബലപ്പെടുത്താതെയും മൺതിട്ട കെട്ടിപ്പൊക്കിയതാണെന്ന് ഭൗമ സാങ്കേതിക വിദഗ്ധരുടെ സംഘം വിലയിരുത്തിയതായി ഉദ്യേഗസ്ഥർ പറഞ്ഞു.  ആ നിഗമനങ്ങൾ എൻഎച്ച്എഐ സംഘവും ശരിവയ്ക്കുന്നു. എൻഎച്ചിനു വേണ്ടി മൺതിട്ടകൾ നിർമ്മിക്കുന്ന സ്‌ഥലങ്ങളിൽ അടിത്തറയിലെ മണ്ണ് ബലപ്പെടുത്തിയിട്ടുണ്ടെന്ന് ഉറപ്പാക്കണമെന്നാണു വിദഗ്‌ധ സംഘത്തിന്റെ നിർദേശം. 3 മീറ്ററിൽ കൂടുതൽ താഴ്ചയിൽ മണ്ണിന് അയവുണ്ടെങ്കിൽ ഉചിതമായ മാർഗങ്ങളിലൂടെ അതു ബലപ്പെടുത്തണമെന്നും നിർദേശമുണ്ട്.

Tuesday, 9 December 2025

തിരഞ്ഞെടുപ്പ് മൂഡ് കഴിഞ്ഞു നാട് ക്രിസ്തു മസ് മൂഡിലേക്ക്.

തിരഞ്ഞെടുപ്പ് മൂഡ് കഴിഞ്ഞു നാട് ക്രിസ്തു മസ് മൂഡിലേക്ക്.

കൊല്ലം: തിരഞ്ഞെടുപ്പ് മൂഡിലായിരുന്ന നാടും നഗരവും  ക്രിസ്തുമസ് മൂഡിലേക്ക് മാറുകയാണ്. അതിന് മുന്നോടിയായി നാടെങ്ങും നക്ഷത്ര വിസ്മ‌യമൊരുക്കി ക്രിസ്‌മസ് വിപണി ഉണർന്നു. ക്രിസ്‌മസ്‌ ട്രീയും പുൽക്കൂടും സാന്താക്ലോസും എൽ ഇ ഡി സ്റ്റാറുകളുമെല്ലാം കടകളിൽ നിരന്നുതുടങ്ങിയിട്ടുണ്ട്. മഴത്തുള്ളി ലൈറ്റുകൾ, ട്രീ ലൈറ്റുകൾ, ബൾബ് ലൈറ്റുകൾ തുടങ്ങിയവയാണ് വിപണിയിലെ പുതിയ ട്രെൻഡുകൾ.
 ഇവക്ക് 100 രൂപ മുതലാണ് വില.
പുൽക്കൂടൊരുക്കാൻ സമയം ഇല്ലാത്തവർക്കായി റെഡിമെയ്ഡ് പുൽക്കൂടുകളും ക്രിസ്‌മസ് ട്രീകളും ലഭ്യമാണ്. വിലയൽപ്പം കൂടുമെങ്കിലും മെറ്റലിലും ഫൈബറിലും പനയോലയിലും പ്ലാസ്റ്റിക്കിലും മൾട്ടിവുഡിലും ഇത്തവണ പുൽക്കൂടുകൾ വിൽപ്പനക്കെത്തിച്ചിട്ടുണ്ട്.
ഫൈബർ പുൽക്കൂടിനാണ് ഇത്തവണ ആവശ്യക്കാർ ഏറെയുളളത്. 200 രൂപ മുതലാണ് വില. പുൽക്കൂട്ടിൽ വെക്കാവുന്ന രൂപങ്ങളുടെ സെറ്റിന് 200 രൂപ മുതൽ 5,000 രൂപ വരെ വിലയുണ്ട്. അഞ്ച് ഇഞ്ച് മുതൽ ആറടി ഉയരം വരെയുള്ള ക്രിസ്മസ് ട്രീകളും വിപണിയിലുണ്ട്. 250 രൂപ മുതൽ 1,400 വരെയാണ് വില.  എൽഇഡി ' നക്ഷത്രങ്ങൾ തന്നെയാണ്  താരങ്ങൾ. ഏതാനം വർഷങ്ങളായി വിപണി പിടിച്ചടക്കിയ എൽഇഡി നക്ഷത്രങ്ങൾക്കാണ് ആവശ്യക്കാരേറെ. ക്രിസ്മസ് ട്രീയുടെയും ക്രിസ്മസ് പാപ്പയുടെയും രൂപത്തിൽ എൽഇഡി നക്ഷത്രങ്ങൾ വിപണിയിലുണ്ട്. 100 രൂപയാണ് ഏറ്റവും കുറഞ്ഞ വില. ഏറ്റവും കൂടിയതിന് 800 നു മുകളിൽ പോകും. കാണുമ്പോൾ ഗ്ലാസു പോലെ തോന്നുന്ന സെറാമിക് എൽഇഡി നക്ഷത്രങ്ങളാണ് കൂട്ടത്തിലെ പുതുമുഖം. കൂടാതെ എൽഇഡി മാല ബൾബുകളുമുണ്ട്. സാധാരണ ഡിസൈൻ വിട്ട് പൂക്കളുടെയും ബോളിന്റെയും ആകൃതിയിലാണ് പുതിയ മാലബൾബുകൾ എത്തിയിരിക്കുന്നത്. ഒന്നിൽ കൂടുതൽ തവണ ഉപയോഗിക്കാൻ കഴിയുന്നത് കൊണ്ട് വിപണിയിൽ ഇതിന്റെ കച്ചവടവും വർധിച്ചിട്ടുണ്ട്. എൽഇഡി സ‌ാറുകളോടു മത്സരിക്കാൻ പുത്തൻ കടലാസ് നക്ഷത്രങ്ങളും ഒരുങ്ങിയിട്ടുണ്ട്. രൂപത്തിൽ വലിയ മാറ്റമില്ലന്നേയുള്ളൂ. ഗ്ലാസ് പേപ്പറിലും ഗ്ലിറ്ററിങ് പേപ്പറിലും തിളങ്ങി അവ ആകർഷകമാകുന്നു. 20 രൂപ മുതൽ 500 രൂപ വരെ പോകുന്നു കടലാസ് നക്ഷത്രങ്ങളുടെ വില.നക്ഷത്രങ്ങളോടൊപ്പം തന്നെ ക്രിസ്മസ് ട്രീക്കും പുൽക്കൂടൊരുക്കാനുള്ള രൂപങ്ങൾ അടങ്ങുന്ന സെറ്റുകൾക്കും ആവശ്യക്കാരേറെയാണ്. 200 രൂപ മുതലാണ് ക്രിസ്‌മസ് ട്രീകളുടെ വില ആരംഭിക്കുന്നത്. അത് 2000 വരെ പോകാം. സെറ്റുകൾക്ക് 200 മുതൽ 1500 രൂപ വരെയാണ് ഏകദേശ വില. ചുവന്ന നിറത്തിലുള്ള പാപ്പാ ഉടുപ്പിനും മുഖം മൂടിക്കും ആവശ്യക്കാർ ഇപ്പോഴില്ലെങ്കിലും 
വരും ദിവസങ്ങളിൽ വിൽപന വർധിക്കും. 300 മുതൽ 1200 വരെയാണ് അവയുടെ വില. ക്രിസ്മസിന് ഒഴിച്ചുകൂടാനാവാത്ത ഉൽപന്നമായിരുന്ന ക്രിസ്മസ് കാർഡുകൾക്ക് ഇപ്പോൾ ആവശ്യക്കാർ തീരെയില്ലെന്നാണ് വ്യാപാരികൾ പറയുന്നത്. സോഷ്യൽ മീഡിയ കാലത്ത് ക്രിസ്മ‌സ് സന്ദേശങ്ങൾ അയയ്ക്കാൻ ആരും കാർഡുകൾ വാങ്ങി കഷ്ടപ്പെടില്ല. എന്നാൽ ക്രിസ്മമസ് ഫ്രണ്ടിനും മറ്റും നൽകാൻ ചെറിയ കാർഡുകളും ചെറിയ പേപ്പർ നക്ഷത്രങ്ങളും ചിലർ വാങ്ങാറുണ്ട് എന്നും കച്ചവടക്കാർ പറയുന്നു.


