ആഘോഷങ്ങള്‍ ആര്‍ഭാടമാകുന്ന കാലത്ത് സ്വയംസേവകര്‍ ഒരുക്കിയ സ്‌നേഹവായ്പ് ഒരു നാടിനാകെ മാതൃകയായി.
ഇത് നല്‍കിയതാകട്ടെ നിര്‍ധനയുവതിക്ക് മംഗല്യഭാഗ്യവും. പൂയപ്പള്ളി മണ്ഡലത്തിലെ സ്വയംസേവകരാണ് മൂകയായ ഒരു നിര്‍ധനയുവതിയുടെ വിവാഹം ഏറ്റെടുത്ത് നടത്തിയത്.
സ്വര്‍ണ്ണം, പുടവ, കതിര്‍മണ്ഡപം, സദ്യ എന്നവയടക്കം വിവാഹനടത്തിപ്പിന് ആവശ്യമായ മുഴുവന്‍ ചിലവും സ്വയംസേവകരാണ് വഹിച്ചത്. ദീപയെന്ന യുവതിയുടെ മംഗല്യ സ്വപ്‌നങ്ങളാണ് സാക്ഷാത്കരിച്ചത്.
സാമ്പത്തികബാധ്യതയാല്‍ ജപ്തി ഭീഷണി നേരിടുന്ന കുടുംബത്തിന്റെ അവസ്ഥ കണ്ടറിഞ്ഞപ്പോള്‍ മണ്ഡല്‍ കാര്യകര്‍ത്താക്കളായ രാജീവ്, രജീഷ്, മഹേഷ് എന്നിവരുടെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ രംഗത്ത് വന്ന് ചിലവുകള്‍ ഏറ്റെടുക്കുകയായിരുന്നു. മരുതമണ്‍പള്ളി മഹാവിഷ്ണു ക്ഷേത്രാങ്കണത്തില്‍ നടന്ന വിവാഹചടങ്ങിന് മുന്നൂറോളംപേര്‍ സാക്ഷികളായി
No comments:
Post a Comment