Friday, 26 April 2019

സഖാവെ പിണറായി കടക്ക് പുറത്ത് എന്ന് ജനങ്ങൾ പറയുന്ന ദിവസം വരും

നമസ്തേ
എല്ലാം നിർത്തി പോകാൻ ഒരുങ്ങുബോൾ ആണ് ഇന്ന് സഖാവ് പിണറായിയുടെ..പുതിയ മുറവിളി കേട്ടത്...എങ്കിൽ പിന്നെ ചാത്തന്നൂർകാരൻ മറുപടി കൊടുക്കും കൊടുത്തേ പോകൂ കാരണം നിന്റെയൊക്കെ മുന്നിൽ കുനിയുന്ന ശിരസ്സാണ് ചില മാധ്യമപ്രവർത്തകാരുടെ പക്ഷേ സങ്കിയെന്ന് ചാപ്പ കുത്തി എഴുതി തള്ളിയ ഞാൻ നിന്റെ മുൻപിൽ പോയിട്ട് ആരുടെ മുന്നിലും ശിരസ്സ് കുനിയില്ല എന്ന് മാത്രമല്ല നട്ടെല്ല് വളയ്ക്കാതെ നിവർന്ന് നിന്ന് ഇത് കേരളമാണ് നീ വെറും ജനപ്രതിനിധിയാണ് നിന്റെ നാവ് അടക്കാൻ പറയും കാരണം അരുൺസതീശൻ എന്ന ഞാൻ ആർ.എസ്.എസ് കാരനാണ്. ഇനി കാര്യത്തിലേക്ക് വരാം.
#മാറിനില്‍ക്ക്അങ്ങോട്ട്#
എന്ന പുതിയ ആക്രോശവുമായി വാര്‍ത്തകളില്‍ നിറഞ്ഞ കേരളമുഖ്യന്‍ പിണറായി വിജയനെ അതിലേക്കുനയിച്ചത് നിരാശയോ ധാര്‍ഷ്ട്യമോ അസഹിഷ്ണുതയോ എന്ന് തീരുമാനമായിട്ടില്ല.
'കടക്കു പുറത്ത്' എന്ന ആദ്യപ്രയോഗത്തിന്റെ ചാര്‍ജ് തീര്‍ന്നു എന്നുതോന്നിയപ്പോഴായിരിക്കാം പുതിയതൊന്ന് എടുത്തു പ്രയോഗിച്ചത്. അതോ, വോട്ടെല്ലാം പെട്ടിയിലായ സ്ഥിതിക്ക് ഇനി അല്‍പം ധാര്‍ഷ്ട്യമൊക്കെയാവാം എന്ന ചിന്തയാണോ എന്നും ഉറപ്പില്ല. ഏതായാലും, അടിസ്ഥാന സ്വഭാവം അധികകാലം മറച്ചുപിടിക്കാനാവില്ല എന്നതിന്റെ തെളിവായി കാണാമല്ലോ പിണറായി സഖാവിന്റെ ഇ  പെരുമാറ്റം. തെരഞ്ഞെടുപ്പു കാലമായതിനാല്‍ മുഖത്തു ചിരിവരുത്തി, ഗൗരവം ഒന്നു മയപ്പെടുത്തി പെരുമാറാന്‍ തുടങ്ങിയിട്ടു മാസം ഒന്നുകഴിഞ്ഞു.

ആ ശൈലിയും തനിക്കുവഴങ്ങും എന്നു പിണറായി തെളിയിച്ചു വരുന്നതിനിടയിലായിരുന്നു പുതിയ ആക്രോശം.

രണ്ടുതവണയും അത് അനുഭവിക്കാന്‍ യോഗമുണ്ടായത് എന്റെ സഹപ്രവർത്തകർ ഉൾപ്പെടുന്ന  മാധ്യമപ്പടയ്ക്കാണ് എന്നതു യാദൃശ്ചികമാകാന്‍ വഴിയില്ല. പൊതുസമൂഹത്തിന്റെ ജിഹ്വയാണല്ലോ മാധ്യമം. ആ നിലയ്ക്ക് പൊതുജനങ്ങള്‍ക്കുള്ള പങ്കായിരിക്കാം മാധ്യമങ്ങള്‍വഴി നല്‍കിയത്. 

വോട്ടെടുപ്പിലെ അഭൂതപൂര്‍വമായ ജനപങ്കാളിത്തത്തേക്കുറിച്ചു ചോദിച്ചപ്പോഴാണല്ലോ അങ്ങോട്ടു മാറിനില്‍ക്കാന്‍ പറഞ്ഞത്. അതു ജനങ്ങളോടുള്ള വെല്ലുവിളിയാണ്. ഞാന്‍ എന്റെ വഴിക്കുനീങ്ങും. ആരുണ്ട് ചോദിക്കാന്‍ എന്ന ധിക്കാരമാണതില്‍ നിറഞ്ഞത്.

ഇതേ ധാര്‍ഷ്ട്യം തന്നെയാണ് ശബരിമല വിഷയത്തില്‍ ഹൈന്ദവര്‍ക്കും അതില്‍ പ്രത്യേകിച്ചു വിശ്വാസികള്‍ക്കുമെതിരെ ആളിപ്പടര്‍ന്നതും കേരളമാകെ പൊലീസിന്റെ കിരാതവാഴ്ചയ്ക്കു വഴിതെളിച്ചതും. ഇതിന്റെ പേരില്‍ സീറ്റുകിട്ടാതെ പോയാല്‍ പോകട്ടെ എന്ന അന്നത്തെ പ്രഖ്യാപനങ്ങള്‍ പക്ഷേ, തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ സൗകര്യപൂര്‍വം മറന്നു. അങ്ങനെ ശബരിമല ശാന്തമായി.

