Friday, 12 December 2025

കൊല്ലത്ത് ഇടത് വലത് രാക്ഷ്ട്രിയത്തിന്റെഅടിത്തറ ഇളക്കിയ തിരഞ്ഞെടുപ്പ്

കൊല്ലത്ത് ഇടത് വലത് രാക്ഷ്ട്രിയത്തിന്റെ
അടിത്തറ ഇളക്കിയ തിരഞ്ഞെടുപ്പ്

കൊല്ലം: കൊല്ലം ജില്ലയിൽ ഇടതു വലത് മുന്നണി രാക്ഷ്ട്രീയത്തിന്റെ മേൽ കൊയ്മ അവസാനിക്കുന്ന തിരഞ്ഞെടുപ്പ് ആണിതെന്ന് രാക്ഷ്ട്രീയ നിരീഷകർ ചൂണ്ടി കാട്ടുന്നു. പോളിങ് ശതമാനത്തിലുണ്ടായ കുറവ് ആണ് ഇരു മുന്നണികൾക്കും തല വേദനയായി മാറിയിരിക്കുന്നത് യു ഡി എഫ് സംവിധാനത്തിൽ പ്രവർത്തകരുടെ അഭാവം ആയിരുന്നുവെങ്കിൽ എൽ ഡി എഫ് അനുഭാവികളുടെ നിസഹകരണമാണ് വോട്ടിങ് ശതമാനത്തിൽ ഉണ്ടായ കുറവിന് കാരണമായി വിലയിരുത്തുന്നത്. മുൻ തിരഞ്ഞെടുപ്പുകളിൽ നിന്നും വിത്യസ്ത മായി ഇടതുമുന്നണിയോട് ജനങ്ങൾക്കുള്ള വിശ്വാസം നഷ്ടപ്പെട്ടത് തിരഞ്ഞെടുപ്പിൽ പ്രതിഫലിച്ചിട്ടുണ്ടെന്ന് ഇടത്  കേന്ദ്രങ്ങൾ
തുറന്ന് സമ്മതിക്കുന്നു. കോർപറേഷനിൽ ഉൾപ്പെടെയുണ്ടായ പോളിങ് ശതമാനത്തിലെ കുറവ്ഫലം നിർണയിക്കുമെന്ന് തിരിച്ചറിഞ്ഞ മുന്നണികൾ ബുധനാഴ്‌ച വൈകിട്ടുതന്നെ കണക്കുകൂട്ടലിലേക്ക് തിരിഞ്ഞിരുന്നു.
മൂന്ന് മുന്നണികളുംളുടെയും  വാർഡ് തല കമ്മിറ്റികൾ യോഗംചേർന്ന് വോട്ട് ശതമാനം വിലയിരുത്തി. പോളിങ് ശതമാനത്തിലെ കുറവ്'നിർണായകമായ ചില വാർഡുകളിലെയും ഡിവിഷനുകളിലെയും ഫലത്തെ ബാധിക്കുമെന്നാണ് വിലയിരുത്തൽ. 2020ൽ 73.83 ശതമാനമായിരുന്നു പോളിങ്. ഇത്തവണ അത് 70.35 ശതമാനമായി കുറഞ്ഞത്  വിജയമുറപ്പിച്ച പല സീറ്റുകളിലും തോൽവി ഭയക്കുകയാണ് ഇരുമുന്നണികളും 2020ലെ രാക്ഷ്ട്രീയ സാഹചര്യമല്ല ഇന്ന് 
2020ൽ തദ്ദേശ തെരഞ്ഞെടുപ്പ് സമയത്ത്
കൊവിഡ് ഭീതിയെത്തുടർന്ന് ഉടലെടുത്ത സാഹചര്യങ്ങൾ നിലനിന്നിട്ടും ഇതിലും മികച്ച പോളിങ് രേഖപ്പെടുത്തിയിരുന്നു.
വോട്ട് ചേർക്കുന്നതിലും വോട്ട് ചെയ്യിക്കുന്നതിലും  ഇടതുമുന്നണിയുടെ ഭാഗത്ത് നിന്നും വീഴ്ച്ച ഉണ്ടായിയെന്ന കണക്ക് കൂട്ടലിൽ ആണ് സിപിഎം. 
ഇടതു ശക്തികേന്ദ്രങ്ങളിൽ 
സിപിഐ പ്രവർത്തകരുടെ ഭാഗത്ത് നിന്നും വീഴ്ച്ച ഉണ്ടായതായി ജില്ലാ തലത്തിൽ തന്നെ സിപിഎം നേതൃത്വം വിലയിരുത്തുമ്പോൾ പല വാർഡുകളിലും കൃത്യമായ കണക്ക് കൊടുക്കാൻ സിപിഎം പ്രവർത്തകർക്കും കഴിഞ്ഞിട്ടില്ല.
പാർട്ടികളുടെ സ്ഥിരം വോട്ടുകളിൽ ചോർച്ചയുണ്ടായതായി ഇടതുമുന്നണി ജില്ലാ നേതൃത്വത്തിന്റെ വിലയിരുത്തൽ. വാർഡ് വിഭജനത്തെ സിപിഎം പ്രവർത്തകർ പഴിപറയുന്ന കാഴ്ചയാണ് പലയിടത്തും കാണുന്നത്. പലയിടങ്ങളിലും ഡീലിമിറ്റേഷന്റെ ഭാഗമായി വെട്ടിക്കുറക്കലും കൂട്ടലുകളും വാർഡുകളിലെ വർധനയും ഉണ്ടായതിനാൽ ഫലം പ്രവചനാതീതമായതായും വിലയിരുത്തലുണ്ട്. ദൂരെസ്ഥലങ്ങളിൽ നിന്നും വോട്ടുചെയ്യാനെത്തിയപ്പോൾ ലിസ്റ്റിൽ പേരില്ലാതെ മടങ്ങിയവരും സ്ഥിരമായി വോട്ടുചെയ്തിരുന്ന ബൂത്തിൽനിന്നും ഡീലിമിറ്റേഷന്റെ ഭാഗമായി മറ്റു ബൂത്തുകളിലേക്ക് മാറിയവരും നിരവധിയാണ്. അതിനാൽതന്നെ വോട്ട് എവിടെയാണെന്ന് തിരിച്ചറിയാതെ വോട്ട് ചെയ്യാതെ മടങ്ങിയവരുമുണ്ടെന്ന് സ്ഥാനാർഥികൾ പറയുന്നു.ഇടതു വലതു 
മുന്നണിക്കിടയിലെ ശീതസമരങ്ങൾ പലയിടത്തും വോട്ടൊഴുക്കിനെ സ്വാധീനിച്ചതായും ചില പ്രവർത്തകർ വിലയിരുത്തുന്നു. അതേസമയം, വോട്ടുമാറ്റം ഏത് ഭാഗത്തിലാണെന്ന് കൃത്യമായി മനസിലാക്കാനുള്ള ശ്രമത്തിലാണ് ഇരു മുന്നണികളും.

