Sunday, 4 November 2018

നവീകരണത്തിന്റെ നാന്ദിയായി മഹായതി പൂജ

നവീകരണത്തിന്റെ നാന്ദിയായി മഹായതി പൂജ
ശ്രീനാരായണ ഗുരുദേവന്റെ മഹാസമാധിയുടെ നവതി ആചരണത്തിന്റെ സമാപന ചടങ്ങായ മഹായതി പൂജയ്ക്ക് ശിവഗിരി ഒരുങ്ങി നിൽക്കുന്ന പുണ്യസന്ദർഭമാണിത്.

ലോകത്ത് ഓരോ കാര്യങ്ങളും നടക്കുന്നതിന് ഓരോ കാരണങ്ങൾ ഉണ്ടാകും. തൊണ്ണൂറ് വർഷം മുമ്പ് നടക്കാതെ പോയ യതിപൂജ ഇപ്പോൾ സർവ്വമംഗളമായി നടക്കുന്നതിന്റെ പിന്നിലെ ഗുരു ഇച്ഛ എന്താവും? സമാധാനവും ശാന്തിയും കാംക്ഷിക്കുന്ന ഓരോ മനുഷ്യനും ജിജ്ഞാസയോടെ ആരായേണ്ട വിഷയമാണിത്.

ദേശകാലാനുസൃതമായി ഓരോരോ വിഷയങ്ങൾക്കാവും അതാതുകാലത്തെ മഹാത്മാക്കൾ പ്രാമുഖ്യം നൽകുക. ഹിംസ അധികരിച്ചിരുന്നതിനാൽ ബുദ്ധൻ അഹിംസയ്ക്കും സഹോദരബന്ധം അധഃപതിച്ചിരുന്നതിനാൽ നബി സാഹോദര്യത്തിനും സ്നേഹവും ദയയും കുറഞ്ഞതിനാൽ ക്രിസ്തു കാരുണ്യത്തിനും ഊന്നൽ നൽകിയാണ് പരമതത്വങ്ങൾ പ്രചരിപ്പിച്ചത് എന്ന് ഗുരുദേവൻ തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. ജാതിയുടെ പേരിലുള്ള മനുഷ്യനിർമ്മിതമായ മതിൽക്കെട്ടുകൾക്കെതിരെയാണ് ഗുരുദേവൻ വിരൽ ചൂണ്ടിയത്. അക്കാലത്തെ ഏറ്റവും വലിയ അനീതി അതായിരുന്നു. അതിനാൽ ജാതി ചിന്ത അകറ്റുന്നതിലൂടെ മനുഷ്യനെ അറിവിലേക്ക് നയിക്കുന്ന ധർമ്മപ്രക്രിയ ഗുരു ഏറ്റെടുത്തു. അകത്തും പുറത്തും ഇതിനായി ഓരോരുത്തരും നടത്തേണ്ട യത് നത്തിനാണ് ഗുരു തിരി പകർന്നത്. അകത്തുള്ള യത്നം ഓരോ വ്യക്തിയും സ്വയം നടത്തേണ്ടതാണ്.