Monday, 8 December 2025

പൂതക്കുളത്ത് ഹാട്രിക് വിജയം ഉറപ്പിച്ചു സജീഷ് (അപ്പു മാങ്കൂട്ടം)


പൂതക്കുളത്ത് ഹാട്രിക് വിജയം ഉറപ്പിച്ചു സജീഷ് (അപ്പു മാങ്കൂട്ടം) 

പരവൂർ : പൂതക്കുളത്ത് ഇടതുപക്ഷത്തിന്റെ അടിത്തറയിളക്കി ഹൈസ്കൂൾവാർഡിൽ
ഹാട്രിക് വിജയം ഉറപ്പിച്ചു സജീഷ് (അപ്പു മാങ്കൂട്ടം).തദ്ദേശ ഭരണരംഗത്ത്
ജനപ്രതിനിധിയെന്ന നിലയിലും സാമൂഹ്യ സാംസ്‌കാരിക രാക്ഷ്ട്രിയ രംഗത്തെ
ദീർഘകാലത്തെ പ്രവർത്തന പരിചയവു മായി പൂതക്കുളം ഗ്രാമപഞ്ചായത്തിലെ 
ഹൈസ്കൂൾ വാർഡിൽ ഹാട്രിക് വിജയം ഉറപ്പിച്ചു തന്നെയാണ് സജീഷ് (അപ്പു മാങ്കൂട്ടം) മുന്നോട്ട് പോകുന്നത്. 2010ലും 2020ലും ഇടവട്ടം വാർഡിൽ നിന്നും വിജയിച്ചു ഇപ്പോൾ നിലവിൽ ബിജെപിയുടെ മഞ്ജുഷസത്യശീലൻ കഴിഞ്ഞ വർഷം  വിജയിച്ച ഹൈസ്കൂൾ വാർഡിൽ നിന്നുമാണ് ജനവിധി തേടുന്നത്.  മഞ്ജുഷസത്യശീലൻ ബ്ലോക്ക്‌ പഞ്ചായത്ത്‌ പൂതക്കുളം ഡിവിഷനിൽ നിന്നും ജനവിധി തേടുന്നു. ഇടതുപക്ഷത്തിന്റെ  ഉറച്ച കോട്ടയായ പൂതക്കുളത്തെ ബിജെപിയ്ക്ക് 
പാകമാക്കിയ സജീഷ് (അപ്പു മാങ്കൂട്ടം) 
മികച്ചകർഷകനും കൂടിയാണ്. ഒരു നാടിന്റെ 
സമഗ്രവികസനത്തിൻ്റെ നേതൃത്വം കൊടുത്തു കൊണ്ട് ജനങ്ങൾക്ക് നൽകിയ വാഗ്ദാനനങ്ങൾ പൂർണ്ണമായും പാലിച്ച 
സജീഷ് (അപ്പു മാങ്കൂട്ടം)  ആരോഗ്യം, കൃഷി, ഭവനനിർമാണം, പശ്ചാത്തല സൗകര്യം എന്നീ മേഖലകളിലെല്ലാം സ്വന്തം വാർഡിൽ മുന്നേറ്റം നടത്താൻ കഴിഞ്ഞുവെന്ന് 
സജീഷ് (അപ്പു മാങ്കൂട്ടം) ജന്മഭൂമിയോട് പറഞ്ഞു.ബിജെപിയുടെ സംഘടന സംവിധാനത്തിൽ നിരവധി ചുമതലകൾ വഹിച്ചിട്ടുള്ള സജീഷ് (അപ്പു മാങ്കൂട്ടം)  സംസ്ഥാന കൗൺസിൽ അംഗം കൂടിയാണ്.


 

തേവള്ളി ഡിവിഷന്റെ മുഖചായ മാറ്റിയ ബി. ശൈലജ

തേവള്ളി ഡിവിഷന്റെ മുഖചായ മാറ്റിയ ബി.ശൈലജ

കൊല്ലം:  തേവള്ളി ഡിവിഷന്റെ മുഖചായ മാറ്റിയ ബി.ശൈലജ ജനകീയയായ ജനപ്രതിനിധി. തേവള്ളി ഡിവിഷനിലെ കൗൺസിലർ എന്നതിൽ ഉപരി
കൊല്ലം കോർപ്പറേഷനിലെ സാധാരണക്കാരുടെ ശബ്ദമാണ്. ഭരണപക്ഷത്തിന്റെ നെറികേടിന് എതിരെ അർദ്ധരാത്രിയിൽ പോലും  കോർപ്പറേഷനിൽ എത്തി അഴിമതിക്ക് എതിരെ ശബ്ദിച്ച ബി.ശൈലജ പ്രതിപക്ഷ രാക്ഷ്ട്രിയ പാർട്ടി കൗൺസിലർമാരോട് ഭരണപക്ഷത്തിന്റെ അവഗണനയ്ക്ക് എതിരെ സുധീരമായി നടത്തിയ പോരാട്ടം ശ്രദ്ധേയമാണ്.സ്വന്തം
ഡിവിഷനിലെ ആനുകൂല്യങ്ങൾ നേടിയെ ടുക്കുകയും ഒപ്പം തന്നെ മറ്റ് ഡിവിഷനിലെ സാധാരണകാർക്കുള്ള അവകാശങ്ങൾ നേടിയെടുക്കുന്നതിന് സഹായിക്കുകയും ചെയ്യുന്ന പൊതു സമ്മതയായ ജനപ്രതിനിധി കൂടിയാണ്.
 രാഷ്ട്രിയഭേദമന്യ
എല്ലാവരെയും ഒരു പോലെ കണ്ട് കൊണ്ട് ആനുകൂല്യങ്ങൾ നല്കുകയും 
കേന്ദ്രസംസ്ഥാന സർക്കാരിന്റെ പദ്ധതികൾ ഒരു പോലെ നേടിയെടുത്ത്  ഡിവിഷനിലെ റോഡുകളുടെ അറ്റകുറ്റപണികൾ അടക്കമുള്ള
 വികസന പ്രവർത്തനങ്ങൾ സമയബദ്ധിതമായി പൂർത്തിയാക്കി മാലിന്യ നിർമ്മാർജനത്തിനായി
ബയോ ഗ്യാസ് പ്ലാന്റ് സ്ഥാപിക്കുകയും
പ്രധാനമന്ത്രി ആവാസ് യോജന പദ്ധതി പ്രകാരം മുപ്പത് വീടുകൾ നൽകുന്ന തിനായി കഴിഞ്ഞു ഒപ്പം ജനറൽ കാറ്റ ഗറിയിൽ  ഒരാൾക്കും എഴ് എസ് സി കുടുംബങ്ങൾക്കും വസ്തു വാങ്ങി നൽകി 200 കുടുംബങ്ങൾക്ക് അമൃത് കുടിവെള്ള പദ്ധതി പ്രകാരം കുടിവെള്ള കണക്ഷൻ നൽകി അമൃത് പദ്ധതിയിൽ മിനി ഹൈമാക്സ് ലൈറ്റ് 
പട്ടികജാതി കുടുംബങ്ങൾക്ക് ലാപ് ടോപ് നൽകി,അൻപത് കുടുംബങ്ങൾക്ക്
വീടിന്റെ അറ്റകുറ്റപണികൾക് ആനുകൂല്യങ്ങൾ വാങ്ങി നൽകി
സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് വർഷാവർഷം
പഠനോപകരണ വിതരണം ചികിത്സ
ധനസഹായം എന്നിവയും
ഓണപ്പുടവ,പച്ചക്കറി കൃഷിയ്ക്കായി 
ചെടി ചട്ടിയും
തൈ വിതരണം ചെയ്തു നൂറ്റി അമ്പതോളം
തെരുവ് വിളക്കുകൾ സമയബന്ധിതമായി അറ്റകുറ്റപണികൾ നടത്തി പഴയ ലൈറ്റുകൾ മാറ്റി എൽ ഇ ഡി ബൾബുകൾ സ്ഥാപിച്ചു കൊണ്ട് തേവള്ളി ഡിവിഷനെ വികസനപ്രവർത്തനങ്ങൾക്ക് പുതിയ മാനം നൽകിയ ബി. ശൈലജ കൗൺ സിലർ ആയിരുന്ന മകൾ കോകിലയുടെ മരണത്തെ തുടർന്ന് നടന്ന ബൈ ഇലക്ഷനിലൂടെയാണ് കൗൺസിലർ ആയി തിരഞ്ഞെടുക്കപ്പെട്ടത്  തുടർന്ന് കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ശക്തമായ മത്സരത്തിൽ വൻ ഭൂരിപക്ഷത്തിൽ വിജയിച്ച ബി. ശൈലജ കൊല്ലം കോർപ്പറേഷനിൽ കേന്ദ്രസർക്കാരിന്റെ പ്രതിനിധിയായി മാറുകയായിരുന്നു.