@  സംസ്ഥാനഭരണത്തിനെതിരായ വികാരമാണ് തിരഞ്ഞെടുപ്പിൽ പ്രതിഫലിച്ചത് ഇത് എൻ ഡി എ യ്ക്ക് അനുകൂലമായി മാറിയെന്ന രാക്ഷ്ട്രീയ  കാഴ്ചപ്പാട് ആണ് നിഷ്പക്ഷരാക്ഷ്ട്രീയ നിരീക്ഷകർക്ക് ഉള്ളത്.പത്തുവർഷം തുടർച്ചയായി ഭരിച്ച എൽഡിഎഫ് സർക്കാരിനെതിരായ വികാരം
ജനങ്ങൾക്കിടയിൽ വലിയ ചലനങ്ങളുണ്ടായി.ഇടതു അണികളെ തന്നെ സ്വാധീനിച്ചതായും അതാണ് സിപിഎം വോട്ട് ബാങ്കിൽ വിള്ളൽ എന്നും
ശബരിമല വിഷയം ഉയർത്തി 
ഭൂരിപക്ഷം വോട്ടുകൾ ബിജെപി 
സമാഹരിച്ചതായി സിപിഎം നേതാക്കൾ കണക്ക് കൂട്ടുന്നു.രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഉയർന്ന അതിജീവിതയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഉണ്ടായ യു ഡി എഫിന്റെ സ്ത്രീ വിരുദ്ധ നിലപാടും
അങ്ങേയറ്റം സ്ത്രീവിരുദ്ധ നിലപാട് എടുക്കുന്ന ജമാഅത്തെ ഇസ്ലാമിയുമായി യുഡിഎഫ് ഈ തെരഞ്ഞെടുപ്പിൽ സഖ്യമുണ്ടാക്കിയിട്ടുള്ളതും
യുഡിഎഫിന്റെയും എൽ ഡി എഫിന്റെ യും തീവ്രമുസ്ലിം സംഘടനകളുമായി ഉള്ള ബന്ധവും തിരഞ്ഞെടുപ്പിൽ ചർച്ച യായതായി രാക്ഷ്ട്രീയ നിരീക്ഷകർ ചൂണ്ടി കാട്ടുന്നു.

  