ഓരോ മനുഷ്യന്റെയും ഹൃദയാന്തർഗുഹരത്തിലുള്ള പരമാത്മബോധത്തെ ഊതിക്കാച്ചി പൊന്നാക്കി രൂപാന്തരപ്പെടുത്താനുള്ള യത്നം മറ്റൊരാൾക്ക് നടത്താനാകില്ല. ഗുരുവിന് ഇവിടെ വഴികാട്ടിയോ മാതൃകയോ ആകാനേ കഴിയൂ. ഗുരു ഭക്തിയിലൂടെയോ ഗുരുവിന്റെ ഉപദേശ സാരങ്ങൾ അനുസരിക്കുന്ന പ്രവൃത്തിമാർഗത്തിലൂടെയോ ഇതു സാദ്ധ്യമാക്കേണ്ട സാധന ഓരോ മനുഷ്യന്റെയും ധർമ്മമാണ്. അതേസമയം പുറത്തു നടമാടുന്ന സാമൂഹ്യ അനാചാരങ്ങൾക്കും അനീതികൾക്കും എതിരെ സമാന മനസ്‌ക്കർ സംഘടിച്ച് പോരാടണം. അത് അനീതിക്കും അനാചാരങ്ങൾക്കും എതിരെയാവണം. അല്ലാതെ അനീതിക്കും അനാചാരങ്ങൾക്കും ചുക്കാൻ പിടിക്കുന്ന വ്യക്തികൾക്കെതിരെ ആവരുത് എന്നും ഗുരുദേവന് നിർബന്ധമുണ്ടായിരുന്നു. വ്യക്തികൾ പലപ്പോഴും അജ്ഞതയാലും തെറ്റായ വഴിക്ക് നയിക്കപ്പെടുന്നതിലൂടെയും കാലത്തിന്റെ കൈയിലെ കളിപ്പാവകൾ മാത്രമാണ്. പാപികൾക്കെതിരെയല്ല, പാപങ്ങൾക്കെതിരെയാവണം നിലകൊള്ളേണ്ടത്. ഈ തത്വമാണ് ഗുരുദേവൻ സശരീരനായിരുന്ന കാലത്ത് എല്ലാ സാമൂഹ്യ പരിഷ്‌ക്കാര കർമ്മങ്ങളിലും നിലനിറുത്തിയത്. ഈ പോരാട്ടങ്ങളാണ് എസ്.എൻ.ഡി.പി യോഗവും ശിവഗിരി ധർമ്മസംഘവും വ്യത്യസ്ത രീതികളിൽ തുടർന്നുപോരുന്നതും. ഇത് രണ്ടും ഗുരുദേവൻ തൃക്കൈയാൽ നട്ട് വളർത്തിയ വൃക്ഷങ്ങളാണ്. ഇപ്പോൾ അവ രണ്ടും വളർന്ന് കരുത്താർജ്ജിച്ച് കാറ്റിലും കോളിലും ആടാതെ ഉലയാതെ നിലകൊള്ളുന്നു. ഗുരുദേവന്റെ കാലത്ത് തന്നെ ചില ഭിന്നാഭിപ്രായങ്ങൾ ഗുരുവിനെ ഈശ്വര തുല്യം സ്നേഹിച്ചിരുന്ന അനുയായികൾക്കിടയിൽ ഉണ്ടായിട്ടുണ്ട്.ഇത് സ്വാഭാവികമാണ്. എല്ലാ മഹാത്മാക്കളുടെയും ജീവിതത്തിൽ ഇത്തരം എതിർപ്പുകൾ ഉണ്ടായിട്ടുണ്ടെന്നത് ചരിത്രപാഠങ്ങളിൽ കാണാവുന്നതാണ്. സ്വയം ശുദ്ധീകരിക്കുന്ന അകത്തെ പോരാട്ടം കുറയുകയും പുറത്തെ പോരാട്ടം കൂടുകയും ചെയ്യുമ്പോഴാണ് ഈ വൈരുദ്ധ്യങ്ങളും എതിർപ്പുകളും സംഭവിക്കുന്നത്. ഗുരുവിനെക്കുറിച്ച് സംസാരിച്ചതു കൊണ്ട് മാത്രം അകത്തെ ശുദ്ധീകരണം