എല്ലാവരും അറിയേണ്ടവ
“ വേദങ്ങള്‍(ശ്രുതി)
1.ഋഗ്വേദം 2.യജുര്‍വേദം 3.സാമവേദം 4.അഥര്‍വ്വവേദം
ഓരോ വേദങ്ങളേയും മൂന്ന് കാണ്ഡങ്ങളായി വിഭജിച്ചിട്ടുണ്ട്,
1.കര്‍മ്മകാണ്ഡം 2.ഉപാസനാകാണ്ഡം 3.ജ്ഞാനകാണ്ഡം
ഓരോ വേദങ്ങളേയും നാല് വിഭാഗങ്ങളായും വിഭജിച്ചിട്ടുണ്ട്,
1.സംഹിത 2.ബ്രാഹ്മണം 3.ആരണ്യകം 4.ഉപനിഷത്
വേദപഠനം സുഗമമാക്കുന്നതിനു വേണ്ടി ആറ് വേദാംഗങ്ങള്‍ ഉണ്ട്,
1.ശിക്ഷ 2.കല്പം 3.വ്യാകരണം 4.നിരുക്തം 5.ജ്യോതിഷം 6.ഛന്ദസ്സ്
ഓരോ വേദങ്ങള്‍ക്കും ഉപവേദങ്ങളും ഉണ്ട്,
യഥാക്രമം,
1.ആയുര്‍വ്വേദം 2.ധനുര്‍വ്വേദം 3.ഗാന്ധര്‍വ്വവേദം 4.a.ശില്പവേദം,b.അര്‍ത്ഥോപവേദം
*ഉപനിഷത്(ശ്രുതി)*
ഏകദേശം 2000 ത്തോളം ഉണ്ടായിരുന്നതായി ഗ്രന്ഥങ്ങള്‍ പറയുന്നു,ഇപ്പോള്‍ 108 എണ്ണം ലഭ്യമാണ്.അവയില്‍ ശങ്കരാചാര്യ സ്വാമികള്‍ ഭാഷ്യം രചിച്ചിട്ടുള്ള 10 എണ്ണം പ്രധാനപ്പെട്ടതാണ്,അതായത് ദശോപനിഷത്തുക്കള്‍–
1.ഈശാവാസ്യം,
2.കഠം,
3.കേനം,
4.പ്രശ്നം,
5.മുണ്ഡകം,
6.മാണ്ഡൂക്യം,
7.തൈത്തിരീയം,
8.ഐതരേയം,
9.ഛാന്ദോക്യം,
10.ബൃഹദാരണ്യകം
ഷഡ്ദര്‍ശനങ്ങള്‍
1.സാംഖ്യദര്‍ശനം–കപിലമുനി,
2.യോഗദര്‍ശനം–പതഞ്ജലിമഹര്‍ഷി,
3.ന്യായദര്‍ശനം–ഗൗതമമുനി,
4.വൈശേഷികദര്‍ശനം–കണാദമുനി,
5.ഉത്തരമീമാംസദര്‍ശനം(വേദാന്തദര്‍ശനം)-ബാദരായണമഹര്‍ഷി,
6.പൂര്‍വ്വമീമാംസദര്‍ശനം(മീമാംസദര്‍ശനം)-ജൈമിനിമഹര്‍ഷി
സ്മൃതി(ധര്‍മ്മശാസ്ത്രം)
*പ്രധാനപ്പെട്ടവ 20*
1.മനുസ്മൃതി
2.യാജ്ഞവലക്യസ്മൃതി
3.വിഷ്ണുസ്മൃതി
4.അത്രിസ്മൃതി
5.ഹാരിതസ്മൃതി
6.ആംഗിരസ്മൃതി
7.യമസ്മൃതി
8.ആപസ്തംബസ്മൃതി
9.വസിഷ്ടസ്മൃതി
10.ദേവലസ്മൃതി
11.സമവര്‍ത്തസ്മൃതി
12. കാത്യായനസ്മൃതി
13.ബൃഹസ്പതിസ്മൃതി
14.പരാശരസ്മൃതി
15.വ്യാസസ്മൃതി
16.ശംഖസ്മൃതി
17.ലിഖിതസ്മൃതി
18.ദക്ഷസ്മൃതി
19.ഗൗതമസ്മൃതി
20.ശാതാപസ്മൃതി(മനുസ്മൃതി,യാജ്ഞവലക്യസ്മൃതി ഇവ വളരെ പ്രധാനപ്പെട്ടവ ആണ്. അവസാനത്തെ 18 സ്മൃതികളെ അഷ്ടാദശസ്മൃതികള്‍(18) എന്നു പറയുന്നു)
