Saturday, 29 June 2019

തൊഴിലുറപ്പിന് കൂലിയും ഇല്ല കേസും എടുത്ത്  തൊഴിലാളിനേതാക്കൾ ഭരിക്കുന്ന ചിറക്കര  പഞ്ചായത്ത്‌

തൊഴിലുറപ്പിന് കൂലിയും ഇല്ല കേസും എടുത്ത്  തൊഴിലാളിനേതാക്കൾ ഭരിക്കുന്ന ചിറക്കര  പഞ്ചായത്ത്‌

@ തൊഴിൽ ചെയ്ത കൂലി കിട്ടാത്തതിന് സമരം ചെയ്താൽ ജനങ്ങളുടെ പഞ്ചായത്ത്‌ കേസെടുക്കും

@ തൊഴിലുറപ്പ് തൊഴിലാളികളുടെ പേരിൽ കേസെടുത്തതിൽ പ്രതിഷേധം ശക്തമാകുന്നു.

ചാത്തന്നൂർ: ചെയ്ത പണിയുടെ കൂലി ചോദിച്ചതിന് കേസെടുത്ത് തൊഴിലാളി നേതാക്കൾ ഭരിക്കുന്ന ചിറക്കര പഞ്ചായത്ത്‌.
ചിറക്കര പഞ്ചായത്തിലെ പോളച്ചിറ ഏലായിൽ പഞ്ചായത്ത് മൽസ്യ കർഷകരെ ഉൾപ്പെടുത്തി
മൽസ്യ ക്ളബ്ബ് രൂപീകരിച്ചു കൊണ്ട് നടത്തിയ പദ്ധതിയായ
‘ഒരു പൂവ്‌ നെല്ല് ഒരു പൂവ്‌ മത്സ്യം’ കൃഷിയുടെ ഭാഗമായാണ് തൊഴിലുറപ്പുജോലി നടത്തിച്ചത്. സ്വകാര്യ വ്യക്തികളുടെ പുരയിടങ്ങളിൽ കുളം കുഴിക്കു വാനോ മത്സ്യ കൃഷി നടത്തുവാനോ ദേശിയ തൊഴിലുറപ്പ് പദ്ധതിയിൽ അനുവാദം ഇല്ലെന്നിരിക്കെ
മസ്റ്റർ റോൾ പോലുമില്ലാതെ എൺപതോളം തൊഴിലാളികളെക്കൊണ്ട്‌ മുപ്പതുദിവസത്തോളം പണി ചെയ്യിപ്പിച്ചു. ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡന്റെ പ്രേമചന്ദ്രനാശാന്റെയും പോളച്ചിറ വാർഡംഗം സിന്ധുമോളിന്റെയും നേതൃത്വത്തിൽ 2018 ജൂണ് 19 നാണ്  മത്സ്യകൃഷി യ്ക്കായി നിലം ഒരുക്കി തുടങ്ങിയത്.
മത്സ്യപദ്ധതിയിൽ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്താൻ പറ്റാത്തതിനാൽ മറ്റു പദ്ധതിയിൽ ഉൾപ്പെടുത്തി കൂലി കൊടുക്കാം എന്ന് പറഞ്ഞാണ് തൊഴിലാളികളെ പറ്റിച്ചത്.
കൂലിയിനത്തിൽ ഏഴു ലക്ഷത്തോളം രൂപയായിരുന്നു തൊഴിലാളികൾക്ക് ലഭിക്കേണ്ടിയിരുന്നത്. കൃഷിക്കായി ഫിഷറീസ് വകുപ്പിൽനിന്ന്‌ തീറ്റയും സൗജന്യമായാണ് ലഭിച്ചിരുന്നത്. കൂലിച്ചെലവിനും മറ്റുമായി ലക്ഷങ്ങൾ സബ്സിഡിയും മത്സ്യ ക്ളബ്ബിന് ലഭിച്ചിരുന്നു. പ്രളയംമൂലം വിളവെടുപ്പ് നടന്നതുമില്ല. മത്സ്യ ക്ളബ്ബിനു ലഭിച്ച സബ്സിഡിത്തുക മറച്ചുവെച്ചുകൊണ്ട്‌ പാവങ്ങളായ തൊഴിലാളികളെ മാസങ്ങളോളം കൂലിനൽകാതെ നടത്തിച്ചിരുന്നു.
പണിയെടുപ്പിച്ചിട്ട്‌ കൂലി കൊടുക്കാതിരുന്ന നടപടിയിൽ പ്രതിഷേധിച്ച് കഴിഞ്ഞ ഫെബ്രുവരിയിൽ പഞ്ചായത്ത് പടിക്കൽ നടന്ന തൊഴിലുറപ്പ് തൊഴിലാളികളുടെ സമരത്തിൽ പങ്കെടുത്ത പട്ടിണി പാവങ്ങളായ പത്താളുടെ പേരിലാണ്‌ കേസെടുപ്പിച്ചത്.