പുലഭ്യം പറയുന്ന മന്ത്രിമാരുടെ വായടഞ്ഞു. വോട്ടെടുപ്പു കഴിഞ്ഞപ്പോള്‍ പത്തിപിന്നെയും വിരിഞ്ഞു. പത്തിയെടുത്ത് ആട്ടം തുടങ്ങി ചാത്തന്നൂർകാരുടെ ഭാഷയിൽ പാമ്പാട്ടം എന്നും പറയും.

ഒരു തെരഞ്ഞെടുപ്പിന്റെ കാലാവധി അഞ്ചുവര്‍ഷമാണെന്ന് മുഖ്യമന്ത്രിക്ക് അറിയില്ലെന്നു തോന്നുന്നു. ചൈനയിലെ പ്രസിഡന്റിനേപ്പോലെ ആജീവനാന്തം തനിക്കു പതിച്ചുകിട്ടിയ കസേരയാണ് ഇതെന്നു ധരിച്ചു വശായതു പോലെയുണ്ട് പെരുമാറ്റം. ആ കസേര, ആരുടെമേലും കുതിരകയറാനും ആരേയും ആട്ടിപ്പുറത്താക്കാനുമുള്ള അധികാരവും തനിക്കു നല്‍കുന്നുണ്ടെന്നാണ് ധാരണ. പാര്‍ട്ടിയില്‍ കാണിക്കുന്ന ധാര്‍ഷ്ട്യവും താന്‍പോരിമയും അധികാരഗര്‍വും പൊതുജനത്തോടും ആകാമെന്നും അതിനുള്ള അവകാശമാണു തനിക്കു കിട്ടിയിരിക്കുന്നതെന്നും ധരിച്ചുവച്ചിരിക്കുന്നവരെ പറഞ്ഞു മനസ്സിലാക്കുക എളുപ്പമല്ലതാനും. അധികാരദണ്ഡും പൊലീസ് സേനയും പാര്‍ട്ടിഗുണ്ടകളും അകമ്പടിയുണ്ടെങ്കിലും ജനങ്ങളുടെ വിരല്‍ത്തുമ്പിലാണ് തന്റെ അധികാരത്തിന്റെ ഭാവിയെന്ന് തിരിച്ചറിയാന്‍ ഇനി അധികകാലം ബാക്കിയില്ലല്ലോ.

മുഖ്യമന്ത്രി ഒന്നു തറപ്പിച്ചുനോക്കിയാല്‍ ക്ഷേത്രത്തിലെ വൈദ്യുതി ഫ്യൂസ് ഊരാന്‍ ഓടുന്നവര്‍ മാത്രമല്ല സമൂഹത്തിലുള്ളതെന്ന് തിരിച്ചറിയാനിരിക്കുന്നതേയുള്ളു. ക്ഷമിക്കാനും സഹിക്കാനും മാത്രമല്ല ചിന്തിക്കാനും ചിന്തിച്ചു പ്രവര്‍ത്തിക്കാനും അറിയാമെന്ന് സമൂഹം കാണിച്ചുകൊടുത്തിട്ടുണ്ട്.

അതാണ് ശബരിമല പ്രശ്‌നത്തില്‍ അടങ്ങാത്ത അലകളായി കേരളമാകെ നിറഞ്ഞത്. അതിന്റെയൊക്ക യഥാര്‍ഥ ഫലം അറിയാനിരിക്കുന്നതേയുള്ളെന്നു മാത്രം. 

ഒരാള്‍ നിലവിട്ടു പെരുമാറുന്നതിനു നാലു കാര്യങ്ങളാണു ശാസ്ത്രം പറയുന്നത്. #യൗവ്വനം, #ധനസമ്പത്ത്, #പ്രഭുത്വം, #അവിവേകിത. ഇതില്‍ ഒന്നുതന്നെ ധാരാളമത്രെ പക്വതയില്ലാത്തവരുടെ സമനില തെറ്റിക്കാന്‍. കേരളം വാഴുന്ന മുഖ്യന് ഇതില്‍ മൂന്നും ബാധകമാണ്. യുവത്വം മാത്രം കൈവിട്ടുപോയി. ആ നിലയ്ക്ക് ഇതും ഇതിനപ്പുറവും പ്രതീക്ഷിക്കണം. ഇതിനു മറുപടി നല്‍കേണ്ടത് മാധ്യമങ്ങളോ രാഷ്ട്രീയ നേതൃത്വമോ അല്ല.
ജനങ്ങളാണ്.
അവര്‍ക്ക് അതിനുള്ള അധികാരമുണ്ട്. 'കടക്കു പുറത്ത്' എന്ന് അവര്‍ പറഞ്ഞാല്‍ പുറത്തു കടക്കും, കടക്കണം. അതേയുള്ളൂ പരിഹാരം...ഇനി സമയം ഉണ്ടല്ലോ ചാത്തന്നൂർ എം.എൽ.എ ജയലാൽ അണ്ണൻ സമയം കിട്ടുമ്പോൾ ഒന്ന് ഉപദേശിച്ചു നോക്കുക നന്നാവൂമെങ്കിൽ നന്നാവട്ടെ കൂടുതൽ ഒന്നുമില്ല പറയാൻ സഖാവെ പിണറായി ഇത് കേരളമാണ് ഞങ്ങൾ മാധ്യമപ്രവർത്തകരും നാളെ ഞങ്ങൾ പറയും കടക്ക് പുറത്തേക്ക് ജനങ്ങൾ അത് വോട്ട്പെട്ടിയിലൂടെ പറയും കടക്ക് പുറത്ത് എന്ന് അത് വരെ എല്ലാം കാത്തിരിക്കുക ചാത്തന്നൂർകാരൻ അരുൺസതീശൻ

Saturday, 13 April 2019

മരണശയ്യയില്‍ കൈത്തറി വ്യവസായം കൈ പിടിച്ചുയർത്താതെ ഭരണകൂടം

@കേന്ദ്ര പദ്ധതികൾ എല്ലാം അട്ടിമറിച്ചു
@ കൈത്തറി സംഘങ്ങൾ എല്ലാം കടലാസ് സംഘങ്ങളാക്കി പോക്കറ്റിൽ ഒതുക്കി ഇടതു നേതാക്കൾ