*പുരാണങ്ങള്‍*
അഷ്ടാദശപുരാണങ്ങള്‍
1.ബ്രഹ്മപുരാണം
2.വിഷ്ണുപുരാണം
3.ശിവപുരാണം
4.ഭാഗവതപുരാണം
5.പത്മപുരാണം
6.നാരദപുരാണം
7.മാര്‍ക്കണ്ഡയപുരാണം
8.അഗ്നിപുരാണം
9.ഭവിഷ്യപുരാണം
10.ലിംഗപുരാണം
11.വരാഹപുരാണം
12.സ്കന്ദപുരാണം
13.വാമനപുരാണം
14.കൂര്‍മ്മപുരാണം
15.മത്സ്യപുരാണം
16.ഗരുഡപുരാണം
17.ബ്രഹ്മാണ്ഡപുരാണം
18.ബ്രഹ്മവൈവര്‍ത്തകപുരാണം
*ഇതിഹാസങ്ങള്‍*
1.രാമായണം
2.മഹാഭാരതം
ഇതിഹാസ–പുരാണങ്ങളെ പഞ്ചമവേദങ്ങള്‍ എന്നും പറയുന്നു.
*രാമായണം*
രാമായണത്തിന് ഏഴു കാണ്ഡങ്ങള്‍
1.ബാലകാണ്ഡം
2.അയോദ്ധ്യാകാണ്ഡം
3.ആരണ്യകാണ്ഡം
4.കിഷ്കിന്ധാകാണ്ഡം
5.സുന്ദരകാണ്ഡം
6.യുദ്ധകാണ്ഡം
7.ഉത്തരകാണ്ഡം
*മഹാഭാരതം*
മഹാഭാരതത്തിന് 18 പര്‍വ്വങ്ങള്‍ ഉണ്ട്.
1.ആദിപര്‍വ്വം
2.സഭാപര്‍വ്വം
3.ആരണ്യപര്‍വ്വം
4.വിരാടപര്‍വ്വം
5. ഉദ്യോഗപര്‍വ്വം
6. ഭീഷ്മപര്‍വ്വം
7.ദ്രോണപര്‍വ്വം
8.കർണ്ണപര്‍വ്വം
9.ശല്യപര്‍വ്വം
10.സൗപ്തികപര്‍വ്വം
11.സ്ത്രീപര്‍വ്വം
12.ശാന്തിപര്‍വ്വം
13.അനുശാസനപര്‍വ്വം
14.അശ്വമേധികപര്‍വ്വം
15.ആശ്രമവാസപര്‍വ്വം
16.മുസലപര്‍വ്വം
17.മഹാപ്രസ്ഥാനപര്‍വ്വം
18.സ്വര്‍ഗ്ഗാരോഹണപര്‍വ്വം
*ശ്രീമദ് ഭഗവത് ഗീത*
മഹാഭാരതം ഭീഷ്മപര്‍വ്വം 25 മുതല്‍ 45 വരെയുള്ള അദ്ധ്യായങ്ങളാണ് ശ്രീമദ് ഭഗവത് ഗീത 700ശ്ലോകങ്ങള്‍. 18 അദ്ധ്യായങ്ങള്‍,
1.അര്‍ജ്ജുനവിഷാദയോഗം
2.സാംഖ്യയോഗം
3.കര്‍മ്മയോഗം
4.ജ്ഞാനകര്‍മ്മസന്ന്യാസയോഗം
5.കര്‍മ്മസന്ന്യാസയോഗം
6.അദ്ധ്യാത്മയോഗം
7.ജ്ഞാനവിജ്ഞാനയോഗം
8.ക്ഷരാക്ഷരബ്രഹ്മയോഗം
9.രാജവിദ്യാരാജഗുഹ്യയോഗം
10.വിഭൂതിവിസ്താരയോഗം
11.വിശ്വരൂപദര്‍ശനയോഗം
12.ഭക്തിയോഗം
13.ക്ഷേത്രക്ഷേത്രജ്ഞവിഭാഗയോഗം
14.ഗുണത്രയവിഭാഗയോഗം
15.പുരുഷോത്തമയോഗം
16.ദൈവാസുരസമ്പദ്വിഭാഗയോഗം
17.ശ്രദ്ധാത്രയവിഭാഗയോഗം
18.മോക്ഷസന്ന്യാസയോഗം
1-6 വരെയുള്ള അദ്ധ്യായങ്ങളെ കര്‍മ്മയോഗം,7-12 ഭക്തിയോഗം,13-18 ജ്ഞാനയോഗം എന്നും പറയാറുണ്ട്.