സമരത്തിന് നേതൃത്വം നൽകിയ മേറ്റുമാർ (തൊഴിലുറപ്പുജോലി ചെയ്യിക്കുന്നവർ), ഇടത് രാഷ്‌ട്രീയ പാർട്ടികളുടെ അംഗങ്ങളായ തൊഴിലാളികൾ എന്നിവരെ കേസിൽ നിന്നൊഴിവാക്കി. ഇതിൽ പെടാത്ത പത്തു തൊഴിലാളികളാണ് ചെയ്ത ജോലിക്ക്‌ കൂലിചോദിച്ചതിന്റെ പേരിൽ കേസുമായി കോടതി കയറേണ്ടിവരുന്നത്. ജോലി ചെയ്യിച്ച സിപിഎം നേതാക്കളായ നാലു മേറ്റുമാർ
അടക്കമുള്ളവരെ ഒഴിച്ച് നിർത്തിയാണ് ഇപ്പോൾ കേസ് എടുത്തിരിക്കുന്നത് സമരം ചെയ്ത മുഴുവൻ പേരുടെയും പേരിൽ കേസെടുക്കണം അല്ലെങ്കിൽ
കോടതിയിൽ നിന്നും  കേസ് പിൻവലിക്കാൻ ഉള്ള നടപടികൾ സ്വീകരിക്കണം എന്നാണ് തൊഴിലാളികളുടെ ആവശ്യം.

ഇടതുപാർട്ടികളുടെ ചട്ടുകമായി
ദേശീയ തൊഴിലുറപ്പ് പദ്ധതി മാറുന്നു.
ചാത്തന്നൂർ: ഇടതു സംഘടകളുടെയും ഗ്രാമപഞ്ചായത്ത്‌ മെബർമാരുടെയും ചട്ടുകമായി ദേശിയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി  മാറുന്നു.
തൊഴിലുറപ്പ് തൊഴിലാളികളെ ചൂഷണം ചെയ്യുന്നതിന്റെ മുഖ്യതെളിവായി ചിറക്കര പഞ്ചായത്തിലെ ഇ സംഭവം മാറുകയാണ്. വീട്ടമ്മമാരാണ് ഈ തൊഴിലിനായി കൂടുതലും എത്തുന്നത്
ഇപ്പോൾ കശുവണ്ടി മേഖലയിൽ നിന്നും തൊഴിൽ നഷ്ടപ്പെട്ടവരും എത്തുന്നു. എല്ലാ മേഖലയിലും തൊഴിലാളികളെ ചൂഷണം ചെയ്ത സിപിഎം നേതൃത്വത്തിലുള്ള തൊഴിലാളി സംഘടനകൾ ഇവിടെയും യൂണിയൻ പ്രവർത്തനം നടത്തി തൊഴിലാളികളെ ചൂഷണം ചെയ്തു തുടങ്ങിയിരിക്കുന്നു. ഒരു വാർഡിലെ മെമ്പർമാരുടെ താളത്തിന് ഒത്തു തുള്ളുന്ന മേറ്റുമാർ ആണ് ഇവരെ നിയന്ത്രിക്കുന്നതും സിപിഎം ന്റെയും സിപിഐ യുടെയും നേതാക്കൾ ആണ് കൂടുതൽ തൊഴിലാളികൾക്കും തൊഴിലുറപ്പ് പദ്ധതിയിൽ എന്ത് ജോലി ചെയ്യണം എന്നതിനെ കുറിച്ചുള്ള അഞ്ജതയാണ് ഇത്തരത്തിലുള്ള ചൂഷണത്തിന് കാരണം. കഴിഞ്ഞ തിരഞ്ഞെടുപ്പ് സമയത്ത് കൊടിയേരി ബാലകൃഷ്ണൻ  ചാത്തന്നൂർ എത്തിയപ്പോൾ കെട്ടിയ പടുകൂറ്റൻ പന്തൽ ക്ലീൻ ചെയ്തത് തൊഴിലുറപ്പ് തൊഴിലാളികളെ ഉപയോഗിച്ചാന്ന് വനിതാമതിൽ തൊട്ട് ഇടതു പാർട്ടികളുടെ ബ്രാഞ്ച് സമ്മേളനങ്ങൾ വരെ തൊഴിലുറപ്പ് തൊഴിലാളികളെ ഭീഷണിപ്പെടുത്തി പങ്കെടുപ്പിക്കുന്നു.ഈ സമ്മേളനങ്ങൾക്ക് ചെല്ലാതിരുന്നാൽ തൊഴിൽ കൊടുക്കാതെ മാറ്റി നിർത്തുന്നു. കശുവണ്ടി മേഖലയിലും മറ്റും തൊഴിൽ നഷ്ടപെട്ട അമ്മമാർ ദേശീയ തൊഴിലുറപ്പ് പദ്ധതിയെയാണ് ആശ്രയിക്കുന്നത് തൊഴിലുറപ്പ് മേഖലയിലെ നീതിനിഷേധം തടയുന്നതിന് അടിയന്തിരമായി ഇവരെ ബോധവത്കരണം നടത്തണം എന്നാണ് നാട്ടുകാരുടെ ആവശ്യം.