ചാത്തന്നൂർ: ഒരു വലിയ വിഭാഗം ജനങ്ങളുടെ പട്ടിണി മാറ്റിയിരുന്ന
കൈത്തറി കളങ്ങളില്‍നിന്ന് ഉയരുന്നത് തൊഴിലാളികളുടെ ദീനരോദനം. കേരളം മാറി മാറി ഭരിച്ചിരുന്ന എൽ.ഡി.എഫ്
യുഡിഎഫ് സര്‍ക്കാരുകൾ  തകര്‍ത്തെറിഞ്ഞ പരമ്പരാഗത വ്യവസായങ്ങളുടെ പട്ടികയില്‍ പ്രഥമസ്ഥാനത്താണ് കൈത്തറി വ്യവസായം. മുതലാളിമാരുടെ ചൂഷണത്തിൽ നിന്നും ഒഴിവാക്കാൻ
തൊഴിലാളികൾ രൂപികരിച്ച കൈത്തറി സംഘങ്ങൾ ഇന്ന് ഇടത് മുന്നണി നേതാക്കളുടെ പോക്കറ്റ് സംഘങ്ങളായി മാറി എല്ലാം കടലാസിൽ ഒതുങ്ങി നേതാക്കന്മാരുടെയും സെക്രട്ടറിമാരുടെയും കീശയിൽ എത്തിയപ്പോൾ തൊഴിലാളികൾ  പട്ടിണിയിലായി. മുഖ്യ ഉദാഹരണമായി
ചാത്തന്നൂർ പഞ്ചായത്തിലെ ഇടതുമുന്നണി ഭരിക്കുന്ന വരിഞ്ഞo കൈത്തറിയിൽ സിപിഎം നേതാവായിരുന്ന
സെക്രട്ടറി അടിച്ചുമാറ്റിയത് ലക്ഷങ്ങൾ ഇന്ന് ഇ കേസ് അട്ടിമറിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ഇതെല്ലാം കൊണ്ട് തന്നെ കൊല്ലം ജില്ലയിലെ കൈത്തറി സംഘങ്ങള്‍ എല്ലാം കടക്കെണിയിലായി. കൈത്തറി സംഘങ്ങളെ കൈപിടിച്ചുയര്‍ത്താന്‍ സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തുനിന്നു ഒരു ഇടപെടലും ഉണ്ടാകുന്നില്ല. കേന്ദ്രസർക്കാരിന്റെ പദ്ധതികൾ എല്ലാം സംസ്ഥാന സർക്കാരുകൾ അട്ടിമറിച്ചു.

കൊല്ലം ജില്ലയിലെ മയ്യനാട്, കൊല്ലം, കൊട്ടാരക്കര, ചാത്തന്നൂര്‍ സര്‍ക്കിളുകളിലായി
36 കൈത്തറി സംഘങ്ങള്‍ ഉണ്ടായിരുന്നു. ഇന്ന് ആ സംഘങ്ങളുടെ എണ്ണം ഇന്ന് 22 ആയി ചുരുങ്ങി. ഇതിൽ പ്രവർത്തനവും ഇല്ലാത്ത അവസ്ഥയിലാണ്.
സംഘങ്ങളില്‍ പലതും അടച്ചുപൂട്ടലിന്റെ വക്കിലാണ്. ബാങ്കുകള്‍ സംഘങ്ങള്‍ക്ക് നല്‍കിയ വായ്പ പലിശയും കൂട്ടുപലിശയുമൊക്കെയായി ജപ്തിയുടെ വക്കിലെത്തി.

പ്രവര്‍ത്തിക്കുന്ന സംഘങ്ങളില്‍ വൃദ്ധരായ തൊഴിലാളികളാണ് ജോലി ചെയ്യുന്നത്. ഒരു മീറ്റര്‍ തുണി നെയ്യാന്‍ 30 രൂപയില്‍ താഴെയാണ് കൂലി ലഭിക്കുന്നത്. വിദഗ്ദ്ധതൊഴിലാളിക്കുപോലും ദിവസം നാലോ അഞ്ചാ മീറ്റര്‍ മാത്രമെ നെയ്യാന്‍ കഴിയൂ. അതിനാല്‍ പുതിയ തലമുറ ഈ തൊഴിലിലേക്ക് കടന്നുവരാന്‍ മടിക്കുന്നു. തൊഴിലാളികളുടെ വ്യവസായ നവീകരണത്തിനോ സര്‍ക്കാരിനു താല്‍പ്പര്യമില്ല. കൈത്തറി നെയ്ത്തില്‍ സര്‍ക്കാര്‍ പരിശീലനപദ്ധതികളുമില്ല. ആധുനിക തറികളില്‍ പരശീലനം ലഭിച്ചയാള്‍ പരമ്പരാഗത തറികള്‍ മാത്രമുള്ള സംഘങ്ങളില്‍ ജോലി നോക്കേണ്ട അവസ്ഥയാണ്.

കേന്ദ്രത്തിൽ ബിജെപി  സര്‍ക്കാര്‍ അധികാരത്തിലെത്തിയ നാൾ മുതൽ  കൈത്തറി വ്യവസായത്തെ പ്രോത്സാഹിപ്പിക്കാന്‍ വലിയ ഇടപെടലുകള്‍ നടത്തിയിരുന്നു. അതെല്ലാം തന്നെ സംസ്ഥാന സർക്കാർ അട്ടിമറിച്ചു.