Wednesday, 10 December 2025

സിവിൽസ്റ്റേഷനിൽ വിജയം ഉറപ്പിച്ചു ഷീജ. എ

സിവിൽസ്റ്റേഷനിൽ വിജയം ഉറപ്പിച്ചു ഷീജ. എ

ചാത്തന്നൂർ : ചാത്തന്നൂർ ഗ്രാമ പഞ്ചായത്തിലെ സിവിൽസ്റ്റേഷൻ വാർഡിൽ ബിജെപിയുടെ ഹാട്രിക് തികയ്ക്കാൻ എ.ഷീജ ഇറങ്ങുന്നു. 2015-ലും 2020-ലും ബിജെപി വെന്നികൊടി പാറിച്ച വാർഡിൽ ഇക്കുറി ഹാട്രിക് തികയ്ക്കാൻ മത്സരിക്കുന്നത് എ.ഷീജയാണ് 2015-ൽ
വനിതസംവരണ സീറ്റി ഷീജ.ഡി.ആറിലൂടെ ബിജെപി പിടിച്ചെടുത്ത വാർഡ് 2020-ൽ
ജനറൽ കാറ്റഗറിയിൽ ആർ.ഇ. സന്തോഷ് നിലനിർത്തിയ ഇവിടെ ഇപ്പോൾ പട്ടിക ജാതി വനിത സംവരണം ആയ ഇവിടെ 
 എ.ഷീജയാണ് ബിജെപി സ്ഥാനാർഥി.
ഷീജ.ഡി.ആർ ബ്ലോക്ക്‌ വാർഡിൽ മത്സരിക്കുമ്പോൾ ആർ.ഇ. സന്തോഷ് ബ്ലോക്ക്‌ പഞ്ചായത്ത്‌ ചാത്തന്നൂർ ഡിവിഷനിൽ മത്സരിക്കുന്നു.എ.ഷീജയുടെ രണ്ടാം പോരാട്ടമാണ് ഇവിടെ കഴിഞ്ഞ തവണ നാല് വോട്ടുകൾക്കാണ് കല്ല് വെട്ടാംകുഴി വാർഡിൽ പരാജയപ്പെട്ട എ. ഷീജ ശക്തമായ മത്സരത്തിലൂടെ കഴിഞ്ഞ തവണത്തെ ഭൂരിപക്ഷത്തേക്കാളും ഭൂരിപക്ഷം ഉയർത്തി വാർഡ് നിലനിർത്തുമെന്ന ഉറച്ച തീരുമാനവുമായാണ് മുന്നോട്ടു പോകുന്നത്.
ഫോട്ടോ :ബിജെപി സ്ഥാനാർഥി ഷീജ. എ ജന്മഭൂമി ഏജന്റ് സുഭാഷിന്റെ വീട്ടിൽ നിന്നും അഭ്യർത്ഥന നൽകി അനുഗ്രഹം വാങ്ങി പ്രചരണം തുടങ്ങുന്നു.