*അയനങ്ങള്‍*
ഉത്തരായനം,ദക്ഷിണായനം
*ഇതിഹാസങ്ങള്‍*
രാമായണം,മഹാഭാരതം
*പക്ഷങ്ങൾ*
കൃഷ്ണപക്ഷം,ശുക്ലപക്ഷം
*ധര്‍മ്മങ്ങള്‍*
പ്രവൃത്തി,നിവൃത്തി
മൂന്ന്
*ത്രികാലങ്ങള്‍*
ഭൂതം,ഭാവി,വര്‍ത്തമാനം
*ത്രിമൂര്‍ത്തികള്‍*
ബ്രഹ്മ,വിഷ്ണു,മഹേശ്വരന്‍
*ത്രിഗുണങ്ങൾ*
സത്വം,രജസ്സ്,തമസ്സ്
*ത്രിസന്ധ്യകള്‍*
പ്രഭാതസന്ധ്യ,മദ്ധ്യാഹ്നസന്ധ്യ,സായാഹ്നസന്ധ്യ
*ത്രിലോകങ്ങള്‍*
ഭൂമി,സ്വര്‍ഗ്ഗം,പാതാളം
*ത്രിമാനം*
നീളം,വീതി, ഘനം
*ത്രിമധുരം*
പഞ്ചസാര,കദളിപ്പഴം,തേന്‍
*ത്രിദോഷങ്ങള്‍*
വാതം,പിത്തം,കഫം
*ത്രികടു*
ചുക്ക്,കുരുമുളക്,തിപ്പലി
*ത്രിഫല*
കടുക്ക,താന്നിക്ക,നെല്ലിക്ക
നാല്
*പുരുഷാര്‍ത്ഥങ്ങള്‍*
ധര്‍മ്മം,അര്‍ത്ഥം,കാമം,മോക്ഷം
*ചതുര്‍യുഗം*
കൃതയുഗം,ത്രേതായുഗം,ദ്വാപരയുഗം,കലിയുഗം
*ചതുരുപായങ്ങള്‍*
സാമം,ദാനം,ഭേദം,ദണ്ഡം
*ചതുരംഗം*
രഥം,കാലാള്‍,ആന,കുതിര
*ചതുരാശ്രമങ്ങള്‍*
ബ്രഹ്മചര്യം,ഗാര്‍ഹസ്ഥ്യം,വാനപ്രസ്ഥം,സന്യാസം
*ചതുര്‍വേദങ്ങള്‍*
ഋഗ്വേദം,യജുര്‍വേദം,സാമവേദം,അഥര്‍വ്വവേദം
*ചാതുര്‍വര്‍ണ്ണ്യം*
ബ്രാഹ്മണന്‍,ക്ഷത്രിയന്‍,വൈശ്യന്‍,ശൂദ്രന്‍
*നാല്പാമരം*
അത്തി,ഇത്തി,അരയാല്‍,പേരാല്‍
അഞ്ച്
*പഞ്ചാക്ഷരം*
നമഃശിവായ
*പഞ്ചഗവ്യം*
പാല്‍,തൈര്,നെയ്യ്,ചാണകം,മൂത്രം(പശുവിന്റെ)
*പഞ്ചപ്രാണന്‍*
പ്രാണന്‍,അപാനന്‍,വ്യാനന്‍,ഉദാനന്‍,സമാനന്‍
*പഞ്ചഭൂതങ്ങള്‍*
ഭൂമി,ജലം,അഗ്നി,വായു,ആകാശം
*പഞ്ചവാദ്യങ്ങള്‍*
മദ്ദളം,തിമില,ഇടയ്ക്ക,കൊമ്പ്,ഇലത്താളം
*പഞ്ചാംഗം*
വാരം(ആഴ്ച),താരം(നക്ഷത്രം),തിഥി,കരണം,നിത്യയോഗം
*പഞ്ചകോശങ്ങള്‍*
അന്നമയം,പ്രാണമയം,മനോമയം,വിജ്ഞാനമയം,ആനന്ദമയം
*പഞ്ചലോഹങ്ങള്‍*
