Sunday, 21 July 2019

മയ്യനാട് - മുക്കം റോഡ് തോടായി ജനങ്ങൾക്ക് യാത്രാദുരിതം

@ റോഡ് പുനർനിർമിക്കുമെന്ന എം എൽ എ യുടെ വാക്ക് പാഴായി.

കൊട്ടിയം: മയ്യനാട് - മുക്കം റോഡിലൂടെ സഞ്ചരിക്കാൻ തോണിയിറക്കേണ്ട ഗതികേടിലാണ് ജനങ്ങൾ. റോഡ് തകർന്ന് തോടായി മാറിയതോടെയാണ് ജനങ്ങൾ ദുരിതത്തിലായത്. സ്വകാര്യ ബസുകളും ഓട്ടോറിക്ഷകളുമടക്കം ഇതുവഴി സർവ്വീസ് നടത്താൻ മടിക്കുന്നു. ഇതോടെ ഇവിടെ യാത്രാക്ലേശം രൂക്ഷമായി. വെള്ളക്കെട്ടായ റോഡിലെ ഗർത്തങ്ങളിൽ വീണ് ഇരുചക്രവാഹന യാത്രികർക്കും കാൽനടക്കാർക്കും പരിക്കേൽക്കുന്നതും നിത്യസംഭവമായിട്ടുണ്ട്. റോഡ് ആധുനിക രീതിയിൽ പുനർനിർമിക്കുമെന്ന് എം എൽ എ വാഗ്ദാനം നൽകിയിരുന്നതായി നാട്ടുകാർ പറയുന്നു. പക്ഷേ മാസങ്ങൾ പിന്നിട്ടിട്ടും ഒരനക്കവുമില്ല. തകർന്നു കിടന്ന റോഡിൽ മഴ പെയ്തതോടെയാണ് ദുരിതം ഇരട്ടിച്ചത്. ജൻമംകുളം ക്ഷേത്രത്തിന്റെ ഭാഗത്താണ് റോഡിൽ വൻകുഴിയും വെള്ളക്കെട്ടും രൂപപ്പെട്ടിട്ടുള്ളത്. ഇതുവഴിയുള്ള യാത്ര ദുസ്സഹമായതോടെ പലരും ചുറ്റി കറങ്ങിയാണ് യാത്ര ചെയ്യുന്നത്. റോഡിനിരുവശവും വെള്ളം ഒഴുകിപ്പോകാൻ ഓടകൾ ഇല്ലാത്തതാണ് പ്രശ്നം. റോഡ് പുനർനിർമിക്കുന്നതിനൊപ്പം മയ്യനാട് നിന്നും മുക്കത്തേക്ക് ഓട കൂടി നിർമിക്കുകയാണെങ്കിൽ റോഡിലെ വെള്ളക്കെട്ടിന് പരിഹാരമാകും.  ആധുനിക രീതിയിൽ നവീകരിച്ചില്ലെങ്കിലും അപകടമില്ലാതെ യാത്ര ചെയ്യാൻ കഴിയുന്ന തരത്തിൽ ഉടൻ റോഡ് പുനർനിർമിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. 

ചിത്രം: വെള്ളക്കെട്ടായി മാറിയ മയ്യനാട്-മുക്കം റോഡ്.

റോഡ് പുനർനിർമാണം എം എൽ എ ജനങ്ങളെ കബളിപ്പിക്കുന്നു ബിജെപി

കൊട്ടിയം: റോഡ് പുനർനിർമാണത്തിൽ വാഗ്ദാനങ്ങൾ നൽകി എം എൽ എ ജനങ്ങളെ വഞ്ചിക്കുകയാണെന്ന് ബിജെപി മയ്യനാട് മേഖല കമ്മിറ്റി ആവശ്യപ്പെട്ടു.
തകർന്ന റോഡുകൾ സഞ്ചാര യോഗ്യമാക്കുവാൻ യാതൊരു നടപടിയും സ്വീകരിക്കാതെ ഫ്ലക്സ് ബോർഡുകൾ സ്ഥാപിച്ചും പത്രക്കുറിപ്പ് ഇറക്കിയും എം എൽ എ കാലം കഴിക്കുകയാണ്. ഇരവിപുരം മണ്ഡലത്തിലെ പല പ്രധാന റോഡുകളും സഞ്ചാരയോഗ്യമല്ലാതായിട്ട് കാലങ്ങളായി. മയ്യനാട് പഞ്ചായത്തിൽ  മയ്യനാട് - മുക്കം റോഡടക്കം പലതും തകർന്നു കിടക്കുകയാണ്. ഇവിടങ്ങളിലെ യാത്രാദുരിതം ചൂണ്ടിക്കാട്ടുന്നവരോട് നിർമാണത്തിനായി കോടികൾ അനുവദിച്ചതിന്റെ കണക്കു നിരത്തുക മാത്രമാണ് എം എൽ എ ചെയ്യുന്നത്. ജനവഞ്ചന അവസാനിപ്പിച്ച് റോഡുകൾ സഞ്ചാരയോഗ്യമാക്കാൻ എം എൽ എ നടപടികൾ സ്വീകരിക്കണമെന്ന് ബിജെപി ഇരവിപുരം മണ്ഡലം പ്രസിഡന്റ്‌ 
എ.ജി ശ്രീകുമാർ, മയ്യനാട് മേഖല സമിതി ഭാരവാഹികളായ  സജീവ്കുമാർ ജി സാലു എന്നിവർ പറഞ്ഞു

Monday, 15 July 2019

ചാത്തന്നൂർ പഞ്ചായത്തിൽ കെട്ടിട നിർമാണ ചട്ടങ്ങളുടെ ലംഘനങ്ങൾ വ്യാപകം അനക്കമില്ലാതെ അധികൃതർ