Sunday, 7 December 2025

എം ഡി എംഐയുമായി ക്ഷേത്ര ഭരണ സമിതി പ്രസിഡന്റ് ആയ സിപിഎം ബ്രാഞ്ച് സെക്രട്ടറിപടിയിലായി.

എം ഡി എംഐയുമായി ക്ഷേത്ര ഭരണ സമിതി പ്രസിഡന്റ് ആയ സിപിഎം ബ്രാഞ്ച് സെക്രട്ടറിപടിയിലായി.

പരവൂർ : എം ഡി എംഐയുമായി ക്ഷേത്ര ഭരണസമിതി പ്രസിഡന്റും സിപിഎം ബ്രാഞ്ച് സെക്രട്ടറിയുമായ നേതാവ് പിടിയിലായി.
പരവൂർ കോട്ടപ്പുറം മാരാന്റെഴികത്ത് വീട്ടിൽ  രഞ്ജിത്ത്(35), കോട്ടപ്പുറം തൊടിയിൽ വീട്ടിൽ  ശ്രീജിത്ത്(37) എന്നിവരാണ് പിടിയിലായത് . ശ്രീജിത്ത് പരവൂർ പുതിയിടം മഹാദേവർ ക്ഷേത്രത്തിലെ കോട്ടപ്പുറം കര ദേവസ്വം പ്രസിഡന്റും പുതിയിടം സിപിഎം ബ്രാഞ്ച് സെക്രട്ടറിയുമാണ്. ശനിയാഴ്ച രാത്രി 9 30 ഓടുകൂടി പരവൂർ പൊഴിക്കര ചീപ്പ് പാലത്തിന്റെ സമീപത്തു നിന്നാണ് രാസലഹരിയുമായി ഇവരെ പിടികൂടുന്നത്. 
ഇവരിൽ നിന്നും 1.5 ഗ്രാം രാസ ലഹരി കണ്ടെത്തി. സിറ്റി പോലീസ് കമ്മീഷണർ കിരൺ നാരായണന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ചാത്തന്നൂർ എസിപി അലക്സാണ്ടർ തങ്കച്ചന്റെ നിർദ്ദേശാനുസരണം കൊല്ലം സിറ്റി ഡാൻസാഫ് എസ്.ഐ സായി സേനന്റെ നേതൃത്വത്തിലുള്ള ടീമും ,പരവൂർ ഇൻസ്പെക്ടർ ബിജുവിന്റെ നേതൃത്വത്തിലുള്ള പോലീസും ചേർന്നാണ് പ്രതികളെ പിടികൂടിയത്. വൈദ്യ പരിശോധനയ്ക്ക് ശേഷം കോടതിയിൽ ഹാജരാക്കി പ്രതികളെ റിമാന്റ് ചെയ്തു.

@ പുതിയിടം ക്ഷേത്രത്തിന്റെ
ദേവസ്വം പ്രസിഡന്റും സിപിഎമ്മിന്റ് പ്രമുഖ നേതാവുമായ ശ്രീജിത്തിനെ മയക്കു മരുന്നുമായി പോലിസ് പിടിക്കൂടിയ വാർത്ത തിരഞ്ഞെടുപ്പിന്റെ അവസാനഘട്ടത്തിൽ ഞെട്ടലിലൂടെയാണ് സിപിഎം പ്രവർത്തകരും നാട്ടുകാരും കേട്ടത്.
എസ് എഫ് ഐലൂടെയും ഡി വൈ എഫ് ഐയിലൂടെയും വളർന്നു വന്ന ശ്രീജിത്ത്
സിപിഎമ്മിന്റ് പരവൂരിലെ പ്രമുഖ നേതാക്കളിൽ ഒരാളാണ് ശ്രീജിത്ത് സിപിഎം കൈവശപ്പെടുത്തി വച്ചിരിക്കുന്ന പുതിയിടം ക്ഷേത്രത്തിൽ നടന്ന സാമ്പത്തിക ക്രമകേടുകളെ തുടർന്ന് ഭരണസമിതിയെ മാറ്റി നിലവിലുള്ള ഭരണസമിതിയുടെ അഡ് ഹോക്ക് കമ്മിറ്റി പ്രസിഡന്റ്‌ അണ് ശ്രീജിത്ത്. മുൻ ഭരണ സമിതി നടത്തിയ അഴിമതി യിലും ആരോപണവിദേയനാണ് എം ഡി എം എയും കഞ്ചാവും അടക്കമുള്ള മയക്കു മരുന്ന് കച്ചവട സംഘങ്ങളുമായി അടുത്ത ബന്ധമാണ് ശ്രീജിത്തിന് ഉള്ളത് എന്ന് പോലിസ് പറഞ്ഞു. കൂടുതൽ ആൾക്കാർ സംഘത്തിൽ ഉണ്ട് അവർക്കായി അന്വേഷണം നടക്കുകയാണ്
കൂടുതൽ അന്വേഷണത്തിനായി റിമാന്റിൽ വാങ്ങുമെന്ന് പോലിസ് പറഞ്ഞു.


പരസ്യപ്രചാരണത്തിന് തിരശീലയിട്ടുകൊണ്ട് കൊട്ടിക്കലാശം ഇന്ന്

കൊല്ലം:  പരസ്യപ്രചാരണത്തിന് തിരശീലയിട്ടുകൊണ്ട് കൊട്ടിക്കലാശം ഇന്ന് നിശബ്ദതയുടെ പെരുബറ മുഴങ്ങി നാളെ പോളിംഗ് ബൂത്തിലേക്ക്. മാസങ്ങളായി തുടങ്ങിയ മുന്നൊരുക്കത്തിന് പിന്നാലെ ദിവസങ്ങളോളം 
നീണ്ട പ്രചാരണം തീരുമ്പോൾ കളം നിറഞ്ഞ് കവിഞ്ഞതിന്റെ ആത്മവിശ്വാസത്തിലാണ് മുന്നണികൾ. ജില്ലയെ  ആവേശക്കടലാക്കി പരസ്യപ്രചാരണത്തിലും മുന്നിലെത്തി 
 മുന്നണികളുടെ കലാശപ്പോരിലും  മേൽ കൊയ്മ  നേടി ഇത്തവണ പുതുചരിത്രമെഴുതി ക
ദേശീയ ജനാധിപത്യ സഖ്യം. തിരഞ്ഞെടുപ്പ് പ്രഖ്യാപനം  മുതൽ  സ്ഥാനാർത്ഥി നിർണ്ണയത്തിൽ മുന്നിലെത്തി ചിട്ടയായ തിരഞ്ഞെടുപ്പ് പ്രചരണം നടത്തിയ പ്രവർത്തകർ 
സ്ഥാനാർത്ഥികളുടെ  ഫ്ലക്‌സുകൾ  ഉയർത്തിയും 
ചെണ്ടമേളവും ബാൻഡ് മേളവും ഉൾപ്പെടെയുള്ള വാദ്യോപകരണങ്ങളുടെ അകമ്പടിയോടെ . കൊട്ടും പാട്ടുമൊക്കെയായി കൊട്ടിക്കലാശം അതിന്റെ അവസാനലാപ്പിലെത്തുമ്പോൾ സ്ഥാനാർത്ഥികളുടെയും പ്രവർത്തകരുടെയും ആവേശവും വാനോളമാണ്.  മുഴുവൻ വാർഡുകളിലും  സ്ഥാനാർത്ഥികളുടെ റോഡ് -ഷോകൾ  നടത്തി പഞ്ചായത്ത്കേന്ദ്രങ്ങളിൽ ഒരേ സ്ഥലത്ത് സംഗമിച്ചുകൊണ്ടുള്ള കൊട്ടികലാശത്തിലും  ബിജെപി അധിപത്യമുയർത്തി നാളെ നടക്കാൻ പോകുന്ന തിരഞ്ഞെടുപ്പിന്റെ  ആവേശത്തിലാണിപ്പോൾ നാട്. തദ്ദേശതിരഞ്ഞെടുപ്പിൽ ഇക്കുറി 
കൊല്ലത്തിന്റെ ചരിത്രം തിരുത്തുന്ന  വിധിയെഴുത്തിലേക്ക് അടിവെച്ചുനീങ്ങുമ്പോൾ പ്രതീക്ഷകളും അവകാശവാദങ്ങളുമായി എൻ.ഡി എയും എൽ ഡി ഫും മാത്രമാണ് 
രംഗത്തുള്ളത് യു ഡി എഫ് സംവിധാനം തന്നെ പൊളിഞ്ഞു പോയപ്പോൾ കോൺഗ്രസ്‌ സ്ഥനാർഥികൾ നടത്തിയ പ്രചരണം മാത്രമായി ഒതുങ്ങിയിരുന്നു.

