Saturday, 21 September 2019

മഹാസമാദി ചാത്തന്നൂർ യൂണിയനിൽ വിപുലമാ യ ആചരിച്ചു

ഫോട്ടോ:എസ് എൻ ഡി പി യോഗം ചാത്തന്നൂർ യൂണിയനിൽ  മഹാസമാധിദിനാചരണം യൂണിയൻ പ്രസിഡന്റ്‌ ബി.ബി ഗോപകുമാർ ഉത്ഘാടനം ചെയ്യുന്നു.

ഗുരുദേവ മഹാസമാധി ചാത്തന്നൂർ യൂണിയനിൽ വിപുലമായി ആചരിച്ചു

ചാത്തന്നൂർ: എസ് എൻ ഡി പി യോഗം ചാത്തന്നൂർ യൂണിയനിൽ  മഹാസമാധിദിനം വിപുലമായ രീതിയിൽ ആഘോഷിച്ചു. യൂണിയൻ തലആഘോഷം യൂണിയൻ ഓഫീസിൽ  പ്രാർത്ഥനയോടെ ആരംഭിച്ചു. യൂണിയൻ പ്രസിഡന്റ്‌ ബി ബി ഗോപകുമാർ ഭദ്രദീപ പ്രകാശനം    നടത്തി ഉത്ഘാടനം ചെയ്തു.
യൂണിയൻ വൈസ്പ്രസിഡന്റ്‌ ഡി. സജീവ്, സെക്രട്ടറി കെ. വിജയകുമാർ, യോഗം ഡയറക്ടർ  ബോർഡ് അംഗം ബി.സജൻലാൽ, അസിസ്റ്റന്റ് സെക്രട്ടറി കെ.നടരാജൻ, ആർ.ഗാന്ധി, ആർ.അനിൽകുമാർ, പി.ആർ സജീവൻ,  കെ. ചിത്രാoഗദൻ, വി.പ്രശാന്ത്‌, എസ്. ഷൈൻ, എസ്.അജയകുമാർ,  ശോഭനശിവാനന്ദൻ, ബീനപ്രശാന്ത്, പി സന്തോഷ്‌ എന്നിവർ നേതൃത്വം നൽകി. യൂണിയനിലെ വിവിധ ശാഖകളായ ചാത്തന്നൂർ ഏറo 578- )o നമ്പർ എസ് എൻ  ഡി പി ശാഖയിൽ ശാഖ പ്രസിഡന്റ്‌ കെ. ആർ വലലൻ സെക്രട്ടറി കെ.സുഭാഷ് എന്നിവരുടെ   നേതൃത്വത്തിൽ നടന്നു.
കാരംകൊട്  ശീമാട്ടി ജംഗഷനിൽ  ശ്രീനാരായണ ഗുരുമന്ദിരം കമ്മിറ്റിയുടെയും 3244 - )o നമ്പർ എസ് എൻ  ഡി പി ശാഖയുടെയും സംയുക്ത ആഭിമുഖ്യത്തിൽ ആചരിച്ചു. ഗുരുമന്ദിരത്തിൽ ഗുരുപൂജ, ഭാഗവതപാരായണം, സമൂഹ പ്രാർത്ഥന, പായസസദ്യ എന്നിവ നടത്തി. മനോഹരൻ, വിജയൻ  എന്നിവർ നേതൃത്വം നൽകി. 806 -)o നമ്പർ ആദിച്ചനലുർ, കുമ്മലുർ, ചിറക്കര താഴം, മീനാട് കിഴക്ക്,  മീനാട് പടിഞ്ഞാറ്, ചിറക്കര ഇടവട്ടം, ഉളിയനാട്, നടയ്ക്കൽ, പാണ്ണിയിൽ, ഏറംതെക്ക്, കല്ലുവാതുക്കൽ, കുളതൂർകോണം, കൈതക്കുഴി, 3770 - )o നമ്പർ ഉളിയനാട് ശാഖയിലും വിപുലമായ പരിപാടികളോടെ ആചരിച്ചു. 5693 -)o ഏറം സൗത്ത് ശാഖയുടെ  ഗുരുമന്ദിരത്തിൽ  സമൂഹപ്രാർത്ഥന, ഗുരുപൂജ, അന്ന് ദാനം, എന്നിവ നടന്നു, 6410 - )o നമ്പർ കണ്ണേറ്റ ശാഖയുടെ ആഭിമുഖ്യത്തിൽ വിവിധ പരിപാടികളോടെ ആചരിച്ചു.

കൊട്ടിയം: 5351 -) o കൊട്ടിയം ടൌൺ ശാഖയിലും മൈലക്കാട്  തഴുത്തല, നല്ലില, തഴുത്തല, പള്ളിമൺ, മുട്ടയ്ക്കാവ്, മുട്ടയ്ക്കാവ് സൗത്ത്, നെടുമ്പന, പുലിയില,നെടുമ്പന ഈസ്റ്റ,
എന്നീ ശാഖകളിൽ മഹാസമാധി
ദിനം വിപുലമായ  രീതിയിൽ ആഘോഷിച്ചു.

പരവൂർ: എസ് എൻ ഡി പി യോഗം 861-ാം നമ്പർ നെടുങ്ങോലം ശാഖയിൽ ഇന്ന് വിപുലമായ പരിപാടികളോടെ
ഗുരുപൂജ, പ്രാർത്ഥന, ഭാഗവത പാരായണം, ഉച്ചയ്ക്ക് 12 മുതൽ അന്നദാനം ശാഖാ അഡ്മിനിസ്ട്രേറ്റ് കമ്മിറ്റി ചെയർമാൻ എൻ. സത്യദേവൻ നേത്രത്വം നൽകി. കലയ്ക്കോട് എസ് എൻ ഡി പി യോഗം മഹാസമാധിദിനം വിപുലമായ രീതിയിൽ ആഘോഷിച്ചു. നാല് കേന്ദ്രങ്ങളിൽ പ്രാർത്ഥന സംഘമങ്ങൾ നടത്തി ഗുരുപൂജ, പ്രാർത്ഥന, ഭാഗവത പാരായണം അന്നദാനം, കഞ്ഞിസദ്യ, പായസസദ്യ എന്നിവ നടത്തി.
707-)o കോട്ടപ്പുറം
പഴങ്ങാലം, ഒല്ലാൽ, കരിമ്പാലുർ, ഊന്നിൻമൂടു, വിലവൂർകോണം, ഒഴുകുപാറ,    പൊഴിക്കര, കൊങ്ങാൽ, കലയ്ക്കോടു, പുക്കുളം, കൊട്ടുവൻകോണം,   ശാഖകളിലും വിപുലമായി ആഘോഷിച്ചു.