ബീനരാജന്റെ വികസനത്തിന്റെ മീനാട് മാതൃക പിന്തുടരാൻ ശ്യംരാജ് മീനാട്

ബീനരാജന്റെ വികസനത്തിന്റെ മീനാട് മാതൃക പിന്തുടരാൻ ശ്യാംരാജ് മീനാട്

ചാത്തന്നൂർ: ബീനരാജന്റെ വികസനത്തിന്റെ മീനാട് മാതൃക പിന്തുടരാൻ ശ്യാംരാജ് മീനാട്. ഒരു വാർഡിൽ ജനങ്ങൾക്ക് കൊടുത്ത വാഗ്ദാനങ്ങൾ പാലിക്കുന്നതിനും അപ്പുറം ജനസേവനം നടത്തി വികസനങ്ങൾ പൂർത്തിയാക്കി ചാത്തന്നൂർ ഗ്രാമപഞ്ചായത്തിലെ മികച്ച ഗ്രാമപഞ്ചായത്ത്‌ അംഗമായ ബീനരാജൻ വീണ്ടും കോയിപ്പാട്  വാർഡിൽ
മത്സരകളത്തിൽ ഇറങ്ങുമ്പോൾ ബീന രാജൻ രണ്ട് വട്ടം വിജയിച്ച മീനാട് വാർഡിൽ  ബീനരാജന്റെ വികസനത്തിന്റെ മീനാട് മാതൃക പിന്തുടരാൻ ബിജെപി
പഞ്ചായത്ത്‌ സമിതി പ്രസിഡന്റ്‌ ശ്യാംരാജ്
 ആണ് മത്സരിക്കുന്നത്. പ്രൈവറ്റ് ബാങ്കിലെ മാനേജർ ജോലി  മാറ്റി വച്ച് കൊണ്ടാണ് ശ്യംരാജ് മീനാട് വാർഡിൽ വിജയമുറപ്പിച്ചു പ്രചരണത്തിൽ സജീവമായിരിക്കുന്നത്. 2010-ൽ ബി ജെ പി സ്ഥാനാർത്ഥിയായി മീനാട്  മത്സരത്തിനിറങ്ങിയ ബിനരാജൻ ഇടതുമുന്നണിയിൽ നിന്നും മീനാട് വാർഡ് പിടിച്ചെടുത്തു. അഞ്ചു വർഷം ജനകീയ മെബർ ആയി വിജയകൊടി നാട്ടിയ മീനാട്
ബിജെപിയുടെ മുന്നേറ്റത്തിന് തടയിടാൻ ഇടത് വലത് മുന്നണികളുടെ കൂട്ടായ്മയിൽ
ഉണ്ടായ പരീക്ഷണശാലയിൽ  2015-ൽ കാലിടറിയ ബിനരാജൻ 2020-ൽ വീണ്ടും വൻ ഭൂരിപക്ഷത്തോടെ വാർഡ് പിടിച്ചെടുക്കുകയായിരുന്നു.സംഘ ഗ്രാമമായ മീനാടിനെ നെഞ്ചോട് ചേർത്ത ബീനരാജൻ ജനങ്ങളുടെ കാഴ്ച്‌ചപ്പാടിനനുസരിച്ചുള്ള വികസനപ്രവർത്തനങ്ങളാണ്  നടപ്പാക്കിയത്. അംഗനവാടിയെ ക്ലബിങ് 
അംഗനവാടിയാക്കി  ദേശീയ നിലവാരത്തിൽ ഉയർത്തി
 ദേശീയനിലവാരത്തിൽ കളിക്കളം നിർമിച്ചു.കുടുംമ്പാരോഗ്യ കേന്ദ്രത്തിന് സബ് സെന്റർ ആധുനിക രീതിയിൽ സജജീകരിച്ചു  നേതാജി വായനശാലയ്ക്കുള്ള കെട്ടിടനിർമ്മാണം പൂർത്തിയാക്കി വയോജന പരിപാലനം, പാലിയേറ്റീവ് കെയർ പ്രവർത്തനം, ഭിന്നശേഷി പരിരക്ഷകൾക്ക് പ്രത്യേക പ്രാധാന്യം നൽകി  കാർഷികമേഖലയുടെ വളർച്ചയിൽ നെൽകൃഷി, വാഴ, ജൈവപച്ചക്കറി കൃഷി, പുഷ്‌പകൃഷി എന്നിവ നടപ്പാക്കി. ശുചിത്വപരിപാലനത്തിൽ പഞ്ചായത്തിൽ ഒന്നാമതെത്തി. പി എം എ വൈ