സ്വര്‍ണ്ണം,വെള്ളി,ചെമ്പ്,ഈയം,നാകം
*പഞ്ചാമൃതം*
നെയ്യ്,തേന്‍,പഴം,ശര്‍ക്കര,മുന്തിരിങ്ങ
*പഞ്ചപുച്ഛം*
വായ,മൂക്ക്,ഗുഹ്യം,രണ്ട് കൈകള്‍
*പഞ്ചവര്‍ണ്ണം*
വെളുപ്പ്,കറുപ്പ്,ചുവപ്പ്,പച്ച,മഞ്ഞ
ആറ്
*ഷഡ്ദര്‍ശനങ്ങള്‍*
സാംഖ്യം,യോഗം,ന്യായം,വൈശേഷികം,ഉത്തരമീമാംസ,പൂര്‍വ്വമീമാംസ
*ഷഡ് രസങ്ങള്‍*
മധുരം,ഉപ്പ്,പുളി,എരിവ്,കയ്പ്പ്,ചവര്‍പ്പ്
*ഷഡ് വൈരികള്‍*
കാമം,ക്രോധം,ലോഭം,മോഹം,മദം,മാത്സര്യം
*ഷഡാധാരങ്ങള്‍*
മൂലാധാരം,സ്വാധിഷ്ഠാനം,മണിപൂരകം,അനാഹതം,വിശുദ്ധി,ആജ്ഞ
*ഷഡ് ഋതുക്കള്‍*
വസന്തം,ഗ്രീഷ്മം,വര്‍ഷം,ശരത്,ഹേമന്തം,ശിശിരം
*ആറ് വേദാംഗങ്ങള്‍*
ശിക്ഷ,വ്യാകരണം,ഛന്ദസ്സ്,നിരുക്തം,ജ്യോതിഷം,കല്പം
ഏഴ്
*സപ്തധാതുക്കള്‍*
രസം,രക്തം,മാംസം,മേദസ്സ്,അസ്ഥി,മജ്ജ,ശുക്ലം
*സപ്തസ്വരങ്ങള്‍*
സ,രി,ഗ,മ,പ,ധ,നി
*സപ്തര്‍ഷികള്‍*
അത്രി,മരീചി,അംഗിരസ്സ്,പുലഹന്‍,പുലസ്ത്യന്‍,ക്രതു,വസിഷ്ഠന്‍
*സപ്തര്‍ഷി പത്നികള്‍*
അനസൂയ,കല,ശ്രദ്ധാ,ഹവിര്‍ഭക,ഗതീ,ക്രിയീ,അരുന്ധതീ
*സപ്തനാഡികള്‍*
ഇഡ,പിംഗല,സുഷുമ്ന,മൃഷ,അലംബുഷ,അസ്ഥിജിഹ്വ,ഗാന്ധാരി
*സപ്തമാതാക്കൾ*
ബ്രാഹ്മി,വൈഷ്ണവി,മഹേശ്വരി,കൗമാരി,ചാമുണ്ഡി,വരാഹി,മാതംഗി
*സപ്തദ്വീപുകള്‍*
ജംബുദ്വീപ്,പ്ലക്ഷദ്വീപ്,ശാല്‍മലദ്വീപ്,കുശദ്വീപ്,ക്രൗഞ്ചദ്വീപ്,ശാകദ്വീപ്,പുഷ്കരദ്വീപ്
എട്ട്
*അഷ്ടനാഗങ്ങള്‍*
അനന്തന്‍,വാസുകി,തക്ഷകന്‍,കാര്‍ക്കോടകന്‍,പത്മന്‍,മഹാപത്മന്‍,ഗുളികന്‍,ശംഖപാലന്‍
*അഷ്ടദിക്ക്പാലകന്മാര്‍*
ഇന്ദ്രന്‍,അഗ്നി,യമന്‍,നിര്യത്,വരുണന്‍,മരുത്,കുബേരന്‍,ഈശാനന്‍
*അഷ്ടബന്ധം*
ശംഖുപൊടി,ചെഞ്ചല്യപ്പൊടി,നെല്ലിക്കാപ്പൊടി,കടുക്കാപ്പൊടി,മണല്‍,നൂല്‍പ്പഞ്ഞി,കോഴിപ്പരല്‍,കോലരക്ക്