പാരിപ്പള്ളി:  4595 -)o കുളമട ശ്രീനാരായണ ഗുരുമന്ദിരത്തിൽ സമൂഹപ്രാർത്ഥന, ഗുരുപൂജ, അന്ന് ദാനം, എന്നിവ നടന്നു 4594-)o  ഇളംകുളം, 6400 - )o നമ്പർ ആർ. ശങ്കർ മെമ്മോറിയൽ പാരിപ്പള്ളി ശാഖയിൽ വിപുലമായ പരിപാടികളോടെ  ആചരിച്ചു.
3657 -)o നമ്പർ കെ കെ വി പാരിപ്പള്ളി ഗുരുമന്ദിരത്തിൽ സമൂഹപ്രാർത്ഥന, ഗുരുപൂജ, അന്ന് ദാനം, എന്നിവ നടന്നു. 4836 - )o നമ്പർ പാമ്പുറം ശാഖയിൽ വിപുലമായി  ആചരിച്ചു.

Thursday, 19 September 2019

കഞ്ചാവ് പുകയുന്ന കൊല്ലം

ചാത്തന്നൂർ : ജില്ലയില്‍ കഞ്ചാവുമായി പിടിയിലാകുന്നവരുടെ എണ്ണത്തില്‍ വര്‍ധന. ദിവസവും ശരാശരി ഒന്ന് എന്ന നിലയില്‍ കഞ്ചാവുകച്ചവടക്കാര്‍ പിടിയിലാകുന്നതായാണ് കണക്കുകള്‍.
എന്നാല്‍, വില്‍പനക്കും ഉപയോഗത്തിനും അറുതിയില്ല. ‘മുഖ്യവിതരണക്കാരന്‍’, ‘സൂത്രധാരന്‍’ ‘പ്രധാന ഏജന്‍റ്’ എന്ന് ഓരോരുത്തര്‍ പിടിയിലാകുമ്പോഴും എക്സൈസുകാര്‍ വിശേഷിപ്പിക്കാറുണ്ട്. എന്നാല്‍ മാസങ്ങളായി തുടര്‍ച്ചായി ‘മുഖ്യവിതരണക്കാര്‍’ വലയിലായിട്ടും വില്‍പന അവസാനിക്കുന്നില്ളെന്നത് കൗതുകമാണ്.
പിടിയിലാകുന്നവരെല്ലാം വിദ്യാര്‍ഥികള്‍ക്കും അന്യസംസ്ഥാന തൊഴിലാളികള്‍ക്കുമാണ് പ്രധാനമായും കഞ്ചാവ് വിതരണം ചെയ്യുന്നതെന്ന എക്സൈസ് ഭാഷ്യം.
ആന്ധ്രയില്‍നിന്ന് ട്രെയിന്‍ മാര്‍ഗമാണ് കഞ്ചാവ് കാര്യമായി ജില്ലയിലേക്കൊഴുകുന്നത്. ട്രെയിനിനുള്ളില്‍ കടന്ന് ലഹരി കടത്ത് പരിശോധിക്കാന്‍ എക്സൈസിന് അധികാരമില്ല. എന്നാല്‍, റെയില്‍വേ പൊലീസും ആര്‍ പി എഫുമാണ് പരിശോധന കാര്യക്ഷമമാക്കുന്നുമില്ല. ബംഗളൂരുവില്‍നിന്നുള്ള ദീര്‍ഘദൂര ബസ് സര്‍വിസുകള്‍ വഴിയും കഞ്ചാവ് ജില്ലയിലേക്ക് എത്തിക്കുന്നുണ്ട്. ഇത്തരം ബസുകളിലെ പരിശോധനയും ശരിയായ രീതിയിലല്ല. തമിഴ്നാട്ടില്‍നിന്ന് കഞ്ചാവ് കടത്തുന്നതിന് ഇപ്പോള്‍ പുതിയ രീതികളാണ് അവലംബിക്കുന്നത്.
തമിഴ്നാട് ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷന്‍െറ ബസുകളിലാണ് അതിര്‍ത്തി കടന്ന് കഞ്ചാവത്തെിക്കുന്നത്. മുമ്പ് ‘ഗുഡ്സി’നൊപ്പം ‘കാരിയറു’ം ഒപ്പമുണ്ടായിരുന്നു. ഇപ്പോര്‍ ‘അനാഥക്കെട്ടായി’ കഞ്ചാവ് ചാക്ക് ബസിലെവിടെയെങ്കിലും തള്ളിയിരിക്കും. അതിര്‍ത്തിയിലെ പരിശോധനയൊക്കെ കഴിഞ്ഞ് ബസ് സുരക്ഷിത സ്ഥാനത്തത്തെുമ്പോഴേക്കും കെട്ടെടുക്കാന്‍ ആളത്തെും. അതിര്‍ത്തിയില്‍ പിടിക്കപ്പെട്ടാല്‍ കണ്ടക്ടര്‍ക്കോ ഡ്രൈവര്‍ക്കോ ഉത്തരവാദിത്തമില്ല. അറസ്റ്റ് ചെയ്യാന്‍ ‘ഗുഡ്സി’നൊപ്പം ആളുമുണ്ടാകില്ല. അന്യസംസ്ഥാന തൊഴിലാളികളാണ് നിരോധിത ലഹരി വസ്തുക്കളുടെ ജില്ലയിലെ പ്രധാന ഉപഭോക്താക്കള്‍. ഇവര്‍ക്ക് പ്രത്യേക കോഡുകളുമുണ്ട്. തദ്ദേശീയര്‍ ഒരു കെട്ട്‘തേങ്ങ’, ‘പുല്ല്’ എന്നിവയാണ് കഞ്ചാവ് കച്ചവടത്തിന് ഉപയോഗിക്കുന്ന രഹസ്യഭാഷ.
‘ചാവല്‍, ഥാല്‍’ തുടങ്ങിയ ആഹാര പദാര്‍ഥങ്ങളുടെ പേരിലാണ് കഞ്ചാവ് അന്യസംസ്ഥാനക്കാര്‍ക്കിടയില്‍ പ്രചരിക്കുന്നത്. മയക്കുമരുന്നു കേസുകളും മുമ്പുള്ളതിനെക്കാള്‍ കൂടുതല്‍ ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നുവെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