നടക്കില്ല. അങ്ങനെയെങ്കിൽ പഞ്ചസാര, പഞ്ചസാര എന്ന് പറയുമ്പോൾ നമുക്ക് നാവ് മധുരിക്കണം. മനസിൽ ഗുരുവിനെ പ്രതിഷ്ഠിച്ച്, കഴിയുമെങ്കിൽ ഗുരുകൃതികൾ പറ്റാവുന്നിടത്തോളം ഉരുവിട്ട് ഉള്ളിലെ ഗുരുരൂപത്തിന് സർവ്വവും സമർപ്പിക്കുന്ന ഒരു നിത്യ സാധന അതിന് ആവശ്യമാണ്. അതു കുറയുമ്പോൾ ഭൗതിക കാര്യങ്ങളുടെ പേരിൽ തർക്കങ്ങൾ ഉണ്ടാകും. കുറയുന്നത് കൂടാൻ വേണ്ടിയാണെന്ന തത്വവും നാം വിസ്മരിക്കരുത്. ഗുരു വെളിച്ചം നൽകിയ സമൂഹത്തിലെ വ്യക്തികളുടെ ഹൃദയങ്ങളിൽ ഗുരുഭക്തി ഏറ്റവും കൂടുതൽ കാന്തിയോടെ പ്രോജ്വലിച്ചുകൊണ്ടിരിക്കുന്ന ഒരു കാലമാണിത്. അതിന്റെ മകുടോദാഹരണമായി ശിവഗിരിയിലെ യതിപൂജയെ ദർശിക്കാം. യോഗവും ധർമ്മസംഘവും ഭിന്നതകൾ മറന്ന് ഗുരുനാമത്തിൽ ഒന്നിച്ച് തിളങ്ങി വിളങ്ങുന്ന സന്ദർഭം. യതിപൂജയുടെയും ശാന്തിഹവനത്തിന്റെയും അഗ്നി ഉള്ളിൽ സ്വീകരിച്ച് ശുദ്ധീകരണത്തിന് ഒാരോരുത്തരും സ്വയം സമർപ്പിക്കേണ്ട സന്ദർഭമാണിത്. ഗുരുദേവ ചരിത്രത്തിൽ ഇതാദ്യമായി 41 ദിനരാത്രങ്ങൾ വിശ്വശാന്തി ഹവനത്താലും അഖണ്ഡനാമയജ്ഞത്താലും ആചാര്യ സ്മൃതിയാലും ശിവഗിരിയിൽ നടക്കുന്ന പുണ്യകർമ്മം പുതിയ ഐക്യത്തിന്റെയും നവീകരണത്തിന്റെയും നാന്ദിയാണ്. ഗുരുവിനായി സമർപ്പിക്കപ്പെടുന്ന അകത്തെ യത്നവും അനീതികൾക്കെതിരെയുള്ള പുറത്തെ പോരാട്ടവും പൂർവ്വാധികം ശക്തിപ്പെടാൻ എല്ലാവർക്കും ഗുരുകൃപ ആവോളം ലഭിക്കേണ്ട സവിശേഷ സാമൂഹ്യ കാലഘട്ടം കൂടിയാണിത്. വിശ്വശാന്തിക്ക് വെളിച്ചം പകരാൻ ശിവഗിരിയിലെ പവിത്രമായ മണ്ണ് മഹായതിപൂജയിലൂടെ വീണ്ടും വേദിയാകുന്നത് ലോകമംഗളകരവും.

പിണറായി സർക്കാരിന്റെ സാമ്പത്തിക സംവരണവും തിരിഞ്ഞു കൊത്തുന്നു

ശ​ബ​രി​മ​ല​ ​സ്ത്രീ​പ്ര​വേ​ശ​ന​ ​പ്ര​ശ്ന​ത്തി​ൽ​ ​സ​ർ​ക്കാ​രു​മാ​യി​ ​ഇ​ട​ഞ്ഞു​നി​ൽ​ക്കു​ന്ന​ ​എ​ൻ.​എ​സ്.​എ​സി​നു​ ​സ​ന്തോ​ഷ​മാ​യി​ക്കൊ​ള്ള​ട്ടെ​ ​എ​ന്നാ​വും​ ​ഓ​ർ​ക്കാ​പ്പു​റ​ത്ത് ​ഇ​ക്ക​ഴി​ഞ്ഞ​ ​വ്യാ​ഴാ​ഴ്ച​ ​രാ​ത്രി​ ​ധൃ​തി​പി​ടി​ച്ച് ​സ​ർ​ക്കാ​ർ​ ​പു​റ​പ്പെ​ടു​വി​ച്ച​ ​ദേ​വ​സ്വം​ ​ബോ​ർ​ഡ് ​നി​യ​മ​ന​വു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട​ ​ഒ​രു​ത്ത​ര​വ്.