@ പരസ്യപ്രചാരണത്തിൻറെ അവസാനദിവസമായ ഇന്ന് രാവിലെ മുതൽ ഓട്ടപ്പാച്ചിലിലായിരുന്നു സ്ഥാനാർത്ഥികൾ. വിട്ടുപോയസ്ഥലങ്ങളിൽ ഒരുവട്ടം കൂടി സ്ഥാനാർത്ഥികളെത്തി. ചിട്ടയായ പ്രവർത്തനവും  പ്രചാരണവും മേൽക്കെക്കുള്ള മൂലം മുമ്പൊരിക്കലുമില്ലാത്ത 
സംസ്ഥാനസർക്കാർ വിരുദ്ധവികാരക്കാറ്റിൽ കൊല്ലം കോർപ്പറേഷനിലും ജില്ലാ ബ്ലോക്ക്‌ ഗ്രാമ പഞ്ചായത്തുകളിലും ശക്തമായ ആധിപത്യ മുയർത്തി എൻ ഡി ജില്ലയിലെ  ഭൂരിപക്ഷം പഞ്ചായത്തുകളിലും ആധിപത്യം ഉയർത്തു മെന്ന് എൻ ഡി എ സ്ഥാനാർഥികൾ പറഞ്ഞു.വിവാദങ്ങളിൽ മുങ്ങിയ സംസ്ഥാനസർക്കാറിനെതിരെ ജനവികാരമുണ്ടെന്ന് എതിരാളികൾ പറയുമ്പോൾ അവസാനകണക്കിൽ എല്ലാം ഭദ്രമെന്നാണ് എൽഡിഎഫ് പറയുന്നത്. 
ന്യൂനപക്ഷ വിഭാഗങ്ങളടക്കമുള്ള ബിജെപി വിരുദ്ധവോട്ട് ഏകീകരണമുണ്ടാകുമെന്നാണ് യുഡിഎഫ് പ്രതീക്ഷ. ആദ്യം -പിന്നിൽപോയ സ്ഥലങ്ങളിൽ അടക്കം തിരിച്ചുകയറിയെന്നും അവർ അവകാശവാദം ഉന്നയിക്കുന്നു.
പ്രചാരണപ്പൂരം കടന്ന് 
ഇന്നത്തെ  നിശബ്‌ദപ്രചാരണവും കഴിഞ്ഞ് നാളെ കൊല്ലം വിധിയെഴുതാൻ ബൂത്തിലെത്തും.


Tuesday, 2 December 2025

കല്ലുവാതുക്കലിന്റെ വികസനനായിക എസ്. സുദീപ മീനബലം ബ്ലോക്ക്‌ ഡിവിഷനിൽ

കല്ലുവാതുക്കലിന്റെ വികസനനായിക എസ്. സുദീപ മീനബലം ബ്ലോക്ക്‌ ഡിവിഷനിൽ

ചാത്തന്നൂർ : ബിജെപിയുടെ വികസനനയത്തിലൂടെ  കല്ലുവാതുക്കലിൽ
വരുത്തിയ മാറ്റങ്ങൾ വിശദീകരിച്ച് വോട്ടുതേടിയെത്തുന്ന കല്ലുവാതുക്കലിന്റെ വികസനനായിക  എസ്. സുദീപയെ ഇരുകൈയും ജനങ്ങൾ വരവേൽക്കുന്നത്. 
ഇത്തിക്കര ബ്ലോക്ക്‌ പഞ്ചായത്ത്‌ മീനമ്പലം ഡിവിഷനിൽ നിന്നും വിജയമുറപ്പിച്ചു മത്സരിക്കുന്നു. കല്ലുവാതുക്കൽ ഗ്രാമപഞ്ചായത്തിൽ വട്ടകുഴിക്കൽ വാർഡിൽ നിന്നും വിജയിച്ചു കല്ലുവാതുക്കൽ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ ആയി അഴിമതിരഹിത ഭരണം കാഴ്ച വച്ച കല്ലുവാതുക്കലിൽ മുടങ്ങി കിടന്ന പദ്ധതികൾ പൂർത്തിയാക്കിയ വികസനനായിക എസ്. സുദീപ.
ബിജെപി ഭരിച്ച രണ്ടര വർഷം പഞ്ചായത്ത്‌ നേരിട്ട് അനുവദിച്ച വികസന പ്രവർത്തനങ്ങളല്ലാതെ ഇക്കാലമത്രയായിട്ടും കല്ലുവാതു ക്കലിന് 
പുരോഗതിയുണ്ടാകാത്തത് എന്നാണ്
വോട്ടർമാർക്കിടയിലെ പ്രധാന ചർച്ചയാണ്.
ഇവയെല്ലാം എടുത്തുപറഞ്ഞാണ് എസ്. സുദീപയുടെ പ്രചാരണം.വാഗ്‌ദാനങ്ങൾ
പ്രഖ്യാപനത്തിലൊതുക്കാതെനടപ്പാക്കാനുറച്ചാണ് സുദീപ മീനമ്പലം ബ്ലോക്ക്‌ പഞ്ചായത്ത്‌ ഡിവിഷനിൽ വിജയമുറപ്പിച്ചാണ് മത്സരിക്കുന്നത്. 

ചാത്തന്നൂരിൽ ബിജെപി സ്ഥാനാർഥി കൾക്ക് ആവേശ്വജ്വല വരവേൽപ്പ്.

ഇത്തിക്കരയിൽ ബിജെപി സ്ഥാനാർഥി 
എസ്.വി.അനിത്ത് കുമാറിന് 
 ആവേശ്വജ്വല വരവേൽപ്പ്.