ചാത്തന്നൂർ : ചാത്തന്നൂർ പഞ്ചായത്തിൽ  പുതിയതായി നിർമാണം നടക്കുന്ന ബഹുനില കെട്ടിടങ്ങളിൽ നിർമാണ ചട്ടങ്ങൾ വ്യാപകമായി ലംഘിക്കപ്പെടുന്നു. പരസ്യമായി നിയമലംഘനങ്ങൾ കണ്ടാലും നടപടികൾ എടുക്കുന്നതിന് പഞ്ചായത്തിലെ  ഉദ്യോഗസ്ഥർക്ക് താത്പര്യമില്ല. പുതിയ കെട്ടിടങ്ങൾ നിർമിക്കുന്നതിനായി നൽകുന്ന പ്ലാനിലും എസ്റ്റിമേറ്റിലും വലിയ മാറ്റംവരുത്തിയാണ് മിക്ക കെട്ടിടങ്ങളുടെയും നിർമാണം. ദേശിയ പാതയോട്  ചേർന്നുതന്നെ വലിയ രീതിയിൽ ബഹുനില മന്ദിരത്തിന്റെ  നിർമാണവും നടന്നു. എന്നാൽ ദേശിയപാതയുടെ സ്ഥലം ഏറ്റെടുക്കൽ പ്രക്രിയ പൂർത്തിയാകും വരെ ദേശിയ പാത അതോറിറ്റിയുടെ മുൻ‌കൂർ അനുമതി കൂടാതെ കെട്ടിടങ്ങൾ പാടില്ലെന്ന ചട്ടം ലoഘിച്ചു കൊണ്ടാന്ന് പഞ്ചായത്ത്‌ അനുമതി നൽകുന്നത്. ഇപ്പോൾ നിർമ്മാണം നടത്തുന്ന ഇ കെട്ടിടങ്ങൾക്ക് ഒന്നും തന്നെ പാർക്കിങ് സൗകര്യങ്ങൾ ഇല്ലെന്ന് മാത്രമല്ല വൻകിട കെട്ടിട നിർമ്മാണത്തിന് ആവശ്യമായ ചട്ടങ്ങൾ ഒന്നും തന്നെ പാലിചിട്ടില്ല.

പഞ്ചായത്തിന്റെ ലൈസൻസ് ഇല്ലാതെയാണ് ഭൂരിഭാഗം ഹോട്ടലുകളും പ്രവർത്തിക്കുന്നത് ഇ ഹോട്ടലുകൾക്ക് ഒന്നും തന്നെ അടിസ്ഥാന സൗകര്യങ്ങൾ ഇല്ലതാനും.
കുടുംബശ്രീയുടെ പേരിൽ നിരവധി സ്ഥാപനങ്ങൾ പഞ്ചായത്തിൽ പ്രവർത്തിക്കുന്നുണ്ട് ഇവർക്ക് ഒന്നും തന്നെ കുടുംബശ്രീയുമായി യാതൊരു ബന്ധവുമില്ലെന്നിരിക്കെ ഇവർക്ക് എതിരെ യാതൊരു നടപടിയും പഞ്ചായത്തിന്റെ ഭാഗത്ത് നിന്നും ഉണ്ടാവുന്നില്ല.
പഞ്ചായത്തിൽ വ്യാപകമായ രീതിയിൽ ഉദ്യോഗസ്ഥ-ഭരണ സ്വാധീനത്താൽ കെട്ടിട നിർമാണ ചട്ടലംഘനം നടക്കുകയാണ്. പഞ്ചായത്തിൽ  എന്ത് ക്രമക്കേട് കാട്ടിയാലും നടപടി എടുക്കാൻ  ഉദ്യോഗസ്ഥർ തയ്യാറാകുന്നില്ല ഒപ്പം പഞ്ചായത്ത്‌ ഭരിക്കുന്നവരും ഹൈകോടതി ഉത്തരവിന് പോലും വിലകൽപ്പിക്കാതെ പലർക്കും കെട്ടിട നിർമ്മാണത്തിന് പഞ്ചായത്ത്‌ തടസ്സം നിൽക്കുമ്പോൾ ദേശിയ പാതയോരത്ത് ചട്ടം ലംഘിച്ഛ് പടുകൂറ്റൻ കെട്ടിടങ്ങൾ ഉയരുന്നത്
ഇതിനെപ്പറ്റി ഉന്നതതല അന്വേഷണം വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

മുൻപ് റോഡിനോട് ചേർന്നുള്ള ഇറക്കുകളും കൈയേറ്റങ്ങളും ഒഴിപ്പിക്കുന്നതിന് ഒരു ശ്രമം നടത്തിയെങ്കിലും പിന്നീട് അത് പലരുടെയും താത്പര്യത്തിൽ ഉപേക്ഷിക്കുകയായിരുന്നു.

ലക്ഷങ്ങളുടെ വരുമാനനഷ്ടം
അന്വേഷണം വേണം

ബാബു ദിവാകരൻ (മുൻ നഗരസഭാ ചെയർമാൻ).

Sunday, 14 July 2019

ജനറൽ അസംബളി

വിദ്യാഭ്യാസ രംഗത്തെ സർക്കാരിന്റെ നയങ്ങൾ സഭയെ തകർക്കുന്നത്: ആർച്ച് ബിഷപ്പ് ഡോ.സൂസപാക്യം.