ഓണം പോലുള്ള വിശേഷാവസരങ്ങളില്‍ കൈത്തറിസംഘങ്ങള്‍ 20 ശതമാനത്തിലധികം റിബേറ്റ് നല്‍കിയാണ് തുണികള്‍ വില്‍ക്കുന്നത്.
എന്നാല്‍ പലപ്പോഴും സർക്കാർ ഇ തുക നൽകാറില്ല ചില സമയത്ത് സംഘങ്ങള്‍ക്ക് സർക്കാർ  റിബേറ്റ് തുക നല്‍കുന്നില്ല. കൈത്തറി സംഘങ്ങള്‍ക്ക് ഹാന്‍ഡക്സ് നല്‍കാനുള്ള തുകയും പലപ്പോഴും  കുടിശികയാണ്. കുടിശിക നല്‍കിയാല്‍തന്നെ സംഘങ്ങള്‍ക്ക് ആശ്വാസമാകും. അടിയന്തരമായി സർക്കാർ ഇടപെടല്‍ ഉണ്ടായില്ലെങ്കില്‍ കൈത്തറി വ്യവസായവും ചരിത്രത്തില്‍ ഇടം നേടുന്ന കാലം വിദൂരമല്ല.

Wednesday, 3 April 2019

നേതാവ് ?


നേതാവിനും നേതൃത്വഗുണത്തിനും പൗരാണികകാലംമുതൽ നിർവചനങ്ങളുടെ പെരുമഴയാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. കാലത്തിനും സാഹചര്യങ്ങൾക്കും സംഘടനകൾക്കും വ്യക്തികൾക്കുമനുസരിച്ച് നേതൃഗുണത്തിന്റെ അർഥത്തിനും ഘടനകൾക്കും മാറ്റങ്ങളുണ്ടാകും.

നേതാവിനെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് സർവസാധാരണമായി മനസ്സിൽ തെളിയുന്നത് രാഷ്ട്രീയനേതാക്കളുടെ ചിത്രങ്ങളാണ്. വിവിധതരം നേതൃത്വങ്ങളിൽ ഒന്നുമാത്രമാണ് രാഷ്ട്രീയനേതൃത്വം. ജനാധിപത്യ ഭരണസംവിധാനം നിലവിലുള്ള നമ്മുടെ രാജ്യത്ത് രാഷ്ട്രീയനേതൃത്വത്തിന് വളരെ ഉയർന്ന സ്ഥാനമുണ്ട്.

ഒന്നിലധികം ഗുണങ്ങൾ ഒരുവ്യക്തിയിൽ ഒത്തുചേരുമ്പോഴാണ് ഒരു മികച്ച നേതാവ് സൃഷ്ടിക്കപ്പെടുന്നത്. അതിന് പ്രായമോ വിദ്യാഭ്യാസയോഗ്യതയോ ഘടകങ്ങളല്ല. നാലുവയസ്സുള്ള കുട്ടിക്കും നാൽപ്പതുകഴിഞ്ഞ മധ്യവയസ്കർക്കും അനുഭവങ്ങളുടെ സമ്പത്തുമായി തൊണ്ണൂറുകൾ പിന്നിടുന്നവർക്കും നേതാവാകാൻ കഴിയും.

പാശ്ചാത്യ, പൗരസ്ത്യ പുരാണങ്ങളിലും ചരിത്രകഥകളിലും സംഭവങ്ങളിലുമായി ഒട്ടനവധിതരം നേതാക്കന്മാർ സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. ഇതിൽ ചിലതെല്ലാം മിത്തുകളും ചിലരൊക്കെ ചരിത്രത്തിന്റെ ഭാഗവുമാണ്. ശ്രീരാമനും ശ്രീകൃഷ്ണനും ധർമപുത്രരും ബുദ്ധനും അശോകനും മഹാബലിയും ഭാരതീയ ദർശനങ്ങളിൽ വിവിധതരം നേതൃത്വഗുണങ്ങൾ പ്രകടിപ്പിച്ചിട്ടുള്ളവരാണ്. പാശ്ചാത്യദർശനങ്ങളിലും ക്രിസ്തുവിനുമുൻപും ശേഷവും നേതാക്കന്മാരുടെ നിരകളുണ്ട്. ക്രിസ്തുവും നബിയും സൃഷ്ടിച്ച സ്വാധീനം ചരിത്രത്തിനൊപ്പം ഇന്നും ചലനങ്ങൾ സൃഷ്ടിച്ചുകൊണ്ട് സജീവമായി നിലൽക്കുന്നു.

1840-ൽ തോമസ് കാർലൈൽ അവതരിപ്പിച്ച മഹാനായ നേതാവ് (ഗ്രേറ്റ്മാൻ തിയറി) മുതൽ 1996-ൽ ജിം കോളിൻസ് ആവിഷ്കരിച്ച ലെവൽ അഞ്ച്‌ ലീഡർഷിപ്പ് (ലെവൽ 5 ലീഡർഷിപ്പ്) വരെയുള്ള സിദ്ധാന്തങ്ങളുടെ നേതൃത്വവുമായി ബന്ധപ്പെട്ട് പഠനവിഷയങ്ങളാണ്.

വിദ്യാർഥികളിൽ രൂപപ്പെടേണ്ട നേതൃത്വഗുണങ്ങളെക്കുറിച്ചും അതിനുള്ള വഴികളെക്കുറിച്ചുമാണ് ഇവിടെ ചർച്ചചെയ്യുന്നത്. അതിവേഗം മാറ്റങ്ങളുണ്ടാകുന്ന പുതിയ ലോകത്ത് ജീവിതവിജയം നേടുന്നതിന് നേതൃത്വഗുണങ്ങൾ ഉണ്ടായിരിക്കണം. മികച്ച നേതാക്കന്മാരെയാണ് ആധുനിക തൊഴിൽമേഖല സ്വീകരിച്ച് അംഗീകരിക്കുന്നത്.