ചാത്തന്നൂർ : ചാത്തന്നൂരിന്റെ പ്രതീക്ഷയുമായി കർഷകനായ എസ്. വി അനിത് കുമാർ ജനങ്ങളുടെ സ്നേഹവായ്പ്‌പുകളേറ്റു വാങ്ങി ചാത്തന്നൂർ പഞ്ചായത്തിൽ വോട്ട് തേടി യിറങ്ങി. സ്ഥാനാർഥിയുടെ പര്യടനത്തിൽ സ്വീകരിക്കാനും നേരിൽ കാണാനും നിരവധിയാളുകളെത്തി. 
റോഡരികിൽ തടിച്ചുകൂടിയവർക്ക് കൈകൊടുത്തും വോട്ടർന്മാരോട് കുശലം പറഞ്ഞും വ്യാപാര സ്ഥാപനങ്ങളിലെത്തി വോട്ടർമാരെകണ്ടു. കർഷകജനതക്കുംവേണ്ടി നിരവധി കാര്യങ്ങൾ ചെയ്യാനുറച്ചാണ് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് എന്ന് അദ്ദേഹം പറഞ്ഞു. ബിജെപി ഈസ്റ്റ് ജില്ലാ പ്രസിഡന്റ്‌ എസ്. പ്രശാന്തിന്റെ നേതൃത്വത്തിലാണ് ചാത്തന്നൂർ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ വോട്ട് തേടി. ബിജെപി ഇത്തിക്കര ഡിവിഷൻ സ്ഥാനാർഥി എസ്. വി. അനിത്ത്കുമാറും 
ബ്ലോക്ക്‌ പഞ്ചായത്ത്‌ സ്ഥാനാർഥികളായ
ചാത്തന്നൂർസുരേഷ്, ഗ്രീഷ്മ ബൈജു,
ആർ.ഇ. സന്തോഷ്‌ എന്നിവരും
ചാത്തന്നൂർ പഞ്ചായത്തിലെ 19 സ്ഥാനാർഥി കളും  പ്രവർത്തകരുമടക്കമുള്ളവരാണ് വോട്ട് തേടിയിറങ്ങിയത്. 
രാവിലെ ബിജെപി തിരഞ്ഞെടുപ്പ് കാര്യാലയത്തിൽ നിന്നും തുടങ്ങിയ പ്രചരണ പര്യടനം വൈകുന്നേരം അഞ്ചു മണിയോടെ മീനാട് സമാപിച്ചു.
ബിജെപി മണ്ഡലം പ്രസിഡന്റ്‌ കൃഷ്ണരാജ് മണ്ഡലം പഞ്ചായത്ത്‌ സമിതി ഭാരവാഹി കൾ നേതൃത്വം നൽകി.

@ മുൻകാലങ്ങളിലെ കൈത്തെറ്റ് തിരുത്താനൊരുങ്ങുകയാണ് ഇത്തിക്കര - എസ്. പ്രശാന്ത്

മുൻകാലങ്ങളിലെ കൈത്തെറ്റ് തിരുത്താനൊരുങ്ങുകയാണ് ഇത്തിക്കര ജില്ലാ പഞ്ചായത്ത്‌ ഡിവിഷൻ എന്ന്
ബിജെപി വെസ്റ്റ് ജില്ലാ പ്രസിഡന്റ്‌ എസ്. പ്രശാന്ത് പറഞ്ഞു. ജില്ലാ പഞ്ചായത്ത് ഡിവിഷൻ ഇടതിൽ നിന്നും എൻ ഡി എ യുടെ ഓരം ചേരാൻ വെമ്പൽകൊള്ളുകയാണ്ചാത്തന്നൂരിന്റെ 
 മനസ്സ്. ഇവിടെ ഇത്തവണ വിജയക്കൊടി പാറിക്കാനുള്ള കഠിനശ്രമത്തിലാണ്എന്ന് പ്രശാന്ത് പറഞ്ഞു.

 

കല്ലുവാതുക്കലിലെഇടതുകോട്ടകൾ പിടിച്ചെടുത്ത് ദേശീയതയുടെ പതാക ഉയർത്തിയ എസ്. ആർ.രോഹിണി

ചാത്തന്നൂർ: കല്ലുവാതുക്കലിലെ
ഇടതുകോട്ടകൾ പിടിച്ചെടുത്ത് ദേശീയതയുടെ പതാക ഉയർത്തിയ 
എസ്. ആർ.രോഹിണി  വീണ്ടും ഇറങ്ങുന്നു..
ഭൂരിപക്ഷം ഉയർത്തിയുള്ള തിളക്കമാർന്ന വിജയം ലക്ഷ്യമാക്കി പടക്കളത്തിൽ 
രോഹിണി മുന്നേറുന്പോൾ നാടാകെ ഒപ്പംചേരുന്നു. കല്ലുവാതുക്കൽ ഗ്രാമപഞ്ചായത്തിൽ 2015-ൽ  ഇടതുകോട്ട യായ മേവനകോണം പിടിച്ചെടുത്ത്
ഏറ്റവും പ്രായം കുറഞ്ഞ ഗ്രാമപഞ്ചായത്ത്‌ അംഗമായി എത്തിയ എസ്. ആർ.
രോഹിണി 2020-ൽ മീനമ്പലം ബ്ലോക്ക്‌ ഡിവിഷനിൽ നിന്നും 
സിപിഐയുടെ മുതിർന്ന നേതാവ് പാരിപ്പള്ളി ശ്രീകുമാറിനെ അട്ടിമറിച്ചു കൊണ്ട് ഇത്തിക്കര ബ്ലോക്ക്‌ പഞ്ചായത്തിൽ ബിജെപി പ്രതിനിധിയായി
എത്തി എകാoഗ പ്രതിപക്ഷമായി നിന്ന് കൊണ്ട് ഡിവിഷന്റെ വികസനപ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുത്ത  രോഹിണി വീണ്ടും പഴയ തട്ടകമായ മേവനകോണത്ത് നിന്നും ജനവിധി തേടുകയാണ്. മുൻ കല്ലുവാതു ക്കൽ ഗ്രാമപഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌
എസ്. സത്യപാലൻ ആയിരുന്നു 2020-ൽ മേവനകോണത്ത് വിജയിച്ചത് കഴിഞ്ഞ രണ്ട് തവണയും മേവനകോണത്ത് വിജയിച്ച ബിജെപിയ്ക്ക് ഹാട്രിക് തികയ്ക്കാൻ വേണ്ടിയുള്ള പോരാട്ടം കൂടിയാണ് എസ്. ആർ. രോഹിണിയ്ക്ക്. 
ഗ്രാമ ബ്ലോക്ക്‌ പഞ്ചായത്തുകളിൽ  ജനപ്രതിനിധി ആയിരിക്കുമ്പോൾ ചെയ്ത ജനപ്രിയ പദ്ധതികൾ ചൂണ്ടികാട്ടിയാണ് എസ്. ആർ. രോഹിണി വോട്ട് തേടുന്നത്. മീനമ്പലം ഡിവിഷനിലെ  ഏഴു വാർഡുകളിലെയും ജനങ്ങൾക്ക് മുന്നിൽ മുന്നോട്ടു വച്ച പദ്ധതികൾ ജന സമക്ഷം വയ്ക്കുകയാണ് എസ്. ആർ രോഹിണി.
@ പാരിപ്പള്ളി വാർഡിലെ ഗുരുനാഥപ്പൻ ക്ഷേത്രത്തിന് സമീപമുള്ള തോടിന് പാർശ്വഭിത്തിനിർമ്മാണം (500000)
@ മേവനക്കോണം വാർഡിലെ ഉറ്റുകുഴി മേവനക്കോണം റോഡ് കോൺക്രീറ്റിങ് സംയുക്തം (500,000)
@  പുതിയപാലം വാർഡിലെ നെടിക്കോട്ടുകുളം നവീകരണം  (500,000)
@ ഇ എസ് എ വാർഡിലെ  അക്കാദമിക്ക് സമീപം ശശിധരൻ വീട്ടുവാതുക്കൽ മുതൽ രാജീവ് ഗാന്ധി കുടിവെള്ള പദ്ധതിക്ക് സമീപമുള്ള റോഡ് കോൺക്രീറ്റിംഗ്  സംയുക്തം ( 500,000)
@കുളത്തൂർക്കോണം വാർഡിലെ കുന്നുംപുറം ചാവരുകാവ്  റോഡിന് പാർശ്വഭിത്തി നിർമ്മാണം (5,00,000)
@പാമ്പുറം വാർഡിലെ ചള്ളിചിറ കുളം നവീകരണം (5,00,000)
@കുളത്തൂർക്കോണം വാർഡിലെ കുന്നുംപുറം ചാവരുകാവ് റോഡിന് പാർശ്വഭിത്തി നിർമ്മാണം രണ്ടാംഘട്ടം (5,00,000) (പദ്ധതിയുടെ ടെൻഡർ നടപടികൾ പൂർത്തീകരിച്ചു)
@ മുടക്കള കുളം നവീകരണം (250,000) പദ്ധതിയിൽ ഉൾപ്പെടുത്തി.
@ കൂടാതെ എന്റെ ഡിവിഷനിൽ ഉൾപ്പെട്ട  ഏക എൽ പി  സ്കൂൾ ആയ കരിമ്പാലൂർ എൽപിഎസ് സ്കൂളിന് തുമ്പൂർമുഴി അനുവദിച്ചു.
@ പുസ്തകവും റാക്കും എന്ന പദ്ധതിയിൽ ഉൾപ്പെടുത്തി മീനമ്പലം വാർഡിലെ സുഭാഷ് മെമ്മോറിയൻ ഗ്രന്ഥശാലയ്ക്ക്  പുസ്തകവും റാക്കും  നൽകി..
@ കൂടാതെ ഇത്തിക്കര ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയിലുള്ള 11 അങ്കണവാടികൾ സ്മാർട്ട് ആക്കുന്നതിന്റെ ഭാഗമായി എന്റെ ഡിവിഷനിൽ  ഒരു അംഗൻവാടി നിർമ്മാണം പദ്ധതിയിൽ ഉൾപ്പെടുത്തി നിരവധി വികസനപ്രവർത്ത നങ്ങൾക്ക് നേതൃത്വം കൊടുത്ത എസ്. ആർ. രോഹിണി വിജയമുറപ്പിച്ചു തന്നെയാണ് മുന്നോട്ട് പോകുന്നത്. ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗം ആയിരുന്നപ്പോൾ  ഒരു പ്രത്യേക വാർഡിനോടോ പ്രത്യേക മെമ്പറിനോടോ  ഒരു താല്പര്യവും കാണിക്കാതെ രാഷ്ട്രീയ മത ജാതി ഭേദമന്യേ എന്നാൽ കഴിയുന്ന  പദ്ധതികൾ എല്ലാ വാർഡുകളിലും ഏറ്റെടുത്തു നടത്തുവാൻ കഴിഞ്ഞു എന്ന  പൂർണ്ണമായ വിശ്വാസത്തോടെ കല്ലുവാതു ക്കൽ പഞ്ചായത്തിൽ ബിജെപി നടപ്പാക്കിയ
വികസനം തന്നെയാണ് ഡിവിഷനിലെ പ്രധാന ചർച്ചയെന്ന് എസ്. ആർ. രോഹിണി ജന്മഭൂമിയോട് പറഞ്ഞു.