കൊട്ടിയം: വിദ്യാഭ്യാസ രംഗത്ത് ഇടതു സർക്കാർ നടപ്പിലാക്കുന്ന നയങ്ങൾ സഭയെ തകർക്കുന്ന തരത്തിലുള്ളതാണെന്ന് ആർച്ച് ബിഷപ്പ് ഡോ.സൂസപാക്യം ജന്മഭൂമിയോട് പറഞ്ഞു.
വിദ്യാഭ്യാസ രംഗത്തിന് ക്രൈസ്തവ സഭ നൽകിയ സംഭാവനകളെ വിസ്മരിക്കുന്ന തരത്തിലുള്ള പ്രവർത്തനങ്ങളാണ് സംസ്ഥാന സർക്കാരിന്റെ ഭാഗത്ത് നിന്നുമുണ്ടാകുന്നത്. വിദ്യാഭ്യാസ കാര്യങ്ങളിൽ സഭയേയും സഭയുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളേയും അവഗണിക്കുന്ന രീതിയാണ് കണ്ടു വരുന്നത്. ഈ പ്രവണതയോട് ശക്തമായി വിയോജിക്കുന്നതായി ആർച്ച് ബിഷപ്പ് പറഞ്ഞു. ഖാദർ കമ്മിറ്റി റിപ്പോർട്ട് നടപ്പാക്കുന്ന കാര്യത്തിൽ സർക്കാർ ഏകപക്ഷീയ തീരുമാനവുമായി മുന്നോട്ട് പോകുകയാണ്. ഹൈസ്കൂൾ - ഹയർ സെക്കണ്ടറി എകീകരണത്തിലൂടെ  കേരളത്തിലെ വിദ്യാഭ്യാസ രംഗത്ത് സമഗ്രമായ മുന്നേറ്റമാണ് ലക്ഷ്യമെന്ന സർക്കാർ നിലപാട് അപഹസനീയമാണ്. അധ്യാപക നിയമന കാര്യങ്ങളിലടക്കമുള്ള സർക്കാരിന്റെ പിടിവാശി തുടരുകയാണ്. വിദ്യാഭ്യാസ രംഗത്ത് നിലനിൽക്കുന്ന കാതലായ പ്രശ്നങ്ങൾക്ക് പരിഹാരം കാണാതെ തിടുക്കത്തിൽ ഖാദർ കമ്മിറ്റി റിപ്പോർട്ട്  നടപ്പിലാക്കുന്നത് ശരിയല്ലെന്ന് സൂസാപാക്യം പറഞ്ഞു. 
ഓക്കി ദുരന്ത ബാധിതർക്ക് ധനസഹായം നൽകുന്നതിൽ സംസ്ഥാന സർക്കാർ പൂർണ്ണപാരാജയമായി മാറിയത്  സഭാoഗങ്ങളെ ബോധ്യപ്പെടുത്തും അത് വരുന്ന തദേശ സ്വയം ഭരണ തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കുകയും ചെയ്യുമെന്ന് ബിഷപ്പ് സൂസപാക്യം പറഞ്ഞു.
രാഷ്ട്രീയ നീതിയ്ക്ക് അധികാരപങ്കാളിത്തം അനിവാര്യമാണെന്നും അതിനാൽ കേരളത്തിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പുനർ ക്രമീകരണത്തിൽ മണ്ഡൽ കമ്മീഷൻ ശുപാർശകൾ പാലിക്കപ്പെടണമെന്നും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ ഉൾപ്പടെയുള്ള അധികാരതലങ്ങളിൽ ജനസംഖ്യാനുപാതികമായി സമുദായത്തിന് പ്രാതിനിധ്യം നൽകുവാൻ എല്ലാ രാഷ്ട്രീയ പാർട്ടികളും തയ്യാറാകണം
പ്രളയബാധിത പഞ്ചായത്തുകൾ തോറും സംസ്ഥാന മന്ത്രിമാരുടെ നേതൃത്വത്തിൽ ജനകീയ അദാലത്തുകൾ സംഘടിപ്പിക്കണം.വൻകിടക്കാരെ ഒഴിവാക്കി കൊണ്ട് സാധാരണക്കാരായ ഗാർഹിക ഉപഭോക്താക്കളുടെ മേൽ അടിച്ചേൽപ്പിച്ച വൈദ്യുതി ചാർജ് വർധന പിൻവലിക്കണം. കലാലയങ്ങൾ കേന്ദ്രീകരിച്ചു നടക്കുന്ന അക്രമ രാഷ്ട്രീയത്തിൽ ആശങ്കയുണ്ട്. കോവിൽ തോട്ടത്ത് കരിമണൽ ഘനനത്തെ തുടർന്ന് ഒഴിഞ്ഞു പോയവരെ പുനരധിവസിപ്പിക്കാൻ സമഗ്ര പാക്കേജ് വേണമെന്നും അദ്ദേഹം ജന്മഭൂമിയോട് പറഞ്ഞു. 

ചിത്രം: ആർച്ച് ബിഷപ്പ് ഡോ.സൂസാപാക്യം ജനറൽ അസംബ്ലി രാഷ്ട്രീയപ്രമേയത്തെക്കുറിച്ച് വിശദീകരിക്കുന്നു.

കലാലയങ്ങളിലെ അക്രമ രാഷ്ട്രീയം അവസാനിപ്പിക്കാൻ സർക്കാർ മുൻകയ്യെടുക്കണം: കെ ആർ എൽ സി സി

@34 -ാമത് ജനറൽ അസംബ്ലിക്ക് സമാപനമായി.