​ ​എ​ന്നാ​ൽ​ ​സ​ർ​ക്കാ​ർ​ ​നീ​ട്ടി​വ​ലി​ച്ചി​ട്ട​ ​ചൂ​ണ്ട​യി​ൽ​ ​എ​ൻ.​എ​സ്.​എ​സ് ​കൊ​ത്തി​യി​ല്ല.​ ​മാ​ത്ര​മ​ല്ല​ ​ഇ​ത്ത​രം​ ​വ​ല​യി​ൽ​ ​കു​ടു​ങ്ങാ​ൻ​ ​ത​ങ്ങ​ളെ​ ​കി​ട്ടാ​ൻ​ ​പോ​കു​ന്നി​ല്ലെ​ന്ന് ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​ ​ജി.​ ​സു​കു​മാ​ര​ൻ​ ​നാ​യ​ർ​ ​തു​റ​ന്ന​ടി​ക്കു​ക​യും​ ​ചെ​യ്തു.​ ​ദേ​വ​സ്വം​ ​നി​യ​മ​ന​ങ്ങ​ളി​ൽ​ ​മു​ന്നാ​ക്ക​ ​സ​മു​ദാ​യ​ങ്ങ​ളി​ലെ​ ​പാ​വ​പ്പെ​ട്ട​വ​ർ​ക്ക് ​പ​ത്തു​ശ​ത​മാ​നം​ ​സം​വ​ര​ണം​ ​ന​ൽ​കു​ന്ന​തി​ന് ​ഇ​ട​തു​പ​ക്ഷ​ ​സ​ർ​ക്കാ​ർ​ ​തീ​രു​മാ​ന​മെ​ടു​ത്തി​ട്ട് ​മാ​സ​ങ്ങ​ൾ​ ​പ​ല​തു​ക​ഴി​ഞ്ഞു.​ ​ഇ​തി​നാ​യു​ള്ള​ ​ച​ട്ട​ങ്ങ​ൾ​ ​ഇ​തു​വ​രെ​ ​കൊ​ണ്ടു​വ​ന്നി​രു​ന്നി​ല്ല.​ ​വ്യാ​ഴാ​ഴ്ച​ ​രാ​ത്രി​ ​വൈ​കി​ ​അ​ത് ​പു​റ​ത്തി​റ​ക്കു​ക​യാ​യി​രു​ന്നു.​ ​ധൃ​തി​പി​ടി​ച്ച് ​ഈ​ ​ഘ​ട്ട​ത്തി​ൽ​ ​അ​തു​ ​കൊ​ണ്ടു​വ​ന്ന​തി​നു​ ​പി​ന്നി​ൽ​ ​ന​ല്ല​ ​ഉ​ദ്ദേ​ശ്യ​മ​ല്ല​ ​എ​ൻ.​എ​സ്.​എ​സ് ​കാ​ണു​ന്ന​ത്.​ ​ദേ​വ​സ്വം​ ​നി​യ​മ​ന​ങ്ങ​ളി​ലെ​ ​മു​ന്നാ​ക്ക​ ​സം​വ​ര​ണ​ത്തെ​ക്കാ​ൾ​ ​എ​ൻ.​എ​സ്.​എ​സി​നു​ ​പ്ര​ധാ​നം​ ​ശ​ബ​രി​മ​ല​ ​സ്ത്രീ​പ്ര​വേ​ശ​ന​ ​വി​ഷ​യ​ത്തി​ൽ​ ​വി​ശ്വാ​സ​ ​സം​ര​ക്ഷ​ണം​ ​ത​ന്നെ​യാ​ണെ​ന്നാ​ണ് ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​യു​ടെ​ ​നി​ല​പാ​ട്.​ ​ഫ​ല​ത്തി​ൽ​ ​നേ​ര​ത്തെ​ ​ത​ന്നെ​ ​ഈ​ ​വി​ഷ​യ​ത്തി​ൽ​ ​സം​വ​ര​ണ​ ​സ​മു​ദാ​യ​ങ്ങ​ളി​ൽ​ ​നി​ന്ന് ​രൂ​ക്ഷ​മാ​യ​ ​എ​തി​ർ​പ്പു​ ​ക്ഷ​ണി​ച്ചു​ ​വ​രു​ത്തി​യ​ ​സ​ർ​ക്കാ​ർ​ ​ആ​ർ​ക്കു​വേ​ണ്ടി​യാ​ണോ​ ​നി​യ​മ​വി​രു​ദ്ധ​മാ​യ​ ​ന​ട​പ​ടി​ക്കൊ​രു​ങ്ങി​യ​ത് ​അ​വ​ർ​ ​പോ​ലും​ ​അ​തി​നെ​ ​ത​ള്ളി​പ്പ​റ​യു​ന്ന​ ​സ്ഥി​തി​യാ​ണി​പ്പോ​ൾ.