 

Monday, 1 December 2025

ഒത്തു പിടിച്ചാൽ കുലുങ്ങാത്ത കോട്ടയല്ല പരവൂർ മുൻസിപ്പാലിറ്റിയിലെ നെടുങ്ങോലം വാർഡ്

പരവൂർ : ഒത്തു പിടിച്ചാൽ കുലുങ്ങാത്ത കോട്ടയല്ല പരവൂർ  മുൻസിപ്പാലിറ്റിയിലെ 
നെടുങ്ങോലം വാർഡ്  ഇടതുപക്ഷത്തിന്റെ കുത്തക തകർക്കാനാണ്  ബി ജെ പി യുടെ സിന്ധു സുധീർ മത്സരിക്കുന്നത്. കുടുംബശ്രീ,തൊഴിലുറപ്പ്, ഹരിതകർമ്മസേന എന്നിവയെ
ഡിവിഷനിൽ നയിക്കുന്ന സിന്ധുസുധീർ  ആണ് എൻ ഡി എ സ്ഥാനാർത്ഥി കഴിഞ്ഞ തിരഞ്ഞെടുപ്പിലും സിന്ധു സുധീർ തന്നെയാണ് ദേശീയതയുടെ പ്രതിനിധിയായി 
മത്സരിച്ചത്  നിസാര വോട്ടുകൾക്ക് പരാജയമറിഞ്ഞുവെങ്കിലും ഹരിത കർമ്മസേ
സേനയിലൂടെ ജനങ്ങളിൽ ഒരുവളായി ജനങ്ങൾക്ക് ഒപ്പം നിന്ന് ജനങ്ങൾക്കായി പ്രവർത്തിച്ച സിന്ധു സുധീർ കേന്ദ്ര സർക്കാർ  പദ്ധതികൾ ജനങ്ങളിൽ എത്തിക്കുന്നതിൽ വിജയിച്ചു. ഒപ്പം സേവഭാരതിയുടെ ജീവകാരുണ്യ പ്രവർത്തനത്തിലൂടെ മാതൃകയായ പ്രവർത്തനവും കാഴ്ചവച്ചിട്ടുണ്ട്. കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പിൽ എൽ ഡി എഫിനെ പിന്തള്ളി ബി.ജെ പി രണ്ടാമതെത്തി ബി ജെ പി യും  യുഡിഎഫും തമ്മിലുള്ള വോട്ടുവ്യത്യാസം വളരെ കുറവാണ്. കേന്ദ്ര സർക്കാരിന്റെ വികസന പദ്ധതികളിലൂടെയാണ് ഈ നാട് വളർന്നത് എന്ന് സിന്ധുസുധീർ പറയുന്നു.  മുൻസിപ്പൽ ഭരണസമിതിയുടെ  മെല്ലെപ്പോക്കും  വികസന വിരുദ്ധതയും തെരഞ്ഞെടുപ്പിൽ ചർച്ചയാകും. 
കഴിഞ്ഞ രണ്ട് തവണ ഡിവിഷനെ പ്രതിനിധീകരിച്ച ജനപ്രതിനിധികൾക്ക് കാര്യമായൊന്നും ഇവിടെ ചെയ്യാനായിട്ടില്ല അത് കൊണ്ട് തന്നെ ഡിവിഷന്റെ വികസനത്തിനായുള്ള  വോട്ട്  തേടുകയാണ് സിന്ധു സൂധീർ. മഹിള മോർച്ച മണ്ഡലം പ്രസിഡന്റ് ആയിരുന്ന സിസു സുധീർ ഇപ്പോൾ ബി ജെ പി ജില്ലാകമ്മിറ്റി അംഗമാണ്.