Tuesday, 17 September 2019

മിൽമപാലിന് വില ഉയരുന്നു ജനങ്ങൾ പശു വളർത്തലിലേക്ക് തിരിയുന്നു. 

ചാത്തന്നൂർ : ഒരു വീടിന്റെ ഐശ്വര്യം ഗോമാതാവ് എന്ന കാലത്തിൽ നിന്നും മിൽമയാണ് വീടിന്റെ ഐശ്വര്യം എന്ന കാലത്തിലേക്കും അവിടെ നിന്നും അന്യസംസ്ഥാനക്കാരന്റെ കവർപാലും വീടിന്റെ ഐശ്വര്യം എന്ന കാലത്തിലേക്കും ഇന്ന് എത്തി നിൽക്കുന്നു. ഒരുകാലത്ത്  ഒട്ടുമിക്ക വീടുകളിലും പശുവും തൊഴുത്തുമൊക്കെ പതിവ് കാഴ്ചയായിരുന്നു.
വീടിന് മുൻപിൽ വയ്ക്കോൽതുറു അഭിമാനമായിരുന്നു. എന്നാൽ ഷീരകർഷകർ ഭൂരിപക്ഷവും തൊഴിൽ ഉപേക്ഷിച്ചു അതിന് നിരവധി കാരണങ്ങൾ കർഷകർ പറയുന്നുണ്ട് എങ്കിലും ഇപ്പോൾ  വില കൂട്ടുകയും ഒപ്പം കർഷകരെ അവഗണിക്കുകയും ചെയ്യുന്ന മിൽമയും സംസ്ഥാന സർക്കാരും തന്നെയാണ് ഒന്നാം പ്രതിയെന്ന് കർഷകർ പറയുന്നു.

പാൽ സംഭരിക്കുന്ന പൊതുമേഖലാ സ്ഥാപനമായ മിൽമയുടെ ലാഭത്തിൽ ഒരംശം മുൻപ് ക്ഷീര കർഷകന് കിട്ടുമായിരുന്നു. ക്ഷീര സംഘങ്ങളിൽ അംഗമായിട്ടുള്ള കർഷകന്  കാലിത്തീറ്റ സബ്സിഡി നിരക്കിൽ കിട്ടും. പശു കന്ന്കുട്ടിയെ പ്രസവിച്ചാൽ കന്നുക്കുട്ടി പരിപാലന പദ്ധതിയിൽ ഉൾപ്പെടുത്തി ആറ് മാസം വരെ തീറ്റ സൗജന്യമായി ലഭിച്ചിരുന്നു. കർഷകന് കൈനഷ്ടം വരാതിരിക്കാനാണിത്. ക്രമേണ മിൽമ സബ്സിഡിയും സൗജന്യവുമൊക്കെ എടുത്തു കളഞ്ഞതോടെ ക്ഷീര കർഷകരുടെ വീടുകളിൽ നിന്ന് പശുക്കളും അപ്രത്യക്ഷമായി. അരിയുടെയും പച്ചക്കറിയുടെയും കാര്യത്തിലെന്ന പോലെ പാലിനും നമുക്കിപ്പോഴും തമിഴ്നാട്ടിൽ നിന്നും  കർണാടകയിൽ നിന്നും വരുന്ന യാതൊരു പരിശോധനയും ഇല്ലാത്ത കവർ പാലാണ്  
ആശ്രയം. മിൽമയുടെ ലാഭത്തിന്റെ വിഹിതം ക്ഷീര കർഷകനിൽ എത്തിച്ചിരുന്നെങ്കിൽ നമുക്ക് ആവശ്യമായ പാലെങ്കിലും ഇവിടെ ഉത്പാദിപ്പിക്കാമായിരുന്നു. പശുവളർത്താൻ  ആരും മിനക്കെടാറില്ലെന്നത് സത്യമായ കാര്യമല്ല. പശുവിനെ വളർത്തി ചെറിയ ലാഭം കിട്ടുമായിരുന്നെങ്കിൽ മിനിഡെയറി ഫാമെങ്കിലും ഗ്രാമപ്രദേശങ്ങളിൽ ആൾക്കാർ തുടങ്ങുമായിരുന്നു. ജനകീയാസൂത്രണ്ണ പദ്ധതിയിലൂടെയും മറ്റും നിരവധി  കന്നുക്കുട്ടി പരിപാലന പരിപാടികൾ 
സർക്കാർ തുടക്കമിട്ടിട്ടുണ്ട് അതെല്ലാം സർക്കാർ പാതി വഴിയിൽ ഉപേക്ഷിക്കുകയും എത്തേണ്ടടിത്ത് എത്തിയതും ഇല്ല. പശുവളർത്തൽ ആൾക്കാർ ഉപേക്ഷിച്ചപ്പോഴാണ് സർക്കാർ പദ്ധതിയുമായി ഇറങ്ങിത്തിരിച്ചിരിച്ചത്.
ചെറിയ രീതിയിലുള്ള ഹൈടെക് ഡെയറി ഫാമുകൾ തുടങ്ങാനായി സർക്കാ‌ർ പ്രൊസ്ഹനo നടത്തണം ഒപ്പം സബ്സിഡി നൽകി കർഷകരെ    നിലനിറുത്തുക. പാൽ തൊട്ടടുത്തു നിന്നു ശുദ്ധമായി ലഭിച്ചാൽ അത്രയും തമിഴനെ ആശ്രയിക്കാതെ സ്വന്തം കാലിൽ നിൽക്കാമല്ലോ.