ഭൂരിപക്ഷം വിദ്യാർഥികളും അസാധാരണമായ കാര്യങ്ങൾ ചെയ്യുന്ന അമാനുഷരാണ് നേതാക്കന്മാർ എന്നാണ് ചിന്തിക്കുന്നത്. എല്ലാ വിദ്യാർഥികളിലും മികച്ച നേതാവാകാനാവശ്യമായ നൈപുണികളിൽ പലതും ഒളിഞ്ഞുകിടപ്പുണ്ട്. അവയെ പരിശീലനത്തിലൂടെ പുറത്തുകൊണ്ടുവരാൻ കഴിയും. അധ്യാപകർക്ക് പാഠപുസ്തകങ്ങൾ വായിച്ച് പഠിപ്പിക്കാൻ കഴിയുന്നവയല്ല നേതാവിനാവശ്യമായ കഴിവുകൾ. വിദ്യാർഥികൾ അനുഭവങ്ങളിലൂടെ പരിശീലിച്ച് പഠിക്കേണ്ടവയാണിത്. ഈ പരിശീലനവും വിദ്യാഭ്യാസത്തിന്റെ ഭാഗമാണ്. ഇതിനുവേണ്ടിയാണ് ക്ലാസ് പ്രിഫെക്റ്റുകൾ, ഹൗസ് ലീഡർമാർ, സ്കൂൾ ക്യാപ്റ്റൻ/സ്കൂൾ ലീഡർ തുടങ്ങിയ സംവിധാനങ്ങൾ ആവിഷ്കരിച്ചത്. എന്നാൽ അവയെ പൂർണമായി വിനിയോഗിക്കുന്നുണ്ടോയെന്ന ആത്മപരിശോധന നടക്കേണ്ടിയിരിക്കുന്നു.

മാതൃകാപരമായ പ്രവർത്തനങ്ങളിലൂടെ വിദ്യാർഥികളിലെ നേതൃത്വപാടവം വളർത്തിയെടുക്കുന്നതിൽ അതീവശ്രദ്ധ ചെലുത്തുന്ന വിദ്യാഭ്യാസസ്ഥാപനങ്ങളും ഉണ്ടെന്നത് അഭിമാനകരമാണ്. സേവനമനോഭാവം, അച്ചടക്കവും ശാരീരികക്ഷമതയും, രാഷ്ട്രബോധം, സഹപാഠികളോടും സമൂഹത്തോടുമുള്ള പ്രതിബദ്ധത, സൃഷ്ടിപരമായ കഴിവുകളുടെ പ്രോത്സാഹനം, സംഘടനാശേഷി വർധിപ്പിക്കൽ, അന്വേഷണവും ഗവേഷണവും നടത്താനുള്ള താത്‌പര്യം, ശാസ്ത്രബോധം, പരിസ്ഥിതിസംരക്ഷണം, പ്രകൃതിസ്നേഹം, കൃഷിയോടുള്ള ആഭിമുഖ്യം വളർത്തൽ, പുതിയ തൊഴിലവസരങ്ങളും അതിനനുയോജ്യമായ പഠനവിഷയങ്ങളും സ്ഥാപനങ്ങളും കണ്ടെത്തൽ, മൂല്യബോധം, അച്ചടക്കം, ആത്മവിശ്വാസം, ആശയവിനിമയശേഷി വർധിപ്പിക്കൽ തുടങ്ങി ഒരു നേതാവിൽ ഒത്തുചേരേണ്ട ജീവിത നൈപുണികൾ പരിശീലിപ്പിക്കാൻ ധാരാളം അവസരങ്ങൾ ഒരുക്കിനൽകുന്ന ധാരാളം സ്ഥാപനങ്ങളുണ്ട്.

വിദ്യാഭ്യാസത്തിന്റെ ഏകലക്ഷ്യം എൻട്രൻസ് പരീക്ഷ പാസായി മെഡിസിനോ എൻജിനീയറിങ്ങിനോ അഡ്മിഷൻ കരസ്ഥമാക്കുകയെന്നതാണെന്ന് തെറ്റിദ്ധരിച്ചിരിക്കുന്ന രക്ഷിതാക്കളും അധ്യാപകരുമുണ്ട്. കൗമാരത്തിന്റെ കരുത്തും ചിന്തകളിലെ വൈവിധ്യവും കർമശേഷിയുടെ വെട്ടിത്തിളയ്ക്കലും നേതൃത്വഗുണങ്ങളുടെ പ്രായോഗികതലങ്ങളും അടിച്ചമർത്തുന്ന സ്ഥാപനങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളായി പ്രവർത്തിക്കുന്നുണ്ട്. മറ്റെല്ലാ അവസരങ്ങളും നിഷേധിച്ചുകൊണ്ട് പരീക്ഷകളുടെ ബ്ലിങ്കേഴ്‌സ് (കുതിരക്കണ്ണടകൾ) ധരിപ്പിച്ച് ചാട്ടവാറിനടിച്ച് കുതിച്ചുപായാൻ പ്രേരിപ്പിക്കുകയാണ് ചിലരുടെ കർമം. അവർ മറന്നുപോകുന്ന രണ്ട് പ്രധാന കാര്യങ്ങളുണ്ട്. വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം ഒരു തൊഴിലധിഷ്ഠിത കോഴ്‌സിന്‌ അഡ്മിഷൻ ലഭ്യമാക്കാൻ കുട്ടികളെ പ്രാപ്തരാക്കുകമാത്രമല്ല, ജീവിതമൂല്യങ്ങളും ജീവിതവിജയത്തിനാവശ്യമായ നൈപുണികളും പരിശീലിപ്പിക്കുകയെന്നതും വിദ്യാഭ്യാസത്തിന്റെ ധർമമാണ്. തൊഴിൽരഹിതരായ പ്രൊഫഷണൽ ബിരുദധാരികളുടെ എണ്ണം വർധിച്ചുവരുന്നു. ഇതിന്റെ ഒരു കാരണം പാഠപുസ്തകത്തിനുപുറത്തുള്ള പഠനങ്ങൾ നിഷേധിക്കപ്പെടുന്ന വിദ്യാർഥികൾ മത്സരപ്പരീക്ഷകളെ അതിജീവിക്കുന്നതിൽ പരാജയപ്പെടുന്നു എന്നതാണ്. അതിനുപരിഹാരം നേതൃത്വപാടവത്തിനുണ്ടാകേണ്ട കഴിവുകൾ എന്താണെന്നു മനസ്സിലാക്കുകയും അവ പരിശീലിക്കുകയുമാണ്. അതിനായി ജനാലതുറന്ന് കാത്തിരിക്കാം.