പൂതക്കുളത്ത് വിജയ പ്രതീക്ഷയോടെ...എൻ ഡി എ

പൂതക്കുളത്ത് വിജയ പ്രതീക്ഷയോടെ...എൻ ഡി എ

പരവൂർ : ജനക്ഷേമ പ്രവർത്തനങ്ങളോ വികസന പദ്ധതികളോ നടപ്പാക്കാത്ത ഗ്രാമ  പഞ്ചായത്തിലൊന്നാണ്  പൂതക്കുളം
പഞ്ചായത്ത്.രൂപവത്കൃതമായ കാലം മുതൽ ഇടത് ചേരിയിൽ നിൽക്കുന്ന പൂതക്കുളം ഗ്രാമപ്പഞ്ചായത്ത് ഭരിക്കാൻ ബിജെപി ഒരുങ്ങുന്നു. ഇടതു കോട്ടയിൽ വിള്ളലുണ്ടാക്കി വിജയം നേടാനുറച്ച് തന്നെ യാണ് ബിജെപി സ്ഥാനാർഥികൾ ശക്തമായ മത്സരവുമായി രംഗത്തുള്ളത്.
പഞ്ചായത്ത്‌ ഭരണം നിലനിർത്താൻ ഇടതുമുന്നണി എല്ലാ തന്ത്രങ്ങളും പ്രയോഗിക്കുകയാണ്. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ ഇടതുമുന്നണിയ്ക്ക് പിറകെ രണ്ടാം സ്ഥാനത്തും
കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പിൽ വോട്ടിങ് നില ഉയർത്തി ഇടതുമുന്നണി പിന്നിലാക്കി യു ഡി എഫിന് പിന്നിൽ രണ്ടാം സ്ഥാനത്തും എത്തി വോട്ട് നിലവാരത്തിൽ സ്ഥായിയായ നിലയിലെത്തിയ എൻ ഡി എ ഇരുമുന്നണികളെയും പിന്നിലാക്കി തദേശ തിരഞ്ഞെടുപ്പിൽ 19വാർഡിലും ഒരു പോലെ മുന്നേറ്റം നടത്തി വിജയമുറപ്പിക്കുകയാണ്.
ഇടതുമുന്നണിയും കോൺഗ്രസും ബി.ജെ.പി.യും ചുവരെഴുത്തും പോസ്റ്റർ പതിക്കലുമൊക്കെയായി പ്രചാരണപ്രവർത്തനങ്ങളിൽ സജീവമാണ്. കുടുംബയോഗങ്ങളിലും വീടുവീടാന്തരം കയറി വോട്ട് ഉറപ്പിക്കാനുള്ള ശ്രമത്തിലുമാണ് ഇപ്പോൾ ബിജെപി സ്ഥാനാർഥികൾ ബിജെപിയ്ക്കായി
ഏറെ പുതുമുഖങ്ങൾ മത്സരിക്കുന്ന പൂതക്കുളത്ത്  പ്രചാരണത്തിനു ചൂടേറെയാണ്. യുവതീയുവാക്കൾ മത്സരരംഗത്തുള്ളതാണ് മറ്റൊരു പ്രത്യേകത. കോൺഗ്രസിന്റെ സംഘടന സംവിധാനത്തിൽ കെട്ടുറപ്പ് ഇല്ലാത്തതും 
ഏകോപനത്തിനും
നയിക്കാനും നേതാക്കൾ ഇല്ലാത്തതും കോൺഗ്രസിനെ പിന്നോട്ടടിക്കുന്നു.ഇടതു മുന്നണിയിൽ തന്നെ സിപിഎം ആധിപത്യം പുലർത്തുന്ന പൂതക്കുളത്ത് ഇക്കുറി സിപിഎം സീറ്റിങ് സീറ്റുകളിൽ ഉള്ള മെമ്പർമാർ തന്നെ റിബൽ സ്ഥാനാർഥികളുമായി രംഗത്ത് വന്നതോടെ പരുങ്ങലിൽ ആയ ഇടതുമുന്നണിയിൽ കലാപകൊടി ഉയർത്തി സിപിഐയും രംഗത്തുണ്ട്. നാളിതുവരെ പഞ്ചായത്ത്‌ ഭരിച്ച സിപിഎമ്മിന്റെ വികസനവിരുദ്ധ നയങ്ങളും സംസ്ഥാനതലത്തിൽ പാർട്ടിക്കെതിരേ ഉയരുന്ന വിമർശനങ്ങളും ആരോപണങ്ങളും ഉയർത്തിക്കാട്ടി
സിപിഎമ്മിന്റെ ജനവിരുദ്ധ നയങ്ങൾക്കും എതിരെ ബിജെപി ശക്തമായ പ്രചരണമാണ് ഇവിടെ നടത്തുന്നത്.
എന്നാൽ ഈ പ്രചാരണങ്ങൾക്കുമേലേ ഇവിടെ നേട്ടം കൊയ്യാമെന്ന ചിന്തയിലാണ്‌ 
സിപിഎം 9 വാർഡുകളിൽ ബി.ജെ.പി.യുംസിപിഎമ്മും നേർക്ക് നേർ എറ്റ്മുട്ടുമ്പോൾ തിരഞ്ഞെടുപ്പിന് മുൻപ് തന്നെ പലയിടത്തും കോൺഗ്രസ്‌ സ്ഥാനാർഥികൾ പരാജയം ഉറപ്പിച്ചു മത്സരരംഗത്തില്ല.കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ഒന്നും രണ്ടും വോട്ടുകൾക്ക് മിക്ക വാർഡുകളിലും പരാജയപ്പെട്ട ബി.ജെ.പി. ഇക്കുറി പഞ്ചായത്ത്‌ ഭരണം പിടിക്കുമെന്നുറപ്പിച്ചു ശക്തമായ പോരാട്ടത്തിലാണ്.
ഒന്നാം വാർഡായ  കോട്ടുവൻകോണം ബിജെപിയുടെ സീറ്റിങ് സീറ്റാണു ഇവിടെ പൂതക്കുളം ഏരിയ പ്രസിഡന്റ്‌ ബിജു നന്ദനം മത്സരിക്കുമ്പോൾ രണ്ടാം വാർഡായ മുക്കടയിൽ പരവൂർ മണ്ഡലം വൈസ്പ്ര സിഡന്റ്‌ പാലോട്ട് കാവ് ശിവനും, കൂനം കുളത്ത് സുനിത. പി, വില്ലേജ് വാർഡിൽ 
ബി ജെ പി ജില്ലാ കമ്മിറ്റി അംഗം 
വി. കെ. സുനിൽ കുമാറും, പുത്തൻ കുളത്ത് എം.സലീം,ഈഴംവിളയിൽ ചിപ്പിചന്ദ്രൻ, പഞ്ചായത്ത്‌ ഓഫീസ് ഷിജു. പി, എച്ച്. എസ്. വാർഡിൽ സംസ്ഥാന  കൗൺസിൽ അംഗവും പഞ്ചായത്തിലെ പ്രതിപക്ഷ നേതാവുമായ സജീഷ് അപ്പു മാങ്കൂട്ടം, ഊന്നി ൻമൂട് ശ്രീജ,പുന്നേക്കുളം വാർഡിൽ ബിന്ദു,
ഇടയാടിയിൽ ശ്രീജയ, മിനി സ്റ്റേഡിയം വാർ ഡിൽ യുവമോർച്ച ജില്ലാ ജനറൽ സെക്രട്ടറി രാംരാജ്, നെല്ലേറ്റിൽ രശ്മി. ആർ, മാവിള ബിന്ദു, ഇടവട്ടം സന്ധൃ,കലയ്ക്കോട് വാർഡിൽ പട്ടികജാതി മോർച്ച ജില്ലാ പ്രസിഡന്റ് ശ്യംചന്ദ്രൻ, പി എച്ച് ഡി വാർഡിൽ ദിലീപ് കുമാർ, പെരുങ്കുളം മജ്ഞു രാജ്, ഞാറോട് പ്രീതകുമാരി 
എന്നിവർ മത്സരിക്കുന്നു.
പതിറ്റാണ്ടുകളായി എൽ ഡിഎഫ് ഭരിക്കുന്ന ഇവിടെ ഓരോ തെരഞ്ഞെടുപ്പിലും നിരവധി വാഗ്ദാനങ്ങളുമായാണ് 
എൽഡിഎഫ് വോട്ടർമാർക്ക് മുന്നിലെത്തുക. ഈതട്ടിപ്പ് ജനങ്ങൾ തിരിച്ചറിഞ്ഞതിനാൽ  ഈ തിരഞ്ഞെടുപ്പിൽ
മുന്നോട്ടുപോകാനാവില്ലെന്നുറപ്പ് വന്നതോടെ ഇടതു മുന്നണി പ്രതിരോധ ത്തിലായി.കേന്ദ്ര സംസ്ഥാന സർക്കാരുകൾ തദ്ദേശ സ്ഥാപനങ്ങൾവഴി നടപ്പാക്കുന്ന പദ്ധതികൾപോലും യഥാസമയം ഏറ്റെടുക്കാൻ മടിക്കുകന്ന പഞ്ചായത്ത്‌ ആണിത്.  എല്ലാ മേഖലയിലും മുരടിപ്പ് മാത്രം.  സ്വജനപക്ഷപാതവും അഴിമതിയും മാത്രമാണ് എൽ ഡിഎഫ് ഭരണസമിതിയുടെ മുഖമുദ്ര. പി എം എ വൈ പദ്ധതിയോട് പോലും നിഷേധാത്മക നിലപാടാണ് ഭരണസമിതിക്കുള്ളത്.  കുടിവെള്ളക്ഷാമം പരിഹരിക്കാനോ കാർഷിക വിളകൾക്ക് ജലസേചന സൗകര്യമൊരുക്കാനോ 
ഭരണസമിതി മുൻകൈയെടുത്തിട്ടില്ല. കേന്ദ്ര സർക്കാരിന്റെ  ജനപക്ഷ നിലപാടുകളും പ്രവർത്തനങ്ങളും വിശദീകരിച്ചാണ് എൻ ഡി എ ഇത്തവണ വോട്ടർമാർക്ക് മുന്നിലെത്തുന്നത്.