 പദ്ധതിയിൽ  വീടുകൾ നൽകി.  തൊഴിലുറപ്പുപദ്ധതിയിലൂടെ വർഷവും  പേർക്ക് 100 തൊഴിൽദിനങ്ങൾ ഉറപ്പുവരുത്തി. എല്ലാ പ്രദേശത്തും തെരുവുവിളക്കുകൾ സ്ഥാപിച്ചു. ത്രിതലപഞ്ചായത്ത് ഫണ്ടും വിനിയോഗിച്ചും നിരവധി വികസനപ്രവർത്തനങ്ങൾ  നടപ്പാക്കി. നിരവധി പുരസ്‌കാരങ്ങളും ലഭിച്ചു. ജനക്ഷേമ പ്രവർത്തനങ്ങൾക്കും വികസനങ്ങൾക്കും മുൻതൂക്കം നൽകി സമാനതകളില്ലാത്ത പ്രവർത്തനവുമായി ബഹുദൂരം മുന്നിലാണ് മീനാട് വാർഡ് നിലവിലുള്ള മീനാട് വാർഡ് മുൻപ്രാവശ്യ ത്തെ ഭൂരിപക്ഷം  ശ്യാംരാജിലൂടെ കൂട്ടുന്ന തിനൊപ്പം ഒരുവട്ടം കൈവിട്ട് പോയ കോയിപ്പാട് വാർഡ് തിരിച്ചു പിടിക്കാൻ ബീന രാജൻ കോയിപ്പാട് വാർഡിലാണ് മത്സരിക്കുന്നത്.
ഫോട്ടോ: ബീനരാജനും ശ്യാംരാജും തിരഞ്ഞെടുപ്പ് പ്രവർത്തനത്തിനിടയിൽ


ചാത്തന്നൂർ ഗ്രാമ പഞ്ചായത്തിൽ കോൺഗ്രസ്‌ വയലിക്കട വാർഡിൽ ഒതുങ്ങി



ചാത്തന്നൂർ ഗ്രാമ പഞ്ചായത്തിൽ കോൺഗ്രസ്‌ വയലിക്കട വാർഡിൽ ഒതുങ്ങി.

ചാത്തന്നൂർ : ചാത്തന്നൂർ ഗ്രാമ പഞ്ചായത്തിൽ കോൺഗ്രസ്‌ വയലിക്കട വാർഡിൽ ഒതുങ്ങി. കോൺഗ്രസ്‌ എന്നാൽ വയലിക്കടയാണോ എന്ന ചോദ്യം ഉയർത്തുകയാണ് നാട്ടുകാരും എതിർ രാക്ഷ്ട്രീയക്കാരും. യു ഡി എഫ് സംവിധാനം ഇല്ലാതെ മത്സരിക്കുന്ന കോൺഗ്രസ്‌ 
ചാത്തന്നൂർ ഗ്രാമപഞ്ചായത്തിലെ കിഴക്കേയറ്റമായ വയലിക്കട വാർഡിൽ നിന്നും മാത്രം കോൺഗ്രസിന് നാല് സ്ഥാനാർഥികൾ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ മത്സരിക്കുന്നുണ്ട് ഒന്ന് നിലവിൽ കോഷ്ണക്കാവ് വാർഡിലെ മെമ്പർ ആയ ഇഖ്ബാൽ വയലിക്കട വാർഡിൽ മത്സരിയ്ക്കുമ്പോൾ നിലവിൽ 
വയലിക്കട വാർഡിലെ മെബറായ പ്രമോദ്..
പഞ്ചായത്തിന്റെ പടിഞ്ഞാറേയറ്റമായ
ഞാവരൂർ വാർഡിലും..വയലിക്കട വാർഡിലെ പഴയ മെബർ.അംബികശശി ചാത്തന്നൂർ പഞ്ചായത്തിലെ തന്നെ മറ്റൊരു വാർഡായ സിവിൽ സ്റ്റേഷൻ വാർഡിലും
വയലിക്കട വാർഡിലെ തന്നെയുള്ള കോൺഗ്രസിന്റെ വനിതനേതാവ് ധന്യഉണ്ണി ത്താൻ പ്രവർത്തക തൊട്ടടുത്ത വാർഡായ വരിഞ്ഞം വാർഡിലും
വയലിക്കട വാർഡിലെ തന്നെയുള്ള 
 കോൺഗ്രസ്‌ പ്രവർത്തകയെ പഞ്ചായത്തിന്റെ തെക്കേഅറ്റമായ താഴം വാർഡിലുംസ്ഥാനാർഥിയാക്കിയപ്പോൾ.പഞ്ചായത്തിലെ പതിനെട്ടാം വാർഡായ കോട്ടവതുക്കൽ വാർഡിൽ  മാബള്ളിക്കുന്നം വാർഡിലെ യൂത്ത് 
കോൺഗ്രസ് നേതാവിനെ ബലിയാടാക്കുകയായിരുന്നു.
സ്ഥാനാർഥികൾ ആകുന്നതിന് പോലും ആളില്ലാത്ത അവസ്ഥയിൽ നട്ടംതിരിഞ്ഞ കോൺഗ്രസ്‌ പ്രവർത്തനത്തിന് കൂലിയ്ക്ക് പോലും ആളിനെ കിട്ടാൻ ഇല്ലെന്ന് സ്ഥാനാർഥികൾ പറയുന്നു.