Sunday, 31 March 2019

കമ്മ്യുണിസ്റ്റ് ഭരണകൂട ഭീകരതയുടെ ക്രൂരമുഖമായി ചിറക്കരയിലെ ടാർ മിക്സിങ് പ്ലാന്റ്


പരവൂർ : കമ്മ്യുണിസ്റ്റ് ഭരണകൂട ഭീകരതയുടെ ക്രൂരമുഖം കാണണമെങ്കിൽ ചിറക്കര പഞ്ചായത്തിലെ താവണംപൊയ്കയിൽ എത്തണം.
കല്ലുവാതുക്കൽ ജംക്‌ഷനിൽ നിന്നും അഞ്ച് കിലോമീറ്റർ മാറി ചിറക്കര ഗ്രാമപഞ്ചായത്തിലെ എട്ടാം വാർഡിലെ താവണംപൊയ്ക എന്ന സ്ഥലത്ത് കാട്ടിക്കട പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ടാർ മിക്സിങ് പ്ലാന്റ് പ്രദേശത്ത് മരണം വിതച്ചു കൊണ്ട് ഭരണകൂട ഭീകരതയുടെ കപടവും ക്രൂരവുമായ മുഖമായി മാറിയിരിക്കുന്നു.

ബ്രാഞ്ച് സെക്രട്ടറി കൂടിയായ പ്രമുഖ സിപിഎം നേതാവിന്റെ ഭൂമിയിൽ 
2005 ൽ ആണ് പ്ലാന്റിന്റെ പ്രവർത്തനം ആരംഭിച്ചത്. കശുവണ്ടി ഫാക്ടറി ആരംഭിക്കാൻ പോകുന്നു എന്ന വ്യാജേനയാണ് ഫാക്ടറി ആരംഭിക്കുന്നത്.

കശുവണ്ടി ഫാക്ടറി ആരംഭിക്കുകയും പ്രദേശത്തെ ജനങ്ങൾക്ക് അതിലൂടെ ജോലി നൽകാമെന്ന് വാഗ്ദാനം നൽകുകയും ചെയ്തു. പ്ലാന്റ് ഉടമസ്ഥരുടെ വാക്ക് വിശ്വസിച്ച് പ്രദേശവാസികൾ നിരവധി പേപ്പറുകളിൽ കൈയൊപ്പും വിരലടയാളവും രേഖപ്പെടുത്തി.

എന്നാൽ ദിവസങ്ങൾ കഴിഞ്ഞപ്പോൾ പ്രദേശവാസികളുടെ കണ്ണിൽ കശുവണ്ടി ഫാക്ടറിയിലേക്ക് ആവശ്യമില്ലാത്ത യന്ത്രങ്ങൾ ശ്രദ്ധയിൽ‍പെട്ടപ്പോഴാണ് ജനങ്ങൾ കബളിപ്പിക്കപ്പെട്ടു എന്ന സത്യം തിരിച്ചറിയുന്നത്.

ഫാക്ടറിക്ക് എതിരെ ജനങ്ങൾ നിരവധി സമരങ്ങൾ നടത്തിയെങ്കിലും പരാജയപ്പെട്ടു.

ഫാക്ടറി നിൽക്കുന്നത് ചിറക്കര ഗ്രാമപഞ്ചായത്ത് അതിർത്തിയിലും ഫാക്ടറിക്കു എതിർവശം പൂതക്കുളം പഞ്ചായത്തുമാണ്. രണ്ടു പഞ്ചായത്തുൾപ്പടെ ആയിരത്തിലേറെ കുടുംബങ്ങൾ ദിവസവും മരണത്തോട് മല്ലിടുകയാണ്. കാൻസർ, ശ്വാസംമുട്ട്, ചുമ, ചെന്നി, ത്വക്ക് രോഗങ്ങൾ എന്നിവ ഇവിടുത്തെ ജനങ്ങളിൽ പടർന്നു പിടിച്ചു കഴിഞ്ഞു. പ്രദേശത്തെ മനുഷ്യർ മാത്രമല്ല ഈ ദുരിതം അനുഭവിക്കുന്നത്. കന്നുകാലികൾ, കോഴികൾ, താറാവ്, നായ തുടങ്ങിയ വളർത്തു മൃഗങ്ങൾ എല്ലാം ഒരു പോലെ ഇവിടെ ദുരിതം അനുഭവിക്കുന്നു അത് കൊണ്ട് തന്നെ ഐതീഹ്യങ്ങൾ നിറഞ്ഞ രാവണൻപൊയ്ക ഇപ്പോൾ വിഷ ഭൂമിയായി മാറികഴിഞ്ഞു. പ്രദേശത്തെ കിണറുകളിൽ പാറപ്പൊടിയുടെയുടെയും കെമിക്കലിന്റെയും അംശവുമുണ്ട്.