Saturday, 22 June 2019

എടുക്കാത്ത വായ്പയുടെ പേരിൽ വീട്ടമ്മയ്ക്ക് ജപ്തി നോട്ടിസ്.

@ കൊട്ടിയത്തെ പൊതുമേഖല ബാങ്ക്  കേന്ദ്രീകരിച്ചു ഇല്ലാത്ത കുടുംബശ്രീയുടെ പേരിൽ വ്യാജ ലോണുകൾ സംഘടിപ്പിച്ചു കൊടുക്കുന്ന സംഘങ്ങൾ സജീവം. കൂടുതൽ അന്വേഷണം വേണമെന്ന
ആവശ്യം സജീവമാകുന്നു. കുടുംബശ്രീയിൽ അംഗമാകുന്ന അംഗങ്ങളുടെ രേഖകൾ ദുരുപയോഗം ചെയ്യുന്നു.

എടുക്കാത്ത വായ്പയുടെ പേരിൽ ജപ്തി നോട്ടിസ്: ബാങ്ക് മാനേജരടക്കം 4 പേർക്കെതിരെ കേസ്

കൊട്ടിയം: എടുക്കാത്ത വായ്പയുടെ പേരിൽ വീട്ടമ്മയ്ക്ക് ജപ്തി നോട്ടിസ് അയച്ച സംഭവത്തിൽ കൊട്ടിയത്തെ പൊതുമേഖല ബാങ്ക് ശാഖാ മാനേജർ ഉൾപ്പെടെ 4 പേർക്കെതിരെ കൊട്ടിയം പൊലീസ് കേസെടുത്തു. കുടുംബശ്രീ യൂണിറ്റിന്റെ പേരിലാണ് കുടുംബശ്രീ യൂണിറ്റിന്റെ പേരിലാണ് കാവനാട് വാടകയ്ക്കു താമസിച്ചിരുന്ന നൂറുന്നിസ എന്ന സ്ത്രീയും ഹസീന, മിനി എന്നിവരും ചേർന്ന് 9 ലക്ഷം രൂപ 5 വർഷം മുൻപ് കൊട്ടിയത്തെ പൊതുമേഖല ബാങ്കിൽ നിന്നു വായ്പയെടുത്തത്. കാവനാട്ടെ വീട്ടമ്മയുടെ ഫോട്ടോയും വ്യാജ ഒപ്പും ഇട്ടാണ് ഇരവിപുരം കേന്ദ്രമായി പ്രവർത്തിക്കുന്ന ഗ്രൂപ്പിൽപ്പെട്ടവരെന്നു കാണിച്ച് വായ്പ എടുത്തതെന്ന് പരാതിക്കാരി പറഞ്ഞു.

3 ദിവസം മുൻപാണ് പരാതിക്കാരിക്കു കൊട്ടിയത്തെ ബാങ്കിൽ നിന്ന് 7 ദിവസത്തിനുള്ളിൽ മുതലും പലിശയും ചേർത്ത് .3.5 ലക്ഷം രൂപ അടയ്ക്കണമെന്നും അല്ലെങ്കിൽ സ്ഥലം ജപ്തി ചെയ്യുമെന്നും കാണിച്ചു നോട്ടിസ് വന്നത്. കുടുംബശ്രീ അംഗം പോലുമല്ലാത്ത വീട്ടമ്മ ഇതെപ്പറ്റി ബാങ്കിൽ ചെന്നു തിരക്കിയപ്പോൾ തൃപ്തികരമായ മറുപടി ലഭിച്ചില്ല. ഇതെത്തുടർന്ന് വീട്ടമ്മ കൊട്ടിയം പൊലീസ്, കൊല്ലം കോർപറേഷൻ കുടുംബശ്രീ സെക്രട്ടറി എന്നിവർക്കു പരാതി നൽകി, ഇതിന്റെ അടിസ്ഥാനത്തിലാണ് കൊട്ടിയം പൊലീസ് കേസെടുത്തത്.