വികസനം കൊതിക്കുന്ന കല്ലുവാതുക്കലിന് വേണം ബിജെപി

എൻ ഡി എ യുടെ തിരിച്ചു വരവ് കൊതിക്കുന്ന കല്ലുവാതുക്കൽ 

ചാത്തന്നൂർ : എൻ ഡി എയുടെ തിരിച്ചു വരവ് കൊതിക്കുന്ന കല്ലുവാതുക്കലിൽ എൻ ഡി എ സഖ്യം നേരിടുന്നത് ഇൻഡി സഖ്യത്തിനെയാണ്. ബിജെപിയുടെ മുന്നേറ്റം തടയാൻ എൽ ഡി എഫും യു ഡി എഫും കൈകോർത്ത് നിൽക്കുന്ന ഇവിടെ രാക്ഷ്ട്രീയ കുടിലതയുടെ പുതിയ മേച്ചിൽ പുറങ്ങൾ തേടുകയാണ് ഇൻഡി സഖ്യം.
ഇത്തിക്കര ബ്ളോക്കിൽപെടുന്ന 5 പഞ്ചായത്തുകളിൽ ഏറ്റവും വലിയ പഞ്ചായത്താണ് കല്ലുവാതുക്കൽ പഞ്ചായത്ത്. 24 വാർഡുകളിലായി
ഏകദേശം 38 ച.കി.മീ. വിസ്‌തൃതിയിൽ വ്യാപിച്ച് കിടക്കുന്ന പ്രദേശമാണ് കല്ലുവാതുക്കൽ പഞ്ചായത്ത്‌. തിരുവനന്തപുരം-കൊല്ലം ജില്ലകളുടെ അതിർത്തി പങ്കിടുന്ന കല്ലുവാതുക്കൽ പഞ്ചായത്തിന്റെ  വടക്ക് ജലനാദം മുഴക്കി ഒഴുകി വരുന്ന ഇത്തിക്കര ആറിന്റെ തീരവും, തെക്ക് മലയോര റോഡും പാടശേഖരങ്ങളും, കിഴക്ക് കുന്നുകളും താഴ്വരകളും പടിഞ്ഞാറ് കേരവൃക്ഷങ്ങളും തിങ്ങിനിറഞ്ഞ സമതല പ്രദേശങ്ങളും ഒത്തിണങ്ങിയ കാർഷിക ഗ്രാമം.2020-ൽ അധികാരത്തിൽ എത്തിയ ബിജെപി ഭരണത്തെഇടതുവലത് മുന്നണി കൾ ചേർന്ന് ആവിശ്വാസ പ്രമേയം കൊണ്ട് വന്ന് അട്ടിമറിച്ചു കോൺഗ്രസ്‌ ഭരണം കൊണ്ട് വന്ന ഇവിടെ ഇപ്പോൾ ജനങ്ങൾ 
ബിജെപിയെ തിരിച്ചു കൊണ്ട് വന്ന് ബിജെപി മുന്നോട്ട് വച്ച വികസനത്തിനായി കൊതിക്കുകയാണ്.വികസനത്തിനായി സ്ഥിരതയുള്ള ബിജെപി ഭരണത്തിനായി വോട്ട് ചെയ്യാൻ ജനങ്ങൾ ഒരുങ്ങുകയാണ്. ജനങ്ങളെ ഒന്നായി കണ്ട ഭരണമാണ് ബിജെപിയുടെത് എന്ന് ജനങ്ങൾ പറയുന്നു.
സമഗ്രവികസനത്തിൻ്റെ രണ്ടര വർഷത്തെ കാലയളവിൽ ആരോഗ്യം, കൃഷി, ഭവനനിർമാണം, പശ്ചാത്തല സൗകര്യം എന്നീ മേഖലകളിലെല്ലാം മുന്നേറ്റം നടത്താൻ എസ്. സുദീപ നേതൃത്വം കൊടുത്ത ബിജെപി ഭരണസമിതിക്കായി. യുവാക്കൾ, വയോജനങ്ങൾ, വിദ്യാർഥികൾ എന്നിവരെ ഒരുപോലെ പരിഗണിച്ചു. സാധാരണക്കാർക്ക് വീടൊരുക്കാൻ , പിഎംഎവൈ പദ്ധതി ഉപയോഗപ്പെടുത്തി.
റോഡുകൾ നവീകരിച്ചു. യുവതയ്ക്കായി തൊഴിൽ മേളകൾ നടത്തി. തെരുവുനായ ശല്യം പരിഹരിക്കാനും എബിസി പദ്ധതി ഫലപ്രദമായി നടപ്പാക്കാനും ജില്ലാ- ബ്ലോക്ക് പഞ്ചായത്തിൻ്റെ സംയുക്ത പദ്ധതി നടപ്പാക്കി.വനിതാ ശിശുസംരക്ഷണത്തിനും സ്ത്രീ ശാക്തീകരണത്തിനും മുൻതൂക്കം നൽകി. കുടുംബശ്രീ മുഖേന ജാഗ്രതാസമിതികൾ രൂപീകരിച്ചു. അങ്കണവാടികൾ വഴി പോഷകാഹാരം, കുത്തിവയ്പ്‌പ്, ആരോഗ്യപോഷണ വിദ്യാഭ്യാസം എന്നിവ നടത്തി. നെൽകൃഷിക്ക് പുറമെ തെങ്ങ്, റബർ, വാഴ, കുരുമുളക്, പച്ചക്കറികൾ, കാപ്പി, കൊക്കോ എന്നീ കൃഷിക്കും പ്രോത്സാഹനംനൽകി. ബിജെപി ഭരിച്ചിരുന്ന സമയത്തെ
നേട്ടങ്ങൾ എണ്ണിപ്പറഞ്ഞാണ് എൻ ഡി എ വോട്ട് തേടുന്നത്.24വാർഡു കളിലും മുൻ ഗ്രാമ ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗങ്ങൾ അടക്കമുള്ള മികച്ച സ്ഥാനാർഥികളെയാണ് രംഗത്തിറക്കിയിരിക്കുന്നത്. അടുക്കും ചിട്ടയുമുള്ള പ്രവർത്തനത്തിലൂടെയാണ് ബിജെപി മുന്നോട്ടു പോകുന്നത് കല്ലുവാ തുക്കലിൽ ബിജെപി വികസനത്തിന്റെ രാക്ഷ്ട്രീയത്തിന് വൻ സ്വീകാര്യതയാണ് ലഭിക്കുന്നത്.