വർ‍ഷങ്ങൾക്കു മുൻപ് ചെറിയ പ്ലാന്റ് ആയി തുടങ്ങിയപ്പോൾ ജനങ്ങളോട് പറഞ്ഞത്
പരവൂർ പാരിപ്പള്ളി റോഡിന്റെ ടാറിങ് പണികൾക്കായി സ്ഥാപിച്ച മിക്സിങ് യൂണിറ്റാണിത് എന്നാണ്
ഒരാഴ്ച കഴിയുമ്പോൾ റോഡിന്റെ പണി പൂർത്തിയാകുമെന്നും അതിനുശേഷം യൂണിറ്റ് ഇവിടെ നിന്നും മാറ്റാം എന്നുമാണ് അന്ന് പ്ലാന്റ് അധികൃതർ‍ നാട്ടുകാരോട് പറഞ്ഞത്. ഇപ്പോൾ ആ പ്ലാന്റ് സ്ഥിരമായി മാറിയിരിക്കുന്ന അവസ്ഥയിൽ കാര്യങ്ങൾ എത്തിചേർന്നിരിക്കുന്നു.
തോപ്പിൽ കൺസ്ട്രക്‌ഷൻ എന്ന സ്വകാര്യ കമ്പനിയുടെ ഉടമസ്ഥതയിലാണു ടാർ മിക്സിങ് യൂണിറ്റ് ഏകദേശം മൂന്ന് ഏക്കറിലാണ് പ്ലാന്റ് സ്ഥിതി ചെയ്യുന്നത്. പുലർച്ചെ രണ്ട്  മണിക്കാണ് ചില ദിവസങ്ങളിൽ പ്ലാന്റിന്റെ പ്രവർത്തനം ആരംഭിക്കുന്നത്. യന്ത്രങ്ങളുടെ പ്രവർത്തനം ആരംഭിക്കുമ്പോൾ കാതടപ്പിക്കുന്ന ശബ്ദമായതിനാൽ നാട്ടുകാരുടെ ഉറക്കം നഷ്ടപ്പെടുന്നു.

പ്രദേശത്തെ വിദ്യാർഥികൾ സ്കൂളുകളിൽ പോകുന്നത് വളരെ കുറച്ചു ദിവസങ്ങൾ മാത്രമാണ്.
ദിവസവും പനിയും മറ്റ് ശാരീരിക അസ്വസ്ഥത മൂലം ആശുപത്രികളിൽ അഡ്മിറ്റാകും. പതിനഞ്ച് വർഷങ്ങൾ‍ക്കു മുൻപ് പ്രദേശം കല്ലുവെട്ടാംകുഴി ആയിരുന്നു. പല പ്രാവശ്യം പരാതിയും സമരങ്ങളും ചെയ്യുമ്പോഴും പ്ലാന്റിന്റെ പുക കുഴൽ ഉയർത്താൻ‍ അധികൃതർ‍ ആവശ്യപ്പെടും.

എന്നാൽ കുഴൽ ഉയർത്തുമ്പോൾ പ്ലാന്റിനു മുകളിലെ ഭൂമിയിൽ താമസിക്കുന്നവർക്കും താഴയുള്ളവർക്കും ഒരുപോലെ അപകടമാകുന്നു. പ്രവർത്തനം ആരംഭിക്കുമ്പോൾ ഉയരുന്ന വിഷ പുകയാണ് ഇന്ന് ഈ നാടിനെ മരണത്തിലെത്തിക്കുന്നത്. ശരീരത്തെ തൊലി മുഴുവൻ അടർന്ന് കണ്ടാൽ‍ അറപ്പ് തോനുന്ന വിധമായി ഇവിടുത്തെ നാട്ടുകാരുടെ ശരീരം.
പ്ലാന്റിന്റെ ചുറ്റും മാത്രം നൂറ്റി ഇരുപതോളം കുടുംബങ്ങൾ‍ താമസിക്കുന്നുണ്ട്. കൂടാതെ സ്കൂളുകൾ‍, അങ്കണവാടികൾ, പ്രാഥമിക ആരോഗ്യകേന്ദ്രം തുടങ്ങിയ നിരവധി സ്ഥാപനങ്ങൾ‍ ഇവിടെ ഉണ്ട്. കൂടുതലും പട്ടികജാതി വിഭാഗത്തിലുള്ളവർ ആണ്.

ഇവർ നിരവധി സമരങ്ങൾ ഇവിടെ നടത്തി. പഞ്ചായത്ത്‌ ഭരിക്കുന്ന ഇടതുപക്ഷം തിരിഞ്ഞു നിന്നു ചാത്തന്നൂർ എം.എൽ.എ ജി.എസ്.ജയലാൽ എം.എൽ. എ യുടെ വീട്ടിൽ നിന്നും മൂന്ന്  കിലോമീറ്റർ മാത്രം ദൂരം ഇവരെല്ലാം നാളിതുവരെ ഇ സമരത്തെ അവഗണിച്ചു.
രക്ഷയില്ലാതെ വന്നപ്പോൾ കലക്‌ടറേറ്റിനു മുന്നിൽ വരെ സമരം നടത്തി ജനങ്ങൾ. വേണ്ട നടപടികൾ‍ സ്വീകരിക്കാം എന്നുള്ള മറുപടി മാത്രമാണ് അധികാരികളിൽ നിന്നും ലഭിച്ചത്. പ്രദേശത്തെ പ്രമുഖ രാഷ്ട്രീയ നേതാക്കളടക്കമുള്ളവർക്ക് പണവും മറ്റ് ആനുകൂല്യങ്ങളും നൽകി അവരുടെ അവശ്യ വസ്തുവാക്കി മാറ്റിയിരിക്കുന്നു എന്നാണ് ജനങ്ങൾ പറയുന്നത്. കൂടാതെ പ്ലാന്റിനെതിരെ ശബ്ദം ഉയർത്തുന്നവർക്ക് നേരെ ഭീഷണിയുയർത്തുന്നു. അവരെ ഫോണിൽ കൂടി ഭീഷണിപ്പെടുത്തുകയും ചെയ്യാറുണ്ട്. സമരത്തിൽ നിന്നും പിൻമാറിയില്ല എങ്കിൽ അതിന്റെ ഭവിഷ്യത്ത് നിങ്ങൾ അനുഭവിക്കേണ്ടിവരും എന്നായിരുന്നു ഭീഷണി. ചിലരെ വിളിച്ച ശേഷം വൻ തുക വാഗ്ദാനം ചെയ്യുകയും ചെയ്തു. ഉയർന്ന രാഷ്ട്രീയ ഇടപെടൽ ഇതിലുണ്ടെന്നു ഇതിലൂടെ വ്യക്തമാണ്.