ഗുണനിലവാരക്കുറവും ഹൈജീൻപോരായ്മയും കാരണം അന്തർദ്ദേശീയ വിപണിയിൽ നിന്നു കേരളപാൽ പുറം തള്ളിയത് കാരണം പാൽ കയറ്റുമതി ചെയ്യാൻ പറ്റാത്ത അവസ്ഥയാണ് സംസ്ഥാന
സർക്കാർ കൂടെ കനിയുകയാണെങ്കിൽ ക്ഷീരകർഷകർക്ക് മിനി ഡയറി യുണിറ്റ്കൾ തുടങ്ങുവാൻ ഉള്ള പദ്ധതികൾ ആവീഷകരിക്കണമെന്നാണ് കർഷകരുടെ ആവശ്യം. 

Monday, 16 September 2019

അംഗൻവാടി കെട്ടിടം തകർന്ന് വീണു

ചാത്തന്നൂർ: അംഗൻവാടി കെട്ടിടം രാത്രിയിൽ തകർന്ന് വീണു വൻ അപകടം ഒഴിവായി
ചിറക്കര ഗ്രാമപഞ്ചായത്തിലേ കൊച്ചാലുംമൂട് വാർഡിൽ സ്ഥിതി ചെയ്യുന്ന 108-)o നമ്പർ അംഗൻവാടി കെട്ടിടം കഴിഞ്ഞ ദിവസം രാത്രി ഒൻപത് മണിയോടെ
തകർന്ന് വീണത്. ദിനവും  പതിനഞ്ചോളം കുഞ്ഞുങ്ങൾ പഠിക്കാനെത്തുന്ന അംഗൻവാടി തകർന്നത് രാത്രിയിലും അവധി  ആയതിനാലും  വൻ അപകടം ഒഴിവായി. സാമൂഹിക നീതി വകുപ്പ്‌ ഇത്തിക്കര ബ്ലോക്ക്  ഐ സിഡിഎസിന്  കീഴിലാണ് ഇത് പ്രവർത്തിക്കുന്നത്. യാതൊരു സുരക്ഷാ മുൻകരുതലുകളും എടുക്കാതെയാണ് 40 ൽ ഏറെ വർഷം പഴക്കമുള്ള പഴയ കെട്ടിടത്തിൽ കുഞ്ഞുങ്ങളെ പഠിപ്പിച്ചിരുന്നത്. ഓട് മേഞ്ഞ കെട്ടിടത്തിന്റെ കഴുക്കോലുകൾ പകുതിയിലേറെയും ജീർ്ണ
വസ്തയിൽ ആയിരുന്നു. ഏത് സമയവും തകർന്ന് വീഴുമെന്ന് ബോധ്യമുള്ള കെട്ടിടത്തിൽ അംഗൻവാടി പ്രവർത്തിപ്പിച്ചത് കെട്ടിടം പൊളിഞ്ഞു വീണതിനെ തുടർന്ന് വാടകകെട്ടിടത്തിലേക്ക് മാറ്റി പ്രവർത്തനം ആരംഭിച്ചു.

ഗ്രാമപഞ്ചായത് അധികൃതരുടെയും ഐസിഡിഎസ് ഉദ്യോഗസ്ഥരുടെയും അനാസ്ഥയാണ് ബോധ്യപ്പെടുത്തുന്നത്.

ചാത്തന്നൂർ: അംഗൻവാടി കെട്ടിടം തകർന്ന് വീണത് പഞ്ചായത്തിന്റെയും
ഇത്തിക്കര ബ്ലോക്ക്  ഐ സി ഡിഎസ്  ഉദ്യോഗസ്ഥരുടെയും അനാസ്ഥ മൂലം.
കെട്ടിടത്തിന്റെ ബോർഡ്‌ പോലും തൂക്കാനുള്ള കരുത്തു ഈ കെട്ടിടത്തിന്റെ കഴുക്കോലുകൾക്കില്ലാത്ത സാഹചര്യത്തിൽ കുഞ്ഞുങ്ങൾക്ക്‌ കളിക്കാനായി സ്ഥാപിച്ചിരിക്കുന്ന ഊഞ്ഞാലിലാണിവിടെ "കേരള സർക്കാർ സാമൂഹിക നീതി വകുപ്പ് അംഗൻവാടി" എന്ന ബോർഡ്‌ സ്ഥാപിച്ചിരിക്കുന്നത്. എഞ്ചിനീയറിംഗ് വിഭാഗം ഉൾപ്പെടെ എല്ലാവിധ സംവിധാനങ്ങളും നിലവിലുള്ള ചിറക്കര ഗ്രാമപഞ്ചായത്തിൽ കെട്ടിടപഴക്കവും ബലക്ഷയവും പോലും പരിശോധിക്കാതെ കുഞ്ഞുങ്ങളെ ഇരുത്തി പരീക്ഷണത്തിനൊരുങ്ങി
യതിൽ കടുത്ത അമർഷത്തിലാണ് രക്ഷിതാക്കളും നാട്ടുകാരും.
അംഗൻവാടി പ്രവർത്തിക്കുന്ന സമയത്ത്‌ ആയിരുന്നു ഈ അപകടമെങ്കിൽ ആളപായം തന്നെ ഉണ്ടാകുമായിരുന്ന നിലയിലാണ് കെട്ടിടത്തിന്റെ മേൽക്കൂര കെട്ടിടത്തിനകത്തു നിലം പതിച്ചത്. മാതൃ-ശിശു സംരക്ഷണത്തിനായി കേന്ദ്രസർക്കാർ സംസ്ഥാന സാമൂഹിക നീതി വകുപ്പ്‌ വഴിയും ത്രിതല പഞ്ചായത്ത് മുഖേനയും വിവിധ ക്ഷേമ പദ്ധതികൾ നടപ്പാക്കുന്നുണ്ട് ഒപ്പം  അംഗൻവാടി കളിലെ അടിസ്ഥാന സൗകര്യമൊരുക്കുന്നതിനും ധാരാളം ഫണ്ട് വിനിയോഗിക്കുന്നുണ്ട്. ഇതൊന്നും ശരിയാംവണ്ണം ഉപയോഗിക്കാത്തതാണ് ഇ കെട്ടിടം തകർന്ന് വീഴാൻ കാരണം. സ്മാർട്ട് ക്ലാസ് റൂമുകൾ ഉണ്ടാക്കി സ്കൂളുകൾ അന്താരാക്ഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്നുവെന്ന് ജയലാൽ എം എൽ എ വീമ്പിളക്കുമ്പോൾ അംഗൻവാടി കെട്ടിടങ്ങളുടെ ശോചനിയാവസ്ഥ കണ്ടില്ലെന്ന് നടിക്കുന്നു. ഇ കെട്ടിടം തകർന്ന് വീണതോടെ പോളച്ചിറ പാർക്ക് മുക്കിലെയും, ഒഴുകുപാറ പുന്നമുക്കിലെയും അംഗൻവാടി കെട്ടിടങ്ങളുടെ അപകടാവസ്ഥ മുന്നിൽ കണ്ട് പ്രവർത്തനം പഞ്ചായത്ത്‌ ഇടപെട്ട് വാടക കെട്ടിടത്തിലേക്ക് മാറ്റി. ഇതിൽ പോളച്ചിറ പാർക്ക് മുക്ക് അംഗൻവാടി കേന്ദ്രസർക്കാർ ഫണ്ട് ഉപയോഗിച്ച് പുതിയ കെട്ടിടത്തിനായുള്ള ടെൻഡർ നടപടികൾ പൂർത്തിയാക്കി നിർമ്മാണം ഉടൻ ആരംഭിക്കുമെന്നും പഞ്ചായത്ത്‌ അധികൃതർ പറയുന്നു.

