@ സബ്സിഡി നിരക്കിലുള്ള സാധനങ്ങൾ ജനങ്ങൾക്ക് കിട്ടാക്കനിയായി മാറുന്നു.
@ സർക്കാർ സംവിധാനങ്ങൾ നോക്കുകുത്തിയായി മാറുബോൾ പൊതുവിപണിയിൽ പൊള്ളും വില
കൊല്ലം : സബ്സിഡി നിരക്കിലുള്ള
നിത്യോപയോഗസാധനങ്ങൾ സാധാരണക്കാർക്ക് ലഭിക്കണം എന്ന ഉദ്ദേശ്യത്തോടെയാണ് സ്ഥാപിച്ച മാവേലി സ്റ്റോറുകളും
സപ്ലൈകോ സൂപ്പർ മാർക്കറ്റുകളും സാധനങ്ങൾ ഇല്ലാതെ നോക്കുകുത്തിയായി മാറുന്നു.
സാധാരണക്കാരന് സബ്ഡിസി നിരക്കിൽ നൽകുമെന്നു പറഞ്ഞ 14 ഇനങ്ങളിൽ പലതും സപ്ലൈകോ ഔട്ട്ലെറ്റുകളിൽ ലഭ്യമല്ല. എന്ന് മാത്രമല്ല
സബ്ഡിസി സാധനങ്ങൾക്കൊപ്പം ന്യായമായ വിലയ്ക്കു ലഭിച്ചുകൊണ്ടിരുന്ന സാധനങ്ങളും ഇപ്പോൾ ലഭിക്കാത്ത സ്ഥിതിയായി. മിക്ക സാധനങ്ങളും പൊതുവിപണിയിലെ വിലയ്ക്കു തുല്യമായതോടെ ഉപഭോക്താക്കൾ തിരിഞ്ഞുനോക്കാതെയായി. എല്ലാ സാധനങ്ങളും ഒരേ സമയത്ത് ഒരേ ഔട്ട്ലെറ്റിൽ നിന്നും ലഭിക്കാത്ത സ്ഥിതി വിശേഷമാണ് ഇപ്പോൾ ഇത് ജനങ്ങളെ വല്ലാതെ ബുദ്ധിമുട്ടിയ്ക്കുന്ന അവസ്ഥയിൽ എത്തിക്കുന്നു.
സബ്സിഡി അരിയുള്ള വില്പനകേന്ദ്രങ്ങളിൽ പഞ്ചസാരയില്ല. പഞ്ചസാരയും അരിയുമുള്ള സ്ഥലങ്ങളിൽ വെളിച്ചെണ്ണയില്ലാത്ത അവസ്ഥയാണ്. മാസങ്ങളായി ഇതാണ് സ്ഥിതി മാത്രമല്ല
ലഭിക്കുന്ന സാധനങ്ങൾക്ക് തീരെ നിലവാരമില്ല. ഭക്ഷ്യയോഗ്യമല്ലാത്ത സാധനങ്ങൾ വരെ പല മാവേലി സ്റ്റോറുകളിലും വിൽക്കുന്നുണ്ട്.
പൊതുവിപണിയിൽ
വൻകിട ചില്ലറവില്പന കേന്ദ്രങ്ങളിലും സൂപ്പർമാർക്കറ്റുകളിലും ലഭിക്കുന്ന ചില സാധനങ്ങൾക്ക്, ന്യായവില മാവേലി സ്റ്റോറിലും സപ്ലൈകോ സൂപ്പർമാർക്കറ്റുകളിലും ലഭിക്കുന്ന വിലയെക്കാൾ കുറവാണ്. ചിലയിടങ്ങളിൽ ആയിരക്കണക്കിന് വിൽപ്പനകേന്ദ്രങ്ങളുള്ള മാവേലി സ്റ്റോറിനേക്കാൾ കുറഞ്ഞ വിലയ്ക്ക് സ്വകാര്യസ്ഥാപനങ്ങൾ സൂപ്പർമാർക്കറ്റ് ശ്രിഖല വഴി
വിൽക്കുന്നുണ്ട്. ഇവിടെ എല്ലാ സാധനങ്ങളും ഒരേ സമയം ലഭ്യമാണ് അത് കൊണ്ട് ജനങ്ങൾ ഇവിടേക്ക് കൂടുതലായി പോകുന്നു. പൊതുവിപണിയിൽ ഇത്തരത്തിൽ വിലകുറച്ചു ലഭിക്കുബോഴും
മാവേലി സ്റ്റോറുകളിൽ എന്തുകൊണ്ടാണ് ഇവ കുറഞ്ഞ വിലയ്ക്കു ലഭിക്കാത്തതെന്നാണ് ഉപഭോക്താക്കൾ ചോദിക്കുന്നത്.
പഞ്ചസാര, അരി, വെളിച്ചെണ്ണ തുടങ്ങി 14 ഇനം സാധനങ്ങളാണ് സപ്ലൈകോ വഴി വിതരണം ചെയ്യുന്നത്. മൂന്നിനം സാധനങ്ങൾ കൂടി സപ്ലൈകോ വഴി നൽകുമെന്നു പ്രഖ്യാപനമുണ്ടായെങ്കിലും ഇതുവരെ നടപ്പായില്ല. ജില്ലയിൽ 28 മാവേലി സ്റ്റോറുകളും 10 സൂപ്പർ മാർക്കറ്റുകളുമാണുള്ളത്.
മൊബൈൽ മാവേലി സ്റ്റോറുകൾ ഉണ്ടായിരുന്നെങ്കിലും ഇപ്പോൾ അതും നിലച്ചു.
വാഹനങ്ങൾ അറ്റകുറ്റപണികൾ വന്നതോടെയാണ് മൊബൈൽ മാവേലി സ്റ്റോറുകൾ നിലച്ചത്.
സബ്സിഡി നിരക്കിലുള്ള സാധനങ്ങളുടെ വിതരണത്തിൽ ഇടയ്ക്കു തടസ്സം നേരിടാറുണ്ടെങ്കിലും ഇപ്പോൾ കടകളിലെല്ലാം സാധനം ലഭ്യമാണ്. ടെൻഡറിലുണ്ടായ കാലതാമസം മൂലമാണ് ചില സാധനങ്ങളുടെ ലഭ്യതയിൽ തടസ്സം നേരിടുന്നത് കൂടാതെ പ്രളയ ദുരിത ബാധിതർക്ക് കഴിഞ്ഞ മൂന്ന് മാസം ആഹാരസാധനങ്ങൾ കൊടുത്തതും വിപണിയിൽ കടുത്ത മത്സരവുമായി സ്വകാര്യ സൂപ്പർ ശ്രിഖല മത്സരത്തിൽ എത്തിയതും സപ്ലൈകോ ഔട്ട്ലെറ്റുകൾക്കും മാവേലി സ്റ്റോറുകളിലേക്ക് ജനങ്ങൾ എത്താത്തതിന് കാരണമാകുന്നു.
No comments:
Post a Comment