പ്രകൃതി സൗന്ദര്യവും മനുഷ്യവിഭവശേഷിയുംകൊണ്ട് അനുഗ്രഹീതമാണ്

. "ഇത്തവണ ചിറക്കര ബിജെപി പിടിച്ചെടുക്കും. ഇവിടെയും വേണ്ടേ വികസനവും പുരോഗതിയും....!

ചാത്തന്നൂർ : ഇത്തവണ ചിറക്കര ബിജെപി പിടിച്ചെടുക്കും. ഇവിടെയും വേണ്ടേ വികസനവും പുരോഗതിയും എന്ന് ജനങ്ങൾ പറഞ്ഞു തുടങ്ങിയിരിക്കുന്നു. ചിറക്കരയിൽ ജനങ്ങൾ ചർച്ച ചെയ്യുന്നത് വികസനത്തിന്റെ രാക്ഷ്ട്രീയമാണ് സ്ഥിര തയുള്ള അഴിമതിരഹിത ഭരണമാണ്ലക്ഷ്യമെന്ന് ജനങ്ങൾ ഒന്നടങ്കം പറയുമ്പോൾ വികസനത്തിന്റെ രാഷ്ട്രിയം മുന്നോട്ട് വെച്ചാണ് ബിജെപി തിരഞ്ഞെടുപ്പിനെ നേരിടുന്നത്. പ്രകൃതി സൗന്ദര്യവും മനുഷ്യവിഭവശേഷിയുംകൊണ്ട് അനുഗ്രഹീതമാണ് ചിറക്കര ഗ്രാമ
പഞ്ചായത്ത്. 
ഈ ഭൗതിക സാഹചര്യങ്ങളെ ഫലപ്രദമായി ഉപയോഗപ്പെടുത്തുവാൻ നാളിതുവരെ ഭരിച്ച ഇടതു മുന്നണി ഭരണത്തിനായില്ല.
 ജനങ്ങൾക്ക് മികച്ച സേവനങ്ങളും വികസനവും ഒരുക്കുന്നതിനുള്ള പദ്ധതി കൾ അഴിമതി നടത്തി ഇല്ലാതാക്കുകയാണ് ഭരണക്കാർ നാളിതുവരെ ചെയ്തു വന്നത്.
പോളച്ചിറയിലെ പക്ഷിസങ്കേതം സംരഷിക്കുവാൻ കഴിയാത്തതും
പോളച്ചിറ നെൽകൃഷിയെ തകർത്തതും
കാർഷിക മേഖലയിലെ തകർച്ചയും
വിദ്യാഭ്യാസ മേഖലയിൽ നാമമാത്രം തുക ചിലവാക്കിയ പഞ്ചായത്ത്‌ ഭരണസമിതിയ്ക്ക് ഉയർത്തി കാണിക്കാൻ നേട്ടങ്ങൾ ഒന്നും തന്നെയില്ല
മാലിന്യ നിർമാർജന പ്രവർത്തനത്തിന് ഒരു തുക പോലും ചിലവഴിക്കാതെ
 ലൈഫ് ഭവന പദ്ധതി അട്ടിമറിച്ചു കൊണ്ട്
റോഡ് ഗതാഗതത്തിൽ പോലും പ്രഖ്യാപിച്ച പദ്ധതികൾ നടപ്പിൽ വരുത്താതെ
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിനായി കർമപദ്ധതി തയ്യാറാക്കാതെ അങ്കണവാടി കുട്ടികളുടെ സമഗ്ര പുരോഗതിക്ക് വേണ്ടിയുള്ള വിവിധ പദ്ധതികൾ പോലും അട്ടിമറിച്ചു കൊണ്ട് കഴിഞ്ഞ അഞ്ചു വർഷം രണ്ടു വൈസ് പ്രസിഡന്റുമാരും ഒരു ആക്റ്റിംഗ് പ്രസിഡന്റും ഭരിച്ചു മുടിച്ച ചിറക്കരയിൽ ജനങ്ങൾ ബിജെപിയുടെ സ്ഥിരതയുള്ള ഭരണത്തിനായി ആഗ്രഹിക്കുകയാണ്.മുൻ ഗ്രാമ പഞ്ചായത്ത്‌ അടക്കമുള്ള ശക്തരായ സ്ഥാനാർഥികളെയാണ് ബിജെപി രംഗത്ത്
ഇറക്കിയിട്ടുള്ളത് കഴിഞ്ഞ പഞ്ചായത്ത്‌ തിരഞ്ഞെടുപ്പിൽ രണ്ട് സീറ്റ് നേടിയ ബിജെപി പത്തോളം വാർഡുകളിൽ  രണ്ടാം സ്ഥാനത്ത് എത്തി കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ 400 വോട്ടുകളുടെ വിത്യാസത്തിലാണ് എൽ ഡി എഫിന് പിന്നിൽ രണ്ടാം സ്ഥാനത്ത് എത്തിയത്. പാർലമെന്റ്തിരഞ്ഞെടുപ്പിൽ 200ഓളം വോട്ടുകളുടെ വിത്യാസത്തിൽ എൽ ഡി എഫിനെ പിന്നിലാക്കി യു ഡി എഫിന് പിന്നിൽ രണ്ടാം സ്ഥാനത്ത് എത്തി വോട്ടിങ് നിലവാരത്തിൽ ചിറക്കരയിൽ രാക്ഷ്ട്രീയ സ്ഥിരതയുള്ള പ്രസ്ഥാനമായി മാറി.അത് ഇക്കുറി ചിറക്കരയിൽ സ്ഥിരതയുള്ള ഭരണ ത്തിനായി ജനങ്ങൾ ബിജെപിയ്ക്ക് വോട്ട് ചെയ്യും ഇരു മുന്നണികൾക്കും റിബൽ ശല്യം ഉള്ള ഇവിടെ സിപിഎം മുൻ എൽ സി സെക്രട്ടറി ഉല്ലാസ് കൃഷ്ണൻ പാർട്ടി വിട്ട് സ്വതന്ത്ര സ്ഥാനാർഥിയായി  മത്സരിക്കുമ്പോൾ കോൺഗ്രസിന്റെ
ഗ്രാമപഞ്ചായത്ത്‌ അംഗം ഉളിയനാട് ജയനും റിബൽ സ്ഥാനാർഥിയായി മത്സരിക്കുന്നുണ്ട്.
ഇരു മുന്നണി ബഹുദൂരം പിന്നിലാക്കി ബിജെപി നേതൃത്വം കൊടുക്കുന്ന എൻ ഡി എ സഖ്യം വിജയത്തോട് അടുക്കുകയാണ്.

കുത്തനെയുള്ള മൈലക്കാട് ഇറക്കത്ത്വയൽ ഭൂമിയായ ഇവിടെ ദേശീയപാതയ്ക്ക് കുറുകെയുള്ള തോടിന് പാലവും പണി ഞ്ഞിട്ടുണ്ട്. ഇറക്കം കുറയ്ക്കുന്നതിനായി നിർമ്മിച്ച അടിപാതയ്ക്ക് പടിഞ്ഞാറേ ഭാഗത്തെ പ്രധാന പാതയാണ് ഇടിഞ്ഞു താണത്..