ചിറക്കര ഗ്രാമപഞ്ചായത്തിലെ  കൊച്ചാലുംമൂട് വാർഡിൽ കഴിഞ്ഞ ദിവസം രാത്രി തകർന്ന് വീണ അംഗൻവാടി കെട്ടിടത്തിലെ പ്രവർത്തനം താൽക്കാലികമായി മറ്റൊരു കെട്ടിടത്തിലേക്ക് മാറ്റി സ്ഥാപിച്ചിട്ടുണ്ടെന്നും പോളച്ചിറ പാർക്ക് മുക്കിലെയും, ഒഴുകുപാറ പുന്നമുക്കിലെയും അംഗൻവാടി കെട്ടിടങ്ങളുടെ അപകടാവസ്ഥ മുന്നിൽ കണ്ട് പ്രവർത്തനം വാടക കെട്ടിടത്തിലേക്ക് മാറ്റിയിട്ടുണ്ടന്നും ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് റ്റി..ആർ..ദീപു പറഞ്ഞു.

Thursday, 5 September 2019

മുഖ്യമന്ത്രിയുടേത് സത്യപ്രതിജ്ഞാ ലംഘനം

നമസ്തെ..
കേരളത്തിൽ വാഴുന്ന മുഖ്യമന്ത്രി പിണറായി വിജയന് ആ കസേരയിൽ ഇരിക്കാൻ യോഗ്യത ഇല്ല
കാരണം  സത്യപ്രതിജ്ഞ ലംഘനം നടത്തിയിരിക്കുന്നു കാരണങ്ങൾ നിരവധിയാണ്
ഭീതിയോ പ്രീതിയോ കൂടാതെ നിഷ്പക്ഷമായി പ്രവര്‍ത്തിക്കുമെന്നാണ് മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞയിലെ കാതലായസാരം. മന്ത്രിമാരുടെ സത്യപ്രതിജ്ഞയിലും മാറ്റമില്ല. എന്നാല്‍ മിക്ക മുഖ്യമന്ത്രിമാരും മന്ത്രിമാരും സത്യപ്രതിജ്ഞ വിസ്മരിച്ച് പ്രവര്‍ത്തിച്ച സംഭവങ്ങള്‍ എത്രയോ ഉണ്ട്. അതില്‍ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് കേരള മുഖ്യമന്ത്രി പിണറായി വിജയന്റേത്. ശബരിമല-പിറവം പള്ളി എന്നീ വിഷയത്തില്‍ തികഞ്ഞപക്ഷപാതിത്വമാണ് കേരള സര്‍ക്കാര്‍ നടത്തിയിട്ടുള്ളത്. ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ സുപ്രീം കോടതി വിധി ദുര്‍വ്യാഖ്യാനം നടത്തി സിപിഎമ്മിന്റെ രാഷ്ടീയലക്ഷ്യം നേടാനുള്ള മ്ലേച്ഛമായ നടപടിയാണ് കഴിഞ്ഞ മണ്ഡലകാലത്ത് സര്‍ക്കാര്‍ സ്വീകരിച്ചത്. യുവതീ പ്രവേശനത്തിന് അനുകൂലമായി സുപ്രീംകോടതി വിധി വന്ന ഉടന്‍ വാര്‍ത്താസമ്മേളനം നടത്തിയ മുഖ്യമന്ത്രി, വിധി എത്രയും വേഗം നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചു. യുവതികള്‍ക്ക് മലചവിട്ടാന്‍ എല്ലാ സന്നാഹങ്ങളും ഒരുക്കും. കേരളത്തിലെ വനിതാ പോലീസുകാര്‍ തികയില്ലെങ്കില്‍ അന്യസംസ്ഥാനങ്ങളില്‍ നിന്നും എത്തിക്കും എന്നൊക്കെയാണ് മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. യുവതികള്‍ക്ക് മല ചവിട്ടുന്നതില്‍ തടസമില്ലെന്ന നയം സുപ്രീം കോടതി വ്യക്തമാക്കിയെന്നത് നേരാണ്. എന്നാല്‍ ഇത്ര ദിവസത്തിനകം കയറണമെന്നോ ആരെങ്കിലും തടസം പറഞ്ഞാല്‍ ബലം പ്രയോഗിക്കണമെന്നോ കോടതി പറഞ്ഞിട്ടില്ല.

