Tuesday, 1 October 2019

പൊതുശ്മശാനമെന്ന ആവശ്യത്തിന് പഞ്ചായത്തിന്റെ ചരിത്രത്തോളം പഴക്കം

പൊതുശ്മശാനമെന്ന ആവശ്യത്തിന് പഞ്ചായത്തിന്റെ
ചരിത്രത്തോളം പഴക്കം

@ഗ്യാസ്‌ ക്രിമിറ്റോറിയം ഇനിയെങ്കിലും ഉയരുമോ?

ചാത്തന്നൂർ : ചാത്തന്നൂരിൽ  പൊതുശ്മശാനം വേണമെന്ന ആശ്യത്തിന്  പഞ്ചായത്തിന്റെ ചരിത്രത്തോളം പഴക്കമുണ്ട്.
മാറിമാറി വരുന്ന ഭരണസമിതികളെല്ലാം എല്ലാ വർഷത്തെ ബജറ്റിലും പൊതുശ്മശാനത്തിനായി ഫണ്ട് ഉൾക്കൊള്ളിക്കും വസ്തുക്കൾ വാങ്ങും അഴിമതി നടത്തും കഴിഞ്ഞു
ഈ ഭരണസമിതിയുടെകാലത്ത് കോയിപ്പാടു തൊട്ടവാരത്ത് 
ഗ്യാസ് ക്രിമിറ്റോറിയം നിർമിക്കാൻ വസ്തു വാങ്ങിയതിൽ നഗ്‌നമായ അഴിമതിയുണ്ട് എന്ന് പഞ്ചായത്ത്‌ തന്നെ സമ്മതിച്ചു കൊണ്ടാണ് വസ്തു ഇടപാട് നടന്നത്.  കഴിഞ്ഞ പഞ്ചായത്ത്‌ ഭരണസമിതിയുടെ കാലത്തും പാലവിള വാർഡിൽ  വസ്തു വാങ്ങിയത് കാട് പിടിച്ചു കിടക്കമ്പോൾ ആണ് ഇ ഭരണസമിതിയും വസ്തു വാങ്ങിയത്.
ഇപ്പോൾ വേസ്റ്റ് തള്ളുന്ന സ്ഥലം നിൽക്കുന്ന കല്ലുവാതുക്കൽ പഞ്ചായത്തിലെ വരിഞ്ഞം വാർഡിലെ സ്ഥലവും   പൊതുശ്മശാനതിനായി വാങ്ങിയതാണ്. ആദ്യം ഇവിടെ ക്രിമിറ്റോറിയം നിർമ്മിക്കാൻ നീക്കം നടത്തിയെങ്കിലും പിന്നീട് മാലിന്യസംസ്കരണ പ്ലാന്റ് ആക്കി മാറ്റുകയായിരുന്നു.
ഓരോ പഞ്ചായത്ത്‌  ഭരണസമിതിയും
വസ്തുക്കൾ വാങ്ങി കൂട്ടുന്നത് അല്ലാതെ  പൊതുശ്മശാനമെന്ന ജനങ്ങളുടെ ആവശ്യത്തിനോട് മുഖം തിരിഞ്ഞ് നിൽക്കുകയാണ്. അവസാനം സ്ഥലം വാങ്ങിയത് ഇത്തിക്കരയാറിന്റെ തീരത്ത്   എപ്പോഴും വെള്ളം കയറുന്ന സ്ഥലമാണ് ഒപ്പം പരിസ്ഥിതി ലോല പ്രദേശവും വസ്തുവിലെക്ക് വഴിയും ഇല്ല ഒപ്പം ജനവാസകേന്ദ്രവും.   ഗ്യാസ് ക്രിമിറ്റോറിയം ഇവിടെ സ്ഥാപിപിക്കുന്നത് പ്രായോഗികമല്ല എന്നാണ് വിധഗദർ പറയുന്നത്. 
ഇ ഭരണസമിതി നാലുവർഷം പൂർത്തീകരിക്കുകയാണ് 
ഗ്യാസ് ക്രിമിറ്റോറിയം ഇനിയെങ്കിലും ഉയരുമോയെന്നാണ് ചാത്തന്നൂർക്കാർ  ചോദിക്കുന്നത്.
തിരഞ്ഞെടുപ്പുകാലമെത്തുമ്പോൾ ഇടതുമുന്നണിയും വലതു മുന്നണിയും  അവതരിപ്പിക്കുന്ന പ്രധാന വാഗ്ദാനങ്ങളിലൊന്നാണ് പൊതുശ്മശാനം നിർമിക്കുമെന്നത്.
ഭരണത്തിലേറിയാൽ പൊതുശ്മശാന പദ്ധതി ബജറ്റിൽ മാത്രമൊതുങ്ങും. ഇതിനായി യാതൊരുശ്രമവും നടത്താറില്ല. ഇപ്പോൾ
ഗ്യാസ് ക്രിമിറ്റോറിയം എന്ന ചാത്തന്നൂർക്കാരുടെ സ്വപ്നം സ്വപ്നമായി അവശേഷിക്കുമോയെന്നാണ് നാട്ടുകാർ ചോദിക്കുന്നത്.  

No comments:

Post a Comment