കൊട്ടിയം :  കുത്തനെയുള്ള മൈലക്കാട് ഇറക്കത്ത്
വയൽ ഭൂമിയായ ഇവിടെ ദേശീയപാതയ്ക്ക് കുറുകെയുള്ള തോടിന് പാലവും പണി ഞ്ഞിട്ടുണ്ട്. ഇറക്കം കുറയ്ക്കുന്നതിനായി നിർമ്മിച്ച അടിപാതയ്ക്ക് പടിഞ്ഞാറേ ഭാഗത്തെ പ്രധാന പാതയാണ് ഇടിഞ്ഞു താണത്..ഇരുപത് അടിയോളം ഉയരത്തിലൂടെയാണ് ദേശീയപാത കടന്നുപോകുന്നത്. താഴെയുള്ള സർവീസ് റോഡിൽനിന്ന് ഉയരത്തിൽ പാർശ്വഭിത്തികെട്ടി വേർതിരിച്ചിട്ടുമുണ്ട്. എന്നാൽ, ദേശീയപാതയിൽ വിള്ളൽ രൂപപ്പെട്ട് മണ്ണിടിയുകയായിരുന്നു.ഇതിന്റെ ആഘാതത്തിൽ തോടിന് കുറുകെയുള്ള പാലം തകർന്ന് വെള്ളമോഴുകിയതോടെ കൂടുതലായി മണ്ണ് ഇടിയുകയായിരുന്നു.തോടിന് കുറുകെയുള്ള പാലത്തിൽ മണ്ണിന്റെ ഭാരം താങ്ങാൻ കഴിയാഞ്ഞത് മൂലം തകർന്നതാണ് പാലം തകരാൻ കാരണമെന്ന് വിദ്ഗ്ദർ ചൂണ്ടി കാട്ടുന്നു.


@ വയലിൽ മണ്ണിട്ട് ഉയർത്തി റോഡ് നിർമിച്ചപ്പോൾ അടിത്തറയ്ക്ക് ആവശ്യമായ വീതിയുണ്ടായിരുന്നില്ലെന്നത് ഗുരുതര വീഴ്ച്ച യാണ് ഇതു റോഡ് തകരാൻ കാരണമായെന്നുമാണ് പ്രാത്മിക നിഗമനം ഭൂമി ഏറ്റെടുത്തപ്പോൾ ഇതിനാവശ്യമായ ഇടം കണക്കാക്കിയിരുന്നില്ല. അടിത്തറ വീതി കൂട്ടിയാൽ സർവീസ് റോഡിന്റെ വീതി കുറയുമെന്നതിനാൽ അതിൽ വിട്ടുവീഴ്ച വരുത്തി. മണ്ണിന് ഉറപ്പില്ലാത്തതും നീരൊഴുക്കും കാരണം അടിത്തറ തകർന്നത് റോഡ് ഇടിയാൻ കാരണമായി.

@ ദേശീയപാത തകർന്ന സംഭവത്തിൽ വിദഗ്ധ സംഘം ഇന്ന് പരിശോധന നടത്തും. ദേശീയ പാത അതോറിറ്റി നിർദേശിച്ച പ്രകാരമാണ് പരിശോധന നടത്തുന്നത്. ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ ഇന്ന് യോഗം ചേരും. ദേശീയ പാത കരാർ കമ്പനി പ്രതിനിധികൾ, ജനപ്രതിനിധികൾ എന്നിവർ പങ്കെടുക്കും. . 

@ നിർമാണത്തിലെ അശാസ്ത്രീയത പരിഹരിക്കാൻ പാടം നികത്തി ഉയർത്തുന്നതിനു പകരം പാലങ്ങൾ ഉൾപ്പെടെയുള്ള വയഡക്ട് രീതി വേണമെന്ന ആവശ്യമാണ് ഉയരുന്നത്.
വയഡക്ട് ആണു മൈലക്കാട്
ഉചിതമെന്നു വിവിധ വിദഗ്ധരും പറയുന്നു.

@ ദേശീയപാതയുമായി ബന്ധപ്പെട്ട് സംസ്ഥാനങ്ങളിൽ മരാമത്ത് വകുപ്പുകളോ റോഡ് നിർമാണ വിഭാഗങ്ങളോ ചെയ്യുന്ന പ്രവൃത്തികൾ കൃത്യമായി നിരീക്ഷിക്കാൻ റീജനൽ ഓഫിസുകളോട് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം നിർദേശിച്ചതായി ഉദ്യോഗസ്ഥർ അറിയിച്ചു.
നിർമാണ വിഭാഗങ്ങൾ ചെയ്‌ത പ്രവൃത്തികളിൽ ഗുരുതര വീഴ്ചകൾ കണ്ടെത്തിയ സാഹചര്യത്തിലാണ് പരിശോധന വിപുലമാക്കാൻ നിർദേശിച്ചതെന്ന് സർക്കുലറിൽ പറയുന്നു. ദേശീയപാത നിർമാണം നിരീക്ഷിക്കുന്നതിനൊപ്പം ദേശീയപാതയുമായി ബന്ധപ്പെട്ട് നിർമ്മാണകമ്പനികൾ ചെയ്യുന്ന പ്രവർത്തികളും പരിശോധന നടത്തും.