പിണറായി വിജയന്റെ ഉറപ്പിന്മേല്‍ വിശ്വാസികളായ യുവതികളാരും മലചവിട്ടാനെത്തിയില്ല. ആചാരമര്യാദകള്‍ അഭംഗുരം നിലനില്‍ക്കണമെന്നാണ് വിശ്വാസികള്‍ നിലപാടെടുത്തത്. യുവതികള്‍ മാത്രമല്ല, പുരുഷന്മാരും സ്വീകരിച്ച നിലപാട് അതുതന്നെയായിരുന്നു. എന്നാല്‍ സര്‍ക്കാര്‍ അവിശ്വാസികളായ സ്ത്രീകളെ ശബരിമലയിലേക്ക് ആനയിച്ചപ്പോള്‍ ശരണം വിളിയാല്‍ അവരെ പിന്‍തിരിപ്പിക്കാനാണ് ശ്രമിച്ചത്. അതിനെ മുഖ്യമന്ത്രി പിണറായി വിജയന്‍ ദുര്‍വ്യാഖ്യാനിക്കുകയാണ് ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്നത്. മല ചവിട്ടാനെത്തിയ വനിതകള്‍ക്ക് നേരെ അക്രമമുണ്ടായി എന്നാണ് മുഖ്യമന്ത്രി ആരോപിച്ചിരിക്കുന്നത്. തുണിയില്‍ തേങ്ങ പൊതിഞ്ഞു സ്ത്രീകളുടെ തലക്കടിച്ചു എന്ന് പറഞ്ഞ മുഖ്യമന്ത്രി ചില കാര്യങ്ങള്‍ വ്യക്തമാക്കേണ്ടതുണ്ട്. അങ്ങനെയുള്ള എത്ര പരാതികളാണ് ലഭിച്ചത്? ഇതിന്റെ പേരില്‍ എത്ര കേസാണ് എടുത്തത്? ആരൊക്കെയാണ് പ്രതികള്‍? ഇതിലേതെങ്കിലും ഒന്നിന് മുഖ്യമന്ത്രിക്ക് മറുപടിയുണ്ടോ? മുഖ്യമന്ത്രിക്കാണല്ലോ ആഭ്യന്തരവകുപ്പിന്റെ ചുമതല. അതിനാല്‍ തന്നെ ഉത്തരം പറയാനുള്ള ബാധ്യതയുണ്ടല്ലോ. ശരിയാണ്. ആയിരത്തിലധികം പേര്‍ക്കെതിരെ കള്ളക്കേസെടുത്തിട്ടുണ്ട്. തല്ലിതലപൊട്ടിച്ച പോലീസുകാര്‍ക്കെതിരെ ഒരു നടപടിയും സ്വീകരിച്ചിട്ടുമില്ല. ഹൈക്കോടതി ആവശ്യപ്പെട്ടിട്ടും അതിക്രമങ്ങളും അക്രമങ്ങളും നടത്തിയ പോലീസിന്റെ പട്ടിക കൈമാറിയിട്ടുമില്ല. മുഷ്ടി കൊണ്ടല്ല ബുദ്ധികൊണ്ടാണ് നീതിന്യായ പ്രവര്‍ത്തികള്‍ നടപ്പാക്കേണ്ടതെന്ന് ഉപദേശിക്കുന്ന മുഖ്യമന്ത്രിക്ക് മുഷ്ടിയുടെ ഭാഷയല്ലാതെ മറ്റെന്തെങ്കിലും വശമുണ്ടോ?