കൊട്ടിയം: കലാലയങ്ങളിലെ അക്രമ രാഷ്ട്രീയത്തിനും കസ്റ്റഡി മരണത്തിനുമെതിരെ കേരള റീജിയണൽ ലാറ്റിൻ കാത്തലിക് കൗൺസിലിന്റെ രാഷ്ട്രീയ പ്രമേയം. കൊട്ടിയത്ത് നടന്ന കെ ആർ എൽ സി സി യുടെ 34-ാമത് ജനറൽ അസംബ്ലിയിൽ അവതരിപ്പിച്ച രാഷ്ട്രീയപ്രമേയത്തിലാണ് സർക്കാരിനെ പ്രതിക്കൂട്ടിലാക്കുന്ന വിഷയങ്ങളിൽ സഭ നിലപാടറിയിച്ചത്. കലാലയങ്ങൾക്കുള്ളിൽ അക്രമവും കൊലപാതകങ്ങളും നടക്കുന്നത് ആശങ്കാജനകമാണ്. ചില രാഷ്ട്രീയ പാർട്ടികൾ അവരുടെ ഗൂഢ താല്പര്യത്തിന്റെ ലക്ഷ്യപ്രാപ്തിക്കായി വിദ്യാർഥികളെ ഉപയോഗിക്കുന്നു. അക്രമോത്സുകരായ വിദ്യാർഥികളെ ഭയന്ന് ജീവിക്കേണ്ട ഗതികേടിലാണ് ഗുരുക്കൻമാരും മാതാപിതാക്കളും. പഠനത്തേയും സർഗ്ഗാത്മക പ്രവർത്തനങ്ങളേയും പ്രോത്സാഹിപ്പിക്കുകയും സമാധാന അന്തരീക്ഷം നിലനിർത്തി ദേശീയ നിലവാരമുള്ള മികവിന്റെ കേന്ദ്രങ്ങളാക്കി കലാലയങ്ങളെ മാറ്റുകയുമാണ് വേണ്ടത്. ഇതിന് വിഘാതം സൃഷ്ടിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ സർക്കാർ തയ്യാറാകണമെന്ന് പ്രമേയം ആവശ്യപ്പെട്ടു. പോലീസ് സ്റ്റേഷനുകളിലും ലോക്കപ്പുകളിലും മൂന്നാം മുറ പ്രയോഗിക്കുന്നത് യാതൊരു തരത്തിലും നീതികരിക്കാനാകില്ലെന്ന് പ്രമേയത്തിൽ പറയുന്നു. കുറ്റകൃത്യങ്ങൾ തെളിയിക്കാൻ ശാസ്ത്രീയമാർഗ്ഗങ്ങളും ആധുനിക സംവിധാനങ്ങളും ഇന്ന് ലഭ്യമാണ്. എന്നാൽ ഇത് പ്രയോജനപ്പെടുത്താതെ പ്രാകൃതരീതി തുടരുന്ന ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ സർക്കാർ തയ്യാറാകണമെന്ന് പ്രമേയം ആവശ്യപ്പെടുന്നു.
കേരളത്തെ വിഴുങ്ങിയ പ്രളയത്തെ അതിജീവിക്കാൻ സർക്കാർ ചെയ്ത നടപടികൾ ജനങ്ങളെ ബോധ്യപ്പെടുത്തണമെന്ന് പ്രമേയം ആവശ്യപ്പെട്ടു. പുനർനിർമ്മാണത്തിന് ലോകബാങ്ക് സഹായമായി ലഭിച്ച 1724 കോടി രൂപയുടെ വിനിയോഗം സുതാര്യമാക്കണം. പ്രളയബാധിത പഞ്ചായത്തുകളിൽ മന്ത്രിമാരുടെ നേതൃത്വത്തിൽ അദാലത്ത് സംഘടിപ്പിക്കണമെന്നും കെ ആർ എൽ സി സി ആവശ്യപ്പെട്ടു. കാലാവസ്ഥാ നയം രൂപപ്പെടുത്താൻ സർക്കാർ തയ്യാറാകണം. മത്സ്യ ബന്ധന ബോട്ടുകൾക്ക് ഇന്ധന സബ്സിഡി നൽകാനും മണ്ണെണ്ണയുടെ ലഭ്യത ഉറപ്പുവരുത്താനും കേന്ദ്ര സംസ്ഥാന സർക്കാരുകൾ തയ്യാറാകണമെന്ന് പ്രമേയത്തിൽ ആവശ്യമുയർന്നു. കേരളത്തിൽ വർദ്ധിച്ചു വരുന്ന കർഷക ആത്മഹത്യയിൽ കെ ആർ എൽ സി സി ആശങ്ക പ്രകടിപ്പിച്ചു. കൊല്ലം കോവിൽത്തോട്ടത്തെ കരിമണൽ ഖനനം നടന്ന പ്രദേശങ്ങളിൽ നിന്ന് ഒഴിഞ്ഞു പോയവരെ സംരക്ഷിക്കാൻ പ്രത്യേക പാക്കേജ് നടപ്പിലാക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. 600 വർഷം പഴക്കമുള്ള ദേവാലയത്തിനും സമീപത്തെ സ്കൂളിനും നാശമുണ്ടാക്കുന്ന ഖനന പ്രവർത്തനങ്ങൾ നിർത്തിവയ്ക്കാൻ സർക്കാർ തയ്യാറാകണമെന്ന്  കെ ആർ എൽ സി സി ജനറൽ അസംബ്ലി ആവശ്യപ്പെട്ടു.
മൂന്ന് ദിവസം നീണ്ടു നിന്ന ജനറൽ അസംബ്ലിക്ക് ഞായറാഴ്ച സമാപനമായി. സമാപന സമ്മേളനത്തിൽ വിദ്യാർഥികൾക്കുള്ള മതബോധന സ്കോളർഷിപ്പുകളുടെ വിതരണവും നടന്നു.
കെ ആർ എൽ സി സി അധ്യക്ഷൻ ആർച്ച് ബിഷപ്പ് ഡോ.എം സൂസാപാക്യം, കൊല്ലം ബിഷപ്പ് ഡോ.പോൾ ആന്റണി മുല്ലശ്ശേരി, ഷാജി ജോർജ്ജ്, റവ.ഡോ. അഗസ്റ്റിൻ മുള്ളൂർ, ഫാ.ഫ്രാൻസിസ് സേവ്യർ താന്നിക്കാപറമ്പിൽ, ആന്റണി ആൽബർട്ട്, സ്മിതാ ബിജോയ്, കെ എൽ സി എ പ്രസിഡന്റ് ആന്റണി നൊറോണ, കെ എൽ സി ഡബ്ളിയു എ പ്രസിഡന്റ് ജെയിൻ ആൻസിൽ ഫ്രാൻസിസ്, ഫാ.സെബാസ്റ്റ്യൻ മിൽട്ടൺ കളപ്പുരയ്ക്കൽ, ഡെലിൻ ഡേവിഡ് എന്നിവർ പ്രസംഗിച്ചു.

കൊട്ടിയം:

അധികാര പങ്കാളിത്തം നീതി സമൂഹത്തിന് എന്ന മുദ്രാവാക്യം ഉയർത്തി കൊണ്ടാണ് സമ്മേളനം നടന്നത്. കൊട്ടിയം
ക്രിസ്തുജ്യോതിസ് ആനിമെഷൻ സെന്ററിലാണ് സമ്മേളനം നടന്നത്.