ആരോപണ വിധേയയായ നൂറുന്നിസ കാവനാട് മുൻപ് താമസിച്ചിരുന്നു. അക്കാലയളവിൽ പ്രവർത്തിച്ചിരുന്ന നിർഭയ കുടുംബശ്രീയുടെ സെക്രട്ടറിയായിരുന്നു നൂറുന്നിസ. പരാതിക്കാരി അതിലെ അംഗവും. ...
പിന്നീട് ഈ കുടുംബശ്രീ യൂണിറ്റ് പൊളിഞ്ഞു. അന്നത്തെ രേഖകൾ കൈവശം വച്ചാണ് പരാതിക്കാരിയുടെ പേരിൽ മാടൻനട,
വാളത്തുംഗൽ ഭാഗത്തുള്ള മറ്റ് 2 പേരും ചേർന്ന് വൻ തട്ടിപ്പു നടത്തിയതെന്നാണ് ആരോപണം. 10 പേരടങ്ങുന്ന സംഘമാണെന്നു കാണിച്ചാണ് കൊട്ടിയത്തെ ബാങ്കിൽ നിന്നു വായ്പ തരപ്പെടുത്തിയതെന്നും പറയുന്നു....

Sunday, 16 June 2019

ചാത്തന്നൂരില്‍  മഴക്കാല പൂര്‍വ ശുചീകരണം ഉത്ഘാടനത്തിൽ ഒതുങ്ങി നാടാകെ മാലിന്യകൂബാരം


@ പകര്‍ച്ചവ്യാധി പടര്‍ന്നു പിടിക്കാന്‍ സാധ്യത

ചാത്തന്നൂര്‍ : മഴകാല പൂർവ്വ ശുചീകരണം വഴിപാടായി നാടെങ്ങും മാലിന്യകൂമ്പാരം വിവിധതരം  രോഗങ്ങൾ പടരുന്നു
അനങ്ങാപ്പാറ നയം സ്വീകരിച്ചു അധികൃതർ.

ബ്ലോക്ക്‌ തലത്തിലും  പരവൂര്‍  മുന്‍സിപ്പല്‍ തലത്തിലും ഇതിനു വേണ്ടി യോഗങ്ങള്‍ നടന്നു.ജനപ്രതിനിധികള്‍ അധരവ്യായാമം നടത്തുകയും ഉത്ഘാടനങ്ങൾ നടത്തി പത്രപരസ്യം  ചെയ്തു. എന്നല്ലാതെ ചാത്തന്നൂർ  നിയോജക മണ്ഡലത്തിൽ യാതൊരുവിധ ശുചീകരണ പ്രവര്‍ത്തങ്ങളും നടന്നിട്ടുമില്ല.
പഞ്ചായത്ത് മുന്‍സിപ്പല്‍ അധികാരികള്‍ അനങ്ങാപാറ നയമാണ് സ്വീകരിച്ചിരിച്ചുകൊണ്ട്  എല്ലാം ആരോഗ്യവകുപ്പിന്ടെ തലയില്‍  കെട്ടിവച്ച്  ഉറക്കംനടിക്കുകയാണ്  ജനപ്രതിനിധികള്‍.

മഴക്കാല പൂര്‍വ്വ ശുചീകരണം നടക്കാത്തതു കാരണം പകര്‍ച്ച വ്യാധി പടര്‍ന്നു പിടിക്കാന്‍ സാധ്യതയേറുന്നു.

കല്ലുവാതുക്കല്‍,പൂതക്കുളം,ആദിച്ചനല്ലൂര്‍,ചാത്തന്നൂര്‍ ചിറക്കര  എന്നി പഞ്ചായത്തുകളിലും പരവൂര്‍ മുന്‍സിപ്പല്‍ മേഖലയിലും ജനവാസ കേന്ദ്രങ്ങള്‍  മാലിന്യങ്ങള്‍ കൊണ്ട്‌ നിറഞ്ഞു. മഴയില്‍ മാലിന്യം  ഓടകള്‍ക്ക്  പുറത്തുകൂടിയാണ്‌ ഒഴുകുന്നത്‌.

ചാത്തന്നൂര്‍ പഞ്ചായത്തിലെ  ഇത്തിക്കരയാറ്റിന്ടെ തീരത്തുള്ള വാഹനങ്ങളുടെ തൂക്കം അളക്കുന്ന സ്ഥലത്തിന് ചേര്‍ന്നുള്ള വയല്‍ നികത്താന്‍ ഉപയോഗിക്കുന്നത് പ്ലാസ്റ്റിക് മാലിന്യമാണ്. ഇത് ഗുരുതരമായ പാരിസ്ഥിതിക പ്രശനം ഉണ്ടാക്കുന്നതാണ്.തിരുമുക്കില്‍ ആക്രിക്കച്ചവടക്കാര്‍ മാലിന്യം കൂട്ടിയിടാന്‍ തുടങ്ങിയിട്ട് വര്‍ഷം നാല്  കഴിഞ്ഞു.ചാത്തന്നൂര്‍ ടൌണിലെ മനുഷ്യവിസര്‍ജം അടക്കമുള്ള  മാലിന്യം ഒഴുകുന്നത്‌ ചാത്തന്നൂര്‍ തോട്ടിലേക്ക്.ടൌണിലെ മാലിന്യം നീക്കം ചെയ്യുന്നത് ഒഴിച്ചാല്‍ യാതൊരുവിധ ശുചീകരണ പ്രവര്‍ത്തനങ്ങളും നടക്കുന്നില്ല. ഇതെല്ലാം അധികാരികളുടെ മുന്നിലെത്തിയിട്ടും അധികാരികള്‍ അനങ്ങാപാറ നയമാണ് സ്വീകരിക്കുന്നത്.

