#മഹാഗുരുവിൻറെ_ലോകത്തിലെ_ആദ്യവിഗ്രഹംതലശ്ശേരി_ജഗന്നാഥക്ഷേത്രത്തിൽ_പ്രതിഷ്ഠിച്ചിട്ട്ഇന്ന്_92_വയസ്സ്..
ഗുരു ശരീര ധാരണം ചെയ്തിരിക്കുമ്പോൾ തന്നെ പ്രതിഷ്ഠിതമായ(13.03.1927) വിഗ്രഹം... ഇന്ന് 92 ൻെറ നിറവിൽ (13.03.2019)
ഗുരുദേവന് പ്രതിഷ്ഠ നിര്വ്വഹിച്ച തലശ്ശേരി ജഗന്നാഥക്ഷേത്രത്തിനു വടക്ക് ഭാഗത്തുള്ള ഗുരു മന്ദിരത്തിലാണ് ഗുരുദേവന്റെ ഈ പഞ്ചലോഹ വിഗ്രഹം പ്രതിഷ്ഠിച്ചിരിക്കുന്നത്.ഗുരുദേവൻ ശരീരധാരണം ചെയ്തിരുന്ന കാലത്ത് നടത്തിയ പ്രതിഷ്ഠയാണിത് എന്നുള്ളതാണ് ഇതിന്റെ പ്രത്യേകത.ഇറ്റാലിയൻ ശില്പകലാ വിദഗ്ദ്ധനായ "തവറലി" യാണ് ഇ വിഗ്രഹത്തിന്റെ ശില്പി.ഇ വിഗ്രഹം കണ്ട ഗുരുദെവനിൽ നിന്നും അപ്പോൾ തന്നെ അതിന്റെ പ്രതികരണവും വന്നു. "ഒത്തു പോയല്ലോ ! ഇത് വളരെ ക്കാലം ജീവിച്ചുകൊള്ളും.അതിനു ആഹാരവും വേണ്ടല്ലോ " .മൂർക്കോത്ത് കുമാരാൻ തന്റെ ഗുരുവിനു നല്കിയ ശാശ്വത സ്മാരകമാണ് ഇ ശിൽപം.
ഗുരുവിന്റെ ആദ്യവിഗ്രഹ നിർമ്മാണ കമ്മറ്റി കൂടുന്നത് 1926 ജനുവരി 31 ഞായറാഴ്ച മുണ്ടങ്ങാടൻ ഗോവിന്ദന്റെ വീട്ടിൽ വെച്ചാണ്. ഇതിനു മുൻകൈ എടുത്തു പ്രവർത്തിച്ചത് മൂർക്കോത്ത് കുമാരനാണ്. കമ്മറ്റിയുടെ അദ്ധ്യക്ഷൻ ദിവ്യശ്രീബോധാനന്ദ സ്വാമികളും, ഉപാദ്ധ്യക്ഷൻ ദിവ്യശ്രീചൈതന്യസ്വാമികളും, മൂർക്കോത്ത്കുമാരൻ
സെക്രട്ടറിയായും, മുണ്ടങ്ങാടൻ ഗോവിന്ദൻ ഖജാൻജിയായും, ഗുരുപ്രസാദ് സ്വാമി ഉൾപ്പെടെയുള്ളവർ കമ്മറ്റി അംഗങ്ങളായും തിരഞ്ഞെടുത്തു. ഏകദേശം 10000 രൂപ ചിലവ് പ്രതീക്ഷിക്കുന്നതിലേക്ക് ഒരുതൊഴിലാളിയാണ് ഒരു രൂപ നൽകിയത് ഏൽക്കുകയും പിന്നീട്ധാരാളം പേർ സംഭാവാനനൽകുകയും ചെയ്തു.