Monday, 8 July 2019

മുൻ അന്തർദേശിയ കായിക താരത്തിന് കെട്ടിടം കെട്ടാൻ അനുമതി  നിഷേധവുമായി ചാത്തന്നൂർ പഞ്ചായത്ത്‌

ചാത്തന്നൂർ: ആന്തൂർ മോഡൽ  ചാത്തന്നൂരിലും ഹൈകോടതി ഉത്തരവിന് പുല്ലുവില പ്രതികാര നടപടിയുമായി സിപിഎം.
ഹൈകോടതിയിൽ നിന്നും അനുമതി ഉണ്ടായിട്ടും
മുൻ അന്തർദേശിയ താരത്തിന് സ്വന്തം വസ്തുവിൽ  കെട്ടിടം കെട്ടാൻ അനുമതി  നിഷേധിച്ഛ് ഇടത് പക്ഷം ഭരിക്കുന്ന ചാത്തന്നൂർ പഞ്ചായത്ത്‌ അധികൃതർ.

ചാത്തന്നൂർ ഗ്രാമപഞ്ചായത്തിലെ മാമ്പള്ളിക്കുന്നം ഭാഗീരതി ഭവനത്തിൽ ജി.ആർ ശ്യാംകുമാർ എന്ന മുൻ മുൻ അന്തർദേശിയ താരത്തിന് മീനാടു വില്ലേജിലെ
മൂന്ന് സെന്റ് വസ്തുവിൽ നിർമ്മിക്കുന്ന കെട്ടിടത്തിനുള്ള അനുമതിയാണ് വെറും മുട്ടാപോക്ക് ന്യായങ്ങൾ നിരത്തി സിപിഎം പിന്തുണയോടെ പഞ്ചായത്ത്‌  അധികൃതർ അനുമതി നിഷേധിക്കുന്നത്.
ഇന്ത്യയ്ക്കു വേണ്ടി നിരവധി ദേശിയ മത്സരങ്ങളിൽ  പ്രതിനിധീകാരിക്കുകയും ചെയ്തയാളാണ് ശ്യാംകുമാർ. 
ശ്യാംകുമാർ പറയുന്നത് ഇങ്ങനെയാണ്  2010 ൽ നൽകിയ അപേക്ഷയിൽ കെട്ടിടനിർമ്മാണത്തിന് പഞ്ചായത്ത്‌ അനുമതി നൽകിയിരുന്നു. എന്നാൽ 2011മുതൽ 2014വരെ ഇന്ത്യൻ അത് ലറ്റിക ടീമിന്റെ പരിശീലനത്തിനായി വിവിധ സംസ്ഥാനങ്ങളിലും വിദേശത്തും ആയതിനാൽ നിർമ്മാണം തുടങ്ങാനായില്ല തുടർന്ന്  2017 ജൂലൈയിൽ വീണ്ടും അപേക്ഷ സമർപ്പിച്ചു അനുമതി നേടി കെട്ടിട നിർമ്മാണം തുടങ്ങിയപ്പോൾ
അപ്രതീക്ഷിതമായി പഞ്ചായത്ത്‌ നിർമ്മാണം വിലക്കി വസ്തു തോട് പുറമ്പോക്ക് ആണെന്ന പരാതിയിലായിരുന്നു അത്. ഒപ്പം സിപിഎംന്റെ നേതൃത്വത്തിൽ കൊടിയും നാട്ടി നിർമ്മാണ പ്രവർത്തനം നിർത്തി വെപ്പിച്ചു.
എന്നാൽ താലുക്ക് സർവ്വേയരും ഭൂരേഖ സർവ്വേയരും നേരിട്ട് വന്നു അളന്നു അതിർത്തി നിർണ്ണയിച്ഛ് കല്ലിട്ടു വസ്തു പുറമ്പോക്ക് അല്ലെന്ന് വ്യക്തമാക്കിയെങ്കിലും പഞ്ചായത്ത്‌ അധികൃതർ അനുമതി നൽകാൻ കൂട്ടാക്കിയില്ല. തുടർന്ന് പരാതിക്കാരൻ ഹൈകോടതിയെ സമീപിച്ചു എന്നാൽ കോടതി ഉത്തരവിനെ മാനീക്കാതെ വസ്തുവിന്റെ തോട് സൈഡിൽ രണ്ട് മീറ്റർ വഴിക്കായി നൽകിയാൽ ഉടൻ അനുമതി നൽകാമെന്നാണ് ഇപ്പൊൾ പറയുന്നത്. തുടർന്ന് കോടതി അലഷ്യത്തിന് പരാതിക്കാരൻ ഹൈകോടതിയെ സമീപിച്ചു. എന്നാൽ പഞ്ചായത്ത്‌ ആദ്യം അനുമതി നൽകിയ കെട്ടിടത്തിന്റെ പ്ലാനിൽ അപാകഥയുണ്ടെന്ന് വ്യാഖ്യാനീച്ചു കൊണ്ട് തടസവാദം ഉന്നയിക്കുകയാണ് പഞ്ചായത്ത്‌ ചെയ്തതു. പട്ടികജാതിക്കാരൻ കൂടിയായ തന്നോട് സിപിഎം പിന്തുണയോടെ പഞ്ചായത്ത്‌ അധികൃതർ കാട്ടുന്ന ക്രൂരതയ്ക്ക് എതിരെ എന്ത് ചെയ്യുണമെന്ന് അറിയാതെ വിഷമവൃത്തത്തിലാണ് ശ്യാംകുമാർ.

കെട്ടിട നിർമ്മാണം തുടങ്ങിയപ്പോൾ തന്നെ ഒരു രാകഷ്ട്രിയ പാർട്ടിയുടെ ആൾക്കാർ സ്ഥലം പുറമ്പോക്ക് ആണെന്ന് പറഞ്ഞു കൊടി കുത്തിയിരുന്നു പുറമ്പോ ക്ക് അല്ലെന്ന് വ്യക്തമായതോടെയാണ് കൊടി ഇളക്കി മാറ്റിയത്

Saturday, 6 July 2019

കുമ്മലുർ പാലം കുലുങ്ങുന്നു  അധികാരികള്‍ അന്ധകാരത്തില്‍

@ പാലത്തിന് ബലഷെയം കാരണം അനധികൃത മണൽഖനനം

@ കൈവരികൾ തകർന്നു.  