കല്ലുവാതുക്കല്‍ പഞ്ചായത്തില്‍ മാലിന്യം നീക്കം ചെയണമേന്ഘില്‍ ജനങ്ങള്‍ പ്രഷോഭണം നടത്തണം മാലിന്യനിര്‍മാര്‍ജനത്തിന് വേണ്ടി നിരവധി സമരങ്ങള്‍ നടത്തിയിട്ടും യാതൊരുവിധ പ്രയോജനവും ഇല്ലാത്ത അവസ്ഥ.  

കല്ലുവാതുക്കല്‍ പാറ ജംഗ്‌ഷന്‍ മുതല്‍ ജില്ലാ അതിര്‍ത്തിയായ കടമ്മാന്‍തോട്ടം  ജംഗ്‌ഷന്‍ വരെ ദേശിയപാതയുടെ  തെരുവോരങ്ങള്‍ മാലിന്യ കൂബാരമാണ്.കല്ലുവാതുക്കല്‍, പാരിപ്പള്ളി, വേളമാനൂര്‍ തുടങ്ങിയ സ്ഥലങ്ങളിലെ   മാര്‍ക്കറ്റിനകം മാലിന്യം കൊണ്ട് മൂക്ക് പൊത്താതെ നടക്കാന്‍ പറ്റാത്ത അവസ്ഥ

പൂതക്കുളം പഞ്ചായത്തില്‍  മാലിന്യ നീക്കംചെയ്യുക എന്നത് വഴിപാടാണ് പുത്തന്‍കുളം മാര്‍കെറ്റില്‍ മാലിന്യം കുന്നുകൂടി കിടക്കുന്നു. പാരിപ്പള്ളി-പരവൂര്‍ റോഡില്‍ എവിടെ നോക്കിയാലും മാലിന്യ കൂബാരം കാണാം. മഴക്കാല പൂര്‍വ്വ ശുചീകരണ പ്രവര്‍ത്തങ്ങള്‍ എന്താണ് എന്നാണ് പഞ്ചായത്ത് അധികൃതര്‍ ചോദിക്കുന്നത് ഇതിനു വേണ്ടി ആരോഗ്യവകുപ്പ് കൊടുക്കുന്ന സാധനങ്ങള്‍ എല്ലാം പഞ്ചായത്ത് മെബര്‍മാര്‍ സ്വന്തം ആവശ്യത്തിന് ഉപയോഗിക്കുന്നു എന്ന് പൊതുവേ പരാതിയാണ്

ആധിച്ചനല്ലൂര്‍ പഞ്ചായത്തിലെ അവസ്ഥ വളരെ ദയനീയമാണ് കൊട്ടിയം മാര്‍കറ്റ് തന്നെ ഉത്ത്മോദാഹരണമായി നില്‍ക്കുന്നു. മാലിന്യ നിര്‍മാര്‍ജനത്തിന് സ്ഥാപിച്ച പ്ലാന്റ് തന്നെ ഇല്ലാതായി മാലിന്യ നീക്കമില്ല മാസത്തില്‍ ഒന്നോ രണ്ടോ തവണ ആരോഗ്യവകുപ്പ് അധികാരികള്‍ പഞ്ചായത്ത് ഓഫീസില്‍ കയറിയിറങ്ങിയാല്‍ മാലിന്യം നീക്കും.കൂടുതല്‍ മാലിന്യവും ഇത്തിക്കരയാറ്റില്‍ തള്ളുന്നു. കുമ്മല്ലൂര്‍ തോണികടവ് നാഗ ക്ഷേത്രത്തിന് എതിര്‍വശത്തുള്ള വയലില്‍ കോഴിവേസ്റ്റുo അറവുമാലിന്യവും തള്ളുന്നു.നിരവധി തവണ പഞ്ചായത്ത് പോലീസു അധികാരികളെ അറിയിച്ചിട്ടും യാതൊരു പ്രയോജനവും ഇല്ലാ എന്ന് നാട്ടുകാര്‍ പറയുന്നു.