സാ​മ്പ​ത്തി​ക​മാ​യ​ ​പി​ന്നാ​ക്ക​ ​നി​ല​ ​അ​ടി​സ്ഥാ​ന​മാ​ക്കി​ ​ഏ​തെ​ങ്കി​ലും​ ​ഒ​രു​ ​സ​മു​ദാ​യ​ത്തി​ന് ​ഉ​ദ്യോ​ഗ​ ​നി​യ​മ​ന​ങ്ങ​ളി​ൽ​ ​സം​വ​ര​ണം​ ​അ​നു​വ​ദി​ക്കാ​ൻ​ ​നി​ല​വി​ൽ​ ​നി​യ​മ​മി​ല്ല.​ ​ഇ​തി​നെ​തി​രെ​ ​ആ​രെ​ങ്കി​ലും​ ​കോ​ട​തി​യെ​ ​സ​മീ​പി​ച്ചാ​ൽ​ ​തീ​ർ​പ്പ് ​സ​ർ​ക്കാ​ർ​ ​തീ​രു​മാ​ന​ത്തി​നെ​തി​രാ​യി​രി​ക്കു​മെ​ന്ന് ​നി​യ​മ​ ​സാ​ക്ഷ​ര​ത​യു​ള്ള​ ​ആ​ർ​ക്കും​ ​അ​റി​യാം.​ ​മു​ന്നാ​ക്ക​ ​വി​ഭാ​ഗ​ക്കാ​രു​ടെ​ ​ചി​ര​കാ​ല​ ​ആ​വ​ശ്യം​ ​അം​ഗീ​ക​രി​ച്ചു​കൊ​ണ്ടാ​ണ് ​ഇ​തു​മു​ന്ന​ണി​ ​സ​ർ​ക്കാ​ർ​ ​തു​ട​ക്ക​മെ​ന്ന​ ​നി​ല​യി​ൽ​ ​ദേ​വ​സ്വം​ ​ബോ​ർ​ഡി​ൽ​ ​മു​ന്നാ​ക്ക​ ​സം​വ​ര​ണം​ ​പ​രീ​ക്ഷി​ക്കാ​നൊ​രു​ങ്ങി​യ​ത്.​ ​തീ​രു​മാ​നം​ ​പു​റ​ത്തു​വ​ന്ന​‌​‌​ ​ഘ​ട്ട​ത്തി​ൽ​ത്ത​ന്നെ​ ​നി​യ​മ​വി​ദ​ഗ്ദ്ധ​ർ​ ​അ​തി​ലെ​ ​അ​പ​ക​ടം​ ​ചൂ​ണ്ടി​ക്കാ​ണി​ച്ച​താ​ണ്.​ ​എ​ന്നാ​ൽ​ ​വി​വാ​ദ​ ​തീ​രു​മാ​ന​വു​മാ​യി​ ​സ​ർ​ക്കാ​ർ​ ​മു​ന്നോ​ട്ടു​പോ​യി.​ ​ദേ​വ​സ്വം​ ​ബോ​ർ​ഡ് ​നി​യ​മ​ന​ങ്ങ​ൾ​ ​ഇ​പ്പോ​ൾ​ദേ​വ​സ്വം​ ​റി​ക്രൂ​ട്ട്‌​മെ​ന്റ് ​ബോ​ർ​ഡാ​ണു​ ​ന​ട​ത്തു​ന്ന​ത്.​ ​മു​ന്നാ​ക്ക​ ​സം​വ​ര​ണ​ത്തി​നാ​യി​ ​ദേ​വ​സ്വം​ ​ബോ​ർ​ഡു​ക​ൾ​ ​സ്പെ​ഷ്യ​ൽ​ ​റൂ​ൾ​ ​ഉ​ണ്ടാ​ക്കി​യ​ത് ​സ​ർ​ക്കാ​ർ​ ​നി​ർ​ദ്ദേ​ശ​ ​പ്ര​കാ​ര​മാ​ണ്.