@ 19.39 മീറ്റർ നീളവും  4.27 മീറ്റർ വീതിയുമുള്ള പാലം

ചാത്തന്നൂർ : ഭാരമുള്ള വാഹനങ്ങൾ പോകുമ്പോൾ
കുമ്മലുർ പാലം കുലുങ്ങുന്നു അധികാരികള്‍ അന്ധകാരത്തില്‍.
ഏറ്റവും തിരക്കേറിയ ചാത്തന്നൂർ - കൊട്ടാരക്കര റോഡില്‍ ഇത്തിക്കരയാറ്റിന് കുറുകെ കുമ്മലൂർ തോണികടവിലാണ് ഇ പാലം സ്ഥിതി ചെയ്യുന്നത്. കൊല്ലം ജില്ലയിലെ പ്രധാന പാളങ്ങളിൽ ഒന്നാണ് ഇത് 19.39 മീറ്റർ നീളവും  4.27 മീറ്റർ വീതിയുമുള്ള ഇ പാലം.

പാലത്തിന്റെ ത്തൂണുകള്‍ക്ക്  അനധികൃത മണൽഖനനം  മൂലം ബല ഷെയം വന്ന് തുടങ്ങി.
1973 ൽ ടി.കെ.ദിവാകരൻ മന്ത്രിയായി  ഇരുന്നപ്പോൾ കമ്മിഷനിoഗ് ചെയ്ത പാലമാണിത്. ചാത്തന്നൂരിനെ  ആദിച്ചനലൂർ പഞ്ചായത്തുമായും അത് വഴി കൊട്ടാരക്കരയുമായും  കിഴക്കൻ മേഖലയുമായി ബന്ധിപ്പിക്കുന്ന പ്രധാന പാലമാണിത്.
കൂടാതെ പാലത്തിന്റെ അടിഭാഗത്തെ സിമന്റ് പാളികൾ ഇളകിവീണ്  ബീമുകള്‍ തകര്‍ന്ന് ഇരുമ്പു കമ്പികള്‍ പുറത്തുകാണാം. കൈവരികൾ പൂർണ്ണമായും തകർന്ന് കബികൾ കാണുന്ന വിധമായി പാലത്തിന്റെ പടിഞ്ഞാറ് സൈഡിൽ പാലത്തിന്റെ കൈവരിയും പാറകെട്ടുമായുള്ള ബന്ധമില്ല ഇവിടെ വലിയ വിള്ളൽ രൂപപ്പെട്ടു കഴിഞ്ഞു. കൂടാതെ ഇ ഭാഗത്തെ പാറ കൊണ്ട് കെട്ടിയ സൈഡ് ഭിത്തി പൂർണ്ണമായും തകർന്ന് ആറിനുള്ളിലേക്ക്  ഇടിഞ്ഞു താന്നത്  കാരണം ഇവിടെ  വാഹനങ്ങൾ വന്നാൽ ആൾക്കാർക്ക് മാറി നിൽക്കാൻ പറ്റാത്ത അവസ്ഥയിലാണ്
ഇവിടെ പോലീസിന്റെ ഡിവൈഡർ വഴിപാടായി വച്ചിരിക്കുന്നു.
പാലത്തിന്റെ ബലക്ഷയത്തിനൊപ്പം വീതിക്കുറവും പതിറ്റാണ്ടുകളായി ചര്‍ച്ചചെയ്യപ്പെടുന്നുണ്ട്. ഒരു ബസ്
പാലത്തിലൂടെ കടന്ന് പോയാല്‍ കാല്‍നടയാത്രക്കാര്‍ക്കു സഞ്ചരിക്കാന്‍ കഴിയില്ല.
രണ്ട് വാഹനങ്ങൾക്ക് ഒരേ സമയം സഞ്ചരിക്കാൻ കഴിയില്ല.
ഇത്തരത്തില്‍ അപകടത്തില്‍പ്പെട്ട് യാത്രക്കാരക്ക് അപകടമുണ്ടായ  സംഭവുമുണ്ട്. പാലത്തിന്റെ ഒരു സൈഡിലൂടെ  പൈപ്പ്, കേബിള്‍ ലൈന്‍ ഉള്‍പ്പെടെയുളളവ കടന്നപോകുന്നതും കാല്‍നടക്കാര്‍ക്ക് തടസ്സങ്ങളാണ്.
ബലക്ഷയത്തില്‍ തുടരുന്ന  കുമ്മലുർ പാലം  പുനര്‍നിര്‍മ്മിക്കുമെന്ന പ്രഖ്യാപനം ഏറെ പഴകിയതെങ്കിലും പാലം വികസനത്തിന് വേണ്ട യാതൊരു നടപടിക്രമങ്ങളും നാളിതുവരെ  ആരംഭിക്കുന്നില്ല. പാലത്തിന് ബലഷെയം ഉണ്ടാക്കുന്ന അനധികൃത മണൽഖനനത്തിന് അറുതി വരുത്തുന്നില്ല.
പാലത്തിന് വീതി കൂട്ടി പുതിയ പാലം നിർമ്മിക്കുമെന്ന്  സ്ഥലം എം.എല്‍.എ ജി.എസ് ജയലാൽ  ആവര്‍ത്തിക്കുമ്പോഴും എപ്പോള്‍ എന്ന് ആര്‍ക്കുമറിയില്ല. ഫണ്ട് അനുവദിച്ചുവെന്ന് അധരവ്യായാമം നടത്തുമ്പോഴും ഏത് നിമിഷവും എന്തും സംഭവിക്കാവുന്ന അവസ്ഥയിലാണ് പാലം. നിയോജക മണ്ഡലത്തിലെ പ്രധാന പാളങ്ങളിൽ ഒന്നായ ഇ പാലത്തിന് വീതി കൂട്ടി അടിയന്തിരമായി പുനർനിർമ്മാണം നടത്തണമെന്നാണ് ജനങ്ങളുടെ ആവശ്യം.