പരവൂര്‍ മുന്‍സിപ്പാലിറ്റിയിയുടെ സ്ഥിതി വളരെ ദയനീയമാണ് എല്ലാ സ്വകര്യങ്ങളും ഉണ്ടെങ്കിലും ഒന്നും ഇല്ലാത്ത അവസ്ഥയാണ്.മാര്‍കെറ്റില്‍ ആയാലും എവിടെയായാലും മാലിന്യം നീക്കം ചെയ്യുന്നത് ഭരണകഷിയുടെ ഇഷ്ടക്കാരെ നോക്കിയാണ്.

പരവൂര്‍ നഗരത്തിലെ  റോഡിലെ ഓടകള്‍ക്ക്‌ പുറത്തിട്ടിട്ടുള്ള മിക്ക സ്ലാബുകളും പൊട്ടിക്കിടക്കുന്നതിനാല്‍ മാര്‍ക്കറ്റിലെ മാലിന്യമടക്കം ഓടയിലെത്തി ഒരു ചെറിയ മഴപെയ്‌താല്‍ വെള്ളത്തോടൊപ്പം മാലിന്യവും ഇവിടെയെത്തി ഓട അടയുകയും വെള്ളം റോഡില്‍ നിറയുകയും ചെയ്യും. മാര്‍ക്കറ്റിനു സമീപം മുതല്‍ ഒരു കിലോമീറ്ററോളം ദൂരെ  വരെ വെള്ളവും മാലിന്യവും കൊണ്ട്‌ നിറയുകയാണ്‌ പതിവ്‌.
ഈ വെള്ളവും മാലിന്യവും റോഡുസൈഡില്‍ കെട്ടിക്കിടന്ന്‌ സാംക്രമിക രോഗങ്ങള്‍ പടര്‍ന്നു പിടിക്കാനും സാധ്യതയേറെയാണ്‌. മാലിന്യം നീക്കം ചെയ്യാത്തതു കാരണം മഴ നനഞ്ഞ്‌ ചീഞ്ഞളിഞ്ഞ്‌ ജംഗ്‌ഷനും പരിസരവും ദുര്‍ഗന്ധ പൂരിതമായിക്കഴിഞ്ഞു. ഓവുചാലിലും കായലോ രങ്ങളും കടലോരങ്ങളിലും  തുറസ്സായ സ്ഥലങ്ങളിലും കൂടികിടക്കുന്ന മാലിന്യങ്ങൾ പകർച്ച വ്യാധിഭീഷണി പരത്തുന്നുണ്ട്. നഗര ഹൃദയത്തിലുള്ള മത്സ്യ മാർക്കറ്റിലെ മാലിന്യ പ്രശ്‌നത്തിന് ശാശ്വത പരിഹാരം കാണാൻ നഗരസഭയ്ക്ക് ആയിട്ടില്ല

പ്രൈവറ്റ്  ബസ് സ്റ്റാന്റ് പരിസരത്തും റോഡ്‌വക്കിലും കായല്‍  തീരത്തുമാണ് മാലിന്യങ്ങൾ നിക്ഷേപിക്കുന്നത്. മഴക്കാലം ആകുന്നതോടെ കുന്നുകൂടി കിടക്ക മാലിന്യങ്ങൾ കിണറുകളി ലേക്കും ജനസ്രോതസ്സുകളിലേക്കും പടര്‍ന്ന് പിടിക്കുന്നതോടെ ആരോഗ്യ പ്രശ്‌നങ്ങളുണ്ടാകാൻ സാധ്യതയുണ്ടെന്നാണ് ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു.

മാലിന്യം കുന്നുകൂടിയതോടെ പരവൂര്‍ തെക്കുഭാഗം പൊഴികര എന്നിവടങ്ങളില്‍  മൂക്ക് പൊത്താതെ ജനത്തിനു നടക്കാൻ പറ്റാത്ത അവസ്ഥയായി. നൂറ് കണക്കിന് ആളുകൾ വഴി നടക്കുന്ന പരവൂര്‍ ചാത്തന്നൂര്‍ റോഡില്‍   മാലിന്യം റോഡിലേക്ക് ചിതറി കിടക്കുന്ന അവസ്ഥയാണ്. പുക്കുളം ബസ് സ്റ്റോപ്പിന് സമീപം നെടുങ്ങോലം  ആശുപത്രി, സാംസ്ക്കാരിക കേന്ദ്രം, എന്നിവ പ്രവർത്തിക്കുന്ന സ്ഥലത്ത് മാലിന്യം കിടന്ന് ദുർഗന്ധം വമിക്കുന്ന സ്ഥിതിയാണ് .