​ ​ഇ​ത് ​സ​ർ​ക്കാ​ർ​ ​അം​ഗീ​ക​രി​ച്ച​തോ​ടെ​ ​ഇ​നി​മു​ത​ൽ​ ​ദേ​വ​സ്വം​ ​നി​യ​മ​ന​ങ്ങ​ളി​ൽ​ ​മു​ന്നാ​ക്ക​ ​സ​മു​ദാ​യ​ങ്ങ​ളി​ലെ​ ​പാ​വ​പ്പെ​ട്ട​വ​ർ​ക്ക് ​പ​ത്തു​ശ​ത​മാ​നം​ ​സം​വ​ര​ണം​ ​ല​ഭി​ക്കു​മെ​ന്നാ​ണ് ​വ​യ്പ്.​ ​എ​ന്നാ​ൽ​ ​നി​യ​മ​നം​ ​കോ​ട​തി​ ​ക​യ​റി​യാ​ൽ​ ​വ​ലി​യൊ​രു​ ​നി​യ​മ​യു​ദ്ധ​മാ​യി​ ​അ​തു​ ​മാ​റു​ക​യും​ ​ചെ​യ്യും.
സം​സ്ഥാ​ന​ത്തെ​ ​നാ​ല് ​ദേ​വ​സ്വം​ ​ബോ​ർ​ഡു​ക​ളി​ലും​ ​ഇ​പ്പോ​ൾ​ ​ജോ​ലി​ ​നോ​ക്കു​ന്ന​വ​രു​ടെ​ ​പ​ട്ടി​ക​ ​പ​രി​ശോ​ധി​ച്ചാ​ൽ​ ​ഒ​രു​ ​കാ​ര്യം​ ​വ്യ​ക്ത​മാ​കും.​ ​നാ​ലി​ട​ത്തും​ ​ബ​ഹു​ഭൂ​രി​പ​ക്ഷം​ ​ജീ​വ​ന​ക്കാ​രും​ ​മേ​ൽ​ജാ​തി​ക​ളി​ൽ​ ​പെ​ട്ട​വ​രാ​ണ്.​ ​ഏ​റ്റ​വും​ ​കൂ​ടു​ത​ൽ​ ​ജീ​വ​ന​ക്കാ​രു​ള്ള​ ​തി​രു​വി​താം​കൂ​ർ​ ​ദേ​വ​സ്വം​ ​ബോ​ർ​ഡി​ൽ​ ​ഇ​ത് ​തൊ​ണ്ണൂ​റു​ ​ശ​ത​മാ​ന​ത്തോ​ള​മാ​ണെ​ന്നാ​ണു​ ​വി​വ​രം.​ ​നി​യ​മ​ന​ങ്ങ​ൾ​ ​ബോ​ർ​ഡു​ക​ൾ​ ​നേ​രി​ട്ടു​ ​ന​ട​ത്തി​ക്കൊ​ണ്ടി​രു​ന്ന​തി​ന്റെ​ ​ബാ​ക്കി​പ​ത്ര​മാ​ണി​ത്.​ ​ചാ​ർ​ച്ച​ക്കാ​ർ​ക്കും​ ​സേ​വ​ക​ർ​ക്കും​ ​കൈ​ക്കൂ​ലി​ ​ന​ൽ​കാ​ൻ​ ​ത്രാ​ണി​യു​ള്ള​വ​ർ​ക്കു​മൊ​ക്കെ​യാ​യി​ ​നി​യ​മ​ന​ങ്ങ​ൾ​ ​വീ​തി​ച്ചു​ ​ന​ൽ​കു​ന്ന​ ​ഏ​ർ​പ്പാ​ടാ​ണ് ​പ​തി​റ്റാ​ണ്ടു​ക​ളാ​യി​ ​ന​ട​ന്നു​വ​ന്ന​ത്.