പ്രദേശവാസികൾ രോഗം ബാധിച്ച് വലയുന്നു

പ്രദേശവാസികൾ വിവിധ രോഗങ്ങൾ പിടിപെട്ട് വലയുന്നു.കാൻസർ രോഗികൾ,ത്വക്ക് രോഗങ്ങൾ ഉള്ളവർ ,ശ്വാസകോശ രോഗികൾ, ശ്വാസംമുട്ട് ത്വക്ക് രോഗങ്ങൾ ഉള്ള കുഞ്ഞുങ്ങൾ,അലർജി ഉള്ളവർ,ഹൃദ്രോഗികൾ,അസുഖങ്ങൾ ഉള്ള ഗർഭിണികൾ ,കാഴ്ചയ്ക്കു പ്രശ്നമുള്ളവർ
എന്നിവ ബാധിച്ച് വളരെ കേശിക്കുന്നുജീവിക്കാൻ നിവർത്തിയില്ല വലിയ ബുദ്ധിമുട്ടിലാണ് ഈ തുടർന്നാൽ ഇവർ  ആത്മഹത്യ ചെയ്യേണ്ടിവരുമെന്നാണ് നാട്ടുകാർ പറയുന്നത്.

ഓക്സിജൻ സിലണ്ടർ‍ ഉപയോഗിച്ച് ശ്വസിക്കുന്നു

മനുഷ്യ ശരീരത്തിൽ 70 % ആണ് ഓക്സിജന്റെ അളവ് വേണ്ടത്. എന്നാൽ 50 % പോലും ഓക്സിജന്റെ അളവ് ശരീരത്ത് ഇല്ലാത്ത ആളുകൾ ഇവിടെ ഉണ്ട്. തൊട്ടടുത്ത താമസക്കാരായ സ്വാതന്ത്ര്യ സമരസേനാനി കെ. കരുണാകരന്റെ ഭാര്യ കല്യാണി കരുണാകരന്റെ (85) ശരീരത്തിൽ 20% മാത്രമാണ് ഓക്സിജന്റെ അളവ്. ഈ വീട്ടിലെ മറ്റ് അംഗങ്ങളും ശ്വസിക്കുന്നത് ഓക്സിജൻ സിലണ്ടർ‍ ഉപയോഗിച്ചാണ്.വീട്ടിനു പുറത്തേക്ക് ഇറങ്ങാൻ കഴിയാത്ത അവസ്ഥയാണ്.

പ്ലാസ്റ്റിക് കലർത്തുന്നു.

ഒരു ദിവസം നാട്ടുകാർ‍ പുലർ‍ച്ചെ പുറത്തിറങ്ങിയപ്പോൾ പ്രദേശത്ത് മഞ്ഞു മൂടികിടക്കുന്ന പോലെ തോന്നി. എന്നാൽ വെയിലു വന്നിട്ടും അന്തരീക്ഷത്തിനു മാറ്റം സംഭവിക്കാതിരുന്നപ്പോൾ‍ ശ്രദ്ധിച്ചപ്പോഴാണ് മിക്സിങ് യൂണിറ്റിൽ പ്ലാസ്റ്റിക് കലർത്തിയത് അറിഞ്ഞത്. വീട്ടുമുറ്റത്തു കിടന്ന കാറുകളിൽ പ്ലാസ്റ്റിക്കിന്റെ അംശം പറ്റിയിരിക്കുന്നു. അതുപോലെ വീടുകളുടെ ജനാലകളിലും. അന്നു തന്നെ പ്ലാന്റിനോടു ചേർന്നുള്ള വീട്ടിലെ രണ്ട് ആടുകളും ചത്തു. ആട് കഴിച്ച പ്ലാവിലയിൽ പ്ലാസ്റ്റിക് ഉണ്ടായിരുന്നതാണ് കാരണം. കിണറുകളും, തോടുകളും, കുളങ്ങളും എല്ലാം ഒരു ദിവസം കൊണ്ട് വിഷമായി മാറി.
വസ്ത്രങ്ങൾ വൈകിട്ട് തിരിച്ചെടുക്കുമ്പോൾ കരി പിടിച്ച അവസ്ഥയിലാണ്

ഒരു മാസം ഈ പ്രദേശത്ത് കുറഞ്ഞത് പത്തോളം കന്നുകാലികൾ ചത്തൊടുങ്ങുന്നുണ്ട്. നിലവിൽ നെൽകൃഷി നടത്തുന്ന പുത്തൻകുളം, ചിറയ്ക്കരത്താഴം ഏലാ വയലുകൾ എന്നിവിടങ്ങളിലെ മണ്ണിലും അന്തരീക്ഷത്തിലും വിഷാംശം കലർന്നു കഴിഞ്ഞു. പ്രദേശത്ത് കന്നുകാലികളെ കൊണ്ടും, പൗൾട്രീ ഫാമുകള്‍ നടത്തി കൊണ്ടും ഉപജീവന മാർഗം നയിക്കുന്നവർ ഇപ്പോൾ ദുരിതമനുഭവിക്കുന്നു. വീടുകളിൽ പാചകം ചെയ്യാനും, വസ്ത്രങ്ങൾ അലക്കി പുറത്ത് വിരിക്കാനും ഒന്നും നാട്ടുകാർക്ക് സാധിക്കുന്നില്ല. പുറത്ത് വിരിക്കുന്ന വസ്ത്രങ്ങൾ വൈകിട്ട് തിരിച്ചെടുക്കുമ്പോൾ കരി പിടിച്ച അവസ്ഥയിലാണ്. പ്രദേശവാസികൾ അനുഭവിക്കുന്ന കഷ്ടതകൾ നേരിട്ട് ബോധ്യപ്പെടുത്താൻ പഞ്ചായത്ത് അധികൃതരോട് പറഞ്ഞിട്ട് ആരും വന്ന് സ്ഥലം സന്ദർശിച്ചിട്ടില്ല. പ്ലാന്റിൽ നിന്നും രണ്ട് കിലോമീറ്റർ മാത്രം ദൂരമാണ് പഞ്ചായത്തുമായി ഉള്ളത്.