ബിജെപി കൊല്ലം വെസ്റ്റ് ജില്ലാ പ്രസിഡന്റ് എസ്. പ്രശാന്ത് പറഞ്ഞു.ബിജെപി ചിറക്കര പഞ്ചായത്തിലേക്ക് നടത്തിയ മാർച് ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു. പഞ്ചായത്ത് രൂപീകരണ കാലഘട്ടം മുതൽ വീതം വച്ച് ഭരിക്കുന്ന ഇടത് മുന്നണിയും ഇപ്പോൾ തട്ടികൂട്ടി ഉണ്ടാക്കിയ യു ഡി എഫ് ഭരണ സമിതിയും വിവിധ പദ്ധതികളിലൂടെ ലക്ഷകണക്കിന് രൂപയുടെ അഴിമതിയാണ് നടത്തിയിട്ടുള്ളത്.
കൊല്ലത്തിന്റെ നെല്ലറയായ
പോളച്ചിറ ഏലായുടെ വികസനത്തിനും കൃഷിയ്ക്കും വേണ്ടി നടപ്പാക്കിയ പദ്ധതി കൾ പൂർത്തിയാക്കാതെ ഫണ്ട് മാറിയെ ടുക്കുന്ന ഗുരുതര സ്ഥിതി വിശേഷമാണ്
നിലവിലുള്ളത്. അഴിമതി നടത്താൻ വേണ്ടി പോളച്ചിറ ഏലയിലെ നെൽകൃഷിയെ പഞ്ചായത്ത് അധികൃതർ ദുരുപയോഗം ചെയ്യുകയാണ് എന്നും അദ്ദേഹം പറഞ്ഞു. ചിറക്കര പഞ്ചായത്തിന്റെ കാർഷിക, ടൂറിസം വികസനത്തിനായി പദ്ധതി തയ്യാറാക്കി കേന്ദ്രസർക്കാരിനെ സമീപിക്കുമെന്നും എസ്. പ്രശാന്ത് പറഞ്ഞു. ജില്ലാ ട്രഷറർ സി. രാജൻപിള്ള
മുഖ്യ പ്രഭാഷണം നടത്തി.നെടുങ്ങോലം എര്യ പ്രസിഡന്റ് ദേവിദാസ് അധ്യക്ഷത വഹിച്ചു, മണ്ഡലം ജനറൽ സെക്രട്ടറി.മൈലക്കാട് രഞ്ജിത്
ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ എൽ. രാഗിണി, ഉണ്ണിരതീഷ്, മണ്ഡലം വൈസ് പ്രസിഡന്റ് നവീൻ. ജി. കൃഷ്ണ,സെക്രട്ടറിമാരായ റോയ് നെടുങ്ങോലം,മുരളീധരൻ,ബൈജു മീനാട് എന്നിവർ സംസാരിച്ചു.
ചിറക്കര ഏരിയ പ്രസിഡന്റ്.. വിനയകുമാർ സ്വാഗതവുംജനറൽ സെക്രട്ടറി സന്തോഷ് ബാബു കാട്ടിക്കട നന്ദിയും പറഞ്ഞു.
ഫോട്ടോ : ബിജെപി വെസ്റ്റ് ജില്ലാ പ്രസിഡന്റ് എസ്. പ്രശാന്ത് ഉത്ഘാടനം ചെയ്യുന്നു.
No comments:
Post a Comment