​ ​പി​ന്നാ​ക്ക​ ​വി​ഭാ​ഗ​ങ്ങ​ൾ​ക്ക് ​ഇ​ത്ത​രം​ ​നി​യ​മ​ന​ങ്ങ​ളി​ൽ​ ​എ​ത്തി​നോ​ക്കാ​ൻ​ ​പോ​ലും​ ​ക​ഴി​ഞ്ഞി​രു​ന്നി​ല്ല.​ ​ബ​ഹു​ഭൂ​രി​പ​ക്ഷം​ ​ത​സ്തി​ക​ക​ളി​ലും​ ​മു​ന്നാ​ക്ക​ക്കാ​ർ​ ​വാ​ഴു​ന്ന​ ​ദേ​വ​സ്വം​ ​ബോ​ർ​ഡു​ക​ളി​ൽ​ ​യ​ഥാ​ർ​ത്ഥ​ത്തി​ൽ​ ​ചെ​യ്യേ​ണ്ടി​യി​രു​ന്ന​ത് ​ഇ​ക്കാ​ല​മ​ത്ര​യും​ ​അ​വ​സ​ര​ങ്ങ​ൾ​ ​നി​ഷേ​ധി​ക്ക​പ്പെ​ട്ട​ ​സ​മു​ദാ​യ​ങ്ങ​ൾ​ക്കാ​യി​ ​പ്ര​ത്യേ​കം​ ​റി​ക്രൂ​ട്ട്‌​മെ​ന്റ് ​ന​ട​ത്തു​ക​യെ​ന്ന​താ​ണ്.​ ​തൊ​ണ്ണൂ​റു​ ​ശ​ത​മാ​നം​ ​ജീ​വ​ന​ക്കാ​രും​ ​മു​ന്നാ​ക്ക​ ​വി​ഭാ​ഗ​ക്കാ​രാ​യ​ ​ദേ​വ​സ്വം​ ​ബോ​ർ​ഡു​ക​ളി​ൽ​ ​സാ​മ്പ​ത്തി​കാ​വ​ശ​ത​യു​ടെ​ ​പേ​രി​ൽ​ ​പ​ത്തു​ ​ശ​ത​മാ​നം​ ​സം​വ​ര​ണം​ ​കൂ​ടി​ ​ന​ൽ​കു​ന്ന​തി​ലെ​ ​സാ​മൂ​ഹ്യ​നീ​തി​ ​മ​ന​സി​ലാ​ക്കാ​ൻ​ ​വി​ഷ​മ​മാ​ണ്.​ ​ദേ​വ​സ്വം​ ​ബോ​ർ​ഡു​ക​ളി​ൽ​ ​മാ​ത്ര​മ​ല്ല​ ​എ​ല്ലാ​ ​സ​ർ​ക്കാ​ർ​ ​നി​യ​മ​ന​ങ്ങ​ളി​ലേ​ക്കും​ ​സാ​മ്പ​ത്തി​ക​ ​സം​വ​ര​ണ​ ​ന​യം​ ​വ്യാ​പി​പ്പി​ക്കാ​നു​ള്ള​ ​ഗൂ​ഢ​ശ്ര​മ​ത്തി​ന്റെ​ ​ഭാ​ഗ​മാ​യേ​ ​ഇ​തി​നെ​ ​കാ​ണാ​നാ​വൂ.​ ​സം​വ​ര​ണ​ത്തി​ന്റെ​ ​അ​ടി​സ്ഥാ​ന​ ​ത​ത്വം​ ​ത​ന്നെ​ ​സാ​മൂ​ഹ്യ​വും​ ​വി​ദ്യാ​ഭ്യാ​സ​പ​ര​വു​മാ​യി​ ​പി​ന്നാ​ക്കം​ ​നി​ൽ​ക്കു​ന്ന​ ​സ​മു​ദാ​യ​ങ്ങ​ളി​ൽ​ ​നി​ന്നു​ള്ള​വ​രെ​ ​കൈ​പി​ടി​ച്ചു​യ​ർ​ത്തു​ക​ ​എ​ന്ന​താ​ണ്.