*അഷ്ടമംഗല്യം*
കണ്ണാടി,കുരവ,ദീപം,പൂര്‍ണ്ണകുംഭം,വസ്ത്രം,അക്ഷതം,മംഗലസ്ത്രീ,സ്വര്‍ണ്ണം
*അഷ്ടവസുക്കള്‍*
ധ്രുവന്‍,സോമന്‍,ധരന്‍,വരുണന്‍,അനിലന്‍,അനലന്‍,പ്രത്യൂഷന്‍,പ്രഭാസന്‍
*അഷ്ടചൂര്‍ണ്ണം*
അയമോദകം,ജീരകം,കരിംജീരകം,ചുക്ക്,തിപ്പലി,മുളക്,ഇന്ദുപ്പ്,പെരുംങ്കായം
*അഷ്ടഗന്ധങ്ങള്‍*
അകില്‍,ചന്ദനം,ഗുല്‍ഗുലു,കുങ്കുമം,മാഞ്ചി,കൊട്ടം,രാമച്ചം,ഇരിവേലി
*അഷ്ടാംഗഹൃദയം*
ശരീരം,ശല്യം,ജരാ,ബാലം,ഗ്രഹം,വൃഷം,ഊര്‍ദ്ധ്വാംഗം,ദംഷ്ട്രം എന്നിവയുടെ ചികിത്സാസമ്പ്രദായം
ഒന്‍പത്
*നവരസങ്ങള്‍*
ശാന്തം,ശൃംഗാരം,രൗദ്രം,ബീഭത്സം,അത്ഭുതം,കരുണം,വീരം,ഹാസ്യം,ഭയാനകം
*നവധാന്യങ്ങള്‍*
അമര,മുതിര,എള്ള്,ഉഴുന്ന്,കടല,ഗോതമ്പ്,തുവര,പയര്‍,നെല്ല്
*നവരത്നങ്ങള്‍*
മരതകം,മാണിക്യം,മുത്ത്,വജ്രം,വൈഡൂര്യം,പവിഴം,പുഷ്യരാഗം,നീലം,ഗോമേതകം
*നവദ്വാരങ്ങള്‍*
കണ്ണുകള്‍(2),ചെവികള്‍(2),നാസാദ്വാരങ്ങള്‍(2),വായ,ഗുദം,ഗുഹ്യം
പത്ത്
*ദശപുഷ്പങ്ങള്‍*
ഉഴിഞ്ഞ,മുക്കൂറ്റി,പൂവാംകുരുന്നില,മുയല്‍ച്ചെവിയന്‍,കറുക,നിലപ്പന,തിരുതാളി,വിഷ്ണുക്രാന്തി,ചെറൂള,കൈതോന്നി
*ദശോപനിഷത്തുക്കള്‍*
ഈശാവാസ്യം,കഠം,കേനം,പ്രശ്നം,മുണ്ഡകം,മാണ്ഡൂക്യം,തൈത്തിരീയം,ഐതരേയം,ഛാന്ദോക്യം,ബൃഹദാരണ്യകം
🔹 *കാലഗണന*
100 ത്രുടി–ഒരു ലവം
30 ലവം–ഒരു നിമേഷം
45നിമേഷം–ഒരു പ്രാണന്‍
6 പ്രാണന്‍–ഒരു വിനാഴിക(24 Sec)
60 വിനാഴിക–ഒരു നാഴിക(24 Min)
60 നാഴിക–ഒരു ദിവസം
360 ദിവസം–ഒരു സാവന വര്‍ഷം(ജ്യോതിഷകാര്യങ്ങള്‍ക്ക് സാവനമാണ് ഉപയോഗിക്കുന്നത്)
ഒരു വര്‍ഷം-2 അയനം(ഉത്തര–ദക്ഷിണ)-6 ഋതുക്കള്‍ **
360 മനുഷ്യവര്‍ഷം = 1 ദേവവര്‍ഷം