കൂടാതെ നൂറ് കണക്കിന് വിദേശികൾ വരുന്നകൊല്ലം തിരുവന്ധപുരം  ജില്ലാ അതിര്‍ത്തിയില്‍   വിദേശികളെ സ്വീകരിക്കുന്ന പാലത്തിന്റെ മുൻവശം മാലിന്യ കൂമ്പാരമാണ്.
ദിനംപ്രതി നിരവധി രോഗികൾ വന്നു പോകുന്ന കലയ്കോട്
ഗവ:ആശുപത്രിയിലും പരിസരത്തും മാലിന്യമാണ്. ശനി,ഞായർ, അവധി ദിവസങ്ങളിലാണ് ഇവിടെ മാലിന്യം വൻതോതിൽ നിക്ഷേപിക്കുന്നത്.
ഇതു മൂലം രോഗികൾക്ക് കൂനിമ്മേൽ കുരു ആയ സ്ഥിതിയാണ് .

പലയിടങ്ങളിലും യഥാസമയം നീക്കം ചെയ്യാത്തതിനാൽ മാലിന്യം കെട്ടിക്കിടക്കുകയാണ് . നഗരസഭയിൽ ആവശ്യത്തിന് ജീവനക്കാർ ഇല്ലാത്തതാണ് പ്രധാന കാരണം. ഉള്ള ജീവനക്കാർക്ക് ആവശ്യത്തിന് സുരക്ഷാഉപകരണങ്ങൾ ഇല്ലാത്ത സ്ഥിതിയാണ് .

നഗരസഭ മാലിന്യ നിർമ്മാർജ്ജനത്തിൽ കേന്ദ്ര സർക്കാരിന്റെയും ക്ലീൻ കേരളയുടെയും ഫണ്ടുകളുണ്ടെങ്കിലും ഒരു നടപ്പിലാക്കുന്നില്ല. നഗരസഭകളിലെ എല്ലാ വാർഡുകളിലും ശുചീകരണ പ്രവർത്തനം നടത്തുന്നതിന് പ്രചരണം നടത്തുന്നതല്ലാതെ നീക്കം ചെയ്യുന്നതിന് യാതൊരു നടപടിയും സ്വീകരിക്കാത്ത സ്ഥിതിയാണ്

ഇത്രയൊക്കെയായിട്ടും അധികാരികളുടെ അനങ്ങാപ്പാറ നയത്തില്‍ ജനങ്ങള്‍ രോഷാകുലരാണ്‌.

ചിറക്കര പഞ്ചായത്തില്‍ മാലിന്യനീക്കമോ ശുചീകരണ പ്രവര്‍ത്തനമോ പഞ്ചായത്ത് ഉണ്ടായ നാള്‍ മുതല്‍ ഇന്ന് വരെ നടന്നിട്ടില്ല എന്ന് പഞ്ചായത്ത് അധികൃതരും ജനങ്ങളും ഒരേ രീതിയില്‍ തുറന്നു സമ്മതിക്കുന്നു മഴക്കാല പൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട് എന്ന് കാണിച്ച് ഫണ്ടും വര്‍ഷാവര്‍ഷം പഞ്ചായത്തില്‍ അനുവദിക്കുന്നുണ്ട്.ഇതെല്ലാം വകമാറ്റി ചിലവഴിക്കുകയോ ലാപ്സ് ആയി പോകുകയോ ചെയ്യുന്നു.

മഴക്കാലമെത്തി നാട് നീളെ രോഗങ്ങൾ പടർന്നു പിടിച്ചിട്ടും   മഴക്കാല പൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്താത്ത പഞ്ചായത്ത് മുന്‍സിപ്പല്‍  അധികാരികളുടെ നടപടി മൂലം എന്തൊക്കെ പകര്‍ച്ചവ്യാധികള്‍ പടര്‍ന്നു പിടിക്കും എന്ന ആശങ്കയിലാണ്  ആണ് ആരോഗ്യവകുപ്പ് അധികാരികളും ജനങ്ങളും. ജനങ്ങളാൽ നയിക്കുന്ന തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ ഈ ഉദാസീനതയ്ക്ക് എതിരെ ശക്‌തമായ പ്രതിക്ഷേധം ഉയരുകയാണ്.

Monday, 10 June 2019

ചാത്തന്നൂരിന് കിൻഫ്ര പാർക്ക് ഇന്നുമൊരു സ്വപ്നം മാത്രമാകുമോ

ചാത്തന്നൂർ :ചിറക്കര ഗ്രാമപ്പഞ്ചായത്തിന് കിൻഫ്ര പാർക്ക് ഇന്നുമൊരു സ്വപ്നം മാത്രമാണ്. പത്തുവർഷത്തിലേറെയായി കാണുന്ന സ്വപ്നം. 2008-2009 സാമ്പത്തികവർഷമാണ് ഗ്രാമപ്പഞ്ചായത്ത് കിൻഫ്ര പാർക്കിനായി ശ്രമം തുടങ്ങിയത്. ഏഴുവർഷംമുൻപ്‌ സാറ്റലൈറ്റ് സർവേയിലൂടെ ടൂറിസം, ഐ.ടി. പാർക്കിനായി കിൻഫ്ര കണ്ടെത്തിയ സ്ഥലം സാങ്കേതിക, വകുപ്പുതല തർക്കങ്ങളിൽ കുടുങ്ങി.