വിഗ്രഹ നിർമ്മാണത്തിനു മുന്നോടിയായി ശ്രീ. മൂർക്കോത്ത് കുമാരൻ ശ്രീ. T. K മാധവന്റെ "ദേശാഭിമാനി" പത്രത്തിൽ
1926 ഫെബ്രുവരി 2 പ്രസിദ്ധം ചെയ്തു .പ്രതിമാ നിർമ്മാണത്തിനു വേണ്ടി സംഭാവന അയക്കേണ്ടവർ *"തലശ്ശേരി ബാങ്ക് മാനേജർ, തലശ്ശേരി എന്ന വിലാസത്തിൽ അവരവർ വിചാരിക്കുന്ന സംഖ്യ അയച്ചുതരേണ്ടതാണ്, എല്ലാ സംഖ്യയ്ക്കും എന്റെ ഒപ്പോടുകൂടിയ രസീതിനു പുറമേ 5 രൂപയിൽ കൂടുതൽ തരുന്നവരുടെ പേരുകൾ 'ഗജകേസരി'യിൽ പ്രസിദ്ധo ചെയ്യുന്നതാണ്* എന്ന് സെക്രട്ടറി മൂർക്കോത്ത് കുമാരൻ. വിഗ്രഹനിർമ്മാണത്തിനു ഫോട്ടോ എടുക്കുന്നതിനു വേണ്ടി വിദഗ്ദ്ധനായ ഫോട്ടോഗ്രാഫർ ശ്രീ.ശേഖരനെശിവഗിരിയിലേക്ക് അയച്ചു. ഒരു വർഷത്തിലേറെ നീണ്ടുനിന്ന അത്യധ്വാനത്തിന്റെ ഫലമായി, ശ്രീനാരായണ ഗുരുദേവ തൃപ്പാദങ്ങളുടെ വിഗ്രഹത്തിന്റെ മുഴുവൻ ജോലികളും പൂർത്തിയായി. വിഗ്രഹം കൊളബൊ തുറമുഖത്തെത്തിയപ്പോൾ, സ്വാമികൾ കൊളബിലുണ്ടായിരുന്നു.
അത് ആരോ തൃപ്പാദത്തെ കാണിക്കുകയുണ്ടായി. അപ്പോൾ തൃപ്പാങ്ങൾ ഇപ്രകാരം അരുളിച്ചെയ്തു. "ഇതിനു ഭക്ഷണം വേണ്ടല്ലൊ ? ജീവിച്ചുകൊള്ളും !"
1927 മാർച്ച് 12-ന് ശനിയാഴ്ച അർദ്ധരാത്രിക്കു ശേഷം 1927 മാർച്ച് 13-ന് ഗുരുവിന്റെ വിഗ്രഹം മഞ്ചത്തിൽ സ്ഥാപിക്കുന്ന കർമ്മം നടത്തിയത് തൃപ്പാദങ്ങളുടെ അനന്തരഗാമിയായ ദിവ്യശ്രീ ബോധാനന്ദസ്വാമിയാണ്.
ദിവ്യശ്രീബോധാനന്ദസ്വാമിയെക്കൊണ്ടുതന്നെ ഈ കർമ്മം ചെയ്യിക്കാൻ മറ്റൊരു കാരണം കൂടിയുണ്ട്. ആദ്യകാലങ്ങളിൽ തൃപ്പാദങ്ങളെ ഇതേ ക്ഷേത്രത്തിൽ വച്ച് കണ്ടുമുട്ടുന്നതുവരെയും വിഗ്രഹാരാധനയെ നിശിതമായി എതിർത്തിരുന്ന കാഷായത്തിൽ പൊതിഞ്ഞ വിപ്ലവ കൊടുങ്കാറ്റായിരുന്നു സ്വാമിബോധാനന്ദൻ. ജഗന്നാഥക്ഷേത്രത്തിലെ പ്രതിഷ്ഠാവേളയിൽ, തലശ്ശേരിയിൽ സന്നിഹിതനായിരുന്ന തൃപ്പാദങ്ങളുമായി വാദം നടത്താൻ എത്തിയ ആ യുവസന്യാസി, നിമിഷങ്ങൾക്കകം തൃപ്പാദങ്ങളുടെപാദ പ ത്മ ങ്ങളിൽ ദീർഘദണ്ഡനമസ്കാരം ചെയ്യുകയാണുണ്ടായത്. അങ്ങനെ, വിഗ്രഹനിഷേധി, വിശ്വാസിയായി മാറിയ ദിവ്യസന്നിധിയിൽ അതിനു കാരണമായ മഹാഗുരുവിന്റെ വിഗ്രഹം മഹാശിഷ്യൻതന്നെ പ്രതിഷ്ഠിച്ചു.
No comments:
Post a Comment