ഫോട്ടോ: പാലത്തിന്റെ സൈഡിലെ കരിങ്ങൽ ഭിത്തിയും കൈവരിയും തമ്മിൽ വീണ്ടുമാറിയ നിലയിൽ

ഫോട്ടോ : കൈവരികൾ തകർന്നു

ഫോട്ടോ: പാലത്തിന് സംരക്ഷണം നൽകേണ്ട കരിങൽ ഭിത്തികൾ തകർന്ന നിലയിൽ

മാലിന്യംനിറഞ്ഞ് ദേശീയ "കാനന"പാത

ചാത്തന്നൂർ: കാട് മൂടി മാലിന്യംനിറഞ്ഞ്  കൊട്ടിയം മുതൽ പാരിപ്പള്ളി വരെയുള്ള  ദേശീയപാതയോരം കണ്ടില്ലെന്ന് നടിച്ചു അധികൃതർ. അത് കൊണ്ട് തന്നെ
സഞ്ചാരത്തിനിടയില്‍ റോഡരികില്‍ മാലിന്യം പൊതിഞ്ഞ് വലിച്ചെറിയുന്നവരെ എങ്ങനെ കുറ്റം പറയും?
പച്ചപിടിച്ചു കിടക്കുന്ന ഈ ചെറു കാടുകളാണ്  ഇപ്പോള്‍ പലരുടെയും മാലിന്യനിക്ഷേപ കേന്ദ്രം. മാന്യന്മാരായി കാറില്‍ പോകുന്നവരും കാല്‍നടയായി എത്തുന്നവരുമെല്ലാം മാലിന്യം വലിച്ചെറിയാന്‍ പാതയോരങ്ങളെ ഉപയോഗിക്കുന്നു.
രോഗങ്ങളും പകര്‍ച്ചവ്യാധിയും നാടാകെ പരത്തുന്നതില്‍ ഈ പാതകള്‍ക്ക് വലിയ പങ്കുണ്ട്.
ദേശീയപാതയുടെ ഓരങ്ങളിൽ  പലയിടത്തും വന്‍കാടുകളായി മാറി നാടിന് ഭീഷണിയായി മാറിയിട്ടും ഇവ കൃത്യസമയത്ത് വെട്ടിമാറ്റാന്‍ അധികൃതര്‍ ഒരുക്കമല്ല. വാഹനാപകടങ്ങള്‍ക്കുവരെ ഇ  കുറ്റിക്കാടുകള്‍ വഴിയൊരുക്കുന്നു.
എതിരെ വരുന്ന വാഹനങ്ങളെ കാണാന്‍ സാധിക്കാത്തത് പൊന്തക്കാടുകളുടെ മറയുള്ളതുകൊണ്ടാണ്.
കാല്‍നടക്കാരെ വാഹനമിടിക്കുന്നതിനും ഇത് കാരണമാകുന്നു. ഇ പൊന്തക്കാടുകളിലേക്ക് കക്കൂസ് മാലിന്യമടക്കമുള്ള മാലിന്യമാണ് തള്ളുന്നത് കൂടാതെ അന്യ സംസ്ഥാനത്ത് നിന്നും വരുന്ന
ലോറികള്‍ റോഡുകളില്‍  മീന്‍വെള്ളം ഒഴുക്കുന്നു ഇത് മൂലം
ദേശീയപാതയിലൂടെ സഞ്ചരിക്കുമ്പോല്‍ പലയിടത്തും മൂക്കുപൊത്തേണ്ട സ്ഥിതിയാണ്. അറവുശാലകളില്‍നിന്നും കല്യാണവീടുകളില്‍നിന്നുമുള്ള അവശിഷ്ടങ്ങള്‍ നിര്‍ബാധം തള്ളുകയാണ്. രാത്രി വാഹനങ്ങളിലെത്തി മാലിന്യം പാതയോരത്ത് ചൊരിയുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കുന്നതില്‍ ഹൈവേ പട്രോളിങ് ടീം തികഞ്ഞ പരാജയമാണ്. ദേശീയപാത അധികൃതരും ഇക്കാര്യത്തില്‍ അലംഭാവം പുലര്‍ത്തുന്നു.
അടുത്തടുത്ത കേന്ദ്രങ്ങളിലായി ഇവിടെയെല്ലാം മാലിന്യം വലിച്ചെറിഞ്ഞിരിക്കുന്നതും കാണാം.
ദേശീയ പാതയോരത്ത് ജെ.എസ് എം ആശുപത്രിയ്ക്ക് സമീപമുള്ള കനാലിൽ വൻതോതിൽ മാലിന്യം തള്ളുന്നു.കൂടാതെ അയല്‍ സംസ്ഥാനങ്ങളില്‍നിന്നെത്തുന്ന ചരക്കുലോറികള്‍ വിശ്രമത്തിന്റെ ഭാഗമായി നിര്‍ത്തിയിടുമ്പോള്‍ അവശിഷ്ടങ്ങള്‍ ഒഴിവാക്കുന്ന സ്ഥിതിയുമുണ്ട്. പാതയോരത്തെ മാലിന്യം നീക്കാന്‍ ആരും സന്നദ്ധരാകാറില്ല. ശുചിത്വം പാലിക്കണമെന്നുള്ള നിര്‍ദേശ ബോര്‍ഡുകളുടെ ചുവട്ടില്‍വരെ മാലിന്യം തള്ളുന്നു. റോഡുകളില്‍ മാലിന്യം തള്ളുമ്പോള്‍ സമീപത്തെ വീടുകളിലെ കിണറുകളുമാണ് മലിനപ്പെടുന്നത്. ഇവയേക്കാളും ഭീകരമാണ് തെരുവുനായ്ക്കളുടെ കാര്യം. പലപ്പോഴും നഗരപ്രദേശങ്ങളില്‍ തെരുവുനായ്ക്കള്‍ പെരുകുന്നത് പാതയോരത്ത് വലിച്ചെറിയുന്ന അവശിഷ്ടങ്ങള്‍ ഭക്ഷിച്ചാണ്. പ്രദേശവാസികളുടെ കൂട്ടായ്മയുണ്ടെങ്കില്‍ പാതയോരങ്ങളെ മലിനീകരണത്തില്‍നിന്ന് തടയാം. തദ്ദേശസ്ഥാപനങ്ങളും സഹായിക്കണം. തൊഴിലുറപ്പ് പദ്ധതിയിലൂടെ
കാടുകള്‍ വെട്ടിത്തെളിച്ച് കൂട്ടായ്മകള്‍ക്ക് കൃഷിയും ആരംഭിക്കാം. ഏതിനും ദേശീയപാത അധികൃതരും ജനങ്ങളും ഒരുപോലെ മനസുവയ്ക്കണം. രാത്രി ഡ്യൂട്ടിയിലുള്ള ഹൈവേ പൊലീസ് "ഉണര്‍ന്ന്' പ്രവര്‍ത്തിക്കുന്നതും മാലിന്യമൊഴുക്കുന്നവരെ പിടികൂടാൻ സാധിക്കും എന്നാൽ ലോക്കൽ പോലീസും ഹൈവേ പൊലീസും നിഷ്ക്രീയമായതാണ് ദേശിയപാതയോരത്ത് ഇത്രയും മാലിന്യം ഒഴുകാൻ കാരണം.