ശബരിമലയിലെ അതിക്രമങ്ങള്‍ക്ക് സുപ്രീംകോടതിയെ കൂട്ടുപിടിച്ച സര്‍ക്കാര്‍ പിറവം പള്ളിക്കേസില്‍ സുപ്രീംകോടതിയുടെ തീരുമാനത്തെ മാനിക്കുന്നുണ്ടോ? പള്ളിക്കാര്യത്തില്‍  സര്‍ക്കാരിന്റെയും പോലീസിന്റെയും  ഇരട്ടത്താപ്പ് ഹൈക്കോടതിയില്‍ കഴിഞ്ഞദിവസമാണ് വെളിവായത്. സഭാ തര്‍ക്കം സംബന്ധിച്ച് സര്‍ക്കാര്‍ നല്‍കിയ സത്യവാങ്മൂലത്തിലാണ് ഇടതുപക്ഷ സര്‍ക്കാരിന്റെ ഹിന്ദുവിരോധവും വിവേചനവും  തെളിഞ്ഞത്.  സുപ്രീം കോടതി വിധി പ്രകാരം  പിറവം സെന്റ് മേരീസ് പള്ളി വിട്ടുകിട്ടാന്‍ ഓര്‍ത്തഡോക്‌സ് വിഭാഗവും പ്രശ്‌നങ്ങള്‍ സമാധാനപരമായി പരിഹരിക്കാന്‍ നടപടി തേടി യാക്കോബായ വിഭാഗവും നല്‍കിയ ഹര്‍ജികളിലാണ് സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കിയത്. വിധി നടപ്പാക്കാന്‍ സര്‍ക്കാരിന് പ്രായോഗിക ബുദ്ധിമുട്ടുണ്ടെന്നും വിശ്വാസികളുടെ വികാരവും മതപരമായ അവകാശങ്ങളും സംരക്ഷിച്ചുകൊണ്ട് വിധി ഘട്ടം ഘട്ടമായി നടപ്പാക്കുമെന്നുമാണ് സത്യവാങ്മൂലത്തില്‍ പറഞ്ഞിരിക്കുന്നത്. ശബരിമലയിലെ യുവതീപ്രവേശനക്കാര്യത്തില്‍ ഹിന്ദു സമൂഹത്തിന്റെ വികാരങ്ങളെ ചവിട്ടിമെതിക്കുകയും അവരെ ജയിലില്‍ അടയ്ക്കുകയും മതപരമായ അവകാശങ്ങളെ അടിച്ചമര്‍ത്തുകയും രായ്ക്കുരാമാനം വിധി നടപ്പാക്കാന്‍ തുനിയുകയും ചെയ്ത സര്‍ക്കാരാണ് പള്ളിക്കാര്യത്തില്‍ കൈമലര്‍ത്തിയിരിക്കുന്നു. ശബരിമലകാര്യത്തില്‍ സുപ്രീംകോടതി വിധി വന്നയുടന്‍, അത് നടപ്പാക്കുമെന്ന് പ്രഖ്യാപിച്ച ഇടതുസര്‍ക്കാര്‍ അന്ന് അതു നടപ്പാക്കാന്‍ പ്രയോഗിക ബുദ്ധിമുട്ട് ഉണ്ടെന്നോ ക്രമസമാധാന പ്രശ്‌നം ഉണ്ടെന്നോ വിലപിച്ചിരുന്നുമില്ല. വെറും 2519 കുടുംബങ്ങള്‍ മാത്രമുള്ള പിറവം പള്ളിക്കാര്യത്തില്‍ ഈ നിലപാട് സ്വീകരിച്ച ഇടതുസര്‍ക്കാര്‍  ജനകോടികള്‍ ഉള്‍പ്പെട്ട ശബരിമലക്കാര്യത്തില്‍ ഇതേ നിലപാടല്ല സ്വീകരിച്ചത്. നഗ്നമായ പക്ഷപാതം സ്വീകരിച്ച സര്‍ക്കാര്‍ ഇന്ന് പ്രതിക്കൂട്ടിലാണ്. മുഖ്യമന്ത്രിയാകട്ടെ സത്യപ്രതിജ്ഞാലംഘനം തന്നെയാണ് നടത്തിയിട്ടുള്ളത്. അതുകൊണ്ടുതന്നെ അധികാരത്തില്‍ തുടരാനുള്ള ധാര്‍മ്മിക അവകാശം പിണറായി വിജയന് ഇല്ലാതായി.

Sunday, 1 September 2019

ഇരവിപുരംപോലീസിൽ നിന്നും നീതി കിട്ടുന്നില്ല ജനം വലയുന്നു.

ഇരവിപുരം പോലീസിൽ നിന്നും നീതി കിട്ടുന്നില്ല ജനം വലയുന്നു.
കൊട്ടിയം : ദിനംപ്രതി കുറ്റകൃത്യങ്ങൾ പെരുകുന്ന ഇരവിപുരം  പോലിസ് സ്റ്റേഷനിൽ  ജനങ്ങളുടെ പരാതിയിൽ അന്വേഷണം ഇല്ല നീതി കിട്ടാതെ ജനം വലയുന്നു.
പ്രമാധമായ  കേസുകളുടെ അന്വേഷണം ഇഴയുന്നതിന് പുറമെ പരാതികളുമായി എത്തുന്നവരും നിരാശരായി മടങ്ങുകയാണ്. ഗുരുതരമായ കേസുകൾ പോലും അന്വേഷിക്കാതെ സിപിഎം ന്റെ ഓഫീസിൽ നിന്നുള്ള അറിയിപ്പ് അനുസരിച്ചു ഒത്തുതീർപ്പാക്കുന്നു ഇത് കൊണ്ട് തന്നെ വാദികൾക്ക് നീതി ലഭിക്കാതെ പോകുന്നു. ഗുരുതരമായ കേസുകളിൽ പോലും പോലിസ് ഇടപെട്ട് ഒത്തുതീർപ്പിന് ശ്രമിക്കുകയാണെന്ന് പരാതിയുയരുന്നു.

പോളയത്തോട് മുതൽ മേവറം വരെയും കാക്കത്തോപ്പ് മുതൽ പൊഴിക്കര വരെയും പാർവ്വത്യാർ മുക്ക് മുതൽ കൊച്ചുഡീസന്റ് മുക്ക് വരെയുമായി പരന്നു കിടക്കുന്ന  ഇരവിപുരം പോലിസ് സ്റ്റേഷനിൽ നൂറ് കണക്കിന് പരാതികളാണ് ഓരോ ദിവസവും വരുന്നത്. ഈ പരാതികളെല്ലാം തന്നെ ഉദ്യോഗസ്ഥരുടെ  മേശപ്പുറത്ത് കുന്നുകൂടുകയാണ്. ഉന്നത ഉദ്യോഗസ്ഥർ അന്വേഷണത്തിന് കൈമാറിയ പരാതികളും ഇക്കൂട്ടത്തിലുണ്ട്. ഇതിനൊന്നും  പരിഹാരം കണ്ടെത്താൻ പൊലീസിന് ആകുന്നില്ല അത് കൊണ്ട് തന്നെ ഈ പോലിസ് സ്റ്റേഷനിൽ കുറ്റകൃത്യങ്ങളുടെ എണ്ണം വർധിച്ചു വരുന്നു. കുറ്റകൃത്യങ്ങൾ വർദ്ധിച്ചു വരുമ്പോഴും പോലിസുകാർക്ക് പരാതിയാണ് 
ആവശ്യത്തിന് പൊലീസുകാരില്ല എന്നതാണ് പരാതി.
നാല്പതോളം പോലീസുകാർ വേണ്ടിടത്ത്   25 പേരേയുള്ളു.
ഒരു എസ്.ഐ തസ്തികയും ഒഴിഞ്ഞുകിടക്കുന്നു. പുതിയ പരിഷ്കാരത്തിന്റെ ഭാഗമായി ക്രമസമാധാനവും കേസന്വേഷണവും പ്രത്യേകം വേർതിരിച്ചിട്ടുണ്ടെങ്കിലും ഇവിടെ അതെല്ലാം കടലാസിൽ മാത്രമാണ്. ക്രമസമാധാന ചുമതലയുള്ള എസ്.ഐ തന്നെ മാസങ്ങൾ പഴക്കമുള്ള കേസുകൾ അന്വേഷിക്കേണ്ട അവസ്ഥയാണ്. കേസന്വേഷണ ചുമതലയുള്ള എസ്.ഐ ക്രമസമാധാനവും നോക്കേണ്ടി വരുന്ന അവസ്ഥ വിശ്രമമില്ലാതെ ജോലി ചെയ്യുകയാണ് പല പോലീസുകാരും  അത് കൊണ്ട് തന്നെ അന്വേഷണങ്ങൾ ഇഴഞ്ഞു നീങ്ങുന്ന അവസ്ഥയാണ് എന്ന് പോലിസുകാർ പറയുന്നു എസ് എഫ് ഐ നേതാക്കൾ പോലിസ് സ്റ്റേഷനിൽ തെറിവിളിച്ച കേസ് മുതൽ ഇങ്ങോട്ട് സിപിഎം ന്റെ അനധികൃത ഇടപെടൽ മൂലം പല കേസുകളിലും വാദികൾക്ക് നീതി കിട്ടാതെ പോകുന്നുവെന്ന പരാതിയും പോലീസിന്റെ ഭാഗത്തു നിന്നും ഉണ്ട്.ജനങ്ങൾക്ക് നീതി കിട്ടുന്നതിന് വേണ്ടിയുള്ള നടപടികൾ പോലീസിന്റെ ഭാഗത്ത് നിന്നും ഉണ്ടാവണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.     

