ചാത്തന്നൂർ ഭൂതനാഥക്ഷേത്രത്തില്‍ അത്തം ഉത്സവം ഇന്ന്
ചാത്തന്നൂര്‍: ശ്രീഭൂതനാഥന്റെ അത്തം ഉത്സവത്തിന് നാടാകെ ഒരുങ്ങി. പ്രവാസികളായ ചാത്തന്നൂര്‍ സ്വദേശികള്‍ നാട്ടിലെത്തിത്തുടങ്ങി. ഇത് അത്തം ഉത്സവത്തിന്റെ ആഹ്ലാദത്തിമിര്പ്പിനൊപ്പം ബന്ധുജന സമാഗമത്തിന്റെ അസുലഭ നിമിഷങ്ങള്‍ കൂടിയാണ്.
ഭൂതനാഥക്ഷേത്രത്തില്‍ വെള്ളിയാഴ്ച സന്ധ്യക്ക് നടന്ന ഉത്രം വിളക്ക് ഭക്തിസാന്ദ്രമായിരുന്നു. ക്ഷേത്രം മേല്‍ശാന്തി ജയപ്രകാശ് പോറ്റി ക്ഷേത്രസന്നിധിയില്‍ ഭദ്രദീപപ്രകാശനം നടത്തി ഉത്രം വിളക്ക് ഉദ്ഘാടനം ചെയ്തു. താഴം ദീപം റിക്രിയേഷന്‍ ക്ലബ്ബിന്റെ നേതൃത്വത്തില്‍ കളങ്ങര ക്ഷേത്രം, കാഞ്ഞിരത്തുംവിള ക്ഷേത്രം എന്നിവിടങ്ങളില്‍ നിന്നും ഭൂതനാഥ ക്ഷേത്രത്തിലേക്കുള്ള എല്ലാ വീഥികളിലും ഉത്രം വിളക്കുകള്‍ തെളിച്ചു. വിളക്കിന് ശേഷം പൂമൂടലും കളമെഴുത്തും പാട്ടും നടന്നു. പള്ളിവേട്ട എഴുന്നള്ളത്ത് രാത്രി ക്ഷേത്രസന്നിധിയില്‍നിന്ന് ആരംഭിച്ചു. വയലുനട ഭഗവതിക്ഷേത്ര സന്നിധിയിലെ വനത്തിൽ പള്ളിവേട്ട നടത്തി. തുടർന്ന് ഭക്തര്‍ക്ക് വയലുനട എ.എ.എ. ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ഭക്ഷണം നല്കി.
പള്ളിവേട്ടയ്ക്കുശേഷം വാദ്യഘോഷങ്ങളുടെയും നെടുംകുതിരയുടെയും മറ്റും അകമ്പടിയോടെ മാടന്‍കാവ് ക്ഷേത്രം വെട്ടികുന്നുവിള ജംഗ്ഷൻ, ചാമവിള ജംഗ്ഷൻ വഴി പള്ളിവേട്ട ക്ഷേത്രത്തിലെത്തി. പ്രധാന ജംഗ്ഷനുകളിൽ എല്ലാം വെടിക്കെട്ടോടെയാണ് ഭൂതനാഥനെ വരവേറ്റത്. ലഘുഭക്ഷണവും ഭക്തര്‍ക്ക് വിതരണം ചെയ്തു. രാത്രി ഒരു മണിയോടെ മാടന് ഊട്ട് ചടങ്ങുകള്‍ തുടങ്ങി. അതിനു ശേഷം സദ്യ ഉണ്ണാനെത്തിയ മാടന്മാരെ കൊള്ളി എറിഞ്ഞോടിച്ചു. അപൂര്‍വമായ ഒരാചാരമാണ് മാടനൂട്ടും കൊള്ളിയേറും. ദിനവും ഉള്ള ക്ഷേത്രാചാര ചടങ്ങുകൾക്ക് പുറമെ
ഇന്ന് പുലര്‍ച്ചെ അഞ്ചിന് ഉരുളും വിളക്കും തുടര്‍ന്ന് പ്രഭാതഭക്ഷണം, 6ന് ഓട്ടന്തുള്ളല്, 7ന് പറസമര്‍പ്പണം, 7.30ന് കലശപൂജ, കലശാഭിഷേകം, 10ന് ശ്രീഭൂതബലി, 3.30ന് ഇരുപതോളം ഗജവീരന്മാര്, പഞ്ചവാദ്യം നിശ്ചലദൃശ്യങ്ങള്‍ നാടന്‍ കലാരൂപങ്ങള്‍, വാദ്യമേളങ്ങള്‍, ശിങ്കാരിമേളം എടുപ്പുകാളകള്‍, വള്ളംകളി, വണ്ടിക്കുതിര, തെയ്യം, ചമയക്കാള എന്നിവയുടെ അകമ്പടിയോടെ ആറാട്ട് ഘോഷയാത്ര. 5.30ന് പ്രസിദ്ധമായ നെടുംകുതിര എടുപ്പ്, 8.30ന് ആറാട്ട് എഴുന്നള്ളത്ത്, 9ന് ആറാട്ട്, 9.30ന് കൊടിയിറക്ക്, 9.45ന് നാഗസ്വരക്കച്ചേരി, 11ന് നൃത്തനാടകം.

No comments:
Post a Comment