ചാത്തന്നൂർ മണ്ഡലത്തിലെ ചിറക്കര ഗ്രാമപ്പഞ്ചായത്തിൽ പരവൂർ, ചിറക്കര വില്ലേജുകളിലായി കിടക്കുന്ന സ്ഥലമാണ് കിൻഫ്ര പദ്ധതിക്കായി കണ്ടെത്തിയത്. പോളച്ചിറ ഏലായുടെ തെക്കുഭാഗത്തായി കോട്ടേക്കുന്ന് ക്ഷേത്രംമുതൽ തെങ്ങുവിളവരെയുള്ള 110-ഓളം ഏക്കറാണ് പദ്ധതിക്കായി സർവേ നടത്തി കണ്ടെത്തിയിരിക്കുന്നത്.

പൊക്കാളി പാടശേഖരങ്ങളിൽ (സമുദ്രനിരപ്പിൽനിന്നു താഴ്ന്ന പ്രദേശം) ഒന്നായ പോളച്ചിറയുടെ തീരത്ത് അന്തരീക്ഷതാപനില അനുകൂലമായതിനാലാണ് കിൻഫ്ര ഈ പ്രദേശം സർവേയിലൂടെ തിരഞ്ഞെടുത്തത്. മാത്രമല്ല, പദ്ധതി പ്രദേശം 95 ശതമാനവും ജനവാസമേഖല അല്ലാത്തതതും അനുകൂലമായി. പദ്ധതിപ്രദേശത്തു വരുന്ന ഒഴുകുപാറ ഏലായ്ക്ക് രൂപമാറ്റം വരുത്താതെയാണ് കിൻഫ്ര പദ്ധതി തയ്യാറാക്കുന്നത്. അടിസ്ഥാനസൗകര്യങ്ങളായ റോഡ്, വൈദ്യുതി, വെള്ളം, ആധുനിക വാർത്താവിനിമയ സംവിധാനം തുടങ്ങിയവയും മറ്റ് അനുകൂല ഘടകങ്ങളും ഒരുക്കി സംരംഭകർക്കു കൈമാറുകയാണ് കിൻഫ്ര ചെയ്യുന്നത്. പദ്ധതി നടപ്പായാൽ നൂറുകണക്കിന് സ്ഥാപനങ്ങളിലൂടെ ആയിരക്കണക്കിനുപേർക്ക് നേരിട്ടും അതിലേറെപ്പേർക്ക് പരോക്ഷമായും തൊഴിൽ ലഭിക്കും.

ഒഴുകുപാറ ഏലായുടെ ഭാഗമായി വരുന്ന ഇരുപത് ഏക്കർ സ്ഥലം പദ്ധതിപ്രദേശത്ത് ഉൾപ്പെട്ടിരിക്കുന്നതാണ് സാങ്കേതിക തടസ്സം. ഇതിനായി കൃഷി വകുപ്പും റവന്യൂ വകുപ്പും വ്യവസായ വകുപ്പും തമ്മിൽ ചർച്ചകൾ നടന്നു. ഇതിനിടെ പദ്ധതിക്കായി ഫണ്ട് കണ്ടെത്താൻ മാർഗമില്ലെന്നു പറഞ്ഞ് തുടർ നടപടികളും തടസ്സപ്പെട്ടു.
വരുന്ന ബജറ്റിൽ തുക വകയിരുത്താനുള്ള ശ്രമം ബന്ധപ്പെട്ടവർ നടത്തിയാൽ മാത്രമെ കിൻഫ്ര പാർക്ക് പദ്ധതി നടപ്പാക്കാൻ കഴിയൂ. ഒപ്പം തന്നെ നബാർഡിന്റെ കൃഷി അനുബന്ധ സമഗ്രവികസന പദ്ധതി നടപ്പാക്കിക്കൊണ്ടിരിക്കുന്ന പോളച്ചിറ ഏലാ സംരക്ഷിക്കണം.

@ കൃഷി അനുബന്ധ സ്ഥാപനങ്ങൾക്ക് പ്രാമുഖ്യം നൽകണം.

@ ദേശാടനപ്പക്ഷികൾക്കു പേരുകേട്ട പോളച്ചിറ ഏലായിൽ അവയുടെ ആവാസവ്യവസ്ഥ സംരക്ഷിച്ച് നിർദിഷ്ട പാർക്കിൽ പക്ഷിനീരീക്ഷണ കേന്ദ്രം സ്ഥാപിച്ചാൽ ടൂറിസം രംഗത്ത് ശ്രദ്ധേയമായ നേട്ടം കൈവരിക്കാം