Friday, 22 March 2019

ജലസമൃദ്ധം ചേനമത്ത്  ചിറ സംരഷിക്കാതെ പഞ്ചായത്ത്‌

ജലസമൃദ്ധം ചേനമത്ത്  ചിറ സംരഷിക്കാതെ പഞ്ചായത്ത്‌

ചാത്തന്നൂർ :കടുത്ത ചൂടിൽ നാട് വറ്റിവരളുമ്പോഴും ജലസ്രോതസ്സുകളോടുള്ള അവഗണനയുടെ നേർചിത്രമാവുകയാണ്
ചാത്തന്നൂർ പഞ്ചായത്തിലെ മാമ്പള്ളികുന്നം വാർഡിലെ ചിറ

പ്രശസ്തമായ ചേനമത്ത് ക്ഷേത്രത്തിന്റെ ക്ഷേത്രകുളം ആയിരുന്ന ഈ കുളം പൊതുജനങ്ങൾക്ക് ഉപയോഗിക്കാൻ വിട്ട് കൊടുത്തതോടെ
പിന്നീട് പൊതുകുളമായി മാറുകയായിരുന്നു.
ജലസമൃദ്ധമായ ഈ  ചിറ പായലും കുറ്റിച്ചെടികളും മൂടി നശിക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായി.
കൃഷിസമൃദ്ധമായ കുറുങ്ങൽ   ഏലായുടെ തലക്കുളമാണിത്. ഇവിടെ നിന്നും ഏലായിലേക്ക് ചെറിയ ഓവ് ചാലുകൾ ഉണ്ട്.

ഒരുകാലത്ത് നാട്ടുകാർ നിത്യവും കുളിക്കാനും നനയ്ക്കാനും ഈ കുളം ഉപയോഗിച്ചിരുന്നു. സ്ത്രീകളും കുട്ടികളുമടക്കമുള്ളവർ നീന്തൽ പരിശീലനം നേടാനും ഈ  ചിറയെ  ആശ്രയിച്ചിരുന്നു.

ദശാബ്ദങ്ങൾക്കുമുൻപ് ഇവിടെ പമ്പ് ഹൗസ് സ്ഥാപിച്ച് കൃഷിയിടങ്ങളിലേക്ക് ജലസേചനം നടത്താനുള്ള പദ്ധതിക്ക് രൂപംനൽകിയിരുന്നു.
പിന്നീട് ഈ പദ്ധതി പ്രാവർത്തികമായില്ല.
വർഷങ്ങൾക്കുശേഷം മൈനർ ഇറിഗേഷൻ പദ്ധതിയിൽപ്പെടുത്തി സംരക്ഷണഭിത്തിയും മറ്റും നിർമിച്ചു. പൊതുജനങ്ങൾക്ക്‌ ഉപയോഗിക്കാനാകുംവിധം വർഷാവർഷം ശുചീകരണ പ്രവർത്തനങ്ങൾ നടത്താത്തത് മൂലം
കുളം ഉപയോഗിക്കാൻ കഴിയാതെ വന്നതാണ് ഇപ്പോഴത്തെ ദുരവസ്ഥയ്ക്ക് കാരണം.
നിരവധിതവണ ജനപ്രതിനിധികൾക്കു മുന്നിൽ നാടിന് പ്രയോജനപ്പെടുംവിധം കുളം സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും ഫലം കാണാത്തതിലുള്ള അമർഷത്തിലാണ് നാട്ടുകാർ. വേനലിൽ നാൽക്കാലികൾക്കെങ്കിലും വെള്ളം കുടിക്കാൻ ചേനമത്ത് 
ചിറ ഉപയോഗയോഗ്യമാക്കണമെന്ന ആവശ്യമാണ്‌ അവർ ഉയർത്തുന്നത്.

ജനം കുടിവെള്ളത്തിന് വലയുബോൾ മതസ്യ കൃഷിയുമായി പഞ്ചായത്ത്‌

ചാത്തന്നൂർ: ജനങ്ങൾ കുടിവെള്ളത്തിന് വലയുമ്പോൾ മാത്സ്യ കൃഷിയ്ക്ക് കുഞ്ഞുങ്ങളെ നിഷേപിച്ചിരിക്കുകയാണ് ചാത്തന്നൂർ പഞ്ചായത്ത്‌ ഇത് മൂലം കുടിവെള്ളത്തിനും കൃഷിയ്ക്കും ഈ വെള്ളം ഉപയോഗിക്കാൻ പറ്റാത്ത അവസ്ഥയിലാണ് എന്ന് നാട്ടുകാർ പറയുന്നു. അടിയന്തിരമായി ചിറ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി ജനങ്ങൾക്ക് ഉപയോഗപ്രധമാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.

No comments:

Post a Comment