4 യുഗങ്ങള്‍(കൃത–ത്രേതാ–ദ്വാപര–കലി ***)—ഒരു മഹായുഗം
1000 മഹായുഗങ്ങള്‍–ഒരു കല്പം(14 മന്വന്തരങ്ങള്‍)
2 കല്പങ്ങള്‍–ഒരു ബ്രഹ്മദിനം
720 കല്പങ്ങള്‍–ഒരു ബ്രഹ്മവര്‍ഷം
ബ്രഹ്മവിന്റെ ആയുസ്സ്-100 ബ്രഹ്മവര്‍ഷം
ഇപ്പോള്‍ 6 മന്വന്തരങ്ങള്‍ കഴിഞ്ഞ്
(സ്വയംഭൂവന്‍ ,സ്വാരോചിഷൻ, ഔത്തമി, താപസൻ, രൈവതൻ, ചാക്ഷുകൻ, വൈവസ്വതൻ, സാവർണി, ദക്ഷസാവർണി, ബ്രഹ്മസാവർണി, ധർമ്മസാവർണി, രുദ്രസാവർണി, രൗച്യ–ദൈവസാവർണി, ഇന്ദ്രസാവർണി )വൈവസ്വതമന്വന്തരം എന്ന 7–ആം മന്വന്തരമാണ്.അതില്‍ തന്നെ 27 മഹാ യുഗങ്ങള്‍ കഴിഞ്ഞ് 28-ആമത്തെ മഹാ യുഗം ആരംഭിച്ച് ഒരു കൃത യുഗവും (മത്സ്യ,കൂര്‍മ്മ,വരാഹ,നരസിംഹ അവതാരങ്ങള്‍ സംഭവിച്ചു) ഒരു ത്രേതായുഗവും(വാമനന്‍,പരശുരാമന്‍,ശ്രീരാമന്‍ അവതാരങ്ങള്‍ സംഭവിച്ചു) ഒരു ദ്വാപരയുഗവും ശ്രീകൃഷ്ണ,ബലരാമ അവതാരങ്ങള്‍ സംഭവിച്ചു) കഴിഞ്ഞ് കലിയുഗം നടക്കുന്നു ആ കലി യുഗത്തില്‍ 5117-ആമത്തെ വര്‍ഷമാണ്
🔹ഋതുക്കള്‍🔹
1.വസന്തം– മീനം 8 മുതല്‍–ഇടവം 8 വരെ .
2.ഗ്രീഷ്മം – ഇടവം 8 മുതല്‍–കര്‍ക്കടകം 8 വരെ
3.വര്‍ഷം – കര്‍ക്കടകം 8 മുതല്‍–കന്നി 8 വരെ
4.ശരത് – കന്നി 8 മുതല്‍–വൃശ്ചികം 8 വരെ
5.ഹേമന്തം– വൃശ്ചികം 8 മുതല്‍–മകരം 8 വരെ
6.ശിശിരം – മകരം 8 മുതല്‍–മീനം 8 വരെ
🔹യുഗങ്ങള്‍🔹
കൃതയുഗം-1728000 (മനുഷ്യ വര്‍ഷങ്ങള്‍)
ത്രേതായുഗം-1296000 (മനുഷ്യ വര്‍ഷങ്ങള്‍)
ദ്വാപരയുഗം-864000 (മനുഷ്യ വര്‍ഷങ്ങള്‍)
കലിയുഗം -432000 (മനുഷ്യ വര്‍ഷങ്ങള്‍)
🔹 അയനങ്ങള്‍🔹
ഉത്തരായനം–മകരം മുതല്‍–മിഥുനം വരെ
ദക്ഷിണായനം–കര്‍ക്കടകം മുതല്‍–ധനു വരെ
No comments:
Post a Comment