മേധാവിയായ സ്റ്റേഷൻ ഹൗസ് ഓഫീസറുമില്ല, ഇരവിപുരം പൊലീസ് സ്റ്റേഷൻ നാഥനില്ലാ കളരിയായി മാറിയിരിക്കുകയാണ്.

സി.ഐ രണ്ടാഴ്ചയോളമായി അവധിയിലായിട്ടും ഇതുവരെ പുതിയ ആളെ നിയമിച്ചിട്ടില്ല. കേസുകളുടെ അന്വേഷണം ഇഴയുന്നതിന് പുറമെ പരാതികളുമായി എത്തുന്നവരും നിരാശരായി മടങ്ങുകയാണ്.

ഇരവിപുരം സ്റ്റേഷനിൽ
 പരാതികൾ കുന്നുകൂടുന്നു; സ്ഥിതി ഗുരുതരം

നൂറ് കണക്കിന് പരാതികളാണ് ഓരോ ദിവസവും വരുന്നത്. ഈ പരാതികളെല്ലാം മേശപ്പുറത്ത് കുന്നുകൂടുകയാണ്. ഉന്നത ഉദ്യോഗസ്ഥർ അന്വേഷണത്തിന് കൈമാറിയ പരാതികളും ഇക്കൂട്ടത്തിലുണ്ട്. ഉന്നത ഉദ്യോഗസ്ഥർ നിരന്തരം വിളിച്ചുചേർക്കുന്ന യോഗങ്ങളിൽ പങ്കെടുക്കേണ്ടി വരുന്നതിനാൽ എസ്.ഐമാർക്കും സ്റ്റേഷനിൽ സമയം ചെലവഴിച്ച് പരാതികൾ പരിശോധിക്കാനാകുന്നില്ല.

മറ്റ് സ്റ്റേഷനുകളിൽ ഒന്നോ രണ്ടോ ക്രൈം കേസുകൾ റിപ്പോർട്ട് ചെയ്യുമ്പോൾ ഇവിടെ പതിവായി നാലും അഞ്ചും എണ്ണം ഉണ്ടാകും. സമയബന്ധിതമായി അന്വേഷണം പൂർത്തിയാക്കാത്തതിനാൽ പ്രതികൾ വാദികളെ ഭീഷണിപ്പെടുത്തി ഒത്തുതീർപ്പിലെത്തുകയാണ്. ഒരുമാസം ശരാശരി അഞ്ഞൂറ് പരാതികളെങ്കിലും എത്താറുണ്ട്.

 അധികാരപരിധി കണ്ണെത്താ ദുരത്തോളം

പോളയത്തോട് മുതൽ മേവറം വരെയും കാക്കത്തോപ്പ് മുതൽ പൊഴിക്കര വരെയും പാർവ്വത്യാർ മുക്ക് മുതൽ കൊച്ചുഡീസന്റ് മുക്ക് വരെയുമായി ഇരവിപുരം സ്റ്റേഷന്റെ അധികാര പരിധി കണ്ണെത്താ ദൂരത്തോളം പരന്ന് കിടക്കുകയാണ്.

ഇതെല്ലാം പോരാഞ്ഞിട്ട് ഏഴ് സുനാമി കോളനികളും ഉണ്ട്. അവിടങ്ങളിൽ എന്നും അടിയും വഴക്കുമാണ്. ഓരോ സുനാമി കോളനിയിലും ഒരു ഉദ്യോഗസ്ഥനെ നിയമിക്കേണ്ട അവസ്ഥയാണുള്ളത്.

 37 പൊലീസുകാരുടെ തസ്‌തിക

 നിലവിലുള്ളത് 25 പേർ

 ഒരു എസ്.ഐ തസ്തികയിലും ഒഴിവ്

നാഥനില്ലാ കളരിയായി ഇരവിപുരം പൊലീസ് സ്റ്റേഷൻ

ഇരവിപുരം പൊലീസ് സ്റ്റേഷൻ

 സി.ഐ രണ്ടാഴ്ചയായി അവധിയിൽ

 12 തസ്തികകൾ ഒഴിഞ്ഞുകിടക്കുന്നു

 പ്രതിമാസം അഞ്ഞൂറോളം പരാതികൾ

 ദിവസം ശരാശരി നാല് ക്രൈം കേസുകൾ