Friday, 5 July 2019

തറകല്ലിൽ ഒതുങ്ങി പരവൂർ ഫിഷിംഗ് ഹാർബർ

തറകല്ലിൽ ഒതുങ്ങി പരവൂർ ഫിഷിംഗ് ഹാർബർ

ചിത്രം: കെ.കരുണാകരൻ 22 വർഷം മുൻപ് തറകല്ലു

പരവൂർതറക്കല്ലിട്ടിട്ട് വർഷം 22 വർഷം
തറകല്ലിൽ ഒതുങ്ങി പരവൂർ ഫിഷിംഗ് ഹാർബർ.
പരവൂർ മുൻസിപ്പാലിറ്റിയുടെ 
സമഗ്ര വികസനത്തിന് അനിവാര്യമായ 
മിനി ഫിഷിംഗ് ഹാർബറിനായുള്ള ജനങ്ങളുടെയും മത്സ്യത്തൊഴിലാളികളുടെയും കാത്തിരിപ്പിന് വർഷങ്ങളുടെ പഴക്കമുണ്ട്. പരവൂരിന്റെ മുഖഛായ തന്നെ മാറ്റുമായിരുന്ന പദ്ധതിക്ക് തെക്കുംഭാഗത്ത് അന്നത്തെ മുഖ്യമന്ത്രിയായിരുന്ന കെ. കരുണാകരൻ തറക്കല്ലിട്ടിട്ട് വർഷം 22 പിന്നിട്ടു. തുടർനടപടികൾ ഫയലിൽ ഉറങ്ങിയതോടെ ഹാർബർ എന്നത് സ്വപ്നമായി തുടരുകയായിരുന്നു.
നീണ്ടകര ഫിഷിംഗ് ഹാർബറും വാടി മത്സ്യബന്ധനകേന്ദ്രവും കഴിഞ്ഞാൽ ജില്ലയിൽ ഇനിയൊരു ഫിഷിംഗ് ഹാർബറിന് അനുയോജ്യമായ സ്ഥലം പരവൂരാണ്. എന്നാൽ അതിനോട് അധികൃതർ പുറംതിരിഞ്ഞ് നിൽക്കുന്നതാണ് പദ്ധതി നടപ്പാവാത്തതിന് കാരണമായി ജനങ്ങൾ ആരോപിക്കുന്നത്. മിനി ഹാർബർ നിലവിൽ വന്നാൽ മേഖലയുടെ സമഗ്ര വികസനത്തിനൊപ്പം നിരവധിയാളുകൾക്ക് തൊഴിൽ സാദ്ധ്യതയുമുണ്ടാകും.

ഹാർബറിനായി സ്ഥലം കണ്ടെത്തിയെങ്കിലും ഇതുവരെ സർവേ പോലും നടന്നിട്ടില്ല. കേരളത്തിൽ ഒട്ടാകെ 11 മത്സ്യഗ്രാമങ്ങൾ സർക്കാർ അംഗീകരിച്ചു. എന്നാൽ ഇതിലും പരവൂരിന് അവഗണനയായിരുന്നു ഫലം. ആയിരത്തോളം പരമ്പരാഗത മത്സ്യത്തൊഴിലാളികളാണ് ഇവിടെയുള്ളത്. അവർ അർദ്ധപട്ടിണിയിലാണ് കഴിയുന്നത്. മത്സ്യബന്ധന മേഖലയിൽ വന്നിട്ടുള്ള ആധുനിക സൗകര്യങ്ങളൊന്നും ഇവർക്ക് ലഭ്യമല്ല. ഇവരാണ് പദ്ധതിക്കായി ഏറെ കാത്തിരിക്കുന്നത്.

പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് ഗുണമാകും
അനന്തമായ വികസന സാദ്ധ്യതയാണ് മിനി ഫിഷിംഗ് ഹാർബർ നിലവിൽ വരുന്നതോടെ പരവൂരിനുണ്ടാകുന്നത്. ആയിരത്തോളം വരുന്ന മത്സ്യത്തൊഴിലാളികളാണ് ഇതിനായി കാത്തിരിക്കുന്നത്. അതിനാൽ പദ്ധതി ഇനിയും വൈകരുത്. ഇതിനായി അടിയന്തര നടപടി സ്വീകരിക്കണം

എസ്.സുനിൽകുമാർ  (ബിജെപി ചാത്തന്നൂർ നിയോജക മണ്ഡലം പ്രസിഡന്റ്‌)