സാ​മ്പ​ത്തി​ക​ ​നി​ല​ ​സം​വ​ര​ണം​ ​ന​ൽ​കു​ന്ന​തി​ന് ​അ​ടി​സ്ഥാ​ന​മാ​കു​ന്നു​മി​ല്ല.​ ​ഭ​ര​ണ​ഘ​ട​ന​യ്ക്കും​ ​അ​ത് ​എ​തി​രാ​ണെ​ന്ന് ​പ​ര​മോ​ന്ന​ത​ ​കോ​ട​തി​ ​പ​ല​വു​രു​ ​വ്യ​ക്ത​മാ​ക്കി​യി​ട്ടു​ള്ള​തു​മാ​ണ്.​ ​ദേ​വ​സ്വം​ ​ബോ​ർ​ഡു​ക​ളി​ൽ​ ​സാ​മ്പ​ത്തി​ക​ ​സം​വ​ര​ണ​ ​വ്യ​വ​സ്ഥ​ ​കൊ​ണ്ടു​വ​രാ​നു​ള്ള​ ​നീ​ക്ക​മു​ണ്ടാ​യ​ ​ഘ​ട്ട​ത്തി​ൽ​ ​നി​യ​മ​ ​സെ​ക്ര​ട്ട​റി​ ​ത​ന്നെ​ ​അ​തി​ന്റെ​ ​ആ​ശാ​സ്യ​ത​യി​ൽ​ ​സം​ശ​യം​ ​പ്ര​ക​ടി​പ്പി​ച്ചി​രു​ന്നു.​ ​സം​സ്ഥാ​ന​ ​അ​ഡ്വ​ക്കേ​റ്റ് ​ജ​ന​റ​ലും​ ​സ​ർ​ക്കാ​ർ​ ​തീ​രു​മാ​നം​ ​കോ​ട​തി​യി​ൽ​ ​നി​രാ​ക​രി​ക്ക​പ്പെ​ടാ​നു​ള്ള​ ​സാ​ദ്ധ്യ​ത​ ​ചൂ​ണ്ടി​ക്കാ​ട്ടി​യ​താ​ണ്.​ ​നി​യ​മോ​പ​ദേ​ശ​ങ്ങ​ൾ​ ​എ​തി​രാ​യി​ട്ടും​ ​ദേ​വ​സ്വം​ ​ബോ​ർ​ഡു​ക​ളി​ൽ​ ​സാ​മ്പ​ത്തി​ക​ ​സം​വ​ര​ണം​ ​ന​ട​പ്പാ​ക്കാ​നു​ള്ള​ ​വ്യ​ഗ്ര​ത​യി​ലാ​ണ് ​സ​ർ​ക്കാ​ർ.​ ​സ്പെ​ഷ്യ​ൽ​ ​റൂ​ളും​ ​ത​യ്യാ​റാ​ക്കി​ ​നി​യ​മ​ന​ത്തി​ന് ​ഒ​രു​ങ്ങു​മ്പോ​ൾ​ ​അ​തി​ന്റെ​ ​ഗു​ണ​ഭോ​ക്താ​ക​ളാ​കേ​ണ്ട​വ​ർ​ ​ത​ന്നെ​ ​മു​ഖം​ ​തി​രി​ഞ്ഞു​നി​ൽ​ക്കു​ന്ന​ ​കാ​ഴ്ച​യാ​ണ് ​കാ​ണു​ന്ന​ത്.​ ​ഇ​പ്പോ​ഴ​ത്തെ​ ​സ​വി​ശേ​ഷ​ ​സാ​ഹ​ച​ര്യ​ത്തി​ൽ​ ​ധൃ​തി​പി​ടി​ച്ച​ ​ഈ​ ​നീ​ക്കം​ ​സ​ർ​ക്കാ​രി​ന്റെ​ ​ഉ​ദ്ദേ​ശ്യ​ ​ല​ക്ഷ്യ​ത്തെ​ ​തോ​ല്പി​ക്കു​ന്ന​തു​മാ​യി.

സർക്കാരിന്റെ സാമ്പത്തിക സംവരണവും തിരിഞ്ഞു കൊത്തുന്നു