കളിയാക്കുളത്തിന് പുരോഗതിയുടെ പൊൻതിളക്കമുള്ള പത്ത് വർഷങ്ങൾ സമ്മാനിച്ച കളിയാക്കുളം ഉണ്ണി

ചാത്തന്നൂർ : കളിയാക്കുളത്തിന് 
 പുരോഗതിയുടെ പൊൻതിളക്കമുള്ള 
പത്ത് വർഷങ്ങൾ സമ്മാനിച്ച കളിയാക്കുളം ഉണ്ണി കളിയാക്കുളത്ത് ബിജെപിയുടെ ഹാട്രിക് തികയ്ക്കാൻ ഇറങ്ങുന്നു. 2015ൽ കളിയാക്കുളം ഉണ്ണിയിലൂടെയാണ് ബിജെപി വാർഡ് പിടിച്ചെടുക്കുന്നത് തുടർന്ന് 2020-ൽ ബിജെപിയുടെ മീരഉണ്ണി വാർഡിൽ നിലനിർത്തി ഇക്കുറി ഹാട്രിക് തികയ്ക്കാൻ 
വിജയം ഉറപ്പിച്ചു കളിയാക്കുളം ഉണ്ണി മത്സരിക്കുമ്പോൾ തുടർ വികസനത്തിനായാണ് ബിജെപി വോട്ട് ചോദിക്കുന്നത്.വാർഡിലെ കുടിവെള്ള പ്രശ്നത്തിന്
ശാശ്വത പരിഹാരം കണ്ടതാണ്‌ കഴിഞ്ഞ പത്ത് വർഷത്തെ വാർഡിലെ പ്രധാന നേട്ടങ്ങളിലൊന്ന്‌. വേനൽക്കാലത്ത് ടാങ്കറുകളിൽ കുടിവെള്ളമെത്തിക്കുന്ന അവസ്ഥ മാറി. ഇപ്പോൾ  24 മണിക്കൂറും പൈപ്പ് ലൈൻ വഴി കുടിവെള്ളം  ലഭിക്കുന്നു. ജൽ ജീവൻ മിഷൻ വഴി നിരവധി കുടുംബങ്ങൾക്ക്‌ സൗജന്യമായി വാട്ടർ കണക്ഷൻ നൽകി 
മാലിന്യ മുക്തം
വഴിയരികിൽ കൂടി കിടക്കുന്ന ദുർഗന്ധം വമിക്കുന്ന മാലിന്യങ്ങളായിരുന്നു
കുടുംബശ്രീ പ്രവർത്തകരുടെയും സഹായത്തോടെ വാർഡ് പ്രദേശം മാലിന്യ മുക്തമാക്കി . വാർഡിൽ മാലിന്യ നിർമാർജനത്തിന് സംവിധാനമൊരുക്കി.  
എൽഇഡി വെളിച്ചം ഏറ്റവും കൂടുതൽ തെരുവ് വിളക്കുകൾ സ്ഥാപിച്ച വാർഡുകളിലൊന്നാണിത്‌. ട്യൂബ് സെറ്റ് മാറ്റി 300 ഓളം എൽ ഇ ഡി ബൾബ് സ്ഥാപിച്ചു.
സുഗമം യാത്ര
സഞ്ചാരയോഗ്യമല്ലാത്ത റോഡുകൾ ഗതാഗത യോഗ്യമാക്കി . ചെളിക്കുണ്ട് നിറഞ്ഞ റോഡിലൂടെയുള്ള  യാത്ര പഴങ്കഥയായി . മുഴുവൻ റോഡുകളും നവീകരിച്ചു. ജനങ്ങളുടെ ആവശ്യ പ്രകാരം പുതിയ റോഡുകൾ നിർമിച്ചു . ഇടവഴികൾ കോൺക്രീറ്റ് ചെയ്തു. 
ലൈഫ് ഭവന പദ്ധതിയുടെ ഭാഗമായി വാർഡിലെ പുതിയ വീട് നിർമിച്ച് നൽകി.കൂടുതൽ അർഹരായ കൂടി പദ്ധതിയിലേക്ക്‌ തെരഞ്ഞെടുത്തു. 
കളിയാക്കുളത്ത്  വികസനങ്ങൾക്ക് ചുക്കാൻ പിടിച്ച കളിയാക്കുളംഉണ്ണി
വികസനതുടർച്ചയ്ക്കായാണ്
 വാർഡിൽ ബിജെപിയുടെ ഹാട്രിക് തികയ്ക്കാൻ വീണ്ടും മത്സരിക്കുന്നത്‌.രാക്ഷ്ട്രീയ എതിരാളികൾ പോലും ഒരേ സ്വരത്തിൽ കളിയാക്കുളം ഉണ്ണിയുടെ വിജയം സുനശചിതമെന്ന്


സി പി ഐ പരവൂർ മണ്ടലം കമ്മിറ്റിയിൽ വിഭാഗിയത രൂക്ഷമായി മുതിർന്ന നേതാവ് പാരിപ്പള്ളി എസ്. രാജീവ് മണ്ടലം സെക്രട്ടറിയ്ക്ക് എതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചു കൊണ്ട്പാർട്ടിയിൽ നിന്നും രാജിവച്ചു.

ചാത്തന്നൂർ: സി പി ഐ  പരവൂർ മണ്ടലം  കമ്മിറ്റിയിൽ വിഭാഗിയത രൂക്ഷമായി മുതിർന്ന 
നേതാവ് പാരിപ്പള്ളി എസ്. രാജീവ്  മണ്ടലം സെക്രട്ടറിയ്ക്ക് എതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചു കൊണ്ട്പാർട്ടിയിൽ നിന്നും രാജിവച്ചു. നിലവിൽ  സി പി ഐ പാരിപ്പള്ളി ലോക്കൽ കമ്മിറ്റി അംഗവും എ.ഐ കെ എസ് കൊല്ലം ജില്ലാ കമിറ്റി അംഗം കിസാൻ സഭ പരവൂർ മണ്ടലം സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു വരികയായിരുന്നു. കല്ലുവാതുക്കൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ ആക്ടിങ്ങ് പ്രസിഡന്റ് എന്നീ നിലയിലും പ്രവർത്തിച്ചിട്ടുണ്ട്. സി പി ഐ പാർട്ടി പരവൂർ മണ്ടലം സെകട്ടറിയുടെ
നേതൃത്വത്തിൽ  വിവിധ മേഖലകളിൽ നടത്തി വരുന്ന അഴിമതികളും പാരിപ്പള്ളി 
മെഡിക്കൽ  കോളേജിൽ നടന്ന താത്കാലിക നിയമനങ്ങളിൽ അഴിമതി  നടന്നതായും ആരോപിക്കുബോൾ  മണ്ടലം സെക്രട്ടറി ഇളംകുളം സഹകരണ ബാങ്കിൽ ഡയറക്ടർ ബോർഡ് അംഗമായിരുന്ന സമയത്ത് ഭൂമി വാങ്ങിയതിൽ നടത്തിയ ലക്ഷങ്ങളുടെ തട്ടിപ്പും ഇതേ ബാങ്കിൽ നടന്ന ലോൺ തിരിമറികൾ അന്വേഷിക്കണമെന്ന ആവശ്യവും ഇദ്ദേഹം ഉയർത്തുന്നു. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്ക് സ്ഥാനാർത്ഥികളെ നിശ്ചയിച്ചതിൽ കോഴ വാങ്ങി സീറ്റ് വില്പന നടത്തി കല്ലുവാതുക്കൽ പഞ്ചായത്തിലേക്കുള്ള ഇടതുമുന്നണിയുടെ സാധ്യതയ്ക്ക് മങ്ങലേല്പിച്ചെന്നും പാരിപ്പള്ളി. എസ്.രാജീവ് ആരോപിക്കുന്നു. വരും ദിനങ്ങളിൽ സഹപ്രവർത്തകരുമായി ആലോചിച്ച്  നടപടികൾ കൈകൊള്ളുമെന്ന് അദ്ദേഹം പറഞ്ഞു.